മലയാളം മുരളി · Brahma Kumaris

മലയാളം മുരളി · 2024, ഒക്‌ടോബർ 6

ഓം ശാന്തി · BapDada ·

ഇന്നത്തെ മുരളി — today’s murli in Malayalam, every morning.

18
മുരളി2024, ഒക്‌ടോബർ 6 · മലയാളം
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

06-10-2024
ഓം ശാന്തി
അവ്യക്തബാപ്ദാദ
മധുബന്
24/02/02

ബാബയെ പ്രത്യക്ഷപ്പെടുത്തുന്നതിനായി തന്റെയും മറ്റുളളവരുടെയും വൃത്തിയെ പോസിറ്റീവാക്കൂ

ഇന്ന് വിശ്വമംഗളകാരിയായ ബാപ്ദാദ തന്റെ നാനാഭാഗത്തുമുളള കുട്ടികളെക്കണ്ട് സന്തോഷിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കുട്ടികളുടെയും മനസ്സിന്റെ ഉണര്വ്വ് കണ്ടുകൊണ്ടുമിരിക്കുന്നുണ്ട്. കേട്ടുകൊണ്ടുമിരിക്കുന്നുണ്ട്. എല്ലാവരുടെയുമു ളളില് ഈയൊരു ലക്ഷ്യമാണുളളത്, എത്രയും പെട്ടെന്ന് ബാബയ്ക്ക് സമാനമായിത്തീരണം. ലക്ഷ്യത്തെക്കണ്ട്, ധൈര്യത്തെക്കണ്ട്, ശ്രേഷ്ഠ സങ്കല്പത്തെക്കണ്ട്, ബാപ്ദാദ സന്തുഷ്ടമാണ്. അതിനോടൊപ്പം ബാബ കാണുന്നു, ലക്ഷ്യം എല്ലാവരുടെയും വളരെ ഉയര്ന്നതാണ്, എന്നാല് പ്രത്യക്ഷ രൂപത്തില് ലക്ഷണം നമ്പര്വൈസാണ്. ലക്ഷ്യവും ലക്ഷണവും സമാനമാവുക അര്ത്ഥം ബാപ്സമാനമാവുക എന്നതാണ്. ആരെല്ലാമാണോ സേവനത്തിന്റെ വേദിയില് നിമിത്തമായ കുട്ടികള്, അവര് സദാ ഒരേയൊരു സങ്കല്പത്തിലാണിരിക്കുന്നത്, ബാബയുടെ പ്രത്യക്ഷത എപ്പോഴുണ്ടാകുന്നു, എങ്ങനെ ചെയ്യും? ഇങ്ങനെയുളള സങ്കല്പമല്ലേ ഉണ്ടാകുന്നത്... ബാബ കുട്ടികളോട് ചോദിക്കുന്നു, കുട്ടികളേ, താങ്കള് എപ്പോള് സമ്പന്നവും സമ്പൂര്ണ്ണവുമായി സ്വയത്തെ പ്രത്യക്ഷപ്പെടുത്തും? ബാബയുടെ ചോദ്യം കുട്ടികളോടാണ്, അതിന്റെ തിയ്യതി എപ്പോള് നിശ്ചയിക്കും? അതോ ആ തിയ്യതി നിശ്ചയിക്കാന് സാധിക്കില്ലേ?

ഡബിള് വിദേശികള് പറയാറുണ്ട്, ഏതെങ്കിലും പ്രോഗ്രാമിന്റെ തിയ്യതി ഒരു വര്ഷം മുമ്പ് നിശ്ചയിക്കാറുണ്ട്. അങ്ങനെയല്ലേ.. അപ്പോള് ബാബ പറയുന്നത്, സ്വയത്തെ പ്രത്യക്ഷപ്പെടുത്തുന്ന തിയ്യതി നിശ്ചയിച്ചോ... ഒരുപാട് മീറ്റിംഗുകള് നടത്തിയല്ലോ.. നടത്തിക്കൊണ്ടുമിരിക്കുന്നുണ്ട്. ഇന്ന് ഈ മീറ്റിംഗ്, നാളെ ഈ മീറ്റിംഗ്.... ഇന്നും നോക്കൂ മൂന്നു മീറ്റിംഗില് പങ്കെടുക്കുന്നവരാണ് ഇവിടേക്ക് വന്നിരിക്കുന്നത്. ഇതെല്ലാം വളരെ നല്ലതാണ്, എന്നാല് ഇപ്പോള് പറഞ്ഞ കാര്യത്തിന്റെ മീറ്റിംഗിന്റെ തിയ്യതി നിശ്ചയിക്കൂ. എന്താണോ ചിന്തിക്കുന്നത്, അതുതന്നെ പറയണം, പ്രവര്ത്തിക്കണം. സങ്കല്പം വാക്ക് കര്മ്മം ഇവ മൂന്നും ശ്രേഷ്ഠ ലക്ഷ്യത്തിനനുസരിച്ചായിരിക്കണം. ബാപ്ദാദ കാണുന്നുണ്ട്, ഇവരെല്ലാവരും വിശ്വമംഗളത്തിന് നിമിത്തരായ കുട്ടികളാണ്. സര്വ്വാത്മാക്കളുടെയും മംഗളകാരികള് പ്രത്യക്ഷ രൂപത്തില് വേദിയിലേക്ക് എപ്പോഴാണ് വരുന്നത്. ഓരോരുത്തരും ഇതിനുളള ഗുപ്ത പുരുഷാര്ത്ഥത്തിലും ലഹരിയിലുമാണ്. എന്നാല് ഈ വിശേഷ സങ്കല്പത്തിന്റെ ലഹരിയില് എപ്പോഴാണ് മുഴുകുന്നത്? ലഹരിയുണ്ട് എന്നാല് നിരന്തരം ഈ സങ്കല്പത്തെ സമ്പന്നമാക്കുന്ന കാര്യത്തില് മുഴുകിയിരിക്കണം. അതായത് നിരന്തരം ഇതേ സങ്കല്പത്തെ പൂര്ത്തീകരിക്കാനുളള പ്രത്യക്ഷ സ്വരൂപത്തിലാണോ. ഇപ്പോള് സങ്കല്പവും കര്മ്മവും തമ്മില് വ്യത്യാസമുണ്ട്. ഇതെല്ലാം തന്നെ സംഭവിക്കേണ്ടതു തന്നെയാണ്. കുട്ടികള്ക്ക് തന്നെ പ്രവര്ത്തിക്കണം, ബാബ കുട്ടികളുടെ നട്ടെല്ലായുണ്ട്.

അപ്പോള് ബാപ്ദാദ കാണുന്നു - ഏറ്റവും അധികം തീവ്രഗതിയുടെ സേവനമാണ് വൃത്തിയിലൂടെ വൈബ്രേഷന് വ്യാപിപ്പിക്കുക എന്നത്. വൃത്തി വളരെ തീവ്രമയ റോക്കറ്റിനെക്കാളും വേഗതയുളളതാണ്. വൃത്തിയിലൂടെ വായുമണ്ഡലത്തെ പരിവര്ത്തനപ്പെടുത്താന് സാധിക്കും. എവിടെ വേണമോ എത്ര ആത്മാക്കളോടായാലും വൃത്തിയിലൂടെ ഇവിടെ ഇരുന്നു കൊണ്ട് തന്നെ എത്തിച്ചേരുവാന് സാധിക്കുന്നു. വൃത്തിയിലൂടെ ദൃഷ്ടി, സൃഷ്ടിയെ പരിവര്ത്തനപ്പെടുത്തുവാന് സാധിക്കുന്നു. എന്നാല് ഒരു കാര്യം വൃത്തിയിലൂടെ സേവനം ചെയ്യുന്ന കാര്യത്തില് വിഘ്നം സൃഷ്ടിക്കുന്നു, വൃത്തിയിലൂടെയാണ് വൈബ്രേഷന് വ്യാപിക്കുന്നത്. താങ്കളുടെ ജഡ ചിത്രങ്ങള് ഇപ്പോള് വരെയും അവസാനത്തെ ജന്മം വരെയും വൈബ്രേഷനിലൂടെയാണ് സേവ ചെയ്യുന്നത്. ക്ഷേത്രങ്ങളില് കണ്ടിട്ടില്ലേ... ഡബിള് വിദേശികള് ക്ഷേത്രങ്ങള് കണ്ടിട്ടുണ്ടോ... കണ്ടിട്ടില്ലെങ്കില് തീര്ച്ചയായും കാണണം, എന്തുകൊണ്ടെന്നാല് താങ്കളുടെ തന്നെ ജഡ ചിത്രമല്ലേ. കുമാരിമാര് പറയൂ, ഡബിള് വിദേശികളുടെ ക്ഷേത്രമാണോ അതോ ഭാരതത്തിലുളളവരുടെ മാത്രം ക്ഷേത്രമാണോ.. എല്ലാവരുടെയും ക്ഷേത്രമാണ്.. നല്ലത്. ആശംസകള്. ക്ഷേത്രങ്ങളിലുളള മൂര്ത്തികള് പ്രത്യക്ഷത്തില് വൈബ്രേഷനിലൂടെയാണ് സേവനം ചെയ്യുന്നത്, അതായത് താങ്കള് ആത്മാക്കള്, ക്ഷേത്രങ്ങളിലെ മൂര്ത്തികള് സേവനം ചെയ്യുന്നു. എത്ര ഭക്തര്ക്കാണ് ഈ വൈബ്രേഷനിലൂടെ തന്റെ ഇച്ഛകള് പൂര്ത്തിയാകുന്നത്. അതിനാല് അല്ലയോ, ചൈതന്യ മൂര്ത്തികളേ... ഇപ്പോള് തന്റെ ശുഭ ഭാവനയുടെ വൃത്തി. ശുഭ കാമനയുടെ വൃത്തിയിലൂടെ വായുമണ്ഡലത്തിലേക്ക് വൈബ്രേഷന് വ്യാപിക്കൂ. പക്ഷേ പക്ഷേ എന്ന് പറയുന്നത് നല്ലതായി തോന്നുന്നില്ല, എന്നാലും പറയേണ്ടി വരികയാണ്. പാണ്ഡവരോട് ചോദിക്കട്ടെ പക്ഷേ എന്ന വാക്ക് നല്ലതായി തോന്നുന്നുണ്ടോ... തോന്നുന്നില്ലല്ലോ. പക്ഷേ... പക്ഷേ... എന്നാണോ അതോ അതില്ലാതായോ.. ഇതിനായുളള സഹജ വിധിയാണ്, ആദ്യം ഓരോരുത്തരും അവരവരുടെ ഉളളില് പരിശോധിക്കൂ, ഒരു സെക്കന്റില് പരിശോധിക്കുവാന് സാധിക്കുമോ... ഇപ്പോള് തന്നെ ചെയ്യൂ...

സെക്കന്റ് നല്കട്ടേ, അതോ പറയാന് തന്നെ സെക്കന്റ് വേണമോ... ഇപ്പോള് അവനവന്റെ ഉളളില് പരിശോധിക്കൂ, എന്റെ വൃത്തിയില് ഏതെങ്കിലും ആത്മാവിനെ പ്രതിയെങ്കിലും നെഗറ്റീവ് വൈബ്രേഷനുണ്ടോ? വിശ്വത്തെ വായുമണ്ഡലത്തെ പരിവര്ത്തനപ്പെടുത്തേണ്ടേ... എന്നാല് തന്റെ മനസ്സില് ഒരാത്മാവിനെ പ്രതി എങ്കിലും വ്യര്ത്ഥമായ വൈബ്രേഷന് അഥവാ അസത്യമായത് ഉണ്ടെങ്കില് അവര്ക്ക് വിശ്വത്തെ പരിവര്ത്തനപ്പെടുത്താന് സാധിക്കില്ല. വിഘ്നം സംഭവിച്ചുകൊണ്ടേയിരിക്കും, പ്രയത്നിച്ച് സമയമെടുക്കേണ്ടതായി വരുന്നു. വായുമണ്ഡലത്തില് ശക്തി നിറയുകയില്ല. പലരും പറയാറുണ്ട്, ഇത് അങ്ങനെത്തന്നെയാണെന്ന്, അതിനാല് വൈബ്രേഷന് ഉണ്ടാകുമല്ലോ... ബാബയ്ക്ക് പോലും ജ്ഞാനം നല്കാറുണ്ട്, ബാബാ താങ്കള്ക്ക് ഇതിനെക്കുറിച്ച് അറിയുകയില്ല. ആ ആത്മാവ് അങ്ങനെത്തന്നെയാണ്. എന്നാല് ബാബ ചോദിക്കുന്നതിതാണ്, അവര് മോശമാണ്, തെറ്റാണ് കാര്യം ശരി തന്നെ, എന്നാല് മോശമായതിനെ തന്റെ ചിത്തില് വെക്കാനുളള അനുമതി ബാബ നല്കിയിട്ടുണ്ടോ? ഇതിന് ബാബ അനുമതി നല്കിയിട്ടില്ലെന്ന് ആരാണോ മനസ്സിലാക്കുന്നത്, അവര് കൈ ഉയര്ത്തൂ. ടി.വി യില് കാണിക്കൂ. (ദാദിയോട്) താങ്കള് കാണുന്നില്ലേ.. ശരി, കൈ ഉയര്ത്തിയത് ഓര്മ്മയില് വെക്കണം. ഡബിള് വിദേശികള് കൈകള് ഉയര്ത്തിയോ.. ഇതെല്ലാം ബാപ്ദാദയുടെ ടി.വി യില് വരുന്നുണ്ട്. ഏതുവരെ ഓരോ ബ്രാഹ്മണാത്മാവിന്റെ വൃത്തിയിലും എങ്ങനെയുളള ആത്മാവിനെ പ്രതിയാണെങ്കിലും നെഗറ്റീവ് ഭാവന ഉണ്ടോ, അവര്ക്ക് വിശ്വമംഗളത്തെ പ്രതി വൃത്തിയിലൂടെ വായുമണ്ഡലത്തില് വൈബ്രേഷന് വ്യാപിക്കുവാന് സാധിക്കില്ല. ഇത് പക്കാ ആയി മനസ്സിലാക്കണം. എത്ര തന്നെ സേവനം ചെയ്താലും ദിവസേന എട്ട്-എട്ട് പ്രഭാഷണം നടത്തിയാലും, യോഗ ശിബിരം നടത്തിയാലും, പല പ്രകാരത്തിലുളള കോഴ്സുകള് ചെയ്താലും മറ്റുളളവരെ പ്രതി തന്റെ വൃത്തിയില് പഴയതും മോശവുമായ വൈബ്രേഷന് വെക്കരുത്. ശരി, അവര് മോശമായിരിക്കും, വളരെയധികം ആക്ഷേപിക്കുന്നവരായിരിക്കും, വളരെയധികം പേര്ക്ക് ദുഖം നല്കുന്നവരായിരിക്കും, അപ്പോള് താങ്കള് അവര് ദുഖം നല്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം, അവരെ പരിവര്ത്തനപ്പെടുത്തുന്ന കാര്യത്തില് സഹയോഗിയായിക്കൂടെ. ദുഖത്തില് സഹായിക്കേണ്ടതായ ആവശ്യമില്ല, അതിനെ പരിവര്ത്തനപ്പെടുത്തുന്ന കാര്യത്തിലാണ് സഹായിക്കേണ്ടത്. ഇനി പരിവര്ത്തനപ്പെടുകയില്ലെന്ന് താങ്കള് മനസ്സിലാക്കുന്ന ആത്മാവുണ്ടെങ്കില്, താങ്കളുടെ തീരുമാനം അവര് പരിവര്ത്തനപ്പെടില്ല എന്നായിരിക്കും, എന്നാല് സംഖ്യാക്രമമാണല്ലോ. അവര് പരിവര്ത്തനപ്പെടില്ലെന്ന് താങ്കള്ക്ക് ചിന്തിക്കേണ്ടതായ ആവശ്യമില്ല. താങ്കള്ക്ക് തീരുമാനം പറയേണ്ട ആവശ്യമില്ല, അതിന് ബാബയുണ്ടല്ലോ. താങ്കളെല്ലാവരും പരസ്പരം ജഡ്ജാവുകയാണ്. ബാബയും അത് കാണുന്നു. ഇവര് ഇങ്ങനെയാണ്, ഇവര് അങ്ങനെയാണെന്ന്... ബ്രഹ്മാബാബയില് പ്രത്യക്ഷമായി കണ്ട കാര്യമിതാണ്, ഇടയ്ക്കിടെ തെറ്റ് ചെയ്യുന്ന ആത്മാവാണെങ്കിലും ബാപ്ദാദ (സാകാര ബാബ) സര്വ്വ കുട്ടികള്ക്കും സ്നേഹ സ്മരണകള് നല്കി, സര്വ്വരെയും മധുര-മധുരമെന്ന് പറഞ്ഞു. രണ്ട്-നാലു പേര് കയ്പ്പുളളതും ബാക്കിയുളളവര് മധുരമെന്നും പറഞ്ഞില്ലല്ലോ. എന്നിട്ടും അങ്ങനെയുളള ആത്മാവിനെ പ്രതി സദാ ദയാമനസ്കരായി. ക്ഷമാ സാഗരനായി മാറി. താങ്കള് തന്റെ വൃത്തിയില് ഏതെങ്കിലും ആത്മാവിനെ പ്രതി നെഗറ്റീവ് ഭാവന വെക്കുന്നു എങ്കില് അതില് താങ്കള്ക്ക് എന്താണ് നേട്ടം? അഥവാ താങ്കള്ക്ക് ഈ കാര്യത്തില് നേട്ടമുണ്ടെങ്കില് വെക്കാനുളള അനുമതിയുണ്ട്. അഥവാ നേട്ടമില്ല പരവശതയാണ് ഉണ്ടാകുന്നത് എങ്കില്, ആ കാര്യം വീണ്ടും മുന്നിലേക്ക് വരുന്നു. ബാപ്ദാദ കാണുന്നു, ആ സമയത്ത് അവരുടെ മുഖം കണ്ണാടിയില് നോക്കണം. അപ്പോള് ഏത് കാര്യത്തിലാണോ നമുക്ക് ഒരു നേട്ടവും ഇല്ലാത്തത്, ജ്ഞാനിയാവുക എന്നത് വേറെ കാര്യം, വിവേകമുണ്ട് - ഇത് ശരിയാണ്, ഇത് തെറ്റാണെന്നുളളത്. ജ്ഞാനിയാവുന്നത് തെറ്റല്ല, എന്നാല് അതിനെ വൃത്തിയില് ധാരണ ചെയ്യുന്നത് തെറ്റാണ്. എന്തുകൊണ്ടെന്നാല് സ്വയം മൂഡ്ഓഫാകുന്നു. വ്യര്ത്ഥ സങ്കല്പങ്ങള് വരുന്നു, ഓര്മ്മയുടെ ശക്തി കുറയുന്നു, നഷ്ടമുണ്ടാകുന്നു. പ്രകൃതിയെ പാവനമാക്കുന്നവരാണ് നിങ്ങള് എങ്കില് ഇത് ആത്മാക്കളുടെ കാര്യമല്ലേ. വൃത്തി, വൈബ്രേഷന്, വായുമണ്ഡലം ഇവ മൂന്നിലും സംബന്ധമുണ്ട്. വൃത്തിയിലൂടെ വൈബ്രേഷനുണ്ടാകുന്നു, വൈബ്രേഷനിലൂടെ വായുമണ്ഡലം. മുഖ്യമായത് വൃത്തിയാണ്. അഥവാ എത്രയും പെട്ടെന്ന് ബാബയുടെ പ്രത്യക്ഷതയുണ്ടാകണമെങ്കില്, പ്രയത്നവും തീവ്രഗതിയില് ചെയ്യണം. എല്ലാവരും തന്റെ വൃത്തിയില് സ്വയത്തെ പ്രതി മറ്റുളളവരെ പ്രതി പോസിറ്റീവ് ധാരണ ചെയ്യണം. ജ്ഞാനികളായി തീര്ച്ചയായും മാറണം എന്നാല് തന്റെ മനസ്സില് നെഗറ്റീവ് ധാരണ ചെയ്യരുത്. നെഗറ്റീവ് അര്ത്ഥം അഴുക്കാണ്. ഇപ്പോള് വൃത്തിയെ ശക്തിശാലിയാക്കി മാറ്റൂ. വൈബ്രേഷന് ശക്തിശാലിയാക്കൂ. വായുമണ്ഡലം ശക്തിശാലിയാക്കൂ. എന്തുകൊണ്ടെന്നാല് എല്ലാവരും അനുഭവം ചെയ്തതല്ലേ, വാക്കുകളിലൂടെയുളള പരിവര്ത്തനം, ശിക്ഷണങ്ങളിലൂടെയുളള പരിവര്ത്തനം മന്ദ ഗതിയിലായിരിക്കുമെന്നുളളത്. പരിവര്ത്തനം സംഭവ്യമാണ് എന്നാല് മന്ദഗതിയിലാണ്. അഥവാ താങ്കള് തീവ്ര ഗതിയാണ് ആഗ്രഹിക്കുന്നത് എങ്കില് വിവേകശാലിയായി ക്ഷമാ സ്വരൂപമായി, ദയാമനസ്കരായി ശുഭഭാവന ശുഭകാമനയിലൂടെ വായുമണ്ഡലത്തെ പരിവര്ത്തനപ്പെടുത്തൂ. താങ്കള് പ്രത്യക്ഷത്തില് കണ്ടതല്ലേ, ആരെല്ലാമാണോ മധുബനിലേക്ക് വരുന്നത്, അവര് ഏറ്റവും കൂടുതല് ഏതു കാര്യത്തിലാണ് പ്രഭാവിതരാകുന്നത്. വായുമണ്ഡലത്തില്. ഇവിടെയും (മധുബന്) എല്ലാവരും സംഖ്യാക്രമത്തിലാണെങ്കില് പോലും ഇവിടെ ബ്രഹ്മാബാബയുടെയും കര്മ്മഭൂമിയാണ്. ബാപ്ദാദയുടെ വരദാനി ഭൂമിയാണ്. അത് വായുമണ്ഡലത്തെ പരിവര്ത്തനപ്പെടുത്തുന്നു. അനുഭവമല്ലേ.. അപ്പോള് വൈബ്രേഷനിലൂടെ വായുമണ്ഡലത്തെ നിര്മ്മിക്കുക. ഇതാണ് തീവ്രഗതിയില് ഹൃദയത്തില് പതിയുക. വായുമണ്ഡലം ഹൃദയത്തില് ആഴ്ന്നു പതിയുന്നു. കേള്വിപ്പെട്ട കാര്യങ്ങള് പിന്നെയും മറക്കുന്നു, എന്നാല് വായുമണ്ഡലത്തിന്റെ പ്രഭാവം ഹൃദയത്തില് പതിയുന്നു. അതൊരിക്കലും മറക്കാന് സാധിക്കില്ല. അങ്ങനെയല്ലേ. അപ്പോള് ബാപ്ദാദ കേട്ടുകൊണ്ടിരിക്കുന്നുണ്ട്, പ്രത്യക്ഷത എപ്പോള് ഉണ്ടാകുന്നു? പരസ്പരം ആത്മീയ സംഭാഷണം വളരെ നല്ല രീതിയില് നടക്കുന്നു. നല്ലതാണ്, പാണ്ഡവര് പറയൂ, ഇനി എന്തു ചെയ്യണമെന്ന്. വായുമണ്ഡലത്തെ ശക്തിശാലിയാക്കണം. സേവാകേന്ദ്രത്തിന്റെ വായുമണ്ഡലമാണെങ്കിലും, ഏതു തന്നെ സ്ഥാനമാണെങ്കിലും, അത് പ്രവൃത്തിമാര്ഗ്ഗത്തിലാണെങ്കിലും വായുമണ്ഡലം ശക്തിശാലി. നാനാ വശത്തെയും വായുമണ്ഡലം സമ്പൂര്ണ്ണ നിര്വ്വിഘ്നമാണെങ്കില് എല്ലാവരും ദയാമനസ്കരാണ്, ശുഭാവന ശുഭകാമന സമ്പന്നരാണെങ്കില്, പ്രത്യക്ഷതയ്ക്കായി ഒട്ടും വൈകുകയില്ല.

ഇപ്പോള് ബാപ്ദാദ നല്കിയ തിയ്യതി ബാപ്ദാദയ്ക്ക് ഓര്മ്മയുണ്ട്. കണക്ക് ചോദിക്കുമല്ലോ. ഓരോരുത്തരും തന്റെ കണക്ക് വെക്കുമല്ലോ. അപ്പോള് കണക്കെടുക്കുമ്പോള് ബാപ്ദാദ പരിശോധിക്കുന്നതിതാണ് - വൃത്തിയില്, ദൃഷ്ടിയില്, വാക്കില് ദയാമനസ്കത, ശുഭഭാവന, ശുഭകാമന സമ്പന്ന ആത്മാവായി എത്രത്തോളം ആയിക്കഴിഞ്ഞു? ഇനിയും 15 ദിവസമുണ്ടല്ലോ. കൂടുതലാണ്. ശരി, ആരെല്ലാമാണോ ചെയ്യാത്തത് അവര് 15 ദിവസം കൊണ്ട് ചെയ്താലും പാസ്സാകുന്നതാണ്. കഴിഞ്ഞു പോയതിനെ ബിന്ദു വെക്കൂ. ദയയുടെ സിന്ദു(സാഗരം) ആയിത്തീരൂ. ക്ഷമയുടെ സിന്ദു ആയിത്തീരൂ. (ബാപ്ദാദ ഡ്രില് ചെയ്യിച്ചു)

എല്ലാവരും കേട്ടല്ലോ, ശരി. മൂന്നു മീറ്റിംഗില് പങ്കെടുക്കാനായി എത്തിയിട്ടുണ്ടല്ലോ. അതില് സ്പാര്ക്ക് വിംഗില് വന്നവര് കൈ ഉയര്ത്തൂ. ശരി, വളരെയധികം നല്ലത്. ഇപ്പോള് ഈ വിഷയത്തിനു മേല് ഗവേഷണം നടത്തൂ. എങ്ങനെ വായുമണ്ഡലത്തെ ശ്രേഷ്ഠത്തിലും ശ്രേഷ്ഠമാക്കുവാന് സാധിക്കും? ഗവേഷണം നടത്തുന്നില്ലേ. ഇങ്ങനെയൊരു വായുമണ്ഡലം ഉണ്ടാക്കുന്നതിനു വേണ്ടി എന്തെല്ലാം ബുദ്ധിയില് വെക്കണം. ഏതെല്ലാം കര്മ്മങ്ങള് ചെയ്യണം. എങ്ങനെ സംബന്ധ സമ്പര്ക്കത്തിലേക്ക് വരണം. നല്ലതാണ്, എല്ലാവരും സ്വയത്തെ ബിസിയാക്കി വെക്കുന്നുണ്ടല്ലോ. നല്ല കാര്യമാണ്. എന്നാല് ബാപ്ദാദ ആ ഒരു അനുഭവം പ്രത്യക്ഷത്തില് കാണാന് ആഗ്രഹിക്കുന്നു, എങ്ങനെ ജീവിതത്തില് പ്രത്യക്ഷത്തില് കാണിക്കുന്നു, അതിന്റെ റിസള്ട്ട് എന്താണ്? അഥവാ ഇടയ്ക്ക് എന്തെങ്കിലും തടസ്സങ്ങള് നേരിട്ടു എങ്കില് എന്തെല്ലാം നേരിടേണ്ടതായി വന്നു. ഇത് പ്രത്യക്ഷത്തില് അനുഭവം ചെയ്യണം അല്ലാതെ പോയിന്റ്സിലൂടെ ഇത് ചെയ്യണം.. ഇത് ചെയ്യണം... എന്ന് മാത്രം എഴുതിയിട്ടു കാര്യമില്ല. അനുഭവം ചെയ്ത് മാതൃകയായി കാണിക്കൂ, എന്നാല് ഈ ഉദാഹരണം എല്ലാവര്ക്കും സഹയോഗം നല്കുന്നു. ശരിയല്ലേ. ഇവര് (രമേശ് ഭായി) നിമിത്തമല്ലേ. നല്ലത്. ഇനിയും 15 പതിനഞ്ച് ദിവസമുണ്ടല്ലോ, അവസാനമായിട്ടില്ല. ഒരുപാട് കഴിഞ്ഞു. എന്നാല് കുറച്ച് അവശേഷിക്കുന്നു. അപ്പോള് സ്പാര്ക്കുകാര് ഇതുപോലെ പ്രത്യക്ഷത്തില് ചെയ്ത് കാണിക്കൂ. മറ്റുളളവര്ക്ക് കാണിച്ചുകൊടുക്കൂ. ശരിയല്ലേ. ചെയ്യാന് സാധിക്കുമോ? വളരെ നല്ലത്.

രണ്ടാമത്തെ മീറ്റിംഗ് - ട്രാന്സ്പോര്ട്ട് (ഗതാഗതം) വിംഗിന്റെത് - ട്രാന്സ്പോര്ട്ടിലുളളവര് എല്ലാവര്ക്കും സുഖം നല്കുന്നു. ട്രാന്സ്പോര്ട്ടിലുളളവര് കൈകള് ഉയര്ത്തൂ. നല്ലത്, സഹോദരിമാരുണ്ടല്ലോ, സഹോദരിമാരില്ലാതെ ഗതിയില്ല. അപ്പോള് ട്രാന്സ്പോര്ട്ടിലുളളവര് എന്ത് ചെയ്യും? കേവലം യാത്ര ചെയ്യിക്കുകയാണോ? ട്രാന്സ്പോര്ട്ടിലുളളവര് പരസ്പരം ഇങ്ങനെയുളള പ്രോഗ്രാം ഉണ്ടാക്കൂ, ഏതൊരു ആത്മാവിനെയും ഏറ്റവും കുറഞ്ഞ സമയത്തിനുളളില് ദുഖത്തിന്റെ ലോകത്തില് നിന്നും മറികടത്തി കുറച്ചു സമയത്തേക്കാണെങ്കിലും ശാന്തിയുടെ യാത്ര ചെയ്യിക്കാന് സാധിക്കണം. ശരി, പരംധാമം വരെക്ക് എത്തിച്ചേരാന് ബുദ്ധിമുട്ടായിരിക്കും, എന്നാല് ഈ ദുഖത്തിന്റെ ലോകത്തില് തന്നെ ശാന്തിയുടെ യാത്ര ചെയ്യിക്കാന് സാധിക്കുമല്ലോ. മറ്റുളള പദ്ധതികളെല്ലാം ധാരാളമുണ്ടാക്കൂ, നാനാ പ്രകാരത്തിലുളള യാത്രകള് നടത്തുന്നവരെല്ലാം ബാബയുടെ സന്ദേശം എത്തിക്കുന്നുണ്ട്. എത്തിക്കുക തന്നെ വേണം, ഏതൊരു വിഭാഗത്തിലുളളവരും സന്ദേശം ലഭിക്കാതെ അവശേഷിക്കരുത്. ഓരോ വിഭാഗത്തിലും സേവനം നടക്കുന്നത് നല്ലതാണ്, ആര്ക്കും പരാതിയുണ്ടാകില്ലല്ലോ. ഏതൊരു വിഭാഗവും അവശേഷിക്കരുത്. ഓരോരുത്തരും തന്റെതായ വിഭാഗത്തെ മുന്നോട്ടു കൊണ്ടു പോകാനുളള ഉണര്വ്വ് വെക്കുന്നുണ്ടല്ലോ. ഇത് വളരെ നല്ലതാണ്. ഇപ്പോള് ഏതെല്ലാം വിഭാഗത്തിലുളളവരാണോ വന്നിരിക്കുന്നത്, എത്ര സമയമായി ഈ വിംഗ് രൂപീകരിച്ചിട്ട്? ഒന്നോ രണ്ടോ വര്ഷമായോ അതോ അതില് കൂടുതലോ? (10-12 വര്ഷം) അപ്പോള് ഈ വിഭാഗത്തിന്റെ സേവനം തുടങ്ങിയിട്ട് 10-12 വര്ഷങ്ങളായോ? വളരെ നല്ലത്. ഒരുപാട് സമയമായല്ലോ. ഈ വിഭാഗത്തിലുളളവരെ പ്രതി ബാപ്ദാദയ്ക്ക് ഒരു സങ്കല്പമുണ്ട്. ബാപ്ദാദ രണ്ടു മൂന്നു തവണ പറഞ്ഞിരുന്നു, എന്നാല് അത് സംഭവിച്ചില്ല. ഓരോ വിംഗിലുളളവരും ആരാണെങ്കിലും എത്ര സമയം സേവനം ചെയ്തുവോ, ഓരോ വിംഗിലെയും വിശേഷ സേവാധാരികള്, അവര് സഹയോഗികളാകാം, പകുതി യോഗികളാകാം, ഇടയ്ക്കിടെ വരുന്നവരാകാം, നിരന്തരം വരുന്നവരാകില്ല, അങ്ങനെ ഓരോ വിംഗിലുളളവരും കുറഞ്ഞത്, അഞ്ചു പേരെങ്കിലും മുന്നോട്ട് വരണം. മധുബനിലേക്ക് 10-12 പേരാണെങ്കിലും കുറഞ്ഞത് 5 പക്കാ സഹയോഗികളെ മുന്നിലേക്ക് കൊണ്ടു വരൂ. നല്ല സഹയോഗികള് സേവനത്തിനു നിമിത്തമായ അഞ്ച് പേരെ കൊണ്ടു വരാന് സാധിക്കുമോ ഇല്ലയോ. കൊണ്ടു വരാന് സാധിക്കുമെങ്കില് കൊണ്ടു വരൂ. (എപ്പോള് കൊണ്ടു വരണം?) അത് ദാദിമാര് പറയും. (ബാപ്ദാദയുടെ പ്രോഗ്രാം നടക്കുമ്പോള് കൊണ്ടു വരൂ) അവര് ബാപ്ദാദയുമായി മിലനം നടത്തുവാന് യോഗ്യരും കൂടിയായിരിക്കണം. അഞ്ച് പേരെ എന്തായാലും കൊണ്ടുവരാന് സാധിക്കുമല്ലോ. കൂടുതലൊന്നുമില്ല, കേവലം അഞ്ച് പേര്. പിന്നീട് അവരെ ദാദിമാര് പാസ്സാക്കും.

ഇഞ്ചിനിയര്സ് - ഇഞ്ചിനിയര്മാരുടെ ജോലി തന്നെ പ്ലാനുകള് ഉണ്ടാക്കുക എന്നതാണ്. അപ്പോള് തീവ്ര പുരുഷാര്ത്ഥത്തിനുളള എന്തെങ്കിലും പ്ലാനുകള് ഉണ്ടാക്കിയോ അതോ കേവലം സേവനത്തിന്റെ മാത്രമാണോ? ഇഞ്ചിനിയര്മാര്ക്ക് ഓരോ മാസവും തീവ്ര പുരുഷാര്ത്ഥത്തിനുളള പുതിയ-പുതിയ പദ്ധതികള് തയ്യാറാക്കണം. നിങ്ങള് അഭിപ്രായങ്ങള് നല്കൂ ബാക്കി ദാദിമാര് തീരുമാനിക്കും. ദാദിമാര് താങ്കളുടെ സാഥിയാണ്(കൂട്ടുകാരാണ്). എന്നാല് ഇഞ്ചിനിയര്മാരും ശാസ്ത്രജ്ഞരും, ഇവര്ക്ക് എത്രയും പെട്ടെന്ന് പുതിയ ലോകം സ്ഥാപിതമാകുവാനുളള പദ്ധതികള് ഉണ്ടാക്കണം. ഈയൊരു കാര്യത്തിനായുളള മീറ്റിംഗുകള് ഉണ്ടാക്കണം, പദ്ധതികള് രൂപീകരിക്കണം. എപ്പോള് വരെ? ഏതെങ്കിലും തീവ്രഗതിയുടെ പ്ലാനുകള് ഉണ്ടാക്കൂ, എന്തുകൊണ്ടെന്നാല് നിങ്ങളുടെ ലക്ഷ്യം ഇതു തന്നെയാണല്ലോ നമ്മുടെ രാജ്യം എത്രയും പെട്ടെന്ന് വരണം. അപ്പോള് ഇങ്ങനെയുളള പ്ലാനുകള് ഉണ്ടാക്കൂ, സേവനത്തിലും കുറച്ചു സമയത്തിനുളളില് എത്രയും പെട്ടെന്ന് സഫലത പ്രത്യക്ഷത്തില് കാണപ്പെടണം. ഇതുപോലൊരു പദ്ധതി ഉണ്ടാക്കില്ലേ. അവസാനത്തെ ബാബാ മിലനത്തില് എല്ലാവരും റിപ്പോര്ട്ടുകള് കേള്പ്പിക്കണം. ഓരോ വിഭാഗത്തില് പെട്ടവരും സഫലതയെ തീവ്രമാക്കാനുളള എന്തെല്ലാം പദധതികളുണ്ടാക്കി. കേവലം പ്ലാനുകള് ഉണ്ടാക്കിയാല് മാത്രം പോരാ, 15 ദിവസം അതിന്റെ അഭ്യാസം ചെയ്യണം, പ്രത്യക്ഷത്തിലേക്ക് കൊണ്ടു വരണം. ശരിയല്ലേ. ഇപ്പോള് പ്രത്യക്ഷത്തിലേക്ക് വരണ്ടേ, പലരും ഇതു തന്നെയാണ് പറയുന്നത്, ബാപ്ദാദ എല്ലാവരുടെയും ആത്മീയ സംഭാഷണം, കേട്ടുകൊണ്ടിരിക്കുന്നുണ്ട്. എല്ലാവരും പറയുന്നത്, പ്രത്യക്ഷതയുണ്ടാകണമെന്നാണ്. ബാബയും താങ്കളിലൂടെയല്ലേ പ്രത്യക്ഷപ്പെടുക. ശരി, ഇപ്പോള് തന്നെ തന്റെ വൃത്തിയെ ഏകാഗ്രമാക്കുവാന് സാധിക്കമോ? എവിടെയും വൃത്തി ചഞ്ചലപ്പെടരുത്. അചഞ്ചലവും, ഏകാഗ്രവും ശക്തിശാലിയുമായിരിക്കണം. (ബാപ്ദാദ ട്രില് ചെയ്യിച്ചു) ശരി.

നാനാവശത്തെയുമുളള എല്ലാ സേവാധാരി കുട്ടികള്ക്കും സദാ തന്റെ ശ്രേഷ്ഠ വൈബ്രേഷനിലൂടെ സേവ ചെയ്യുന്ന, തീവ്രഗതിയില് പുരുഷാര്ത്ഥം ചെയ്യുന്ന, കുട്ടികള്ക്ക്, സദാ ക്ഷമയുടെ മാസ്റ്റര് സാഗരന്, സദാ ശുഭ ഭാവന, ശുഭകാമനയിലൂടെ, വളരെയധികം ദുര്ബല ആത്മാക്കളെയും ശക്തിശാലിയാക്കി മാറ്റുന്ന, അങ്ങനെയുളള മാസ്റ്റര് സര്വ്വ ശക്തരായ കുട്ടികള്ക്ക് ബാപ്ദാദയുടെ വളരെയധികം സ്നേഹ സ്മരണകളും നമസ്തേയും.

വരദാനം :- സമയമനുസരിച്ച് ഓരോ കാര്യത്തിലും സഫലത പ്രാപ്തമാക്കുന്ന ജ്ഞാനി തൂ യോഗീ തൂ ആത്മാവായി ഭവിയ്ക്കട്ടെ.
ജ്ഞാനം അര്ത്ഥം വിവേകം. വിവേകശാലി അര്ത്ഥം ആരാണോ സമയമനുസരിച്ച് വിവേകപൂര്വ്വം കാര്യങ്ങള് ചെയ്തുകൊണ്ടും സഫലത പ്രാപ്തമാക്കുന്നത്. വിവേകശാലിയുടെ അടയാളമാണ് അവര് ഒരിക്കലും ചതിക്കപ്പെടുകയില്ല. യോഗിയുടെ അടയാളമാണ് വ്യക്തവും ശുദ്ധവുമായ ബുദ്ധിയുളളവര്. ആരുടെ ബുദ്ധിയാണോ വ്യക്തവും ശുദ്ധവുമായിരിക്കുന്നത്, അവര് ഒരിക്കലും ഇങ്ങനെ പറയുകയില്ല, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല.... ഈയൊരു വാക്ക് ജ്ഞാനി യോഗി ആത്മാവിന്റെതല്ല, അവര് ജ്ഞാനത്തെയും യോഗത്തെയും ഓരോ കര്മ്മത്തിലും കൊണ്ടു വരുന്നു.
സ്ലോഗന് :- ആരാണോ തന്റെ അനാദി ആദി സ്വഭാവ-സംസ്കാരത്തെ സ്മൃതിയില് വെക്കുന്നത്, അവര്ക്കു മാത്രമേ അചഞ്ചലരും ദൃഢതയുളളവരുമാകുവാന് സാധിക്കൂ.
 

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.