മലയാളം മുരളി · Brahma Kumaris

മലയാളം മുരളി · 2024, ഒക്‌ടോബർ 13

ഓം ശാന്തി · BapDada ·

ഇന്നത്തെ മുരളി — today’s murli in Malayalam, every morning.

18
മുരളി2024, ഒക്‌ടോബർ 13 · മലയാളം
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

13-10-2024
ഓം ശാന്തി
അവ്യക്തബാപ്ദാദ
മധുബന്
11/03/02

വിശേഷതകള് പ്രഭു പ്രസാദമാണ് അതിനെ വിശ്വ സേവനത്തില് അര്പ്പിക്കൂ

ഇന്ന് മുതുമുത്തച്ഛനായ ബ്രഹ്മാബാബയും പിന്നെ ശിവബാബയും വിശ്വത്തിലുളള തന്റെ ശ്രേഷ്ഠ ഭാഗ്യശാലി ബ്രാഹ്മണകുലത്തിന് വളരെയധികം കോടി-കോടി തവണ തന്റെ ദിവ്യ അലൗകിക ജന്മത്തിന്റെ ആശംസകള് നല്കുകയാണ്. അതിനോടൊപ്പം അതി സ്നേഹത്തിന്റെ ഹൃദയത്തില് നിന്നുമുളള പ്രേമത്തിന്റെ ആത്മീയ പുഷ്പങ്ങളാല് ജന്മദിനത്തിന്റെ മംഗളാശംസകള് നല്കുകയാണ്. ഓരോരോ ബ്രാഹ്മണാത്മാവിന്റെയും വിശേഷതകളെ കണ്ട് സന്തോഷിക്കുന്നു. ഹൃദയത്തില് നിന്നും ഈയൊരു ഗീതം പാടുന്നു - ആഹാ കുട്ടികളേ ആഹാ..! ഇന്നത്തെ ദിവസം അമൃതവേള മുതല്ക്ക് എല്ലാവരുടെയും ഹൃദയത്തില് നിന്നും ഈയൊരു സന്തോഷത്തിന്റെ അലകള് കാണപ്പെട്ടിരുന്നു - ആഹാ ബാബയുടെയും എന്റെയും അലൗകിക ജന്മം. ബാബയും എല്ലാ കുട്ടികളുടെയും അമൃതവേള മുതല്ക്കുളള ആശംസകളുടെ മാല കണ്ട് സന്തോഷിക്കുന്നു. ഈ പിറന്നാള് മുഴുവന് കല്പത്തിലും വെച്ച് ഈ സംഗമയുഗത്തില് മാത്രമാണ് ആഘോഷിക്കുന്നത്. സത്യയുഗത്തില് പോലും ഇതുപോലുളള അല1കിക ജന്മദിനം ആഘോഷിക്കുകയില്ല. അവിടെയും ഇതുപോലുളള വിചിത്രമായ ജന്മദിനം ഉണ്ടാവുകയില്ല, അച്ഛന്റെയും കുട്ടിയുടെയും ഒരുമിച്ചുളള ജന്മദിനം. ഇതുവരെ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ, അച്ഛന്റെയും കുട്ടിയുടെയും ഒരുമിച്ചുളള ജന്മദിനമെന്ന്. എന്നാല് ഇന്നത്തെ ദിവസം താങ്കള് കുട്ടികളുടെയും ബാപ്ദാദയുടെയും ജന്മദിനം ഒരുമിച്ചാണ് ആഘോഷിക്കുന്നത്. അപ്പോള് ആഹാ! ആഹാ! എന്ന ഗീതം പാടിക്കൊണ്ടിരിക്കുകയല്ലേ!

ഇന്ന് ബാപ്ദാദ അമൃതവേളയ്ക്ക് ഒരു മാല നിര്മ്മിക്കുകയായിരുന്നു. ഏതു മാല? താങ്കള് തന്റെ പേരുണ്ടോ,, പേരുണ്ടോ എന്നു ചിന്തിച്ചിരുന്ന 108 ന്റെ ഫൈനല് മാലയല്ല ഉണ്ടാക്കിയിരുന്നത്, എന്നാല് ഇന്ന് ആദി മുതല്ക്ക് സ്ഥാപനയുടെ സമയം മുതല്ക്ക് ഇപ്പോള് വിനാശത്തിന്റെ സമീപം സമയം വരെക്കും ഏതെല്ലാം കുട്ടികള് അമര്ഭവ: എന്ന വരദാനിയായിരുന്നു. അവരുടെ മാലയാണ് ഉണ്ടാക്കിയിരുന്നത്. ഡ്രാമ അനുസരിച്ച് അങ്ങനെയുളള വളരെ കുറച്ച് ആത്മാക്കള്ക്കാണ് ഉയര്ന്നതിലും ഉയര്ന്ന ഭഗവാനോടൊപ്പം, സര്വ്വ ചരിത്രങ്ങള് കാണുവാനും കേള്ക്കുവാനുമുളള ശ്രേഷ്ഠ ഭാഗ്യം ലഭിച്ചിരിക്കുന്നത്. താങ്കളെല്ലാവരുടെയും പാര്ട്ടുണ്ട്, എന്തുകൊണ്ട്? ബാപ്ദാദ ബ്രാഹ്മണ വംശാവലിയാണ് നിര്മ്മിക്കുന്നത്. അതിനാല് വിശ്വത്തിലെ കണക്കില് ആരെല്ലാമാണോ ബ്രാഹ്മണ ആത്മാക്കളായുളളത്, അവര് വളരെയധികം ഭാഗ്യശാലികളാണ്. എന്തുകൊണ്ട്? കോടിയില് ചിലരുടെ ലൈനിലാണുളളത്, കോടിയില് ചിലരിലും ചിലര്. ഒരു വശത്ത് വിശ്വത്തിലെ കോടി ആത്മാക്കള്, മറുവശത്ത് ഒന്നായി താങ്കള് ഓരോ ബ്രാഹ്മണാത്മാക്കളും. അപ്പോള് ജന്മദിനത്തില് ബാപ്ദാദ തന്റെ ഓരോ കുട്ടികള്ക്കും, എല്ലാവരുടെയുമല്ല, എന്നാല് ചിലരുടെ ജാതകം നോക്കിക്കൊണ്ട് ഓരോരുത്തരുടെയും വിശേഷതയുടെ മാല കഴുത്തില് അണിയുകയാണ്. താങ്കള് പുതിയവരാണെങ്കിലും ആദിയിലുളളവരാണെങ്കിലും മദ്ധ്യത്തില് വന്നവരാണെങ്കിലും വിശേഷപ്പെട്ട ആത്മാക്കളാണ്, വിശേഷകതള് നിറഞ്ഞവരായിരിക്കുക തന്നെ ചെയ്യും. മുഴുവന് കല്പത്തിലും വിശേഷതയുളളവരായിരിക്കുന്നു. മുഴുവന് കല്പത്തിലും വിശ്വത്തിലെ സര്വ്വാത്മാക്കള്ക്കും താങ്കള് ശ്രേഷ്ഠാത്മാക്കളുടെ മേല് മഹാനതയുടെ ദൃഷ്ടിയുണ്ടായിരിക്കുന്നതാണ്. താങ്കള് ഓരോരുത്തര്ക്കും തന്റെ വിശേഷതകളെക്കുറിച്ച് അറിയുമോ? അഥവാ അറിയുന്നു എങ്കില് കൈ ഉയര്ത്തൂ. എല്ലാവരും അംഗീകരിക്കുന്നുണ്ട്, എന്നാല് ആ വിശേഷതകളെ എന്താണ് ചെയ്യുന്നത്? (സേവനത്തില് ഉപയോഗിക്കുന്നു. മറ്റു രീതികളില് ഉപയോഗിക്കുന്നില്ലല്ലോ. ഈ വിശേഷതകള് പ്രഭു പ്രസാദമാണ്. പ്രഭു പ്രസാദം സദാ വിശ്വ സേവനത്തിലാണ് ഉപയോഗിക്കേണ്ടത്. വിശേഷതകള് അഥവാ നെഗറ്റീവ് രീതിയിലാണ് ഉപയോഗിക്കുന്നത് എങ്കില്, അഭിമാനത്തിന്റെ രൂപം വരുന്നു. എന്തുകൊണ്ടെന്നാല് ജ്ഞാനത്തിലേക്ക് വന്നതിനു ശേഷം, ബ്രാഹ്മണ ജീവിതം തെരഞ്ഞെടുത്തതിനു ശേഷം, ബാബയിലൂടെ ധാരാളം വിശേഷതകള് പ്രാപ്തമാണ്. എന്തുകൊണ്ടെന്നാല് ബാബയുടേതായതിനു ശേഷം വിശേഷതകളുടെ അധികാരിയുടെ ഖജനാക്കളാണ് പ്രാപ്തമാകുന്നത്. ഒന്നു രണ്ട് വിശേഷതകളല്ല, ധാരാളം വിശേഷതകള്. ഓര്മ്മചിഹ്നത്തില് പോലും താങ്കളുടെ വിശേഷത വര്ണ്ണിക്കുന്നുണ്ട്. 16 കലാ സമ്പന്നം കേവലം 16 കലകള് എന്നല്ല. 16 അര്ത്ഥം സമ്പൂര്ണ്ണമാണ്. സര്വ്വഗുണ സമ്പന്നം. സമ്പൂര്ണ്ണ നിര്വ്വികാരി, കേവലം സമ്പൂര്ണ്ണ നിര്വ്വികാരി എന്നല്ല, സമ്പൂര്ണ്ണം എന്നതില് തന്നെ ധാരാളം വിവരണങ്ങളുണ്ട്. അപ്പോള് വിശേഷതകള് ബാബയിലൂടെ ഓരോ ബ്രാഹ്മണാത്മാവിനും സമ്പത്തിന്റെ രൂപത്തില് പ്രാപ്തമാണ്. എന്നാല് ആ വിശേഷതകളെ ധാരണ ചെയ്യുക, സേവനത്തില് ഉപയോഗിക്കുക. എന്റെ വിശേഷത ഇതാണ് എന്നല്ല, ഇത് പ്രഭുവിന്റെ പ്രസാദമാണ്. പരമാത്മാവിന്റെ പ്രസാദം എന്ന് പറയുന്നതിലൂടെ വിശേഷതകളില് പരമാത്മാവിന്റെ ശക്തികള് നിറയുന്നു. എന്റെത് എന്ന് പറയുന്നതിലൂടെ അഭിമാനവും അപമാനവും രണ്ടും നേരിടേണ്ടി വരുന്നു. ഏതൊരു പ്രകാരത്തിലുളള അഭിമാനമായാലും അത് ജ്ഞാനത്തിന്റെ യോഗത്തിന്റെ സേവനത്തിന്റെ ബുദ്ധിയുടേത്, ഗുണത്തിന്റെത്, ആരിലാണോ അഭിമാനമുളളത്, അവരുടെ അടയാളമാണ്, അവര്ക്ക് വളരെ പെട്ടെന്ന് അപമാനം ഫീലാകുന്നു. അപ്പോള് വിശേഷാത്മാക്കള് അര്ത്ഥം പരമാത്മ പ്രസാദത്തിന്റെ അധികാരികളാണ്.

അപ്പോള് ഇന്ന് താങ്കളെല്ലാവരും ബാപ്ദാദയുടെ പിറന്നാള് ആഘോഷിക്കുവാന് വന്നിരിക്കുകയല്ലേ. ബാപ്ദാദ താങ്കളെല്ലാവരുടെയും പിറന്നാള് ആഘോഷിക്കുവാന് വന്നിരിക്കുന്നു. താങ്കളെല്ലാവരും ബാപ്ദാദയുടെ പിറന്നാളാണ് ആഘോഷിക്കുന്നത്, എന്നാല് ബാപ്ദാദ താങ്കളെല്ലാ ബ്രാഹ്മണ പരിവാരത്തിലുളളവരുടെയും പിറന്നാള് ആഘോഷിക്കുന്നു. ദൂരദേശത്തില് വസിക്കുന്നവരാണെങ്കിലും വിദേശത്തിലെ ഓരു കോണില് ദൂരെ വസിക്കുകയാണെങ്കിലും ബ്രാഹ്മണ കുലത്തിലുളള ബ്രാഹ്മണാത്മാക്കള് അവരെല്ലാവരുടെയും പിറന്നാളാണ് ബാപ്ദാദ ആഘോഷിക്കുന്നത്. താങ്കളും ആഘോഷിക്കുന്നുണ്ടാവുമല്ലോ. എല്ലാവരുടെയും ആഘോഷിക്കുന്നുണ്ടോ അതോ കേവലം ഇവിടെ ഇരിക്കുന്നവരുടേതു മാത്രമാണോ ആഘോഷിക്കുന്നത്. എല്ലാവരെയും ഓര്മ്മയുണ്ടല്ലോ, ഞങ്ങളുടെ ആഘോഷിക്കുന്നുണ്ടോ ഇല്ലയോ എന്ന് എല്ലാവരും നോക്കി കൊണ്ടിരിക്കുകയാണ്. എല്ലാവരുടെ പിറന്നാളും ആഘോഷിക്കുന്നു. സര്വ്വര്ക്കും ആശംസകള്, ആശമസകള്, ആശംസകള്... ആഘോഷിക്കുക അര്ത്ഥം ഉണര്വ്വിലും ഉത്സാഹത്തിലേക്കും വരിക എന്നാണ്. അപ്പോള് ഹൃദയത്തില് ഉത്സാഹമില്ലേ. ആഹാ! എന്റെ അലൗകിക ജന്മ ദിനം!

അപ്പോള് ഇന്ന് അമൃതവേള മുതല്ക്ക് ജന്മദിനത്തിന്റെ ഉണര്വ്വും ഉത്സാഹവും എല്ലാവരിലും വളരെയധികം കണ്ടു. ബാപ്ദാദ കാര്ഡുകളും കണ്ടു, താങ്കള് ഈ കണ്ണുകളിലൂടെ കാണുന്നു. ബാപ്ദാദ സൂക്ഷ്മത്തില് താങ്കളെക്കാളും മുന്നേ തന്നെ കാണുന്നു. എന്നാല് ബാപ്ദാദ കണ്ടത്, എല്ലാവരും തന്റെ ഹൃദയത്തിന്റെ ഉണര്വ്വും ഉത്സാഹവും കാണിക്കുവാനായി എത്ര ഉണര്വ്വിലും ഉത്സാഹത്തിലുമാണിരിക്കുന്നത്. ഇന്നത്തെക്കാലത്ത് ഈമെയില് വളരെ സുലഭമാണല്ലോ. ബാപ്ദാദയക്ക് പക്കല് എല്ലവരുടെയും എല്ലാം എത്തുമല്ലോ. അത് ഈമെയിലാണെങ്കിലും കാര്ഡാണെങ്കിലും കത്താണെങ്കിലും ഹൃദയത്തിന്റെ സങ്കല്പമാണെങ്കിലും എല്ലാം എത്തുന്നുണ്ടല്ലോ. അമൃതവേള മുതല് വതനത്തില് അഥവാ നാനവശത്തുമുളള കാര്ഡും ഇമെയിലും സങ്കല്പങ്ങളും ഒരുമിപ്പിക്കുകയാണെങ്കില് വളരെയധികം ആനന്ദമാണ്. ഈ ചിത്ര പ്രദര്ശിനി വിചിത്രമാണ്. പിറന്നാളില് ഭാവിയിലേക്കു വേണ്ടിയുളള സങ്കല്പമെടുക്കുന്നു. എങ്ങനെയാണോ പിറന്നാളില് ഓരോ വര്ഷം കൂടുന്തോറും വയസ്സ് കൂടുന്നത്, അതുപോലെതന്നെ പുരുഷാര്ത്ഥത്തില്, അഥവാ തന്റെ ഈ അമൂല്യ ജീവിതത്തില്, മനസ്സില് അര്ത്ഥം സങ്കല്പത്തില് ബുദ്ധിയുടെ നിര്ണ്ണയ ശക്തിയില് വാണിയില് സെക്കന്റില് സഫലതാമൂര്ത്തിയാകാനുളള ശക്തി, സംബന്ധ സമ്പര്ക്കത്തില് ഓരോ സമയത്തും സമ്പര്ക്കത്തിലേക്ക് വരുന്നവര്ക്ക് എന്തെങ്കിലുമൊക്കെ പ്രാപ്തിയുടെ അനുഭൂതി ഉണ്ടാകണം. ഇതുപോലെ തന്റെ ഭാവിയിലേക്കുളള വര്ഷങ്ങളില് ദൃഢതയുടെ വ്രതമെടുത്തിട്ടുണ്ടോ? എന്തുകൊണ്ടെന്നാല് വിശേഷിച്ചും ശിവജയന്തിയുടെ ദിനം രണ്ടു ലക്ഷ്യം ബ്രാഹ്മണാത്മാക്കളിലുണ്ടാകുന്നു - ഒന്ന് സ്വയത്തോടുളള പ്രതിജ്ഞ, രണ്ടാമത് ബാബയുടെ പ്രത്യക്ഷതയുടെ കൊടി പാറിക്കുക, ഈ രണ്ട് വിശേഷ ലക്ഷ്യം ഈ ദിനം ഓരോ ആത്മാവിലുമുണ്ടാകുന്നു. അപ്പോള് ബാപ്ദാദ താങ്കളെല്ലാവരും ചെയ്ത പ്രതിജ്ഞയുടെ (കഴിഞ്ഞു പോയ സമയത്ത്) കണക്ക് നോക്കിക്കൊണ്ടിരിക്കുകയാണ്. ഓരോ വര്ഷവും ഓരോരുത്തര് വിധി പൂര്വ്വം സങ്കല്പത്താലും വാണിയാലും പ്രതിജ്ഞ ചെയ്തിട്ടുണ്ട്. വളരെ നല്ല രീതിയില് ചെയ്തിട്ടുണ്ട്. എന്നാല് ഇന്നത്തേതിനു ശേഷം, ഈ ജന്മദിനത്തിനു ശേഷം ഒരു വാക്ക് വിശേഷിച്ചും അടിവരയിടണം. ഒരു സാധാരണ വാക്കാണ്, പുതിയതല്ല. ആ വാക്കാണ് നിരന്തരം ദൃഢത. ഇടയ്ക്ക് ദൃഢതയുടെ കാര്യത്തില് അലസരാകരുത്. അഥവാ നിരന്തരം ദൃഢതയുണ്ടെങ്കില് അതിന്റെ അടയാളമാണ് - നിരന്തരം ഓരോ സങ്കല്പവും വാക്കും, കര്മ്മത്തിലൂടെ സ്വയത്തിലും സേവനത്തിലും സംബന്ധത്തിലും 100% സഫലത. ഏതു വരെ ഈ കാര്യങ്ങളിലെല്ലാം ബ്രാഹ്മണര്ക്ക് സഫലത കുറവുണ്ടോ, അതു വരെയും പ്രത്യക്ഷത ഡ്രാമാ അനുസരിച്ച് തടസ്സപ്പെട്ടിരിക്കും. സഫലതയാണ് പ്രത്യക്ഷതയുടെ ആധാരം. ഓരോ വാക്കും സഫലാപൂര്വ്വമായിരിക്കണം. ഓരോ സങ്കല്പവും സഫലതാപൂര്വ്വമായിരിക്കണം. അതിനാല് ഇന്നത്തെക്കാലത്തെ ഓര്മ്മചിഹ്നത്തില് ഗുരുക്കന്മാരെ പ്രതി സത് വചന് മഹാരാജ് എന്ന് പറയാറുണ്ട്. അവര് അസത്യമാണ് പറയുന്നതെങ്കിലും സത് വചന് മഹാരാജ് എന്നാണ് ഭക്തര് പറയുന്നത്. അപ്പോള് ഇത് താങ്കളുടെ വചനത്തിന്റെ മഹിമയാണ്. മഹാരാജന് അഥവാ മഹാനായി മാറുന്നത് താങ്കള് തന്നെയല്ലേ. അതിനാല് സത് വചന് മഹാരാജ് അര്ത്ഥം മഹാന് ആത്മാക്കള്. ഇങ്ങനെയൊരിക്കലും ചിന്തിക്കരുത്, എന്റെ ഭാവം ഇതല്ലായിരുന്നു, എന്നാല് പറഞ്ഞു പോയി, അറിയാതെ വീണു പോയി, ഭാവമോ ഭാവനയോ കൂടാതെ അറിയാതെ വാക്കുകള് വീഴില്ല. ഇത് വെറുതെ പറയുകയാണ്. ഇടയ്ക്ക് അറിയാതെ വീണു എന്ന് പറയുന്നുണ്ടല്ലോ എന്തുകൊണ്ടാണിങ്ങനെ വീഴുന്നത്? നിയന്ത്രണ ശക്ത ഇല്ലാത്തതുകൊണ്ടാണോ ഇങ്ങനെ വീഴുന്നത്. വീണു പോയി, സംഭവിച്ചു പോയി എങ്കില് രാജാവല്ല. ഏതെങ്കിലും കര്മ്മേന്ദ്രിയത്തിന് വശപ്പെട്ടിട്ടാണല്ലോ. ഇങ്ങനെ പറയുന്നത്.

അപ്പോള് ഈ വര്ഷം ആശംസകളോടൊപ്പം നിരന്തരം ഓരോ കാര്യത്തിലും ദൃഢത അടിവരയിടണം. ഇന്ന് പിറന്നാളായതിനാല് ബാപ്ദാദ കേള്പ്പിക്കുന്നില്ല. എന്നാല് എല്ലാവരുടെയും ചാര്ട്ടിലൂടെ ബാപ്ദാദ ഒരു കാര്യം നോട്ട് ചെയ്തു. അത് അവസാനത്തെ മിലനത്തില് കേള്പ്പിക്കാം. ഇന്ന് ആഘോഷിക്കുവാനാണ് വന്നിരിക്കുന്നത്, കേള്പ്പിക്കാനല്ല. 15 ദിവസത്തിനു ശേഷം കേള്പ്പിക്കാം. (ബാപ്ദാദ കേള്പ്പിക്കുകയാണെങ്കില് 15 ദിവസത്തിനുളളില് എല്ലാം ശരിയാവുന്നതാണ്) ശരി, എല്ലാവരും ഇത് പറയൂ 15 ദിവസത്തിനുളളില്, തിരുത്താന് തയ്യാറാകുമോ? എന്നാല് കേള്പ്പിക്കുന്നത് ശരിയാണ്. അഥവാ 15 ദിവസത്തിനുളളില് പരിവര്ത്തനം സംഭവിക്കുന്നു എങ്കില് ബാപ്ദാദ എന്തു ചെയ്യുമെന്ന് അറിയില്ല. അപ്പോള് കേള്പ്പിക്കട്ടെ? 15 ദിവസത്തിനുളളില് പരിവര്ത്തനം സംഭവ്യമാണോ? സങ്കല്പമെടുക്കാമോ? ശരി, പാണ്ഡവര് ചെയ്യുമോ എന്ന് കേള്പ്പിക്കൂ. കേള്ക്കാന് എളുപ്പമാണ്. ചെയ്യുമോ? ചെയ്യേണ്ടി വരും. (ബാപ്ദാദ പിറകിലുളളവര് മാതാക്കള്, ടീച്ചേഴ്സ്, ഡബിള് ഫോറിനേഴ്സ് എല്ലാവരോടും ചോദിക്കു, എല്ലാവരും കൈ വീശി) എല്ലാവരും കൈകള് നന്നായി വീശുന്നുണ്ട്.

ഡബിള് വിദേശികളുടെ മൂന്നു ഗ്രൂപ്പുണ്ടല്ലോ.. (അന്തര്മുഖി, മസ്താനാ, ശക്തിഗ്രൂപ്പ്)

ശരി, അന്തര്മുഖി ഗ്രൂപ്പ് കൈകള് ഉയര്ത്തൂ, അന്തര്മുഖി ഗ്രൂപ്പില് വളരെ ചുരുക്കം പേരെ ഉളളൂ. രണ്ടാമത്തെ ഗ്രൂപ്പ് മസ്താന, ഈ ഗ്രൂപ്പിലുളളവര് എഴുന്നേല്ക്കൂ, സദാ ലഹരിയോടെ ഇരിക്കുന്നവരല്ലേ. മസ്താനാ അര്ത്ഥം എന്താണ്? സദാ മസ്ത്(ലഹരിയോടെ) ഇരിക്കുന്നവര്. മൂന്നാമത്തെ ഗ്രൂപ്പ് - ശക്തി ഗ്രൂപ്പ്. ശക്തി ഗ്രൂപ്പിലുളളവര് ശക്തിശാലിയാണ്. പേരുകളെല്ലാം വളരെ നല്ല രീതിയില് വെച്ചിട്ടുണ്ട്. നോക്കൂ, ആരംഭത്തില് എപ്പോഴാണോ ഭട്ഠികള് ഉണ്ടായിരുന്നത്, അപ്പോള് നിങ്ങളുടെ ഗ്രൂപ്പുകളുടെ പേര് എന്തെല്ലാമായിരുന്നു? (ഡിവൈന് യൂണിറ്റി, മനോഹര് പാര്ട്ടി, സുപ്രീം പാര്ട്ടി) പേരുകള് അതിമനോഹരം. അപ്പോള് ഈ ഗ്രൂപ്പും വളരെ നല്ലതാണ്. പേരുകള് ഓര്മ്മയിലുണ്ടെങ്കില് പേരിനൊപ്പം കര്ത്തവ്യവും ഓര്മ്മയുണ്ടാകുന്നു. ശരി, ഡബിള് വിദേശി കുമാരന്മാര് എഴുന്നേല്ക്കൂ. വളരെ നല്ലതാണ് ചെയ്തത്, ബാപ്ദാദ ഡബിള് വിദേശികളുടെ റിഫ്രെഷ്മെന്റിന്റെ വാര്ത്തകള് വളരെ നല്ല രീതിയില് കേട്ടു. ബാപ്ദാദ ഹൃദയത്തില് നിന്ന് ആശീര്വ്വാദങ്ങള് നല്കുന്നു. എന്നാല് എല്ലാ ഗ്രൂപ്പിനോടും ഇന്ന് ഏതു കാര്യത്തിലാണോ അടിവരയിടാന് പറഞ്ഞത്, അത് ഓര്മ്മിപ്പിക്കുകയാണ്.

ഡബിള് വിദേശി ടീച്ചര്മാര് വളരെയധികമുണ്ട്. ടീച്ചര് അര്ത്ഥം വളരെ ശ്രേഷ്ഠ ഭാഗ്യത്തിന്റെ അടയാളമാണ്. എന്തുകൊണ്ടെന്നാല് ബാപ്ദാദ ടീച്ചര്മാരെ ഗുരുഭായി എന്ന ദൃഷ്ടിയിലാണ് കാണുന്നത്. ഇത്രയ്ക്കും സമാന രൂപത്തിലാണ് കാണുന്നത്. എന്തുകൊണ്ടെന്നാല് ബാബയുടെ ആസനത്തില് ഇരിക്കുന്നവരാണ്. ടീച്ചര്മാര്ക്ക് ഈയൊരു അധികാരമാണ് ലഭിക്കുന്നത്. ഗുരുവിന്റെ ഗദ്ദി(സിംഹാസനം) എന്നതുപോലെ ഇത് മുരളിയുടെ സിംഹാസനമാണ്. മുരളി ധാരണ ചെയ്യിക്കുക, കേള്പ്പിക്കുക. മുരളി കേള്പ്പിക്കുക എന്നത് മാത്രമല്ല, മുരളി ധാരണ ചെയ്യിക്കണം. അതിനാലാണ് ടീച്ചേഴ്സിന് ബാപ്ദാദ ഗുരുഭായി എന്ന സിംഹാസനം നല്കിയത്. വിദേശത്താണെങ്കില് എല്ലാവരും എത്രയും പെട്ടെന്ന് സിംഹാസനധാരിയാകുന്നു. ബാപ്ദാദയ്ക്ക് സന്തോഷമാണ്, ഉത്തരവാദിത്വത്തിന്റെ കിരീടത്തെ ധാരണ ചെയ്യുക എന്നത്. ധൈര്യം വെക്കണം, ഇതും ചെയറിയൊരു കാര്യമല്ല. എന്നാല് ഗുരുഭായി അര്ത്ഥം ബാബയ്ക്ക് സമാനം. എല്ലാവര്ക്കും ബാബയ്ക്ക് സമാനമാവുക തന്നെ വേണമല്ലോ. എന്നിരുന്നാലും ടീച്ചര്മാര്ക്ക് വിശേഷ ഉത്തരവാദിത്വത്തിന്റെ കിരീടമുണ്ട്. ബാപ്ദാദയ്ക്കും ടീച്ചേഴ്സിന്റെ കൂട്ടായ്മ വളരെ നല്ലതായി തോന്നുന്നു. എന്നാല് ഇന്നത്തെ വിശേഷ ശ്രദ്ധ നിരന്തരം അറ്റന്ഷന് എന്നാണ്.

ശരി, ഭാരതത്തിലുളള ടീച്ചര്മാര് എഴുന്നേല്ക്കൂ, ഭാരതത്തിലെ ടീച്ചര്മാരും ഒട്ടും പിറകിലല്ല. അപ്പോള് കേട്ടല്ലോ ടീച്ചര്മാരെ ബാപ്ദാദ ഏത് ദൃഷ്ടിയിലാണ് കാണുന്നതെന്ന്. ഇത് ക്ലാസ്സിന്റെ, മുരളി കേള്പ്പിക്കുവാനുളള സീറ്റാണ്. വളരെ ഭാഗ്യശാലികളാണ്. വളരെ-വളരെ-വളരെ ഭാഗ്യശാലിയാണ്. എന്തുകൊണ്ടെന്നാല് സാകാര രൂപത്തില് നിമിത്തമായി ആരാണ്? ദാദിമാരില് ഒരാള് വിദേശത്ത് വസിക്കുന്നു, മറ്റൊരാള് മധുബനിലും, എന്നാലും ഓരോ സ്ഥാനത്തും സാകാര രൂപത്തില് നിമിത്ത ടീച്ചര്മാരുണ്ട്, നിമിത്ത പാണ്ഡവരുമുണ്ട്. അല്ലാതെ ടീച്ചര്മാര് മാത്രമല്ല, പാണ്ഡവരുമുണ്ട്. അവരെ നിങ്ങള് വരിഷ്ഠ സഹോദരന് എന്നല്ലേ പറയാറ്. പാണ്ഡവര് തീര്ച്ചയായും ആവശ്യം തന്നെയാണ്. ശക്തികളുടെയും പാണ്ഡവരുടെയും കൂട്ടായ്മയിലൂടെ തന്നെയാണ് ആദിയില് കാര്യങ്ങള് നടന്നിരുന്നത്. കുറച്ച് പാണ്ഡവര് മാത്രമാണ് ഉണ്ടായിരുന്നത്, എങ്കിലും വിശ്വകിശോര് ഭാവു ഉണ്ടായിരുന്നല്ലോ. ആനന്ദ് കിശോര് ഭായി, വിശ്വ കിശോര് ഭായി ഇവരെല്ലാം ആരംഭത്തിലുണ്ടായിരുന്നു. അപ്പോള് പാണ്ഡവരുടെ കൂട്ടായ്മ ഉണ്ടായിരുന്നല്ലോ. എന്നാല് കൂടുതലും നിമിത്തമാകുന്നത് ടീച്ചേഴ്സ് സഹോദരിമാണ്. പാണ്ഡവര് ബാക്ക്ബോണാണ്(നട്ടെല്ല്). ടീച്ചര്മാരുടെ ബാക്ക്ബോണാണ്. ഓരോരുത്തര്ക്കും അവരവരുടെതായ പാര്ട്ടുണ്ടല്ലോ. എന്നാല് വിദേശത്തെ വിശേഷതയിതാണ്, പാണ്ഡവരും ടീച്ചര്മാരാകുന്നു. എന്നാല് ഭാരതത്തില് ഇത് കുറവാണ്. അപ്പോള് ടീച്ചേഴ്സിനോട് സദാ ബാപ്ദാദ പറയുന്നു, ടീച്ചേഴ്സ് അര്ത്ഥം തന്റെ ഫീച്ചറിലൂടെ(സ്വരൂപത്തിലൂടെ) ബാബയെ പ്രത്യക്ഷമാണം. ഫീച്ചേഴ്സിലൂടെ ഫ്യൂച്ചര്(ഭാവി) സ്പഷ്ടമായി കാണിക്കണം. അപ്പോള് അങ്ങനെയുളള ടീച്ചര്മാരല്ലേ. താങ്കളെ കാണുമ്പോള് മറ്റുളളവര്ക്ക് ബാപ്ദാദയുടെ പാലന അനുഭവമാകണം. പരമാത്മ ഗുണങ്ങള്, പരമാത്മ ശക്തികള്, താങ്കളുടെ മുഖത്തിലൂടെ കാണപ്പെടണം. വാക്കുകളിലൂടെ കാണപ്പെടണം. അല്ലാതെ ഇന്ന ടീച്ചര് പറഞ്ഞു എന്നാകരുത്. ബാപ്ദാദ ടീച്ചേഴ്സിന്റെ ഫീച്ചേഴ്സിലൂടെ(സ്വരൂപത്തിലൂടെ) അനുഭവം ചെയ്യിച്ചു. ബാബയുമായി ഓരോരുത്തരുടെയും കണക്ഷന് യോജിപ്പിക്കണം. ഇതാണ് ടീച്ചേഴ്സിന്റെ കര്ത്തവ്യം. ഓരോരുത്തരുടെയും ഹൃദയത്തില് നിന്നും ഓരോ സമയവും ബാബാ എന്ന് വരണം.

ഈ ഗ്രൂപ്പുകളും ഉണ്ടാക്കിയത് നല്ലതിനാണ്. എന്തുകൊണ്ടെന്നാല് വ്യക്തിപരമായ റിഫ്രെഷ്മെന്റ് ലഭിക്കുന്നതിലൂടെ നല്ല അനുഭൂതിയുണ്ടാകുന്നു. ഈ ഗ്രൂപ്പുകളില് നല്ല റിസള്ട്ടുണ്ടല്ലോ. നല്ലത്.

നാനാവശത്തുമുളള ജന്മോത്സവം ആഘോഷിക്കുന്ന ശ്രേഷ്ഠ ബ്രാഹ്മണാത്മാക്കള്ക്ക്, സദാ അലൗകിക ജന്മത്തില് അലൗകിക ദിവ്യ കര്ത്തവ്യം ചെയ്യുന്ന, ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ ഒരു ബാബ രണ്ടാമതാരുമില്ല, ഇങ്ങനെ ഏകനാമിയും സര്വ്വ ഖജനാക്കളുടെയും എക്കോണമിയുടെ(മിതവ്യയം) അവതാരവുമാകുന്ന കുട്ടികള്ക്ക്, സദാ ഓരോ വരദാനത്തെയും സമ്പത്തിനെയും ജീവിതത്തിലൂടെ പ്രത്യക്ഷമാക്കുന്ന, ഉണര്വ്വ്-ഉത്സാഹത്തില് ഇരിക്കുന്ന കുട്ടികള്ക്ക്, ബാപ്ദാദയുടെ അലൗകിക ജന്മത്തിന്റെ ആശംസകള് സഹിതം, സ്നേഹസ്മരണകളും നമസ്തെയും..

ദാദിമാരോട് - ദാദിജി ബാപ്ദാദയ്ക്ക് പിറന്നാളാശംസകള് വളരെയധികം നല്കി

ഇന്നത്തെ മാലയില് താങ്കളെല്ലാവരും ഉണ്ട്. മാല സ്മരിച്ചല്ലോ. ആദിയിലെ സ്ഥാപനയിലുളള രത്നങ്ങള്, അപ്പോള് മാലയിലെ മണികളല്ലേ. നല്ലതാണ് സ്ഥാപനയുടെ കാര്യത്തിലും നിമിത്തമായി, പാലനയിലും നിമിത്തമായി, ഇപ്പോള് ബാബയോടൊപ്പം പോകുന്നതിലും നിമിത്തമാകും. ബാപ്ദാദ വാതില് ഒറ്റയ്ക്ക് തുറക്കുമോ? (ഇല്ല). താങ്കള്ക്കായി പ്രതീക്ഷിച്ചിരിക്കുകയാണ്. താങ്കള് വന്നാല് വാതില് തുറക്കാം. എന്നാല് സേവനവും പൂര്ത്തീകരിക്കണമല്ലോ, എന്തുകൊണ്ടെന്നാല് സാകാരത്തില് താങ്കളെല്ലാവരുമാണ് നിമിത്തമായത്. അപ്പോള് സാകാരത്തിലെ കാര്യങ്ങളെ പൂര്ത്തിയാക്കണമല്ലോ. ഇന്നത്തെക്കാലത്ത് എല്ലാവരും ആരെയാണ് കാണുന്നത്? എല്ലാവരുടെയും ദൃഷ്ടി എങ്ങോട്ടാണ് പോകുന്നത്? താങ്കളെല്ലാവരിലേക്കുമല്ലേ. ആരാണോ നിമിത്തമായവര് അവരിലേക്കാണ് എല്ലാവരുടെയും ദൃഷ്ടി പോകുന്നത്. ബാപ്ദാദ തന്റെ ദൃഷ്ടിയില് എല്ലാവരെയും ഉള്ക്കൊളളിച്ചു, എന്തുകൊണ്ടെന്നാല് ബാബയുടെ ദൃഷ്ടി ചെറുതൊന്നുമല്ലല്ലോ. പരിധിയില്ലാത്ത ദൃഷ്ടിയാണ്. എല്ലാവരും ബാബയുടെ പ്രകാശ രത്നങ്ങളായ കുട്ടികളാണ്. വളരെ നല്ലത്. ഓരോരുത്തരും അവരവരുടെതായ പാര്ട്ടുകള് അഭിനയിച്ചുകൊണ്ടിരിക്കുന്നുണ്ട്. അഭിനയിക്കുക തന്നെ വേണമല്ലോ. ഡ്രാമയില് ബന്ധിതരാണ്. ആനന്ദം തോന്നുന്നില്ലേ! വളരെ നല്ലത്.

വരദാനം :- അല്പകാലത്തെ ആശ്രയങ്ങളുടെ തീരത്തെ ഉപേക്ഷിച്ച് ഒരു ബാബയെ തന്റെ ആശ്രയമാക്കി മാറ്റുന്ന യഥാര്ത്ഥ പുരുഷാര്ത്ഥിയായി ഭവിയ്ക്കട്ടെ
ഒരു തവണ ചെയ്ത തെറ്റ് വീണ്ടും ആവര്ത്തിക്കുക എന്നതല്ല പുരുഷാര്ത്ഥത്തിന്റെ അര്ത്ഥം. പുരുഷാര്ത്ഥത്തെയല്ല ആശ്രയിക്കേണ്ടത്. യഥാര്ത്ഥ പുരുഷാര്ത്ഥി അര്ത്ഥം പുരുഷനായി(ആത്മാവ്) തന്റെ രഥം ഉപയോഗിച്ച് കാര്യങ്ങള് ചെയ്യുന്നവര്. ഇപ്പോള് അല്പകാല ആശ്രയങ്ങളുടെ തീരങ്ങളെ ഉപേക്ഷിക്കൂ. പല കുട്ടികളും ബാബയ്ക്കു പകരം പരിധിയുളള തീരങ്ങളെ തന്റെ ആശ്രയമാക്കി മാറ്റുന്നു. തന്റെ സ്വഭാവ സംസ്കാരങ്ങളായാലും, അത് പരിതസ്ഥിതിയായാലും.. ഈ അല്പകാല ആശ്രയങ്ങളെല്ലാം തന്നെ കാഴ്ചയ്ക്കു മാത്രമാണ്. ചതിക്കുന്നതാണ്. ഒരേയൊരു ബാബയുടെ ആശ്രയം തന്നെയാണ് ചത്രഛായ (കുടക്കീഴ്).
സ്ലോഗന് :- മായയെ ദൂരെ നിന്നു തന്നെ തിരിച്ചറിഞ്ഞ് സ്വയത്തെ സമര്ത്ഥരാക്കുന്നവരാണ് ജ്ഞാനികളായ കുട്ടികള്.
 

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.