| 20-10-2024 |
ഓം ശാന്തി
അവ്യക്തബാപ്ദാദ
മധുബന്‍
|
28/03/02 |
ഈ വര്‍ഷത്തെ വിനീത, നിര്‍മല വര്‍ഷവും വ്യര്ഥത്തില് നിന്ന് മുക്തമാകാനുള്ള മുക്തിവര്ഷവുമായി ആചരിക്കൂ
ഇന്ന് ബാപ്ദാദ തന്റെ നാനാഭാഗത്തെയും കുട്ടികളുടെ മസ്തകത്തില്‍ തിളങ്ങുന്ന മൂന്ന് രേഖകളെ കാണുകയാണ്. ഒരു രേഖയാണ് പ്രഭു പാലനയുടെത്, രണ്ടാമത്തെ രേഖയാണ് ശ്രേഷ്ഠ പഠിപ്പിന്റെത്, മൂന്നാമത്തെ രേഖയാണ് ശ്രേഷ്ഠ മതത്തിന്റേത്. മൂന്ന് രേഖകളും തിളങ്ങി കൊണ്ടിരിക്കുകയാണ്. ഈ മൂന്ന് രേഖകളും സര്‍വ്വരുടെയും ഭാഗ്യത്തിന്റെ രേഖകളാണ്. താങ്കള്‍ എല്ലാവരും തന്റെ മൂന്ന് രേഖകളും കാണുകയാണല്ലോ! പ്രഭു പാലനയുടെ ഭാഗ്യം താങ്കള്‍ ബ്രാഹ്മണ ആത്മാക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും പ്രാപ്തമാകുന്നില്ല. പരമാത്മ പാലന ഏത് പാലനയിലൂടെയാണോ എത്രയും ശ്രേഷ്ഠ പൂജനീയരായി മാറുന്നത്. ഒരിക്കലും സ്വപ്നത്തില്‍ പോലും ഇങ്ങനെ ചിന്തിച്ചിരുന്നില്ല ഞാന്‍ ആത്മാവിന് പരമാത്മ പഠിപ്പിന്റെ അധികാരം പ്രാപ്തമാകുമെന്ന്. എന്നാല്‍ ഇപ്പോള്‍ സാകാരത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. സ്വയം സത്ഗുരു അമൃതവേള മുതല്‍ രാത്രി വരെ കര്‍മ്മത്തിന്റെ ശ്രേഷ്ഠ മതം നല്കി കര്‍മ്മ ബന്ധനത്തിന്റെ പരിവര്‍ത്തനത്തില്‍ കര്മ്മസംബന്ധത്തിലേക്ക് വരുന്നതിനുള്ള ശ്രീമതം നല്കുവാന് നിമിത്തമാക്കുന്നു. ഇതും സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അനുഭവത്തിലൂടെ പറയുന്നു നമ്മുടെ ഓരോ കര്‍മ്മവും ശ്രീമതത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ അനുഭവമാണോ? ഓരോ കുട്ടികളുടെയും ഇങ്ങനെയുളള ശ്രേഷ്ഠ ഭാഗ്യം ബാപ്ദാദയും കണ്ട് കണ്ട് ഹര്‍ഷിതമാകുന്നു. ആഹാ എന്റെ ശ്രേഷ്ഠ ഭാഗ്യശാലി കുട്ടികളെ ആഹാ! കുട്ടികള്‍ പറയുന്നു ആഹാ ബാബാ ആഹാ! ബാബ പറയുന്നു ആഹാ കുട്ടികളെ ആഹാ!
ഇന്ന് അമൃത വേള മുതല്‍ കുട്ടികളുടെ രണ്ട് സങ്കല്പങ്ങളിലൂടെ ബാപ്ദാദയുടെ അടുക്കല്‍ ഓര്‍മ്മ എത്തിച്ചേര്‍ന്നു. ഒന്ന് പല കുട്ടികള്‍ക്കും തന്റെ അക്കൗണ്ട് നല്കുവാനുള്ള ഓര്‍മ്മയായിരുന്നു. രണ്ടാമതായി ബാബയുടെ കൂട്ടുകെട്ടിന്റെ നിറത്തിന്റെ ഹോളി ഓര്‍മ്മയുണ്ടായിരുന്നു. അപ്പോള്‍ എല്ലാവരും ഹോളി ആഘോഷിക്കുവാന്‍ വന്നിരിക്കുകയല്ലേ! ബ്രാഹ്മണരുടെ ഭാഷയില്‍ ആചരിക്കുക എന്നാല്‍ ആയിത്തീരുക. ഹോളി ആചരിക്കുന്നു അര്‍ത്ഥം ഹോളിയാകുന്നു. ബാപ്ദാദ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ബ്രാഹ്മണ കുട്ടികളുടെ ഹോളിയസ്റ്റ് ആകല് എത്ര സര്‍വ്വതിലും വേറിട്ടതും പ്രിയപ്പെട്ടതുമാണ്. അങ്ങനെ പരത്തിന്റെ ആദ്യ യുടെ മഹാത്മാക്കളും സമയം പ്രതിസമയം വന്നിട്ടുള്ള ധര്‍മ്മ പിതാക്കളും പവിത്ര ഹോളിയായിട്ടുണ്ട്. എന്നാല്‍ താങ്കളുടെ പവിത്രത ഏറ്റവും ശ്രേഷ്ഠവുമാണ് വേറിട്ടതുമാണ്. മുഴുവന്‍ കല്പ്പത്തില് ആരും തന്നെ മഹാത്മാക്കള്‍ ആകട്ടെ ധര്മ്മാത്മാവാകട്ടെ, ധര്‍മ്മ പിതാവ് ആകട്ടെ, എന്നാല്‍ താങ്കളുടെ ആത്മാവും പവിത്രം, ശരീരവും പവിത്രം, പ്രകൃതിയും പ്രധാന പവിത്രം ഇങ്ങനെയുള്ള ഹോളിയസ്റ്റ് ആരും ആയിട്ടില്ല, ആകാന്‍ സാധിക്കുകയില്ല. തന്റെ ഭാവി സ്വരൂപം മുന്നിലേക്ക് കൊണ്ടുവരൂ. എല്ലാവരുടെയും മുന്നില്‍ തന്റെ ഭാവി രൂപം വന്നുവോ? അതോ അറിയുകയില്ല ആകുമോ ഇല്ലയോ! എന്താകും! എന്തുതന്നെ ആകട്ടെ പക്ഷേ ആവുന്നത് പവിത്രമാണല്ലോ! ശരീരവും പവിത്രം ആത്മാവും പവിത്രം പ്രകൃതിയും പവിത്ര പാവനം,സുഖദായി... നിശ്ചയത്തിന്റെ പേനയിലൂടെ താങ്കളുടെ ഭാവി ചിത്രം മുന്നിലേക്ക് കൊണ്ടുവരാന്‍ കഴിയും. നിശ്ചയം ഇല്ലേ! ടീച്ചര്‍സിന് നിശ്ചയം ഉണ്ടോ? നല്ലത് ഒരു സെക്കന്‍ഡില്‍ തന്റെ ഭാവി ചിത്രം മുന്നിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ? കൃഷ്ണന് ആവുകയില്ല പക്ഷേ കൂട്ടുകാരാകുമല്ലോ! എത്ര പ്രിയപ്പെട്ടതായി തോന്നുന്നു. ചിത്രകാരാകാന് കഴിയുന്നുവോ അതോ അറിയില്ലേ? മുന്നിലേക്ക് നോക്കൂ അത്രമാത്രം. ഇപ്പോള്‍ സാധാരണമാണ് നാളെ (ഡ്രാമയുടെ നാളെ, വരാന്‍ പോകുന്ന നാളത്തെ ദിവസം അല്ല) അപ്പോള്‍ നാളെ ഈ പവിത്ര ശരീരധാരി ആവുക തന്നെ വേണം. പാണ്ഡവര്‍ എന്താണ് മനസ്സിലാക്കുന്നത്? പക്ക അല്ലേ സംശയമില്ലല്ലോ അറിയില്ല ആകുമോ അതോ ഇല്ലയോ?സംശയമുണ്ടോ? ഇല്ലല്ലോ!പക്കയാണ്. രാജയോഗിയാണ് എങ്കില്‍ രാജ്യ അധികാരി ആവുക തന്നെ വേണം. ബാപ്ദാദ പലതവണ ഓര്‍മ്മപ്പെടുത്തുന്നു താങ്കള്‍ക്ക് വേണ്ടി സമ്മാനം കൊണ്ടുവന്നിരിക്കുകയാണ്. അപ്പോള്‍ എന്താണ് സമ്മാനം കൊണ്ടുവന്നിരിക്കുന്നത്? സ്വര്‍ണിമ ലോകം, സതോപ്രധാന ലോകത്തിന്റെ സമ്മാനം കൊണ്ടുവന്നിരിക്കുന്നു. അപ്പോള്‍ നിശ്ചയം ഉണ്ട്, നിശ്ചയത്തിന്റെ ലക്ഷണമാണ് ആത്മീയ ലഹരി. ഇത്രത്തോളം തന്റെ രാജ്യത്തിന്റെ സമീപം വന്നുകൊണ്ടിരിക്കുന്നുവോ വീടിന്റെയും സമീപം വന്നുകൊണ്ടിരിക്കുന്നു, തന്റെ രാജ്യത്തിനും സമീപം വന്നു കൊണ്ടിരിക്കുന്നു. അപ്പോള്‍ വീണ്ടും വീണ്ടും തന്റെ മധുരമായ വീടിന്റെയും മധുരമായ രാജ്യത്തിന്റെയും സ്മൃതി സ്പഷ്ടമായി വരിക തന്നെ വേണം. ഇത് സമീപം വരുന്നതിന്റെ ലക്ഷണമാണ്. തന്റെ വീട് തന്റെ രാജ്യം ഇങ്ങനെ തന്നെ സ്പഷ്ടമായി സ്മൃതിയില്‍ വരണം മൂന്നാമത്തെ നേത്രത്തിലൂടെ സ്പഷ്ടമായി കാണപ്പെടട്ടെ. അനുഭവം ഉണ്ട് ഇന്ന് ഇത് നാളെ ഇത്. എത്ര തവണ പാര്‍ട്ട് പൂര്‍ത്തിയാക്കി തന്റെ വീട്ടിലേക്കും തന്റെ രാജ്യത്തിലേക്കും പോയിട്ടുണ്ട് ഓര്‍മ്മ വരുന്നില്ലേ! ഇനി വീണ്ടും പോകണം.
ബാപ്ദാദ എല്ലാവരുടെയും വര്‍ത്തമാനസമയത്തെ റിസള്‍ട്ട് കണ്ടു. ഡബിള്‍ വിദേശികള്‍ ആകട്ടെ ഭാരത വാസികള്‍ ആകട്ടെ എല്ലാ കുട്ടികളുടെയും റിസള്‍ട്ടില്‍ കണ്ടു വര്ത്തമാനസമയം ആലസ്യത്തിന്റെ ധാരാളം പുതിയ പുതിയ പതിപ്പ് കുട്ടികളില്‍ ഉണ്ട്. അനേകം തരത്തിലുള്ള ആലസ്യം ഉണ്ട്. മനസ്സിനുള്ളില്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നു എല്ലാം നടക്കുന്നുണ്ട്... ഇന്നത്തെ കാലത്ത് എല്ലാ കാര്യങ്ങളിലും ഇത് വിശേഷ സ്ലോഗന് ആണ് എല്ലാം നടക്കുന്നുണ്ട്. ഇത് ആലസ്യമാണ്. ഒപ്പം കുറേശ്ശെ കുറേശ്ശെ പലപല തരത്തിലുള്ള പുരുഷാര്ഥത്തിലും സ്വപരിവര്ത്തനത്തിലുമുള്ള ആലസ്യത്തിന്റെ കാര്യങ്ങള്‍ കാണുന്നു. നടന്നോളും, ചെയ്തോളും.... ബാപ്ദാദ പുതിയ പുതിയ തരത്തിലുള്ള ആലസ്യത്തിന്റെ കാര്യങ്ങള്‍ കണ്ടിട്ടുണ്ട് അതിനാല്‍ തന്നെ സത്യം സത്യമായ ഹൃദയത്തോടെ, ആലസ്യ രൂപത്തില്‍ അല്ല, അക്കൗണ്ട് തീര്‍ച്ചയായും വെക്കൂ.
ഇപ്പോള്‍ ബാപ്ദാദ ഇന്ന് റിസള്‍ട്ട് കേള്‍പ്പിക്കുകയാണ്. കേട്ടുവല്ലോ! അതോ ഇല്ല കേവലം സ്നേഹിക്കുകയാണോ? ഇതും സ്നേഹമാണ്.ഓരോരുത്തരോടും ബാപ്ദാദയ്ക്ക് ഓരോരുത്തരോടും ഇത്രയും സ്നേഹമാണ് എല്ലാ കുട്ടികളും ബ്രഹ്മാബാബയ്ക്ക് ഒപ്പമൊപ്പം തന്റെ വീട്ടിലേക്ക് പോകണം. പിറകെ പിറകെ വരികയല്ല കൂട്ടുകാരായി പോകണം. അപ്പോള്‍ സമാനമാകേണ്ടി വരുമല്ലോ! സമാനത ഇല്ലാതെ കൂട്ടുകാരായി പോകാന്‍ കഴിയുകയില്ല പിന്നെ തന്റെ രാജ്യത്തെ ആദ്യ ജന്മം, ആദ്യ ജന്മം ആദ്യം തന്നെ ആകുമല്ലോ ഉണ്ടാവുക! അഥവാ രണ്ടാമത്തെയോ മൂന്നാമത്തെയോ ജന്മത്തില് വന്നാലും രാജാവായി എന്ന് തന്നെയായാലും പക്ഷേ പറയുക രണ്ടാമത്തെ മൂന്നാമത്തെ എന്നാണല്ലോ! ഒപ്പം പോവുകയും ബ്രഹ്മാബാബയുടെ കൂടെ ആദ്യ ജന്മത്തിന്റെ അധികാരി ആവുകയും ഇതാണ് നമ്പര്‍ വണ്‍ ബഹുമതിയോടെ പാസാകുന്നവര്‍. അപ്പോള്‍ ബഹുമതിയുടെ പാസാക്കുന്നവരാകണം പാസ്മാര്‍ക്ക് വാങ്ങുന്നവര്‍ ആയാലും ശരി ആണോ? ഒരിക്കലും ഇത് ചിന്തിക്കരുത് ഞാന്‍ എന്താണോ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണോ നടന്നുകൊണ്ടിരിക്കുന്നത് അത് ബാപ്ദാദ കാണുന്നില്ല. ഇതിലൂടെ ഒരിക്കലും അലസരാകരുത്. അഥവാ ഏതെങ്കിലും കുട്ടി തന്റെ ഹൃദയത്തിന്റെ ചാര്‍ട്ട് ചോദിക്കുകയാണെങ്കില്‍ ബാപ്ദാദയ്ക്ക് പറഞ്ഞുതരാന്‍ സാധിക്കും. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ല. ബാപ്ദാദ ഓരോ മഹാരഥി, കുതിരസവാരിക്കാര്‍... എല്ലാവരുടെയും ചാര്‍ട്ട് കണ്ടുകൊണ്ടിരിക്കുന്നു. പലതവണയായി ബാപ്ദാദയ്ക്ക് ഒരുപാട് ദയ തോന്നുന്നു ആരാണ്, ചെയ്യുന്നത് എന്താണ്? എന്നാല്‍ ബ്രഹ്മബാബ പറയാറുണ്ടായിരുന്നതുപോലെ ഓര്‍മ്മയുണ്ടോ എന്താണ് പറഞ്ഞിരുന്നത്? ശര്ക്കരയ്ക്കറിയാം ശര്ക്കരക്കുടത്തിന് അറിയാം. ശിവബാബ അറിയുന്നു ബ്രഹ്മ ബാബ അറിയുന്നു എന്തെന്നാല്‍ ബാപ്ദാദക്ക് ഒരുപാട് ദയ വരുന്നുണ്ട്,എന്നാല്‍ ഇങ്ങനെയുള്ള കുട്ടികള്‍ക്ക് ബാപ്ദാദയുടെ ദയയുടെ സങ്കല്പത്തെ സ്പര്‍ശിക്കാന്‍ സാധിക്കുകയില്ല പിടിച്ചെടുക്കുവാന്‍ സാധിക്കുകയില്ല അതിനാല്‍ ബാപ്ദാദ പറഞ്ഞു പല പല തരത്തിലുള്ള റോയല്‍ ആലസ്യം ബാബ കണ്ടുകൊണ്ടിരിക്കുന്നു. ഇന്ന് ബാപ്ദാദ പറയുകയും ചെയ്യുന്നു ഒരുപാട് ദയ തോന്നുന്നു. പല കുട്ടികളും ഇങ്ങനെ കരുതുന്നു. സത്യത്തില്‍ അറിയുകയില്ല ആര് എന്താകും ഇപ്പോള്‍ ആനന്ദം ആഘോഷിച്ചേക്കാം. ഇപ്പോള്‍ എന്ത് ചെയ്യണോ ചെയ്തോളൂ ആരും തടയാന്‍ ഇല്ല ആരും കാണുവാന്‍ ഇല്ല. എന്നാല്‍ ഇത് തെറ്റാണ്. ബാപ്ദാദ കേവലം പേര് പറയുന്നില്ല പേര് പറഞ്ഞാല്‍ നാളെ നേരെയാകും.
അപ്പോള്‍ മനസ്സിലായോ എന്തു ചെയ്യണം, പാണ്ഡവര്‍ക്ക് മനസ്സിലായോ അതോ ഇല്ലയോ! നടന്നുപോകുമോ? പോവുകയില്ല എന്തെന്നാല്‍ ബാപ്ദാദയുടെ അടുക്കല്‍ ഓരോരുത്തരുടെയും ഓരോ ദിവസത്തെയും റിപ്പോര്‍ട്ട് വരുന്നുണ്ട്. ബാപ്ദാദ പരസ്പരവും ആത്മീയ സംഭാഷണം ചെയ്യുന്നു. അപ്പോള്‍ ബാപ്ദാദ ഓരോ കുട്ടികള്‍ക്കും വീണ്ടും സൂചന നല്‍കുകയാണ് സമയം എല്ലാതരത്തിലും അതിയിലേക്ക് പോവുകയാണ്. മായയും തന്റെ അതിയുടെ പാര്‍ട്ട് നടത്തുകയാണ്. പ്രകൃതിയും തന്റെ അതിയുടെ പാര്‍ട്ട് നടത്തുകയാണ്. ഇങ്ങനെയുള്ള സമയത്ത് ബ്രാഹ്മണ കുട്ടികള്‍ക്ക് തന്റെ നേര്‍ക്കുള്ള ശ്രദ്ധയും അതി അതായത് മനസാ വാചാ കര്‍മ്മത്തില്‍ അതിയില്‍ ഉണ്ടാകണം. സാധാരണ പുരുഷാര്‍ത്ഥം അല്ല. ബാപ്ദാദ ഇതും കണ്ടിട്ടുണ്ട് സേവനത്തോട് നല്ല ലഹരിയാണ്. സേവനത്തിന് സദാ തയാറാണ് അവസരം ലഭിച്ചാല്‍ സ്നേഹത്തോടെ സേവനത്തിനായി തയ്യാറാകുന്നു. എന്നാല്‍ ഇപ്പോള്‍ സേവനത്തില്‍ കൂട്ടിച്ചേര്‍ക്കൂ ശബ്ദത്തിനോടൊപ്പം ഒപ്പം മനസ്സ് തന്റെ ആത്മാവിന്റെ വിശേഷപ്പെട്ട എന്തെങ്കിലും എന്തെങ്കിലും പ്രാപ്തിയുടെ സ്വരൂപത്തില്‍ സ്ഥിതി ചെയ്തു ശബ്ദത്തിലൂടെ സേവനം ചെയ്യൂ. പ്രഭാഷണം ചെയ്യുകയാണെന്ന് കരുതു, എങ്കില്‍ ശരീരത്തിലൂടെ നന്നായി പ്രഭാഷണം ചെയ്യുന്നുണ്ടാകും എന്നാലും ആ സമയം തന്റെ ആത്മീയ സ്ഥിതിയില്‍ വിശേഷിച്ച് എന്തെങ്കിലും എന്തെങ്കിലും വിശേഷം അനുഭൂതിയുടെ സ്ഥിതിയില്‍ സ്ഥിതി ചെയ്തു മനസാ ആത്മീയസ്ഥിതിയുടെ പ്രഭാവം അന്തരീക്ഷത്തില്‍ പരത്തൂ, ശബ്ദത്തിനൊപ്പം ഒപ്പം സന്ദേശം നല്കു. ശബ്ദത്തിലൂടെ സന്ദേശം നല്കു, മനസാ ആത്മീയ സ്ഥിതിയിലൂടെ അനുഭൂതി ചെയ്യിപ്പിക്കു. പ്രഭാഷണത്തിന്റെ സമയത്ത് താങ്കളുടെ സംസാരം, താങ്കളുടെ മസ്തകത്തിലൂടെ, നയനങ്ങളിലൂടെ, മുഖത്തിലൂടെ ആ അനുഭൂതിയുടെ രൂപം കാണപ്പെടട്ടെ ഇന്ന് പ്രഭാഷണം കേട്ടു എന്നാല്‍ പരമാത്മസ്നേഹത്തിന്റെ വളരെ നല്ല അനുഭൂതി ഉണ്ടായിക്കൊണ്ടിരുന്നു. ഭാഷണത്തിന്റെ റിസല്‍റ്റില്‍ പറയുന്ന പോലെ വളരെ നന്നായി സംസാരിച്ചു, വളരെ നല്ലത്, വളരെ നല്ല കാര്യങ്ങള്‍ പറഞ്ഞു, ഇങ്ങനെ തന്നെ താങ്കളുടെ ആത്മസ്വരൂപത്തിന്റെ അനുഭൂതിയുടെയും വര്‍ണനയും ചെയ്യണം. മനുഷ്യാത്മാക്കള്‍ക്ക് വൈബ്രേഷന്‍ എത്തിചേരുന്നു, അന്തരീക്ഷമുണ്ടാകുന്നു. സയന്‍സിന്റെ സാധനങ്ങള്‍ക്ക് തണുത്ത അന്തരീക്ഷമുണ്ടാക്കാന്‍ സാധിക്കുമെങ്കില്‍, എല്ലാവര്ക്കും തിരിച്ചറിയുന്നു വളരെ നല്ല തണുപ്പ് വരുന്നുണ്ട്. ചൂട് അന്തരീക്ഷം അനുഭവം ചെയ്യിക്കാന്‍ സാധിക്കുന്നു. സയന്‍സ് മഴയിലും ചൂടിന്റെ അനുഭവം ചെയ്യിക്കുന്നു. സയന്‍സ് തണുപ്പില്‍ ചൂടിന്റെ അനുഭവം ചെയ്യിക്കുന്നു, ചൂടില്‍ തണുപ്പിന്റെ അനുഭവം ചെയ്യിക്കാന്‍ കഴിയുന്നു. അപ്പോള്‍ താങ്കളുടെ സയന്‍സ് എന്താ പ്രേമസ്വരൂപം, സുഖസ്വരൂപം, ശാന്ത സ്വരൂപ അന്തരീക്ഷം അനുഭവം ചെയ്യിക്കാനാവില്ലേ. ഇത് റിസര്‍ച്ച് ചെയ്യു. കേവലം നല്ലത് നല്ലത് നല്ലത് എന്ന് പറഞ്ഞു പക്ഷേ നല്ലതായി മാറുക അപ്പോള്‍ സമപ്തിയുടെ സമയത്ത് സമാപ്തമാക്കി തന്റെ രാജ്യം കൊണ്ടുവരും. എന്താ,താങ്കള്‍ക്ക് തന്റെ രാജ്യം ഓര്‍മ്മ വരുന്നില്ലേ? സംഗമ യുഗം ശ്രേഷ്ഠമാണ് അത് ശരിയാണ്, വജ്രതുല്യമാണ്. പക്ഷേ ഹേ ദയാമനസ്കരായ വിശ്വ മംഗളകാരികളായ മക്കളെ, തന്റെ ദു?ഖി അശാന്തരായ സഹോദരി സഹോദരന്മാര്ക്ക് മേല്‍ ദയ തോന്നുന്നില്ലേ? ഉണര്‍വ് വരുന്നില്ലേ ദു?ഖമയ ലോകത്തെ സുഖമയമാക്കാം ഈ ഉണര്‍വ്വ വരുന്നില്ലേ? ദു?ഖം കാണാന്‍ ആഗ്രഹിക്കുന്നോ,മറ്റുള്ളവരുടെ ദു?ഖം കണ്ടിട്ടും ദയ തോന്നുന്നില്ലേ? താങ്കളുടെ സഹോദരന്മാരാണ് താങ്കളുടെ സഹോദരിമാരാണ് എങ്കില്‍ ദു?ഖം കാണുന്നത് നല്ലതായി തോന്നുമോ? തന്റെ ദയാലു, കൃപാലു സ്വരൂപം പ്രത്യക്ഷമാക്കൂ. സേവനത്തില്‍ മാത്രമായി മുഴുകാതിരിക്കൂ. ഈ പ്രോഗ്രാം ചെയ്തു, ആ പ്രോഗ്രാം ചെയ്തു... വര്‍ഷം തീര്‍ന്നുപോയി. ഇപ്പോള്‍ ദയാഹൃദയരാകൂ. ദൃഷ്ടിയിലൂടെ ആകട്ടെ അനുഭൂതിയിലൂടെ ആകട്ടെ ആത്മീയ സ്ഥിതിയുടെ പ്രഭാവത്തിലൂടെയാകട്ടെ. ദയാഹൃദയരാകൂ ശരി.
ബാപ്ദാദ ഒരു കാര്യവും കൂടി കണ്ടിട്ടുണ്ട് കേള്‍ക്കുന്നത് നല്ലതായി തോന്നുന്നില്ല ചില ചില കുട്ടികള്‍ നല്ല നല്ലവരും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ധാരാളം വീഴുന്നു. മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കുക, മറ്റുള്ളവരുടെ കാര്യങ്ങള്‍ വര്‍ണ്ണിക്കുക, കാണുന്നതു തന്നെ വ്യര്‍ഥ കാര്യങ്ങളാണ്. പരസ്പര വിശേഷത വര്‍ണ്ണിക്കുന്നത് കുറവാണ്. ഓരോരുത്തരുടെയും വിശേഷത കാണുക വിശേഷത വര്‍ണ്ണിക്കുക അവരുടെ വിശേഷതയിലൂടെ അവരെ ഉണര്വുത്സാഹം നല്കിക്കുക ഇത് കുറവാണ്. എന്നാല്‍ വ്യര്‍ത്ഥ കാര്യങ്ങള്‍ ഏതു കാര്യങ്ങളെയാണോ ബാപ്ദാദ പറയുന്നത് വിട്ടുകളയു, തന്റേത് വിട്ടു കളയാന്‍ പരിശ്രമിക്കുന്നു എന്നാല്‍ മറ്റുള്ളവരുടേത് കാണുന്നതിന്റെയും ശീലമാണ്. അതില്‍ സമയം വളരെ പോകുന്നു. ബാപ്ദാദ ഒരു വിശേഷം ശ്രീമതം നല്‍കുകയാണ് കാര്യം സാധാരണമാണ് എന്നാല്‍ സമയം വളരെ പാഴായി പോകുന്നു. സംസാരത്തില്‍ വിനീതരാകു. സംസാരത്തില്‍ വിനയം കുറയുവാന്‍ പാടില്ല. സാധാരണ വാക്കുകള്‍ പറയുകയാണെങ്കിലും മനസ്സിലാക്കുന്നു ഇതില്‍ ആണെങ്കില്‍ സംസാരിക്കുക തന്നെ വേണമല്ലോ! എന്നാല്‍ വിനയത്തിന് പകരം അഥവാ ആരെങ്കിലും അധികാരത്തോടെയാണ്, വിനയത്തോടെ സംസാരിക്കുന്നില്ല എങ്കില്‍ കുറച്ചു കാര്യത്തിന്റെ,സീറ്റിന്റെ, 5 ശതമാനം അഭിമാനം കാണപ്പെടുന്നു. വിനയം ബ്രാഹ്മണരുടെ ജീവിതത്തിന്റെ വിശേഷ അലങ്കാരമാണ്. വിനയം മനസ്സില്‍ വാക്കില്‍ സംസാരത്തില്‍ സംബന്ധ സമ്പര്‍ക്കത്തില്‍.... ഉണ്ടാകണം. ഇങ്ങനെയല്ല മൂന്നു കാര്യങ്ങളില്‍ ഞാന്‍ വിനയമുള്ളയാളാണ് ഒന്നില്‍ കുറവാണ് എങ്കില്‍ എന്തായി! പക്ഷേ ആ ഒരു കുറവ് ബഹുമതിയോടെ പാസ്സാകുന്നതിന് അനുവദിക്കുകയില്ല. വിനയം തന്നെയാണ് മഹാനത. കുനിയല്‍ അല്ല കുനിയിക്കല് ആണ്. പല കുട്ടികളും ചിരിയോടെ ഇങ്ങനെ പറയുന്നു എന്താ ഞാന്‍ തന്നെ കുനിയണോ ഇവരും കുനിയട്ടെ. എന്നാല്‍ ഇത് കുനിയല്‍ അല്ല വാസ്തവത്തില്‍ പരമാത്മാവിനെയും തനിക്ക് മേല്‍ കുനിയിക്കലാണ്. ആത്മാവിന്റെ കാര്യം വിട്ടോളൂ. വിനയം സ്വതവേ തന്നെ നിരഹങ്കാരി ആക്കി തരുന്നു. നിരഹങ്കാരി ആകുന്നതിന്റെ പുരുഷാര്‍ത്ഥം ചെയ്യേണ്ടതില്ല. വിനയം ഓരോരുത്തരുടെയും മനസ്സില്‍ താങ്കള്‍ക്കായി സ്നേഹത്തിന്റെ സ്ഥാനം ഉണ്ടാക്കിത്തരുന്നു. വിനയം ഓരോരുത്തരുടെയും മനസ്സില്‍ നിന്നും താങ്കളെ പ്രതി ആശിര്‍വാദങ്ങള്‍ പുറപ്പെടുവിക്കും. വളരെ ആശിര്‍വാദങ്ങള്‍ ലഭിക്കും. ആശിര്‍വാദങ്ങള്‍ പുരുഷാര്‍ത്ഥത്തില്‍ ലിഫ്റ്റിനെക്കാളും റോക്കറ്റ് ആയി മാറും. വിനയം ഇങ്ങനെയുള്ള സാധനമാണ് ആരെ എങ്ങനെയുള്ള ആളായിക്കോട്ടെ തിരക്കുള്ളവരാണെങ്കിലും, കഠോരഹൃദയരാണെങ്കിലും, ക്രോധിയാണെങ്കിലും പക്ഷേ വിനയം താങ്കള്‍ക്ക് സര്വരിലൂടെയും സഹയോഗം നല്കിക്കുന്നതിന് നിമിത്തമായി മാറും. വിനയം ഓരോരുത്തരുടെയും സംസ്കാരത്തിലൂടെ സ്വയത്തെ നടത്തിക്കുന്നു. സത്യമായ സ്വര്‍ണം ആകുന്നത് കാരണത്താല്‍ സ്വയം വഴങ്ങാനുള്ള വിശേഷത ഉണ്ടാകുന്നു. അപ്പോള്‍ ബാപ്ദാദ കണ്ടു സംസാരത്തിലും പെരുമാറ്റത്തിലും സംബന്ധ സമ്പര്‍ക്കത്തിലും സേവനത്തിലും പരസ്പരം വിനയ സ്വഭാവം വിജയം പ്രാപ്തമാക്കി തരുന്നു. അതിനാല്‍ ഈ വര്‍ഷത്തില്‍ ബാപ്ദാദ വിശേഷിച്ച് വിനീത നിര്‍മല വര്‍ഷം എന്ന പേര് നല്‍കുകയാണ്. വര്‍ഷം ആചരിക്കുകയില്ലേ.
ബാപ്ദാദ ഓരോ കുട്ടികളെയും ഈ വര്‍ഷത്തില്‍ വ്യര്‍ത്ഥത്തില്‍ നിന്ന് മുക്തമായി കാണുവാന്‍ ആഗ്രഹിക്കുന്നു. മുക്തവര്ഷം ആചരിക്കു. എന്തെല്ലാം കുറവുണ്ടെങ്കിലും ആ കുറവിന് മുക്തി നല്‍കൂ, എന്തെന്നാല്‍ ഏതുവരെയ്ക്കും മുക്തി നല്കുന്നില്ലയോ, അപ്പോള്‍ മുക്തി ബാബയോടൊപ്പം പോകുവാന്‍ സാധിക്കുകയില്ല. അപ്പോള്‍ മുക്തി നല്‍കുമോ? മുക്തി വര്‍ഷം ആചരിക്കുമോ? ആരാധിക്കും അവര്‍ എങ്ങനെ കൈ കാണിക്കൂ. ആചരിക്കില്ലേ? പരസ്പരം നോക്കിയല്ലോ ആചരിക്കുമോ! ശരി. അഥവാ മുക്തിവര്ഷം ആചരിച്ചു എങ്കില്‍ ബാപ്ദാദ വജ്രങ്ങള്‍ കൊണ്ട് നിറച്ച തളികകളില്‍ ഒരുപാട് ഒരുപാട് ആശംസകള്‍ അനുഗ്രഹങ്ങള്‍ നല്‍കും.നല്ലതാണ് സ്വയത്തെയും മുക്തമാക്കൂ. തന്റെ സഹോദരി സഹോദരന്മാരെയും ദു?ഖത്തില്‍ നിന്ന് ദൂരീകരിക്കൂ. പാവങ്ങളുടെ മനസ്സില്‍ നിന്ന് സന്തോഷത്തിന്റെ ശബ്ദം പുറപ്പെടട്ടെ ഞങ്ങളുടെ ബാബ വന്നു കഴിഞ്ഞു. ശരി. നല്ലത്
നാനാ ഭാഗത്തെയും സര്‍വ്വ ഹോളിയസ്റ്റ് ആത്മാക്കള്‍ക്ക്, കഥ വിനീതരായി നിര്‍മ്മാണം ചെയ്യുന്നവരായ ബാപ്ദാദയുടെ സമീപ ആത്മാക്കള്‍ക്ക് സദാ തന്റെ പുരുഷാര്‍ത്ഥത്തിന്റെ വിധിയെ ഫാസ്റ്റ് തീവ്രമാക്കി സമ്പന്നമാകുന്നവരായ സ്നേഹി ആത്മാക്കള്‍ക്ക്, സദാ തന്റെ മിച്ചത്തിന്റെ കണക്ക് വര്ദ്ധിപ്പിക്കുന്നവരായ തീവ്രപുരുഷാര്ത്ഥി തീവ്രബുദ്ധിയുള്ളവരായ കുട്ടികള്‍ക്ക് വിശാല ബുദ്ധിയുടെ ആശംസകള്‍. സ്നേഹ സ്മരണകള്‍ക്കൊപ്പം എല്ലാ കുട്ടികള്‍ക്കും നമസ്തേ.
| വരദാനം :- |
ഒരു ബലം ഒരു വിശ്വാസത്തിന്റെ ആധാരത്തിലൂടെ മായയെ സമര്‍പ്പണം ആക്കുന്ന ശക്തിശാലി ആത്മാവായി ഭവിക്കട്ടെ. ഒരു ബലം ഒരു വിശ്വാസം അതായത് സദാ ശക്തിശാലി. എവിടെ ഒരു ബലം ഒരു വിശ്വാസം ഉണ്ടോ അവിടെ ആര്‍ക്കും ഇളക്കാന്‍ ആവുകയില്ല. അവര്‍ക്ക് മുന്പില് മായ ബോധം കെട്ട് പോകുന്നു. അടിയറവ് ആകുന്നു. മായ അടയറവായി എങ്കില്‍ സദാ വിജയി തന്നെയാണ്. അപ്പോള്‍ ഇതേ ലഹരി ഉണ്ടാകണം വിജയം നമ്മുടെ ജന്മസിദ്ധ അധികാരമാണ്. ഈ അധികാരം ആര്‍ക്കും തട്ടിയെടുക്കാന്‍ ആവുകയില്ല. ഹൃദയത്തില്‍ നിന്നും ഈ സ്മൃതി പ്രത്യക്ഷമായിരിക്കട്ടെ നാം തന്നെയാണ് കല്പ്പകല്പ്പത്തെ ശക്തികളും പാണ്ഡവരും. വിജയിയായിരുന്നു, ആണ്, ഇനിയും ആകും. |
| സ്ലോഗന് :- | പുതിയ ലോകത്തിന്റെ സ്മൃതിയിലൂടെ സര്‍വ്വ ഗുണങ്ങളുടെയും ആഹ്വാനം ചെയ്യൂ തീവ്ര ഗതിയിലൂടെ മുന്നേറു |
സൂചന : എന്ന മാസത്തിന്റെ മൂന്നാമത്തെ ഞായറാഴ്ച അന്താരാഷ്ട്ര യോഗ ദിവസമാണ് എല്ലാ ബ്രഹ്മാവത്സരം സംഘടിത രൂപത്തില്‍ വൈകിട്ട് 6.30 മുതല്‍ 7 30 മണി വരെ വിശേഷിച്ച് ദയാലു, കൃപാലു ബാബയോടൊപ്പം ഓരോ ആത്മാവിനും ദയ, കൃപയുടെ ദൃഷ്ടി എല്ലാവര്ക്കും ആശിര്‍വാദങ്ങള്‍ നല്‍കും ആശിര്‍വാദങ്ങള്‍ നേടു.