മലയാളം മുരളി · Brahma Kumaris

മലയാളം മുരളി · 2024, ഒക്‌ടോബർ 27

ഓം ശാന്തി · BapDada ·

ഇന്നത്തെ മുരളി — today’s murli in Malayalam, every morning.

18
മുരളി2024, ഒക്‌ടോബർ 27 · മലയാളം
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

27-10-2024
ഓം ശാന്തി
അവ്യക്തബാപ്ദാദ
മധുബന്
08/10/02

ആത്മീയ സ്നേഹത്തിന്റെ മൂര്ത്തിയായി ശിക്ഷണവും സഹയോഗവും ഒപ്പമൊപ്പം നല്കു

(വിശേഷിച്ച് മധുബന് നിവാസി സഹോദരീ സഹോദരന്മാരോടുള്ള സംഭാഷണം)

ഇന്ന് സ്നേഹത്തിന്റെ സാഗരം ബാപ്ദാദ തന്റെ മാസ്റ്റര് ജ്ഞാന സാഗര കുട്ടികളുമായി മിലനം ആഘോഷിക്കുകയാണ്. ഈ പരമാത്മ സ്നേഹം കുട്ടികളുടെ പാലനയുടെ ആധാരമാണ്. പരമാത്മ സ്നേഹം ബ്രാഹ്മണ ജീവിതത്തിന്റെ ആധാരമാണ്, ഇങ്ങനെ തന്നെ ബ്രാഹ്മണ സംഘടനയുടെ ആധാരമാണ് ആത്മീയ സ്നേഹം. ഏതൊരു ആത്മീയ സ്നേഹമാണോ താങ്കള് കുട്ടികള്ക്കേ അനുഭവിക്കാന് സാധിക്കുകയുള്ളൂ. ഇന്നത്തെ വിശ്വത്തിലെ ആത്മാക്കള് ഈ സത്യമായ നിസ്വാര്ത്ഥ ആത്മീയ പരമാത്മ സ്നേഹത്തിന് ദാഹികളാണ്. ഇങ്ങനെയുള്ള സത്യമായ സ്നേഹം താങ്കള് ബ്രാഹ്മണ ആത്മാക്കളെ കൂടാതെ ആര്ക്കും പ്രാപ്തമാവുകയില്ല. ദാഹിക്കുന്ന ആത്മാക്കളുടെ ദാഹം പൂര്ത്തീകരിക്കുന്നവര് അവനവനെ ഓരോ സമയത്തും പരമാത്മാ സ്നേഹം അഥവാ ആത്മീയ സ്നേഹത്തില് അലിഞ്ഞിരിക്കുന്നത് ആയി അനുഭവം ചെയ്യുന്നുണ്ടോ? സ്നേഹത്തിന്റെ ദാതാവ് അഥവാ ദേവതയായി സദാ ഇരിക്കുന്നുണ്ടോ? നടക്കുമ്പോഴും കറങ്ങുമ്പോഴും ആത്മീയ സ്നേഹത്തിന്റെ മനോവൃത്തി, ദൃഷ്ടി, സംസാരം, സംബന്ധ സമ്പര്ക്കം അതായത് കര്മ്മം അനുഭവം ചെയ്യുന്നുണ്ടോ? എങ്ങനെയുള്ള ആത്മാവാകട്ടെ എന്നാല് താങ്കള് ബ്രാഹ്മണരുടെ സ്വാഭാവിക മനോവൃത്തി, ബ്രാഹ്മണ സ്വഭാവമായിട്ടുണ്ടോ? ഉണ്ടാക്കേണ്ടതുണ്ടോ അതോ ഉണ്ടായിട്ടുണ്ടോ? ഫോളോ ഫാദര് ഫോളോ മദര്. തന്റെ ബ്രാഹ്മണ ജന്മത്തെ ആദി സമയത്തെ ഓര്മിക്കു. ഭിന്നഭിന്ന സ്വഭാവമുള്ളവര് ബാബയുടെതായി. സ്നേഹത്തിന്റെ സാഗരനായ ബാബ ഒരേയൊരു സ്നേഹ സാഗരത്തിന്റെ സ്വരൂപത്തിന്റെ അനാദി സ്വഭാവത്തിലൂടെ തന്റേതാക്കിയില്ലേ! അഥവാ താങ്കള് എല്ലാവരുടെയും ഭിന്നഭിന്ന സ്വഭാവം കാണുകയാണെങ്കില് തന്റേതാക്കാന് സാധിക്കുമോ? അപ്പോള് അവനവനോട് ചോദിക്കൂ എന്റെ സ്വാഭാവിക സ്വഭാവം എന്താണ്? ആരുടെ ആയാലും ദുര്ബല സ്വഭാവം, വാസ്തവത്തില് ബ്രാഹ്മണ ജീവിതത്തിന്റെ സ്വാഭാവിക സ്വഭാവം മാസ്റ്റര് പ്രേമ സാഗരമാണ്. ലോകരം പറയുന്നു സ്നേഹം കല്ലിനെയും വെള്ളമാക്കുന്നു എങ്കില് ആത്മീയ സ്നേഹം പരമാത്മ സ്നേഹം എടുത്ത് നല്കുന്നവരേ, ഭിന്നഭിന്ന സ്വഭാവത്തെ പരിവര്ത്തനപ്പെടുത്തുവാന് സാധിക്കുകയില്ലേ? ചെയ്യാന് സാധിക്കുമോ അതോ ഇല്ലയോ? പിറകിലുള്ളവര് പറയൂ. ആര് മനസ്സിലാക്കുന്നു ചെയ്യാന് സാധിക്കും അവര് ഒരു കൈ ഉയര്ത്തു. വലിയ കൈ ഉയര്ത്തു, ചെറുതല്ല. (എല്ലാവരും കൈ ഉയര്ത്തി) ശരി ആശംസകള്! പിന്നെ സാഹചര്യങ്ങള് വരുന്നു. സാഹചര്യങ്ങള് വരികതന്നെ വേണം. ഇത് ബ്രാഹ്മണ ജീവിതത്തിന്റെ മാര്ഗത്തിലെ വഴിയോരക്കാഴ്ചകളാണ്. വഴിയോരക്കാഴ്ച ഒരിക്കലും ഒരുപോലെ ആയിരിക്കുകയില്ല. ചിലത് സുന്ദരവും ആവും ചിലത് മോശപ്പെട്ടതും ആകുന്നു. എന്നാല് മറികടക്കുക യാത്രക്കാരന്റെ ജോലിയാണ്, വഴിയോരക്കാഴ്ച മാറ്റുന്ന കാര്യമല്ല. അപ്പോള് ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത്! എല്ലാവരും അറിയുന്നതില് സമര്ത്ഥരായി കഴിഞ്ഞല്ലോ.

ഇന്ന് മധുബന് നിവാസികള്ക്ക് വിശേഷ അവസരം ലഭിച്ചിരിക്കുന്നു. സുവര്ണ്ണാവസരം അല്ലേ. ശരി. ഈ സുവര്ണാവസരത്തിന്റെ പകരം എന്താണ്? വലിയ ഉണര്വുത്സാഹത്തോടെ അവസരം എടുത്തിരിക്കുന്നു. അങ്ങനെ താഴെയിരിക്കുന്നവരും മധുബന് നിവാസിയാണ് (മധുബന് നിവാസി സഹോദരി സഹോദരന്മാരെ കൂടാതെ മറ്റെല്ലാവരും പാണ്ഡവ ഭവനില് മുരളി കേട്ടു കൊണ്ടിരിക്കുകയാണ്) എന്നാല് ഇന്ന് കേവലം ഗ്രൂപ്പ് ഗ്രൂപ്പുകളെ കാണാനുള്ള അവസരമാണ്. ഇത്രയും കൂടിച്ചേര്ന്ന് ദൂരെ ദൂരെ ആകുന്നു അതിനാല് കുറച്ച് കുറച്ച് വിഭാഗിച്ചിരിക്കുന്നു. ബാക്കി എല്ലാവരും മധുബന് നിവാസിയാണ്. സെന്ററില് താമസിക്കുന്നവര്ക്കും സ്ഥിരം വിലാസം മധുബന് തന്നെയാണല്ലോ. അപ്പോള് ബ്രാഹ്മണര് അര്ത്ഥം സ്ഥിരം വിലാസം മധുബന്. വീട് മധു ബനാണ് ബാക്കി സേവാ സ്ഥാനമാണ്. അപ്പോള് താഴെയുള്ളവര് ഇങ്ങനെ മനസ്സിലാക്കരുത് ഇന്ന് ഞങ്ങളെ മധുബന് നിവാസികളില് നിന്ന് വേര്തിരിച്ചു. ഇല്ല താങ്കള് എല്ലാവരും മധുബന് നിവാസിയാണ്. കേവലം താങ്കളെ മുന്നില് ബാപ്ദാദ കാണുവാന് ആഗ്രഹിക്കുന്നു. അപ്പോള് ചെറിയ ഗ്രൂപ്പില് കാണാന് സാധിക്കും. ഇപ്പോള് നോക്കൂ പിറകെ കാണുന്നവരും ഇത്രയും സ്പഷ്ടമായി കാണപ്പെടുന്നില്ല ഈ അടുത്തിരിക്കുന്നവര് സ്പഷ്ടമായി കാണപ്പെടുന്നു. എന്നാല് പിറകില് ഉള്ളവര് ഹൃദയത്തില് നിന്നും ദൂരെയല്ല. താഴെയുള്ളവരും ഹൃദയത്തില് നിന്ന് ദൂരെയല്ല. അപ്പോള് ബാപ്ദാദ ഇതാണ് ആഗ്രഹിക്കുന്നത് വര്ത്തമാന സമയം അനുസരിച്ച് സ്നേഹത്തിന്റെയും നിയമത്തിന്റെയും ബാലന്സ് വെക്കേണ്ടി വരുന്നു. എന്നാല് സ്നേഹവും നിയമവും ബാലന്സ് ചേര്ന്ന് നിയമമായി തോന്നുന്നില്ല. നിയമത്തിലും സ്നേഹം അനുഭവിക്കുന്നു. സാകാര സ്വരൂപത്തില് ബാബയെ കണ്ടതുപോലെ. നിയമത്തിന് ഒപ്പം സ്നേഹം എത്രയും നല്കി ഓരോരുത്തരുടെയും വായില് നിന്നും ഇതാണ് പുറപ്പെട്ടത് ബാബയ്ക്ക് എന്നോട് സ്നേഹമാണ്. എന്റെ ബാബയാണ്. നിയമം തീര്ച്ചയായും എടുക്കൂ എന്നാല് നിയമത്തിനൊപ്പം സ്നേഹവും നല്കു. കേവലം നിയമമല്ല. കേവലം നിയമത്തിലൂടെ എവിടെവിടെയോ ആത്മാക്കള് ദുര്ബലരാകുന്ന കാരണത്താല് നിരാശരായി പോകുന്നു. എപ്പോള് സ്വയം ആത്മീയ സ്നേഹത്തിന്റെ മൂര്ത്തിയാകുമെങ്കില് അപ്പോള് മറ്റുള്ളവരുടെ സ്നേഹത്തിന്റെ (ആത്മീയ സ്നേഹം, മറ്റു സ്നേഹമല്ല ) ആത്മീയ സ്നേഹം അതായത് ഓരോ സമസ്യയെ പരിഹരിക്കുന്നതില് സഹയോഗി ആവുക. കേവലം ശിക്ഷണം നല്കുകയല്ല ശിക്ഷണവും സഹയോഗവും ഒപ്പംഒപ്പം നല്കുക ഇതാണ് ആത്മീയ സ്നേഹത്തിന്റെ മൂര്ത്തിയാകുക. അപ്പോള് ഇന്ന് വിശേഷിച്ച് ബാപ്ദാദ ഓരോ ബ്രാഹ്മണ ആത്മാക്കള്ക്കും ദേശത്താകട്ടെ, വിദേശത്തില് ആകട്ടെ, നാനാഭാഗത്തെയും സര്വ്വ കുട്ടികള്ക്കും ഇത് വിശേഷിച്ച് അടിവര ഇടുന്നു ആത്മീയ സ്നേഹത്തിന്റെ മൂര്ത്തിയാകൂ. ആത്മകഥ ആത്മീയ സ്നേഹത്തിന്റെ ദാഹം ശമിപ്പിക്കുന്നവരായ ദാതാ ദേവതയാകു. ശരിയല്ലേ നല്ലത്.

(പിന്നെ ബാപ്ദാദ മധുബന്കാരുമായി ചര്ച്ച നടത്തി, എല്ലാവരെയും ദൃഷ്ടിയിലൂടെ സംപ്രീതരാക്കി )

ഹോസ്പിറ്റല്, അബു നിവാസി, പാര്ട്ടികളുമായി അവ്യക്തബാപ്ദാദയുടെ സംഭാഷണം:

എല്ലാവരും അവരവരെ ഭാഗ്യശാലി മനസ്സിലാക്കുന്നുവോ? മുഴുവന് വിഷയത്തില് ഏറ്റവും വലുതിലും വലിയ ഭാഗ്യം ആരുടേതാണ്? ഓരോരുത്തരും എന്താണ് കരുതുന്നത് ഏറ്റവും വലുതിലും വലിയ ഭാഗ്യം എന്റേതാണ്! എല്ലാവരും ഇങ്ങനെ കരുതുന്നുണ്ടോ? ഭാഗ്യശാലി ആണെങ്കില് സന്തോഷം ഉണ്ടായിരിക്കുമോ? സദാ സന്തോഷമുണ്ടാകുമോ? ഇടയ്ക്കിടെ അല്ലല്ലോ! എപ്പോള് ബാപ്ദാദ ഭാഗ്യത്തിന്റെ നക്ഷത്രം പ്രകാശിപ്പിച്ചുവോ തിളങ്ങുന്ന നക്ഷത്രത്തെ കണ്ട് സന്തോഷിക്കുന്നുവോ? ഹൃദയത്തില് സദാ സന്തോഷത്തിന്റെ വാദ്യം മുഴങ്ങുന്നു. മുഴങ്ങുന്നുണ്ടോ? ഏത് ഗീതമാണ് ഹൃദയം പാടുന്നത്?ആഹാ എന്റെ ശ്രേഷ്ഠ ഭാഗ്യം ഈ ഗീതം പാടുന്നുണ്ടോ? മുഴുവന് കല്പം താങ്കളുടെ ഭാഗ്യത്തിന്റെ മഹിമ ഉണ്ടായിക്കൊണ്ടിരിക്കുന്നു.അരക്കല്പം ഭാഗ്യത്തിന്റെ പ്രാലബ്ധം അനുഭവിക്കുന്നു, അരക്കല്പം താങ്കളുടെ ഭാഗ്യത്തിന്റെ മഹിമ അനേകാത്മാക്കള് പാടിക്കൊണ്ടിരിക്കുന്നു. ഏറ്റവും വിശേഷ കാര്യമാണ് ബാബയ്ക്ക് മുഴുവന് വിശ്വത്തില് ആരാണ് പ്രിയപ്പെട്ടവര് ആയത്? താങ്കളല്ലേ പ്രിയപ്പെട്ടവരായത്! എത്ര ആത്മാക്കള് ഉണ്ട് എന്നാല് താങ്കളാണ് പ്രിയപ്പെട്ടവരായത്. ഭഗവാനും ഭാഗ്യവും. മുഴുവന് കല്പ്പത്തില് ഇങ്ങനെ യാതൊരു ആത്മാവും ഇല്ല ആര്ക്കാണോ എന്നും സ്നേഹ സ്മരണ ലഭിക്കുന്നത്, പ്രഭുസ്നേഹം ലഭിക്കുന്നത്. എന്നും സ്നേഹ സ്മരണ ലഭിക്കുന്നില്ലേ. ഏറ്റവും കൂടുതല് ഓമനകള് ആരാണ്?താങ്കളല്ലേ ഓമനകള് ആയത്. അപ്പോള് സദാ തന്റെ ഭാഗ്യത്തെ ഓര്മ്മിക്കുന്നതിലൂടെ വ്യര്ഥകാര്യങ്ങള് ഓടിപ്പോയ്ക്കോളും. ഓടിക്കേണ്ടി വരികയില്ല സഹജമായി തന്നെ ഓടി പൊയ്ക്കോളും.

ഇപ്പോള് വര്ത്തമാനം സമയത്തിന് അനുസരിച്ച് സംഗമയുഗത്തിന്റെ സമയത്തിന്റെ മഹത്വം മനസ്സിലാക്കി ഓരോ സെക്കന്ഡും തന്റെ പ്രാലബ്ധം ശ്രേഷ്ഠമാക്കി കൊണ്ടിരിക്കു. ഒരു സെക്കന്ഡും വ്യര്ഥമായി പോകരുത് എന്തെന്നാല് ഓരോ സെക്കന്ഡിനും വളരെ വലിയ മഹത്വമാണ്. സെക്കന്റ് അല്ല പോകുന്നത് എന്നാല് വളരെ കാലം പോകുന്നു ഈ സമയം പിന്നീട് ലഭിക്കുകയില്ല. സമയത്തിന്റെ പരിചയമില്ലേ നന്നായി. സ്മൃതിയില് ഉണ്ടല്ലോ? നോക്കൂ എന്ന് താങ്കള് എല്ലാവര്ക്കും പ്രത്യേക സമയം ലഭിക്കുന്നുണ്ടല്ലോ. അഥവാ കൂട്ടമായി വരികയാണെങ്കില് കാണപ്പെടുകയേയില്ല. ഇപ്പോള് കണ്ടുകൊണ്ടിരിക്കുന്നു ആരൊക്കെയുണ്ട്. എല്ലാവരും വിശേഷ ആത്മാക്കളാണ്. കേവലം തന്റെ വിശേഷതയെ അറിഞ്ഞ് വിശേഷതയെ കാര്യത്തില് ഉപയോഗിക്കു. ഡ്രാമ അനുസരിച്ച് ഓരോ ബ്രാഹ്മണ ആത്മാവിനും എന്തെങ്കിലും വിശേഷത പ്രാപ്തമാണ്. ഇങ്ങനെ ആരുമില്ല യാതൊരു വിശേഷതയും ഇല്ലാത്തതായി. അപ്പോള് തന്റെ വിശേഷതയെ സദാ സ്മൃതിയില് വയ്ക്കു, അതിനെ സേവനത്തില് ഉപയോഗിക്കു. ഓരോരുത്തരുടെയും വിശേഷത പറക്കുന്ന കലയുടെ വളരെ തീവ്രവിധി ഉണ്ടാക്കും. സേവനത്തില് ഉപയോഗിക്കുക അഭിമാനത്തില് വരരുത് എന്തെന്നാല് സംഗമത്തില് ഓരോ വിശേഷത ഡ്രാമ അനുസരിച്ച് പരമാത്മാ ദാനം ആണ്. പരമാത്മാ ദാനത്തില് അഭിമാനിക്കരുത്. പ്രസാദം ഉണ്ടാകുന്നത് പോലെ അതിനെ ആരും തന്റെതെന്ന് പറയുകയില്ല എന്റെ പ്രസാദമാണ്, പ്രഭു പ്രസാദമാണ്. ഈ വിശേഷതകളും പ്രഭു പ്രസാദമാണ്. പ്രസാദം കേവലം അവനവനെ പ്രതിയല്ല ഉപയോഗിക്കുന്നത്, വിതരണം ചെയ്യുന്നു. വിതരണം ചെയ്യുന്നു, മഹാദാനി ആകുന്നു, വരദാനിയും ആകുന്നു. പാണ്ഡവരും വരദാനി മഹാദാനിയാണ്, ശക്തികളും മഹാദാനിയാണോ? ഒന്ന് രണ്ട് മണിക്കൂറിന്റെ മഹാദാനി അല്ല തുറന്ന ഭണ്ഡാരം, അതിനാല് ബാബയെ തുറന്ന ഭണ്ഡാരി എന്ന് പറയുന്നു. തുറന്ന ഭണ്ഡാരമല്ലേ. ആത്മാക്കള്ക്ക് അഞ്ജലി നല്കിക്കൊണ്ട് പോകു. എത്ര വലിയ വരിയാണ് യാചകരുടെത്. താങ്കളുടെ അടുക്കല് എത്ര നിറഞ്ഞ ഭണ്ഡാരമാണ്? അളവറ്റ ഭണ്ഡാരമാണ്, എന്താ പിശുക്കരാണോ? വിതരണം ചെയ്യുന്നതില് എക്കോണമി ചെയ്യുന്നില്ലല്ലോ? ഇതില് ഉദാരഹൃദയരായി വിതരണം ചെയ്യൂ. വ്യര്ഥമാക്കി കളയുന്നതില് എക്കണോമി ചെയ്യൂ എന്നാല് വിതരണം ചെയ്യുന്നതില് തുറന്ന ഹൃദയത്തോടെ വിതരണം ചെയ്യൂ.

എല്ലാവരും സന്തുഷ്ടരാണോ? ഇടയ്ക്കിടയ്ക്ക് കുറേശ്ശെ കുറേശ്ശെ ആകുന്നു. ഇടയ്ക്ക് മൂഡ് ഓഫ് ഇടയ്ക്ക് മൂഡ് വളരെ സന്തോഷം ഇങ്ങനെയല്ലല്ലോ. ഫോളോ ഫാദര്. എന്താ ബാപ്ദാദ മൂഡ് ഓഫ് ആകാറുണ്ടോ? അപ്പോള് ഫോളോ ഫാദര് അല്ലേ. ബാപ്ദാദയുടെ അടുക്കല് പ്രത്യേകിച്ച് ബ്രാഹ്മണ കുട്ടികള്ക്ക് വേണ്ടി ടിവിയുണ്ട് അതില് എല്ലാവരുടെയും പിന്നെ മൂഡ് വരുന്നു. എത്ര രസമാണ് ഉണ്ടാവുക കാണുന്നത്! സദാ മഹാദാനി ആകുന്നവരുടെ മൂഡ് മാറിക്കൊണ്ടിരിക്കുന്നില്ല. ദാതാവല്ലേ, നല്കിക്കൊണ്ട് പോകു. ദേവതയാകുന്നവര് അര്ത്ഥം നല്കുന്നവര്. ലേവത അല്ല ദേവത. എത്ര തവണ ദേവതയായിട്ടുണ്ട് അനേക തവണ ആയിട്ടില്ലേ. അപ്പോള് ദേവദാര്ത്ഥം നല്കുന്നതിന്റെ സംസ്കാരമുള്ളവര്. ആരുണ്ട് തന്നെ നല്കിയാലും പക്ഷേ താങ്കള് സുഖത്തിന്റെ അഞ്ജലി, ശാന്തിയുടെ അഞ്ജലി, പ്രേമത്തിന്റെ അഞ്ജലി നല്കു. ആളുകളുടെ അടുക്കല് ഉണ്ട് ദു?ഖ ശാന്തി അപ്പോള് എന്താണ് നല്കുക അതല്ലേ നല്കുക. താങ്കളുടെ അടുക്കല് എന്താണുള്ളത് സുഖ ശാന്തി. എല്ലാവരും ശരിയല്ലേ! നല്ലത്! മിലനം ആചരിച്ചു,ഇങ്ങനെ കരുതരുത് ഞങ്ങള് പിറകില് ആയി. സ്പെഷ്യലായി വന്നിരിക്കുന്നു. മധുബന്റെ സമീപത്ത് വന്നിരിക്കുന്നു. അതുകൊണ്ട് സല്ക്കാരം നന്നായി ചെയ്തല്ലോ.

ഹോസ്പിറ്റലുകാരും സേവനം നന്നായി ചെയ്തുകൊണ്ടിരിക്കുകയാണ്. ശാന്തിവന്റെയും ഒരുപാടുണ്ട്. പാര്ട്ടികളും നഷ്ടപ്പെട്ട തിരികെ കിട്ടിയവരാണ്. കുറച്ച് പേരാണ് അതിനാല് തിരികെ കിട്ടിയവരാണ്. വിദേശികള് കൂടാതെ ശോഭയില്ല അതിനാല് ഓരോ ഗ്രൂപ്പിലും തന്റെ ശോഭ വര്ദ്ധിപ്പിക്കുവാന് നന്നായി വരുന്നു ശരി.

സേവാധാരികളുമായി അവ്യക്തബാപ്ദാദയുടെ സംഭാഷണം:

എല്ലാവരും സേവനത്തിന് നിമിത്തമായി തന്റെ ഭാഗ്യം ഉണ്ടാക്കുന്നവരാണ് എന്തെന്നാല് ഈ യജ്ഞ സേവനത്തിന്റെ പുണ്യം വളരെ വലുതാണ്. ശരീരത്തിലൂടെ സേവനം ചെയ്യുന്നു എന്നാല് മനസ്സുകൊണ്ടും സേവനം ചെയ്തു കൊണ്ടിരിക്കു, എങ്കില് ഡബിള് പുണ്യം ഉണ്ടാകുന്നു. മനസാ സേവനവും ശരീരത്തിന്റെ സേവനവും. ആരു തന്നെ വരുന്നുവെങ്കിലും സേവാധാരികളുടെ സേവനത്തിലൂടെ അന്തരീക്ഷത്തില് നിന്ന് തന്റെ ലാഭമെടുത്ത് പോകുന്നു. അപ്പോള് എത്ര തന്നെ പേര് വരുന്നുവോ സേവനത്തിന്റെ സമയം അത്രയും ആത്മാക്കളുടെ പുണ്യം അഥവാ ആശിര്വാദങ്ങള് ശേഖരണം ആകുന്നു. ഇങ്ങനെ സേവനം ചെയ്തു കൊണ്ടിരിക്കുന്നു ശരീരത്തിലൂടെയും മനസ്സിലൂടെയും. ഡബിള് സേവാധാരിയാണോ അതോ സിംഗിള്, ആരാണ്? ഡബിള്. ഡബിള് ചെയ്യുന്നില്ലേ? സേവനത്തിന്റെ പ്രത്യക്ഷഫലവും ലഭിച്ചുകൊണ്ടിരിക്കുന്നു. എത്ര സമയം കഴിയുമ്പോള് അധികം സന്തോഷം ലഭിക്കുന്നില്ലേ! അപ്പോള് പ്രത്യക്ഷ ഫലവും കഴിക്കുന്നു, ആശിര്വാദങ്ങളും സമ്പാദിക്കുന്നു, ഭാവിയും ഉണ്ടായി വര്ത്തമാനവും ഉണ്ടായി. ബാപ്ദാദയ്ക്കും സന്തോഷം ആകുന്നു കുട്ടികള് തന്റെ പ്രാലബ്ധം വളരെ സഹജവും ശ്രേഷ്ഠവുമായി ഉണ്ടാക്കി കൊണ്ടിരിക്കുന്നു. സേവനം സേവനം സേവനം മാത്രം. മറ്റൊരു കാര്യങ്ങളിലും പോകുന്നില്ല. സേവനം അര്ത്ഥം സമ്പാദിക്കുക. സേവാധാരികളോട് ബാപ്ദാദക്ക് വിശേഷ സ്നേഹമുണ്ടാകുന്നു എന്തെന്നാല് ബാപ്ദാദയും വിശ്വത്തിന്റെ സേവകനാണ്. അപ്പോള് സമാനമായല്ലോ! മനസ്സിനെ ബിസി ആക്കി വെക്കുന്നുവോ അതോ കാലിയാക്കി വയ്ക്കുന്നുവോ? മധുബന് അര്ത്ഥം ഓര്മ്മയും സേവനവും. നടക്കുമ്പോഴും കറങ്ങുമ്പോഴും മനസ്സ് ഓര്മ്മയില് അല്ലെങ്കില് സേവനത്തില് ബിസി ആയിരിക്കട്ടെ. എല്ലാവരും സന്തുഷ്ടരായിരിക്കുന്നുവോ? ഇടയ്ക്കിടെ ഉള്ളവരല്ലല്ലോ? സദാ സന്തുഷ്ടരായിരിക്കുന്നവര്. താങ്കളുടെ സന്തോഷം കണ്ട് മറ്റുള്ളവരും സന്തോഷിക്കുന്നു. സേവാധാരികളുടെയും ടേണ് ലഭിച്ചു സന്തുഷ്ടരല്ലേ! വിശേഷ ടേണ് ലഭിച്ചില്ലേ? മധുബന്കാരുടെ നിമിത്തമായി താങ്കള്ക്കും സുവര്ണ്ണാവസരം ഉണ്ടായി. സ്വയം സദാ സ്വമാനത്തില് കഴിഞ്ഞ് പറന്നുകൊണ്ടിരിക്കു. സ്വമാനത്തെ ഒരിക്കലും വിടരുത്. പഠിച്ച വരികയാണെങ്കിലും ശരി എന്നാല് സ്വമാനം എന്താണ്? വിശ്വത്തെ സര്വ്വാത്മാക്കളിലും ശ്രേഷ്ഠാത്മാവാണ്. അപ്പോള് തന്റെ ആത്മീയ സ്വമാനം ഏതൊരു ജോലി ചെയ്യുമ്പോഴും മറക്കരുത്. ലഹരി ഉണ്ടാകുന്നില്ലേ, ആത്മീയ ലഹരി. ഞാന് ആരുടേതായിരിക്കുന്നു! ഭാഗ്യം ഓര്മ്മ ഉണ്ടായിരിക്കുന്നില്ലേ?മറക്കുന്നില്ലല്ലോ? എത്രതന്നെ സമയം സേവനത്തിനായി ലഭിക്കുന്നുവോ അത്രയും സമയം ഓരോരോ സെക്കന്റ് സഫലമാക്കൂ. വ്യക്തമായി പോകരുത് സാധാരണവുമല്ല. ആത്മീയ ലഹരിയില് ആത്മീയ പ്രാപ്തികളില് സമയം പോകട്ടെ. ഇങ്ങനെയുള്ള ലക്ഷ്യം വയ്ക്കുന്നില്ലേ. ശരി ഓം ശാന്തി

വരദാനം :- സ്നേഹത്തിന്റെ ചിറകിലൂടെ സദാ സമീപതയുടെ അനുഭവം ചെയ്യുന്നവരായ സ്നേഹി മൂര്ത്തിയായി ഭവിക്കട്ടെ.
എല്ലാ കുട്ടികളിലും ബാപ്ദാദയുടെ സ്നേഹം അടങ്ങിയിട്ടുണ്ട്. സ്നേഹത്തിന്റെ ശക്തിയിലൂടെ എല്ലാവരും മുന്നോട്ട് പറന്നുകൊണ്ടിരിക്കുകയാണ്. സ്നേഹത്തിന്റെ ചിറക് ശരീരം കൊണ്ട് മനസ്സുകൊണ്ട് ഹൃദയംകൊണ്ട് ബാബയുടെ സമീപം കൊണ്ടുവരുന്നു. ജ്ഞാന, യോഗ, ധാരണയില് എല്ലാവരും യഥാശക്തി യഥാക്രമം ആണ് എന്നാലും സ്നേഹത്തില് ഓരോരുത്തരും നമ്പര്വണ് ആണ്. ഈ സ്നേഹം തന്നെയാണ് ബ്രാഹ്മണ ജീവിതം പ്രദാനം ചെയ്യുന്നതിന്റെ മൂലാധാരം. സ്നേഹത്തിന്റെ അര്ത്ഥമാണ് കൂടെ (പാസ്) കഴിയുക,വിജയിക്കുക (പാസാകുക), ഓരോ പരിസ്ഥിതിയിലും വളരെ സഹജമായി പാസ് ചെയ്യുക (മറികടക്കുക)
സ്ലോഗന് :- തന്റെ ദൃഷ്ടികളില് ബാപ്പയെ അറിയിക്കും എങ്കില് മായയുടെ ദൃഷ്ടിയില് നിന്ന് രക്ഷ നേടും.
 

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.