| 29-12-2024 |
ഓം ശാന്തി
അവ്യക്തബാപ്ദാദ
മധുബന്‍
|
31/12/02 |
ഈ പുതിയ വര്‍ഷത്തില്‍ സര്‍വ ഖജനാക്കളും സഫലമാക്കി സഫലതാമൂര്ത്തിയാകുന്നതിന്റെ വിശേഷത കാണിക്കൂ.
ഇന്ന് നവയുഗരചയിതാവ്, നവജീവിതത്തിലൂടെ ബാപ്ദാദ നവ വര്‍ഷം ആഘോഷിക്കുവാന്‍ വന്നിരിക്കുകയാണോ അതോ നവയുഗം ആഘോഷിക്കുവാന്‍ വന്നിരിക്കുകയാണോ നവവര്ഷമാണെങ്കില് എല്ലാവരും ആഘോഷിക്കുന്നുണ്ട് എന്നാല്‍ താങ്കളെല്ലാവരും നവജീവിതം, നവവര്‍ഷം, നവയുഗം മൂന്നും കൂടി ആഘോഷിക്കുകയാണ്. ബാപ്ദാദയും ത്രിമൂര്‍ത്തി ആശംസകള്‍ നല്‍കുകയാണ്. നവവര്ഷത്തിന് പരസ്പരം ആശംസകള്‍ നല്കുന്നു. ഒപ്പം തന്നെ എന്തെങ്കിലും സമ്മാനവും നല്കുന്നു. സമ്മാനം നല്കാറില്ലേ! എന്നാല്‍ ബാപ്ദാദ താങ്കള്‍ക്ക് എല്ലാവര്ക്കും ഏത് സമ്മാനമാണ് നല്‍കുന്നത്? സ്വര്ണിമലോകത്തിന്റെ സമ്മാനം നല്കി. എല്ലാവര്ക്കും സ്വര്ണിമലോകത്തിന്റെ സമ്മാനം ലഭിച്ചില്ലേ! സ്വര്ണിമയുഗത്തില് നവയുഗത്തില്‍ സര്‍വ പ്രാപ്തികളുമുണ്ട്. തന്റെ രാജ്യം ഓര്‍മയുണ്ടോ? യാതൊരു അപ്രാപ്തിയുടെയും പേരടയാളമില്ല. ഇങ്ങനെയുള്ള സമ്മാനം ബാപ്ദാദയ്ക്കല്ലാതെ മറ്റാര്‍ക്കും നല്കാന് സാധിക്കില്ല. മുഴുവന്‍ വിശ്വത്തില്‍ അഥവാ ആരെങ്കിലും വലുതിലും വലിയ സമ്മാനം നല്കുകയാണങ്കില് എന്തു നല്‍കും? വലുതിലും വലിയ കിരീടവും സിംഹാസനവും നല്‍കും. സ്ഥാപന നടന്നിരുന്നപ്പോള്‍ (മുന്നില്‍ മുന്നില്‍ ഇരിക്കുന്നുണ്ട് സ്ഥാപനക്കാര്‍) അപ്പോള്‍ ആദിയില്‍ തന്നെ ബാബ ചോദിച്ചിരുന്നു അഥവാ താങ്കള്‍ക്ക് ഇന്നത്തെ കാലത്തെ ഏതെങ്കലും റാണി, കിരീടവും, സിംഹാസനവും, തരികയാണെങ്കില്‍ താങ്കള്‍ പോകുമോ? ഓര്‍മയില്ലേ! അപ്പോള്‍ കുട്ടികള്‍ പറഞ്ഞിരുന്നു ഈ കിരീടവും സിംഹാസനവും എന്തിനാണ്, ബാബയെ ലഭിച്ചുവെങ്കില്‍ ഇത് എന്ത്! അപ്പോള്‍ ഈ സ്വര്ണിമലോകത്തിന്റെ സമ്മാനത്തിനു മുന്നില്‍ ഒരു സമ്മാനവും വലുതാകുകയില്ല. പല കുട്ടികളും ചോദിക്കുന്നു അവിടെ എന്തെല്ലാം പ്രാപ്തികളുണ്ടാകും? അപ്പോള്‍ ബാപ്ദാദ പറയും പ്രാപ്തികളുടെ ലിസ്റ്റ് നീണ്ടതാണ്, എന്നാല്‍ സാരരൂപത്തില്‍ എന്തു പറയും? അപ്രാപ്തമായി ഒരു വസ്തുവുമില്ല. എന്താണോ ജീവിതത്തില്‍ വേണ്ടത് ആ എല്ലാ പ്രാപ്തികളും ഉണ്ടാകും. അപ്പോള്‍ ഇങ്ങനെയുള്ള സ്വര്ണിമസമ്മാനത്തിന്റെ അധികാരി ആത്മാക്കളാണ്. അധികാരിയല്ലേ? ഡബിള്‍ വിദേശികള്‍ അധികാരിയല്ലേ? (കൈ വീശുന്നു) എല്ലാവരും രാജാവാകുമോ? അപ്പോള്‍ ഇത്രയും സിംഹാസനം തയ്യാറാക്കേണ്ടി വരും. ബാപ്ദാദ പറയുന്നു അവിടെയുളള സിംഹാസനമാണെങ്കില് സര്‍വ പ്രാപ്തികളുമുണ്ടാകും. എന്നാല്‍ ഈ സംഗമയുഗത്തിന്റെ സ്വരാജ്യം അതിനെക്കാളും കുറഞ്ഞതല്ല. ഇപ്പോഴും രാജാവല്ലേ. പ്രജയാണോ റോയല്‍ കുടുംബമാണോ? എന്താണ്? ഒരേയൊരു ബാബയാണ് ഉടനെ പറയുന്നു എന്റെ ഓരോരോ കുട്ടികളും രാജാ കുട്ടിയാണ്. രാജാവല്ലേ. രാജയോഗിയാണോ പ്രജായോഗിയാണോ? ഈ സമയത്ത് എല്ലാ ഹൃദയസിംഹാസനധാരി, സ്വരാജ്യഅധികാരി, രാജാ കുട്ടികളാണ്. ഇത്രയും ആത്മീയലഹരിയില്ലേ? എന്തെന്നാല്‍ ഈ സമയത്തെ സ്വരാജ്യത്തിലൂടെയാണ് ഭാവി രാജ്യം പ്രാപ്തമാകുന്നത്. ഈ സംഗമയുഗം വളരെ വളരെ വളരെ അമൂല്യവും ശ്രേഷ്ഠവുമാണ്. സംഗമയുഗത്തെ ബാപ്ദാദയും എല്ലാ കുട്ടികളും അറിയുന്നു. സസന്തോഷം സംഗമയുഗത്തിന് എന്താണ് പേരിടുന്നത്? ആനന്ദത്തിന്റെ യുഗം. എന്തുകൊണ്ട്? ഇവിടെ സംഗമം പോലെ ആനന്ദം മുഴുവന്‍ കല്പത്തിലില്ല. കാരണം? പരമാത്മാമിലനത്തിന്റെ ആനന്ദം മുഴുവന്‍ കല്പത്തില് ഇപ്പോഴാണ് ലഭിക്കുന്നത്. സംഗമയുഗത്തിന്റെ ഓരോരോ ദിനവും എന്താണ്? ആനന്ദം തന്നെ ആനന്ദം. ആനന്ദമല്ലേ? ആനന്ദമാണ്, ആശയക്കുഴപ്പത്തിലാകുന്നില്ലല്ലോ! ഓരോ ദിവസവും ഉത്സവമാണ്, എന്തെന്നാല്‍ ഉത്സാഹമാണ്. ഉണര്‍വാണ്, ഉത്സാഹമാണ്. തന്റെ സര്‍വ സഹോദരീ സഹോദരന്മാരെയും പരമാത്മാപിതാവിന്റേതാക്കണം. സേവനത്തിന്രെ ഉണര്വുത്സാഹമില്ലേ. ഇത് ചെയ്യണം, ഇത് ചെയ്യണം, ഇത് ചെയ്യണം. പദ്ധതികളുണ്ടാക്കുന്നില്ലേ. എന്താണോ ശ്രേഷ്ഠ പ്രാപ്തിയുണ്ടാകുന്നത്, മറ്റുള്ളവരെ കേള്പ്പിക്കാതിരിക്കുവാന് സാധിക്കുന്നില്ല. ഇതേ സംഗമയുഗത്തിന്റെ പ്രാപ്തി സ്വര്ണിമയുഗത്തിലുമുണ്ടാകും. ഇപ്പോഴത്തെ പുരുഷാര്‍ഥത്തിന്റെ പ്രാപ്തി ഭാവി സ്വര്ണിമയുഗമാണ്. അപ്പോ സംഗമയുഗം നല്ലതായി തോന്നുന്നുവോ അതോ സത്യയുഗം നല്ലതായി തോന്നുന്നുവോ. എന്താണ് നല്ലതായി തോന്നുന്നത്? കേവലം ഇടയ്കിടെ മായ വരുന്നു. കുറശ്ശെ ഇടയ്ക്കിടെ ആശയക്കുഴപ്പത്തിലാകുന്നു. പല കുട്ടികളും സഹജയോഗത്തെ പ്രയാസമുള്ള യോഗമാക്കുന്നു. അങ്ങനെയല്ല, എന്നാല്‍ അങ്ങനെയാക്കുന്നു. വാസ്തവത്തില്‍ വളരെ സഹജമാണ്. പ്രയാസം തോന്നാറുണ്ടോ? ആര്‍ക്കാണോ ബുദ്ധിമുട്ടു തോന്നുന്നത് അവര്‍ കൈ ഉയര്‍ത്തൂ. മാതാക്കള്‍ പരിശ്രമയോഗിയാണോ സഹജയോഗിയാണോ? ആരെങ്കിലും പരിശ്രമ യോഗിയാണോ? (ആരും കൈ ഉയര്‍ത്തുന്നില്ല). മുഴുവന്‍ സഭയില്‍ എങ്ങനെ കൈ ഉയര്‍ത്തും?
എല്ലാ കുട്ടികളും പെട്ടെന്ന് പറയുന്നു എന്റെ ബാബ. എന്റെ ബാബയോ ദാദിമാരുടെ ബാബയോ? എന്റെ ബാബയല്ലേ? എല്ലാവരും പറയും ആദ്യം എന്റെ. ഇങ്ങനെയാണോ? സിന്ധികളെല്ലാം ഇരിക്കുന്നുണ്ടല്ലോ. എന്റെ ബാബയോ ദാദി ജാനകിയുടെ ബാബയോ? ദാദി പ്രകാശ് മണിയുടേതാണോ? ആരുടേതാണ്? എന്റെയാണോ? മുഴുവന്‍ ദിവസം എന്താണ് ഓര്‍മയുണ്ടാകുന്നത്? എന്റേത് അല്ലേ. ബാബ പറയുന്നു എത്രയും സഹജയുക്തിയാണ് എത്ര തവണ എന്റേത് എന്റേതെന്ന് പറയുന്നുവോ മുഴുവന്‍ ദിവസത്തില്‍ എത്ര തവണ എന്റെ എന്ന വാക്ക് പറയുന്നു. അഥവാ എണ്ണിനോക്കുകയാണെങ്കില് വളരെ തവണ എന്റെ എന്ന വാക്ക് പറയുന്നു. എന്റെ എന്ന വാക്ക് പറയുകയാണെങ്കില്‍ എന്റേത് ആരാണ്? എന്റെ ബാബ. പ്രയാസമാണോ? ഇടയ്ക്കിടെ മറക്കാറുണ്ടോ? ബാപ്ദാദ ഒരു പുതിയ വാക്കും പറയാറില്ല. ഞാന്‍, എന്റെ എന്നിവ ആരാണോ സദാ കാര്യത്തിലുപയോഗിക്കുന്നത്, അപ്പോള്‍ ഞാന്‍ ആര്, എന്റേത് ആരാണ്? കേവലം ചിന്തിക്കുന്നു ബിന്ദു മുന്നില്‍ വരട്ടെ, ബിന്ദു, ബിന്ദു, ബിന്ദു... ബിന്ദു തെന്നിമാറുന്നു. ബിന്ദുവാണ്, എന്നാല്‍ എങ്ങനെയുള്ള ബിന്ദു? ഞാന്‍ ആരാണ് തന്റെ ഈ സ്വമാനം സ്മൃതിയില്‍ കൊണ്ടുവരികയാണെങ്കില്‍ രമണീക പുരുഷാര്ഥമായി മാറും. വെറും ജ്യോതിര്ബിന്ദുവെന്ന് പറയുകയാണെങ്കില്‍ ബുദ്ധിമുട്ടായി മാറും. സഹജപുരുഷാര്ഥം, ആനന്ദത്തിന്റെ പുരുഷാര്‍ഥം ചെയ്യൂ.
ഈ പുതിയ വര്‍ഷത്തില്‍ പുരുഷാര്‍ഥവും ശ്രേഷ്ഠമാണ്, എന്നാല്‍ ശ്രേഷ്ഠത്തിനൊപ്പം ആദ്യം സഹജമാകണം. സഹജവുമാകുക, ശ്രേഷ്ഠവുമാകുക ഇത് സാധ്യമാണോ? രണ്ടും ഒന്നിച്ച് സാധ്യമാണോ? ഡബിള്‍ വിദേശികള്‍ പറയൂ സാധിക്കുമോ? അപ്പോള്‍ ബാപ്ദാദ നോക്കും. ബാപ്ദാദ പരിശോധിച്ചുകൊണ്ടിരിക്കുകയാണല്ലോ! അപ്പോള്‍ ആരാര് പ്രയാസ യോഗികളാകും? സഹജയോഗിയെന്നതിന് അര്‍ഥം അലസമായി പുരുഷാര്‍ഥം ചെയ്യുകയെന്നല്ല. ശ്രേഷ്ഠവുമാകണം, സഹജവുമാകണം. അപ്പോള്‍ പാണ്ഡവര്‍ സഹജയോഗികളല്ലേ? സഹജയോഗികള് ആരാണോ അവര്‍ കൈ ഉയര്‍ത്തൂ. നോക്കണം ടിവിയില്‍ വരുന്നുണ്ട്. ആശംസകള്‍. അപ്പോള്‍ ഈ വര്‍ഷം ആരുടെയും മുന്നില്‍ ഒരു പ്രയാസവും വരികയില്ല, എന്തെന്നാല്‍ എല്ലാവരും സഹജയോഗികളാണ്. അലസരാകരുത്.
സമയാനുസരണം ഈ പുതിയ വര്‍ഷത്തില്‍ എല്ലാവര്ക്കും വിശേഷിച്ച് ഈ ലക്ഷ്യം വെക്കണം എന്തെല്ലാം ഖജനാക്കള്‍ പ്രാപ്തമാണോ സമയമുണ്ട്, സങ്കല്പം ഉണ്ട്, ഗുണങ്ങളുണ്ട്,ജ്ഞാനം ഉണ്ട്,ശക്തികള്‍ ഉണ്ട്...ഏറ്റവും വലിയ ഖജനാവ് സങ്കല്പമാണ്. ശ്രേഷ്ഠ സങ്കല്പം,ശുദ്ധ സങ്കല്പം. എല്ലാ ഖജനാക്കളെയും ഓരോ ദിവസവും സഫലമാക്കണം. നിറയെ വിതരണം ചെയ്യൂ. ദാതാവിന്റെ കുട്ടികള്‍ മാസ്റ്റര്‍ ദാതാവാകു.നിറയെ വിതരണം ചെയ്യൂ.എന്തിന്? സഫലമാക്കുക അര്‍ത്ഥം സഫലതയെ പ്രാപ്തമാക്കുക. അപ്പോള്‍ ഇതാണ് ഈ വര്‍ഷത്തിന്റെ വിശേഷത സദാ നിലനിര്‍ത്തുക. സഫലമാക്കുക അപ്പോള്‍ സഫലത ഉള്ളത് തന്നെ. എല്ലാവരും പറയുന്നുണ്ടല്ലോ സഫലത നമ്മുടെ ജന്മസിദ്ധ അധികാരമാണ്. അധികാരമാണോ? അപ്പോള്‍ സഫലമാക്കു സഫലത പ്രാപ്തമാക്കു. ഇതുതന്നെ കാര്യം ചെയ്താലും എന്തെങ്കിലും എന്തെങ്കിലും ഖജനാവ് സഫലമാക്കി കൊണ്ടുപോകു,സഫലതയുടെ അനുഭവം ചെയ്തുകൊണ്ട് പോകൂ. ചിന്തിക്കൂ സഫലതയുടെ അധികാരം താങ്കള്‍ ബ്രാഹ്മണ ആത്മാക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കാണ് ഉണ്ടാവുക. എന്തുകൊണ്ട്? എന്തെന്നാല്‍ ബാബ താങ്കള്‍ക്ക് സഫലത ഭവ എന്ന വരദാനം നല്‍കിയിട്ടുണ്ട്. സദാ ബാപ്ദാദ പറയുന്നു ഓരോരോ ബ്രാഹ്മണ ആത്മാവും സഫലതയുടെ നക്ഷത്രമാണ് സഫലതാസ്വരൂപമാണ്. സഫലതയുടെ നക്ഷത്രങ്ങള്‍ അല്ലേ അതോ പരിശ്രമത്തിന്റെ നക്ഷത്രങ്ങള്‍ ആണോ? ബാപ്ദാദ എല്ലാ കുട്ടികളെയും സഫലതയുടെ നക്ഷത്രം ഇതേ സ്വരൂപത്തില്‍ കാണുന്നു. ഓര്‍മ്മയുണ്ടോ ബ്രഹ്മാബാബ ആദിയില്‍ എത്ര സമയത്തില്‍ എല്ലാം സഫലമാക്കി? അന്തിമം വരെ തന്റെ സമയം സഫലമാക്കി, കര്മാതീതവുമായി എത്ര കത്തുകള്‍ എഴുതി ! സമയം സഫലമാക്കിയില്ലേ ! അവസാന ദിവസവും വായിലൂടെ മഹാവാക്യം ഉച്ചരിച്ചു. ദിവസം വരെ എല്ലാം സഫലമാക്കി അതിനാല്‍ സഫലതയെ പ്രാപ്തമാക്കി. അപ്പോള്‍ ഫോളോ ഫാദര്‍. വാസ്തവത്തില്‍ സംഗമയുഗത്തിന്റെ ഓരോരോ സങ്കല്പം ഓരോരോ സെക്കന്റ് സഫലമാക്കുക തന്നെയാണ് സഫലതമൂര്ത്തിയാകുക. എല്ലാവരും നിശ്ചയത്തോടെ പറയുന്നില്ലേ ബ്രഹ്മാബാബയോട് ഞങ്ങള്‍ക്ക് വളരെ സ്നേഹമാണ്. അപ്പോള്‍ സ്നേഹത്തിന്റെ ലക്ഷണമാണ് എന്താണോ ബാബയ്ക്ക് പ്രിയപ്പെട്ടത് കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാകുന്നു. സമയം, സങ്കല്പം, സര്‍വ്വ ഖജനാക്കളും സഫലമാകണം. വ്യര്ഥമാകരുത്. സ്നേഹത്തിന്റെ ലക്ഷണമാണ് ഫോളോ ഫാദര്‍. ബ്രഹ്മ ബാബ എന്ത് വിശേഷത കാണിച്ചു? എന്ത് ചിന്തിച്ചു അത് സെക്കന്റില്‍ ചെയ്തു.കേവലം ആലോചിക്കുകയല്ല കേവലം പദ്ധതി ഉണ്ടാക്കിയില്ല, പ്രായോഗികമായി ചെയ്തു കാണിച്ചു. അപ്പോള്‍ ഇങ്ങനെയാണോ? ഫോളോ ചെയ്യുന്നവരല്ലേ? നല്ലത്
ഇന്ന് ധാരാളം പേര് വന്നിട്ടുണ്ട് ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനു വേണ്ടി. നല്ലതാണ്.ഹോള്‍ അഥവാ ചെറുതാണെങ്കിലും ഹൃദയം വലുതാണല്ലോ. നോക്കൂ ഹൃദയം വലുതാണെങ്കില്‍ ഉള്‍ക്കൊള്ളുമല്ലോ? (ഇന്ന് സഭയില്‍ 18,000 - 19,000 സഹോദരി സഹോദരന്മാര് ഇരിക്കുന്നുണ്ട് ) എല്ലാവരും പുറത്ത് ഇരുന്നുകൊണ്ടും കേട്ടുകൊണ്ടിരിക്കുന്നില്ലേ? പുറത്ത് ഇരിക്കുന്നവര്‍ കേട്ടുകൊണ്ടിരിക്കുന്നു,അവര്‍ കാണപ്പെടുകയില്ല. ബാപ്ദാദ കേട്ടു വിദേശത്ത് ഏറ്റവും അധികം ഓസ്ട്രേലിയക്കാര്‍ രാത്രി 12 മണിക്ക് ഇരിക്കുന്നു നാലുമണിക്ക് അമൃതവേള ചെയ്തു എണീക്കുന്നു. അപ്പോള്‍ ബാപ്ദാദയും ഇന്ന് ഓസ്ട്രേലിയക്കാരെ ഓര്‍മിച്ചു. കേട്ടുകൊണ്ടിരിക്കുകയാണ് ഇവിടെയുള്ള ഓസ്ട്രേലിയക്കാര്‍ കൈ ഉയര്ത്തു. ത്രിമൂര്‍ത്തി ആശംസകള്‍ ആദ്യം ഓസ്ട്രേലിയക്ക് പിന്നെ എല്ലാവര്ക്കും. ഈ വര്‍ഷത്തിന്റെ ലക്ഷ്യം പറഞ്ഞു തന്നു സഫലമാക്കു സഫലത ലഭിച്ചത് തന്നെയാണ്. ഇത് എല്ലാവരും പക്കയാക്കിയോ?സഫലമാക്കണം. വ്യര്‍ത്ഥമല്ല. സംഗമ യുഗം സമര്ത്ഥയുഗമാണ്, സഫലതയുടെ യുഗമാണ് വ്യര്‍ത്ഥത്തിന്റെ അല്ല. വ്യര്‍ത്ഥത്തിന്റെ 63 ജന്മം സമാപ്തമായി. ഇനി ഈ കൊച്ചു യുഗം സഫലമാക്കാനുള്ള യുഗമാണ്. അഥവാ സമയം സഫലമാക്കുകയാണെങ്കില് ഭാവിയിലും അരക്കല്പ്പത്തിന്റെ മുഴുവന്‍ സമയം രാജ്യാധികാരിയാകും. അഥവാ ഇടയ്ക്കിടെ സഫലമാക്കുകയാണെങ്കില് രാജാധികാരിയും ഇടയ്ക്കിടെ ആകും. സമയം സഫലമാക്കുന്നതിന്റെ പ്രാലബ്ധം ഇതാണ്. ശ്വാസം സഫലമാക്കി കൊണ്ടിരിക്കുകയാണെങ്കില്‍ 21 ജന്മവും ആരോഗ്യമായിരിക്കും. ഇരിക്കെ ഇരിക്കെ ഹൃദയാഘാതം ഉണ്ടാവുകയില്ല. ചിലരുടെ ഹൃദയം നിന്നു പോകുന്നു ചിലരുടെ ഞരമ്പ് അടഞ്ഞു പോകുന്നു, അത് ഉണ്ടാവുകയില്ല.
ജ്ഞാനത്തിന്റെ ഖജനാവിനെയും സഫലമാവും എങ്കില്‍ ജ്ഞാനത്തിന്റെ അര്‍ത്ഥമാണ് വിവേകം. അവിടെ ഇത്രയും വിവേകശാലിയായിരിക്കും ഒരു മന്ത്രിമാരുടെയും ആവശ്യം ഉണ്ടാവുകയില്ല. ഇന്നത്തെ കാലത്ത് നോക്കൂ പ്രതിജ്ഞ എടുക്കുന്നതും ആദ്യം മന്ത്രിസഭ ഉണ്ടാക്കുന്നു. അവിടെ കൂട്ടുകാരുണ്ടാകും എന്നാല്‍ മന്ത്രി ഉണ്ടാവുകയില്ല. രാജ കുടുംബം എല്ലാവരും ദര്‍ബാറില്‍ ഇരിക്കുന്ന കിരീടധാരിയായിരിക്കും. രാജകുടുംബം കുറഞ്ഞതായിരിക്കുകയില്ല സിംഹാസനത്തില്‍ ഇരിക്കുന്നില്ലായിരിക്കാം എന്നാല്‍ സ്ഥാനം ഒരേ പോലെ തന്നെയാകും. അതിനാല്‍ എങ്ങനെ ചിന്തിക്കരുത് സിംഹാസനധാരികള് വളരെ കുറച്ച് പേരെ ഉണ്ടാകു. എന്നാല്‍ താങ്കളും രാജ ദര്‍ബാറില്‍ രാജ്യാധികാരിയുടെ രൂപത്തില്‍ ഉണ്ടാകും. താങ്കളുടെ ശിരസ്സിലും കിരീടം ഉണ്ടാകും താങ്കള്‍ക്ക് പൂര്‍ണ്ണ അധികാരം ഉണ്ടാകും. അപ്പോള്‍ എന്താകും? നമ്പര്‍വണ്‍ ആണോ യഥാക്രമം ആണോ? എന്താകും. യഥാക്രമം ആകുമോ ഒന്നാം നമ്പര്‍ ആകുമോ? അപ്പോള്‍ എന്ത് ചെയ്യേണ്ടിവരും അറിയാമോ? ധൈര്യം കാണിച്ചു ഇത് വളരെ നല്ലതാണ്. എന്നാല്‍ ഒന്നാം നമ്പര്‍ ആകുന്നതിനു വേണ്ടി ആദ്യം വിജയിക്കേണ്ടതുണ്ട്. ചെയ്തുകൊണ്ടിരിക്കുകയല്ലേ ! ചെയ്യാം ഇങ്ങനെ പറയരുത് ചെയ്തുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരും കേട്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് കേട്ടു പഴയ സിന്ധിലെ ബ്രഹ്മാവിന്റെ കൂട്ടുകാര്‍ ധാരാളം വന്നിട്ടുണ്ട്. കൈ ഉയര്ത്തു. ചെറിയ കുട്ടികള്‍ എഴുന്നേല്ക്കൂ. പരിവാരത്തിന്റെ പരിവാരം വന്നിരിക്കുന്നു. നല്ലത്. എന്തെങ്കിലും അത്ഭുതം കാണിക്കുമല്ലോ! എന്ത് കാണിക്കും? (സന്ദേശം നല്‍കും) അത് ചെയ്തുകൊണ്ടിരിക്കുക തന്നെയാണല്ലോ. ശരി 38 പേര് വന്നിട്ടുണ്ട്, അപ്പോള്‍ എന്ത് അത്ഭുതം ചെയ്യും? കൂടുതലൊന്നും പറയുന്നില്ല, കൊച്ചു കാര്യമാണ് പറയുന്നത്, ചെയ്യാന്‍ തയ്യാറാണോ? കുട്ടികളും അത്ഭുതം ചെയ്യുകയില്ലേ? (38 ലക്ഷം ഉണ്ടാക്കും ) കോടിമടങ്ങ് ആശംസകള്‍.താങ്കള്‍ വലിയ കാര്യം പറഞ്ഞു എന്നാല്‍ ബാപ്ദാദ ചെറിയ കാര്യം പറയുന്നു അത് ഓരോരോരുത്തരെ കൊണ്ടുവരു. കൊണ്ടുവരേണ്ടേ? ഓരോരോരുത്തരെ കൊണ്ടുവരു. കുട്ടികളാണെങ്കില്‍ കുട്ടികളെ കൊണ്ടുവരൂ. അമ്മമാര്‍ സഹോദരന്മാരെയോ സഹോദരിമാരെയോ കൊണ്ടുവരു. എന്നാല്‍ ഓരോരുത്തര്‍ക്കും ഒരാളെ കൊണ്ടുവരണം. ഈ ഗ്രൂപ്പ് നോക്കിക്കോളൂ, താങ്കള്‍ ഇവരെ നയിക്കുക, അടുത്തവര്‍ഷം കൊണ്ടുവരിക തന്നെ ചെയ്യുക. ഡബിള്‍ ഗ്രൂപ്പ് കൊണ്ടുവരിക ആഗ്രഹിക്കുന്നത് എവിടെ നിന്ന് ആദി ഉണ്ടായോ അവിടെത്തന്നെ പ്രത്യക്ഷത ഉണ്ടാകണം. ദയ വരുന്നില്ലേ ! ബ്രഹ്മാബാബയുടെ ദേശത്തെ വാസി ആണെങ്കില്‍ ദേശവാസികളോട് സ്നേഹം ഉണ്ടാകുന്നു.
താങ്കളുടെ അടുക്കല്‍ ധാരാളം ഖജനാക്കളുണ്ട്, ഗുണങ്ങളുടെ ഖജനാവ് എത്ര വലുതാണ്, ശക്തികളുടെ ഖജനാവ് എത്ര വലുതാണ് അപ്പോള്‍ ഗുണദാനം ശക്തികളുടെ ദാനം ചെയ്യുന്ന മാസ്റ്റര്‍ ദാതാവാകൂ. ആരു തന്നെ വന്നാലും സംബന്ധത്തില് വന്നാലും സമ്പര്‍ക്കത്തില്‍ വന്നാലും അവര്‍ക്ക് തീര്‍ച്ചയായും എന്തെങ്കിലും എന്തെങ്കിലും ശക്തിയുടെ സമ്മാനം നല്കി കൊള്ളുക. ആരും ഒഴിഞ്ഞ കയ്യോടെ പോകരുത്. മറ്റൊന്നും ഇല്ലെങ്കില്‍ ബാബയുടെ സന്ദേശത്തിന്റെ മധുര വാക്കുകള്‍.ആ മധുര വാക്കുകളും സമ്മാനം നല്‍കുക. ലോകര്‍ എന്തെങ്കിലും ഉത്സവം ഉണ്ടാകുമ്പോള്‍ പരസ്പരം വായ് മധുരിപ്പിക്കുന്നു. എന്നാല്‍ ബാപ്ദാദ പറയുന്നു വായ് മധുരിപ്പിക്കുക തന്നെ വേണം എന്നാല്‍ തന്റെ മധുരമായ മുഖവും കൂടി കാണിക്കണം. കേവലം വായ് മാത്രം മധുരമല്ല മുഖവും മധുരം. ഇത്രയും മധുരത സമ്പാദ്യം ഇല്ലേ ! വിതരണം ചെയ്യുന്നതിലൂടെയും നിറഞ്ഞിരിക്കുന്നു. ഈ ഖജനാക്കളെ എത്രത്തോളം വിതരണം ചെയ്യുന്നുവോ അത്രയും വര്‍ദ്ധിക്കുന്നു, കുറയുകയില്ല. അപ്പോള്‍ ഈ വര്‍ഷം കുറിക്കുക ഏതൊരാത്മാവ് വന്നാലും അവര്‍ക്ക് എന്തെങ്കിലും നല്‍കിയോ? അഥവാ കേള്‍ക്കുന്നയാളല്ല എങ്കില്‍ മധുരമായ ശക്തിശാലി ദൃഷ്ടി നല്‍കുക. എന്നാലും തീര്‍ച്ചയായും നല്‍കണം. കാലിയായി പോകരുത്. ഇത് എളുപ്പമല്ലേ! അത് ബുദ്ധിമുട്ടാണോ?
ശരി ഒരു സെക്കന്‍ഡില്‍ മനസ്സിന്റെ ഡ്രില്‍ ഓര്‍മ്മയുണ്ടോ? ഓരോരുത്തരും മുഴുവന്‍ ദിവസത്തില്‍ എത്ര തവണ ഈ ഡ്രില്‍ ചെയ്യുന്നുണ്ട്? ഇത് കുറിച്ചിടു. ഈ മനസ്സിന്റെ ഡ്രില്‍ എത്ര തവണ ചെയ്യുന്നുവോ അത്രയും തന്നെ സഹജയോഗി, സരളയോഗിയാകും. ഒരുവശത്ത് മനസാസേവനം മറുവശത്ത് മനസാ വ്യായാമം ഇപ്പോള്‍ നിരാകാരി, ഇപ്പോള്‍ ഇപ്പോള്‍ മാലാഖ. ബ്രഹ്മാബാബ താങ്കള്‍ മാലാഖമാരെ ആഹ്വാനം ചെയ്തു കൊണ്ടിരിക്കുകയാണ്. മാലാഖ ആയി ബ്രഹ്മാ ബാബയോടൊപ്പം തന്നെ വീട്ടിലേക്ക് നിരാകാര രൂപത്തില്‍ പോകണം പിന്നെ ദേവതയായി പോകണം. ശരി
നാനാഭാഗത്തെയും വളരെ വളരെ സ്നേഹ സ്മരണകള്‍ കാര്‍ഡിന്റെ രൂപത്തില്‍ ആകട്ടെ കത്തുകളുടെ രൂപത്തില്‍ ആകട്ടെ ബാപ്ദാദയുടെ അടുക്കല്‍ എത്തിച്ചേര്‍ന്നു. ബാപ്ദാദ അറിയുന്നുണ്ട് ഓരോ കുട്ടിയും ഇത് കരുതുന്നുണ്ട് എന്റെ ഓര്‍മ്മ ബാബക്ക് നല്‍കുക എന്നാല്‍ ലഭിച്ചിരിക്കുന്നു. സ്നേഹസ്മരണ നല്കുന്ന വലിയ ഓമനകളായ കുട്ടികള്‍ ബാപ്ദാദയുടെ മുന്നിലുണ്ട് അതിനാല്‍ ബാപ്ദാദ പറയുന്നു ഓരോരോ കുട്ടികള്‍ക്കും അവരവരുടെ പേരില്‍ ആശംസകള്‍ ഹൃദയത്തിന്റെ ആശീര്‍വാദങ്ങള്‍ സ്വീകരിക്കു.
താങ്കള്‍ എല്ലാവര്ക്കും പുതിയ ജീവിതം, പുതിയ യുഗം, പുതിയ വര്‍ഷത്തിന്റെ വളരെ വളരെ കോടി കോടി കോടി കോടി മടങ്ങ് ആശംസകള്‍, ഹൃദയത്തിന്റെ ആശിര്‍വാദങ്ങള്‍, സ്നേഹ സ്മരണ, നമസ്തേ.
ബാപ്ദാദ എല്ലാ കുട്ടികള്‍ക്കും പുതുവര്‍ഷത്തിന്റെ ആശംസകള്‍ നല്കി :
നാനാഭാഗത്തെയും വളരെ മധുരമായ വളരെ പ്രിയപ്പെട്ട കുട്ടികള്‍ക്ക് കോടി കോടി മടങ്ങ് ന്യൂ ഇയര്‍ ആശംസകള്‍. ഇപ്പോള്‍ കടന്നുപോയ സമയം ഇതാണ് വിടയുടെയും ആശംസയുടെയും സമയം. ഒരുവശത്ത് വിട പറയണം, ആര് അവനവനെ സമ്പന്നമാക്കുന്നതില്‍ കുറവ് അനുഭവം ചെയ്യുന്നുണ്ടോ അതിന് വിട. സദാകാലത്തേക്ക് വിട നല്‍കൂ മുന്നോട്ട് പറക്കുന്നതിനുള്ള ആശംസകള്‍. ആശംസകള്‍, ആശംസകള്‍,ആശംസകള്‍. ശരി ഓം ശാന്തി
| വരദാനം :- |
സ്മൃതിയെ അനുഭവത്തിന്റെ സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്നവരായ നമ്പര്‍വണ്‍ വിശേഷാത്മാവായി ഭവിക്കട്ടെ എല്ലാ ബ്രാഹ്മണ ആത്മാക്കളുടെയും ഉള്ളില്‍ സങ്കല്പമുണ്ട് ഞാന്‍ വിശേഷാത്മാവ് നമ്പര്‍ വണ്‍ ആകണം. എന്നാല്‍ സങ്കല്പത്തിലെയും കര്മ്മത്തിലെയും അന്തരത്തെ സമാപ്തമാക്കുന്നതിന് വേണ്ടി സ്മൃതിയെ അനുഭവത്തിലേക്ക് കൊണ്ടുവരിക. എങ്ങനെ കേള്‍ക്കുന്നതും അറിയുന്നതും ഓര്‍മ്മ ഉണ്ടാകുന്നത് ഇങ്ങനെ സ്വയത്തെ അനുഭവത്തിന്റെ സ്ഥിതിയില്‍ കൊണ്ടു വരിക ഇതിനുവേണ്ടി സ്വയത്തിന്റെയും സമയത്തിന്റെയും മഹത്വത്തെ അറിഞ്ഞ് മനസ്സിനെയും ബുദ്ധിയേയും ഏതെങ്കിലും അനുഭവത്തിന്റെ സീറ്റില്‍ സെറ്റ് ചെയ്യൂ എങ്കില്‍ നമ്പര്‍ വണ്‍ വിശേഷാത്മാവായി മാറും. |
| സ്ലോഗന് :- | തിന്മയാകുന്ന കോപത്തെ ഉപേക്ഷിച്ച് നന്മക്കായി മത്സരിക്കൂ. |