| 27-11-2025 |
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
|
മധുബന് |
| മധുരമായ കുട്ടികളേ - ബാബ എന്താണോ പഠിപ്പിക്കുന്നത്, അതിനെ നല്ല രീതിയിൽ പഠിക്കുകയാണെങ്കിൽ 21 ജന്മത്തേക്ക് സമ്പാദ്യത്തിന്റെ ഉറവിടമായിത്തീരും. | |
| ചോദ്യം :- | നിങ്ങൾ കുട്ടികളുടെ അതീന്ദ്രീയ സുഖത്തെക്കുറിച്ചുള്ള മഹിമ എന്തുകൊണ്ടാണ് ? |
| ഉത്തരം :- | കാരണം നിങ്ങൾ കുട്ടികൾ തന്നെയാണ് ഈ സമയം ബാബയെ അറിയുന്നത്, നിങ്ങൾ തന്നെയാണ് ബാബയിലൂടെ സൃഷ്ടിയുടെ ആദി മധ്യ അന്ത്യത്തെ അറിഞ്ഞത്. നിങ്ങളിപ്പോൾ പരിധിയില്ലാത്ത സംഗമത്തിലാണ് നിൽകുന്നത്. അറിയാം ഇപ്പോൾ നമ്മൾ ഉപ്പുവെളളത്തിന്റെ കനാലിൽ നിന്നും അമൃതിന്റെ മധുരമായ കനാലിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മെ സ്വയം ഭഗവാനാണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്, ബ്രാഹ്മണർക്ക് മാത്രമേ ഇത്രയും സന്തോഷമുണ്ടാവൂ. അതുകൊണ്ട് അതീന്ദ്രീയ സുഖം നിങ്ങളുടെ മാത്രം മഹിമയാണ്. |
ഓം ശാന്തി. പരിധിയില്ലാത്ത ആത്മീയ അച്ഛൻ പരിധിയില്ലാത്ത ആത്മീയ കുട്ടികളെപ്രതി മനസ്സിലാക്കിത്തന്നു കൊണ്ടിരിക്കുകയാണ് - തന്റെ മതം നൽകുകയാണ്. നമ്മൾ ജീവാത്മാക്കളാണെന്ന് തീർച്ചയായും മനസ്സിലാക്കുന്നു. എന്നാലും സ്വയം ആത്മാവാണെന്ന് നിശ്ചയിക്കൂ. നമ്മൾ പുതിയ സ്കൂളിലല്ല പഠിക്കുന്നത്. ഓരോ 5000 വർഷത്തിനു ശേഷവും പഠിച്ചു വരുന്നു. ബാബ ചോദിക്കാറുണ്ടല്ലോ ഇതിനു മുമ്പ് എപ്പോഴാണ് പഠിച്ചത്? അപ്പോൾ എല്ലാവരും പറയാറുണ്ട് ഞങ്ങൾ ഓരോ 5000 വർഷത്തിനു ശേഷവും പുരുഷോത്തമ സംഗമയുഗത്തിൽ ബാബയുടെ അടുത്തേക്ക് വരുന്നു. ഇത് ഓർമ്മയുണ്ടാകില്ലേ, അതോ ഇതും മറന്നു പോകുന്നുണ്ടോ? വിദ്യാർത്ഥികർക്ക് തീർച്ചയായും സ്കൂൾ ഓർമ്മയുണ്ടാകുമല്ലോ. എല്ലാവർക്കും ഉള്ള ലക്ഷ്യം ഒന്നു തന്നെയാണ്. ആരാണോ കുട്ടികളായി മാറുന്നത് അവർ രണ്ടു ദിവസത്തെ കുട്ടികൾ ആയാലും പഴയവർ ആയാലും ലക്ഷ്യം ഒന്നു തന്നെയാണ് ആർക്കും നഷ്ടം ഉണ്ടാവുകയില്ല. പഠിപ്പിൽ സമ്പാദ്യമുണ്ട്. ശാസ്ത്രങ്ങൾ കേൾപ്പിക്കുന്നവർ വിനാശീ ധനം സമ്പാദിക്കാറുണ്ട്. അത് ശരീര നിർവഹണാർത്ഥത്തിന്റേതാണ്. സന്യാസിയായ ശേഷം ഒന്നു രണ്ട് ശാസ്ത്രങ്ങൾ കേൾപ്പിച്ചാൽ സമ്പാദ്യം ഉണ്ടാകും. ഇപ്പോൾ ഇതെല്ലാം സമ്പാദ്യത്തിന്റെ ഉറവിടമാണ്. ഓരോ കാര്യത്തിലും സമ്പാദ്യം ആവശ്യമാണല്ലോ. പണമുണ്ടെങ്കിൽ എവിടെ വേണങ്കിലും പോകാം. നിങ്ങൾ കുട്ടികൾക്ക് അറിയാം ബാബ നമ്മെ വളരെ നല്ല പഠിപ്പാണ് പഠിപ്പിക്കുന്നത്. ഇതിലൂടെ 21 ജന്മത്തേക്കുള്ള സമ്പാദ്യം ലഭിക്കും. ഈ സമ്പാദ്യത്തിലൂടെ നമ്മൾ സദാ സുഖിയായി മാറും. ഒരിക്കലും അസുഖം ഉണ്ടാകില്ല, സദാ അമരനായിരിക്കും. ഈ നിശ്ചയം ഉണ്ടായിരിക്കണം. ഇങ്ങനെയുള്ള നിശ്ചയം വയ്ക്കുന്നതിലൂടെ നിങ്ങൾക്ക് ഉല്ലാസം ലഭിക്കും. ഇല്ലെങ്കിൽ ഏതെങ്കിലും കാര്യത്തിൽ ഉറക്കം തൂങ്ങിക്കൊണ്ടിരിക്കും. ഉള്ളിൽ സ്മരിക്കണം നമ്മൾ പരിധിയില്ലാത്ത ബാബയിൽ നിന്നുമാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഭഗവാനുവാച ഇത് ഗീതയാണ്. ഗീതയുടെ യുഗത്തെക്കുറിച്ചും പറയുന്നുണ്ടല്ലോ. എന്നാൽ ഇത് അഞ്ചാമത്തെ യുഗമാണെന്നു മാത്രം മറന്നു പോയി. ഈ സംഗമം വളരെ ചെറുതാണ്. വാസ്തവത്തിൽ നാലാമത്തേതാണെന്നു പോലും പറയാൻ സാധിക്കില്ല. ശതമാനം നൽകാൻ സാധിക്കും. അതും മുന്നോട്ടു പോകുന്തോറും ബാബ പറയും. ബാബ പറയുക എന്നതും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. നിങ്ങൾ സർവ്വ ആത്മാക്കളിലും എന്തെല്ലാം പാർട്ടാണോ അടങ്ങിയിട്ടുള്ളത് അത് ആവർത്തിച്ചു കൊണ്ടിരിക്കും. നിങ്ങൾ എന്താണോ പഠിക്കുന്നത് അതും ആവർത്തനമല്ലേ. ആവർത്തനത്തിന്റെ രഹസ്യത്തെക്കുറിച്ചും നിങ്ങൾ കുട്ടികൾക്ക് അറിയാം. ഓരോ ചുവടും പാർട്ട് മാറിക്കൊണ്ടിരിക്കുന്നു. ഒരു സെക്കന്റ് മറ്റൊന്നുമായി സാമ്യപ്പെടുത്താൻ സാധിക്കില്ല. പതുക്കെ പതുക്കെ ടിക്-ടിക് എന്നു ചലിച്ചു കൊണ്ടേയിരിക്കും. ടിക് എന്നു പറഞ്ഞാൽ ഒരു സെക്കന്റ് മറികടന്നു. ഇപ്പോൾ നിങ്ങൾ പരിധിയില്ലാത്തതിൽ നിൽക്കുന്നു. മറ്റേതൊരു മനുഷ്യരും പരിധിയില്ലാത്തതിലല്ല. മറ്റാർക്കും തന്നെ പരിധിയില്ലാത്ത അതായത് ആദിമധ്യാന്ത്യത്തിന്റെ ജ്ഞാനമില്ല. ഇപ്പോൾ നിങ്ങൾക്ക് ഭാവിയെക്കുറിച്ചും അറിയാം. നമ്മൾ പുതിയ ലോകത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഈ സംഗമയുഗത്തെ നിങ്ങൾക്ക് മറികടക്കണം. കലിയുഗം ഉപ്പുവെളളത്തിന്റെ കനാലല്ലേ. ഇവിടെ മധുരമധുരമായ അമൃതിന്റെ പ്രവാഹമാണ്. അത് വിഷത്തിന്റേയും. ഇപ്പോൾ നിങ്ങൾ വിഷയ സാഗരത്തിൽ നിന്നും ക്ഷീരസാഗരത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം പരിധിയില്ലാത്ത കാര്യമാണ്. ലോകത്തിലുള്ളവർക്ക് ഈ കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല. പുതിയ കാര്യമല്ലേ. ഭഗവാനെന്ന് ആരെയാണ് പറയുന്നത് ഇത് നിങ്ങൾക്കേ അറിയൂ. ബാബയുടെ പാർട്ട് എന്താണ്? നിങ്ങൾ ടോപ്പിക്കിനനുസരിച്ചും പറഞ്ഞു കൊടുക്കാറുണ്ട്, വരൂ എന്നാൽ നിങ്ങൾക്ക് പരമപിതാവായ പരമാത്മാവിന്റെ ജീവചരിത്രത്തെക്കുറിച്ച് മനസ്സിലാക്കിത്തരാം. കുട്ടികൾ തന്നെയാണല്ലോ അച്ഛന്റെ പരിചയത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നത്. അത് സാധരണമാണ്. ബാബ പിതാക്കന്മാരുടെയും പിതാവാണ്. നിങ്ങളിലും നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ചാണ് എല്ലാവരും മനസ്സിലാക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് യഥാർത്ഥ രീതിയിൽ ബാബയുടെ പരിചയം നൽകണം. ബാബ നിങ്ങൾക്ക് മനസ്സിലാക്കിത്തന്നതു കൊണ്ടാണ് നിങ്ങളും മനസ്സിലാക്കി കൊടുക്കുന്നത് മറ്റാർക്കും തന്നെ പരിധിയില്ലാത്ത ബാബയെക്കുറിച്ച് അറിയില്ലല്ലോ. നിങ്ങൾക്കും ഇത് സംഗമത്തിൽ മാത്രമേ മനസ്സിലാകൂ. മനുഷ്യരിൽ, നിങ്ങൾ ബ്രാഹ്മണർക്കല്ലാതെ ദേവതകളാണെങ്കിലും ശൂദ്രന്മാരാണെങ്കിലും പാപാത്മാവാണെങ്കിലും പുണ്യാത്മാവാണെങ്കിലും ആർക്കും തന്നെ ബാബയെക്കുറിച്ച് അറിയില്ല. അപ്പോൾ നിങ്ങൾ കുട്ടികൾക്ക് എത്ര സന്തോഷിക്കണം. അതുകൊണ്ടാണ് ഇങ്ങനെയൊരു മഹിമ പാടുന്നത് അതീന്ദ്രിയസുഖം ഗോപഗോപികമാരോട് ചോദിച്ചാലും....
ബാബ അച്ഛനുമാണ് ടീച്ചറുമാണ് സദ്ഗുരുവുമാണ്. പരമം എന്ന ശബ്ദം തീർച്ചയായും വയ്ക്കണം. ഇടയ്ക്കിടെ കുട്ടികൾ മറന്നു പോകുന്നു. ഈ കാര്യങ്ങളെല്ലാം കുട്ടികളുടെ ബുദ്ധിയിൽ ഉണ്ടാകണം. ശിവബാബയുടെ മഹിമയിലും ഈ അക്ഷരങ്ങൾ വയ്ക്കണം. നിങ്ങൾക്കല്ലാതെ മറ്റാർക്കും തന്നെ ഇതേക്കുറിച്ച് അറിയില്ല. നിങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു എങ്കിൽ നിങ്ങളുടെ വിജയമുണ്ടായില്ലേ. നിങ്ങൾക്കറിയാം പരിധിയില്ലാത്ത ബാബ സർവ്വരുടെയും അദ്ധ്യാപകനും സർവ്വരുടെയും സദ്ഗതി ദാതാവുമാണ്. പരിധിയില്ലാത്ത സുഖവും പരിധിയില്ലാത്ത ജ്ഞാനവും നൽകുന്നവരാണ്. എന്നിട്ടും ഇങ്ങനെയൊരു ബാബയെ മറന്നു പോകുന്നു. മായ എത്ര സമർത്ഥമാണ്. ഈശ്വരനെ സമർത്ഥനെന്നു പറയുന്ന പോലെ മായയും സമർത്ഥനാണ്. നിങ്ങൾ കുട്ടികൾക്ക് ഇതേക്കുറിച്ച് വളരെ കൃത്യമായിത്തന്നെ അറിയാം മായയുടെ പേര് തന്നെ രാവണൻ എന്നാണ്. രാമരാജ്യവും രാവണരാജ്യവും. ഇതിനെക്കുറിച്ചും നിങ്ങൾക്ക് കൃത്യമായി മനസ്സിലാക്കി കൊടുക്കണം. രാമരാജ്യമുണ്ടെങ്കിൽ തീർച്ചയായും രാവണരാജ്യമുണ്ടാകും. എപ്പോഴും രാമരാജ്യമാകില്ലല്ലോ. രാമരാജ്യം ശ്രീകൃഷ്ണന്റെ രാജ്യം ആരാണ് സ്ഥാപിക്കുന്നത് എന്നതിനെക്കുറിച്ചും പരിധിയില്ലാത്ത ബാബയാണ് മനസ്സിലാക്കിത്തരുന്നത്. നിങ്ങൾക്ക് ഭാരതഖണ്ഡത്തിന്റെ വളരെയധികം മഹിമ പാടണം. ഭാരതം സത്യഖണ്ഢമായിരുന്നപ്പോൾ എത്ര മഹത്വമുണ്ടായിരുന്നു. ആക്കിത്തീർക്കുന്നത് ബാബ തന്നെയാണ്. നിങ്ങൾക്ക് ബാബയോടൊപ്പം എത്ര സ്നേഹമാണ്. ലക്ഷ്യം ബുദ്ധിയിൽ തന്നെയുണ്ട്. നിങ്ങൾക്കിതും അറിയാം നമ്മൾ വിദ്യാർത്ഥികൾക്ക് തന്റെ പഠിപ്പിനെക്കുറിച്ചുളള ലഹരി ഉണ്ടായിരിക്കണം. സംസ്കാരത്തെക്കുറിച്ചുളള ചിന്തവേണം. വിവേകം പറയുന്നു ഇത് ഈശ്വരീയമായ പഠിപ്പാണെങ്കിൽ ഒരു ദിവസം പോലും മുടക്കരുത്, ടീച്ചർ വന്നതിനു ശേഷം വൈകിയെത്താനും പാടില്ല. വൈകിയെത്തുന്നതും ടീച്ചറെ ആക്ഷേപിക്കുന്നതിനു സമാനമാണ്. സ്കൂളിലാണെങ്കിലും ക്ലാസ്സിൽ അവസാനം വരുന്നവരെ ടീച്ചർ ക്ലാസ്സിനു പുറത്തിരുത്തുന്നു. ബ്രഹ്മാബാബ തന്റെ കുട്ടിക്കാലത്തെ ഉദാഹരണം പറയുന്നു. ഞങ്ങളുടെ ടീച്ചർ വളരെ സ്ട്രിക്ടായിരുന്നു(കർശനം). വൈകി വന്നാൽ ഉളളിൽ കയറാൻ പോലും അനുവദിക്കുമായിരുന്നില്ല. ഇവിടെ ധാരാളം പേർ വൈകിയാണ് എത്തുന്നത്. സേവനം ചെയ്യുന്ന സത്പുത്രനായ കുട്ടികൾ തീർച്ചയായും ബാബയുടെ സ്നേഹികളായിരിക്കും. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു, ആദിസനാതനാ ദേവതാധർമ്മം ഇതു തന്നെയായിരുന്നു. ഈ ധർമ്മം എപ്പോഴാണ് സ്ഥാപിക്കപ്പെട്ടത്? ഇതൊന്നും അൽപം പോലും ആരുടെയും ബുദ്ധിയിലില്ല. നിങ്ങളുടെ ബുദ്ധിയിൽ നിന്നും ഇടയ്ക്കിടെ വഴുതിപ്പോകുന്നു. നിങ്ങൾ ഇപ്പോൾ ദേവതയാകാനുളള പുരുഷാർത്ഥമാണ് ചെയ്യുന്നത്. ആരാണ് പഠിപ്പിക്കുന്നത്? സ്വയം പരമപിതാവായ പരമാത്മാവ്. നിങ്ങൾക്കറിയാം ഇത് നമ്മുടെ ബ്രാഹ്മണകുലമാണ്. രാജധാനി എന്ന് പറയില്ല. ഇത് സർവ്വോത്തമ ബ്രാഹ്മണകുലമാണ്. ബാബയും സർവ്വോത്തമനാണ്. ബാബ ഉയർന്നതിലും ഉയർന്നതാണെങ്കിൽ അവരുടെ വംശവും ഉയർന്നതിലും ഉയർന്നതായിരിക്കും. ബാബയെത്തന്നെയാണ് ശ്രീ-ശ്രീ എന്ന് പറയുന്നത്. നിങ്ങളെയും ശ്രേഷ്ഠമാക്കി മാറ്റുന്നു. നമ്മെ ശ്രേഷ്ഠമാക്കി മാറ്റുന്നത് ആരാണെന്ന് നിങ്ങൾ കുട്ടികൾക്കറിയാം. മറ്റാർക്കും തന്നെ അറിയില്ല. നിങ്ങൾക്കറിയാം നമ്മുടെ അച്ഛനും ടീച്ചറും സദ്ഗുരുവുമാണ് നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. നമ്മൾ ആത്മാക്കളാണ്. നമ്മൾ ആത്മാക്കൾക്ക് ബാബ സ്മൃതി ഉണർത്തി തരികയാണ്. നിങ്ങൾ എന്റെ സന്താനമാണ്. പരസ്പരം സാഹോദര്യ ബന്ധമല്ലേ. ബാബയെ ഓർമ്മിക്കുന്നുമുണ്ട്. ബാബ നിരാകാരനാണെന്നറിയാം, അപ്പോൾ തീർച്ചയായും നമ്മൾ ആത്മാക്കളും നിരാകാരികളല്ലേ. ആത്മാവ് തന്നെയാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നത്. പിന്നീട് പാർട്ടും അഭിനയിക്കുന്നത്. മനുഷ്യർ സ്വയത്തെ ആത്മാവെന്നതിനു പകരം ശരീരമെന്നു മനസ്സിലാക്കി. ഞാൻ ആത്മാവാണെന്നുളളത് മറക്കുകയാണ്. എന്നാൽ ഞാൻ ഒരിക്കലും മറക്കുന്നില്ല, നിങ്ങൾ ആത്മാക്കൾ സാളിഗ്രാമാണ്. ഞാൻ പരമപിതാവായ പരമാത്മാവാണ്. അതിനുമുകളിലായി ആരും തന്നെയില്ല. പരമാത്മാവിന്റെ പേരാണ് ശിവൻ. നിങ്ങളും അതുപോലുളള ആത്മാക്കൾ തന്നെയാണ് എന്നാൽ നിങ്ങൾ സാളിഗ്രാമാണ്. ശിവന്റെ ക്ഷേത്രത്തിലേക്ക് പോയാൽ അവിടെ ധാരാളം സാളിഗ്രാങ്ങൾ കാണപ്പെടാറുണ്ട്. ശിവന്റെ പൂജ എപ്പോഴും സാളിഗ്രാമങ്ങളോടൊപ്പമാണ് ചെയ്യുക. അതുകൊണ്ടാണ് ബാബ പറയുന്നത് നിങ്ങളുടെ ശരീരത്തിനും ആത്മാവിനും പൂജ ലഭിക്കുന്നുണ്ട്. എന്റെ കേവലം ആത്മാവിനേ ലഭിക്കുന്നുളളൂ. എനിക്ക് ശരീരമില്ലല്ലോ. നിങ്ങൾ എത്ര ഉയർന്നവരാണ്. ബാബയ്ക്ക് സന്തോഷമല്ലേ. അച്ഛൻ സാധാരണക്കാരൻ, കുട്ടികൾ എത്രയാണ് ഉയരുന്നത്. എന്തിൽ നിന്നും എന്തായാണ് മാറുന്നത്. നിങ്ങൾ ആദ്യം എത്ര ഉയർന്നവരായിരുന്നു എന്ന് ബാബയ്ക്കറിയാം. ഇപ്പോൾ അനാഥരായിരിക്കുകയാണ്. അച്ഛനെപ്പോലും അറിയുന്നില്ല. ഇപ്പോൾ നിങ്ങൾ ബാബയുടെതായി മാറി എങ്കിൽ മുഴുവൻ വിശ്വത്തിന്റെയും അധികാരിയായിത്തീരുന്നു.
ബാബ പറയുന്നു എന്നെ നിങ്ങൾ - സ്വർഗ്ഗസ്ഥനായ പിതാവേ എന്നാണ് പറയുന്നത്. ഇപ്പോൾ സ്വർഗ്ഗത്തിന്റെ സ്ഥാപനയാണുണ്ടാകുന്നതെന്ന് നിങ്ങൾക്കറിയാം. അവിടെ എന്തെല്ലാമാണുണ്ടാവുക എന്നുളളത് നിങ്ങളുടെ ബുദ്ധിയിലല്ലാതെ മറ്റാർക്കും തന്നെ അറിയില്ല. നമ്മൾ വിശ്വത്തിന്റെ അധികാരികളായിരുന്നു എന്നുളളത് ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിലുണ്ട്, ഇപ്പോൾ ആയിക്കൊണ്ടിരിക്കുന്നുണ്ട്. അവിടെ പ്രജകളും പറയുന്നു, ഞങ്ങൾ അധികാരികളാണ്. ഈ കാര്യങ്ങൾ നിങ്ങളുടെ ബുദ്ധിയിലുണ്ടെങ്കിൽ എത്ര സന്തോഷമുണ്ടായിരിക്കണം. ഈ കാര്യങ്ങൾ കേട്ട് മറ്റുളളവർക്ക് കേൾപ്പിച്ചു കൊടുക്കുകയും വേണം. അതിന് വേണ്ടിയാണ് സെന്ററുകൾ അഥവാ മ്യൂസിയം തുറക്കുന്നത്. എന്താണോ കൽപ്പം മുമ്പ് സംഭവിച്ചത് അത് നടന്നുകൊണ്ടിരിക്കും. പിന്നീട് ധാരാളം പേർ വരുകയും ചെയ്യും. എല്ലാവരുടെയും അസ്ഥികൾ ദുർബലമായിക്കൊണ്ടിരിക്കും. മുഴുവൻ ലോകത്തിന്റെയും അസ്ഥികൾ ഇപ്പോൾ നിങ്ങൾ നേർത്തതാക്കുന്നു. നിങ്ങളുടെ യോഗത്തിന്റെ ശക്തി വളരെ വലുതാണ്. ബാബ പറയുന്നു നിങ്ങളിൽ ധാരാളം ശക്തിയുണ്ട്. നിങ്ങൾ യോഗത്തിലിരുന്നുകൊണ്ട് ഭോജനം ഉണ്ടാക്കി കഴിപ്പിക്കുകയാണെങ്കിൽ എല്ലാവരുടെയും ബുദ്ധി ഇങ്ങോട്ട് ആകർഷിക്കും. ഭക്തിമാർഗ്ഗത്തിൽ ഗുരുക്കന്മാർ ഭക്ഷിച്ചതിന്റെ ബാക്കി പോലും ഭക്ഷിക്കാറുണ്ട്. നിങ്ങൾ കുട്ടികൾക്കറിയാം ഭക്തിമാർഗ്ഗം തന്നെ വിസ്താരമാണ്. അതിനെ വർണ്ണിക്കാൻ സാധിക്കില്ല. ജ്ഞാനം ബീജവും ഭക്തി വടവൃക്ഷവുമാണ്. ബീജത്തെ വർണ്ണിക്കാൻ സാധിക്കും. ആരോടെങ്കിലും വൃക്ഷത്തിന്റെ ഇലകളെ എണ്ണാൻ പറയുകയാണെങ്കിൽ അത് പറ്റില്ലല്ലോ. അളവറ്റ ഇലകളുണ്ടാകുമല്ലോ. ബീജത്തിലാണെങ്കിൽ ഇലകളുടെ അടയാളവും കാണാൻ സാധിക്കില്ല. അത്ഭുതമല്ലേ. ഇതിനെ പ്രകൃതി എന്നും പറയാം. ജീവ-ജന്തുക്കളെല്ലാം എത്ര അത്ഭുതമാണ്. ഈ ഭൂമിയിൽ അനേക പ്രകാരത്തിലുളള കീടങ്ങളുണ്ട്. അവർ എങ്ങനെയാണ് ഉണ്ടാകുന്നത്, ഇതെല്ലാം അത്ഭുതകരമായ നാടകമാണ്. ഇതാണ് പ്രകൃതി. ഇതും പൂർവ്വ നിശ്ചിതമായ നാടകമാണ്. സത്യയുഗത്തിൽ എന്തെന്തെല്ലാമാണ് കാണുക. അതും അവിടെയുളള സർവ്വതും പുതിയതാണ്. മയിലിനെക്കുറിച്ച് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്, മയിൽ ഭാരതത്തിലെ ദേശീയ പക്ഷിയാണ്. കാരണം ശ്രീകൃഷ്ണന്റെ കിരീടത്തിൽ മയിൽപീലി കാണിച്ചിട്ടുണ്ട്. ആൺമയിലും പെൺമയിലും വളരെയധികം സുന്ദരമാണ്. മയിൽ ഗർഭം ധരിക്കുന്നതും അതിന്റെ കണ്ണീരിലൂടെയാണ്. അതുകൊണ്ടാണ് മയിൽ ദേശീയപക്ഷിയായത്. ഇങ്ങനെയുളള സുന്ദരമായ പക്ഷി വിദേശത്തും ഉണ്ടാകാറുണ്ട്.
ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് സൃഷ്ടി ചക്രത്തിന്റെ രഹസ്യത്തെക്കുറിച്ചും മനസ്സിലാക്കിത്തന്നു. പറയൂ, ഞങ്ങൾ പരമപിതാവായ പരമാത്മാവിന്റെ ജീവചരിത്രത്തെക്കുറിച്ച് മനസ്സിലാക്കിത്തരാം. രചയിതാവുണ്ടെങ്കിൽ തീർച്ചയായും രചനയും ഉണ്ടാകും. രചനയുടെ ചരിത്രത്തെക്കുറിച്ചും ഭൂമിശാസ്ത്രത്തെക്കുറിച്ചും ഞങ്ങൾക്ക് അറിയാം. ഉയർന്നതിലും ഉയർന്ന പരിധിയില്ലാത്ത പിതാവിന്റെ പാർട്ടിനെക്കുറിച്ചും ഞങ്ങൾക്കറിയാം. ലോകത്തിലുളളവർക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ല. ഇത് വളരെയധികം മോശമായ ലോകമാണ്. ഇവിടെ സൗന്ദര്യം തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. ഇതിന്റെ പേരിൽ ഓരോ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു. നിങ്ങൾ കുട്ടികൾക്ക് ഈ വികാരിലോകത്തോട് വെറുപ്പു തോന്നണം. ഇത് മോശമായ ലോകവും മോശമായ ശരീരവുമാണ്. നമുക്കിപ്പോൾ ബാബയെ ഓർമ്മിച്ച് ആത്മാവായ തന്നെ പവിത്രമാക്കി മാറ്റണം. നമ്മൾ സതോപ്രധാനമായിരുന്നപ്പോൾ സുഖികളായിരുന്നു. ഇപ്പോൾ തമോപ്രധാനമായിരുന്നപ്പോൾ ദുഃഖിയായി, ഇനി വീണ്ടും സതോപ്രധാനമാകണം. ഞങ്ങൾ പതിതത്തിൽ നിന്നും പാവനമാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ട്. പതിതപാവനാ എന്ന് പാടുന്നുണ്ടെങ്കിലും ആർക്കും ഈ പതിതലോകത്തനോട് വെറുപ്പ് തോന്നുന്നില്ല. ഇത് മോശമായ ലോകമാണെന്ന് നിങ്ങൾ കുട്ടികൾക്ക് അറിയാം. പുതിയ ലോകത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന ശരീരവും പുഷ്പത്തിനു സമാനമായിരിക്കും. ഇപ്പോൾ നിങ്ങൾ അമരലോകത്തിലെ അധികാരിയായിരിക്കുകയാണ്. നിങ്ങൾ കുട്ടികൾക്ക് സദാ സന്തുഷ്ടവും ഹർഷിതമുഖരുമായിരിക്കണം. നിങ്ങൾ വളരെയധികം മധുരമായ കുട്ടികളാണ്. ഇങ്ങനെയുളള കുട്ടികളെയാണ് ബാബ 5000 വർഷങ്ങൾക്കു ശേഷം വന്ന് കാണുന്നത്. അപ്പോൾ തീർച്ചയായും സന്തോഷമുണ്ടായിരിക്കുമല്ലോ. ഞാൻ വീണ്ടും കുട്ടികളുമായി മിലനം നടത്താൻ വന്നിരിക്കുകയാണ്. ശരി!
വളരെക്കാലത്തെ വേർപാടിനു ശേഷം തിരികെക്കിട്ടിയ മധുരമധുരമായ കുട്ടികളെപ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികൾക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നമ്മൾ ഈശ്വരീയ വിദ്യാർത്ഥികളാണ് അപ്പോൾ പഠിപ്പിലും ലഹരിയുണ്ടായിരിക്കണം, ദൈവീക പെരുമാറ്റത്തിലും ശ്രദ്ധ നൽകണം. ഒരു ദിവസം പോലും പഠിപ്പ് മുടക്കരുത്. ക്ലാസ്സിലേക്ക് വൈകി വന്ന് ടീച്ചറെ അപമാനിക്കരുത്.
2) ഈ വികാരിയും മോശവുമായ ലോകത്തോട് ഒരിക്കലും വെറുപ്പ് വെക്കരുത്. ബാബയുടെ ഓർമ്മയിലൂടെ ആത്മാവായ തന്നെ പവിത്രവും സതോപ്രധാനവുമാക്കി മാറ്റാനുളള പുരുഷാർത്ഥം ചെയ്യണം. സദാ സന്തുഷ്ടരും ഹർഷിതമുഖരുമായിരിക്കണം.
| വരദാനം :- |
പ്രതീക്ഷയില്ലാത്തവർക്കും പ്രതീക്ഷ ഉണർത്തുന്ന സത്യമായ പരോപകാരി, സന്തുഷ്ടമണിയായി ഭവിക്കട്ടെ. ത്രികാലദർശിയായി ഓരോ ആത്മാവിന്റെയും കുറവുകൾ മനസ്സിലാക്കിക്കൊണ്ട് അവരുടെ കുറവുകളെ സ്വയത്തിൽ ധാരണ ചെയ്യുകയോ വർണ്ണിക്കുകയോ ചെയ്യുന്നതിന് പകരം കുറവുകളാകുന്ന മുള്ളുകൾ കല്യാണകാരി സ്വരൂപത്തിലൂടെ സമാപ്തമാക്കണം, മുള്ളിനെ പുഷ്പമാക്കണം, സ്വയം സന്തുഷ്ടമണിക്ക് സമാനം സന്തുഷ്ടമായിരിക്കണം, സർവരെയും സന്തുഷ്ടമാക്കണം, ആരെ പ്രതിയാണോ എല്ലാവരും നിരാശരായി കാണുന്നത്, അങ്ങനെയുള്ള വ്യക്തിയോ അഥവാ അങ്ങനെയുള്ള സ്ഥിതിയിൽ സദാ കാലത്തേയ്ക്ക് ആശയുടെ ദീപം തെളിയിക്കണം, അർത്ഥം മനസ്സ് തളർന്നവരെ ശക്തിശാലിയാക്കണം അങ്ങനെയുള്ള ശ്രേഷ്ഠ കർത്തവ്യം നടന്നുകൊണ്ടിരിക്കണം എങ്കിൽ പരോപകാരി, സന്തുഷ്ടമണിയുടെ വരദാനം പ്രാപ്തമാകും. |
| സ്ലോഗന് :- | പരീക്ഷയുടെ സമയത്ത് പ്രതിജ്ഞ ഓർമ്മ വരുമ്പോൾ പ്രത്യക്ഷത ഉണ്ടാകും. |
അവ്യക്ത സൂചന-അശരീരിയുടെയും വിദേഹി സ്ഥിതിയുടെയും അഭ്യാസം വർധിപ്പിക്കൂ.
മുഴുവൻ ദിവസത്തിൽ ഇടയ്ക്ക് ഒരു സെക്കന്റ് കിട്ടിയാലും, ആവർത്തിച്ച് ഈ വിദേഹിയാകുന്നതിന്റെ അഭ്യാസം ചെയ്തുകൊണ്ടിരിക്കണം. രണ്ടോ നാലോ സെക്കന്റ് കണ്ടെത്തിയാലും ഇതിലൂടെ വളരെയധികം സഹായം ഉണ്ടാകും. അല്ലെങ്കിൽ ദിവസം മുഴുവനും ബുദ്ധി പ്രവർത്തിച്ചുകൊണ്ടിരിക്കും, വിദേഹിയാകുന്നതിന് സമയം എടുക്കും, അഭ്യാസം ഉണ്ടെങ്കിൽ ആഗ്രഹിക്കുമ്പോൾ വിദേഹിയായി മാറും, കാരണം അന്തിമമാകുമ്പോൾ എല്ലാം പെട്ടെന്ന് നടക്കണം. പെട്ടെന്നുള്ള പേപ്പറിൽ ഈ വിദേഹിയുടെ അഭ്യാസം വളരെ ആവശ്യമാണ്.