മലയാളം മുരളി · Brahma Kumaris

ഇന്നത്തെ മുരളി · 2025, നവംബർ 29

ഓം ശാന്തി · BapDada · 2025, നവംബർ 29

ഇന്നത്തെ മുരളി — എല്ലാ ദിവസവും പുതിയത്.

18
മുരളി2025, നവംബർ 29 · മലയാളം
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

29-11-2025
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
മധുബന്
മധുരമായ കുട്ടികളേ - നിങ്ങൾ സത്യം-സത്യമായ രാജഋഷിയാണ്, നിങ്ങളുടെ കർത്തവ്യമാണ് തപസ്യ ചെയ്യുക, തപസ്യയിലൂടെ തന്നെ പൂജയ്ക്ക് യോഗ്യരാകും
ചോദ്യം :- ഏതൊരു പുരുഷാർത്ഥം സദാകാലത്തേക്ക് പൂജയ്ക്ക് യോഗ്യരാക്കി മാറ്റും?
ഉത്തരം :- ആത്മാവിന്റെ ജ്യോതി തെളിയിക്കുന്നതിന്റെ അഥവാ തമോപ്രധാന ആത്മാവിനെ സതോപ്രധാനമാക്കുന്നതിന്റെ പുരുഷാർത്ഥം ചെയ്യൂ എങ്കിൽ പൂജയ്ക്ക് യോഗ്യരായി തീരും. ആരാണോ ഇപ്പോൾ തെറ്റുചെയ്യുന്നത് അവർ വളരെയധികം കരയുന്നു. അഥവാ പുരുഷാർത്ഥം ചെയ്ത് വിജയിച്ചില്ല, ധർമ്മരാജന്റെ ശിക്ഷകൾ അനുഭവിച്ചുവെങ്കിൽ ശിക്ഷ ലഭിച്ചവരെ പൂജിക്കില്ല. ശിക്ഷ അനുഭവിച്ചവരുടെ മുഖം ഉയരുകയില്ല.

ഓം ശാന്തി. ആത്മീയ കുട്ടികൾക്ക് ആത്മീയ അച്ഛൻ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ആദ്യം കുട്ടികൾക്ക് മനസ്സിലാക്കി തരുന്നു സ്വയത്തെ ആത്മാവെന്ന് നിശ്ചയിക്കൂ. ആദ്യം ആത്മാവാണ്, പിന്നീടാണ് ശരീരം. എല്ലായിടത്തും പ്രദർശിനി അഥവാ മ്യൂസിയത്തിൽ, ക്ലാസ്സിൽ ഏറ്റവും ആദ്യം ഈ നിർദ്ദേശം നൽകണം അതായത് സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. കുട്ടികൾ എപ്പോഴാണോ ഇരിക്കുന്നത്, എല്ലാവരും ദേഹീ-അഭിമാകളായിട്ടല്ല ഇരിക്കുന്നത്. ഇവിടെ ഇരുന്നിട്ട് പോലും എവിടെയെല്ലാമാണ് ചിന്തകൾ പോകുന്നത്. സത്സംഗത്തിൽ ഏതുവരെ സന്യാസി വരുന്നില്ലയോ അതുവരെ എന്താണിരുന്ന് ചെയ്യുന്നത്. ഏതെങ്കിലുമെല്ലാം ചിന്തയിലങ്ങനെയരിക്കുന്നു. പിന്നീട് എപ്പോഴാണോ സന്യാസി വരുന്നത് പിന്നീട് കഥകളെല്ലാം കേൾപ്പിക്കാൻ തുടങ്ങുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഇതെല്ലാം ഭക്തി മാർഗ്ഗത്തിലെ കേൾക്കലും കേൾപ്പിക്കലുമാണ്. ബാബ മനസ്സിലാക്കി തരികയാണ് ഇതെല്ലാം ക്രിത്രിമമാണ്. ഇതിൽ ഒന്നും തന്നെയില്ല. ദീപാവലിയും ക്രിത്രിമമായതാണ് ആഘോഷിക്കുന്നത്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തുറക്കണം അപ്പോൾ വീട്-വീടുകളിൽ പ്രകാശമുണ്ടാകും. ഇപ്പോഴാണെങ്കിൽ വീട്-വീടുകളിൽ അന്ധകാരം മാത്രമാണ്. കാണുന്നതെല്ലാം പുറത്തുള്ള പ്രകാശമാണ്. നിങ്ങൾ ജ്യോതി തെളിയിക്കുന്നതിന് തീർത്തും ശാന്തമായിരിക്കുന്നു. കുട്ടികൾക്കറിയാം സ്വധർമ്മത്തിലിരിക്കുന്നതിലൂടെ പാപം മുറിയും. ആത്മാവിന്റെ ജ്യോതി അണഞ്ഞിരിക്കുകയല്ലേ. ശക്തിയുടെ പെട്രോൾ മുഴുവൻ തീർന്നുപോയിരിക്കുന്നു. അത് വീണ്ടും നിറയും എന്തുകൊണ്ടെന്നാൽ ആത്മാവ് പവിത്രമാകുന്നു. എത്ര രാത്രിയും പകലിന്റെയും വ്യത്യാസമാണുള്ളത്. ഇപ്പോൾ ലക്ഷ്മിയുടെ എത്ര പൂജയാണ് നടക്കുന്നത്. ചില കുട്ടികൾ എഴുതാറുണ്ട് ലക്ഷ്മിയാണോ വലുത് അതോ സരസ്വതീ മാതാവാണോ വലുത്. ലക്ഷ്മി ഒന്നു മാത്രമാണുള്ളത്- ശ്രീ നാരായണന്റെ ലക്ഷ്മി. മഹാലക്ഷ്മിയെ പൂജിക്കുമ്പോൾ 4 കൈകൾ കാണിക്കുന്നു. അതിൽ രണ്ട് പേരും വരുന്നു. വാസ്തവത്തിൽ അതിനെ ലക്ഷ്മീ നാരായണന്റെ പൂജയെന്നാണ് പറയുക. ചതുർഭുജമല്ലേ - രണ്ട് പേരും ഒരുമിച്ചാണ്. എന്നാൽ മനുഷ്യർക്ക് യാതൊരു അറിവുമില്ല. പരിധിയില്ലാത്ത ബാബ പറയുന്നു എല്ലാവരും വിവേക ശൂന്യരായിരിക്കുന്നു. ലൗകിക അച്ഛൻ ഒരിക്കലും മുഴുവൻ ലോകത്തിലെ കുട്ടികളോടും എന്താ വിവരമില്ലേ എന്ന് ചോദിക്കില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം - വിശ്വത്തിന്റെ പിതാവ് ആരാണ്? സ്വയം പറയുന്നു ഞാൻ എല്ലാ ആത്മാക്കളുടെയും പിതാവാണ്. നിങ്ങളെല്ലാവരും എന്റെ കുട്ടികളാണ്. ആ പണ്ഢിതൻമാർ പറയും എല്ലാം ഭഗവാൻ തന്നെ ഭഗവാനാണ്. നിങ്ങൾക്കറിയാം പരിധിയില്ലാത്ത അച്ഛൻ പരിധിയില്ലാത്ത ജ്ഞാനം നമ്മൾ ആത്മാക്കൾക്ക് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുയാണ്. മനുഷ്യർക്കാണെങ്കിൽ ദേഹ-അഭിമാനമുണ്ടായിരിക്കും - ഞാൻ ഇന്ന ആളാണ്. ശരീരത്തിന് എന്ത് പേരാണോ വന്നത്, അതിൽ ജീവിക്കുന്നു. ഇപ്പാൾ ശിവബാബയാണെങ്കിൽ നിരാകാരനാണ്, പരമമായ ആത്മാവാണ്. ആ ആത്മാവിനുള്ള പേരാണ് ശിവൻ. ആത്മാവിന് പേരുള്ളത് അത് ഒരേഒരു ശിവബാബയ്ക്ക് മാത്രമാണ്. ബാബയാണ് പരമമായ ആത്മാവ്, പരമാത്മാവ്, ബാബയുടെ പേരാണ് ശിവൻ അത്രമാത്രം. ബാക്കി ഇത്രയുമധികം ഏതെല്ലാം ആത്മാക്കളാണോ ഉള്ളത് അവർക്കെല്ലാം ശരീരത്തിന്റെ പേര് ലഭിച്ചിരിക്കുന്നു. ശിവബാബ ഇവിടെയല്ല വസിക്കുന്നത് പരംധാമത്തിൽ നിന്നാണ് വരുന്നത്. ശിവ അവതരണവുമുണ്ട്. ഇപ്പോൾ ബാബ നിങ്ങൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് - എല്ലാ ആത്മാക്കളും പാർട്ടഭിനയിക്കാൻ ഇവിടെ വരുന്നു. ബാബയ്ക്കും പാർട്ടുണ്ട്. ബാബയാണെങ്കിൽ വളരെ വലിയ ജോലിയാണ് ഇവിടെ ചെയ്യുന്നത്. അവതാരമെന്ന് അംഗീകരിക്കുന്നുണ്ടെങ്കിൽ അവരുടെ സ്റ്റാമ്പും അവധി ദിവസവും ഉണ്ടായിരിക്കണം. എല്ലാ രാജ്യങ്ങളിലും അവധി ദിവസമുണ്ടായിരിക്കണം എന്തുകൊണ്ടെന്നാൽ ബാബ എല്ലാവരുടെയും സദ്ഗതി ദാതാവല്ലേ. ബാബയുടെ ജന്മ ദിവസവും വരവിന്റേയും പോക്കിന്റെയും ദിവസം, തീയ്യതി തുടങ്ങിയതൊന്നും തന്നെ അറിയാൻ സാധിക്കില്ല എന്തുകൊണ്ടെന്നാൽ ഇത് വേറിട്ടതല്ലേ അതുകൊണ്ട് കേവലം ശിവരാത്രിയെന്ന് പറയുന്നു. ഇതും നിങ്ങൾ കുട്ടികൾക്കറിയാം - അരകൽപം പരിധിയില്ലാത്ത പകലാണ്, അരകൽപം പരിധിയില്ലാത്ത രാത്രിയാണ്. രാത്രി പൂർത്തിയായി വീണ്ടും പകലുണ്ടാകുന്നു. അതിനിടയിലാണ് ബാബ വരുന്നത്. ഇതാണെങ്കിൽ വളരെ കൃത്യമായ സമയമാണ്. മനുഷ്യർ ജനിക്കുമ്പോൾ മുനിസിപ്പാലിറ്റിയിൽ പേര് ചേർക്കാറില്ലേ, പിന്നീട് 6 ദിവസങ്ങൾക്ക് ശേഷം പേരിടുന്നു, അതിനെ നാമകരണം എന്ന് പറയുന്നു. ചിലർ വേറെയും പേരുകൾ പറയുന്നു ഭാഷകൾ ധാരാളമില്ലേ. ലക്ഷ്മിയുടെ പൂജ ചെയ്യുന്നു - കരിമരുന്നെല്ലാം പ്രയോഗിക്കുന്നു. നിങ്ങൾക്ക് ചോദിക്കാൻ സാധിക്കും നിങ്ങൾ ലക്ഷ്മിയുടെ ഉത്സവമെല്ലാം ആഘോഷിക്കുന്നു, ഇവർ എപ്പോഴാണ് സിംഹാസനത്തിൽ ഇരുന്നത്? സിംഹാസനത്തിൽ ഇരിക്കുന്നതിന്റെ തന്നെ രാജ്യാഭിഷേകമാണ് ആഘോഷികമാണ്, ലക്ഷ്മിയുടെ ജന്മദിനമല്ല ആഘോഷിക്കുന്നത്. ലക്ഷ്മിയുടെ ചിത്രം തളികയിൽ വെച്ച് ധനം ചോദിക്കുന്നു. ധനം മാത്രം മറ്റൊന്നും തന്നെ ചോധിക്കുന്നില്ല. ക്ഷേത്രത്തിൽ പോയി ഇനി മറ്റെന്തെങ്കിലും ചോദിച്ചേക്കാം എന്നാൽ ദീപാവലി ദിവസം ലക്ഷ്മിയിൽ നിന്ന് കേവലം പണം മാത്രമാണ് ചോദിക്കുക. പണം നൽകുന്നൊന്നുമില്ല. ഇത് അങ്ങനെ ഓരോരോ ഭാവനയാണ്.. അഥവാ ആരെങ്കിലും സത്യമായ ഭാവനയോടെ പൂജിക്കുകയാണെങ്കിൽ അൽപകാലത്തേക്ക് ധനവും ലഭിക്കാം. ഇത് അൽപകാലത്തെ സുഖം മാത്രമാണ്. എങ്കിൽ സ്ഥായിയായ സുഖവും എവിടെയെങ്കിലും ഉണ്ടായിരിക്കില്ലേ. സ്വർഗ്ഗത്തെയാണെങ്കിൽ അവർക്ക് അറിയുകയേയില്ല. സ്വർഗ്ഗവുമായി സാമ്യപ്പെടുത്തിയാൽ ഇവിടെ ഒന്നിനും തന്നെ നിൽക്കാൻ സാധിക്കില്ല.

നിങ്ങൾക്കറിയാം അരകൽപം ജ്ഞാനമാണ്, അരകൽപം ഭക്തിയാണ്. പിന്നീടുണ്ടാകുന്നത് വൈരാഗ്യമാണ്. മനസ്സിലാക്കി തരുന്നു - ഇത് പഴയ മോശമായ ലോകമാണ് അതുകൊണ്ട് വീണ്ടും പുതിയ ലോകം തീർച്ചയായും വേണം. പുതിയ ലോകമെന്ന് വൈകുണ്ഢത്തെയാണ് പറയുന്നത്, അതിനെ സ്വർഗ്ഗം, പാരഡൈസ് എന്ന് പറയുന്നു. ഈ നാടകത്തിൽ അഭിനേതാക്കളും അവിനാശിയാണ്. നമ്മൾ ആത്മാവ് എങ്ങനെയാണ് പാർട്ടഭിനയിക്കുന്നതെന്ന് നിങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കയാണ്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - ആർക്കും പ്രദർശനി മുതലായവ കാണിച്ചുകൊടുക്കുകയാണെങ്കിൽ ഏറ്റവും ആദ്യം ഈ ലക്ഷ്യം മനസ്സിലാക്കി കൊടുക്കണം. സെക്കന്റിൽ ജീവൻമുക്തി എങ്ങനെയാണ് ലഭിക്കുന്നത് - ജനന-മരണത്തിലേക്ക് തീർച്ചയായും വരിക തന്നെ വേണം. നിങ്ങൾക്ക് ഏണിപ്പടിയിൽ വളരെ നന്നായി മനസ്സിലാക്കി കൊടുക്കാൻ സാധിക്കും. രാവണരാജ്യത്തിൽ തന്നെയാണ് ഭക്തി ആരംഭിക്കുന്നത്. സത്യയുഗത്തിൽ ഭക്തിയുടെ പേരോ-അടയാളമോ ഉണ്ടായിരിക്കില്ല. ജ്ഞാനവും ഭക്തിയും രണ്ടും വേറെ-വേറെയല്ലേ. ഇപ്പോൾ നിങ്ങൾക്ക് ഈ പഴയ ലോകത്തോട് വൈരാഗ്യമാണ്. നിങ്ങൾക്കറിയാം ഈ പഴയ ലോകം ഇപ്പോൾ ഇല്ലാതാകണം. അച്ഛൻ സദാ കുട്ടികൾക്ക് സുഖദായി തന്നെയായിരിക്കും. കുട്ടികൾക്ക് വേണ്ടി മാത്രം എത്രയാണ് തലപുകയ്ക്കുന്നത്. കുട്ടിക്ക് വേണ്ടി തന്നെയാണ് ഗുരുവിന്റെ അടുത്ത് പോകുന്നത്, സന്യാസിയുടെ അടുത്ത് പോകുന്നത്- എന്ത് ചെയ്താണെങ്കിലും കുട്ടിയുണ്ടാകണം എന്തുകൊണ്ടെന്നാൽ കരുതുന്നു കുട്ടിയുണ്ടെങ്കിൽ അവർക്ക് സമ്പത്ത് നൽകിയിട്ട് പോകാം. കുട്ടിയുണ്ടെങ്കിൽ നമുക്കവരെ അവകാശിയാക്കാം. അതുകൊണ്ട് അച്ഛൻ ഒരിക്കലും കുട്ടികൾക്ക് ദുഃഖം നൽകില്ല. ഇത് അസംഭവ്യമാണ്. നിങ്ങളും മാതാ-പിതാവെന്ന് പറഞ്ഞ് എത്രയാണ് നിലവിളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കുട്ടികളുടെ ആത്മീയ അച്ഛനും എല്ലാവർക്കും സുഖത്തിന്റെ തന്നെ വഴിയാണ് പറഞ്ഞ് തരുന്നത്. സുഖം നൽകുന്നത് ഒരേഒരു ബാബ മാത്രമാണ്. ദുഃഖ ഹർത്താ സുഖ കർത്താവ് ഒരേഒരു ആത്മീയ അച്ഛനാണ്. ഈ വിനാശവും സുഖത്തിന് വേണ്ടി തന്നെയാണ്. അല്ല എങ്കിൽ മുക്തിയും-ജീവൻമുക്തിയും എങ്ങനെ നേടും? എന്നാൽ ഇതും ആരും മനസ്സിലാക്കില്ല. ഇവിടെയുള്ളത് പാവപ്പെട്ടവരും, അബലകളുമാണ്, അവർക്ക് സ്വയത്തെ ആത്മാവെന്ന് നിശ്ചയിക്കാൻ സാധിക്കും. ബാക്കി വലിയ ആളുകൾക്ക് ദേഹത്തിന്റെ അഭിമാനം ഇത്രയും കടുത്ത് ഉറച്ചിരിക്കുന്നു ആ കാര്യം തന്നെ പറയേണ്ട. ബാബ വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്നു - നിങ്ങൾ രാജഋഷിയാണ്. ഋഷി സദാ തപസ്സനുഷ്ഠിക്കുന്നു. അവരാണെങ്കിൽ ബ്രഹ്മത്തെ, തത്വത്തെയാണ് ഓർമ്മിക്കുന്നത് അഥവാ ചിലർ കാളിയെയും ഓർമ്മിക്കുന്നുണ്ടായിരിക്കും. കാളിയെ പോലും പൂജിക്കുന്ന ധാരാളം സന്യാസിമാരുണ്ട്. അമ്മേ കാളീ എന്ന് പറഞ്ഞ് വിളിക്കുന്നു. ബാബ പറയുന്നു - ഈ സമയം എല്ലാവരും വികാരികളാണ്. കാമ ചിതയിലിരുന്ന് എല്ലാവരും കറുത്തിരിക്കുന്നു. അമ്മയും, അച്ഛനും, മക്കളും എല്ലാവരും കറുപ്പാണ്. ഇത് പരിധിയില്ലാത്ത കാര്യമാണ്. സത്യയുഗത്തിൽ കറുത്തവരുണ്ടായിരിക്കില്ല, എല്ലാവരും വെളുത്തവരായിരിക്കും. പിന്നീടൊരിക്കൽ കറുത്തവരാകുന്നു. ഇത് നിങ്ങൾ കുട്ടികൾക്ക് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. അൽപാൽപം പതിതമായ് പതിതമായ് അവസാനം തീർത്തും തന്നെ കറുത്തു പോകുന്നു. ബാബ പറയുന്നു രാവണൻ കാമചിതയിൽ കയറ്റി പൂർണ്ണമായും കറുപ്പിച്ചിരിക്കുന്നു. ഇപ്പോൾ നിങ്ങളെ ജ്ഞാന ചിതയിൽ ഇരുത്തുന്നു. ആത്മാവിന് തന്നെയാണ് പവിത്രമാകേണ്ടത്. ഇപ്പോൾ പതിത-പാവനനായ ബാബ വന്ന് പാവനമാകുന്നതിനുള്ള യുക്തി പറഞ്ഞ് തരുന്നു. വെള്ളമെന്ത് യുക്തി പറഞ്ഞ് തരാനാണ്. എന്നാൽ നിങ്ങൾ മനസ്സിലാക്കി കൊടുക്കുകയാണെങ്കിൽ കോടിയിൽ ചിലർ മാത്രമാണ് മനസ്സിലാക്കി ഉയർന്ന പദവി നേടുക. ഇപ്പോൾ നിങ്ങൾ ബാബയിൽ നിന്ന് തന്റെ സമ്പത്തെടുക്കാൻ വന്നിരിക്കുന്നു - 21 ജന്മത്തേക്ക് വേണ്ടി. നിങ്ങൾ മുന്നോട്ട് പോകവെ ധാരാളം സാക്ഷാത്ക്കാരങ്ങൾ കാണും. നിങ്ങൾക്ക് നിങ്ങളുടെ പഠിത്തത്തിന്റെ എല്ലാ കാര്യങ്ങളും മനസ്സിലാകും. ഇപ്പോൾ ആരാണോ തെറ്റ് ചെയ്യുന്നത് അവർ പിന്നീട് വളരെയധികം കരയും. ശിക്ഷകളും ധാരാളമുണ്ടായിരിക്കില്ലേ. പിന്നീട് പദവിയും ഭ്രഷ്ഠമാകുന്നു. മുഖമുയർത്താൻ സാധിക്കില്ല അതുകൊണ്ട് ബാബ പറയുന്നു - മധുര-മധുരമായ കുട്ടികളേ, പുരുഷാർത്ഥം ചെയ്ത് വിജയിക്കൂ, ഒരു ശിക്ഷയും തന്നെ അനുഭവിക്കേണ്ടി വരരുത് അപ്പോൾ പൂജയ്ക്ക് യോഗ്യരുമാകും. ശിക്ഷ അനുഭവിച്ചുവെങ്കിൽ പിന്നീട് അൽപം മാത്രമൊന്ന് പൂജിക്കും. നിങ്ങൾ കുട്ടികൾക്ക് വളരെയധികം പുരുഷാർത്ഥം ചെയ്യണം. തന്റെ ആത്മാവിന്റെ ജ്യോതി തെളിയിക്കണം. ഇപ്പോൾ ആത്മാവ് തമോപ്രധാനമായിരിക്കുന്നു, അതിന് തന്നെ സതോപ്രധാനമാകണം. ആത്മാവ് ഒരു ബിന്ദു മാത്രമാണ്. ഒരു നക്ഷത്രമാണ്. അതിന് മറ്റൊരു പേരും നൽകാൻ സാധിക്കില്ല. അതിന്റെ സാക്ഷാത്ക്കാരമുണ്ടായത് കുട്ടികൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. സ്വാമി വിവേകാനന്ദനെയും ശ്രീരാമകൃഷ്ണ പരമഹംസനെയും പറയാറുണ്ട്. അദ്ദേഹത്തിൽ നിന്ന് ഏതോ പ്രകാശം വരുന്നത് കണ്ടു അത് ആത്മാവ് തന്നെയാണ് പുറത്ത് വന്നത്. അത് തന്നിൽ വന്ന് ലയിച്ചെന്ന് കരുതി. ഇപ്പോൾ ഒരാത്മാവും വന്ന് ഒരിക്കലും ലയിക്കുകയൊന്നുമില്ല. അത് പോയി അടുത്ത ശരീരമെടുക്കുന്നു. അന്തിമത്തിൽ നിങ്ങൾ ധാരാളം ദർശിക്കും. നാമ-രൂപത്തിൽ നിന്ന് വേറിട്ട ഒരു വസ്തുവും ഉണ്ടായിരിക്കില്ല. ആകാശം ധ്രുവമാണ്, അതിന് പോലും പേരുണ്ട്. ഇപ്പോൾ ഇത് കുട്ടികൾ മനസ്സിലാക്കുന്നുണ്ട്, കൽപ- കൽപം ഏതൊരു സ്ഥാപനയാണോ നടന്ന് വന്നത് അത് നടക്കുക തന്നെ വേണം. നമ്മൾ ബ്രാഹ്മണർ നമ്പർവൈസ് പരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. ഏതേതെല്ലാം നിമിഷമാണോ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് അതിനെ ഡ്രാമയെന്ന് തന്നെ പറയുന്നു. മുഴുവൻ ലോകത്തിന്റയും ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ഇത് അയ്യായിരം വർഷത്തിന്റെ ചക്രമാണ്, പേനിനെപ്പോലെ കറങ്ങിക്കൊണ്ടിരിക്കുന്നു. ടിക്ക്-ടിക്കെന്നടിച്ചുകൊണ്ടിരിക്കുന്നു, ഇപ്പോൾ നിങ്ങൾ മധുരമായ കുട്ടികൾക്ക് കേവലം ബാബയെ മാത്രം ഓർമ്മിക്കണം. നടക്കുമ്പോഴും-കറങ്ങുമ്പോഴും ജോലി ചെയ്യുമ്പോഴും ബാബയെ ഓർമ്മിക്കുന്നതിൽ മാത്രമാണ് മംഗളമുള്ളത്. പിന്നീട് മായ നിങ്ങളെ ചാട്ടയടിക്കും. നിങ്ങളാണ് ബ്രാഹ്മണർ, ഭ്രമരിയെപോലെ കീടങ്ങളെ തനിക്ക് സമാനം ബ്രാഹ്മണനാക്കണം. ആ വണ്ടിന്റേത് ഒരു ദൃഷ്ടാന്തമാണ്. നിങ്ങളാണ് സത്യം-സത്യമായ ബ്രാഹ്മണൻ. ബ്രാഹ്മണർക്ക് തന്നെയാണ് പിന്നീട് ദേവതയാകേണ്ടത് അതുകൊണ്ട് നിങ്ങൾക്കിത് പുരുഷോത്തമനാകുന്നതിനുള്ള സംഗമയുഗമാണ്. ഇവിടെ നിങ്ങൾ വരുന്നത് തന്നെ പുരുഷോത്തമനാകുന്നതിന് വേണ്ടിയാണ്. ആദ്യം തീർച്ചയായും ബ്രാഹ്മണനാകേണ്ടതായുണ്ട്. ബ്രാഹ്മണരുടെ കുടുമയില്ലേ. നിങ്ങൾക്ക് ബ്രാഹ്മണർക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കും. പറയൂ, നിങ്ങൾ ബ്രാഹ്മണരുടേത് കുലമാണ്, ബ്രാഹ്മണരുടെ രാജധാനിയില്ല. നിങ്ങളുടെ ഈ കുലം ആരാണ് സ്ഥാപിച്ചത്? നിങ്ങളുടെ തലവൻ ആരാണ്? വീണ്ടും നിങ്ങളെപ്പോൾ മനസ്സിലാക്കി കൊടുക്കുന്നോ അപ്പോൾ വളരെയധികം സന്തോഷിക്കും. ബ്രാഹ്മണർക്ക് ബഹുമാനം നൽകുന്നു എന്തുകൊണ്ടെന്നാൽ അവർ ശാസ്ത്രം മുതലായവയെല്ലാം കേൾപ്പിക്കുന്നു. മുൻപ് രാഖി ബന്ധിക്കുന്നതിനും ബ്രാഹ്മണനായിരുന്നു പോയിരുന്നത്. ഇന്നത്തെകാലത്ത് പെൺകുട്ടികളാണ് പോകുന്നത്. നിങ്ങൾ രാഖി അവർക്കാണ് ബന്ധിക്കേണ്ടത് ആരാണോ പവിത്രതയുടെ പ്രതിജ്ഞ ചെയ്യുന്നത്. പ്രതിജ്ഞ തീർച്ചയായും ചെയ്യേണ്ടതുണ്ട്. ഭാരതത്തെ വീണ്ടും പാവനമാക്കുന്നതിന് ഞങ്ങൾ ഈ പ്രതജ്ഞ ചെയ്യുന്നു. നിങ്ങളും പാവനമാകൂ മറ്റുള്ളവരെയും പാവനമാക്കൂ. ഇങ്ങനെ പറയാൻ മറ്റാർക്കും തന്നെ ശക്തി ഉണ്ടായിരിക്കില്ല. നിങ്ങൾക്കറിയാം ഈ അന്തിമ ജന്മം പാവനമാകുന്നതിലൂടെ നമ്മൾ പാവന ലോകത്തിന്റെ അധികാരിയാകുന്നു. നിങ്ങളുടെ ജോലി തന്നെ ഇതാണ്. ഇങ്ങനെയുള്ള മനുഷ്യർ ആരും തന്നെ ഉണ്ടായിരിക്കില്ല. നിങ്ങൾക്ക് പോയി ഈ പ്രതിജ്ഞ എടുപ്പിക്കണം. ബാബ പറയുന്നു കാമം മഹാശത്രുവാണ്, ഇതിന് മേൽ വിജയം നേടണം. ഇതിന് മേൽ വിജയിക്കുന്നതിലൂടെ തന്നെ നിങ്ങൾ ജഗത് ജീത്താകും. ഈ ലക്ഷ്മീ-നാരായണൻ തീർച്ചയായും പൂർവ്വ ജന്മത്തിൽ പുരുഷാർത്ഥം ചെയ്തിട്ടുണ്ട് അതുകൊണ്ടല്ലേ ഇങ്ങനെയായത്. ഇപ്പോൾ നിങ്ങൾക്ക് പറയാൻ സാധിക്കും - ഏത് കർമ്മത്തിലൂടെയാണ് ഇവർക്ക് ഈ പദവി ലഭിച്ചത്, ഇതിൽ സംശയിക്കേണ്ട ഒരു കാര്യവും തന്നെയില്ല. നിങ്ങൾക്ക് ഈ ദീപാവലി മുതലായവയുടെയൊന്നും സന്തോഷമില്ല. നിങ്ങൾക്ക് സന്തോഷമുള്ളത് - നമ്മൾ ബാബയുടേതായിരിക്കുന്നു, ആ ബാബയിൽ നിന്ന് സമ്പത്ത് നേടുന്നു. ഭക്തി മാർഗ്ഗത്തിൽ മനുഷ്യർ എത്ര ചിലവാണ് ചെയ്യുന്നത്. എത്ര നഷ്ടവുമാണ് ഉണ്ടാകുന്നത്. തീപ്പിടുത്തമെല്ലാം ഉണ്ടാകുന്നു. എന്നാലും മനസ്സിലാക്കുന്നില്ല.

നിങ്ങൾക്കറിയാം ഇപ്പോൾ നമ്മൾ വീണ്ടും നമ്മുടെ പുതിയ വീട്ടിലേക്ക് പോകുകയാണ്. ചക്രം വീണ്ടും അതുപോലെ തന്നെ ആവർത്തിക്കില്ലേ. ഇത് പരിധിയില്ലാത്ത സിനിമയാണ്. പരിധിയില്ലാത്ത സ്ലൈഡാണ്. പരിധിയില്ലാത്ത ബാബയുടേതായിട്ടുണ്ടെങ്കിൽ അളവറ്റ സന്തോഷം ഉണ്ടായിരിക്കണം. നമ്മൾ ബാബയിൽ നിന്ന് സ്വർഗ്ഗത്തിന്റെ സമ്പത്ത് തീർച്ചയായും നേടും. ബാബ പറയുന്നു പുരുഷാർത്ഥത്തിലൂടെ എന്താഗ്രഹിക്കുന്നോ അതെടുക്കൂ. പുരുഷാർത്ഥം നിങ്ങൾക്ക് തീർച്ചയായും ചെയ്യണം. പുരുഷാർത്ഥത്തിലൂടെ തന്നെ നിങ്ങൾക്ക് ഉയർന്നവരാകാൻ സാധിക്കും. ഈ വൃദ്ധനായ ബാബയ്ക്ക് ഇത്രയും ഉയർന്നതാകാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്കാകാൻ സാധിക്കില്ല. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഏതുപോലെയാണോ ബാബ കുട്ടികളെ പ്രതി സദാ സുഖദായിയായിട്ടുള്ളത്, അതുപോലെ സുഖദായിയാകണം. എല്ലാവർക്കും മുക്തി-ജീവൻമുക്തിയുടെ വഴി പറഞ്ഞു കൊടുക്കണം.

2) ദേഹീ-അഭിമാനിയാകുന്നതിന്റെ തപസ്യ ചെയ്യണം. ഈ പഴയ മോശമായ ലോകത്തോട് പരിധിയില്ലാത്ത വൈരാഗിയാകണം.

വരദാനം :- ഓരോരുത്തരുടെയും വിശേഷതയെ സ്മൃതിയിൽ വച്ച് കൊണ്ട് വിശ്വസ്തരായി ഏകാഭിപ്രായമുള്ള സംഘടന ഉണ്ടാക്കുന്ന സർവ്വരുടേയും ശുഭചിന്തകരായി ഭവിക്കട്ടെ.
ഡ്രാമയനുസരിച്ച് ഓരോരുത്തർക്കും ഏതെങ്കിലുമൊക്കെ വിശേഷത തീർച്ചയായും പ്രാപ്തമാണ്, ആ വിശേഷതയെ കാര്യത്തിൽ ഉപയോഗിക്കൂ മറ്റുള്ളവരുടെ വിശേഷതകൾ നോക്കൂ. പരസ്പരം വിശ്വസ്തരായിരിക്കുകയാണെങ്കിൽ അവരുടെ കാര്യങ്ങളുടെ ഭാവം പരിവർത്തനമാകും. ഓരോരുത്തരുടെയും വിശേഷത നോക്കിയാൽ അനേകം ഉണ്ടായിരുന്നിട്ടും ഒന്നായി കാണപ്പെടും. ഏകതയുള്ള സംഘടന ആയിത്തീരും.ആരെങ്കിലും ആരുടെയെങ്കിലും ഗ്ലാനിയുടെ കാര്യം കേൾപ്പിക്കുകയാണെങ്കിൽ അവർക്കു ആശ്രയം കൊടുക്കുന്നതിനു പകരം കേൾപ്പിക്കുന്നവരുടെ രൂപത്തിലേക്ക് പരിവർത്തനം ചെയ്യൂ അപ്പോൾ ശുഭചിന്തകർ എന്ന് പറയാം.
സ്ലോഗന് :- ശ്രേഷ്ഠ സങ്കല്പങ്ങളുടെ ഖജനാവ് തന്നെയാണ് ശ്രേഷ്ഠ പ്രാപ്തിയുടെയും ബ്രാഹ്മണ ജീവിതത്തിനും ആധാരമാകുന്നത്.

 

അവ്യക്ത സൂചന- അശരീരിയുടെയും വിദേഹി സ്ഥിതിയുടെയും അഭ്യാസം വർധിപ്പിക്കൂ.

സെക്കന്റിൽ വിദേഹിയാകുന്നതിന്റെ അഭ്യാസം ഇല്ലെങ്കിൽ അന്തിമ നിമിഷവും യുദ്ധത്തിലായി പോകും ഏത് കാര്യത്തിൽ ദുർബലമാണോ, സ്വഭാവത്തിലോ, സംബന്ധത്തിൽ വരുന്നതിലോ, സങ്കല്പ ശക്തിയിലോ, വൃത്തിയിലോ, വായുമണ്ഡലത്തിന്റെ പ്രഭാവത്തിലോ, ഏത് കാര്യത്തിൽ ദുർബലമാണോ,മനപൂർവ്വം മായ ആ രൂപത്തിൽ അവസാനത്തെ പേപ്പർ എടുക്കും, അതിനാൽ വിദേഹിയാകുന്നതിന്റെ അഭ്യാസം വളരെ അത്യാവശ്യമാണ്.

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.