| 04-11-2026 |
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
|
മധുബന് |
| മധുരമായ കുട്ടികളേ, ജ്ഞാനവാനായി മാറൂ എങ്കിൽ ധനവാനായി മാറും, ജഗദംബ ജ്ഞാന-ജ്ഞാനേശ്വരി തന്നെയാണ് രാജ-രാജേശ്വരിയായി മാറുന്നത്. | |
| ചോദ്യം :- | ബാബക്ക് തന്റെ കുട്ടികളുടെ മേൽ സഹതാപം തോന്നുന്നു, അതിനാൽ ശ്രേഷ്ഠഭാഗ്യമുണ്ടാക്കുന്നതിന് ഏത് ശ്രീമതമാണ് നൽകുന്നത്? |
| ഉത്തരം :- | മധുരമായ കുട്ടികളേ-ശിരസിൽ ഏതു പാപങ്ങളുടെ ഭാരമാണോ ഉള്ളത് അതിനെ മരണത്തിന് മുമ്പേ ഓർമ്മയുടെ യാത്രയിലിരുന്ന് ഇല്ലാതാക്കൂ. യാതൊരുതരത്തിലുള്ള വികർമ്മവും ചെയ്യരുത്. ബാബ വന്നിരിക്കുകയാണ് നിങ്ങളെ ധർമ്മരാജന്റെ കുരുക്കിൽ നിന്നും മുക്തമാക്കാൻ, അതിനാൽ ഇനി അങ്ങനെയൊരു കർമ്മവും ചെയ്യരുത്. |
| ഗീതം :- | രാത്രിയിലെ യാത്രക്കാരാ ക്ഷീണിക്കല്ലേ.......... |
ഓം ശാന്തി. മധുരമധുരമായ ആത്മീയകുട്ടികൾ ഈ പാട്ടിന്റെ അർത്ഥം മനസ്സിലാക്കി. ബാബ വന്നിരിക്കുകയാണ് ഭക്തിയാകുന്ന രാത്രിയുടെ വിനാശം ചെയ്ത് പകലിന്റെ സ്ഥാപന ചെയ്യാൻ, എന്തെന്നാൽ ബാബയെത്തന്നെയാണ് വിളിക്കുന്നത്- അല്ലയോ പതീതപാവനാ വരൂ. ഒരു സമയത്ത് നാം പാവനമായിരുന്നു എന്ന് മനസ്സിലാക്കുന്നു എന്നാൽ ഇപ്പോൾ പതീതമാണ്. മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ വസ്തുവാണ് ആവശ്യപ്പെടുന്നത്. നിങ്ങൾ കുട്ടികൾക്കറിയാം, പവിത്ര ദേവീ-ദേവതകളുടെ രാജധാനിയുണ്ടായിരുന്നു. ജ്ഞാന-ജഞാനേശ്വരി തന്നെയാണ് പിന്നീട് രാജ-രാജേശ്വരിയാകുക. ജഗദംബയും ലക്ഷ്മിയും വേറെവേറെയെന്നതു പോലെ. ലക്ഷ്മിയെ ഒരിക്കലും ജഗദംബയെന്ന് പറയില്ല. ലക്ഷ്മിയെ അവരുടെ രണ്ടു കുട്ടികൾ മാത്രമെ മാതേശ്വരിയെന്ന് വിളിക്കുകയുള്ളൂ. എന്നാൽ ജഗദംബയെ എല്ലാ ഭാരതവാസികളും, ഏതു മതവിശ്വസികളും അമ്മ എന്ന് വിളിക്കുന്നു. ദേവീ-ദേവതകളുടെ ക്ഷേത്രങ്ങളിൽ പോയി അവരുടെ ഭക്തി ചെയ്യുന്നു. നാം വളരെയധികം ഭക്തി ചെയ്തിട്ടുണ്ടെന്ന് നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു. ദാനപുണ്യങ്ങൾ നിങ്ങൾ ചെയ്തതു പോലെ വേറെയാരും ചെയ്തിട്ടുണ്ടാവില്ല. എല്ലാവരെക്കാളും അധികം ഭക്തി നിങ്ങളാണ് ചെയ്തിരിക്കുന്നത് ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ഓർമ്മ ചിഹ്നങ്ങൾ ജീവിച്ചിരിക്കെ കണ്ടു. ആദിദേവനും ജഗദംബയെന്ന് വിളിക്കുന്ന ആദിദേവിയുമുണ്ട്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ജഗദംബ ധനവാനായി മാറുന്നു. നിങ്ങൾ അവരുടെ മക്കളാണല്ലോ. ഇപ്പോൾ നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അത് ജ്ഞാനത്തിന്റെ ദേവതയാണ്. മറ്റു ജ്ഞാനം കൊണ്ട് ഒരിക്കലും രാജാവും റാണിയുമായി മാറുകയില്ല. നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ ആത്മാക്കൾ ശിവബാബയുടെ കുട്ടികളാണ്, ഇത് പ്രജാപിതാബ്രഹ്മാവാണ്. ശിവബാബ ബ്രഹ്മാവിലൂടെയാണ് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത്. ബ്രഹ്മാവിലുടെ സ്ഥാപനയെന്ന് പാടപ്പെട്ടിട്ടുമുണ്ട്. ഇത് നല്ല രീതിയിൽ മനസ്സിലാക്കി ധാരണ ചെയ്യണം. പറയാറുണ്ടല്ലോ സിംഹിണിയുടെ പാല് ശേഖരിക്കാൻ സ്വർണ്ണ പാത്രം വേണം. ഈ ജ്ഞാനമാണെങ്കിൽ സർവ്വശക്തിവാനായ പരമപിതാ പരമാത്മാവിന്റെതാണ്. ഇതിനും ബുദ്ധിയാകുന്ന പാത്രം സ്വർണ്ണത്തിന്റേതായിരിക്കണം. പുതിയ ലോകത്തിൽ ആത്മാവും ശരീരവും രണ്ടും സ്വർണ്ണമായി മാറുന്നു. ഇപ്പോൾ നിങ്ങളുടെ ആത്മാവ് കല്ലുപാത്രമാണ്, ശരീരവും അങ്ങിനെത്തന്നെയാണ്. ഭാരതത്തിൽ ത്തന്നെയാണ് ശ്യാമൻ, സുന്ദരൻ, പതീതവും പാവനവും എന്നൊക്കെ പറയുന്നത്. വേറൊരു ഭൂഖണ്ഡത്തിലും ഇങ്ങിനെ പറയുകയില്ല, ഞങ്ങൾ പതീതരെ വന്ന് പാവനമാക്കൂ.. ദുഃഖത്തിൽ നിന്ന് മോചിപ്പിക്കൂ ശാന്തിയുടെ ലോകത്തേക്ക് കൊണ്ട് പോകൂ എന്നാണ് പറയുന്നത്. വിവേകികളും പറയുകയാണ് നാം ഭാരതവാസികൾ പാവനമായിരുന്നു. ഈ ലക്ഷ്മീനാരായണന്റെ രാജ്യം ഇവിടെയായിരുന്നു. എത്ര വലിയ ആളായാലും അവരും ഗുരുവിന്റെ പാദത്തിൽ വീണ് നമസ്ക്കരിക്കുന്നു. എന്തുകൊണ്ടന്നാൽ ഗുരുസന്യാസം സ്വീകരിച്ചിട്ടുണ്ട്. 5 വികാരങ്ങളെ ത്യജിച്ചുവെങ്കിൽ വികാരികൾ നിർവികാരികളെ ബഹുമാനിക്കുന്നു. പവിത്രതക്കാണ് ബഹുമാനമുള്ളത്. ദ്വാപരയുഗം മുതൽ രാജാവും -റാണിയും മന്ത്രിയും ഉണ്ടാവുന്നു. സത്യയുഗത്തിൽ രാജാവിനും -റാണിക്കും മന്ത്രിയുടെ ആവശ്യമില്ല. എപ്പോഴാണോ രാജാവും റാണിയും പതീതമായി മാറുന്നത് അപ്പോഴാണ് മന്ത്രിയെ വെക്കുന്നത്. ഇപ്പോഴാണെങ്കിൽ വളരെ പതീതമായി മാറിയിരിക്കുകയാണ്. നൂറുകണക്കിന് മന്ത്രിമാരെയാണ് വെക്കുന്നത്. ഇതാണ് ഡ്രാമയുടെ വിധി. ബാബ പറയുകയാണ്, എങ്ങിനെയാണ് ഡ്രാമയുടെ വിധി ഉണ്ടാക്കപ്പെട്ടിരിക്കുന്നതെന്ന് നോക്കൂ. അപ്പോൾ ആദ്യം തീർച്ചയായും ഭാരതം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ് മറ്റ് ധർമങ്ങളിലുള്ളവർ വരുന്നത്. ബാബ മനസ്സിലാക്കിത്തരുകയാണ് ഈ സമയം നിങ്ങളാണ് ജ്ഞാന-ജ്ഞാനേശ്വരിമാർ. ജഗദംബയാണ് ബ്രഹ്മാവിന്റെ പുത്രി ജ്ഞാന-ദേവത. ജഗദംബ ജ്ഞാനവാനാണ് അടുത്ത ജന്മം ധനലക്ഷ്മിയായി മാറുന്നത്. ഇപ്പോൾ ബാബ നിങ്ങളെ ജ്ഞാനം പഠിപ്പിക്കുകയാണ്. നാം അവിടെ ധനവാനായി മാറുമെന്ന് നിങ്ങൾക്കറിയാം. ലോകത്തിൽ ആർക്കും തന്നെ ഇതറിയുകയില്ല അതായത് എങ്ങിനെയാണ് ലക്ഷ്മീ-നാരായണൻമാർ ഇത്രയും ധനികരായി മാറിയതെന്ന്. ലക്ഷ്മീ- നാരായണൻ തന്നെയാണ് ബ്രഹ്മാ-സരസ്വതി. ബ്രഹ്മാവ് ജഗത് പിതാവാണെങ്കിൽ തീർച്ചയായും ധാരാളം ബ്രാഹ്മണരും ബ്രാഹ്മണിമാരും ഉണ്ടായിരിക്കും. നിങ്ങൾ എത്ര ബ്രാഹ്മണ-ബ്രഹ്മിണിമാരാണ്. നമ്മൾ ഈ ജ്ഞാനത്തിലുടെ ഭാവിയിൽ ഇത്രയും സമ്പന്നരായി മാറുമെന്ന് നിങ്ങൾക്കറിയാം. ഒന്നാന്തരം സമ്പത്തിന്റെ ദേവത, ഇതിനെക്കാളുമധികം സമ്പത്ത് ആരുടെയടുത്തും ഉണ്ടാവുകയില്ല. അതിനാലാണ് ജ്ഞാനം വരുമാനമാർഗ്ഗമാണെന്ന് പറയുന്നത്. ജഡ്ജി, വക്കീൽ മുതലായവർ ജ്ഞാനത്തിലൂടെയാണാകുന്നത്. ഇത് വരുമാനമാണല്ലോ. ചില ചില ഡോക്ടർമാർക്ക് ഓരോ കേസുകളിലും ലക്ഷങ്ങൾ ലഭിക്കുന്നു. ഏതെങ്കിലും രാജാവിനോ റാണിക്കോ രാജകുമാരനോ അസുഖം വന്നു, ഡോക്ടർമാർ അതിൽ നിന്ന് മോചിപ്പിച്ചുവെങ്കിൽ സന്തോഷത്തിൽ വലിയ വലിയ കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിന് പൈസ നൽകുന്നു. എത്ര സമ്പാദ്യമാണ് ഉണ്ടായത്. പഠിപ്പിലൂടെ തന്നെയാണ് പദവി പ്രാപ്തമാക്കുന്നത്. ഇത് നിങ്ങളുടെ പഠനവുമാണ്. ജോലിയുമാണ്.
നിങ്ങൾ മധുരമായ കുട്ടികൾ ഇപ്പോൾ വ്യാപാരം ചെയ്യാൻ വന്നിരിക്കുകയാണ്. കക്ക നൽകി ലക്ഷം സമ്പാദിക്കുന്നു. ബാബ അവിനാശി സർജനുമാണ്, സദാ ആരോഗ്യമുള്ളവരാക്കി മാറ്റുന്നതിനുവേണ്ടി യോഗം ബാബ പഠിപ്പിക്കുന്നു. ബാബ പറയുന്നു ഞാൻ നിങ്ങൾക്ക് ഗ്യാരണ്ടി നൽകുകയാണ് 21 ജന്മത്തേക്ക് സദാ ആരോഗ്യമുള്ളവരായിരിക്കും. അതുകൊണ്ട് ഇങ്ങിനെയുള്ള സർജന്റെ മരുന്ന് അർത്ഥം ശ്രീമതത്തിലുടെ എന്തുകൊണ്ട് നടന്നുകൂടാ. ബാബയുടെ മതത്തെ മാനിക്കൂ. എന്നെ ഓർമ്മിക്കൂ. പറയാറുണ്ടല്ലോ ഓർമ്മിച്ചോർമ്മിച്ച് സുഖം നേടൂ, കലഹ ക്ലേശങ്ങളെ ഇല്ലാതാക്കി ഏവരും ശരീരത്തിൽ നിന്നും..ഭക്തിമാർഗ്ഗത്തിലൂടെ കലഹക്ലേശങ്ങൾ അകലുന്നില്ല. വളരെയധികം സന്യാസിമാരും അസുഖങ്ങൾ വന്ന് കിടക്കാറുണ്ട്. ഭ്രാന്തൻമാരെപ്പോലെയായി മാറുന്നു. നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നുണ്ട്, ബാബയുടെ ശ്രീമതപ്രകാരം നടക്കുകയാണെങ്കിൽ നാം സദാ ആരോഗ്യവാൻമാരായി മാറും. അവിടെ ആയുസ്സ് ശരാശരി 125-150 വർഷമാണ്. എന്നാൽ ദ്വാപരയുഗത്തിൽ ഒറ്റയടിക്ക് ആയുസ്സ് 35 ആയിമാറുമെന്നല്ല. ആദ്യം 100-125, പിന്നീട് 70-80 ആയി മാറും, ഇപ്പോഴാണെങ്കിൽ 35-45 വയസിലേക്കെത്തി. ചെറുപ്പത്തിലേ മരണമടയുന്നു. എന്തുകൊണ്ടെന്നാൽ ഭോഗികളാണ്. നിങ്ങൾ കുട്ടികൾക്കറിയാം ഇപ്പോൾ ഭോഗിയിൽ നിന്നും യോഗിയായി മാറിക്കൊണ്ടിരിക്കുന്നു. അവിടെ ആയുസ്സ് ഇത്രയും വലിയതായിരിക്കും ഒരിക്കലും അകാലമരണമുണ്ടായിരിക്കല്ല. ബാബ സ്മൃതി നൽകുന്നു നിങ്ങൾക്ക് ഇത്രയും രാജ്യഭാഗ്യമുണ്ടായിരുന്നു. ഇപ്പോൾ രാവണൻ കൊളളയടിച്ചു. അവിടെ ഈ ക്ഷേത്രങ്ങളൊന്നുമില്ല. നിങ്ങളുടെ മുദ്രാവാക്യമാണ് ഭാരതത്തിന്റെ ആദി-സനാതന ദേവീ-ദേവതാ ധർമ്മം സിന്ദാബാദ്, ബാക്കിയെല്ലാം മുർദാബാദ് അതായത് അനേകധർമ്മങ്ങളുടെ വിനാശം. അവിടെ ഒരേ ഒരേയൊരു ഭാരതഖണ്ഡം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഒരു ഖണ്ഡത്തിൽ മനുഷ്യരും വളരെ കുറവായിരിക്കും. അൽപസമയത്തിനുള്ളിൽ ഭാരതത്തിന്റെ ജനസംഖ്യ 9 ലക്ഷമാകും, ബാക്കി എല്ലാവർക്കും വിനാശം സംഭവിക്കുമെന്നുംനിങ്ങൾക്ക് എഴുതാൻ കഴിയും. ഒരു ധർമ്മത്തിന്റെ സ്ഥാപന ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ദേവതാലോകത്തിൽ ഒരേ ഭാഷയും ഒരേ ആചാര അനുഷ്ഠാനങ്ങളുമായിരിക്കും. ഇവിടെ ഓരോരുത്തരുടെയും രീതി അവരവരുടേതാണ്. അവിടെ ഒരു രാജ്യവും, ഒരു സമുദായവുമായിരുന്നു. നിങ്ങൾക്ക് ഇങ്ങനെയിങ്ങനെയുള്ള സ്ലോഗനുകൾ ദിനപത്രങ്ങളിലും കൊടുക്കാൻ കഴിയും. കുട്ടികൾ ബാബയോട് ചോദിക്കുകയാണ്, പണം ചിലവഴിച്ചും ഇങ്ങനെ പത്രങ്ങളിൽ കൊടുക്കാമോ. ബാബ പറയുകയാണ,് കൊടുക്കൂ..എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മനുഷ്യർ മനസ്സിലാക്കട്ടെ.പറയാറുണ്ട് ക്രിസ്തുവിന് 3000 വർഷങ്ങൾക്കു മുൻപ് സ്വർഗ്ഗമായിരുന്നു, സൂര്യവംശീദേവീ-ദേവതകളുടെ ഒരു മതവും ഒരു സമുദായവുമായിരുന്നു.. ഈ മഹാഭാരതയുദ്ധത്തിനു ശേഷം സ്വർഗ്ഗത്തിന്റെ ഗേറ്റ് തുറന്നിരുന്നു, പത്രങ്ങളിലിടൂ, ബി.കെ എന്ന പേരും കൊടുക്കൂ. എന്നാൽ എപ്പോൾ പവിത്രമാകുന്നുവോ ബി.കെയെന്ന് അപ്പോഴേ പറയൂ.. ബാബയെ വിളിച്ചു. ഇപ്പോൾ ബാബ വന്നിരിക്കുകയാണ്. അതുകൊണ്ട് ഇനി ബാബയോട് പ്രതിജ്ഞ ചെയ്യൂ. ഭക്തിമാർഗ്ഗത്തിൽ എത്ര കഷ്ടപ്പെട്ടു, യജ്ഞം തപം ദാനമെല്ലാം ചെയ്തു. ആദ്യം ഒരു ശിവബാബയുടെ ഭക്തിയാണ് ചെയ്തിരുന്നത്, പിന്നീട് ദേവതകളുടേത്, ഇപ്പോൾ വ്യഭിചാരി ഭക്തരുമായി. ഇപ്പോൾ ബാബ നിങ്ങളെ എല്ലാ ദുഃഖങ്ങളിൽ നിന്നും മുക്തമാക്കുന്നു. ബാബ നിങ്ങൾ കുട്ടികൾക്ക് ജ്ഞാനം നൽകി എത്ര ഉയർന്നതും മനുഷ്യനിൽ നിന്ന് ദേവതയുമാക്കുന്നു. സത്യയുഗത്തിൽ നിങ്ങളുടെ പക്കൽ എല്ലാം സ്വർണ്ണത്തിന്റേതായിരിക്കും. ബാബ നിങ്ങൾക്ക് ശ്രീമതം നൽകി സ്വർഗ്ഗത്തിന്റെ അധികാരിയാക്കുന്നു. പിന്നെന്തുകൊണ്ടാണ് നിങ്ങൾ ശ്രീമതപ്രകാരം നടക്കാത്തത്. ബാബ ധർമ്മരാജന്റെ തൂക്കുകയറിൽ നിന്നും മോചിപ്പിക്കുന്നു, ഗർഭജയിലിലെ ശിക്ഷകളിൽ നിന്നും മുക്തമാക്കുന്നു. നിങ്ങൾ സ്വർഗ്ഗത്തിൽ ഗർഭക്കൊട്ടാരത്തിൽ വസിക്കുന്നു. ഇവിടെ ജയിലാണ്, എന്തുകൊണ്ടെന്നാൽ മനുഷ്യർ പാപകർമ്മങ്ങൾ ചെയ്യുന്നു. അവിടെ പഞ്ചവികാരങ്ങളേ ഇല്ല. എന്നാലും രാജാവ്, റാണി, പ്രജ എന്നിവരുടെ പദവിയിൽ വ്യത്യാസമുണ്ടാകും. പൈസ സമ്പാദിക്കുന്നതിനു വേണ്ടി മനുഷ്യർ പരിശ്രമം ചെയ്യുന്നുണ്ടല്ലോ. അവിടെ മന്ത്രി ഉണ്ടാവുകയില്ല. എന്തുകൊണ്ടെന്നാൽ നിങ്ങൾ ഇവിടത്തെ പ്രാലബ്ധമാണ് അവിടെ അനുഭവിക്കുന്നത്. ഇപ്പോൾ ബാബ പറയുന്നു കുട്ടികളേ, നിങ്ങൾ ശ്രീമതത്തിലൂടെ നടക്കൂ. ഞാൻ ദൂരദേശത്തു നിന്നും വന്നിരിക്കുകയാണ്, പതീതശരീരത്തിൽ, പതീതരാജ്യത്തിൽ. ഇത് രാവണന്റെ രാജ്യമാണ്. ഞാൻ നിങ്ങൾ കുട്ടികൾക്ക് സമ്പത്ത് നൽകാൻ വന്നിരിക്കുകയാണ്. ഇങ്ങനെയുള്ള ബാബയുടെ ആജ്ഞ മാനിക്കാതിരിക്കുന്നവർ, അവർ കുപുത്രരാണ്. വികാരത്തിനു പുറകെ ഇത്രയും തല തല്ലേണ്ട ആവശ്യമുണ്ടോ, ബാബ പറയുന്നു. ഈ വികാരങ്ങൾ ദുഃഖം നൽകുന്നതാണ്. പതീതരെ പാവനമാക്കി മാറ്റുക ഇതാണ് എന്റെ കർത്തവ്യം. എത്ര സ്നേഹത്തോടു കൂടിയാണ് മനസ്സിലാക്കിത്തരുന്നത്- കഴിച്ചോളൂ, കുടിച്ചോളൂ സുഖമായി ഇരിക്കൂ, എന്നാൽ ഇത് ഓർക്കണം, നമ്മൾ ശിവബാബയുടെ അടുത്ത് വന്നിരിക്കുകയാണ്. ബാബയിലൂടെ നമ്മുടെ പാലനയുണ്ടാകുന്നു. അഥവാ മിത്രങ്ങൾ, സംബന്ധികൾ, മുതലായവർ നൽകിയ വസ്ത്രം അണിയുകയാണെങ്കിൽ അവരുടെ ഓർമ്മ വന്നുകൊണ്ടിരിക്കും പദവി ഭ്രഷ്ടമാകും. ഇവിടെ ശിവബാബയുടെ ഭണ്ഡാരിയിൽ നിന്നും പതീതപാവനനായ ബാബയുടെ യജ്ഞത്തിൽ നിന്നും സംരക്ഷണം എടുക്കണം, അല്ലാതെ പതീതരുടെ വീട്ടിൽനിന്നുമല്ല. ഇനി ആരെങ്കിലും നൽകിയ വസ്തുക്കൾ കൈവശം വെക്കുകയാണെങ്കിൽ അത് ഓർമ്മ വന്നുകൊണ്ടിരിക്കും. അതുകൊണ്ടാണ് പറയുന്നത്, അന്തിമ സമയം ആരാണോ സ്ത്രീയെ സ്മരിക്കുന്നത്....... എത്ര നല്ല അവസ്ഥ ഉണ്ടായിരിക്കണം. കുടുംബത്തിലിരുന്നും ബുദ്ധികൊണ്ട് മനസ്സിലാക്കണം. ഇതെല്ലാം ഇല്ലാതായതു തന്നെയാണ്, എന്റേത് ഒരു ബാബ മാത്രം. ബാബയുടെ മാല എപ്പോഴെങ്കിലും ഓർമ്മിക്കാറുണ്ടോ. ഞാൻ നിങ്ങൾ കുട്ടികൾക്ക് സ്മൃതി നൽകുകയാണ് എന്നെ ഓർമ്മിക്കൂ, നിങ്ങൾക്ക് വളരെയധികം ബലം ലഭിക്കും, വികർമ്മം വിനാശമാകും പ്രബലരായിത്തീരും, ആ ലക്ഷ്മീനാരായണൻമാർ പ്രബലരല്ലേ. ആരാണോ പ്രബലരാകുന്നവർ അവർ രാജ്യഭാഗ്യം നേടുന്നു. ബാബ( ബ്രഹ്മാബാബ) തന്റെ ഉദാഹരണം പറയുകയാണ്.എനിക്ക് 12 ഗുരുക്കന്മാർ ഉണ്ടായിരുന്നു, ഗുരു പറഞ്ഞു, അതിരാവിലെ എഴുന്നേറ്റ് 1000 പ്രാവശ്യം മാല ജപിക്കൂ.., ഞാൻ പറഞ്ഞു കാലത്തല്ലാതെ വേറെ ഏതെങ്കിലും സമയം പറയൂ, മുഴുവൻ ദിവസവും ജോലിത്തിരക്കിൽ ക്ഷീണിച്ചുപോകുന്നു. നിങ്ങളും പറയുന്നു, ബാബാ അതിരാവിലെ എഴുന്നേൽക്കാൻ സാധിക്കുന്നില്ല. ബാബ പറയുന്നു- ഇങ്ങിനെ പറയരുത്. ഞങ്ങൾക്ക് പവിത്രമായിരിക്കാൻ സാധിക്കില്ല, ഓർമ്മയിൽ ഇരിക്കാൻ സാധിക്കില്ല, ഓർമ്മിക്കാൻ സാധിക്കുന്നില്ല എങ്കിൽ വികർമ്മം എങ്ങനെ വിനാശമാകും. നിങ്ങൾക്ക് തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറുക തന്നെ വേണം. ഇത് അന്തിമജന്മമാണ്, തീർച്ചയായും പവിത്രമായി മാറൂ. ബാബയുടെ ശ്രീമതത്തിലൂടെ നടക്കുന്നില്ലായെങ്കിൽ എന്തു പദവി ലഭിക്കും. അരകൽപ്പം എന്നെ വിളിച്ചു, ഇപ്പോൾ ഞാൻ പറയുന്നു, പാവനമായി മാറി എന്നെ ഓർമ്മിക്കൂ..മറ്റുള്ളവർക്കും വഴി പറഞ്ഞുകൊടുത്തുകൊണ്ടേയിരിക്കു, സന്ദേശം നൽകിക്കൊണ്ടേയിരിക്കൂ. ബാബ പറയുന്നു മന്മനാഭവ. മരണം മുന്നിൽ നിൽക്കുകയാണ്. നിങ്ങളെത്തന്നെയാണ് സന്ദേശവാഹകനെന്നും വഴികാട്ടിയെന്നും പറയുന്നത്. നിങ്ങൾ ബ്രാഹ്മണർക്കല്ലാതെ വേറെ ആർക്കും സന്ദേശവാഹകരാകാൻ സാധിക്കുകയില്ല. പതീത പാവനനായ ശിവബാബ വന്ന് ആരിലാണ് പ്രവേശിക്കുന്നത്, ഇതും എഴുതപ്പെട്ടിട്ടുണ്ട്. ബ്രഹ്മാവിലൂടെ സ്ഥാപന എന്നാൽ ഇതാരും മനസ്സിലാക്കുന്നില്ല.. സൂക്ഷ്മവതനത്തിൽ പ്രജാപിതാ ബ്രഹ്മാവ് ഉണ്ടാകുമോ, ഇവിടെ നിന്നു തന്നെ പതീതത്തിൽ നിന്നും പാവനമായി മാറണം. സൈലൻസിന്റെ ബലത്തിലൂടെയാണ് സ്ഥാപന നടക്കുന്നത്. സയൻസിന്റെ ബലത്തിലൂടെ വിനാശവും. ശാന്തി എങ്ങനെ ലഭിക്കും എന്ന് എല്ലാവരും ചോദിക്കുന്നുമുണ്ട്.വാസ്തവത്തിൽ ആത്മാവ് തന്നെയാണ് ശാന്ത സ്വരൂപം. ഇവിടെ പാർട്ട് അഭിനയിക്കാൻ വന്നിരിക്കുകയാണ്. ഇവിടെ എങ്ങിനെ ശാന്തമായിരിക്കുവാൻ കഴിയും? അവിടെ ശാന്തിധാമത്തിൽ ശാന്തി ലഭിക്കും ഇവിടെയാണെങ്കിൽ ദുഃഖമേ ലഭിക്കൂ. സത്യയുഗത്തിൽ സൂഖവും ശാന്തിയും രണ്ടും ഉണ്ടായിരിക്കും.
ഇപ്പോൾ നിങ്ങൾ കുട്ടികൾ ഇവിടെ സന്മുഖത്ത് കേട്ടു കൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു- പതീതർ ഒരിക്കലും ഞാനുമായി കൂടിക്കാഴ്ച നടത്തുകയില്ല, ഇല്ലായെങ്കിൽ കൊണ്ടുവരുന്ന ബ്രാഹ്മണിക്കാകും പാപം വരുക.( ഇന്ദ്രസഭയിലെ മാലാഖയുടെ ഉദാഹരണമുണ്ടല്ലോ) വാസ്തവത്തിൽ ഇതു തന്നെയാണ് ഇന്ദ്രസഭ. ഇത് ജ്ഞാനദേവതയും, പുഷ്യരാഗദേവതയുമാണ്. അതുകൊണ്ട് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കും. ബാബ കടുത്ത വിലക്ക് വെക്കുകയാണ്. ഒരു പതീതരെയും കൊണ്ടുവരരുത്. പണ്ട് ബാബ പ്രതിജ്ഞ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു, അപ്പോൾ പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് പറഞ്ഞിരുന്നത്. എപ്പോഴാണോ ഉറച്ച നിശ്ചയം വരുന്നത് അപ്പോൾ കാണാം. ബാബയെ കണ്ടതിനു ശേഷം വികാരത്തിലേക്ക് പോവുകയാണെങ്കിൽ 100 ഇരട്ടി ശിക്ഷ ലഭിക്കും ബാബ മനസ്സിലാക്കും ഒരു പക്ഷെ കുട്ടിയുടെ ഭാഗ്യത്തിലില്ല. ബാബ ഭാഗ്യമുണ്ടാക്കുന്നതിന് പുരുഷാർത്ഥം പറഞ്ഞുതരുകയാണ്, എന്നിട്ടും ഇങ്ങനെയുള്ള ബാബ പറയുന്നത് അംഗീകരിക്കുന്നില്ല എങ്കിൽ ഗതി എന്തായിരിക്കും. ബാബക്ക് ദയ തോന്നുകയാണ് ബാബ പറയുന്നു, സ്വയത്തെ പരിവർത്തനപ്പെടുത്തിക്കൊണ്ടേ പോകൂ, ഇങ്ങനെയൊരിക്കലും പോകെപ്പോകെ മരിച്ചുപോകുന്നവരായിരിക്കരുത്. പേടിയുണ്ടായിരിക്കണം നമുക്ക് ബാബയെ ഓർമ്മിച്ച് പാപഭാരം ഇറക്കി വെക്കണം. ശരി.
എല്ലാവരുടെയും സദ്ഗതി ചെയ്യുന്നയാൾ ഒരു ശിവബാബയാണ്, ആ ഫോട്ടോ കാണിച്ചുതരാനും കഴിയില്ല, ദിവ്യദൃഷ്ടിയിലൂടെ കാണാനേ കഴിയൂ. ബാക്കിയുള്ളതാണ് മനസ്സിലാക്കാൻ കഴിയുക. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. അന്തിമകാലത്ത് ഒരു ബാബയെ ഓർമ്മിക്കാനുള്ള അവസ്ഥ ഉണ്ടാക്കിയെടുക്കണം. രണ്ടാമതൊരാളുടെയും ഓർമ്മ വരരുത്. ഇതെല്ലാം വിനാശമാകാനുള്ളതാണെന്ന് ബുദ്ധിയിൽ ഉണ്ടായിരിക്കണം.
2. അവരവരെ തിരുത്തണം, ഈ അന്തിമ ജന്മത്തിൽ തീർച്ചയായും പവിത്രമായി മാറണം. പേടിയുണ്ടായിരിക്കണം, നമ്മളിൽ നിന്നും ഒരു തരത്തിലുള്ള പാപകർമ്മവും ഉണ്ടാവരുത്.
| വരദാനം :- |
ഡ്രാമയാകുന്ന കവചത്തെ മുന്നിൽവെച്ചുകൊണ്ട് സന്തോഷത്തിന്റെ പോഷകം കഴിക്കുന്ന സദാ ശക്തിശാലികളായി ഭവിക്കട്ടെ. സന്തോഷമാകുന്ന ഭോജനം ആത്മാവിനെ ശക്തിശാലിയാക്കി മാറ്റുന്നു. സന്തോഷം പോലൊരു ടോണിക്കില്ല എന്ന് പറയാറുമുണ്ട്. ഇതിനായി ഡ്രാമയുടെ കവചത്തെ നല്ലരീതിയിൽ കാര്യങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരിക്കണം. സദാ ഡ്രാമയെക്കുറിച്ചുള്ള സ്മൃതിയുണ്ടെങ്കിൽ പിന്നെ ഒരിക്കലും വാടിപ്പോകില്ല, സന്തോഷം ഒരിക്കലും ഇല്ലാതാകുകയുമില്ല. കാരണം ഡ്രാമ മംഗളകാരിയാണ് അതിനാൽ അമംഗളകരമായ ദൃശ്യത്തിലും മംഗളം അടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കി സദാ സന്തോഷമായി ഇരിക്കാൻ സാധിക്കും. |
| സ്ലോഗന് :- | പരചിന്തനവും പരദർശനവുമാകുന്ന അഴുക്കിൽനിന്നും ദൂരെ മാറിയിരിക്കുന്നവർ തന്നെയാണ് സത്യമായ അമൂല്യരത്നങ്ങൾ. |
അവ്യക്തസൂചന- ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കൂ..
സമ്പന്നത അഥവാ സമ്പൂർണ്ണത പ്രാപ്തമാക്കുന്നതിനായി ദേഹാഭിമാനത്തെ സമ്പൂർണ്ണമായും സമർപ്പണം ചെയ്യണം. ദേഹത്തെക്കുറിച്ചുള്ള അഭിമാനം പൂർണ്ണമായും ഇല്ലാതാകുമ്പോഴാണ് സർവ്വസമർപ്പണമയ ജീവിതം എന്ന് പറയുന്നത്. ആരാണോ അങ്ങിനെയുള്ള സർവ്വസ്വത്യാഗികളും സർവതും ബാബക്ക് സമർപ്പിച്ച് ജീവിതം നയിക്കുന്നത് അവർക്കാണ് സമ്പൂർണ്ണ അവസ്ഥ പ്രാപ്തമാകുന്നത് എപ്പോഴാണോ സമ്പൂർണ്ണമാകുന്നത് അപ്പോൾ ബാബയുടെ കൂടെ പോകാനാകും.