മലയാളം മുരളി · Brahma Kumaris

ഇന്നത്തെ മുരളി · 2026, നവംബർ 19

ഓം ശാന്തി · BapDada · 2026, നവംബർ 19

ഇന്നത്തെ മുരളി — എല്ലാ ദിവസവും പുതിയത്.

18
ഡൗൺലോഡ് PDF
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

19-11-2026
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
മധുബന്
മധുരമായ കുട്ടികളേ- അകവും പുറവും ശുദ്ധതയുള്ളവരാകൂ, യാതൊരു മോശമായ ശീലവും ഇപ്പോൾ നിങ്ങളിൽ ഉണ്ടാകരുത്.
ചോദ്യം :- ബ്രാഹ്മണകുട്ടികൾക്ക് ബാബയിൽ നിന്ന് പൂർണ്ണമായും സമ്പത്തെടുക്കുന്നതിന് ഏതെല്ലാം ധാരണകളിൽ ശ്രദ്ധിക്കണം?
ഉത്തരം :- 1. ഈ ജന്മത്തിൽ ബാബയുടേതായതിനു ശേഷം നൂറ് ഇരട്ടി ശിക്ഷ അനുഭവിക്കുന്ന രീതിയിലുള്ള ഒരു പാപകർമ്മവും ചെയ്യരുത്. 2- അതിമധുരമായ ബാബ നിങ്ങളെ തനിക്ക് സമാനം മധുരമാക്കുന്നു, അതിനാൽ മറ്റുള്ളവർക്ക് ദുഃഖമുണ്ടാകുന്ന രീതിയിലുള്ള കടുത്ത വാക്കുകൾ വായിലൂടെ വരരുത്. 3- ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്ന ബാബയുടെ കുട്ടിയായി സർവ്വരുടെയും ദുഃഖത്തെ ഹരിക്കണം. മനസാ, വാചാ, കർമ്മണാ സുഖം നൽകണം. 4- നിന്ദയിലും സ്തുതിയിലും സമാനമായിട്ടിരിക്കണം.

ഓം ശാന്തി. സത്ഗുരുവിന്റെ ദിനത്തെ വൃക്ഷപതിയുടെ ദിനമെന്നും പറയുന്നു. വൃക്ഷപതിയുടെ ദിനം അർത്ഥം ബാബയുടെ ദിനം. അമാവാസിയുടെ ദിനത്തിൽ അന്ധകാരം നിറഞ്ഞ രാത്രി പൂർത്തിയായി പിന്നെ പകൽ ആരംഭിക്കുന്നു. ചന്ദ്രൻ ഉദിക്കാൻ ആരംഭിക്കുന്നു. ഇന്നത്തെക്കാലത്ത് പിതൃക്കളെ ഊട്ടുന്നുണ്ട് പിന്നെ യാചിക്കേണ്ടി വരുന്നില്ല. സർവ്വരെയും തൃപ്തമാക്കുന്നു. പകൽ പോയി പിന്നെ രാത്രിയിൽ തിരിച്ച് വരേണ്ട ആവശ്യമെന്താണുള്ളത്. യഥാർത്ഥ നിയമം ഇതാണ് - 12 മാസം പൂർത്തിയാകുമ്പോൾ അവരെ ഊട്ടി കണക്ക് തീർക്കണം. വീണ്ടും അന്ധകാരം നിറഞ്ഞ രാത്രിയിൽ എന്തിന് വിളിക്കുന്നു? എന്നാൽ ബ്രാഹ്മണർ ഇതിനെയും ഒരു ആചാരരീതിയാക്കി മാറ്റിയിരിക്കുന്നു, അതാണ് നടന്നു കൊണ്ടിരിക്കുന്നത്. ദക്ഷിണയൊക്കെ ലഭിച്ചുകൊണ്ടിരിക്കുന്നു. അതാണ് പരിധിയുള്ള അമാവാസി. ഇപ്പോൾ ബാബ വന്നിരിക്കുന്നത് പരിധിയില്ലാത്ത അമാവാസിയിലാണ്. ബാബ വരുമ്പോൾ അര കൽപത്തെ അന്ധകാരം പൂർത്തിയാകുന്നു. പിന്നെ സത്യയുഗത്തിൽ പ്രകാശം തന്നെ പ്രകാശമായിരിക്കും. അവിടെ പിതൃബലിയൊന്നും ഉണ്ടായിരിക്കില്ല, അവിടെ ബ്രാഹ്മണരേയില്ല. അതിന്റെയർത്ഥം ആരും മരിക്കുന്നില്ല എന്നല്ല, എന്നാൽ ഈ ആചാരരീതി അവിടെയില്ല. ഇവിടെ അനേകപ്രകാരത്തിലുള്ള ബ്രാഹ്മണരുണ്ട്. ഒരു രാജ്യം ഒരു ദേശം വേണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. ഇത്രയും രാജ്യങ്ങൾ ഒന്നായിത്തീരുകയെന്നത് അസാധ്യമാണ്. പക്ഷെ സത്യയുഗത്തിൽ ഒരു രാജ്യം, ഒരു രീതി എന്ന സമ്പ്രദായമായിരുന്നു. അത് ബാബ തന്നെ വന്നാണ് സ്ഥാപിക്കുന്നത്. അവിടെ എല്ലാവരും മധുരതയുള്ളവരായിരിക്കും, ദുഃഖത്തിന്റെ കാര്യമേയില്ല. കയ്പ്പേറിയ വാക്കുകൾ ഉച്ചരിക്കുന്നില്ല, പാപം ചെയ്യുന്നില്ല. ഇപ്പോൾ ആര് എത്രത്തോളം പുരുഷാർത്ഥം ചെയ്യുന്നുവോ അത്രയും നമ്പറനുസരിച്ച് പദവിയും ലഭിക്കും. അവിടെ മോഷണമില്ല. ഉള്ളും പുറമേയും ശുദ്ധതയുള്ളവരായിരിക്കും. ഇവിടെയുള്ളവരിൽ ഉള്ളിലൊന്ന് പുറമേ വേറൊന്നായിരിക്കും. പരസ്പരം എത്ര ബുദ്ധിമുട്ട് വരുത്തുന്നു. ഇതെല്ലാം രാവണരാജ്യത്തിലെ മോശമായ ശീലങ്ങളാണ്. ബാബ ഇപ്പോൾ ഇതെല്ലാം തീർത്തും ഇല്ലാതാക്കുന്നു. സർവ്വരുടെയും മോശമായ ശീലങ്ങൾ പെട്ടെന്ന് ഇല്ലാതാകുന്നില്ല. സമയമെടുക്കുന്നു, എത്രത്തോളം യോഗത്തിലിരിക്കുന്നുവോ, ഓരോ ചുവടിലും ശ്രദ്ധിക്കണം ഞാൻ യോഗത്തിലാണൊ ഇരിക്കുന്നത്! യാതൊരു പാപകർമ്മവും ചെയ്യുന്നില്ലല്ലോ! സ്വയം മധുരമായി മറ്റുള്ളവരെയും മധുരതയുള്ളവരാക്കുന്നുണ്ടോ? സ്വയം കയ്പുള്ളതാണെങ്കിൽ എങ്ങനെ മറ്റുള്ളവരെ മധുരമാക്കും! ഇവിടെ അങ്ങനെയുള്ളവർ പെട്ടെന്ന് പ്രത്യക്ഷമാകുന്നു, അവർക്ക് മറഞ്ഞിരിക്കാൻ സാധിക്കില്ല. ബാബ പറയുന്നു- എന്റെ കുട്ടിയായതിന് ശേഷം മോശമായ കർമ്മം ചെയ്യുകയാണെങ്കിൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. പദവിയും ഭ്രഷ്ടമാകും. ദേവതയാക്കുന്നതിന് വേണ്ടി സ്വയം ഭഗവാൻ നമ്മെ പഠിപ്പിക്കുന്നു, ദേവതമാരുടെ മഹിമ പാടുന്നുണ്ട്- സർവ്വഗുണ സമ്പന്നർ....അഹിംസാ പരമോധർമ്മം. ഹിംസ രണ്ട് പ്രകാരത്തിലുണ്ട്- ഒന്ന് കാമവികാരത്തിന്റെ ഹിംസയിലൂടെ മനുഷ്യർക്ക് ആദി- മദ്ധ്യ- അന്ത്യം ദുഃഖം ലഭിക്കുന്നു. രണ്ടാമത്തേത് ക്രോധത്തിൽ വന്ന് പരസ്പരം വഴക്കടിക്കുന്നു, ദുഃഖം നൽകുന്നു, ദുഃഖിയാകുന്നു. ഇവിടെ കുട്ടികളോട് ബാബ പറയുകയാണ് മനസാ, വാചാ, കർമ്മണാ അങ്ങനെയുള്ള ഒരു മോശമായ കർമ്മവും ചെയ്യരുത്. ആർക്കും ദുഃഖം നൽകരുത്. നമ്മൾ ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്ന ബാബയുടെ കുട്ടികളാണ്. ദുഃഖത്തെ ഹരിച്ച് എങ്ങനെ സുഖം നൽകാം എന്ന യുക്തി സർവ്വർക്കും പറഞ്ഞു കൊടുക്കൂ. ചെയ്തിട്ടുള്ള കർമ്മത്തിന്റെ കണക്ക് സമാപ്തമാകുന്നു. ഇവിടെ ബാബ മനസ്സിലാക്കിത്തരുന്നു ഈ ജന്മത്തിൽ ചെയ്തിട്ടുള്ള പാപങ്ങൾ ബാബയോട് തുറന്നു പറയുകയാണെങ്കിൽ പകുതിയില്ലാതാകും. എന്നാൽ അനേകജന്മങ്ങളിൽ ചെയ്തിട്ടുള്ള പാപകർമ്മങ്ങൾ തലയിൽ വളരെയധികമില്ലേ? ഇപ്പോൾ ബാബ മനസ്സിലാക്കിത്തരുന്നു, പാപമുണ്ടാകുന്ന രീതിയിലുള്ള ഒരു കർമ്മവും ഈ ജന്മത്തിലും ചെയ്യരുത്, യോഗബലത്തിലൂടെ അനേകജന്മങ്ങളുടെ പാപകർമ്മങ്ങളെ ഭസ്മമാക്കുകയും വേണം. ഈ ജന്മത്തിൽ ബാബയുടേതായതിന് ശേഷം യാതൊരു പാപകർമ്മവും ചെയ്യരുത്. ബ്രാഹ്മണനാകാതെ സമ്പത്ത് നേടാൻ സാധിക്കില്ല. ഇത് ബാപ്ദാദയല്ലേ. സമ്പത്ത് ലഭിക്കുന്നത് ശിവബാബയിൽ നിന്നാണ്, ബ്രഹ്മാവിൽ നിന്നല്ല. ഇദ്ദേഹം സ്വയത്തെ ഈശ്വരൻ എന്ന് പറയുന്നില്ല. ബ്രഹ്മാവ് കേവലം രഥം മാത്രമാണ്, ഇദ്ദേഹത്തിലൂടെ നിങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ല. രഥം എന്നാണ് പറയുന്നത്. ഹുസൈന്റെ രഥത്തിന് വളരെ മഹിമയുണ്ട.് ആ കുതിരയെ എത്ര അലങ്കരിക്കുന്നു. ഇത് പതീത ശരീരമല്ലേ. ഇതും ഇപ്പോൾ അലങ്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. സ്വപുരുഷാർത്ഥത്തിലൂടെ തന്നെ അലങ്കരിക്കപ്പെടുന്നു. ഇതിൽ ശിവബാബ പക്ഷഭേദം കാണിക്കുന്നില്ല. എന്നാൽ ഇതിന്റെ വാടക ഞാൻ കൊടുക്കുന്നുണ്ട് എന്ന് ഇടക്കിടെ തമാശരൂപേണ ശിവബാബ പറയുന്നു. പക്ഷെ നിങ്ങൾ ചെയ്യേണ്ട പുരുഷാർത്ഥം പോലെ ബ്രഹ്മാബാബയും ചെയ്യണം. വാടക ലഭിക്കും എന്നുള്ള അത്യാഗ്രഹം ഇദ്ദേഹത്തിനില്ല. ഇത് ശിവബാബ തമാശരൂപേണ പറയുന്നു. ആത്മാവ് യോഗബലത്തിലൂടെ തന്നെ സതോപ്രധാനമാകണം. എത്ര യോഗം ചെയ്യുന്നുവോ അത്രയും പാവനമാകും, പിന്നെ തനിക്ക് സമാനവുമാക്കണം. നിങ്ങൾക്കറിയാം നന്നായി സേവനം ചെയ്യുന്നവർ പ്രശസ്തരാണ്. ബാബ അവരെ സേവനത്തിനായി അയക്കുന്നു. വളരെ മധുരമായി സംസാരിക്കണം. ആരോടും വഴക്കിടരുത്. ബ്രാഹ്മണർ കയ്പ്പേറിയ വാക്കുകൾ ഉച്ചരിക്കുകയാണെങ്കിൽ ഇവരിൽ ക്രോധത്തിന്റെ ഭൂതമുണ്ടെന്ന് പറയും.നിന്ദയിലും സ്തുതിയിലും സമാനമായിട്ടിരിക്കണം. വളരെപ്പേരിൽ ക്രോധത്തിന്റെ ഭൂതമുണ്ട്, അവരോട് പലർക്കും അസന്തുഷ്ടതയുണ്ടാകുന്നു. എല്ലാവരുടെയും ക്രോധം ഇല്ലാതായിട്ടില്ല. സമ്പൂർണ്ണതയുടെ സമയം വരുന്നത് വരെ പതുക്കെപ്പതുക്കെ വികാരങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കും. എന്നിൽ ക്രോധമില്ല എന്ന് ആർക്കും പറയാൻ സാധിക്കില്ല. ചിലരിൽ കൂടുതൽ ചിലരിൽ കുറവ്. ചിലരുടെ ശബ്ദം തന്നെ യുദ്ധം ചെയ്യുന്നത് പോലെയായിരിക്കും. കുട്ടികൾ വളരെ വളരെ മധുരമാകണം. ഇവിടെത്തന്നെ സർവ്വഗുണസമ്പന്നരാകണം. വികാരങ്ങൾ അനേക പ്രകാരത്തിലുണ്ട്. ക്രോധിക്കുക, കള്ളം പറയുക, ഇതെല്ലാം വികാരങ്ങളാണ്.

ബാബ പറയുന്നു- ഇപ്പോൾ ഇനി വികർമ്മം ചെയ്യുകയാണെങ്കിൽ വളരെ ശിക്ഷ അനുഭവിക്കേണ്ടി വരും. അവിടെ എന്റെ കൂടെ ശിക്ഷ നൽകാൻ ധർമ്മരാജനുണ്ട്. ഇവിടെ ശിക്ഷ ലഭിക്കുന്നത് പ്രത്യക്ഷത്തിലാണ്, ധർമ്മരാജന്റെ ശിക്ഷ ലഭിക്കുന്നത് ഗുപ്തമായിട്ടാണ്, ഗർഭജയിലിലും ശിക്ഷ അനുഭവിക്കുന്നു. രോഗങ്ങൾ വരുന്നതും കർമ്മകണക്കാണ്. ധർമ്മരാജനിലൂടെ ശിക്ഷ ലഭിക്കുന്നു. നേരത്തെ ചെയ്തതിന്റെയും ഇപ്പോൾ ലഭിക്കുന്നു. ഇപ്പോൾ ചെയ്യുന്നതിന്റെയും ഇപ്പോൾ തന്നെ ലഭിക്കാം. പിന്നീട് ഗർഭജയിലിലും ലഭിക്കുന്നു. അതാണ് ഗുപ്തം, ധർമ്മരാജന് അവിടെ ശിക്ഷ നൽകാൻ സാധിക്കില്ലല്ലോ. ഇവിടെ ശരീരത്തിലൂടെ അനുഭവിക്കേണ്ടി വരുന്നു. ഇപ്പോൾ ബാബ നമ്മെ ഇതിൽ നിന്നെല്ലാം മോചിപ്പിക്കുന്നു. പരമപിതാ പരമാത്മാവും ധർമ്മരാജനായ ബാബയും രണ്ടു പേരും ഹാജരാണ്. ഇപ്പോൾ സർവ്വരുടെയും വിനാശസമയമാണ്. ഓരോരുത്തരുടേയും വിചാരണ നടക്കുന്നു. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. - സമ്പൂർണ്ണമാകണമെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ട,്അതിനാൽ ഒരു പാപകർമ്മവും ചെയ്യാതിരിക്കൂ. സ്വ മംഗളത്തിനു വേണ്ടി പൂർണ്ണമായും പുരുഷാർത്ഥം ചെയ്യണം, കൽപ കൽപത്തെ കാര്യമാണ്. ആ പഠിത്തം ഒരു ജന്മത്തേക്കുള്ളതാണ്, അടുത്ത ജന്മത്തിൽ അടുത്ത പഠിത്തം, ഇത് 21 ജന്മത്തേക്കുള്ള പഠിത്തമാണ്. അവിനാശിയായ ബാബ അവിനാശിയായ പഠിത്തം പഠിപ്പിക്കുന്നു, അതിലൂടെ 21 ജന്മത്തേക്ക് അവിനാശി പദവിയും ലഭിക്കുന്നു. ബാബയിൽ നിന്നും 21 ജന്മത്തേക്കുള്ള സമ്പത്തും ലഭിക്കുന്നു. കുട്ടികളായി മാറിയ നിങ്ങൾക്കറിയാം ഇത് പഴയ ലോകമാണ്, പുതിയ ലോകത്തിൽ ഭാരതം മാത്രമായിരുന്നു. ഇപ്പോൾ വീണ്ടും ഈ ചക്രം കറങ്ങണം. പുതിയ സൃഷ്ടി സ്ഥാപിതമായി പഴയതിന്റെ വിനാശം ഉണ്ടാകും. പറയുന്നു- പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ പുതിയ ലോകം സ്ഥാപിക്കുന്നു. തീർച്ചയായും ബ്രാഹ്മണർ വേണം. അപ്പോൾ തീർച്ചയായും പവിത്രവുമാകുന്നുണ്ടാകും, രാജയോഗവും പഠിക്കുന്നുണ്ടാകും. നമ്മൾ ബ്രഹ്മാകുമാർ കുമാരിമാർ പവിത്രമായിക്കൊണ്ടിരിക്കുന്നു. കുടുംബത്തെ ഉപേക്ഷിക്കൂ എന്ന് ബാബ ഒരിക്കലും പറയുന്നില്ല. ഗൃഹസ്ഥത്തിലിരുന്ന് കമലപുഷ്പ സമാനമായിട്ടിരിക്കൂ. ഈ ബാപ്ദാദ എന്ന പേര് വളരെ നല്ലതാണ്. ഉയർന്നതിലും വച്ച് ഉയർന്ന അച്ഛനിൽ നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ബ്രഹ്മാവ് പതിതമായിരുന്നില്ലേ. ഇദ്ദേഹം ആദ്യമാദ്യം ശ്രേഷ്ഠാചാരി പൂജനീയ മഹാരാജാവായിരുന്നു. ഇപ്പോൾ അന്ത്യത്തിൽ പതീതമായി മാറി. ഇത് ഇദ്ദേഹത്തിന്റെ അന്തിമ ജന്മമാണ്. ഈ ലോകത്തിൽ പാവനമായിട്ടുള്ളവരായി ആരുമില്ല. പാവന ലോകത്തിൽ ആരും ഓർമ്മിക്കുന്നില്ല. പാടാറുണ്ട്- ആത്മാവും പരമാത്മാവും വളരെക്കാലമായി അകന്നിരിക്കുകയായിരുന്നു...... ഇതിന്റെ കണക്കും ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി. സൂര്യവംശികൾ ആദ്യം അവരുടെ സമ്പത്തെടുക്കാൻ വരും. ഇപ്പോൾ ആത്മാവ് ശരീരം വിട്ട് പോയാൽ സ്വർഗ്ഗത്തിൽ പോയി എന്ന് പറയും. പിന്നെ അതിനെ നരകത്തിൽ വിളിക്കുന്നതിന്റെ ആവശ്യമെന്ത്? ഒന്നും മനസ്സിലാക്കുന്നില്ല. സന്യാസി, തപസ്വിമാർ ഒക്കെ മരിക്കുമ്പോൾ അവരുടെ വാർഷികം ആഘോഷിക്കുന്നു, ഭോഗ് അർപ്പിക്കുന്നു. ജ്യോതി ജ്യോതിയിൽ പോയി ലയിച്ചുവെങ്കിൽ പിന്നെ ഭോഗ് അർപ്പിക്കുന്നതിന്റെ ആവശ്യമെന്ത്? വാർഷികം എന്തിന് ആഘോഷിക്കുന്നു? ശരീരം നശിച്ചു- ആത്മാവും പോയി, പിന്നെ ആത്മാവിനെ വിളിക്കേണ്ട ആവശ്യമെന്ത്? ജ്യോതിയിൽ പോയി ലയിച്ചുവെങ്കിൽ പിന്നെ ആത്മാവിന് എങ്ങനെ വരാൻ സാധിക്കും. അനേകം അഭിപ്രായങ്ങളുണ്ട്. മനുഷ്യൻ മോക്ഷം നേടുന്നു, പിന്നെ വരാൻ സാധിക്കില്ല എന്നും പറയാറുണ്ട്. മോക്ഷം നേടിയെങ്കിൽ കൂടുതൽ സന്തോഷിക്കണം, പാർട്ടഭിനയിക്കുന്നതിൽ നിന്നും മുക്തമായി. പിന്നെ അവരെ ഓർമ്മിക്കേണ്ടതില്ല. ഇതും നിങ്ങൾക്കറിയാം. സർവ്വ മനുഷ്യരും ഒരേയൊരു അച്ഛനെ തീർച്ചയായും ഓർമ്മിക്കുന്നു. സർവ്വരും പരസ്പരം സഹോദരങ്ങളാണെന്ന് അംഗീകരിക്കുന്നുമുണ്ട്. അപ്പോൾ സഹോദരങ്ങൾക്ക് തീർച്ചയായും അച്ഛനിൽ നിന്നും സമ്പത്ത് ലഭിക്കണം. സർവ്വ ആത്മാക്കളുടെയും സത്ഗതി ദാതാവ് ഒന്നാണ്. സർവ്വ ആത്മാക്കൾക്കും തിരിച്ചു പോകണം. മനുഷ്യന് മറ്റൊരു മനുഷ്യന് എങ്ങനെ സത്ഗതി നൽകാൻ സാധിക്കും, അതിനാൽ ഒരേയൊരു സത്ഗതി ദാതാവിന്റെ പേര് വളരെ പ്രശസ്തമാണ്. ബാബ തന്നെയാണ് ജ്ഞാനസാഗരനും, പതീത പാവനനും. ആ ബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നു. സർവ്വരെയും രാവണ രാജ്യത്തിൽ നിന്നും മോചിപ്പിക്കുന്നു, ഇതിനെയാണ് പരിധിയില്ലാത്ത അമാവാസിയെന്നു പറയുന്നത്. അര കൽപം പരിധിയില്ലാത്ത രാത്രി, പിന്നീട് അര കൽപം പരിധിയില്ലാത്ത പകൽ. ഇത് കളിയാണ്. ശാന്തി സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നവർ ശാന്തി എങ്ങനെ ഉണ്ടാകും എന്ന് ചോദിക്കുമ്പോൾ പറയണം- ഒരു ധർമ്മം, ഒരു അഭിപ്രായം സത്യയുഗത്തിലാണ് ഉണ്ടാകുന്നത് എന്ന്. ഇന്നേക്ക് 5000 വർഷം മുമ്പ് അവിടെ സുഖവും ശാന്തിയും സർവ്വതും ഉണ്ടായിരുന്നു, ബാക്കി സർവ്വാത്മാക്കളും ശാന്തിധാമിത്തിലായിരുന്നു. പുതിയ ലോകത്തിൽ ഒരേയൊരു ധർമ്മം മാത്രമായിരുന്നു. പഴയ ലോകത്തിൽ വൃക്ഷം എത്ര വലുതാകുന്നു. അനേക ധർമ്മങ്ങളുണ്ട്. ഇപ്പോൾ അനേക ധർമ്മങ്ങളുടെ വിനാശവും, ഒരു ധർമ്മത്തിന്റെ സ്ഥാപനയും- ഇത് ബാബയുടെ തന്നെ കർത്തവ്യമാണ്. ശിവബാബ പറയുന്നു- ഇത് എന്റെ കർത്തവ്യമാണ്. ഞാൻ കൽപ കൽപം വന്ന് ഈ കർത്തവ്യം ചെയ്യുന്നു. സത്യസുഗത്തിലെ രാജധാനിക്കു വേണ്ടി രാജയോഗം തീർച്ചയായും സംഗമയുഗത്തിലാണ് പഠിപ്പിക്കുന്നത്. സർവ്വ പതീതരെയും പാവനമാക്കുന്നു. പറയുകയാണ്- ഞാൻ വരുന്നത് വളരെ ജന്മങ്ങളുടെ അന്തിമജന്മത്തിന്റെയും അന്ത്യത്തിലാണ്. പൂർണ്ണമായും 84 ജന്മങ്ങളെടുത്ത ആത്മാവിന്റെ രഥത്തിൽ പ്രവേശിച്ചാണ് ഞാൻ മനസ്സിലാക്കിത്തരുന്നത്. ഇപ്പോൾ പുതിയ ലോകമേയില്ല. പഴയ ലോകത്തിൽ ത്തന്നെ വന്നാണ് ഞാൻ ഇതിനെ പുതിയതാക്കുന്നത്. പതീത ലോകത്തെ പാവനമാക്കുന്നു. എന്റെ പേര് തന്നെയാണ് ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവൻ എന്ന്. സുഖത്തിൽ ആരും എന്നെ ഓർമ്മിക്കുന്നില്ല, ദുഃഖത്തിൽ ഓർമ്മിക്കുന്നു. അപ്പോൾ തീർച്ചയായും സുഖം ലഭിച്ചിട്ടുണ്ട്. ബാബ പറയുന്നു- ഞാൻ വന്നിരിക്കുന്നത് പഠിപ്പിക്കാനാണ്. പഠിക്കുക എന്നുള്ളത് നിങ്ങളുടെ കർത്തവ്യമാണ്. മനുഷ്യർ ഘോര അന്ധകാരത്തിലാണ്, നിങ്ങൾക്കും ഒന്നും അറിയില്ലായിരുന്നു. ഈ സമയത്ത് മുഴുവൻ ലോകത്തിന്റെയും തോണി മുങ്ങിയിരിക്കുന്നു, എത്ര ദുഃഖിതരാണ്. നിങ്ങൾ സർവ്വരുടെയും തോണിയെ അക്കരെയെത്തിക്കുന്നു, സർവ്വരും ശാന്തിധാമിത്തിലേക്ക് പോകും. ഈ കാര്യങ്ങൾ നിങ്ങളുടെ ബുദ്ധിയിലുണ്ട്, അതും നമ്പറനുസരിച്ച്. ലൈറ്റ് ഹൗസ് ആകുന്നവർ മറ്റുള്ളവർക്കും മാർഗ്ഗം പറഞ്ഞു കൊടുക്കും. അവരുടെ കർത്തവ്യം തന്നെയാണ് മാർഗ്ഗം പറഞ്ഞു കൊടുക്കുക എന്നത്. കുട്ടികളെ ബാബ എങ്ങനെയാണ് പഠിപ്പിക്കുന്നത്, ഈ സന്തോഷം സ്ഥിരമായി ഉണ്ടായിരിക്കണം. ഇവിടെ വരുമ്പോൾ വളരെ ഉന്മേഷഭരിതരാകുന്നു, പുറത്ത് പോകുമ്പോൾ ലഹരിയേ ഇല്ലാതാകുന്നു. ബാബയിൽ നിന്നും പൂർണ്ണമായും സമ്പത്തെടുക്കുന്നതിനുള്ള താൽപര്യം വെയ്ക്കണം. ഓരോ ചുവടിലും ബാബയോട് അഭിപ്രായം ചോദിച്ചു കൊണ്ടിരിക്കണം. നേരത്തെ തീർത്ഥ യാത്രക്ക് നടന്നു പൊയ്ക്കൊണ്ടിരുന്നു, വളരെ ശ്രദ്ധയോടെ പോകുമായിരുന്നു. ഇപ്പോൾ ബസ്സിലും ട്രെയിനിലുമാണ് പോകുന്നത്. ഈ സമയത്ത് മായയുടെ ഷോ വളരെ അധികമാണ്. സത്യയുഗത്തിലും ഷോ ഉണ്ടായിരുന്നു പിന്നീട് ദ്വാപരയുഗം മുതൽ അധഃപതിച്ച് വന്നു. ഇപ്പോൾ വീണ്ടും അന്ത്യത്തിൽ ആരംഭിച്ചിരിക്കുന്നു, ഇതിനെയാണ് മായയുടെ ഷോ എന്നു പറയുന്നത്. സ്വർഗ്ഗത്തിലേക്ക് പോകാം എന്ന് മനുഷ്യരോട് പറഞ്ഞാൽ ഞങ്ങൾക്ക് ഇവിടെത്തന്നെ സർവ്വ സുഖങ്ങളും ഉണ്ടെന്നാണ് അവർ പറയുക.വാഹനം, വിമാനം സർവ്വതും ഉണ്ട്, ഞങ്ങൾക്ക് ഇത് തന്നെയാണ് സ്വർഗ്ഗം എന്ന് പറയും. ധനം, സമ്പത്ത്, ആഭരണങ്ങൾ സർവ്വതും ഉണ്ട്. ലക്ഷ്മീ- നാരായണനും ആഭരണങ്ങളില്ലേ. നമുക്കും അണിയാം. എത്ര മനസ്സിലാക്കിക്കൊടുത്താലും വികാരത്തിന്റെ ഓർമ്മ തന്നെയാണ് ഉള്ളത്. വികാരമില്ലാതെയിരിക്കാൻ സാധിക്കുന്നില്ല. ബാബ പറയുന്നു- നിങ്ങൾ ഞാൻ പറയുന്നത് അനുസരിക്കുന്നില്ല. പാവനമാകുന്നില്ല പിന്നെ എന്തിനാണ് ഹേ പതീത പാവനാ എന്ന് വിളിക്കുന്നത്. ഓർമ്മിക്കൂ- ഇപ്പോൾ അനുസരിക്കുന്നില്ലായെങ്കിൽ ധർമ്മരാജനിലൂടെ ശിക്ഷ ലഭിക്കും. ഭയപ്പെടുത്തുകയും ചെയ്യുന്നു. വളരെ കുട്ടികൾ വികാരത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു, ഭയമേയില്ല. അവർ എത്ര ശിക്ഷ അനുഭവിക്കും?.. അതൊന്നും ചോദിക്കുകയേ വേണ്ട. പദവിയും ഭ്രഷ്ടമാകും. പുരുഷാർത്ഥം ചെയ്ത് ഉയർന്ന പദവി നേടണ്ടേ. മോശമായ കൂട്ടുകെട്ടിൽ പോകുന്നതിലൂടെ തന്റെ പദവിയെ നഷ്ടപ്പെടുത്തുന്നു. നിങ്ങൾക്കറിയാം ഇപ്പോൾ വജ്രങ്ങളുടെ ഖനികൾ കാലിയായിക്കൊണ്ടിരിക്കുന്നു പിന്നെ വീണ്ടും നിറയും. സ്വർണ്ണത്തിന്റെയും, വജ്രത്തിന്റെയും പർവ്വതമായിരിക്കും. കുഴിച്ചെടുക്കുമ്പോൾ വജ്രം ആദ്യം കല്ലായിരിക്കും, പിന്നെ അതിനെ ശുദ്ധീകരിച്ചാണ് വജ്രമാക്കി മാറ്റുന്നത്. നിങ്ങളും ജ്ഞാനത്തിന്റെ ഉന്നതങ്ങളിലെത്തുമ്പോൾ എത്ര ശ്രേഷ്ഠമായിത്തീരുന്നു. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഇപ്പോൾ വിനാശസമയമാണ് അതിനാൽ ഒരു പാപകർമ്മവും ചെയ്യരുത്. സ്വമംഗളത്തിനുള്ള പുരുഷാർത്ഥം ചെയ്യണം, വളരെ മധുരമാകണം. ക്രോധത്തെ ഉപേക്ഷിക്കണം.

2. ബാബയിൽ നിന്നും പൂർണ്ണ സമ്പത്തെടുക്കുന്നതിനുള്ള ആഗ്രഹം വെക്കണം. ഓരോ ചുവടിലും ബാബയുടെ നിർദ്ദേശം സ്വീകരിക്കണം. ബാബക്ക് സമാനം ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവരായി മാറണം.

വരദാനം :- തന്റെ ഭാഗ്യത്തിന്റേയും ഭാഗ്യവിധാതാവിന്റേയും സ്മൃതിയിലൂടെ സർവ്വ വിഷമതകളിൽനിന്നും മുക്തമായിരിക്കുന്ന മാസ്റ്റർ രചയിതാവായി ഭവിക്കട്ടെ.
സദാ ആഹാ എന്റെ ഭാഗ്യം. ആഹാ ഭാഗ്യവിധാതാവായ ബാബാ.. എന്ന ഗാനം മനസ്സിൽ നിന്നും സൂക്ഷ്മമായി ഉയരുന്നത് കേട്ടുകൊണ്ടേയിരിക്കൂ, സന്തോഷത്താൽ നൃത്തം ചെയ്തുകൊണ്ടേയിരിക്കൂ.. അറിയേണ്ടത് അറിഞ്ഞുകഴിഞ്ഞു, നേടേണ്ടത് നേടിക്കഴിഞ്ഞു എന്ന അനുഭവങ്ങളിൽ ഇരിക്കുകയാണെങ്കിൽ എല്ലാ വിഷമങ്ങളിൽ നിന്നും മുക്തമാകാം. ഇപ്പോൾ ആത്മാക്കളെ ദു:ഖത്തിൽ നിന്നും മുക്തമാക്കേണ്ട സമയമാണ് അതിനാൽ മാസ്റ്റർ സർവ്വശക്തിവാനാണ്, മാസ്റ്റർരചയിതാവാണ് എന്ന സ്മൃതിയിലിരിക്കുക. ചെറിയ ചെറിയ കാര്യങ്ങളിൽ സമയം പാഴാക്കരുത്.
സ്ലോഗന് :- കമലപുഷ്പത്തിൽ ഇരിക്കുന്നവർ ബാബക്ക് പ്രിയപ്പെട്ട കർമ്മയോഗികളും മായയുടെ ആകർഷണങ്ങളിൽ നിന്നും അകന്നുനിൽക്കുന്നവരുമായിരിക്കും.

 

അവ്യക്തസൂചന- ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കൂ.

പുരുഷാർത്ഥത്തിൽ സരളത, ബ്രഹ്മാബാബക്ക് സമാനം ഉപരാമം, സാക്ഷിദൃഷ്ടിയുടെ സംസ്ക്കാരം എന്നിവയാണ് സമ്പൂർണ്ണസ്ഥിതിയുടെ അടയാളങ്ങൾ അഥവാ ലക്ഷണങ്ങൾ. അതിനാലിപ്പോൾ ഈ സംസ്ക്കാരങ്ങളിൽ സമാനത കൊണ്ടുവരേണ്ടതുണ്ട്. ഇതിലൂടെ തന്നെയാണ് സർവ്വരുടേയും മനസ്സുകളെ കീഴടക്കാനാവുക. ആരാണോ സംഗമയുഗത്തിൽ സർവ്വരുടേയും ഹൃദയങ്ങളെ കീഴടക്കുന്നത് അവർ തന്നെയാണ് ഭാവിയിൽ വിശ്വമഹാരാജാവായി മാറുന്നത്.

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.