മലയാളം മുരളി · Brahma Kumaris

ഇന്നത്തെ മുരളി · 2025, സെപ്റ്റംബർ 27

ഓം ശാന്തി · BapDada · 2025, സെപ്റ്റംബർ 27

ഇന്നത്തെ മുരളി — എല്ലാ ദിവസവും പുതിയത്.

18
മുരളി2025, സെപ്റ്റംബർ 27 · മലയാളം
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

27-09-2025
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
മധുബന്
മധുരമായകുട്ടികളേ- നിങ്ങൾഇപ്പോൾസത്യംസത്യമായപാഠശാലയിലാണ്ഇരിക്കുന്നത്, ഇത്സത്സംഗവുമാണ്, ഇവിടെനിങ്ങളെഅക്കരെയെത്തിക്കുന്നസത്യമായബാബയുടെകൂട്ട്ലഭിച്ചിരിക്കുകയാണ്
ചോദ്യം :- കർമ്മക്കണക്കുകളുടെ കളിയെക്കുറിച്ച് മനുഷ്യർ മനസ്സിലാക്കുന്നതും നിങ്ങൾ മനസ്സിലാക്കുന്നതും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്?
ഉത്തരം :- ദുഃഖത്തിന്റേയും സുഖത്തിന്റേയും നടക്കുന്ന ഈ കളിയിൽ, ഈ സുഖ ദുഃഖങ്ങൾ എല്ലാം പരമാത്മാവുതന്നെയാണ് നൽകുന്നത് എന്നാണ് മനുഷ്യർ കരുതുന്നത്. എന്നാൽ നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നുണ്ട് ഇത് ഓരോ ആത്മാക്കളുടേയും കർമ്മങ്ങളുടെ കണക്കിന്റെ കളിയാണ്. ബാബ ആർക്കും ദുഃഖം നൽകുന്നില്ല. ബാബ വരുന്നതുതന്നെ സുഖത്തിന്റെ വഴി പറഞ്ഞുതരാനാണ്. ബാബ പറയുന്നു- കുട്ടികളേ, ഞാൻ ആരേയും ദുഃഖിയാക്കി മാറ്റിയിട്ടില്ല. ഇത് നിങ്ങളുടെ തന്നെ കർമ്മത്തിന്റെ ഫലമാണ്.
ഗീതം :- ഈ പാപത്തിന്റെ ലോകത്തിൽ നിന്നും.............

ഓം ശാന്തി. മധുര മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടുവല്ലോ. ആരെയാണ് വിളിക്കുന്നത്? അച്ഛനെ. ബാബാ വന്ന് ഈ പാപത്തിന്റെ കലിയൂഗീ ലോകത്തിൽ നിന്നും സത്യയുഗീ പുണ്യ ലോകത്തിലേയ്ക്ക് കൊണ്ടുപോകൂ. ഇപ്പോൾ ജീവാത്മാക്കൾ എല്ലാവരും കലിയുഗികളാണ്. അവരുടെ ബുദ്ധി മുകളിലേയ്ക്ക് പോകുന്നു. ബാബ പറയുന്നു ഞാൻ എന്താണോ, എങ്ങനെയാണോ അതുപോലെ ആരും എന്നെ അറിയുന്നില്ല. ഋഷി മുനിമാരും പറയുന്നു ഞങ്ങൾക്ക് രചയിതാവായ അധികാരിയെ അർത്ഥം പരിധിയില്ലാത്ത അച്ഛനേയും അവരുടെ പരിധിയില്ലാത്ത രചനയുടെ ആദി മദ്ധ്യ അന്ത്യത്തേയും അറിയില്ല. ആത്മാക്കൾ എവിടെയാണോ ഇരിക്കുന്നത് അതാണ് ബ്രഹ്മ മഹാതത്വം, അവിടെ സൂര്യനോ ചന്ദ്രനോ ഒന്നുമില്ല. മൂലവതനത്തിലും ഉണ്ടാകില്ല, സൂക്ഷ്മ വതനത്തിലും ഉണ്ടാകില്ല. ബാക്കി ഈ സ്റ്റേജിൽ പ്രകാശം വേണമല്ലോ. അതിനാൽ ഈ സ്റ്റേജിന് രാത്രിയിൽ ചന്ദ്രനും നക്ഷത്രങ്ങളും പിന്നെ പകലിൽ സൂര്യനും പ്രകാശം നൽകുന്നു. ഇത് വിളക്കുകളാണ്. ഈ വിളക്കുകൾ ഉണ്ടായിട്ടും അന്ധകാരമാണ് എന്ന് പറയുന്നു. രാത്രിയിൽ പിന്നെയും വിളക്ക് കത്തിയ്ക്കേണ്ടതായി വരുന്നു. സത്യ ത്രേതായുഗത്തെ പകൽ എന്നും ദ്വാപര കലിയുഗത്തെ രാത്രിയെന്നും പറയുന്നു. ഇതും മനസ്സിലാക്കേണ്ട കാര്യമാണ്. പുതിയ ലോകം തീർച്ചയായും പിന്നീട് പഴയതായി മാറും. പിന്നീട് പുതിയതാവുമ്പോൾ തീർച്ചയായും പഴയത് വിനാശമാകും. ഇത് പരിധിയില്ലാത്ത ലോകമാണ്. രാജാക്കന്മാരുടെ വീടും കൊട്ടാരവുമെല്ലാം വളരെ വലുതായിരിക്കും. ഇത് പരിധിയില്ലാത്ത വീടാണ്, വേദിയാണ് അഥവാ സ്റ്റേജാണ്, ഇതിനെ കർമ്മക്ഷേത്രം എന്നും പറയാറുണ്ട്. കർമ്മം തീർച്ചയായും ചെയ്യണം. എല്ലാ മനുഷ്യരുടേയും കർമ്മക്ഷേത്രം ഇതുതന്നെയാണ്. എല്ലാവർക്കും കർമ്മം ചെയ്യുക തന്നെ വേണം, പാർട്ട് അഭിനയിക്കുക തന്നെ വേണം. പാർട്ട് ഓരോ ആത്മാക്കൾക്കും ആദ്യം തന്നെ ലഭിച്ചിട്ടുള്ളതാണ്. നിങ്ങളിലും ചിലർക്കേ ഈ കാര്യങ്ങൾ നല്ലരീതിയിൽ മനസ്സിലാക്കാൻ സാധിക്കൂ. വാസ്തവത്തിൽ ഇത് ഗീതാപാഠശാലയാണ്. പാഠശാലയിൽ എപ്പോഴെങ്കിലും പ്രായമായവർ പഠിക്കാറുണ്ടോ? ഇവിടെയാണെങ്കിൽ വൃദ്ധർ, യുവാക്കൾ എന്നിങ്ങനെ എല്ലാവരും പഠിക്കുന്നുണ്ട്. വേദങ്ങളുടെ പാഠശാല എന്ന് പറയാറില്ല. അവിടെ ലക്ഷ്യം ഒന്നും ഉണ്ടാകില്ല. നമ്മൾ ഇത്രയും വേദ ശാസ്ത്രങ്ങൾ പഠിക്കുന്നു, ഇതിലൂടെ എന്തായി മാറും- ഇത് അറിയില്ല. ഏതെല്ലാം സത്സംഗങ്ങളുണ്ടോ അതിനൊന്നും ഉദ്ദേശ്യമോ ലക്ഷ്യമോയില്ല. ഇപ്പോൾ അതിനെ സത്സംഗം എന്ന് പറയുന്നതിനുതന്നെ ലജ്ജ തോന്നുന്നു. സത്യം ഒരേയൊരു ബാബയാണ്. ഇതിനെക്കുറിച്ചാണ് പറയുന്നത് നല്ലസംഗം ഉയർത്തും........... മോശമായ സംഗം താഴേയ്ക്ക് വീഴ്ത്തും......... എന്നത്. കലിയുഗീ മനുഷ്യരുടെ സംഗമാണ് കുസംഗം. സത്യമായ സംഗം ഒന്നുമാത്രമാണ്. ഇപ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നുന്നു. മുഴുവൻ സൃഷ്ടിയുടേയും ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം ബാബ എങ്ങനെയാണ് നൽകുന്നത്, നിങ്ങൾക്ക് സന്തോഷം ഉണ്ടാവണമല്ലോ. നിങ്ങൾ സത്യം സത്യമായ പാഠശാലയിലാണ് ഇരിക്കുന്നത്. ബാക്കിയുള്ളതെല്ലാം അസത്യമായ പാഠശാലകളാണ്, ആ സത്സംഗങ്ങളിൽ നിന്നും ഒന്നും ആവാൻ സാധിക്കില്ല. സ്ക്കൂൾ കോളേജുകളിൽ നിന്നാണെങ്കിൽ പിന്നെയും എന്തെങ്കിലും ആയിട്ടാണ് പുറത്തുവരുന്നത് എന്തുകൊണ്ടെന്നാൽ പഠിക്കുന്നുണ്ട്. ബാക്കി എവിടെയും പഠിപ്പില്ല. സത്സംഗങ്ങളെ പഠിപ്പ് എന്ന് പറയില്ല. ശാസ്ത്രങ്ങൾ പഠിച്ചിട്ട് പിന്നീട് കടയിട്ട് ഇരിക്കുന്നു, പണം സമ്പാദിക്കുന്നു. ഗ്രന്ഥം കുറച്ച് പഠിച്ചിട്ട് പിന്നീട് ഗുരുദ്വാര നിർമ്മിച്ച് അതിലിരിക്കുന്നു. എത്ര ഗുരുദ്വാരകളാണ് നിർമ്മിക്കുന്നത്. ഗുരുദ്വാരാ അർത്ഥം വീട് എന്ന് പറയാമല്ലോ. പടിവാതിൽ തുറക്കുന്നു, അവിടെ ചെന്ന് ശാസ്ത്രങ്ങൾ മുതലായവ പഠിക്കുന്നു. നിങ്ങളുടെ ഗുരുദ്വാര മുക്തി ജീവന്മുക്തി ധാമമാണ്, സദ്ഗുരു വാതിലാണ്. സദ്ഗുരുവിന്റെ പേര് എന്താണ്? അകാല മൂർത്തി. സദ്ഗുരുവിനെ അകാലമൂർത്തി എന്ന് പറയുന്നു, അവർ വന്ന് മുക്തി- ജീവന്മുക്തിയുടെ വാതിൽ തുറക്കുന്നു. അകാലമൂർത്തിയല്ലേ. അവരെ കാലന് വിഴുങ്ങാൻ സാധിക്കില്ല. ആത്മാവ് ബിന്ദുവാണ്. അതിനെ കാലൻ എങ്ങനെ കഴിക്കും. ആത്മാവ് ശരീരം ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ഒരു ശരീരം ഉപേക്ഷിച്ച് പോയി അടുത്തത് എടുക്കും എങ്കിൽ പിന്നെ കരയേണ്ട ആവശ്യം എന്താണ് പക്ഷേ മനുഷ്യർ ഇത് മനസ്സിലാക്കുന്നില്ലല്ലോ. ഇത് നിങ്ങൾക്ക് അറിയാം- ഡ്രാമ അനാദിയായിട്ടുള്ളതാണ്. ഓരോരുത്തർക്കും പാർട്ട് അഭിനയിക്കുകതന്നെ വേണം. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- സത്യയുഗത്തിൽ നഷ്ടോമോഹയാണ്. മോഹജീത്തിന്റേയും കഥയുണ്ടല്ലോ. പണ്ഢിതർ കേൾപ്പിക്കുന്നു, മാതാക്കളും കേട്ട് കേട്ട് പിന്നീട് കേൾപ്പിക്കുന്നതിനായി ഗ്രന്ഥവും എടുത്ത് ഇരിക്കും. വളരെപ്പേർ വന്ന് കേൾക്കുന്നു. അതിനെയാണ് കർണ്ണരസം എന്നു പറയുന്നത്. ഡ്രാമാപ്ലാൻ അനുസരിച്ച് മനുഷ്യർ ഞങ്ങളുടെ ദോഷം എന്താണ് എന്ന് ചോദിക്കും. ബാബ പറയുന്നു ദുഃഖത്തിന്റെ ലോകത്തിൽ നിന്നും കൊണ്ടുപോകൂ എന്നുപറഞ്ഞ് നിങ്ങൾ എന്നെ വിളിക്കുന്നു. ഇപ്പേൾ ഞാൻ വന്നിരിക്കുന്നു എങ്കിൽ ഞാൻ പറയുന്നത് കേൾക്കണമല്ലോ. അച്ഛൻ ഇരുന്ന് കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു, നല്ല മതം ലഭിക്കുമ്പോൾ അത് അനുസരിക്കണമല്ലോ. നിങ്ങളുടെ കുറ്റവുമല്ല. ഇതും ഡ്രാമയായിരുന്നു. രാമരാജ്യത്തിന്റേയും രാവണരാജ്യത്തിന്റേയും കളി ഉണ്ടാക്കിയിരിക്കുകയാണ്. കളിയിൽ ചിലർ തോൽക്കുന്നുവെങ്കിൽ അത് അവരുടെ കുറ്റമാണോ. തോൽവിയും ജയവും ഉണ്ടാകുന്നു, ഇതിൽ യുദ്ധത്തിന്റെ കാര്യമില്ല. നിങ്ങൾക്ക് സാമ്രാജ്യം ഉണ്ടായിരുന്നു. ഇതും മുമ്പ് നിങ്ങൾക്ക് അറിയില്ലായിരുന്നു, ഇപ്പോഴാണ് നിങ്ങൾ മനസ്സിലാക്കുന്നത് ആരാണോ സേവനയുക്തർ അവരുടെ പേര് പ്രശസ്ഥമാകും. ഡൽഹിയിൽ മനസ്സിലാക്കിക്കൊടുക്കുന്നതിൽ ഏറ്റവും പ്രശസ്തൻ ആരാണ്? എങ്കിൽ പെട്ടെന്ന് ജഗദീഷിന്റെ പേര് പറയും. നിങ്ങൾക്കായി മാഗസീനും ഇറക്കുന്നു. അതിൽ എല്ലാം വരുന്നുണ്ട്. അനേക പ്രകാരത്തിലുള്ള പോയിന്റ്സ് എഴുതുന്നു, ബൃജ്മോഹനും എഴുതുന്നുണ്ട്. എഴുതുക എന്നത് അമ്മായിയുടെ വീട്ടിൽ പോകുന്നപോലെ അത്ര എളുപ്പമൊന്നുമല്ല. തീർച്ചയായും വിചാര സാഗര മഥനം ചെയ്യുന്നുണ്ട്, നല്ലരീതിയിൽ സേവനം ചെയ്യുന്നു. എത്ര പേർ വായിച്ച് സന്തോഷിക്കുന്നു. കുട്ടികൾക്ക് നവോന്മേഷം ലഭിക്കുന്നു. ചിലർ പ്രദർശിനികളിൽ തലയിട്ട് ഉടയ്ക്കുന്നു, ചിലരാണെങ്കിൽ കർമ്മബന്ധനത്തിൽ കുടുങ്ങിയിരിക്കുകയാണ്, അതിനാൽ അത്രയ്ക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇതും പറയാം ഡ്രാമയെന്ന്, അബലകളിലും അത്യാചാരം നടക്കുന്നതിന്റെ പാർട്ട് ഇതിലുണ്ട്. ഇങ്ങനെയുള്ള പാർട്ട് എന്തിനാണ് അഭിനയിക്കുന്നത്, ഈ ചോദ്യമേ ഉദിക്കുന്നില്ല. ഇത് അനാദിയായ പൂർവ്വ നിശ്ചിത നാടകമാണ്. അതിനെ ഒന്നും ചെയ്യാൻ പറ്റില്ല. ഇങ്ങനെയുള്ള പാർട്ട് ലഭിക്കാൻ ഞങ്ങൾ എന്ത് തെറ്റ് ചെയ്തു എന്ന് ചിലർ ചോദിക്കാറുണ്ട്. ഇപ്പോൾ കുറ്റത്തിന്റെ കാര്യമേയില്ല. ഇത് പാർട്ടാണ്. അബലകൾ ആരെങ്കിലും അന്യായം നേരിടുന്നതിന് നിമിത്തമാകും. അങ്ങനെയെങ്കിൽ എല്ലാവരും എന്തുകൊണ്ടാണ് എനിക്കീ പാർട്ട് എന്ന് ചോദിക്കും. ഇല്ല, ഇത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട അനശ്വരമായ നാടകമാണ്. പുരുഷന്മാരുടെ നേർക്കും അത്യാചാരം ഉണ്ടാകുന്നു. ഈ കാര്യങ്ങളിൽ എത്ര സഹനശീലത പാലിക്കേണ്ടതായി വരുന്നു. വളരെ അധികം സഹനശീലത ആവശ്യമാണ്. മായയുടെ വിഘ്നങ്ങൾ അനേകം ഉണ്ടാകും. വിശ്വത്തിന്റെ ചക്രവർത്തീ പദവി നേടുമ്പോൾ അല്പം പരിശ്രമവും ചെയ്യണമല്ലോ. ഡ്രാമയിൽ ആപത്തുകളും പ്രശ്നങ്ങളും എത്രയാണ്. അബലകൾക്കുനേർ അത്യാചാരം എന്ന് എഴുതിയിട്ടുണ്ട്. രക്തത്തിന്റെ നദികളും ഒഴുകും. എവിടെയും സുരക്ഷിതത്വം ഉണ്ടാകില്ല. ഇപ്പോഴാണെങ്കിൽ അതിരാവിലെ ക്ലാസ് കേൾക്കാൻ സെന്ററിലേയ്ക്ക് പോകുന്നുണ്ട്. നിങ്ങൾക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത തരത്തിലുള്ള സമയവും വരും. ദിനംപ്രതിദിനം ലോകം മോശമായിക്കൊണ്ടിരിക്കുന്നു, ഇനിയും മോശമാകും. ദുഃഖത്തിന്റെ ദിനങ്ങൾ വളരെ ശക്തമായി വരും. അസുഖം മുതലായവ വരുമ്പോൾ ദുഃഖം ഉണ്ടാകുമ്പോൾ ഭഗവാനെ ഓർമ്മിക്കുന്നു, വിളിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് അറിയാം ഇനി കുറച്ച് ദിവസങ്ങളേ ബാക്കിയുള്ളൂ. പിന്നീട് തീർച്ചയായും നമ്മൾ നമ്മുടെ ശാന്തിധാമത്തിലേയ്ക്കും സുഖധാമത്തിലേയ്ക്കും പോകും. ലോകത്തിനാണെങ്കിൽ ഇതുപോലും അറിയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് അനുഭവമാകുന്നില്ലേ. ഇപ്പോൾ ബാബയെ പൂർണ്ണമായും അറിഞ്ഞുകഴിഞ്ഞു. അവർ എല്ലാവരും കരുതുന്നത് പരമാത്മാവ് ലിംഗമാണ് എന്നാണ്. ശിവലിംഗത്തിന്റെ പൂജയും ചെയ്യുന്നു. നിങ്ങൾ ശിവക്ഷേത്രങ്ങളിലേയ്ക്ക് പോകുമായിരുന്നു, ശിവലിംഗം എന്ത് വസ്തുവാണ് എന്നത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് ജഢമാണെങ്കിൽ തീർച്ചയായും ചൈതന്യവും ഉണ്ടാകും! ഇതെല്ലാം എന്താണ്? ഭഗവാൻ മുകളിലുള്ള രചയിതാവാണ്. ഇത് അവരുടെ അടയാളമാണ് കേവലം പൂജ ചെയ്യുന്നതിനായി മാത്രമുള്ളത്. പൂജ്യനാണെങ്കിൽ പിന്നെ ഈ വസ്തുക്കളൊന്നും ഉണ്ടാകില്ല. ശിവകാശിയിലെ ക്ഷേത്രത്തിലേയ്ക്ക് പോകുന്നു, ആർക്കെങ്കിലും അറിയുമോ ഭഗവാൻ നിരാകാരനാണ്, നമ്മളും അവരുടെ സന്താനമാണ് എന്നത്. അച്ഛന്റെ കുട്ടികൾ ആയിട്ടുപോലും നാം എന്തുകൊണ്ടാണ് ദുഃഖിക്കുന്നത്? ചിന്തിക്കേണ്ട കാര്യമല്ലേ. ആത്മാവ് പറയുന്നു നാം പരമാത്മാവിന്റെ കുട്ടിയാണ് എന്ന് എങ്കിൽ നാം എന്തുകൊണ്ട് ദുഃഖിയാകുന്നു? ബാബ സുഖം നൽകുന്നവരല്ലേ. വിളിക്കുന്നുമുണ്ട്- അല്ലയോ ഭഗവാനേ, ഞങ്ങളുടെ ദുഃഖത്തെ ഇല്ലാതാക്കൂ. ഭഗവാൻ എങ്ങനെ ഇല്ലാതാക്കും? സുഖ-ദുഃഖങ്ങൾ തന്റെ കർമ്മത്തിന്റെ ഫലമാണ്. മനുഷ്യർ കരുതുന്നു സുഖത്തിന് പകരം സുഖവും ദുഃഖത്തിന് പകരമായി ദുഃഖവും നൽകുന്നത് പരമാത്മാവാണെന്ന്. അവരുടെ മേലെയിടുന്നു, ബാബ പറയുന്നു ഞാൻ ഒരിയ്ക്കലും ദുഃഖം നൽകുന്നില്ല. ഞാനാണെങ്കിൽ അരകല്പത്തിലേയ്ക്ക് സുഖം നൽകിയിട്ട് പോകുന്നു. പിന്നെ ഇത് സുഖ ദുഃഖത്തിന്റെ കളിയാണ്. സുഖത്തിന്റെ മാത്രം കളിയായിരുന്നുവെങ്കിൽ ഈ ഭക്തിയൊന്നും ഉണ്ടാവില്ലായിരുന്നു, ഭഗവാനെ കാണാനല്ലേ ഈ ഭക്തിയെല്ലാം ചെയ്യുന്നത്. ഇപ്പോൾ ബാബ ഇരുന്ന് മുഴുവൻ വാർത്തകളും കേൾപ്പിക്കുന്നു. ബാബ പറയുന്നു നിങ്ങൾ കുട്ടികൾ എത്ര ഭാഗ്യശാലികളാണ്. ആ ഋഷി മുനിമാർക്ക് എത്ര പ്രശസ്തിയാണ്. നിങ്ങൾ രാജഋഷികളാണ്, അവർ ഹഠയോഗ ഋഷികളാണ്. ഋഷി അർത്ഥം പവിത്രമായവർ. നിങ്ങൾ സ്വർഗ്ഗത്തിലെ രാജാവാകുകയാണ് എങ്കിൽ പവിത്രമായി തീർച്ചയായും മാറേണ്ടിവരും. സത്യ ത്രേതായുഗങ്ങളിൽ ആരുടെ രാജ്യമായിരുന്നോ വീണ്ടും അവരുടേതുതന്നെയാവും. ബാക്കി എല്ലാവരും പിന്നാലെ വരും. നിങ്ങൾ ഇപ്പോൾ പറയുന്നു ഞങ്ങൾ ശ്രീമതം അനുസരിച്ച് നമ്മുടെ രാജ്യം സ്ഥാപിക്കുകയാണ്. പഴയ ലോകത്തിന്റെ വിനാശം ഉണ്ടാകാനും സമയം എടുക്കുമല്ലോ. സത്യയുഗം വരണം, കലിയുഗം പോകണം.

എത്ര വലിയ ലോകമാണ്. ഓരോ ഓരോ നഗരവും മനുഷ്യരെക്കൊണ്ട് എത്ര നിറഞ്ഞിരിക്കുന്നു. ധനവാനായ മനുഷ്യർ ലോകം ചുറ്റുന്നു. പക്ഷേ ഇവിടെ മുഴുവൻ ലോകത്തേയും ആർക്കും കാണാൻ സാധിക്കില്ല. ങ്ഹാ, സത്യയുഗത്തിൽ കാണാൻ കഴിയും എന്തുകൊണ്ടെന്നാൽ സത്യയുഗത്തിൽ ഒരേയൊരു രാജ്യമേയുള്ളു, വളരെ കുറച്ച് രാജാക്കന്മാരേയുണ്ടാവൂ, ഇവിടെ നോക്കൂ എത്ര വലിയ ലോകമാണ്. ഇത്രയും വലിയ ലോകം ആര് ചുറ്റിക്കറങ്ങും. അവിടെ നിങ്ങൾക്ക് സമുദ്രത്തിലേയ്ക്ക് പോകേണ്ടതില്ല. അവിടെ സിലോണും ബർമ്മയുമെല്ലാം ഉണ്ടാവുമോ? ഇല്ല, ഒന്നുമുണ്ടാകില്ല. ഈ കറാച്ചിയും ഉണ്ടാകില്ല. നിങ്ങൾ എല്ലാവരും മധുരമായ നദിയുടെ തീരത്താണ് വസിക്കുക. കൃഷിയും പാടവുമെല്ലാം ഉണ്ടാകും, സൃഷ്ടി വളരെ വലുതാണ്. മനുഷ്യർ വളരെ കുറച്ചേയുണ്ടാകൂ പിന്നീടാണ് വൃദ്ധിയുണ്ടാകുന്നത്. പിന്നീട് അവിടെച്ചെന്ന് തന്റെ രാജ്യം സ്ഥാപിച്ചു. പതുക്കെ പതുക്കെ പിടിച്ചെടുക്കുന്നു. തന്റെ രാജ്യം സ്ഥാപിക്കുന്നു. ഇപ്പോൾ എല്ലാവരും ഉപേക്ഷിക്കേണ്ടതായി വരും. ആരുടേയും രാജ്യം തട്ടിയെടുക്കാത്ത ഒരേയൊരു രാജ്യം ഭാരതം മാത്രമാണ്, എന്തെന്നാൽ ഭാരതീയർ വാസ്തവത്തിൽ അഹിംസകരാണല്ലോ. ഭാരതം തന്നെയായിരുന്നു മുഴുവൻ ലോകത്തിന്റേയും അധികാരി ബാക്കിയെല്ലാവരും പിന്നാലെയാണ് വന്നത് അവർ കഷ്ണം കഷ്ണങ്ങളാക്കി കൊണ്ടുപോയി. നിങ്ങൾ ആരുടേയും രാജ്യം പിടിച്ചെടുത്തിട്ടില്ല, ഇംഗ്ലീഷുകാർ പിടിച്ചെടുത്തിട്ടുണ്ട്. നിങ്ങൾ ഭാരതവാസികളെ അച്ഛൻ വിശ്വത്തിന്റെ അധികാരിയാക്കുന്നു. നിങ്ങൾ എവിടെയും പോയിട്ടില്ലല്ലോ. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ മുഴുവൻ കാര്യങ്ങളുമുണ്ട്, വൃദ്ധമാതാക്കൾക്ക് ഇത്രയും കാര്യങ്ങൾ മുഴുവനായി മനസ്സിലാക്കാൻ സാധിക്കില്ല. ബാബ പറയുന്നു നിങ്ങൾ ഒന്നും പഠിച്ചിട്ടില്ല എന്നതും നല്ലതാണ്. പഠിച്ചത് എല്ലാം ബുദ്ധിയിൽ നിന്ന് മാറ്റേണ്ടിവരും, ഒരേയൊരു കാര്യം മാത്രമാണ് ഓർമ്മവെയ്ക്കേണ്ടത്- മധുരമായ മക്കളേ അച്ഛനെ ഓർമ്മിക്കൂ. നിങ്ങൾ പറയുമായിരുന്നല്ലോ ബാബാ അങ്ങ് വരുകയാണെങ്കിൽ ഞങ്ങൾ ബലിയാകും സമർപ്പണമാകും എന്ന്. അങ്ങ് പിന്നീട് ഞങ്ങളിൽ ബലിയാകണം. കൊടുക്കൽ വാങ്ങൽ നടക്കാറുണ്ടല്ലോ. വിവാഹ സമയത്ത് വധൂ- വരൻ പരസ്പരം കൈകളിൽ ഉപ്പ് നൽകാറുണ്ട്. ബാബയോടും പറയുന്നു, ഞങ്ങൾ പഴയത് എല്ലാം അങ്ങയ്ക്ക് നൽകുന്നു. മരിക്കുകതന്നെ വേണം, ഇതെല്ലാം അവസാനിക്കാനുള്ളതാണ്. അങ്ങ് പിന്നീട് ഞങ്ങൾക്ക് പുതിയ ലോകത്തിൽ നൽകിയാൽ മതി. ബാബ വരുന്നതുതന്നെ എല്ലാവരേയും കൊണ്ടുപോകാനാണ്. കാലനല്ലേ. സിന്ധിൽ പറയുമായിരുന്നു- എല്ലാവരേയും പേടിപ്പിച്ച് കൂടെക്കൊണ്ടുപോകുന്നത് ഏത് കാലനാണ്, നിങ്ങൾ കുട്ടികളാണെങ്കിൽ സന്തോഷിക്കുകയാണ്. ബാബ വരുന്നതുതന്നെ കൊണ്ടുപോകാനാണ്. നമ്മൾ സന്തോഷത്തോടെ നമ്മുടെ വീട്ടിലേയ്ക്ക് പോകും. സഹിക്കേണ്ടതായും വരും. നല്ല നല്ല വലിയ വലിയ വീട്ടിലെ മാതാക്കൾ അടികൊള്ളുന്നു. നിങ്ങൾ സത്യമായ സമ്പാദ്യം ഉണ്ടാക്കുന്നു. മനുഷ്യർക്ക് എന്തെങ്കിലും അറിയുമോ, അവർ കലിയുഗീ ശൂദ്രസമ്പ്രദായത്തിലുള്ളവരാണ്. നിങ്ങൾ സംഗമയുഗികളാണ്, പുരുഷോത്തമരായി മാറുകയാണ്. അറിയാം ആദ്യ നമ്പറിലെ പുരുഷോത്തമർ ഈ ലക്ഷ്മീ നാരായണന്മാരല്ലേ. പിന്നീട് ഡിഗ്രി കുറയുന്നു. മുകളിൽ നിന്നും താഴേയ്ക്ക് വന്നുകൊണ്ടിരിക്കും. പിന്നീട് പതുക്കെ പതുക്കെ വീണുകൊണ്ടിരിക്കും. ഈ സമയത്ത് എല്ലാവരും വീണുകഴിഞ്ഞു. വൃക്ഷം പഴയതായി മാറി, തായ്ത്തടി ജീർണ്ണിച്ചുകഴിഞ്ഞു. ഇപ്പോൾ വീണ്ടും സ്ഥാപനയാവുകയാണ്. ഫൗണ്ടേഷൻ നിർമ്മിക്കുകയല്ലേ. തൈ എത്ര ചെറുതായിരിക്കും പക്ഷേ അതിൽ നിന്ന് എത്ര വലിയ വൃക്ഷമാണ് ഉണ്ടാകുന്നത്. ഇതും വൃക്ഷമാണ്, സത്യയുഗത്തിൽ വളരെ ചെറിയ വൃക്ഷമായിരിക്കും. ഇപ്പോൾ എത്ര വലിയ വൃക്ഷമാണ്. മനുഷ്യ സൃഷ്ടിയിൽ വൈവിദ്ധ്യമായ എത്ര പുഷ്പങ്ങളാണ്. ഒരു വ്യക്ഷത്തിൽ തന്നെ എത്ര വ്യത്യാസമാണ്. മനുഷ്യ സൃഷ്ടിയുടേത് അനേകം വെറൈറ്റി ധർമ്മങ്ങളുടെ വൃക്ഷമാണ്. ഒരാളുടെ രൂപം അടുത്താളുമായി സാമ്യമുണ്ടാകില്ല. പൂർവ്വനിശ്ചിതമായ അനശ്വര നാടകമല്ലേ. ആരുടേയും പാർട്ട് ഒരുപോലെയാവില്ല. ഇതിനെയാണ് പ്രകൃതിയിലെ മുൻകൂട്ടി നിശ്ചയിച്ച പരിധിയില്ലാത്ത നാടകം എന്ന് പറയുന്നത്, ഇതിലും ഒരുപാട് കൃത്രിമമുണ്ട്. ഏത് വസ്തുവാണോ റിയൽ ആയിരിക്കുന്നത് അത് നശിക്കുന്നു. പിന്നീട് 5000 വർഷങ്ങൾക്ക് ശേഷമേ യാഥാർത്ഥ്യമാകൂ. ചിത്രങ്ങളും കൃത്യമായതൊന്നുമല്ല ഉണ്ടാക്കിയിരിക്കുന്നത്. ബ്രഹ്മാവിന്റെയും മുഖം നിങ്ങൾ 5000 വർഷങ്ങൾക്ക് ശേഷം കാണും. ഈ ഡ്രാമയുടെ രഹസ്യം മനസ്സിലാക്കുന്നതിന് വളരെ വിശാലമായ ബുദ്ധിവേണം. ബാക്കി ഒന്നും മനസ്സിലായില്ലെങ്കിലും ഒരു കാര്യം ബുദ്ധിയിൽ വെയ്ക്കൂ- ഒരേയൊരു ശിവബാബ രണ്ടാമതായി ആരുമില്ല. ഇത് ആത്മാവാണ് പറഞ്ഞത്- ബാബാ ഞങ്ങൾ അങ്ങയെ മാത്രമേ ഓർമ്മിക്കൂ. ഇത് സഹജമല്ലേ. കൈകൾകൊണ്ട് കർമ്മം ചെയ്തുകൊണ്ടിരിക്കൂ ബുദ്ധികൊണ്ട് ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കൂ. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സഹനശീലമാകുന്ന ഗുണത്തെ ധാരണ ചെയ്ത് മായയുടെ വിഘ്നങ്ങളിൽ വിജയിക്കണം. അനേകം ആപത്തുകൾ വരും, അത്യാചാരങ്ങൾ ഉണ്ടാകും- ഇങ്ങനെയുള്ള സമയങ്ങളിൽ സഹിച്ച് ബാബയുടെ ഓർമ്മയിൽ ഇരിക്കണം, സത്യമായ സമ്പാദ്യം ഉണ്ടാക്കണം.

2) വിശാലബുദ്ധിയായി മാറി പൂർവ്വ നിശ്ചിതമായ ഈ നാടകത്തെ നല്ലരീതിയിൽ മനസ്സിലാക്കണം, ഇത് പ്രകൃത്യാ ഉണ്ടായ ഡ്രാമയാണ് അതിനാൽ ചോദ്യമേ ഉദിക്കുന്നില്ല. ബാബ നൽകുന്ന ശ്രേഷ്ഠമായ മതം എന്താണോ അത് അനുസരിച്ച് നടക്കണം.

വരദാനം :- മായാജിത്ത് വിജയി ആകുന്നതിനൊപ്പം പരോപകാരിയായി ഭവിക്കട്ടെ.
ഇപ്പോൾ വരയ്ക്കും സ്വ മംഗളത്തിനായി വളരെയധികം സമയം ചിലവാക്കുന്നുണ്ട് ഇനി പരോപകാരിയായി മാറു. മായാജീത് വിജയി ആകുന്നതിനോടൊപ്പം തന്നെ സർവ്വ ഖജനാക്കളെയും വിധാതാവായി കൊണ്ട് അർത്ഥം ഓരോ ഖജനാക്കളെയും കാര്യത്തിൽ ഉപയോഗിക്കു. സന്തോഷത്തിന്റെ ഖജനാവ്, ശക്തിയുടെ ഖജനാവ്, ശാന്തിയുടെ ഖജനാവ്, ജ്ഞാനത്തിന്റെ ഖജനാവ്, ഗുണങ്ങളുടെ ഖജനാവ്, സഹയോഗം നൽകുന്നതിന്റെ ഖജനാവ് ഇവയെല്ലാം നൽകുകയും വർദ്ധിപ്പിക്കുകയും ചെയ്യുക. ഇപ്പോൾ വിധാതാവിന്റെ സ്ഥിതി അനുഭവം ചെയ്യുക അർത്ഥം പരോപകാരി ആയി മാറുക അപ്പോൾ അനേക ജന്മത്തിൽ വിശ്വരാജ്യ അധികാരിയായി മാറും.
സ്ലോഗന് :- വിശ്വ മംഗളകാരിയായി മാറണം എന്നുണ്ടെങ്കിൽ തന്റെ സർവ്വ കുറവുകളെയും സദാ കാലത്തേക്ക് വിടചൊല്ലുക.

 

അവ്യക്ത സൂചന: ലഗൻ ആകുന്ന അഗ്നിയെ പ്രജ്വലിപ്പിച്ചുകൊണ്ടു യോഗം ജ്വാലാരൂപം ആക്കി മറ്റു

ഏതു പോലെയാണോ രാജാവിന്റെയും പ്രജകളുടെയും സുരക്ഷിതത്വത്തിന് വേണ്ടി കോട്ട പണിയുന്നത്. അതുപോലെ താങ്കൾ കുട്ടികളും സ്വയത്തിനു വേണ്ടിയും സാഥികൾക്കു വേണ്ടിയും അന്യ ആത്മാക്കൾക്കു വേണ്ടിയും ജ്വാല രൂപമാകുന്ന ഓർമ്മയുടെ കോട്ട പണിയു. ഓർമ്മയുടെ ശക്തിശാലി ജ്വാല ഓരോ ആത്മാക്കൾക്കും സുരക്ഷിതമായി അനുഭവപ്പെടും.

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.