മലയാളം മുരളി · Brahma Kumaris

ഇന്നത്തെ മുരളി · 2025, സെപ്റ്റംബർ 28

ഓം ശാന്തി · BapDada · 2025, സെപ്റ്റംബർ 28

ഇന്നത്തെ മുരളി — എല്ലാ ദിവസവും പുതിയത്.

18
മുരളി2025, സെപ്റ്റംബർ 28 · മലയാളം
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

28-09-2025
ഓം ശാന്തി
അവ്യക്തബാപ്ദാദ
മധുബന്
15/02/07

അലസത, ആലസ്യംഒഴിവ്കഴിവ്ഇവയുടെയെല്ലാംനിദ്രയിൽനിന്ന്ഉണരുന്നതാണ്ശിവരാത്രിയുടെസത്യമായഉറക്കമൊഴിയ്ക്കൽ.

ഇന്ന് ബാപ്ദാദ വിശേഷിച്ച് തന്റെ നാനാഭാഗത്തുമുള്ള അതീവ സ്നേഹികളും, വളരെക്കാലത്തെ വേർപാടിന് ശേഷം തിരികെ കിട്ടിയ പരമാത്മ സ്നേഹത്തിനു പാത്രമായ കുട്ടികളുമായി മിലനത്തിനും, വിചിത്രമായ ബാബ കുട്ടികളുടെ ജന്മദിനം ആഘോഷിക്കാനും വന്നതാണ്. നിങ്ങൾ എല്ലാവരും ഇന്ന് വിശേഷമായ വിചിത്ര ജന്മ ദിനം ആഘോഷിക്കാൻ വന്നതല്ലേ! ഈ ജന്മദിനം മുഴുവൻ കല്പത്തിലും വേറെ ആർക്കും ഉണ്ടാകില്ല. ഒരിക്കലും കേട്ടിട്ടുണ്ടാകില്ല അച്ഛനും മക്കളും ഒരു ദിവസം ജന്മദിനം ഉള്ളത്. നിങ്ങൾ എല്ലാവരും ബാബയുടെ ജന്മദിനം ആഘോഷിക്കാൻ വന്നതാണോ അതോ കുട്ടികളുടെയും ജന്മദിനം ആഘോഷിക്കാൻ വന്നിരിക്കുകയാണോ? മുഴുവൻ കല്പത്തിലും പരമാത്മ പിതാവും കുട്ടികളുമായി ഇത്രയ്ക്ക് ആഴമേറിയ സ്നേഹമാണ് അത് അനേക ജന്മങ്ങൾ കൂടെ ഉണ്ടാകും. ബാബ ഒറ്റയ്ക്ക് വിശ്വപരിവർത്തനത്തിന്റെ കാര്യം ചെയ്യുന്നില്ല,കുട്ടികളുടെ കൂടെയാണ് ചെയ്യുന്നത്. ഇത് അലൗകീകമായി കൂടെ ഇരിക്കുന്നതിന്റെ സ്നേഹം, കൂട്ടുകാർ ആകുന്നതിന്റെ സ്നേഹം ഈ സംഗമത്തിലാണ് അനുഭവം ചെയ്യുന്നത്. ബാബയും കുട്ടികളുമായി ഇത്രയ്ക്ക് ആഴമേറിയ സ്നേഹമാണ് ജനിക്കുന്നതും ഒരുമിച്ചാണ്, വസിക്കുന്നതും എവിടെയാണ്? ഒറ്റയ്ക്കാണോ കൂടെയാണോ? ഓരോ കുട്ടിയും ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും പറയുന്നു ഞങ്ങൾ ബാബയുടെ കൂടെ കമ്പയിന്റ് ആണ്! ഒറ്റയ്ക്ക് ഇരിക്കാറില്ലല്ലോ! ജനനം ഒരുമിച്ചാണ്, ഒന്നിച്ചാണ് ഇരിക്കുന്നത്, മുന്നോട്ടുള്ള വാഗ്ദാനം എന്താണ്? കൂടെയാണ്, കൂടെയിരിക്കും, നമ്മുടെ മധുരമായ വീട്ടിലേക്ക് കൂടെ പോകും. ഇത്രയും സ്നേഹം വേറെ ഏതെങ്കിലും അച്ഛനും മക്കൾക്കും കണ്ടിട്ടുേണ്ടാ? ഏത് കുട്ടികൾ ആണെങ്കിലും,എവിടെ ആയാലും,എങ്ങനെ ആണെങ്കിലും, ഒരുമിച്ചാണ്, മുന്നോട്ടും ഒരുമിച്ച് പോകേണ്ടവർ ആണ്. ഈ വിചിത്രവും ഏറ്റവും പ്രതീയപ്പെട്ടതുമായ ജന്മദിനം ആഘോഷിക്കുവാനാണ് വന്നത്. സന്മുഖത്ത് ആഘോഷിക്കുന്നവർ ആയാലും,ദേശവിദേശങ്ങളിലും നാനാഭാഗത്തും ഒരുമിച്ച് ആഘോഷിക്കുകയാണ്.

ബാപ്ദാദ നാനാഭാഗത്തും കണ്ടുകൊണ്ടിരിക്കുകയാണ് എല്ലാ കുട്ടികളും എങ്ങനെയാണ് ഉന്മേഷത്തോടെ ഉത്സാഹത്തോടെ ഹൃദയത്തിന്റെയുള്ളിൽ ആഹാ ബാബാ! ആഹാ ബാബ! ആഹാ ജന്മദിനം എന്ന പാട്ട് പാടിക്കൊണ്ടിരിക്കുന്നത്. സ്വിച്ചിടുമ്പോൾ നാനാഭാഗത്തേയും ശബ്ദം, ഹൃദയത്തിന്റെ ശബ്ദം ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും ശബ്ദം ബാപ്ദാദയുടെ കാതുകളിൽ കേൾക്കുന്നുണ്ട്. ബാപ്ദാദ എല്ലാ കുട്ടികളുടെയും ഉന്മേഷവും ഉത്സാഹവും കണ്ടു കുട്ടികൾക്ക് തന്റെ ദിവ്യ ജന്മത്തിന്റെ കോടാനുകോടി മടങ്ങായി ആശംസകൾ നൽകുന്നു. വാസ്തവത്തിൽ ഉത്സവത്തിന്റെ അർത്ഥമാണ് ഉന്മേഷത്തോടെ ഉത്സാഹത്തോടെയും ഇരിക്കുക. നിങ്ങൾ എല്ലാവരും ഉത്സാഹത്തോടെ ഈ ഉത്സവം ആഘോഷിക്കുകയാണ്. പേരും ഭക്തർ വച്ചിട്ടുള്ളത് ശിവരാത്രി എന്നാണ്.

ആരാണോ നിങ്ങളുടെ ഈ വിചിത്രമായ ജന്മദിനത്തിന്റെ അനുകരണം വളരെ നല്ലതായി ചെയ്തിട്ടുള്ളത്, ആ ഭക്ത ആത്മാവിനു ഇന്ന് ബാപ്ദാദ ആശംസകൾ നൽകുകയാണ്. താങ്കൾ ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും രൂപത്തിലാണ് ആഘോഷിക്കുന്നത്, ആ ഭക്ത ആത്മാവ്, നിങ്ങൾ ആഘോഷിച്ചത് ഭാവനയുടെയും വിശ്വാസത്തിന്റെയും രൂപത്തിൽ അനുകരിച്ചു. ആ കുട്ടിയ്ക്ക് ആശംസകൾ നൽകുകയാണ്, വളരെ നല്ലതായി അനുകരിക്കുന്നതിന്റെ പാർട്ട് അഭിനയിച്ചു. നോക്കിയാൽ ഓരോ കാര്യവും അനുകരിച്ചിട്ടുണ്ട്. അനുകരിക്കാനും ബുദ്ധി വേണമല്ലോ! മുഖ്യമായ കാര്യമാണ് ഈ ദിവസം ഭക്തർ വ്രതം എടുക്കും, അവർ ഭക്ഷണ പാനീയങ്ങളുടെ വ്രതമാണ് എടുക്കുന്നത്, ഭാവനയിൽ വൃത്തിയെ ശ്രേഷ്ഠമാക്കുന്നതിനുള്ള വ്രതമാണ് എടുക്കുന്നത്, അവർക്ക് ഓരോ വർഷവും ചെയ്യേണ്ടതായി വരുന്നുണ്ട്,നിങ്ങൾ എന്ത് വ്രതമാണ് എടുത്തത്?ഒരു പ്രാവശ്യമാണ് വ്രതം എടുക്കുന്നത്, ഓരോ വർഷവും വ്രതം എടുക്കാറില്ല. ഒറ്റ പ്രാവശ്യമാണ് പവിത്രതയുടെ വ്രതം എടുത്തത്. എല്ലാവരും പവിത്രതയുടെ വ്രതം എടുത്തിട്ടുണ്ട്,പക്കയായി എടുത്തിട്ടുേണ്ടാ? ആരാണോ പക്കയായി എടുത്തിട്ടുള്ളത് അവർ കൈ ഉയർത്തൂ. പക്കാ ആണല്ലോ? കുറച്ചു കുറച്ചു പക്കയാകാൻ ബാക്കിയില്ലല്ലോ? പാക്കയാണോ? ശരി. അടുത്ത ചോദ്യം ഉണ്ട്, വ്രതം നല്ലതായി എടുത്തതിനു ആശംസകൾ ഉണ്ട്. അപവിത്രതയ്ക്കും മുഖ്യമായി അഞ്ച് കൂട്ടുകാർ ഉണ്ടല്ലോ,ശരിയല്ലേ! തലയാട്ടൂ. ശരി അഞ്ചിന്റെയും വ്രതം എടുത്തോ? അതോ രണ്ടു മൂന്നിന്റെ വ്രതമാണോ എടുത്തത്? എവിടെയാണോ പവിത്രത ഉള്ളത് അവിടെ അംശം എങ്കിലും അപവിത്രത ഉെണ്ടങ്കിൽ സമ്പൂർണ്ണ പവിത്ര ആത്മാവ് എന്ന് പറയുമോ? ബ്രാഹ്മണ ആത്മാക്കളായ നിങ്ങളുടെ പവിത്രത ബ്രാഹ്മണ ജന്മത്തിന്റെ സമ്പത്ത് ആണ്, വ്യക്തിത്വമാണ്, രാജകീയതയാണ്. പരിശോധിക്കണം മുഖ്യമായ പവിത്രതയുടെ മേൽ ശ്രദ്ധ ഉേണ്ടാ? എന്നാൽ സമ്പൂർണ പവിത്രതയ്ക്കു വേണ്ടി വേറെ ഏതൊക്കെ കൂട്ടുകാർ ഉേണ്ടാ അവരെ അയച്ചു വിടുന്നില്ലല്ലോ? ചെറിയതിനോട് സ്നേഹം കാണിച്ചു വലുതിനെ നേരെയാക്കി. എന്താ ബാബയുടെ സമ്മതം ഉേണ്ടാ മറ്റ് നാലു പേരെ കൂട്ടുകാർ ആക്കാൻ. ബ്രഹ്മചര്യം മാത്രമല്ല പവിത്രത എന്ന് പറയുന്നത്. ബ്രഹ്മചര്യത്തോടൊപ്പം ബ്രഹ്മാചാരി ആകണം അർഥം പവിത്രതയുടെ വ്രതം പാലിക്കണം. പല കുട്ടികളും ആത്മീയ സംഭാഷണത്തിൽ പറയാറുണ്ട്, എല്ലാവരും ആത്മീയ സംഭാഷണം ചെയ്യില്ലേ. പറയുന്നു ബാബ മുഖ്യമായത് ശരിയാക്കിയല്ലോ, ബാക്കി ചെറിയതൊക്കെ ഇടയ്ക്കു മനസ്സാ സങ്കല്പത്തിൽ വരുന്നുണ്ട്. മനസ്സിൽ വരുന്നു വാക്കിൽ വരില്ല, മനസ്സു മറ്റാരും കാണുന്നില്ലല്ലോ. ചിലർ പിന്നീട് പറയുന്നു ചെറിയ കുട്ടികളോട് സ്നേഹം ഉണ്ടാകുമല്ലോ. ഈ നാലുേപരോടും സ്നേഹം വരുന്നു. ക്രോധം വരുന്നുണ്ട്.മോഹം വരുന്നുണ്ട്,ആഗ്രഹിക്കുന്നില്ല വരുന്നു. ബാപ്ദാദ പറയുന്നു ആര് വന്നാലും നിങ്ങൾ വാതിൽ തുറക്കുമ്പോഴാണല്ലോ കയറുന്നത്! എന്തിനാണ് വാതിൽ തുറക്കുന്നത്?കുറവുകളുടെ വാതിലാണ് തുറക്കുന്നത്, കുറവുകളുടെ വാതിൽ തുറക്കുക എന്നാൽ ആഹ്വാനം ചെയ്യുക.

ഇന്നത്തെ ദിവസം ബാപ്ദാദയുടെ ജന്മദിനം ആഘോഷിക്കുകയാണ്, ജന്മമെടുത്തപ്പോൾ തന്നെ വ്രത ത്തിന്റെ പ്രതിജ്ഞ ചെയ്തു. ഏറ്റവുമാദ്യം ബാബ ഏത് വരദാനമാണ് നൽകിയത്? ജന്മ ദിനത്തിലെ വരദാനം ഓർമ്മ ഉേണ്ടാ? എന്താണ് നൽകിയത്? പവിത്ര ഭവ, യോഗി ഭവ. എല്ലാവർക്കും വരദാനം ഓർമ്മയുേണ്ടാ? ഓർമ്മയുേണ്ടാ മറന്നു പോയില്ലല്ലോ? ഒന്നിന്റെ മാത്രമല്ല പവിത്ര ഭവയുടെ വരദാനം, അഞ്ചിന്റെയും നൽകി. ഇന്ന് ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത്?ജന്മദിനം ആഘോഷിക്കാൻ വന്നിരിക്കുകയാണ്. ശിവരാത്രി ആഘോഷിക്കാൻ വന്നതാണ്, ജന്മദിനത്തിന്റെ സമ്മാനം കൊണ്ട് വന്നോ അതോ ഒന്നുമില്ലാതെയാണോ വന്നത്?സ്ഥാപനയുടെ 70വർഷം സമാപ്തമാകുകയാണ്. ഓർമ്മയില്ലേ! 70 വർഷം ചിന്തിച്ച് നോക്കൂ,താങ്കൾ പിന്നീടാണ് വന്നതെങ്കിലും സ്ഥാപനയുടെ 70 വർഷം ആയിരിക്കുകയാണ്! നിങ്ങൾ ഇപ്പോഴാണ് വന്നതെങ്കിലും സ്ഥാപനയുടെ കർത്തവ്യത്തിൽ നിങ്ങൾ സഹായികളാണ്. സഹായികൾ അല്ലെ! നിങ്ങൾ ആദ്യത്തെ തവണ വന്നവർ ആണെങ്കിലും. ആരാണോ ആദ്യത്തെ പ്രാവശ്യം മധുബനിൽ വന്നത്, അവർ കൈ ഉയർത്തൂ.ശരി. നിങ്ങൾ എല്ലാവരും ഇപ്പോൾ ഒരു വർഷമോ രണ്ടു വർഷമോ ആയവർ ആണെങ്കിലും സ്വയം എന്താണ് പറയുന്നത്? ബ്രഹ്മകുമാരിയും, ബ്രഹ്മകുമാരനും അതോ പുരുഷാർത്ഥി കുമാർ കുമാരിയാണോ? എന്താണ് വിളിക്കുന്നത്? ആരെങ്കിലും സ്വയം പുരുഷാർത്ഥി കുമാർ എന്ന് പറയാറുേണ്ടാ ! ബ്രഹ്മകുമാരൻ എന്നാണല്ലോ ചേർക്കുന്നത്! എല്ലാവരും ബി.കെ എഴുതുമോ അതോ പി.കെ എഴുതുമോ? പുരുഷാരത്ഥി കുമാർ. പ്രതിജ്ഞ എന്താണ്? കൂടെ ഇരിക്കും, കൂടെ പോകും, കാമ്പയിന്റ് ആയിരിക്കും, എങ്കിലും കമ്പയിന്റ് ആകണമെങ്കിൽ സമാനത ഉണ്ടാകണം.! ഇപ്പോൾ 70 വർഷത്തിന്റെ ഉത്സവം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ബാപ്ദാദ കണ്ടു ഏത് സോണിനു സേവനത്തിന്റെ ടേൺ കൊടുക്കുന്നുേണ്ടാ അവർ 70 വർഷത്തിന്റെ സമ്മാൻ സമരോഹ് ആഘോഷിക്കാറുണ്ട്,എല്ലാവരും ആഘോഷിക്കാറില്ലേ! ചെറിയ ചെറിയ ഗിഫ്റ്റുകൾ നൽകുക മാത്രം ചെയ്യുന്നു. ഇന്ന് ഒന്ന് ജന്മദിനം ആണ്, ആഘോഷിക്കാൻ വന്നിരിക്കുകയല്ലേ, പക്കാ അല്ലെ? രണ്ടാമത് 70 വർഷം പൂർത്തിയായി, സമ്മാൻ സമാരോഹ് ആഘോഷിക്കുകയാണല്ലോ, ജന്മദിനവും ആഘോഷിക്കുകയാണ്, അതിനു എന്ത് സമ്മാനം എന്ത് നൽകും? ട്രേ നൽകുമോ,ഷീറ്റ് നൽകുമോ? എന്ത് സമ്മാനമാണ് കൊണ്ട് വന്നത്?വെള്ളി ഗ്ളാസ് നൽകും! തന്റെ ആശയുടെ ദീപങ്ങളായ കുട്ടികളെ പ്രതി ഇന്നത്തെ ദിവസം ബാപ്ദാദയുടെ ശുഭ ആഗ്രഹമാണ്. ആ ശുഭ ആഗ്രഹം ഏതാണ്,പറയട്ടെ? പറയുന്നതും കേൾക്കുന്നതും എന്താണ് അർത്ഥമാക്കുന്നത്? ഒരു കാതിൽ കൂടി കേൾക്കുകയും, ഹൃദയത്തിൽ ലയിച്ച് ചേർക്കുകയും ചെയ്യുക, അങ്ങനെയല്ലേ?പുറത്തേയ്ക്ക് കളയില്ലല്ലോ,ഇത്രയുമല്ല, ഹൃദയത്തിൽ ലയിച്ച് ചേർക്കുന്നു.ഇന്നത്തെ ദിവസത്തെ ശുഭ ആഗ്രഹം പറയട്ടെ, മുൻപിലത്തെ വരിയിലുള്ളവർ പറയൂ, തലയാട്ടൂ, ടീച്ചേർസ് തലയാട്ടൂ. നല്ലത് പതാക ഉയർത്തി കാണിക്കുന്നുണ്ട്. ഡബിൾ വിദേശികൾ പറയൂ? സ്വയത്തെ ബന്ധിക്കണം, അപ്പോൾ സമ്മതമാണ് എന്ന് പറയൂ, വെറുതെ പറയരുത്, 70 വർഷം ബാപ്ദാദയും അലസതയുടെയും ആലസ്യത്തിന്റെയും ഒഴിവ് കഴിവിന്റെ കളികൾ കണ്ടു. 70 ആയില്ലെങ്കിലും,50, 40,30,20 വർഷം ആയിട്ടുണ്ട്, ഇത്രയും സമയം കുട്ടികളുടെ ഈ കളികൾ വളരെയധികം കണ്ടതാണ്. ഇന്നത്തെ ദിവസം ഭക്തർ ജാഗരൺ ചെയ്യുന്നു, ഉറങ്ങില്ല, കുട്ടികളായ നിങ്ങളുടെ ജാഗരൺ ഏതാണ്? ഏത് നിദ്രയിലാണ് ഇടയ്ക്കിടയ്ക്ക് ഉറങ്ങിപോകുന്നത്, അലസത,ആലസ്യം, ഒഴിവു കഴിവിന്റെ നിദ്രയിൽ സുഖമായി ഉറങ്ങുന്നു. ഇന്ന് ബാപ്ദാദ ഈ മൂന്നു കാര്യങ്ങളും ഓരോ സമയത്തും ഉണർവോടെ കാണാൻ ആഗ്രഹിക്കുന്നു. എപ്പോൾ നോക്കിയാലും ക്രോധം വരുന്നു, അഭിമാനം വരുന്നുണ്ട്, ലോഭം വരുന്നുണ്ട്, കാരണമെന്താണ് പറയുന്നത്? ബാപ്ദാദയ്ക്ക് ഒരു ട്രേഡ് മാർക്ക് ആണ് കാണപ്പെടുന്നത്, ഏതെങ്കിലും കാര്യം വരുമ്പോൾ എന്താണ് പറയുന്നത്, ഇത് സംഭവിക്കാറുണ്ട്, നടന്നോളും...., അറിയില്ല ആരാണ് ചെയ്തത്? ഈ വാക്കുകളാണ് പറയുന്നത് ഇത് സംഭവിക്കാറുണ്ട്, ഇത് സാരമില്ല. ഇത് പുതിയ കാര്യമൊന്നും അല്ല. ഇതെന്താണ്? ഇത് അലസത അല്ലെ?ഇത് ചെയ്യാറുണ്ട്. കൂടുതലും ദേഷ്യത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഇത് ചെയ്യുമ്പോൾ ആണ് ഇങ്ങനെ വരുന്നത്.ഞാൻ തെറ്റ് ചെയ്തു, അത് പറയില്ല.ഇവർ ഇങ്ങനെ ചെയ്തപ്പോൾ ആണ് അങ്ങനെ സംഭവിച്ചത്. മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്താൻ വളരെ എളുപ്പമാണ്. ഇത് ചെയ്യാതിരുന്നാൽ അങ്ങനെ വരില്ല. ബാബ എന്താണോ പറഞ്ഞത് അത് നടക്കുന്നില്ല. അത് ചെയ്താൽ നടക്കും, ബാബയുടെ ശ്രീമത്തിലൂടെ ക്രോധത്തെ സമാപ്തമാക്കാൻ കഴിയുകയില്ലേ? ക്രോധത്തിന്റെ കുട്ടിയാണ് അഭിമാനം ഇപ്പോൾ അഭിമാനവും വ്യത്യസ്ത പ്രകാരത്തിലുള്ളത് ഉണ്ട്. ഇന്ന് നാലിന്റെയും വ്രതം എടുക്കുമോ? ആദ്യത്തെ കാര്യത്തിന്റെ വിശേഷമായ ദൃഢ സങ്കൽപം കൂടുതൽ പേരും ചെയ്തതാണ്. അതുപോലെ നാലിന്റെയും സങ്കൽപം ചെയ്യുമോ! ഈ ഒഴിവ് കഴിവ് പറയരുത്, ഇവർ ഇത് ചെയ്തപ്പോഴാണ് എന്റേതും ആയത്, ബാബ എന്താണോ ദിവസവും പറയുന്നത് അത് ഓർമ്മയിൽ ഇല്ല, അവർ ചെയ്തത് ആവർത്തിച്ച് ഓർമ്മിക്കുന്നു, ഇത് ഒഴിവ് കഴിവ് ആയില്ലേ! ഇന്ന് ബാപ്ദാദ ജന്മദിനത്തിന്റെ സമ്മാനം ആഗ്രഹിക്കുന്നത് ഈ മൂന്നു കാര്യങ്ങളാണ്, നാലിനെ കുറയ്ക്കുന്നു. സംസ്ക്കാരത്തെ നേരിടണം, സംസ്ക്കാരത്തെ നേരിടുകയല്ല ഇത് പേപ്പർ ആണ്. ഒരു ജന്മത്തിന്റെ പഠനവും മുഴുവൻ കല്പത്തിലേക്കുള്ള പ്രാപ്തിയും, അര കല്പത്തിന്റെ രാജ്യഭാഗ്യം, അര കല്പത്തെ പൂജ്യർ, മുഴുവൻ കല്പത്തിന്റെയും പ്രാപ്തി ഒരു ജന്മത്തിൽ, അത് ചെറിയ ജന്മമാണ്, മുഴുവൻ ജന്മം ഇല്ല. എന്താ ധൈര്യം ഉേണ്ടാ? ആരാണോ കരുതുന്നത് തീർച്ചയായും ധൈര്യം വയ്ക്കും, അങ്ങനെയാകരുത് പുരുഷാർത്ഥം ചെയ്യും, ശ്രദ്ധ നൽകും. ചെയ്യാം എന്നല്ല. കൊച്ചു കുട്ടികൾ അല്ല, 70 വർഷം പൂർത്തിയാകുകയാണ്. മൂന്നു നാലോ മാസമായ കുട്ടികളാണ് ങേ ങേ എന്ന് പറയുന്നത്. താങ്കൾ ബാബയുടെ സഹായികൾ ആണല്ലോ! വിശ്വ കല്യാണകാരി ആണ്, അവർക്കാണെങ്കിൽ 70 വർഷം പൂർത്തിയാകുകയാണ്. ബാപ്ദാദ കൈ ഉയർത്തിക്കുന്നില്ല, ബാപ്ദാദ കണ്ടു കൈ ഉയർത്തിയിട്ടും ഇടയ്ക്കിടയ്ക്ക് അലസരാകുന്നുണ്ട്. എന്താണ് മനസ്സിലാക്കുന്നത് എന്ത് സംഭവിച്ചാലും, പർവ്വതം പോലെയുള്ള പേപ്പർ വന്നാലും പർവ്വതത്തിനെ പഞ്ഞി ആക്കും, അങ്ങനെയുള്ള ദൃഢ സങ്കൽപം ചെയ്യാനുള്ള ധൈര്യം ഉേണ്ടാ! സങ്കൽപം ചെയ്യുന്ന സമയത്ത് വളരെ നല്ല സങ്കല്പമാണ് വയ്ക്കുന്നത്. ബാപ്ദാദയും കണ്ട് സന്തോഷിക്കുന്നു, എന്താണ് പക്ഷെ നടക്കുന്നത്, 70 വർഷം വെറുതെ വിട്ടു, പക്ഷെ ബാപ്ദാദ കണ്ടു സമയത്തെ വിശ്വസിക്കാനാകില്ല. ഈ ജ്ഞാനത്തിന്റെ ആധാരത്തിൽ പുരുഷാർത്ഥത്തിന്റെ കാര്യത്തിലേത് വളരെ കാലത്തിന്റെ കണക്കാണ്. ശരി ഇപ്പോൾ ചെയ്യും,വളരെ കാലമായുള്ള കണക്കാണ്,കാരണം ഓരോരുത്തരും എന്ത് പ്രാപ്തിയാണ് ആഗ്രഹിക്കുന്നത്? ഇപ്പോൾ കൈ ഉയർത്തിക്കാം ആരെങ്കിലും രാമനും സീതയും ആകുമോ? രാമനും സീതയുമാകാൻ ആഗ്രഹിക്കുന്നവർ കൈ ഉയർത്തൂ, രാജ്യഭാഗ്യം ലഭിക്കും. ചിലർ കൈ ഉയർത്തുന്നുണ്ട് രാമനും സീതയും ആകുമോ? ഡബിൾ വിദേശികൾ ആരെങ്കിലും കൈ ഉയർത്തുന്നുേണ്ടാ?(ആരുമില്ലേ) വളരെ കാലത്തേക്കുള്ള ഭാഗ്യം പ്രാപ്തമാക്കാൻ ആഗ്രഹിക്കുമ്പോൾ, ലക്ഷ്മീ നാരായണൻ ആകുകയെന്നാൽ വളരെ കാലത്തെ പ്രാപ്തിയാണ്. ഓരോ കാര്യത്തിനും വളരെ കാലം ആവശ്യമാണ്. ഇപ്പോൾ 63 ജന്മങ്ങളിലെ വളരെ കാലമായുള്ള സംസ്കാരമാണ് എന്ന് പറയുമല്ലോ, ഞങ്ങളുടെ ഭാവം അല്ല, ഭാവന അല്ല, സംസ്ക്കാരം 63 ജന്മങ്ങളിലേതാണ്. വളരെ കാലത്തെ കണക്കാണ്, ബാപ്ദാദയും ആഗ്രഹിക്കുന്നതിതാണ് സങ്കല്പത്തിൽ ദൃഢത വേണം, ദൃഢതയുടെ കുറവ് വരുന്നുണ്ട്, നടന്നുകൊള്ളും.... ഇങ്ങനെയാണ്, സാരമില്ല, ആരാണ് ആയിട്ടുള്ളത്, വേറെ ഒരു നല്ല കാര്യം എല്ലാവർക്കും അറിയാം, ബാപ്ദാദ കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്, സ്വയം ധൈര്യമില്ലെങ്കിൽ പറയും മഹാരഥികളും അങ്ങനെ ചെയ്യാറുണ്ട്, പിന്നെ ഞങ്ങൾ ചെയ്താൽ എന്താണ്? ബാപ്ദാദ ചോദിക്കുകയാണ് ഏത് സമയത്താണോ മഹാരഥികൾ തെറ്റ് ചെയ്യുന്നത് ആ സമയത് അവർ മഹാരഥികൾ ആണോ? എന്തിനാണ് മഹാരഥികളുടെ പേര് ചീത്തയാക്കുന്നത്? ആ സമയത്ത് അവർ മഹാരഥികൾ അല്ല, അതിനാൽ മഹാരഥികൾ എന്ന് പറഞ്ഞു സ്വയത്തെ ദുർബലമാക്കുന്നത് സ്വയത്തെ ചതിക്കുകയാണ്. മറ്റുള്ളവരെ നോക്കാൻ സഹജമാണ്,സ്വയത്തെ നോക്കാൻ അല്പം ധൈര്യം വേണം. ഇന്ന് ബാപ്ദാദ കണക്കുകൾ സമാപ്തമാക്കുന്നതിന്റെ സമ്മാനം നൽകാൻ വന്നിരിക്കുകയാണ്. കുറവിന്റെയും ഒഴിവ്കഴിവിന്റെയും കണക്ക് പുസ്തകം വളരെ വലിയ പുസ്തകമാണ്. അത് സമാപ്തമാക്കണം.ഓരോരുത്തരും ആരെല്ലാമാണോ ഞങ്ങൾ ചെയ്തു കാണിക്കും എന്ന് കരുതുന്നവർ, ചെയ്തേ തീരൂ, കുനിയുക തന്നെ വേണം,മാറുക തന്നെ വേണം, പരിവർത്തനത്തിന്റെ സെറിമണി ആഘോഷിച്ചിരിക്കണം, സങ്കൽപം വയ്ക്കും എന്ന് ആരാണോ കരുതുന്നത് അവർ കൈ ഉയർത്തൂ. ദൃഢമാണോ അതോ സാധാരണമായതാണോ. സാധാരണ സങ്കല്പവും ഉണ്ട് ദൃഢ സങ്കല്പവും ഉണ്ട്. താങ്കൾ എല്ലാവരും ദൃഢമായി ഉയർത്തിയതാണോ?ദൃഢമായി ഉയർത്തിയതാണോ?മധുബനിൽ ഉള്ളവർ കൈ ഉയർത്തൂ. ഇവിടെ മുന്നിൽ മധുബനിൽ ഉള്ളവരാണ് ഇരിക്കുന്നത്, വളരെ സമീപത്തിരിക്കുന്നതിനുള്ള അവസരമാണ്, ആദ്യത്തെ സീറ്റ് മധുബനിൽ ഉള്ളവർക്കാണ് ലഭിക്കുന്നത്, ബാപ് ദാദയ്ക്ക് സന്തോഷമാണ്.മുന്നിൽ ഇരിക്കൂ, മുന്നിൽ തന്നെ വരണം.

ഇന്നത്തെ സമ്മാനം നല്ലതല്ലേ.ബാപ്ദാദയ്ക്ക് സന്തോഷമാണ് കാരണം നിങ്ങൾ ഒരാൾ അല്ല. നിങ്ങളുടെ പിറകെ നിങ്ങളുടെ രാജധാനിയിൽ നിങ്ങളുടെ റോയൽ ഫാമിലി, നിങ്ങളുടെ റോയൽ പ്രജ, പിന്നീട് ദ്വാപരയുഗം,മുതൽ നിങ്ങളുടെ ഭക്തർ, സതോ രാജോ തമോ ഗുണി,മൂന്നു പ്രകാരത്തിലെ ഭക്തർ,നിങ്ങളുടെ പിറകിൽ വലിയ നിരയുണ്ട്. നിങ്ങൾ എന്ത് ചെയ്യുന്നുവോ നിങ്ങളുടെ പിറകിലുള്ളവർ ചെയ്യും. നിങ്ങൾ ഒഴിവ് കഴിവ് പറയുമ്പോൾ നിങ്ങളുടെ ഭക്തരും ഒഴിവു കഴിവുകൾ പറയും.ഇപ്പോൾ ബ്രാഹ്മണ പരിവാരത്തിലുള്ളവരും നിങ്ങളെ നോക്കി തലകീഴായി അനുകരിക്കാൻ സമർത്ഥരാണ്.ഇപ്പോൾ ദൃഢ സങ്കൽപം വയ്ക്കൂ, സംസ്ക്കാരത്തിന്റെ ഏറ്റുമുട്ടൽ ആയാലും,സ്വാഭാവത്തിന്റെ ഭിന്നതയാണെങ്കിലും,മൂന്നാമത്തെ കാര്യമാണ് ദുർബലതകളുടേത്, ആരെയെങ്കിലും കുറച്ച് ആരെങ്കിലും അസത്യമായ കാര്യം പറയുകയാണെങ്കിൽ ചിലകുട്ടികൾ പറയും ഞങ്ങൾക്ക് കൂടുതൽ ദേഷ്യം വരുന്നത് അസത്യം കാരണമാണ്. സത്യമായ അച്ഛനെ കൊണ്ട് സ്ഥിരീകരിച്ചു, സത്യമായ അച്ഛൻ നിങ്ങളുടെ കൂടെ ഉണ്ട്, മുഴുവൻ അസത്യമായ ലോകം ഒരു ഭാഗത്താണെങ്കിലും,ബാബ നിങ്ങളുടെ കൂടെ ഉണ്ട്, നിങ്ങളുടെ വിജയം നിശ്ചിതമാക്കപ്പെട്ടതാണ്.ആർക്കും നിങ്ങളെ അനക്കാൻ കഴിയില്ല,കാരണം ബാബ നിങ്ങളുടെ കൂടെ ഉണ്ട്. അസത്യമാണെന്നു പറയുന്നുണ്ട്. അസത്യത്തെ തന്നെ അസത്യമാക്കണം, വലുതാകുന്നത് എന്തിനാണ്! ബാബയ്ക്ക് ഒഴിവ്കഴിവ് ഇഷ്ട്ടമല്ല, ഇതുണ്ടായി, ഇതുണ്ടായി, ഇതുണ്ടായി.... ഈ ഗീതം ഇപ്പോൾ സമാപ്തമാക്കണം. ശരി ഉണ്ടായി, നല്ലതാകും, നല്ലതായിരിക്കും,എല്ലാവരെയും നല്ലതാക്കും. നല്ലത്, നല്ലത് നല്ലത് ഈ പാട്ട് പാടൂ.എങ്കിൽ ഇഷ്ടമാണോ? ഇഷ്ടമാണോ? ഒഴിവ് കഴിവ് സമാപ്തമാക്കുമോ? ആക്കുമോ? രണ്ടു കൈകളും ഉയർത്തൂ.വളരെ നന്നായി ഉയർത്തൂ. ശരി ഇനി താഴ്ത്തൂ, ഇപ്പോൾ നിങ്ങളുടെ പരിവർത്തനത്തിന്റെ കൈയ്യടിക്കൂ. (എല്ലാവരും ശക്തമായി കൈയ്യടിച്ചു) ശരി.

ശരി ഇപ്പോൾ ഓരോരുത്തരും ഒരു നിമിഷത്തേക്ക് ദൃഢ സങ്കല്പ സ്വരൂപത്തിലിരിക്കൂ,ഒഴിവ് കഴിവ്, ആലസ്യം,അലസത ഇത് നിരന്തരം ദൃഢ സങ്കല്പത്തിലൂടെ സമാപ്തമാക്കി വളരെ കാലത്തേക്കുള്ള സമ്പാദ്യം ശേഖരിക്കണം. എന്ത് സംഭവിച്ചാലും ഒന്നും കാണരുത്, ബാബയുടെ ഹൃദയ സിംഹാസനസ്ഥരായി ഇരിക്കണം, വിശ്വ സിംഹാസനസ്ഥരാകണം. ഈ ദൃഢ സങ്കല്പ സ്വരൂപത്തിൽ എല്ലാവരും ഇരിക്കൂ. ശരി.

നാലുഭാഗത്തെയും സദാ ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും അനുഭവത്തിലിരിക്കുന്ന, സദാ ദൃഢതയുടെയും സഫലതയുടെയും താക്കോൽ കാര്യത്തിൽ ഉപയോഗിക്കുന്ന, സദാ ബാബയുടെ കൂടെ ഓരോ കാര്യത്തിലും കൂട്ടുകാരായിരിക്കുന്ന,സദാ ഏകനാമിയും എക്കോണമിയും,ഏകാഗ്രതയുടെ സ്വരൂപത്തിൽ മുന്നോട്ടേക്ക് പറക്കുന്ന ബാപ്ദാദയുടെ അതീവ സ്നേഹികളും, വളരെ കാലത്തേ വേർപാടിന് ശേഷം തിരിച്ച് കിട്ടിയ വിശേഷ കുട്ടികൾക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്തേയും.

വരദാനം :- പരിധിയുള്ള സർവ്വ ആഗ്രഹങ്ങളുടെയും ത്യാഗം ചെയ്യുന്ന സത്യമായ തപസ്വി മൂർത്തിയായി ഭവിക്കട്ടെ.
പരിധിയുള്ള ആഗ്രഹങ്ങളുടെ ത്യാഗം ചെയ്ത സത്യസത്യമായ തപസ്വി മൂർത്തിയാകൂ. തപസ്വി മൂർത്തിയുടെ അർത്ഥമാണ് പരിധിയുള്ള ഇച്ഛാമാത്രം അവിദ്യാ സ്വരൂപം. ആരാണോ എടുക്കുന്നതിന്റെ സങ്കൽപം ചെയ്യുന്നത് അവർ അല്പകാലത്തേയ്ക്ക് എടുക്കുന്നു, സദാ കാലത്തേയ്ക്ക് നഷ്ടപ്പെടുത്തുന്നു. ഈ അല്പകാലത്തിന്റെ ആഗ്രഹങ്ങളാണ് തപസ്വീ ആകുന്നതിൽ വിശേഷമായി വിഘ്നരൂപമാകുന്നത് അതിനാൽ ഇപ്പോൾ തപസ്വീ മൂർത്തിയാകുന്നതിന്റെ തെളിവ് നൽകൂ,പരിധിയുള്ള സ്ഥാന മാനങ്ങൾ എടുക്കുന്നതിന്റെ ത്യാഗം ചെയ്ത് വിധാതാവാകൂ. വിധാതാവിന്റെ സംസ്ക്കാരം ഇമെർജ്ജ് ആകുമ്പോൾ, മാറ്റ് സംസ്കാരങ്ങൾ എല്ലാം സ്വതവേ ഇല്ലാതാകും.
സ്ലോഗന് :- കർമ്മത്തിന്റെ ഫലത്തിന്റെ സൂക്ഷമ ആഗ്രഹം വയ്ക്കുന്നതും ഫലം പകമാകുന്നതിനു മുൻപ് കഴിക്കുന്നതാണ്
 

അവ്യക്ത സൂചന- ഇപ്പോൾ സ്നേഹത്തിന്റെ അഗ്നി പ്രജ്വലിതമാക്കി യോഗം ജ്വാലാ സ്വരൂപമാക്കൂ.

എപ്പോഴാണോ ഓർമ്മയുടെ ജ്വാലാ സ്വരൂപമാകുന്നത് അപ്പോഴാണ് പാപകടേശ്വരൻ അഥവാ പാപം ഹരിക്കുന്നവർ ആകാൻ കഴിയുന്നത്. ഈ ഓർമ്മ അനേകാത്മാക്കളുടെ നിർബലത ദൂരെയാകും, ഇതിനായി ഓരോ സെക്കന്റും,ഒരോശ്വാസത്തിലും ബാബയും നിങ്ങളും കാമ്പയിന്റ് ആയിരിക്കൂ. ഒരു സമയത്തും സാധാരണ ഓർമ്മയാകരുത്.സ്നേഹവും ശക്തിയും രണ്ട് രൂപങ്ങളും കാമ്പയിന്റ് ആക്കൂ.

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.