| 10-10-2025 |
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
|
മധുബന് |
| മധുരമായകുട്ടികളേ - നിങ്ങൾക്ക്ഒരുബാബയിൽനിന്ന്ഏകമതംലഭിക്കുന്നു, അതിനെഅദ്വൈതമതമെന്ന്പറയുന്നു, ഈഅദ്വൈതമതത്തിലൂടെനിങ്ങൾക്ക്ദേവതയാകണം | |
| ചോദ്യം :- | മനുഷ്യർ ഈ മറവിയുടെ കളിയിൽ ഏറ്റവും മുഖ്യമായ ഏതൊരു കാര്യമാണ് മറന്നിരിക്കുന്നത്? |
| ഉത്തരം :- | നമ്മുടെ വീട് എവിടെയാണ്, അവിടേക്കുള്ള വഴി തന്നെ ഈ കളിയിലേക്ക് വന്ന് മറന്നിരിക്കുന്നു. വീട്ടിലേക്ക് എപ്പോഴാണ് പോകേണ്ടത് എങ്ങനെയാണ് പോകേണ്ടത് ഇതറിയുകയേയില്ല. ഇപ്പോൾ ബാബ വന്നിരിക്കുന്നു നിങ്ങൾ എല്ലാവരെയും കൂടെ കൊണ്ട്പോകുന്നതിന്. ഇപ്പോൾ നിങ്ങളുടെ പുരുഷാർത്ഥമാണ് ശബ്ദത്തിനുപരി മധുരമായ വീട്ടിലേക്ക് പോകുന്നതിന്റെ. |
| ഗീതം :- | രാത്രിയിലെ യാത്രക്കാരാ ക്ഷീണിക്കരുത്.... |
ഓം ശാന്തി. ഗീതത്തിന്റെ അർത്ഥവും മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കില്ല, ഡ്രാമാ പ്ലാനനുസരിച്ച്. നിങ്ങളെ സഹായിക്കുന്ന തരത്തിൽ ചില ഗീതങ്ങൾ മുനുഷ്യർ ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട്. കുട്ടികൾ മനസ്സിലാക്കുന്നുണ്ട് ഇപ്പോൾ നമ്മൾ തന്നെ ദേവതയായിക്കൊണ്ടിരിക്കുകയാണ.് ഏതുപോലെയാണോ ലൗകീക പഠിത്തം പഠിക്കുന്നവർ പറയുന്നത് ഞങ്ങൾ, വക്കീലായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ബുദ്ധിയിലുണ്ട് നമ്മൾ ദേവതയായിക്കൊണ്ടിരിക്കുകയാണ്- പുതിയ ലോകത്തേക്ക് വേണ്ടി. ഈ ചിന്ത കേവലം നിങ്ങൾക്ക് മാത്രമാണ് വരുന്നത്. അമരലോകം, പുതിയ ലോകം സത്യയുഗത്തെ തന്നെയാണ് പറയുന്നത്. ഇപ്പോഴാണെങ്കിൽ സത്യയുഗവുമില്ല, ദേവതകളുടെ രാജ്യവുമില്ല. ഇവിടെ ഉണ്ടാകുക സാധ്യമല്ല. നിങ്ങൾക്കറിയാം ഈ ചക്രം കറങ്ങി ഇപ്പോൾ നമ്മൾ കലിയുഗത്തന്റെ അന്ത്യത്തിൽ വന്നെത്തിയിരിക്കയാണ്. മറ്റാരുടെയും തന്നെ ബുദ്ധിയിൽ ചക്രം വരില്ല. അവരാണെങ്കിൽ സത്യയുഗത്തിന് ലക്ഷം വർഷങ്ങളെന്ന് പറയുന്നു. നിങ്ങൾ കുട്ടികൾക്ക് ഈ നിശ്ചയമുണ്ട് - തീർത്തും അയ്യായിരം വർഷങ്ങൾക്ക് ശേഷം ചക്രം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ 84 ജന്മം മാത്രമാണെടുക്കുന്നത്, കണക്കില്ലേ. ഈ ദേവീ-ദേവതാ ധർമ്മത്തെ അദ്വൈത ധർമ്മമെന്നും പറയുന്നു. അദ്വൈത ശാസ്ത്രത്തെയും മാനിക്കുന്നുണ്ട്. അതും ഒന്നുമാത്രമാണ,് ബാക്കി അനേക ധർമ്മങ്ങളുണ്ട്, ശാസ്ത്രങ്ങളും അനേകമുണ്ട്. നിങ്ങൾ ഒന്നാണ്. ഒന്നിലൂടെ ഒരു മതം ലഭിക്കുന്നു. അതിനെയാണ് പറയുന്നത് അദ്വൈത മതം. ഈ അദ്വൈത മതം നിങ്ങൾക്കാണ് ലഭിക്കുന്നത്. ദേവീ-ദേവതയാകുന്നതിന് വേണ്ടിയുള്ള പഠിത്തമല്ലേ അതുകൊണ്ടാണ് ബാബയെ ജ്ഞാന സാഗരൻ, നോളജ്ഫുൾ എന്ന് പറയുന്നത്. കുട്ടികൾ മനസ്സിലാക്കുന്നുണ്ട് നമ്മളെ ഭഗവാനാണ് പഠിപ്പിക്കുന്നത്, പുതിയ ലോകത്തേക്ക് വേണ്ടി. ഇത് മറക്കരുത്. എന്താ വിദ്യാലയത്തിൽ വിദ്യാർത്ഥി എപ്പോഴെങ്കിലും ടീച്ചറെ മറക്കാറുണ്ടോ? ഇല്ല. ഗൃഹസ്ഥ വ്യവഹാരത്തിൽ കഴിയുന്നവരും കൂടുതൽ പദവി നേടുന്നതിന് വേണ്ടി പഠിക്കാറുണ്ട്. നിങ്ങളും ഗൃഹസ്ഥ വ്യവഹാരത്തിൽ കഴിഞ്ഞുകൊണ്ടും പഠിക്കുന്നു, തന്റെ ഉന്നതി ഉണ്ടാക്കുന്നതിന്. മനസ്സിൽ ഇതു വരണം നമ്മൾ പരിധിയില്ലാത്ത അച്ഛനിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. ശിവബാബയും അച്ഛനാണ്, പ്രജാപിതാ ബ്രഹ്മാവും അച്ഛനാണ്. പ്രജാപിതാ ബ്രഹ്മാ ആദി ദേവനെന്ന പേര് പ്രസിദ്ധമാണ്. കേവലം കടന്നുപോയിരിക്കുന്നു. ഏതുപോലെയാണോ ഗാന്ധിയും കടന്നു പോയിരിക്കുന്നത്. ഗാന്ധിയെയും ബാപു ജിയെന്ന് പറയാറുണ്ട് എന്നാൽ മനസ്സിലാക്കുന്നില്ല, വെറുതേയങ്ങനെ പറയുന്നു. ഈ ശിവപിതാവ് സത്യം-സത്യമാണ്, ബ്രഹ്മാ ബാബയും സത്യം-സത്യമാണ്, ലൗകീക പിതാവും സത്യം-സത്യമായിരിക്കും. ബാക്കി മേയർ മുതലായവരെ ഇതുപോലെ പിതാവെന്ന് പറയുന്നു. അതെല്ലാം കൃത്രിമമാണ്. ഇതാണ് യഥാർത്ഥം. പരമാത്മാ പിതാവ് വന്ന് ആത്മാക്കളെ പ്രജാപിതാ ബ്രഹ്മാവിലൂടെ തന്റേതാക്കുന്നു. തീർച്ചയായും ധാരാളം കുട്ടികളുണ്ടായിരിക്കും. എല്ലാവരും യഥാർത്ഥത്തിൽ ശിവബാബയുടെ സന്താനങ്ങളാണ്, ബാബയെ എല്ലാവരും ഓർമ്മിക്കാറുണ്ട്. എന്നാൽ ചിലർ അച്ഛനെയും അംഗീകരിക്കാത്തവരായുണ്ട്, പക്കാ നാസ്തികരായിരിക്കും - അവർ പറയുന്നു ഇത് സാങ്കൽപ്പിക ലോകം ഉണ്ടാക്കിയിരിക്കുന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് ബാബ മനസ്സിലാക്കി തരുന്നു, ഇത് ഓർമ്മയിൽ വെയ്ക്കൂ - നമ്മൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. പഠിപ്പിക്കുന്നത് ശിവബാബയാണ്. ഇത് രാത്രിയും പകലും ഓർമ്മയുണ്ടായിരിക്കണം. ഇത് തന്നെയാണ് മായ അടിക്കടി മറപ്പിച്ചുകൊണ്ടിരിക്കുന്നത്, അതുകൊണ്ട് ഓർമ്മിക്കണം. അച്ഛൻ, ടീച്ചർ, ഗുരു മൂന്ന് പേരേയും മറന്ന് പോകുന്നു. എല്ലാം ഒന്നു തന്നെയാണ് എന്നിട്ടും മറന്ന് പോകുന്നു. രാവണനുമായുള്ള യുദ്ധം ഇതിലാണ്. ബാബ പറയുന്നു - അല്ലയോ ആത്മാക്കളേ, നിങ്ങൾ സതോപ്രധാനമായിരുന്നു, ഇപ്പോൾ തമോ പ്രധാനമായിരിക്കുന്നു. എപ്പോൾ ശാന്തിധാമത്തിലായിരുന്നോ അപ്പോൾ പവിത്രമായിരുന്നു. പവിത്രതയില്ലാതെ ഒരാത്മാവിനും മുകളിൽ ഇരിക്കാൻ സാധിക്കില്ല, അതുകൊണ്ടാണ് എല്ലാ ആത്മാക്കളും പതിത-പാവനനെ വിളിച്ചുകൊ ണ്ടിരിക്കുന്നത്. എപ്പോഴാണോ എല്ലാവരും പതിത തമോപ്രധാനമാകുന്നത് അപ്പോഴാണ് ബാബ വന്ന് പറയുന്നത് ഞാൻ നിങ്ങളെ സതോപ്രധാനമാക്കുന്നു. എപ്പോൾ നിങ്ങൾ ശാന്തിധാമത്തിലായിരുന്നോ അപ്പോൾ അവിടെ എല്ലാവരും പവിത്രമായിരുന്നു. അപവിത്ര ആത്മാവിന് അവിടെയിരിക്കാൻ സാധിക്കില്ല. എല്ലാവർക്കും ശിക്ഷകൾ അനുഭവിച്ച് തീർച്ചയായും പവിത്രമായി മാറണം. പവിത്രമാകാതെ ആർക്കും തിരിച്ച് പോകാൻ സാധിക്കില്ല. ഇനി ചിലർ പറയുന്നുണ്ട് ബ്രഹ്മത്തിൽ ലയിച്ചു, ജ്യോതി ജ്യോതിയിൽ ലയിച്ചു. ഇതെല്ലാം ഭക്തി മാർഗ്ഗത്തിലെ അനേക മതങ്ങളാണ്. നിങ്ങളുടേതാണ് അദ്വൈത മതം. മനുഷ്യനിൽ നിന്ന് ദേവതയാക്കാൻ ഒരു ബാബയ്ക്കേ സാധിക്കൂ. കൽപ-കൽപം ബാബ വരുന്നു പഠിപ്പിക്കാൻ. ബാബയുടെ ഭാഗം കൽപം മുൻപത്തേത് പോലെ തന്നെ നടക്കുന്നു. ഇത് അനാദിയും ഉണ്ടായതും-ഉണ്ടാക്കപ്പെട്ടതുമായ നാടകമല്ലേ. സൃഷ്ടി ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. സത്യയുഗം, ത്രേതാ, ദ്വാപരം, കലിയുഗം പിന്നീട് ഈ സംഗമയുഗം. മുഖ്യ ധർമ്മങ്ങളും ഇതാണ് ദൈവീകം, ഇസ്ലാമികം, ബൗദ്ധികം, ക്രിസ്തീയം അതായത് ഇതിലാണ് രാജ്യഭരണം നടക്കുന്നത്. ബ്രാഹ്മണർക്കും രാജധാനിയില്ല, കൗരവർക്കും രാജധാനിയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ഓരോ നിമിഷവും ഓർമ്മിക്കണം - പരിധിയില്ലാത്ത അച്ഛനെ. നിങ്ങൾക്ക് ബ്രാഹ്മണർക്കും മനസ്സിലാക്കി കൊടുക്കാൻ സാധിക്കും. ബാബ വളരെ തവണ മനസ്സിലാക്കി തന്നിട്ടുണ്ട് - ഏറ്റവുമാദ്യം കുടുമ ബ്രാഹ്മണരാണ്. ബ്രഹ്മാവിന്റെ വംശാവലി ഏറ്റവും ആദ്യം നിങ്ങളാണ്. ഇത് നിങ്ങൾക്കറിയാം പിന്നീട് ഭക്തി മാർഗ്ഗത്തിൽ നമ്മൾ തന്നെ പൂജ്യരിൽ നിന്ന് പൂജാരിയാകുന്നു. ഇപ്പോൾ വീണ്ടും നമ്മൾ പൂജ്യരായിക്കൊണ്ടിരിക്കുന്നു. ആ ബ്രാഹ്മണർ ഗൃഹസ്ഥികളായിരിക്കും, അല്ലാതെ സന്യാസിയല്ല. സന്യാസി ഹഠയോഗിയാണ്, വീടും കുടുംബവും ഉപേക്ഷിക്കുക ബലപ്രയോഗമല്ലേ. ഹഠയോഗികളും അനേക പ്രകാരത്തിലുള്ള യോഗം പഠിപ്പിക്കുന്നുണ്ട്. ജയ്പ്പൂരിൽ ഹഠയോഗികളുടെയും മ്യൂസിയമുണ്ട്. രാജയോഗത്തിന്റെ ചിത്രമില്ല. രാജയോഗത്തിന്റെ ചിത്രമുള്ളത് ഇവിടെ ദിൽവാഡയിൽ മാത്രമാണ്. ഇവരുടെ മ്യൂസിയം ഇല്ല. ഹഠയോഗത്തിന്റെ എത്ര മ്യൂസിയങ്ങളാണുള്ളത്. രാജയോഗത്തിന്റെ ക്ഷേത്രം ഇവിടെ ഭാരതത്തിൽ മാത്രമാണുള്ളത്. ഇതാണ് ചൈതന്യം. നിങ്ങൾ ഇവിടെ ചൈതന്യത്തിൽ ഇരിക്കുന്നു. സ്വർഗ്ഗം എവിടെയാണെന്നതിനെക്കുറിച്ച് മനുഷ്യർക്ക് ഒന്നും തന്നെ അറിയില്ല. ദിൽവാഡാ ക്ഷേത്രത്തിൽ താഴെ തപസ്യയിൽ ഇരിക്കുന്നു, പൂർണ്ണമായ ഓർമ്മചിഹ്നമാണ്. തീർച്ചയായും സ്വർഗ്ഗം മുകളിൽ തന്നെ കാണിക്കേണ്ടതായി വരുന്നു. മനുഷ്യർ പിന്നീട് കരുതുന്നു സ്വർഗ്ഗം മുകളിലാണെന്ന്. ഇതാണെങ്കിൽ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. അരകൽപത്തിന് ശേഷം സ്വർഗ്ഗം പിന്നീട് അടിയിലേക്ക് പോകും പിന്നീട് അരകൽപം സ്വർഗ്ഗം മുകളിൽ വരും. ഇതിന്റെ ആയുസ്സ് എത്രയാണ്, ആരും അറിയുന്നില്ല. നിങ്ങൾക്ക് ബാബ മുഴുവൻ ചക്രവും മനസ്സിലാക്കി തന്നിട്ടുണ്ട്. നിങ്ങൾ ജ്ഞാനം നേടി മുകളിലേക്ക് പോകുന്നു, ചക്രം പൂർത്തയായതിന് ശേഷം പിന്നീട് പുതിയതായി ചക്രം ആരംഭിക്കും. ഇത് ബുദ്ധിയിൽ നടക്കണം. ഏതുപോലെയാണോ ഭൗതീക ജ്ഞാനം പഠിക്കുകയാണെങ്കിൽ ബുദ്ധിയിൽ പുസ്തകം മുതലായവയെല്ലാം ഓർമ്മയുണ്ടായരിക്കില്ലേ. ഇതും പഠിത്തമാണ്. ഇത് നിറച്ച് വെയ്ക്കണം മറക്കരുത്. ഈ പഠിത്തം പഠിക്കാൻ വൃദ്ധനും യുവാവിനും തുടങ്ങി എല്ലാവർക്കും അവകാശമുണ്ട്. കേവലം ഈശ്വരനെ അറിയണം. അച്ഛനെ അറിഞ്ഞാൽ അച്ഛന്റെ സമ്പത്തും ബുദ്ധിയിൽ വരും. മൃഗങ്ങൽക്ക് പോലും കുട്ടികൾ തുടങ്ങിയതെല്ലാം ഓർമ്മയുണ്ടാായിരിക്കും. കാട്ടിൽ പോകുകയാണെങ്കിലും വീടും കുട്ടിയെയുമെല്ലാം ഓർമ്മ വന്നുകൊണ്ടിരിക്കും. സ്വയം തന്നെ തിരഞ്ഞ് വരുന്നു. ഇപ്പോൾ ബാബ പറയുന്നു കുട്ടികളേ എന്നെ മാത്രം ഓർമ്മിക്കൂ കൂടെ തന്റെ വീടിനെയും ഓർമ്മിക്കൂ. എവിടെ നിന്നാണോ നിങ്ങൾ പാർട്ടഭിനയിക്കാൻ വന്നത്. ആത്മാവിന് വീട് വളരെ പ്രിയപ്പെട്ടതാണ്. എത്രയാണ് ഓർമ്മിക്കുന്നത് എന്നാൽ വഴി മറന്നിരിക്കുന്നു. നിങ്ങളുടെ ബുദ്ധിയിലുണ്ട്, നമ്മൾ വളരെ ദൂരെയാണ് വസിക്കുന്നത്. എന്നാൽ അവിടേക്ക് എങ്ങനെ പോകും, എന്തുകൊണ്ടാണ് നമുക്ക് പോകാൻ സാധിക്കാത്തത്, ഇതൊന്നും തന്നെ അറിയില്ല, അതുകൊണ്ട് ബാബ പറഞ്ഞിട്ടുണ്ടായിരുന്നു വഴി മറക്കുന്നതിന്റെ കളിയും ഉണ്ടാക്കാറുണ്ട്, എവിടെ നിന്ന് പോയാലും വാതിലടയും കണ്ടെത്താൻ സാധിക്കില്ല. ഇപ്പോൾ നിങ്ങൾക്കറിയാം ഈ യുദ്ധത്തിന് ശേഷം സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുന്നു. ഈ മൃത്യുലോകത്തിൽ നിന്ന് എല്ലാവരും പോകും, ഈ എല്ലാ മനുഷ്യരും നമ്പർവൈസ് ധർമ്മവും പാർട്ടുമനുസരിച്ച് പോയിരിക്കും. നിങ്ങളുടെ ബുദ്ധിയിൽ ഈ എല്ലാ കാര്യങ്ങളുമുണ്ട്. മനുഷ്യർ ബ്രഹ്മതത്വത്തിലേക്ക് പോകാൻ വേണ്ടി എത്രയാണ് തലയിട്ടടിക്കുന്നത്. ശബ്ദത്തിന് ഉപരി പോകണം. ആത്മാവ് ശരീരത്തിൽ നിന്ന് വേർപെട്ടാൽ പിന്നീട് ശബ്ദമുണ്ടായിരിക്കില്ല. കുട്ടികൾക്കറിയാം അത് നമ്മുടെ മധുരമായ വീടാണ്. പിന്നീടുള്ളത് ദേവതകളുടെ മധുരമായ രാജധാനിയാണ്, അദ്വൈത രാജധാനി.
ബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നു. മുഴുവൻ ജ്ഞാനവും മനസ്സിലാക്കി തരുന്നു, ഇതിന്റെതാണ് പിന്നീട് ഭക്തിയിൽ ശാസ്ത്രങ്ങളെല്ലാം ഇരുന്നുണ്ടാക്കുന്നത്, ഇപ്പോൾ നിങ്ങൾക്ക് ആ ശാസ്ത്രങ്ങളൊന്നും പഠിക്കേണ്ടതില്ല. ലോകത്തിലെ വിദ്യാലയത്തിൽ വൃദ്ധരായവരാരും പഠിക്കാറില്ല. ഇവിടെയാണെങ്കിൽ എല്ലാവരും പഠിക്കുന്നുണ്ട്. നിങ്ങൾ കുട്ടികൾ അമരലോകത്തിൽ ദേവതയാകുന്നു, അവിടെ ആരുടെയെങ്കിലും ഗ്ലാനിയുണ്ടാകുന്ന തരത്തിലുള്ള ഒരു വാക്കും പറയില്ല. ഇപ്പോൾ നിങ്ങൾക്കറിയാം സ്വർഗ്ഗം കടന്ന് പോയിട്ടുണ്ട്, അതിന്റെ മഹിമയാണുള്ളത്. എത്ര ക്ഷേത്രങ്ങളാണ് ഉണ്ടാക്കുന്നത്. അവരോട് ചോദിക്കൂ - ഈ ലക്ഷ്മീ-നാരായണൻ എപ്പോൾ ഉണ്ടായിരുന്നതാണ്? ഒന്നും തന്നെ അറിയില്ല. ഇപ്പോൾ നിങ്ങൾക്കറിയാം നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകണം. കുട്ടികൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് ഓം എന്നതിന്റെ അർത്ഥം വേറെയാണ് ഹം സോ യുടെ (നാം തന്നെ അത്) അർത്ഥം വേറെയാണ്. അവർ പിന്നീട് ഓം എന്നതും ഹം സോ എന്നതും രണ്ടിന്റെയും അർത്ഥം ഒന്നാക്കിയിരിക്കുന്നു. നിങ്ങൾ ആത്മാക്കൾ ശാന്തിധാമത്തിൽ വസിക്കുന്നവരാണ് പിന്നീട് പാർട്ടഭിനയിക്കാൻ വേണ്ടി വരുന്നു. ദേവതയും, ക്ഷത്രിയനും, വൈശ്യനും ശൂദ്രനുമാകുന്നു. ഓം അർത്ഥം ഞാൻ ആത്മാവ്. എത്ര വ്യത്യാസമാണുള്ളത്. അവർ പിന്നീട് രണ്ടിനെയും ഒന്നാക്കുന്നു. ഇത് ബുദ്ധികൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ആരെങ്കിലും പൂർണ്ണമായ രീതിയിൽ മനസ്സിലാക്കുന്നില്ലെങ്കിൽ കോട്ടുവായിട്ടുകൊണ്ടിരിക്കുന്നു. സമ്പാദിക്കുന്നതിൽ ഒരിക്കലും കോട്ടുവായ് വരില്ല. സ്ഥൂല സമ്പാദ്യമാണെങ്കിൽ അൽപകാലത്തേക്കുള്ളതാണ.് ഇതാണങ്കിൽ അരകൽപത്തേക്കുള്ളതാണ്. എന്നാൽ ബുദ്ധി മറ്റു വശങ്ങളിലേക്ക് ഓടുന്നുവെങ്കിൽ ക്ഷീണിച്ച് പോകുന്നു. കോട്ടുവായിട്ടുകൊണ്ടിരിക്കുന്നു. നിങ്ങൾ കണ്ണടച്ചിരിക്കരുത്. നിങ്ങൾക്കറിയാം ആത്മാവ് അവിനാശിയാണ്, ശരീരം നശിക്കുന്നതാണ്. കലിയുഗീ നരകവാസി മനുഷ്യരെ കാണുന്നതിലും അതുപോലെ നിങ്ങളെ കാണുന്നതിലും രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. നമ്മൾ ആത്മാവ് ബാബയിലൂടെ പഠിക്കുന്നു. ഇത് ആർക്കും തന്നെ അറിയില്ല. ജ്ഞാന സാഗരൻ പരംപിതാ പരമാത്മാവ് വന്ന് പഠിപ്പിക്കുന്നു. നമ്മൾ ആത്മാക്കൾ കേട്ടുകൊണ്ടിരിക്കുന്നു. സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കുന്നതിലൂടെ വികർമ്മം വിനാശമാകും. നിങ്ങളുടെ ബുദ്ധി മുകളിലേക്ക് പോകും. ശിവബാബ നമ്മളെ ജ്ഞാനം കേൾപ്പിച്ചുകൊണ്ടിരിക്കുന്നു, ഇതിൽ വളരെ പരിശുദ്ധമായ ബുദ്ധി വേണം. ബുദ്ധി പരിശുദ്ധമാക്കുന്നതിന് ബാബ യുക്തി പറഞ്ഞ് തരുന്നു - സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കുന്നതിലൂടെ ബാബയെ തീർച്ചയായും ഓർമ്മ വരും. തന്നെ ആത്മാവെന്ന് മനസ്സിലാക്കുന്നത് തന്നെ ഇതിന് വേണ്ടിയാണ് അതായത് ബാബയെ ഓർമ്മ വരണം, അരകൽപമായി മുറിഞ്ഞ സംബന്ധം യോജിക്കണം. അവിടെയാണെങ്കിൽ സുഖം തന്നെ സുഖത്തിന്റെ പ്രാലബ്ധമാണ്, ദുഃഖത്തന്റെ പേരില്ല. അതിനെ സ്വർഗ്ഗമെന്നാണ് പറയുന്നത്. സ്വർഗ്ഗ സ്ഥാപകനായ പിതാവ് തന്നെയാണ് സ്വർഗ്ഗത്തിന്റെ അധികാരിയാക്കുന്നത്. ഇങ്ങനെയുള്ള ബാബയെ പോലും എത്രയാണ് മറക്കുന്നത്. ബാബ വന്ന് കുട്ടികളെ ദത്തെടുക്കുന്നു. മാർവാടികൾ വളരെ ദത്തെടുക്കാറുണ്ട് അപ്പോൾ ആ കുട്ടികൾക്ക് സന്തോഷമുണ്ടായിരിക്കില്ലേ - ഞാൻ ധനവാന്റെ മടിയിലേക്ക് വന്നിരിക്കയാണ്. ധനവാന്റെ കുട്ടി ദരിദ്രന്റെ അടുത്തേക്ക് ഒരിക്കലും പോകില്ല. ഈ പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളാണെങ്കിൽ തീർച്ചയായും മുഖ വംശാവലികളായിരിക്കില്ലേ. നിങ്ങൾ ബ്രാഹ്മണർ മുഖവംശാവലിയാണ്. അവർ ശരീര വംശാവലികളാണ്. ഈ വ്യത്യാസത്തെ നിങ്ങൾക്കറിയാം. എപ്പോൾ നിങ്ങൾ മനസ്സിലാക്കി കൊടുക്കുന്നോ അപ്പോൾ മുഖവംശാവലിയാകും. സ്ത്രീയെ മനസ്സിലാക്കുന്നു ഇത് എന്റെ ഭാര്യയാണ്. ഇപ്പോൾ സ്ത്രീ ശരീര വംശാവലിയാണോ അതോ മുഖ വംശാലിയാണോ? സ്ത്രീ മുഖ വംശാവലി തന്നെയാണ്. പിന്നീട് എപ്പോഴാണോ കുട്ടികളുണ്ടാകുന്നത്, അവരാണ് ശരീര വംശാവലി. ബാബ പറയുന്നു ഇതെല്ലാം മുഖവംശാവലിയാണ്, എന്റേതെന്ന് പറയുന്നതിലൂടെ എന്റേതായതല്ലേ. എന്റെ കുട്ടികൾ, ഇങ്ങനെ പറയുന്നതിലൂടെ ലഹരി കയറുന്നു. അതുകൊണ്ട് ഇതെല്ലാം മുഖവംശാവലിയാണ്, ആത്മാക്കൾ മുഖ വംശാവലിയല്ല. ആത്മാവ് അനാദിയും അവിനാശിയുമാണ്. നിങ്ങൾക്കറിയാം ഈ മനുഷ്യ സൃഷ്ടി എങ്ങനെയാണ് ട്രാൻസ്ഫറാകുന്നതെന്ന്. പോയന്റുകൾ കുട്ടികൾക്ക് ധാരാളം ലഭിക്കുന്നുണ്ട്. എന്നിട്ടും ബാബ പറയുന്നു - മറ്റൊന്നും ധാരണയാകുന്നില്ലെങ്കിൽ, വായിലൂടെ ഒന്നും വരുന്നില്ലെങ്കിൽ ശരി നിങ്ങൾ ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കൂ എങ്കിൽ നിങ്ങൾക്ക് പ്രഭാഷണം ചെയ്യുന്നവരെക്കാളും ഉയർന്ന പദവി നേടാൻ സാധിക്കും. ഭാഷണം ചെയ്യുന്നവർ ചില സമയം കൊടുങ്കാറ്റിൽ വീണു പോകുന്നു. എന്നാൽ ഓർമ്മിച്ചുകൊണ്ടിരിക്കുന്നവർ വീഴില്ല, കൂടുതൽ പദവിയും നേടാൻ സാധിക്കും. ഏറ്റവും വലുത് ആരാണോ വികാരത്തിൽ വീഴുന്നത് അപ്പോൾ അഞ്ചാം നിലയിൽ നിന്ന് വീഴുന്നതിലൂടെ അസ്ഥികൾ ഒടിഞ്ഞ് നുറുങ്ങുന്നു. അഞ്ചാം നിലയാണ് - ദേഹഅഭിമാനം. നാലാം നിലയാണ് കാമം അങ്ങനെ ഇറങ്ങി വരും. ബാബ പറയുന്നു കാമം മഹാ ശത്രുവാണ്. എഴുതുന്നുമുണ്ട് ബാബാ ഞങ്ങൾ വീണു പോയി. ക്രോധത്തിനെക്കുറിച്ച് ഇങ്ങനെ പറയില്ല അതായത് ഞങ്ങൾ വീണു പോയെന്ന്. മുഖം കറുപ്പിക്കുന്നതിലൂടെ വലിയ മുറിവ് സംഭവിക്കുന്നു പിന്നീട് മറ്റുള്ളവരോട് പറയാൻ സാധിക്കില്ല അതായത് കാമം മഹാശത്രുവാണെന്ന്. ബാബ വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്നു - ക്രിമിനൽ കണ്ണുകളെ വളരെ സൂക്ഷിക്കണം. സത്യയുഗത്തിൽ നഗ്നമാകുന്നതിന്റെ കാര്യം തന്നെയില്ല. ക്രിമിനൽ ദൃഷ്ടി ഉണ്ടായിരിക്കില്ല. സിവിൽ ദൃഷ്ടിയാകുന്നു. അതാണ് സിവിലിയൻ രാജ്യം. ഈ സമയം ക്രിമിനൽ ലോകമാണ്. ഇപ്പോൾ നിങ്ങളുടെ ആത്മാവിന് സിവിൽ കണ്ണുകൾ ലഭിക്കുകയാണ് അത് പിന്നീട് 21 ജന്മം പ്രവർത്തിക്കുന്നു. അവിടെ ആരും ക്രിമിനലാകുകയില്ല. ഇപ്പോൾ മുഖ്യമായ കാര്യം ബാബ മനസ്സിലാക്കി തരികയാണ്. ബാബയെ ഓർമ്മിക്കൂ ഒപ്പം 84 ന്റെ ചക്രത്തേയും ഓർമ്മിക്കൂ. ഇതും അദ്ഭുതമാണ് ആരാണോ ശ്രീ നാരായണൻ അവർ തന്നെയാണ് അന്തിമത്തിൽ വന്ന് ഭാഗ്യശാലീ രഥമാകുന്നത്. അവരിൽ ബാബയുടെ പ്രവേശതയുണ്ടാകുമ്പോൾ ഭാഗ്യശാലിയാകുന്നു. ബ്രഹ്മാവിൽ നിന്ന് വിഷ്ണു, വിഷ്ണുവിൽ നിന്ന് ബ്രഹ്മാവ്, ഈ 84 ജന്മങ്ങളുടെ ചരിത്രം ബുദ്ധിയിൽ ഉണ്ടായിരിക്കണം. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയുടെ ഓർമ്മയിലൂടെ ബുദ്ധിയെ പരിശുദ്ധമാക്കണം. ബുദ്ധി പഠിപ്പിനാൽ സദാ നിറഞ്ഞിരിക്കണം. ബാബയെയും വീടിനെയും സദാ ഓർമ്മിക്കണം ഓർമ്മിപ്പിക്കണം.
2) ഈ അന്തിമ ജന്മത്തിൽ ക്രിമിനൽ ദൃഷ്ടിയെ സമാപ്തമാക്കി സിവിൽ ദൃഷ്ടിയാക്കണം. ക്രിമിനൽ ദൃഷ്ടിയെ വളരെയധികം സൂക്ഷിക്കണം.
| വരദാനം :- |
ദാതാവിന്റെ സ്ഥിതിയും ഉള്ളിലൊതുക്കുന്നതിന്റെ ശക്തിയിലൂടെയും സദാ വിഘ്നവിനാശകനും പരിഹാരസ്വരൂപരുമായി ഭവിക്കട്ടെ. വിഘ്ന വിനാശക പരിഹാര സ്വരൂപരാകുന്നതിന്റെ വരദാനം വിശേഷിച്ച് രണ്ട് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാപ്തമാകുന്നത്. 1. സദാ സ്മൃതിയുണ്ടായിരിക്കണം നാം ദാതാവിന്റെ മക്കളാണ് അതിനാൽ നമുക്ക് എല്ലാവർക്കും കൊടുക്കണം. ബഹുമാനം ലഭിച്ചാൽ, സ്നേഹം കിട്ടിയാൽ സ്നേഹിയാകാം, ഇങ്ങനെയല്ല. എനിക്ക് കൊടുക്കണം. 2. സ്വയത്തെപ്രതിയും സംബന്ധസമ്പർക്കത്തിൽ സർവ്വരെ പ്രതിയും ഉള്ളിലൊതുക്കുന്നതിന്റെ ശക്തിസ്വരൂപ സാഗരമാകണം. ഈ രണ്ട് വിശേഷതകളിലൂടെ ശുഭഭാവന, ശുഭകാമനകളാൽ സമ്പന്നരായ പരിഹാരസ്വരൂപരായി മാറും. |
| സ്ലോഗന് :- | സത്യത്തെ തന്റെ കൂട്ടുകാരനാക്കി മാറ്റൂ എങ്കിൽ താങ്കളുടെ തോണി ഒരിക്കലും മുങ്ങിപ്പോവുകയില്ല. |
അവ്യക്ത സൂചനകൾ- സ്വയത്തെയും സർവ്വരെയും പ്രതി മനസാ ദ്വാരാ യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.
മനസാ സദാ ശുഭഭാവനയും ശുഭ ആശീർവാദങ്ങളും കൊടുക്കുന്നതിന്റെ സ്വാഭാവിക അഭ്യാസം ഉണ്ടെങ്കിൽ മനസാ താങ്കൾ ബിസിയായിരിക്കും. മനസ്സിൽ ഉണ്ടാകുന്ന ചഞ്ചലതകളിൽ നിന്ന് സ്വതവേ തന്നെ മാറിയിരിക്കും. തന്റെ പുരുഷാർത്ഥത്തിൽ ഒരിക്കലും നിരാശരാകുക എന്നത് സംഭവിക്കില്ല. ഇന്ദ്രജാലം സംഭവിക്കും.