മലയാളം മുരളി · Brahma Kumaris

ഇന്നത്തെ മുരളി · 2025, ഒക്‌ടോബർ 9

ഓം ശാന്തി · BapDada · 2025, ഒക്‌ടോബർ 9

ഇന്നത്തെ മുരളി — എല്ലാ ദിവസവും പുതിയത്.

18
മുരളി2025, ഒക്‌ടോബർ 9 · മലയാളം
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

09-10-2025
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
മധുബന്
മധുരമായകുട്ടികളേ - നിങ്ങൾഇപ്പോൾമുള്ളിൽനിന്നുംപുഷ്പമായിരിക്കുന്നു, നിങ്ങൾഎപ്പോഴുംഎല്ലാവർക്കുംസുഖംനൽകണം, ആർക്കുംദുഃഖംനൽകാൻനിങ്ങൾക്ക്സാധിക്കില്ല.
ചോദ്യം :- നല്ല ഒന്നാന്തരം പുരുഷാർത്ഥികളായ കുട്ടികൾ തുറന്ന മനസ്സോടെ ഏതൊരു കാര്യമാണ് പറയുക?
ഉത്തരം :- ബാബാ ഞങ്ങൾ പദവിയോടെ വിജയിച്ച് കാണിക്കും. അങ്ങ് നിശ്ചിന്തമായിരിക്കൂ. അവരുടെ രജിസ്റ്ററും നല്ലതായിരിക്കും. ഇപ്പോൾ നമ്മൾ പുരുഷാർത്ഥികളാണ് എന്ന വാക്ക് അവരിൽ നിന്നും ഒരിയ്ക്കലും വരില്ല. പുരുഷാർത്ഥം ചെയ്ത് മായക്ക് അല്പം പോലും അനക്കാൻ കഴിയാത്ത രീതിയിലുള്ള മഹാവീരനായി മാറണം.

ഓം ശാന്തി. മധുര മധുരമായ ആത്മീയ കുട്ടികൾ ബാബയിലൂടെ പഠിക്കുകയാണ്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കണം. നിരാകാരനായ അച്ഛന്റെ നിരാകാരീ കുട്ടികളായ നമ്മൾ ആത്മാക്കൾ പഠിക്കുകയാണ്. ലോകത്തിൽ സാകാരീ ടീച്ചേഴ്സാണ് പഠിപ്പിക്കുന്നത്. ഇവിടെയാണെങ്കിൽ നിരാകാരനായ അച്ഛൻ, നിരാകാരനായ ടീച്ചർ, അല്ലാതെ ഇദ്ദേഹത്തിന് (ബ്രഹ്മാവിന്) ഒരു മൂല്യവുമില്ല. ശിവബാബ പരിധിയില്ലാത്ത അച്ഛൻ വന്ന് ഇവർക്ക് മൂല്യം നൽകുന്നു. സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന ശിവബാബയ്ക്കാണ് ഏറ്റവും അധികം മൂല്യമുള്ളത്. എത്ര ശ്രേഷ്ഠമായ കാര്യമാണ് ചെയ്യുന്നത്. എത്രത്തോളം ഉയർന്നതിലും ഉയർന്നതാണ് എന്നാണോ ബാബയെക്കുറിച്ച് പാടുന്നത് അത്രയും ഉയർന്നതായി കുട്ടികൾക്കും മാറണം. നിങ്ങൾക്ക് അറിയാം ഏറ്റവും ഉയർന്നത് ബാബയാണ്. ഇതും നിങ്ങളുടെ ബുദ്ധിയിലുണ്ട് അതായത് ഇപ്പോൾ സ്വർഗ്ഗത്തിന്റെ രാജധാനി സ്ഥാപിതമാവുകയാണ്, ഇതാണ് സംഗമയുഗം. സത്യയുഗത്തിനും കലിയുഗത്തിനും ഇടയിലുള്ള പുരുഷോത്തമനായി മാറുന്നതിനുള്ള സംഗമയുഗം. പുരുഷോത്തമൻ എന്ന വാക്കിന്റെ അർത്ഥവും മനുഷ്യർക്ക് അറിയില്ല. ഉയർന്നതിലും ഉയർന്നവർ തന്നെ താഴ്ന്നതിലും താഴ്ന്നവരായി മാറിയിരിക്കുന്നു. പതിതവും പാവനവും തമ്മിൽ എത്ര വ്യത്യാസമാണ്. ദേവതകളുടെ പൂജാരികൾ സ്വയം പറയാറുണ്ട്, അങ്ങ് സർവ്വഗുണ സമ്പന്നനാണ്... വിശ്വത്തിന്റെ അധികാരിയാണ്. ഞങ്ങൾ വിഷയ വൈതരണീ നദിയിൽ മുങ്ങിത്താഴുന്നവരാണ്. പറയാൻ വേണ്ടി പറയുന്നു, അർത്ഥം ഒന്നും മനസ്സിലാക്കുന്നില്ല. ഡ്രാമ വിചിത്രവും അത്ഭുതകരവുമാണ്. ഇങ്ങനെ ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ കല്പ കല്പം കേൾക്കുന്നു. ബാബ വന്ന് മനസ്സിലാക്കിത്തരുന്നു. ആർക്കാണോ ബാബയോട് പൂർണ്ണ സ്നേഹമുള്ളത് അവർക്ക് വളരെ അധികം ആകർഷണം ഉണ്ടാകും. ഇപ്പോൾ ആത്മാവ് എങ്ങനെയാണ് ബാബയെ കണ്ടത്? കണ്ടുമുട്ടുന്നത് സാകാര ലോകത്തിലാണ്, നിരാകാരീ ലോകത്തിൽ ആകർഷണത്തിന്റെ കാര്യമേയില്ല. അവിടെ എല്ലാവരും പവിത്രമാണ്. കറ ഇല്ലാതായിട്ടുണ്ടാകും. ആകർഷണത്തിന്റെ കാര്യമില്ല. സ്നേഹത്തിന്റെ കാര്യം ഇവിടെയാണുള്ളത്. ഇങ്ങനെ ബാബയെ പൂർണ്ണമായും പിടികൂടിക്കോളൂ. ബാബാ അങ്ങ് അത്ഭുതമാണ് ചെയ്യുന്നത്. അങ്ങ് ഞങ്ങളുടെ ജീവിതത്തെ ഇങ്ങനെയാക്കി മാറ്റുന്നു. വളരെ അധികം സ്നേഹം വേണം. സ്നേഹമില്ലാത്തതിന് കാരണം കറയാണ്. ഓർമ്മയുടെ യാത്രയില്ലാതെ കറ ഇളകില്ല, ഇത്രയും സ്നേഹം ഉണ്ടാകില്ല. നിങ്ങൾ പൂക്കൾക്ക് ഇവിടെയാണ് വിരിയേണ്ടത്, പൂവായി മാറണം. അപ്പോൾ അവിടെ ജന്മ ജന്മാന്തരങ്ങളിലേയ്ക്ക് പുഷ്പമായി മാറും. എത്ര സന്തോഷമുണ്ടാകണം- നമ്മൾ മുള്ളിൽ നിന്നും പൂവായി മാറുകയാണ്. പൂക്കൾ സദാ എല്ലാവർക്കും സുഖമാണ് നൽകുക. പൂക്കളെ എല്ലാവരും തന്റെ കണ്ണുകളിലാണ് വെയ്ക്കുക, അതിൽ നിന്നും സുഗന്ധം ആസ്വദിക്കുന്നു. പൂക്കളിൽ നിന്നും അത്തർ നിർമ്മിക്കുന്നു. പനിനീർപൂവിൽ നിന്നും റോസ് വാട്ടർ നിർമ്മിക്കുന്നു. നിങ്ങളെ മുള്ളുകളിൽ നിന്നും പൂക്കളാക്കി മാറ്റുന്നു. പൂക്കളാക്കി മാറ്റുന്നത് ബാബയാണ്. നിങ്ങൾ കുട്ടികൾക്ക് എന്തുകൊണ്ട് സന്തോഷം ഉണ്ടാവുന്നില്ല. ബാബയ്ക്ക് അത്ഭുതം തോന്നുന്നു. ബാബ നമ്മെ സ്വർഗ്ഗത്തിലെ പൂഷ്പമാക്കി മാറ്റുന്നു. പൂക്കളും പഴയതാവുമ്പോൾ വാടിപ്പോകുന്നു. നിങ്ങളുടെ ബുദ്ധിയിലുണ്ട് ഇപ്പോൾ നമ്മൾ മനുഷ്യനിൽ നിന്നും ദേവതയായി മാറുന്നു. തമോപ്രധാനമായ മനുഷ്യരും സതോപ്രധാനമായ ദേവതകളും തമ്മിൽ എത്ര വ്യത്യാസമാണ്. ഇതും ബാബയ്ക്കല്ലാതെ മറ്റാർക്കും മനസ്സിലാക്കിത്തരാൻ സാധിക്കില്ല.

നിങ്ങൾക്ക് അറിയാം നമ്മൾ ദേവതയായി മാറുന്നതിനായി പഠിക്കുകയാണ്. പഠിപ്പിൽ ലഹരിയുണ്ടാകുമല്ലോ. നിങ്ങൾ മനസ്സിലാക്കുന്നുണ്ട് നമ്മൾ ബാബയിലൂടെ പഠിച്ച് വിശ്വത്തിന്റെ അധികാരിയായി മാറുന്നു. നിങ്ങളുടെ പഠിപ്പ് ഭാവിയിലേയ്ക്കായുള്ളതാണ്. ഭാവിയിലേയ്ക്കായി പഠിക്കുക എന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? നിങ്ങൾ തന്നെയാണ് പറയുന്നത് നമ്മൾ പഠിക്കുന്നത് പുതിയ ലോകത്തിലേയ്ക്കായാണ്. പുതിയ ജന്മത്തിലേയ്ക്കായി. കർമ്മം- അകർമ്മം- വികർമ്മം എന്നിവയുടെ ഗതിയും ബാബ മനസ്സിലാക്കിത്തരുന്നു. ഗീതയിലുമുണ്ട് പക്ഷേ അതിന്റെ അർത്ഥം ഗീത പഠിക്കുന്നവർക്കുപോലും അറിയില്ല. ഇപ്പോൾ ബാബയിലൂടെ നിങ്ങൾ മനസ്സിലാക്കി അതായത് സത്യയുഗത്തിൽ നമ്മളുടെ കർമ്മം അകർമ്മമായിരിക്കും പിന്നീട് രാവണ രാജ്യത്തിൽ കർമ്മം വികർമ്മമാകാൻ തുടങ്ങുന്നു. 63 ജന്മം നിങ്ങൾ ഇങ്ങനെയുള്ള കർമ്മങ്ങളാണ് ചെയ്തുവന്നത്. വികർമ്മത്തിന്റെ ഭാരം തലയിൽ വളരെ അധികമുണ്ട്. എല്ലാവരും പാപാത്മാക്കളായി മാറി. ഇപ്പോൾ ചെയ്തുപോയ പാപങ്ങൾ എങ്ങനെ ഇല്ലാതാക്കാം. നിങ്ങൾക്ക് അറിയാം ആദ്യം സതോപ്രധാനമായിരുന്നു പിന്നീടാണ് 84 ജന്മങ്ങൾ എടുത്തത്. ബാബ ഡ്രാമയെക്കുറിച്ചുള്ള അറിവ് നൽകി. ആരാണോ ആദ്യമാദ്യം വരുന്നത്, ആദ്യമാദ്യം ആരുടെ രാജ്യമാണോ ഉണ്ടായിരുന്നത് അവരാണ് 84 ജന്മങ്ങൾ എടുക്കുന്നത്. വീണ്ടും ബാബ വന്ന് രാജ്യഭാഗ്യം നൽകുന്നു. ഇപ്പോൾ നിങ്ങൾ രാജ്യം നേടുകയാണ്. നമ്മൾ എങ്ങനെയാണ് 84 ജന്മങ്ങൾ എടുത്തത് എന്ന് മനസ്സിലാക്കുന്നു. ഇപ്പോൾ വീണ്ടും പവിത്രമായി മാറണം. ബാബയെ ഓർമ്മിച്ച് ഓർമ്മിച്ച് ആത്മാവ് പവിത്രമായി മാറണം പിന്നീട് ഈ പഴയ ശരീരം നശിച്ചുപോകും. കുട്ടികൾക്ക് അപാരമായ സന്തോഷമുണ്ടാകണം. ബാബ അച്ഛനുമാണ്, ടീച്ചറുമാണ് സദ്ഗുരുവുമാണ് എന്ന മഹിമ വേറെ എവിടേയും കേട്ടിട്ടില്ല. മൂന്നുപേരും ഉയർന്നതിലും ഉയർന്നതാണ്. സത്യമായ അച്ഛൻ, സത്യമായ ടീച്ചർ, സദ്ഗുരു മൂന്നുപേരും ഒരാൾ തന്നെയാണ്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാകുന്നു. ജ്ഞാനസാഗരൻ, സർവ്വ ആത്മാക്കളുടേയും പിതാവ് നമ്മെ പഠിപ്പിക്കുകയാണ്. യുക്തി രചിക്കുകയാണ്. മാഗസീനിലും നല്ല നല്ല പോയിന്റ്സ് വന്നുകൊണ്ടിരിക്കുന്നു. നിറങ്ങളോടുകൂടിയ ചിത്രങ്ങൾ നിറഞ്ഞ മാഗസീൻ ഇറക്കുന്നതും സാധ്യമാണ്. അക്ഷരം ചെറുതാകുമെന്ന് മാത്രം. ചിത്രം ഉണ്ടാക്കിയിട്ടുണ്ട്. ആർക്കും എവിടെവെച്ചുവേണമെങ്കിലും നിർമ്മിക്കാം. മുകളിൽ നിന്നു തുടങ്ങി ഓരോ ചിത്രങ്ങളുടേയും കർത്തവ്യം നിങ്ങൾക്ക് അറിയാം. ശിവബാബയുടെ കർത്തവ്യവും നിങ്ങൾക്ക് അറിയാം. കുട്ടികൾ അച്ഛന്റെ കർത്തവ്യം അച്ഛനിലൂടെ തന്നെയല്ലേ അറിയുക. നിങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. ചെറിയ കുട്ടികൾക്ക് പഠിപ്പിൽ നിന്ന് എന്ത് അറിയാനാണ്. 5 വർഷം കഴിയുമ്പോഴാണ് പഠിപ്പ് തുടങ്ങുന്നത്. പിന്നീട് പഠിച്ച് പഠിച്ച് ഉയർന്ന പരീക്ഷ പാസാകുന്നതിന് കുറേ വർഷങ്ങൾ എടുക്കുന്നു. നിങ്ങൾ എത്ര സാധാരണമാണ് പക്ഷേ ആവുന്നത് എന്താണ്! വിശ്വത്തിന്റെ അധികാരി. നിങ്ങളെ എത്ര അലങ്കരിക്കുന്നു. സ്വർണ്ണക്കരണ്ടിയായിരിക്കും വായിൽ. അവിടുത്തെ മഹിമയുടെ പാട്ടുമുണ്ട്. ഇപ്പോഴും നല്ല കുട്ടികൾ ആരെങ്കിലും ശരീരം വിടുകയാണെങ്കിൽ നല്ല വീട്ടിൽ ചെന്ന് ജന്മം എടുക്കുന്നു. അപ്പോൾ സ്വർണ്ണക്കരണ്ടി വായിലുണ്ടാകും. അഡ്വാൻസായി ആരെങ്കിലുമൊക്കെ പോകുമല്ലോ. നിർവ്വികാരികളുടെ പക്കൽ ആദ്യമാദ്യം ജന്മം എടുക്കുന്നത് ശ്രീകൃഷ്ണനാണ്. ബാക്കി ആരെല്ലാം പോകുന്നുവോ അവർ വികാരികളുടെ പക്കലാണ് ജന്മം എടുക്കുക. പക്ഷേ ഗർഭത്തിൽ ഇത്രയും ശിക്ഷകൾ അനുഭവിക്കുകയില്ല. നല്ല വലിയ വീട്ടിൽ ജന്മം എടുക്കും. ശിക്ഷകളെല്ലാം ഇല്ലാതായി ബാക്കി കുറച്ചേയുണ്ടാകൂ. ഇത്രയും ദുഃഖം ഉണ്ടാവുകയില്ല. മുന്നോട്ട് പോകവേ വലിയ വലിയ വീട്ടിലെ കുട്ടികൾ രാജകുമാരീ കുമാരന്മാർ നിങ്ങളുടെ പക്കലേയ്ക്ക് വരുന്നത് നിങ്ങൾ കാണും. ബാബ നിങ്ങളുടെ എത്ര മഹിമ ചെയ്യുന്നു. ഞാൻ നിങ്ങളെ എന്നെക്കാൾ ഉയർന്നതാക്കി മാറ്റുന്നു. എങ്ങനെയാണോ ലൗകിക പിതാവ് കുട്ടികളെ സുഖിയാക്കി മാറ്റുന്നത്. 60 വർഷമായാൽ സ്വയം വാനപ്രസ്ഥത്തിലേയ്ക്ക് പോകുന്നു. ഭക്തിയിൽ മുഴുകുന്നു. ജ്ഞാനം ആർക്കും നൽകാൻ കഴിയില്ല. ജ്ഞാനത്തിലൂടെ സർവ്വരുടേയും സദ്ഗതി ചെയ്യുന്നത് ഞാനാണ്. നിങ്ങൾ നിമിത്തമായി എല്ലാവരുടേയും മംഗളം ഉണ്ടാകുന്നു എന്തുകൊണ്ടെന്നാൽ നിങ്ങൾക്കായി തീർച്ചയായും പുതിയ ലോകം വേണം. നിങ്ങൾ എത്ര സന്തോഷിക്കുന്നു. ഇപ്പോൾ വെജിറ്റേറിയൻസിന്റെ കോൺഫറൻസിലേയ്ക്കും നിങ്ങൾക്ക് ക്ഷണക്കത്ത് ലഭിച്ചിരിക്കുന്നു. ബാബ പറഞ്ഞുകൊണ്ടിരിക്കുന്നു ധൈര്യം കാണിക്കൂ. ഡെൽഹി പോലുള്ള നഗരങ്ങളിൽ ശബ്ദം പരക്കണം. ലോകത്തിൽ അന്ധവിശ്വാസത്തോടെയുള്ള ഭക്തി വളരെ കൂടുതലാണ്. സത്യ ത്രേതായുഗങ്ങളിൽ ഭക്തിയുടെ കാര്യമേയില്ല. ആ വിഭാഗം വേറെയാണ്. അരകല്പം ജ്ഞാനത്തിന്റെ പ്രാലബ്ധം ഉണ്ടാകുന്നു. നിങ്ങൾക്ക് പരിധിയില്ലാത്ത അച്ഛനിൽ നിന്നും 21 ജന്മങ്ങളിലേയ്ക്കുള്ള സമ്പത്ത് ലഭിക്കുന്നു. പിന്നീട് 21 തലമുറകളിലേയ്ക്കായി നിങ്ങൾ സുഖം അനുഭവിക്കുന്നു. വൃദ്ധാവസ്ഥവരെ ദുഃഖത്തിന്റെ പേരുപോലും ഉണ്ടാകില്ല. മുഴുവൻ ആയുസ്സിലും സുഖിയായിരിക്കുന്നു. എത്രത്തോളം സമ്പത്ത് നേടുന്നതിനുള്ള പുരുഷാർത്ഥം ചെയ്യുന്നുവോ അത്രയും ഉയർന്ന പദവി നേടും. അതിനാൽ പുരുഷാർത്ഥം പൂർണ്ണമായും ചെയ്യണം. നിങ്ങൾ കാണുന്നുണ്ട് നമ്പർവൺ മാല എങ്ങനെയാണ് ഉണ്ടാകുന്നത്. പുരുഷാർത്ഥം അനുസരിച്ചാണ് ഉണ്ടാകുന്നത്. നിങ്ങൾ വിദ്യാർത്ഥികളാണ്, അത്ഭുതമാണ്. സ്ക്കൂളിലും കുട്ടികളെ അടയാളം വരേയ്ക്കും ഓടിക്കാറില്ലേ. ബാബയും പറയുന്നു നിങ്ങൾക്ക് അടയാളം വരേയ്ക്കും ഓടിയിട്ട് തിരിച്ച് ഇവിടേയ്ക്കുതന്നെ വരണം. ഓർമ്മയുടെ യാത്രയിൽ നിങ്ങൾ ഓട്ടമത്സരം നടത്തൂ പിന്നീട് നിങ്ങൾ നമ്പർവൺ ആയിമാറും. മുഖ്യമായത് ഓർമ്മയുടെ യാത്രയാണ്. പറയുന്നു- ബാബാ ഞങ്ങൾ മറന്നുപോകുന്നു. നോക്കൂ, ബാബ നിങ്ങളെ ഇത്രയും വലിയ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു എന്നിട്ടും ബാബയെ മറക്കുന്നുവോ. തീർച്ചയായും കൊടുങ്കാറ്റുകൾ വരും. ബാബ ധൈര്യം നൽകുമല്ലോ. ഒപ്പം പറയുകയും ചെയ്യുന്നു ഇത് യുദ്ധമൈതാനമാണ്. യുധിഷ്ഠിരൻ എന്നും വാസ്തവത്തിൽ ബാബയേയാണ് പറയേണ്ടത് എന്തെന്നാൽ ബാബയല്ലേ യുദ്ധം പഠിപ്പിക്കുന്നത്. യുധിഷ്ഠിരനായ ബാബ നിങ്ങളെ പഠിപ്പിക്കുന്നു- മായയോട് നിങ്ങൾക്ക് എങ്ങനെ യുദ്ധം ചെയ്യാം. ഈ സമയത്ത് യുദ്ധത്തിന്റെ മൈതാനത്തിലല്ലേ. ബാബ പറയുന്നു- കാമം മഹാശത്രുവാണ്, അതിനുമേൽ വിജയം നേടുന്നതിലൂടെ നിങ്ങൾ ജഗദ്ജീത്തായി മാറും. നിങ്ങൾക്ക് മുഖത്തിലൂടെ ഒന്നും ജപിക്കുകയോ, ചെയ്യുകയോ വേണ്ട, മിണ്ടാതിരുന്നാൽ മതി. ഭക്തിമാർഗ്ഗത്തിൽ എത്ര പരിശ്രമിക്കുന്നു. ഉള്ളിൽ രാമ രാമാ എന്ന് ജപിക്കുന്നു, അതിനെത്തന്നെയാണ് തീവ്രമായ ഭക്തി എന്നു പറയുന്നത്. നിങ്ങൾക്ക് അറിയാം ബാബ ഇപ്പോൾ നമ്മളെ ബാബയുടെ മാലയിലേതാക്കി മാറ്റുകയാണ്. നിങ്ങൾ രുദ്രമാലയിലെ മണിയായി മാറുകയാണ് പിന്നീട് നിങ്ങളെ പൂജിക്കും. രുദ്രമാലയും രുണ്ഡുമാലയും ഉണ്ടാവുകയാണ്. വിഷ്ണുവിന്റെ മാലയെയാണ് രുണ്ഡുമാല എന്ന് പറയുന്നത്. നിങ്ങൾ വിഷ്ണുവിന്റെ കഴുത്തിലെ മാലയായി മാറുന്നു. എങ്ങനെയാവും? എപ്പോൾ ഓട്ടമത്സരത്തിൽ വിജയിക്കുന്നുവോ അപ്പോൾ. ബാബയെ ഓർമ്മിക്കണം പിന്നെ 84 ന്റെ ചക്രത്തെ അറിയണം. ബാബയുടെ ഓർമ്മയിലൂടെയേ വികർമ്മം വിനാശമാകൂ. നിങ്ങൾ എങ്ങനെയുള്ള ലൈറ്റ് ഹൗസുകളാണ്. ഒരു കണ്ണിൽ മുക്തിധാമം, മറുകണ്ണിൽ ജീവന്മുക്തിധാമം. ഈ ചക്രത്തെ മനസ്സിലാക്കുന്നതിലൂടെ നിങ്ങൾ ചക്രവർത്തീ രാജാവ്, സുഖധാമത്തിലെ അധികാരിയായി മാറും. നിങ്ങളുടെ ആത്മാവ് പറയുന്നു- ഇപ്പോൾ നമ്മൾ ആത്മാക്കൾ നമ്മുടെ വീട്ടിലേയ്ക്ക് പോകും. വീടിനെ ഓർമ്മിച്ച് ഓർമ്മിച്ച് പോകും. ഇതാണ് ഓർമ്മയുടെ യാത്ര. നോക്കൂ നിങ്ങളുടെ യാത്ര എത്ര ഒന്നാന്തരമാണ്. ബാബയ്ക്ക് അറിയാം നമ്മൾ ഇങ്ങനെ ഇരുന്ന് ഇരുന്ന് ക്ഷീരസാഗരത്തിലേയ്ക്ക് പോകും. വിഷ്ണുവിനെ ക്ഷീരസാഗരത്തിൽ കാണിക്കാറില്ലേ. ബാബയെ ഓർമ്മിച്ച് ഓർമ്മിച്ച് ക്ഷീരസാഗരത്തിലേയ്ക്ക് പോകും. ക്ഷീരസാഗരം ഇപ്പോഴില്ല. ആരാണോ കുളം നിർമ്മിച്ചത് അവർ തീർച്ചയായും പാല് ഒഴിച്ചിട്ടുണ്ടാകും. മുമ്പ് പാല് വളരെ വിലകുറഞ്ഞതായിരുന്നു. ഒരു പൈസയ്ക്ക് പാത്രം നിറച്ചു തരുമായിരുന്നു. എങ്കിൽ എന്തുകൊണ്ട് കുളം നിറച്ചുകൂട. ഇപ്പോൾ പാല് എവിടെ. വെള്ളം തന്നെ വെള്ളമായി. വളരെ വലിയ വിഷ്ണുവിന്റെ ചിത്രം ബാബ നേപ്പാളിൽ കണ്ടു. കറുത്തതായാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓർമ്മയുടെ യാത്രയിലൂടെയും സ്വദർശന ചക്രം കറക്കുന്നതിലൂടെയും നിങ്ങൾ ഇപ്പോൾ വിഷ്ണുപുരിയുടെ അധികാരിയായി മാറുകയാണ്. ദൈവീക ഗുണങ്ങളും ഇവിടെ ധാരണ ചെയ്യണം. ഇതാണ് പുരുഷോത്തമ സംഗമയുഗം. പഠിച്ച് പഠിച്ച് നിങ്ങൾ പുരുഷോത്തമരായി മാറും. ആത്മാവിന്റെ പതിതത്വം ഇല്ലാതാകും. ബാബ ദിവസവും മനസ്സിലാക്കിത്തരുന്നു- ലഹരി കയറണം. പറയുന്നു ബാബാ പുരുഷാർത്ഥം ചെയ്യുകയല്ലേ. തുറന്ന മനസ്സോടെ പറയൂ- ബാബാ ഞങ്ങൾ പദവിയോടെ വിജയിയായികാണിക്കും. അങ്ങ് നിശ്ചിന്തമായിരിക്കൂ. ഒന്നാന്തരം കുട്ടികൾ ആരാണോ നല്ലരീതിയിൽ പഠിക്കുന്നത്, അവരുടെ രജിസ്റ്ററും നല്ലതായിരിക്കും. ബാബയോട് പറയണം- ബാബാ അങ്ങ് ചിന്തിക്കേണ്ടതില്ല, ഞങ്ങൾ ഇങ്ങനെയായിക്കാണിക്കും. ബാബയ്ക്കും അറിയാമല്ലോ, വളരെ അധികം ടീച്ചേഴ്സ് ഒന്നാന്തരമാണ്. എല്ലാവർക്കും ഒന്നാന്തരമാകാൻ സാധിക്കില്ല. നല്ല നല്ല ടീച്ചേഴ്സിനും പരസ്പരം അറിയാൻ കഴിയും. എല്ലാവരേയും മഹാരഥികളുടെ ലൈനിൽ കൊണ്ടുവരാൻ സാധിക്കില്ല. നല്ല വലിയ വലിയ സെന്ററുകൾ തുറക്കുകയാണെങ്കിൽ വലിയ വലിയ ആളുകൾ വരും. കല്പം മുമ്പും ഭണ്ഡാരം നിറഞ്ഞിരുന്നു. ചക്രവർത്തിയായ ബാബ ഭണ്ഡാരം തീർച്ചയായും നിറയ്ക്കും. രണ്ട് അച്ഛന്മാരും രക്ഷകരാണ്. പ്രജാപിതാ ബ്രഹ്മാവിന് എത്ര കുട്ടികളാണ്. ചിലർ ദരിദ്രർ, ചിലർ സാധാരണം, ചിലർ ധനവാന്മാർ, കല്പം മുമ്പും ഇവരിലൂടെ രാജധാനി സ്ഥാപിച്ചിരുന്നു, അതിനെയാണ് ദൈവീക രാജധാനി എന്നു പറയുന്നത്. ഇപ്പോഴാണെങ്കിൽ ആസുരീയ ഭരണം നടക്കുന്ന സ്ഥാനമാണ്. മുഴുവൻ ലോകവും ദൈവീക രാജ്യമായിരുന്നു, അപ്പോൾ ഇത്രയും ഖണ്ഡങ്ങൾ ഉണ്ടായിരുന്നില്ല. ഇതേ ഡെൽഹി യമുനയുടെ തീരത്തായിരുന്നു, അതിനെ പരിസ്ഥാൻ എന്നാണ് പറഞ്ഞിരുന്നത്. അവിടെയുള്ള നദികൾ കരകവിയില്ലായിരുന്നു. എന്നാൽ ഇവിടെ വെള്ളപ്പൊക്കവും ഉണ്ടാകുന്നു. നാം പ്രകൃതിയുടെ ദാസന്മാരായിരിക്കുന്നു. വീണ്ടും നിങ്ങൾ അധികാരികളായി മാറുന്നു. നമ്മെ അപമാനിക്കാൻ അവിടെ മായയുടെ ശക്തിയുണ്ടാകില്ല. ഭൂമിയ്ക്ക് പിളരാനുള്ള ശക്തിയുണ്ടാകില്ല. നിങ്ങൾക്കും മഹാവീരനായി മാറണം. ഹനുമാനെ മഹാവീരൻ എന്ന് പറയാറില്ലേ. ബാബ പറയുന്നു നിങ്ങൾ എല്ലാവരും മഹാവീരന്മാരാണ്. മഹാവീരന്മാരായ കുട്ടികൾ ഒരിയ്ക്കലും കുലുങ്ങുകയില്ല. മഹാവീരന്റേയും മഹാവീരണിയുടേയും ക്ഷേത്രം നിർമ്മിച്ചിട്ടുണ്ട്. എല്ലാവരുടേയും ചിത്രം വെയ്ക്കില്ലല്ലോ. മോഡൽ രൂപത്തിൽ നിർമ്മിച്ചിരിക്കുന്നു. ഇപ്പോൾ നിങ്ങൾ ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്നു അപ്പോൾ എത്ര സന്തോഷമുണ്ടായിരിക്കണം. എത്ര നല്ല ഗുണങ്ങൾ ഉണ്ടാവണം. അവഗുണങ്ങളെ ഇല്ലാതാക്കിക്കൊണ്ടേപോകൂ. സദാ ഹർഷിതമായിരിക്കണം. കൊടുങ്കാറ്റ് വരും. കൊടുങ്കാറ്റ് വരുമ്പോഴല്ലേ മഹാവീരണിയുടെ ശക്തി കാണാൻ കഴിയൂ. നിങ്ങൾ എത്രത്തോളം ശക്തിശാലിയാകുന്നുവോ അത്രത്തോളം കൊടുങ്കാറ്റുകൾ വരും. ഇപ്പോൾ നിങ്ങൾ പുരുഷാർത്ഥം ചെയ്ത് മഹാവീരന്മാരായി മാറിക്കൊണ്ടിരിക്കുകയാണ്, നമ്പർവൈസ് പുരുഷാർത്ഥം അനുസരിച്ച്. ജ്ഞാനസാഗരൻ ബാബ തന്നെയാണ്. ബാക്കിയുള്ള ശാസ്ത്രങ്ങളെല്ലാം ഭക്തിമാർഗ്ഗത്തിലെ സാമഗ്രികളാണ്. നിങ്ങൾക്കുള്ളതാണ് പുരുഷോത്തമ സംഗമയുഗം. കൃഷ്ണന്റെ ആത്മാവ് ഇവിടെത്തന്നെയാണ് ഇരിക്കുന്നത്. ഭഗീരഥൻ ഇതുതന്നെയാണ്. ഇതുപോലെ നിങ്ങൾ എല്ലാവരും ഭഗീരഥന്മാരാണ്, ഭാഗ്യശാലികളാണല്ലോ. ഭക്തിമാർഗ്ഗത്തിൽ ബാബയ്ക്ക് ആരുടെ സാക്ഷാത്ക്കാരം വേണമെങ്കിലും കാണിച്ചുതരാൻ സാധിക്കും. ഈ കാരണത്താലാണ് മനുഷ്യർ സർവ്വവ്യാപി എന്ന് പറഞ്ഞത്, ഇതും ഡ്രാമയിൽ നിശ്ചിതമാണ്. നിങ്ങൾ കുട്ടികൾ വളരെ ഉയർന്ന പഠിപ്പ് പഠിക്കുകയാണ്. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ആത്മാവിൽ എന്തെല്ലാം അഴുക്കുകളാണോ പറ്റിയിരിക്കുന്നത്, അതിനെയെല്ലാം ഓർമ്മയുടെ യാത്രയിലൂടെ ഇല്ലാതാക്കി വളരെ വളരെ സ്നേഹിയായി മാറണം. ബാബയുടെ ആകർഷണം സദാ ഉണ്ടായിരിക്കുന്ന തരത്തിലുള്ളതായിരിക്കണം സ്നേഹം.

2) മായയുടെ കൊടുങ്കാറ്റിനെ ഭയപ്പെടരുത്, മഹാവീരനായി മാറണം. തന്റെ അവഗുണങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കണം, സദാ ഹർഷിതമായിരിക്കണം. ഒരിയ്ക്കലും കുലുങ്ങരുത്.

വരദാനം :- ശുദ്ധസങ്കൽപങ്ങളുടെ ശക്തിയുടെ സ്റ്റോക്കിലൂടെ മനസാസേവയുടെ സഹജമായ അനുഭവിയായി ഭവിക്കട്ടെ.
അന്തർമുഖിയായി ശുദ്ധസങ്കൽപങ്ങളുടെ ശക്തിയുടെ സ്റ്റോക്ക് സമ്പാദിക്കൂ. ഈ ശുദ്ധസങ്കൽപ്പങ്ങളുടെ ശക്തി സഹജമായിത്തന്നെ തന്റെ വ്യർത്ഥസങ്കൽപ്പങ്ങളെ സമാപ്തമാക്കും, മാത്രമല്ല മറ്റുള്ളവരെയും ശുഭഭാവന, ശുഭകാമനയുടെ സ്വരൂപത്തിലൂടെ പരിവർത്തനം ചെയ്യാൻ സാധിക്കും. ശുദ്ധസങ്കൽപ്പങ്ങളുടെ ശക്തി സമ്പാദിക്കുന്നതിന് വേണ്ടി മുരളിയുടെ ഓരോ പോയന്റും കേൾക്കുന്നതിനോടൊപ്പം ശക്തിയുടെ രൂപത്തിൽ ഓരോ സമയത്തും കാര്യത്തിൽ ഉപയോഗിക്കൂ. എത്രയും ശുദ്ധസങ്കൽപങ്ങളുടെ സ്റ്റോക്ക് സമ്പാദിക്കുന്നുവോ അത്രയും മനസാ സേവയുടെ സഹജ അനുഭവിയായിക്കൊണ്ടിരിക്കും.
സ്ലോഗന് :- മനസ്സിൽ സദാ കാലത്തേക്ക് ഈർഷ്യ-വിദ്വേഷത്തോട് വിട പറയൂ അപ്പോൾ വിജയിയാകും.

 

അവ്യക്ത സൂചനകൾ- സ്വയത്തെയും സർവ്വരെയും പ്രതി മനസ്സ് മുഖേന യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.

ഇപ്പോൾ എത്രയും ശരീരം-മനസ്സ്-ധനം, സമയം ഇവ ഉപയോഗപ്പെടുത്തുന്നുവോ അതിലൂടെ മനസാശക്തി മുഖേന സേവനം ചെയ്യുന്നതിലൂടെ വളരെ കുറഞ്ഞ സമയം കൊണ്ട് സഫലത കൂടുതൽ ലഭിക്കും. ഇപ്പോൾ സ്വയത്തിന് വേണ്ടി ഇടക്കിടെ പ്രയത്നം ചെയ്യേണ്ടി വരുന്നു-തന്റെ സ്വഭാവത്തെ പരിവർത്തനം ചെയ്യുന്നതിലും ഒത്തൊരുമിച്ച് പോകുന്നതിലും സേവനത്തിൽ സഫലത ഇടക്ക് കുറഞ്ഞുപോകുന്നത് കണ്ട് നിരാശരാകുന്നതിന്റെ, ഇവയെല്ലാം തന്നെ സമാപ്തമാകും.

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.