| 24-11-2026 |
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
|
മധുബന് |
| മധുരമായ കുട്ടികളേ - ജ്ഞാന ധനത്തിന്റെ ദാനം ചെയ്യുന്നതിന് വേണ്ടി വിചാര സാഗര മഥനം ചെയ്യൂ, ദാനം ചെയ്യുന്നതിനുള്ള താത്പര്യം വെയ്ക്കുകയാണെങ്കിൽ മഥനം നടന്നുകൊണ്ടിരിക്കും. | |
| ചോദ്യം :- | ജ്ഞാന മാർഗ്ഗത്തിൽ സദാ സ്വയത്തെ ആരോഗ്യവാനാക്കി വെക്കുന്നതിനുള്ള മാർഗ്ഗം എന്താണ്? |
| ഉത്തരം :- | സദാ സ്വയത്തെ ആരോഗ്യവാനാക്കി വെയ്ക്കുന്നതിന് വേണ്ടി ബാബയിലൂടെ ഏതൊരു ജ്ഞാനത്തിന്റെ പുല്ലാണോ (മുരളി) ലഭിക്കുന്നത് അത് കഴിച്ച് പിന്നീട് അയവിറക്കണം, അർത്ഥം മഥനം ചെയ്യണം. ഏത് കുട്ടികൾക്കാണോ അയവിറക്കുന്നതിന്റെ ശീലമുള്ളത്, അവർ രോഗിയാകില്ല. സദാ ആരോഗ്യശാലികൾ അവരാണ് ആരിലാണോ വികാരങ്ങളുടെ രോഗമില്ലാത്തത്. |
| ഗീതം :- | അങ്ങ് സ്നേഹത്തിന്റെ സാഗരമാണ്.... |
ഓം ശാന്തി. കുട്ടികൾ ഗീതം കേട്ടുവല്ലൊ. മനുഷ്യർ ഏതെല്ലാം ഗീതങ്ങൾ ഉണ്ടാക്കുന്നു, ശാസ്ത്രം മുതലായവ കേൾപ്പിക്കുന്നു, ഒന്നും തന്നെ മനസ്സിലാക്കാറില്ല. ഇതുവരെ എന്തെല്ലാമാണോ പഠിച്ച് വന്നത് അതിലൂടെ ആരുടെയും തന്നെ മംഗളം ഉണ്ടായിട്ടില്ല, കൂടുതൽ അമംഗളം ഉണ്ടാകുകയാണ് ചെയ്തത്. സർവ്വരുടെയും മംഗളകാരി ഒരേഒരു ഈശ്വരനാണ്. നിങ്ങൾ മനസ്സിലാക്കുന്നുണ്ട് നമ്മുടെ മംഗളം ചെയ്യുന്ന ആൾ വന്നിരിക്കുന്നു. മംഗളത്തിനുള്ള വഴി പറഞ്ഞുതന്നുകൊണ്ടിരിക്കുന്നു. വിശേഷിച്ചും നിങ്ങൾ ഭാരതവാസികളുടെ, പൊതുവെ മുഴുവൻ ലോകത്തിന്റെയും മംഗളം ചെയ്യുന്ന ആൾ ഒരേ ഒരു ബാബയാണ്. സത്യയുഗത്തിൽ എല്ലാവരുടെയും മംഗളമായിരുന്നു നിങ്ങൾ സുഖധാമത്തിലായിരുന്നു മറ്റെല്ലാവരും ശാന്തിധാമത്തിലുമായിരുന്നു. ഇത് കുട്ടികളുടെ ബുദ്ധിയിലുണ്ട് എന്നാൽ പോയന്റുകൾ പലതും തഴഞ്ഞ് പോകുന്നു, പൂർണ്ണമായി ധാരണ ചെയ്യുന്നില്ല. അഥവാ ഒരു പോയന്റിലെങ്കിലും വിചാര സാഗര മഥനം നടത്തികൊണ്ടിരിക്കുകയാണെങ്കിൽ ഇങ്ങനെയായിരിക്കില്ല. മൃഗങ്ങളിൽ എത്രത്തോളം വിവേകമുണ്ടോ അത്ര പോലും വിവേകം ഇന്നത്തെ മനുഷ്യരിലില്ല. പശു പുല്ല് തിന്നുകഴിഞ്ഞാൽ അയവിറക്കിക്കൊ ണ്ടിരിക്കുന്നു. നിങ്ങൾക്കും ഭക്ഷണം ലഭിക്കുന്നു. എന്നാൽ നിങ്ങൾ പിന്നീട് മുഴുവൻ ദിവസത്തിലും അയവിറക്കുന്നതേയില്ല. പശുവാണെങ്കിൽ മുഴുവൻ ദിവസവും അയവിറക്കിക്കൊണ്ടേയിരിക്കുന്നു. ഇത് നിങ്ങൾക്ക് ലഭിക്കുന്ന ജ്ഞാനത്തിന്റെ പുല്ലാണ്. യോഗവും ജ്ഞാനവും. ഇതിൽ ദിവസം മുഴുവനും വിചാര സാഗര മഥനം നടത്തിക്കൊണ്ടിരിക്കണം. ആർക്കാണോ സേവനത്തിന് താത്പര്യമില്ലാത്തത്, അവർ വിചാര സാഗര മഥനം നടത്തി എന്ത് ചെയ്യാനാണ്. താത്പര്യമില്ലെങ്കിൽ ചെയ്യുകയുമില്ല. ചിലർക്ക് ജ്ഞാനം ധനം നൽകുന്നതിനുള്ള താത്പര്യമുണ്ട്. ഗോശാലയിൽ മനുഷ്യർ പോയി പശുക്കൾക്ക് പുല്ലെല്ലാം നൽകാറുണ്ട്. അതും പുണ്യമാണെന്ന് കരുതുന്നു. ബാബ നിങ്ങളെ ഈ ജ്ഞാനമാകുന്ന പുല്ല് കഴിപ്പിക്കുന്നു. ഇതിൽ വിചാര സാഗര മഥനം നടത്തിക്കൊണ്ടിരിക്കുകയാണെങ്കിൽ സന്തോഷത്തോടെയുമിരിക്കും ഒപ്പം സേവനം ചെയ്യുന്നതിനുള്ള താത്പര്യവുമുണ്ടായിരിക്കും. ചിലർ കുടം നിറച്ചെടുക്കുന്നു ചിലർ തുള്ളികൾ മാത്രമെടുക്കുന്നു, അവരും സ്വർഗ്ഗത്തിലേക്ക് വരും. സ്വർഗ്ഗത്തിന്റെ കവാടം തുറക്കുക തന്നെ വേണം. ജ്ഞാന സാഗരത്തെ അകത്താക്കണം. ചിലർ പൂർണ്ണമായും അകത്താക്കുന്നുണ്ട്, ചിലർ തുള്ളികൾ മാത്രമാണെടുക്കുന്നത് അങ്ങനെയെങ്കിലും സ്വർഗ്ഗത്തിലേക്ക് പോകും. ഇനി എത്രത്തോളം ധാരണ ചെയ്യുന്നു അത്രത്തോളം ഉയർന്ന പദവിയും നേടും. ബാക്കി സ്വർഗ്ഗത്തിലേക്ക് പോകാൻ ഒരു തുള്ളി മതി. മനുഷ്യർ മരിക്കുമ്പോൾ അവർക്ക് ഗംഗാ ജലത്തിന്റെ തുള്ളികൾ നൽകാറുണ്ട്. ചിലർ വീട്ടിൽ സദാ ഗംഗാ ജലം തന്നെയാണ് കുടിക്കുന്നത്. എത്രത്തോളം കുടിച്ചിട്ടുണ്ടായിരിക്കും. ഗംഗ സദാ ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതിനെ ആർക്കും അകത്താക്കാൻ സാധിക്കില്ല. നിങ്ങളെക്കുറിച്ച് മഹിമയുണ്ട് - സാഗരത്തെ വിഴുങ്ങി. ആരാണോ ജ്ഞാന സാഗരത്തിന്റെ സമീപത്തേക്ക് വരുന്നത്, കൂടുതൽ സേവനവും ചെയ്യുന്നത് അവരാണ് രുദ്ര മാലയിൽ കോർക്കപ്പെടുന്നത്. ആര് എത്രത്തോളം അകത്താക്കുകയും ഒപ്പം മറ്റുള്ളവരുടെ മംഗളവും ചെയ്യുന്നത് അവർ പദവിയും നേടുന്നു. എത്രത്തോളം ധാരണ ചെയ്യുന്നോ അത്രത്തോളം സന്തോഷവും ഉണ്ടായിരിക്കും. ധനവാന് സന്തോഷമുണ്ടായിരിക്കില്ലേ. ആർക്കാണോ വളരെയധികം ധനമുള്ളത്, ദാനം ചെയ്യുന്നത്, കോളേജും സത്രവും ക്ഷേത്രവുമെല്ലാം ഉണ്ടാക്കുന്നത് അവർക്ക് അത്രയും സന്തോഷവും ഉണ്ടായിരിക്കും. ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നത് അവിനാശീ ജ്ഞാന രത്നങ്ങളാണ്. 21 ജന്മത്തേക്കുള്ള നശിക്കാത്ത സമ്പത്ത്. ആരാണോ നല്ല രീതിയിൽ ധാരണ ചെയ്ത് പിന്നീട് ദാനവും ചെയ്യുന്നത് അവർക്ക് നല്ല പദവി ലഭിക്കുന്നു. ചില കുട്ടിൾ എഴുതാറുണ്ട് ബാബാ എനിക്ക് ജോലി ഉപേക്ഷിച്ച് ഈ ആത്മീയ സേവനത്തിൽ മുഴുകാൻ ആഗ്രഹമുണ്ട്. പ്രൊജക്ടറും, പ്രദർശിനിയും കൊണ്ട് കറങ്ങണം. ഒരു തുള്ളിയെങ്കിലും ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ മംഗളമുണ്ടാകും. ഇങ്ങനെ സേവനത്തിനുള്ള വളരെ താത്പര്യമുണ്ട്. ബാക്കി ഓരോരുത്തരുടേയും അവസ്ഥയെ ബാബയ്ക്കറിയാം. സേവനത്തോടൊപ്പം ഗുണവും വേണം. ക്രോധമുണ്ടായിരിക്കരുത്, തെറ്റായ ചിന്തകൾ വരരുത്. വികാരങ്ങളുടെ ഒരസുഖവും ഉണ്ടായിരിക്കരുത്. നല്ല ആരോഗ്യമുണ്ടാ യിരിക്കണം. വികാരങ്ങൾ ആരിലാണോ കുറവുള്ളത്, ബാബ പറയും ഇവർ ആരോഗ്യവാനാണ്. ബാബ മഹിമ പറയുമല്ലോ. ആരാരെല്ലാമാണ് മഹാരഥികൾ അവർക്ക് മഹിമയുമുണ്ട്. മനുഷ്യർ പിന്നീട് അസുരൻമാരുടെയും ദേവതകളുടെയും യുദ്ധം കാണിച്ചിച്ച് ദേവതകൾ ജയിച്ചതായി കാണിക്കുന്നു. ഇപ്പോൾ നമ്മുടെ യുദ്ധം 5 വികാരങ്ങളാകുന്ന അസുരൻമാരോടാണ്. അല്ലാതെ അസുരനെന്ന ഒരു മനുഷ്യ വർഗ്ഗമില്ല, ആരിലാണോ ആസുരീയ സ്വഭാവമുള്ളത്, അവരെ തന്നെയാണ് അസുരനെന്ന് പറയുന്നത്. നമ്പർവൺ ആസുരീയ സ്വഭാവം കാമത്തിന്റേതാണ്, അതുകൊണ്ടാണ് സന്യാസി ഇതിനെ ഉപേക്ഷിച്ച് ഓടുന്നത്. ഈ ആസുരീയ ഗുണങ്ങളെ ഉപേക്ഷിക്കുന്നതിൽ പരിശ്രമമുണ്ട്. കഴിയേണ്ടത് ഗൃഹസ്ഥത്തിൽ തന്നെയാണ് എന്നാൽ ആസുരീയ സ്വഭാവം ഉപേക്ഷിക്കണം. പവിത്രമാകുന്നതിലൂടെ മുക്തിയും-ജീവൻമുക്തിയും ലഭിക്കുന്നു. എത്ര വലിയ പ്രാപ്തിയാണ്. സന്യാസി വീടും-കുടുംബവും ഉപേക്ഷിച്ച് ഓടിപ്പോകുന്നു, എന്നാൽ പ്രാപ്തി ഒന്നും തന്നെയില്ല. ഈ ചിത്രങ്ങളിൽ മനസ്സിലാക്കുന്നതിനുള്ള എത്ര നല്ല-നല്ല കാര്യങ്ങളാണ്. മനുഷ്യർ കേവലം ചിത്രങ്ങളെ പ്രദർശിപ്പിക്കുക മാത്രമാണ് ചെയ്യാറുള്ളത്. വെറും ചിത്രം കാണുന്നതിന് വേണ്ടി എത്ര ആളുകളാണ് പോകുന്നത്. നേട്ടം ഒന്നും തന്നെയില്ല. ഇവിടെ ഈ ചിത്രങ്ങളിൽ എത്ര ജ്ഞാനമാണുള്ളത്, ഇതിലൂടെ വളരെയധികം നേട്ടമുണ്ടാകുന്നു. ഇതിൽ കലയുടെ കാര്യമൊന്നുമില്ല. ഉണ്ടാക്കുന്ന ആളിന്റെ സാമർത്ഥ്യവുമില്ല. അവരുടെ ചിത്രങ്ങളിൽ പേരെഴുതിയിട്ടുണ്ടായിരിക്കും. ചിത്രകാരനും പേര് ലഭിക്കുന്നു. ചിലർ ഇത്ര മാത്രം മനസ്സിലാക്കുന്നു ബാബയെ തീർച്ചയായും ഓർമ്മിക്കണം. ഇത്ര മാത്രം പറഞ്ഞാലും പ്രജയായി. പ്രജകൾ ധാരാളമുണ്ടാകണം. ഞാൻ ജ്ഞാനത്തിന്റെ സാഗരനാണ്. ഒരു തുള്ളിയെങ്കിലും ആർക്കെങ്കിലും ലഭിച്ചാൽ സ്വർഗ്ഗത്തിലേക്ക് വരിക തന്നെ ചെയ്യും.
നിങ്ങൾ മനസ്സിലാക്കുന്നുണ്ട്, പ്രദർശിനിയിലൂടെയും, മേളയിലൂടെയും ധാരാളം പേരുടെ മംഗളമുണ്ടാകുന്നുണ്ട്. ഈശ്വരൻ മംഗളകാരിയല്ലേ. നിങ്ങളുടെയും മംഗളമുണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഇതിൽ പിന്നീട് സ്വയം വിചാര സാഗര മഥനം ചെയ്തുകൊണ്ടിരിക്കണം. സ്മൃതിയിൽ കൊണ്ടു വന്നുകൊണ്ടിരിക്കുകയാണെങ്കിൽ വളരെ നേട്ടമുണ്ടാകും. തെറ്റായ കാര്യങ്ങൾ ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ കളയണം. ബാബ പറയുന്നു ഞാൻ നിങ്ങളെ വളരെ നല്ല കാര്യങ്ങളാണ് കേൾപ്പിക്കുന്നത്. നമ്പർവൺ മുഖ്യമായ കാര്യം ഒന്നുമാത്രമാണ് - ഏതൊരാൾക്കും ബാബയുടെ പരിചയം നൽകൂ. ഒരു ബാബയെ ഓർമ്മിക്കൂ അത്രമാത്രം, ഇതിൽ എല്ലാം തന്നെയുണ്ട്. ഭക്തി മാർഗ്ഗത്തിൽ ഇത്തരത്തിലുള്ള ധാരാളം പേരുണ്ട്. പറയൂ, നിങ്ങൾ ഈ ചെയ്യുന്നത് വളരെ നല്ലതാണ്. വിരൽ കൊണ്ട് സൂചന നൽകാറുണ്ട്, എല്ലാം പരമാത്മാവാണ് ചെയ്യിക്കുന്നത്. സർവ്വരുടെയും മംഗളകാരിയായ ആ പരമാത്മാവ് മുകളിലാണ്. നിങ്ങൾ ആത്മാക്കളും വസിക്കുന്നത് അവിടെ തന്നെയാണ്. ജ്ഞാനത്തിന്റെ ഈ എല്ലാ കാര്യങ്ങളും ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുണ്ട്.
ബാബ പറയുന്നു, ഇപ്പോൾ നിങ്ങളുടെ ഈ വസ്ത്രം (ശരീരം) ജീർണ്ണിച്ചിരിക്കുന്നു. സത്യ ത്രേതായുഗത്തിൽ എത്ര നല്ല വസ്ത്രമായിരുന്നു. ജീർണ്ണിച്ചിക്കുന്ന വസ്ത്രം ഇനി എത്ര സമയം ധരിക്കും. എന്നാൽ ഇത് ആരും തന്നെ മനസ്സിലാക്കുന്നില്ല. ബാബ വന്ന് എപ്പോഴാണോ മനസ്സിലാക്കി തരുന്നത് അപ്പോഴാണ് മനസ്സിലാക്കുന്നത്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട് - ജ്ഞാനം നൽകുന്നത് ഒരേ ഒരു ബാബയാണ്. ബാബ സാഗരമാണ്. ആരാണോ സാഗരത്തെ വിഴുങ്ങുന്നത് - അവരാണ് വിജയ മാലയിലെ മുത്താകുന്നത്. അവർ സദാ സേവനത്തിൽ മാത്രം തത്പരരായി കഴിയുന്നു. ബാബ വന്നിരിക്കുന്നത് തന്നെ രുദ്രമാല ഉണ്ടാക്കുന്നതിനാണ്. പിന്നീട് തിരിച്ച് പോകണം. എവിടെ നിന്നാണോ വന്നത് വീണ്ടും അവിടേക്ക് തന്നെ നമ്പർ ക്രമത്തിൽ പോകും. ക്രമം തെറ്റിച്ച് പോകാൻ സാധിക്കില്ല. നാടകത്തിൽ അഭിനേതാക്കളുടെ വേഷം അതാത് സമയത്തല്ലേ ഉണ്ടായിരിക്കുക. ഇതിലും ഏതെല്ലാം അഭിനേതാക്കളാണോ ഉള്ളത് അവർ നമ്പർ ക്രമത്തിൽ അവരവരുടെ സമയത്ത് വന്ന് പോകും. ഈ പരിധിയില്ലാത്ത നാടകം നിർമ്മിക്കപ്പെട്ടതാണ്. ബ്രഹ്മത്തിൽ നമ്മൾ ആത്മാക്കൾ ബിന്ദുവായി വസിക്കുന്നു. അവിടെ മറ്റെന്താണുണ്ടായിരിക്കുക. ഒരു ബിന്ദുവായ ആത്മാവ് എവിടെക്കിടക്കുന്നു, ഇത്രയും വലിയ ശരീരം എവിടെക്കിടക്കുന്നു. ആത്മാവ് എത്ര ചെറിയ സ്ഥലമായിരിക്കും എടുക്കുന്നത്. ബ്രഹ്മ മഹത് തത്ത്വം എത്ര വലുതാണ്. ഏതുപോലെയാണോ ആകാശത്തിന് അറ്റമില്ലാത്തത്, അതുപോലെ ബ്രഹ്മ മഹത് തത്ത്വത്തിലും അറ്റമില്ല. പരിധി കണ്ടെത്താൻ എത്രയാണ് പരിശ്രമിക്കുന്നത,് എന്നാൽ കണ്ടെത്താൻ സാധിക്കില്ല, എത്രയാണ് തല പുകയ്ക്കുന്നത്. എന്നാൽ മറികടക്കാനോ കണ്ടുപിടിക്കാനോ ആയി ആങ്ങനെയൊരു സാധനമില്ല. സയൻസിന്റെ പൊങ്ങച്ചം എത്രയാണ്. യാതൊരു പ്രയോജനവുമില്ല. കേട്ടിട്ടില്ലേ - ആകാശം തന്നെ ആകാശം, പാതാളം തന്നെ പാതാളം. കരുതുന്നു ചന്ദ്രനിലും ലോകമുണ്ടായിരിക്കും. അതും ഡ്രാമയിൽ അവരുടെ പാർട്ടാണ്. പ്രയോജനമൊന്നും തന്നെയില്ല. ബാബ വന്ന് നമ്മളെ വിശ്വത്തിന്റെ അധികാരികളാക്കുന്നു. എത്ര നേട്ടമാണ്. ബാക്കി ചന്ദ്രനിൽ പോകുന്നതിലും, അദ്ഭുത മന്ത്രത്തിലൂടെ ഭസ്മമെടുക്കുന്നതിലും.... ഇതിലൂടെയെല്ലാം എന്ത് നേട്ടമാണുള്ളത്. ഇപ്പോൾ നമ്മൾ പരിധിയില്ലാത്ത ബാബയിൽ നിന്ന് പരിധിയില്ലാത്ത സമ്പത്ത് നേടുന്നു. കൽപ-കൽപം നേടി വന്നതാണ്. ലോകത്തിന്റെ ചരിത്രവും-ഭൂമിശാസ്ത്രവും ആവർത്തിക്കുന്നു. ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ലോകത്തിൽ ആദ്യം കേവലം ഭാരതം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഭാരതവാസി തന്നെയായിരുന്നു വിശ്വത്തിന്റെ അധികാരിയായിരുന്നത്. അവിടെ ദേവതകൾക്ക് മറ്റൊരു ഖണ്ഢത്തെക്കുറിച്ചുമറിയില്ല. ഇതെല്ലാം പിന്നീടാണ് വൃദ്ധി പ്രാപിക്കുന്നത്. പുതിയ-പുതിയ ധർമ്മ സ്ഥാപകർ വന്ന് അവരവരുടെ ധർമ്മം സ്ഥാപിക്കുന്നു. ബാക്കി അവരാരും തന്നെ സദ്ഗതി ചെയ്യുന്നില്ല, കേവലം ധർമ്മം സ്ഥാപിക്കുന്നു. അവർക്ക് എന്ത് മഹിമയാണ് ഉണ്ടായിരിക്കുക! മുക്തിധാമത്തിൽ നിന്ന് പാർട്ടഭിനയിക്കാൻ വരുന്നു. മനുഷ്യർ പറയുന്നു മോക്ഷത്തിൽ തന്നെ ഇരിക്കണം. ഈ പോക്കുവരവിന്റെ ചക്രത്തിലേക്ക് എന്തിനാണ് വരുന്നത്! എന്നാൽ ഇതിലേക്ക് വരിക തന്നെ വേണം. പുനർജന്മം എടുക്കുക തന്നെ വേണം, പിന്നീട് തിരിച്ചും പോകണം. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയുടെ ചക്രമാണ്. ലക്ഷം വർഷങ്ങളുടെ നാടകം ഉണ്ടായിരിക്കുകയില്ല. ഇത് യഥാർത്ഥമായ അനാദി നാടകമാണ്, ഇതിനെ ഈശ്വരീയ ഇന്ദ്രജാലമെന്ന് പറയുന്നു. രചയിതാവിന്റേയും രചനയുടേയും ഏതൊരു ഇന്ദ്രജാലമാണോ - അതിനെ അറിയണം. സൃഷ്ടി ചക്രത്തെ അറിയാൻ ഇരുന്ന് പുരുഷാർത്ഥം ചെയ്യുന്ന ഒരു മനുഷ്യനും ഉണ്ടായിരിക്കില്ല. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ഇത് ആരുടെയും ചിന്തയിലേക്കേ വരില്ല. ഏറ്റവും പഴയ ചിത്രം ശിവലിംഗത്തിന്റേതാണ്. ഭഗവാൻ വന്നിരുന്നു പിന്നീട് അവരുടെ ഓർമ്മ ചിഹ്നമുണ്ടാക്കുന്നു. ആദ്യം എപ്പോഴാണോ ശിവന്റെ പൂജ ആരംഭിക്കുന്നത് അപ്പോൾ വജ്രത്തിന്റെ ശിവലിംഗമാണ് ഉണ്ടാക്കുന്നത്. പിന്നീട് എപ്പോഴാണോ ഭക്തി രജോ തമോയായി മാറുന്നത് അപ്പോൾ കല്ലുകൊണ്ടുള്ളതും ഉണ്ടാക്കുന്നു. ശിവബാബ വജ്രം കൊണ്ടുള്ളതൊന്നുമല്ല. ബാബ ഒരു ബിന്ദുവാണ്, പൂജിക്കുന്നതിന് വേണ്ടി വലുതായി ഉണ്ടാക്കുന്നു. ചിന്തിക്കുന്നു നമുക്ക് വജ്രം കൊണ്ട് ശിവലിംഗമുണ്ടാക്കാം. സോമനാഥന്റെ ഇത്രയും വലിയ ക്ഷേത്രത്തിൽ ഒരു ബിന്ദു വെയ്ക്കുകയാണെങ്കിൽ മനസ്സിലാകുകയില്ല. ഭക്തിമാർഗ്ഗത്തിൽ എന്തൊക്കെയാണുള്ളതെന്ന് ബാബ മനസ്സിലാക്കി തരികയാണ്. ശാസ്ത്രജ്ഞൻമാർ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. നല്ല-നല്ല സാധനങ്ങൾ കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നു. വിനാശത്തിനായുള്ളതും കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നുണ്ട്. മുൻപ് വൈദ്യുതി ഉണ്ടായിരുന്നില്ല. മൺവിളക്കായിരുന്നു കത്തിച്ചിരുന്നത്.
ബാബ മനസ്സിലാക്കി തരുന്നു മധുര-മധുരമായ കുട്ടികളേ അൽപമായതിൽ തൃപ്തിയടയരുത്. നല്ല രീതിയിൽ ധാരണ ചെയ്ത് സാഗരത്തെ വിഴുങ്ങൂ. ആര് നല്ല രീതിയിൽ സേവനം ചെയ്യുന്നോ പദവിയും നല്ലത് നേടും. മുഴുവൻ ദിവസവും സന്തോഷത്തിന്റെ രസം ഉയർന്നിരിക്കണം. ഇത് വളരെ മോശമായ ലോകമാണ്. ഇപ്പോൾ ഇവിടെ നിന്ന് പോകും. പഴയ ലോകം ഇല്ലാതാകുക തന്നെ വേണം. തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ബാക്കി കുറച്ച് ദിവസങ്ങളാണുള്ളത്, ഇതിൽ എത്ര സേവനം ചെയ്യണം. മുഴുവൻ ഭാരതത്തിൽ മാത്രമല്ല വിദേശത്തും എല്ലായിടത്തും ചക്രം കറങ്ങണം. പത്രങ്ങളിലൂടെ വിദേശങ്ങളിലെ കോണു-കോണുകൾ വരെ പോലും അറിയണം. ഈ ഏണിപ്പടിയിലൂടെയെല്ലാം പെട്ടന്ന് തന്നെ മനസ്സിലാക്കും. ബാബ വന്നിരിക്കുന്നത് തന്നെ കുട്ടികളെ വീണ്ടും സ്വർഗ്ഗവാസിയാക്കുന്നതിനാണ്. തീർത്തും ലക്ഷ്മീ-നാരായണൻ ഭാരതത്തിൽ തന്നെയാണ് രാജ്യം ഭരിച്ചത്. ഭാരതം പ്രാചീന ദേശമാണെന്ന് മഹിമ ധാരാളം പറയാറുണ്ട്. വളരെ മഹിമ പറയുന്നുണ്ട് ഭാരതം അങ്ങനെയായിരുന്നു, ഭാരതത്തിൽ ഇങ്ങനെയുള്ള പവിത്ര ദേവതകൾ ഉണ്ടായിരുന്നു. നിങ്ങൾക്കറിയാം നമ്മൾ ബാബയിൽ നിന്ന് 21 ജന്മങ്ങളിലേക്കുള്ള പ്രാലബ്ധം നേടുന്നു. ബാബ വളരെ ലളിതമായാണ് പഠിപ്പിക്കുന്നത്. കാണിക്കുന്നുണ്ട് ദ്രൗപദിയുടെ കാൽ തടവുന്നതായി, അങ്ങനെയൊന്നുമില്ല. ബാബ പറയുകയാണ് കുട്ടികൾ ഭക്തി മാർഗ്ഗത്തിൽ കഷ്ടപ്പെട്ട് തളർന്ന് പോയിരിക്കുന്നു. ഇപ്പോൾ ഞാൻ നിങ്ങളുടെ തളർച്ച ദൂരീകരിക്കുന്നു, നിങ്ങൾ അടി കൊണ്ട്-കൊണ്ട് പതിതമായിരിക്കുന്നു. ബാബ പറയുന്നു -ഞാൻ നിങ്ങളുടെ തളർച്ച ദൂരെയകറ്റിക്കൊണ്ടിരിക്കുന്നു. പിന്നീടൊരിക്കലും ദുഃഖം കാണുകയില്ല. അൽപം പോലും ദുഃഖത്തിന്റെ പേരുണ്ടായിരിക്കില്ല. ബാക്കി പുരുഷാർത്ഥം ചെയ്ത് ഉയർന്ന പദവി നേടണം. ആരെങ്കിലും നല്ല പദവി നേടിയിട്ടുണ്ടെങ്കിൽ പറയില്ലേ - ഇവർ മുൻ ജന്മത്തിൽ നല്ല കർമ്മം ചെയ്തിട്ടുണ്ട്. മഹിമ ഉണ്ടായിരിക്കില്ലേ. എന്നാൽ ആരും അറിയുന്നില്ല ഇവർ എപ്പോൾ പുരുഷാർത്ഥം ചെയ്താണ് ഈ പദവി നേടിയതെന്ന്! ഇപ്പോൾ ബാബ നിങ്ങളെ ഇങ്ങനെയുള്ള കർമ്മം പഠിപ്പിക്കുന്നു. നിങ്ങളോടും പറയുന്നു നല്ല കർമ്മം ചെയ്ത് ഉയർന്ന പദവി നേടൂ. ഇവിടെ മനുഷ്യരുടെ കർമ്മം വികർമ്മമാകുന്നു. അവിടം സ്വർഗ്ഗമാണ്. കർമ്മം അകർമ്മമായിരിക്കും. അവിടെ ഈ ജ്ഞാനം ഉണ്ടായിരിക്കില്ല. ബാബ പറയുന്നു - എനിക്ക് കർമ്മങ്ങളുടെ ഗതിയെ അറിയാം. ഈ സമയം ആര് നല്ല കർമ്മം ചെയ്യുമോ അവർ ഫലവും നല്ലത് നേടും. ഇത് കർമ്മ ക്ഷേത്രമാണ്. ചിലർ വളരെ നല്ല കർമ്മം ചെയ്യുന്നു. ചിലരുണ്ട് അവർക്ക് സേവനത്തിന്റെ മാത്രം ലഹരിയായിരിക്കും. ചോദിക്കുന്നു ബാബാ എന്നിൽ എന്തെങ്കിലും കുറവുണ്ടോ? അതോ ഇല്ലേ, സേവനം എത്രത്തോളം ചെയ്യാൻ സാധിക്കുമോ അത്രത്തോളം ചെയ്യും. സേവനം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കും. സേവനം ചെയ്യുന്നവരും വന്നുകൊണ്ടിരിക്കും. മനസ്സിൽ ചിന്തയുണ്ട് - ബാക്കി കുറച്ച് ദിവസങ്ങളാണുള്ളത്. ഇപ്പോൾ ഇങ്ങനെയുള്ള പുരുഷാർത്ഥം ചെയ്യണം അതിലൂടെ അവിടെയും ഉയർന്ന പദവി നേടണം. ബാബ ജ്ഞാനത്തിന്റെ ഈ പുല്ല് കഴിപ്പിക്കുകയാണ്, പറയുന്നു അയവിറക്കിക്കൊണ്ടിരിക്കൂ എങ്കിൽ ധാരണ ഉറയ്ക്കും. സന്തോഷത്തിന്റെ രസവും ഉയരും. ധാരാളം സേവനം ചെയ്യണം, വളരെ പേർക്ക് സന്ദേശം നൽകണം. നിങ്ങൾ സന്ദേശവാഹകന്റെ മക്കൾ സന്ദേശവാഹകരാണ്. ഒരു ദിവസം വലിയ പത്രങ്ങളിൽ പോലും നിങ്ങളുടെ ചിത്രം വരും. വിദേശങ്ങൾ വരെ പോലും പത്രങ്ങൾ പോകുന്നില്ലേ. ചിത്രങ്ങളിലൂടെ മനസ്സിലാക്കും, ഈ ജ്ഞാനം ഈശ്വരീയ പിതാവിന്റേതാണ്. ബാക്കി പരിശ്രമമുള്ളത് മൻമനാഭവയാകുന്നതിനാണ്. ആ പരിശ്രമം ഭാരതവാസി മാത്രമാണ് ചെയ്യുന്നത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബ ഏതെല്ലാം നല്ല-നല്ല കാര്യങ്ങളാണോ കേൾപ്പിക്കുന്നത്, അതിൽ വിചാര സാഗര മഥനം നടത്തി വളരെ പേരുടെ മംഗളകാരിയാകണം. തെറ്റായ കാര്യങ്ങൾ ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ കളയണം.
2) ഏതെങ്കിലും ആസുരീയ സ്വഭാവമുണ്ടെങ്കിൽ അതിനെ ഉപേക്ഷിക്കണം. ബാബ ഏതൊരു ജ്ഞാനമാകുന്ന പുല്ലാണോ കഴിപ്പിക്കുന്നത്, അതിനെ അയവിറക്കണം.
| വരദാനം :- |
സർവ്വ ഖജനാവുകളെയും വിശ്വമംഗളത്തിന് വേണ്ടി ഉപയോഗിക്കുന്ന സിദ്ധിസ്വരൂപരായി ഭവിക്കട്ടെ. എങ്ങനെയാണോ തന്റെ പരിധിയുള്ള പ്രവൃത്തിയിൽ, തന്റെ പരിധിയുള്ള സ്വഭാവ-സംസ്കാരങ്ങളുടെ പ്രവൃത്തിയിൽ വളരെ സമയം ചെലവാക്കുന്നത്, എന്നാൽ തങ്ങളുടെ പ്രവൃത്തിക്ക് ഉപരി അതായത് ഉപരാമമായിരിക്കൂ ഒപ്പം ഓരോ സങ്കൽപം, വാക്ക്, കർമ്മത്തിലും സംബന്ധ-സമ്പർക്കത്തിലും ബാലൻസ് വെക്കൂ എങ്കിൽ സർവ്വ ഖജനാവുകളുടെയും മിതവ്യയത്തിലൂടെ ചുരുങ്ങിയ 'ചിലവ് ഉയർന്ന പ്രാപ്തി' ലഭിക്കും. ഇപ്പോൾ സമയമാകുന്ന ഖജനാവ്, ഊർജ്ജമാകുന്ന ഖജനാവ്, സ്ഥൂല ഖജനാവ് ഇവയിൽ കുറഞ്ഞ ചിലവും ഉയർന്ന പ്രാപ്തിയും നേടൂ, ഇവയെ സ്വയത്തിന് പകരം വിശ്വമംഗളത്തിന് വേണ്ടി ഉപയോഗിക്കൂ എങ്കിൽ സിദ്ധി സ്വരൂപരായി മാറും. |
| സ്ലോഗന് :- | ഒന്നിന്റെ ലഹരിയിൽ സദാ മുഴുകിയിരിക്കൂ എങ്കിൽ നിർവ്വിഘ്നരായി മാറും. |
അവ്യക്ത സൂചന- ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണ സ്ഥിതിയുടെയും അനുഭവം ചെയ്യൂ.
ഇപ്പോൾ സേവനത്തിന്റെയും കർമ്മത്തിന്റെയും ബന്ധനത്തിൽ വരരുത്. നമ്മുടെ സ്ഥാനം, നമ്മുടെ സേവനം, നമ്മുടെ സ്റ്റൂഡന്റ്, നമ്മുടെ സഹയോഗീ ആത്മാക്കൾ ഇവയും സേവയുടെ കർമ്മത്തിന്റെ ബന്ധനമാണ്, ഈ കർമ്മബന്ധനത്തിൽ നിന്ന് വേറിടുക അർത്ഥം കർമ്മാതീതം. എങ്ങനെയാണോ ബ്രഹ്മാബാബ സദാ സ്നേഹിയുടെയും നിർമ്മോഹിയുടെയും ബാലൻസ് വെച്ചു, എല്ലാവരെയും തന്റേതെന്ന അനുഭൂതി ചെയ്യിപ്പിച്ചുകൊണ്ടും എല്ലാവരുടെയും സംബന്ധം ആ ഒന്നുമായി( നിരാകാര ബാബ) യോജിപ്പിച്ചു, അതേപോലെ താങ്കൾ കുട്ടികളും എല്ലാവരെയും താങ്കളുടേതെന്ന അനുഭൂതി ചെയ്യിപ്പിച്ച് ആത്മാക്കളെ സമീപത്തുള്ള അഭയകേന്ദ്രത്തിൽ എത്തിക്കുന്നവരാകൂ, അപ്പോൾ പറയാം ബാബക്ക് സമാനം.