മലയാളം മുരളി · Brahma Kumaris

ഇന്നത്തെ മുരളി

ഓം ശാന്തി · BapDada · 2026, നവംബർ 25

ഇന്നത്തെ മുരളി — എല്ലാ ദിവസവും പുതിയത്.

18
ഡൗൺലോഡ് PDF
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

25-11-2026
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
മധുബന്
മധുരമായ കുട്ടികളെ, ശിവബാബയുടേതായതിന് ശേഷം ഒരു തെറ്റും ചെയ്യരുത്, തെറ്റ് ചെയ്യുകയാണെങ്കിൽ ബാബയുടെ പേര് മോശമാക്കും.
ചോദ്യം :- ഏറ്റവും വലിയ കുടുംബം ആരുടേതാണ്, എങ്ങനെ ?
ഉത്തരം :- ശിവബാബയുടേതാണ് ഏറ്റവും വലിയ കുടുംബം. ഭക്തിയിൽ സർവ്വരും അങ്ങ് തന്നെയാണ് മാതാവും പിതാവും എന്ന് പറഞ്ഞ് വിളിക്കുന്നുണ്ട്, അപ്പോൾ കുടുംബം ആയില്ലേ. എപ്പോൾ വരെ സാകാരത്തിൽ വരുന്നില്ലയോ, അത് വരെ ബാബയ്ക്ക് കുടുംബം ഇല്ല, കാരണം മുകളിൽ ആത്മാക്കൾ ബാബയോടൊപ്പം നിരാകാരി രൂപത്തിൽ വസിക്കുന്നു. സാകാരത്തിൽ വന്ന് ബ്രഹ്മാവിൽ പ്രവേശിക്കുമ്പോൾ ഇത് ഏറ്റവും വലിയ കുടുംബമായി മാറുന്നു.

ഓം ശാന്തി. മുഴുവൻ ലോകത്തിൽ, പ്രത്യേകിച്ച് ഭാരതത്തിൽ ഇത് ആർക്കും അറിയില്ല- പരിധിയില്ലാത്ത അച്ഛൻ സന്യാസ മാർഗ്ഗക്കാരനാണോ അതോ പ്രവൃത്തി മാർഗ്ഗക്കാരനാണോ എന്ന്. ബാബ വരുമ്പോൾ മക്കളെ-മക്കളെ എന്ന് പറഞ്ഞ് വിളിക്കുന്നു കാരണം ബാബയെ വിളിക്കുന്നത് തന്നെ- അങ്ങ് തന്നെയാണ് അച്ഛനും അമ്മയും..... എന്നാണ്, അപ്പോൾ ഗൃഹസ്ഥിയായി തീരുന്നു. അവിടെ സർവ്വർക്കും അറിയാം- ശിവൻ നിരാകാരനാണ് എന്ന്. ശിവന് ആകാരം ഉണ്ട്, എന്നാൽ മക്കളൊന്നും തന്നെയില്ല. ഇനി ഉണ്ടെങ്കിൽ തന്നെ എല്ലാ ആത്മാക്കളും മക്കളാണ്. എല്ലാവരും ഒരേപോലെയുളള മക്കളാണ്, അതിനാൽ എല്ലാവരും പരമാത്മാവാണെന്ന് മനസ്സിലാക്കുന്നു. ആത്മാവിന്റെ രൂപം ബിന്ദുവാണ്, പരമാത്മാവും ബിന്ദുവാണ്. ഗൃഹസ്ഥികളാണ് പാടുന്നത്- അങ്ങ് തന്നെയാണ് മാതാവും പിതാവും..... എന്ന്, സന്യാസിമാർ പറയുന്നു, പരമാത്മാവ് ബ്രഹ്മമാണെന്നും. അവർ പരമാത്മാവിനെ അച്ഛനും അമ്മയും എന്ന് വിളിക്കില്ല. അവരുടെ മാർഗ്ഗം തന്നെ വേറെയാണ്. അറിവില്ലായ്മയോടെ ലക്ഷ്മീ നാരായണന്റെ മുന്നിൽ പോയി മഹിമ പാടുന്നുണ്ട്- അങ്ങ് തന്നെയാണ് അച്ഛനും അമ്മയും... അല്ലെങ്കിൽ പറയും അച്ചുതം കേശവം രാമ നാരായണം... ഭക്തിയിൽ അനേകം സ്തുതികൾ പാടുന്നുണ്ട്. വാസ്തവത്തിൽ പരമാത്മാവ് അച്ഛനാണ്, അച്ഛനിൽ നിന്ന് എന്ത് സമ്പത്ത്, എങ്ങനെ ലഭിക്കുന്നു. നിങ്ങൾ കുട്ടികൾക്കറിയാം- ബാബ അച്ഛനുമാണ്, മുത്തച്ഛനുമാണ്, വലിയ അമ്മയുമാണ്, പ്രജാപിതാവുമാണ്. ഇദ്ദേഹത്തിലൂടെ പറയുന്നു, ഹേ കുട്ടികളെ, ഞാൻ നിങ്ങളുടെ അച്ഛനും കൂടിയാണ്, എനിക്കും കുടുംബമാർഗ്ഗത്തിൽ വരേണ്ടിയിരിക്കുന്നു. ഇത് എന്റെ പത്നിയുമാണ്, മകനുമാണ്. ഇദ്ദേഹത്തിൽ പ്രവേശിക്കുമ്പോൾ കുടുംബ മാർഗ്ഗത്തിൽ വരുന്നു. എന്നെ തന്നെയാണ് പരമമായ അച്ഛൻ, പരമമായ ടീച്ചർ, പരമമായ ഗുരുവെന്നും പറയുന്നത്. ഗുരു മുക്തിയിലേയ്ക്കുള്ള മാർഗ്ഗം കാണിച്ചു തരുന്നു. അതെല്ലാം അസത്യമായിട്ടുള്ളതാണ്. ഇതാണ് സത്യം. ഇംഗ്ലീഷിൽ പരമാത്മാവിനെ ട്രൂത്ത് (സത്യം) എന്നു പറയുന്നു. അപ്പോൾ സത്യമായ പരമാത്മാവ് വന്ന് എന്ത് സത്യമാണ് കേൾപ്പിക്കുന്നതെന്ന് ആർക്കും അറിയില്ല. നമുക്കും അറിയില്ലായിരുന്നു. അപ്പോൾ പുതിയ കാര്യമായില്ലേ. ബാബ ജ്ഞാന സാഗരനാണ്, സത്യഖണ്ഡം സ്ഥാപിക്കുന്നവനാണ്. തീർച്ചയായും ഏതോ സമയത്ത് സത്യം കേൾപ്പിച്ചിരുന്നു, അതുകൊണ്ടാണ് മഹിമയുള്ളത്. സത്യഖണ്ഡത്തെ സ്വർഗ്ഗം എന്നു പറയുന്നു. അവിടെ ദേവീക സ്വരാജ്യത്തെ കാണിക്കുന്നുണ്ട്. ഇപ്പോൾ ഇത് പഴയ ലോകമാണ്, പിന്നീട് പുതിയ ലോകം വരും. പഴയ ലോകത്തിന് തീ പിടിക്കണം. സ്ഥാപനയുടെ സമയത്ത് വിനാശത്തെ കുറിച്ചും പറയുന്നുണ്ട്. ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും പരമാത്മാവാണെന്ന് പറയാറുണ്ട്. ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നു. എങ്ങനെ ചെയ്യിക്കുന്നു? അത് ബാബ സ്വയം വന്ന് പറഞ്ഞു തരുന്നു. മനുഷ്യർ ഒന്നും മനസ്സിലാക്കുന്നില്ല. പറയുന്നു- പരമാത്മാവ് ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമാണെന്ന്. പിന്നെ ഡ്രാമയെ കുറിച്ചും മനസ്സിലാക്കി. കലിയുഗത്തിന്റെ അന്ത്യം, സത്യയുഗത്തിന്റെ ആദി.... ഈ സംഗമയുഗത്തെ തന്നെയാണ് ഏറ്റവും ഉയർന്നത് എന്ന് പറയേണ്ടത്. കലിയുഗത്തിത്തിന് ശേഷം വരുന്നത് സത്യയുഗമാണ്. പിന്നെ താഴേക്ക് ഇറങ്ങണം. സ്വർഗ്ഗവും നരകവും എന്നു പറയാറുണ്ട്. മനുഷ്യൻ മരിക്കുമ്പോൾ പറയാറുണ്ട് സ്വർഗ്ഗവാസിയായി എന്ന്. അപ്പോൾ തീർച്ചയായും ഏതോ സമയത്ത് സ്വർഗ്ഗവാസിയായിരുന്നു. ഇത് പ്രത്യേകിച്ചും ഭാരതവാസികൾ തന്നെയാണ് പറയുന്നത് കാരണം അറിയാം ഏറ്റവും പ്രാചീനം ഭാരതമാണ്. അപ്പോൾ തീർച്ചയായും ഇത് തന്നെ സ്വർഗ്ഗമാകും. കാര്യങ്ങൾ എത്ര സഹജമാണ് എന്നാൽ ഡ്രാമയനുസരിച്ച് ആരും മനസ്സിലാക്കുന്നില്ല, അതുകൊണ്ട് ബാബ വന്ന് മനസ്സിലാക്കിതരുന്നു. വിളിക്കുന്നുണ്ട് ബാബ വരൂ, അങ്ങയിലുള്ള അറിവ് ഞങ്ങൾക്കും നൽകൂ. പതിതരെ പാവനമാക്കാൻ വരൂ. പിന്നെ പറയും ഞങ്ങളുടെ ദുഃഖത്തെ ഹരിച്ച് സുഖം നൽകൂ, പക്ഷെ എന്ത് ജ്ഞാനമാണ്, എന്ത് സുഖമാണ് നൽകുന്നതെന്ന് അറിയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ബാബ അച്ഛനാണ്, അതിനാൽ തീർച്ചയായും ബാബയിലൂടെ രചനയും രചിക്കപ്പെട്ടിട്ടുണ്ട്. അച്ഛൻ അർത്ഥം രചയിതാവ്. കുട്ടികൾ അച്ഛാ എന്നു വിളിച്ചു, അപ്പോൾ രചനയായി. രചനയും തീർച്ചയായും എവിടെ നിന്നോ രചിക്കപ്പെട്ടിട്ടുണ്ടാകണം, കുട്ടികൾക്കും സമ്പത്ത് നൽകിയിട്ടുണ്ടാകണം. അപ്പോൾ ബാബ വലിയ ഗൃഹസ്ഥിയായില്ലേ. വിളിക്കാറുണ്ട്- ഹേ മാതാ പിതാവേ വരൂ, വന്ന് പാവനമാക്കൂ. ഇപ്പോൾ അച്ഛനുണ്ട്, എന്നാൽ അമ്മയില്ലാതെ എങ്ങനെ രചനയെ രചിക്കും? ഇവിടെ ബാബ രചനയെ എങ്ങനെ രചിക്കുന്നു? ഇതാണ് തീർത്തും പുതിയ കാര്യം. ഇവിടെയും വളരെ കുട്ടികളുടെ ബുദ്ധിയിൽ ഇരിക്കുന്നില്ല, മറ്റെല്ലാ സ്ഥലങ്ങളിലും പരമാത്മാവിനെ കേവലം അച്ഛൻ എന്ന് പറഞ്ഞാണ് വിളിക്കുന്നത്. ഇവിടെ അച്ഛനുമാണ്, അമ്മയുമാണ്, അപ്പോൾ കുടുംബ മാർഗ്ഗമായില്ലേ. അവിടെ കേവലം അച്ഛൻ എന്ന് പറയുന്നതിലൂടെ അവർക്ക് മുക്തിയുടെ സമ്പത്ത് ലഭിക്കുന്നു. അവർ വരുന്നത് ഏറ്റവും അവസാനമാണ്. ഇതെല്ലാവർക്കും അറിയാം ക്രിസ്ത്യൻ ധർമ്മത്തിന് മുമ്പ് ബുദ്ധ ധർമ്മമായിരുന്നു, അതിനു മുമ്പ് ഇസ്ലാം ധർമ്മമായിരുന്നു. ഈ ഏണിപ്പടിയുടെ ചിത്രത്തിൽ വേറെ ധർമ്മങ്ങളൊന്നും ഇല്ല, അതിനാൽ ഇത് ചക്രത്തിന്റെ ചിത്രത്തിന്റെയടുത്ത് വയ്ക്കണം. ഇതാണ് പാഠശാല. പാഠശാലയിൽ ഒരു പുസ്തകം മാത്രമായിരിക്കില്ല, അനേകം ചിത്രങ്ങളും വേണം. ആ ഭൗതീക വിദ്യാഭ്യാസം ഉപയോഗപ്പെടില്ല. ചിത്രങ്ങളിലൂടെ മനുഷ്യർ പെട്ടെന്ന് മനസ്സിലാക്കും. ഇത് നിങ്ങളുടെ മുഖ്യമായ ചിത്രങ്ങളാണ്. ബാബ എത്ര വിസ്താരത്തോടെ മനസ്സിലാക്കിതരുന്നു, എന്നാലും കല്ല് ബുദ്ധികൾ മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കി തരുന്നു- പ്രദർശിനിയിൽ ആദ്യം ത്രിമൂർത്തിയുടെ ചിത്രം മനസ്സിലാക്കി കൊടുക്കണം. ഇത് നിങ്ങളുടെ അച്ഛനാണ്, അത് മുത്തച്ഛനും. ജ്ഞാനം എങ്ങനെ നൽകുന്നു? സമ്പത്ത് എങ്ങനെ നൽകുന്നു? ഭാരതവാസികൾക്ക് തന്നെ സമ്പത്ത് ലഭിക്കണം. പരമപിതാ പരമാത്മാവ് ബ്രാഹ്മണ ധർമ്മം, ദേവതാ ധർമ്മം, ക്ഷത്രിയ ധർമ്മം- ഇവ മൂന്നും സ്ഥാപിക്കുന്നു. ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിക്കുന്നു, ഇതാണ് യജ്ഞം. ഇതിനെയാണ് രുദ്ര ജ്ഞാനയജ്ഞം എന്നു പറയുന്നത്. ഭക്തി മാർഗ്ഗത്തിലെ യജ്ഞങ്ങൾ വൈകിയാണ് ആരംഭിക്കുന്നത് കാരണം ആദ്യമാദ്യം നടത്തുന്നത് ശിവന്റെ പൂജയാണ് പിന്നെ ദേവതമാരുടെ പൂജ. ആ സമയത്ത് യജ്ഞമൊന്നും ഉണ്ടാകുന്നില്ല. പിന്നീടാണ് യജ്ഞമെല്ലാം ആരംഭിക്കുന്നത്. ആദ്യം ദേവതമാരുടെ പൂജ ചെയ്യുന്നു, പുഷ്പങ്ങൾ അർപ്പിക്കുന്നു. ഇപ്പോൾ നിങ്ങൾ പൂജ ലഭിക്കാൻ യോഗ്യരല്ല. മനുഷ്യർ ശിവനിൽ എരുക്കിൻ പൂവ്, ലഹരി പദാർത്ഥങ്ങൾ... എന്തിന് അർപ്പിക്കുന്നു? ബാബ മനസ്സിലാക്കി തരുന്നു- നിങ്ങളെല്ലാവരും മുള്ളായിരുന്നു. അതിൽ ചിലർ സദാ റോസാ പുഷ്പം, ചിലർ റോസാ പുഷ്പം, ചിലർ മുല്ലപ്പൂവായി മാറുന്നു. ചിലർ എരുക്കിൻ പൂവായിതീരുന്നു. പൂർണ്ണ രീതിയിൽ പഠിക്കുന്നില്ലായെങ്കിൽ എരുക്കിൻ പൂവായി തീരും. അവരെ കൊണ്ട് യാതൊരു പ്രയോജനവുമില്ലാതെയാവുന്നു. ശിവബാബയിൽ സർവ്വ മുള്ളുകളും അർപ്പിതമാകുന്നു, പിന്നെ അവരെ ബാബ പുഷ്പമാക്കുന്നു. എന്നാൽ പുഷ്പങ്ങളിലും വൈവിദ്ധ്യമുണ്ട്. പൂന്തോട്ടത്തിൽ വ്യതസ്തമായ പുഷ്പങ്ങളുണ്ടാകുന്നില്ലേ. നിങ്ങളും നമ്പറനുസരിച്ചാണ്. ചിലർ സിംഹാസനസ്ഥരാകും, ചിലർ വേറെയും... ഈ കാര്യങ്ങളെല്ലാം ബാബ തന്നെയാണ് മനസ്സിലാക്കിതരുന്നത്, വേറെയാർക്കും മനസ്സിലാക്കിതരാൻ സാധിക്കുകയില്ല. ഭക്തി മാർഗ്ഗം എത്ര വിസ്താരമുള്ളതാണ്. എന്നാൽ അതിൽ കുറച്ചുപോലും ജ്ഞാനമില്ല. സത്യയുഗത്തിൽ ഉണ്ടായിരുന്നത് ദേവീ ദേവതമാരായിരുന്നു. കലിയുഗത്തിൽ ദേവതമാരേയില്ല. അപ്പോൾ തീർച്ചയായും പരമാത്മാവ് മനുഷ്യരെ ദേവതയാക്കിയിട്ടുണ്ടാകും. അതിനാൽ ബാബ വന്ന് അങ്ങനെയുള്ള കർമ്മം പഠിപ്പിക്കുകയാണ്, മനുഷ്യർ പഠിച്ച് ദേവീക ഗുണം ധാരണ ചെയ്ത് ദേവീ ദേവതമാരായി തീർന്നു. മറ്റ് ധർമ്മങ്ങളിലുള്ളവർക്ക് എന്ത് പഠിപ്പിക്കാൻ സാധിക്കും? കാരണം അവർക്ക് പരംധാമിൽ നിന്ന് തന്നെ അവരവരുടെ ധർമ്മ സ്ഥാപകരുടെ പിന്നാലെ തന്നെ വരണം. അതിനാൽ അവർ കേവലം പവിത്രതയുടെ ജ്ഞാനമാണ് നൽകുന്നത്. ക്രിസ്തു വരുന്ന സമയത്ത് ക്രിസ്ത്യാനികൾ ആരും തന്നെയില്ല. അവരെല്ലാവരും ക്രിസ്തുവിന്റെ പിന്നാലെയാണ് വരുന്നത്. ബാബ മനസ്സിലാക്കിതന്നു- മുഖ്യമായും 4 ധർമ്മങ്ങളുണ്ട്. ബാക്കി സർവ്വതും ചെറിയ ചെറിയ ധർമ്മങ്ങളാണ്, അത് വൃദ്ധി പ്രാപ്തമാക്കി കൊണ്ടിരിക്കും. ഇസ്ലാം ധർമ്മത്തിന്റെ ശാസ്ത്രം വേറെ, ബുദ്ധ ധർമ്മത്തിന്റെ വേറെ. ഇതാണ് ധർമ്മ ശാസ്ത്രങ്ങൾ. ബ്രാഹ്മണ ധർമ്മം ഈ സമയത്തുള്ളതാണ്. അവർ മഹിമ പാടാറുണ്ട്- ബ്രഹ്മ ദേവതായ നമഃ.... അതിനാൽ ആ ബ്രാഹ്മണർക്ക് മനസ്സിലാക്കി കൊടുക്കണം- പരമാത്മാവ് ബ്രഹ്മാവിലൂടെ വന്ന് ബ്രഹ്മാമുഖവംശാവലികളെ രചിക്കുന്നു, അവരെ തന്നെയാണ് സത്യമായ ബ്രാഹ്മണരെന്നു പറയുന്നത്. നിങ്ങൾ പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളേ അല്ല, നിങ്ങൾ കേവലം സ്വയത്തെ ബ്രാഹ്മണർ എന്നു പറയുന്നു, എന്നാൽ അർത്ഥം മനസ്സിലാക്കുന്നില്ല. ബ്രഹ്മാഭോജനം കഴിക്കുമ്പോൾ സംസ്കൃതത്തിൽ സ്ലോകങ്ങൾ ഉരുവിട്ട് ബ്രഹ്മാഭോജനത്തിന്റെ മഹിമ പാടുന്നു. മഹിമ മുഴുവൻ വിഫലമായി തീരുന്നു. അവരോട് ചോദിക്കണം- നിങ്ങളെങ്ങനെയാണ് ബ്രാഹ്മണർ എന്നറിയപ്പെടുന്നത്? ആദ്യം ബ്രഹ്മാവ് വേണം, പരമാത്മാവിന് സൃഷ്ടി രചിക്കുന്നതിന്. ആയതിനാൽ സത്യമായ ബ്രാഹ്മണർ നിങ്ങളാണ്. ബ്രാഹ്മണർക്ക് കുടുമി കാണിക്കുന്നുണ്ട്. വിരാട രൂപത്തിന്റെ ചിത്രത്തിൽ ബ്രാഹ്മണരെ കാണിക്കുന്നില്ല. അപ്പോൾ ബ്രാഹ്മണർ എവിടെ നിന്ന് വന്നു. നിങ്ങൾ സ്വയത്തെ ബ്രാഹ്മണർ എന്നു പറയുന്നു, അപ്പോൾ പരമാത്മാവ് വന്ന് ബ്രഹ്മാവിലൂടെ പുതിയ രചനയെ രചിക്കുമ്പോഴാണ് ബ്രാഹ്മണർ ഉണ്ടാകുന്നത്, പിന്നീട് ബ്രാഹ്മണർ തന്നെ ദേവതയായി മാറുന്നു. ബ്രാഹ്മണർ ഉള്ളത് സംഗമത്തിലാണ്, കലിയുഗത്തിൽ സർവ്വരും ശൂദ്രരാണ്. ബ്രാഹ്മണരുടെ വളരെ മഹിമ ചെയ്യുന്നു. ഈ കാര്യങ്ങളെല്ലാം ബാബ മനസ്സിലാക്കിതരുന്നു. ബാബ, സമ്പത്ത് ഇതൊഴികെ ബാക്കിയുള്ളതെല്ലാം വിസ്താരമേറിയ കാര്യങ്ങളാണ്. ഭക്തിയെ കുറിച്ചും മനസ്സിലാക്കി കൊടുക്കണം. ബാബ പറയുന്നു- നിങ്ങളിൽ ചിലർ ഇപ്പോഴും ഭക്തരാണ്, ബാക്കി ബാബ ഒരിക്കലും ദേഷ്യപ്പെടുന്നില്ല. ബാബ പറഞ്ഞു മനസ്സിലാക്കി തരുമല്ലോ, കാരണം കുട്ടികൾ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ ആരുടെ പേരാണ് മോശമാകുന്നത്? ശിവബാബയുടേത്. അതിനാൽ ബാബ കുട്ടികളുടെ മംഗളത്തിനു വേണ്ടി ശിക്ഷണം നൽകുന്നു. ബ്രഹ്മാവിലൂടെ എന്തെങ്കിലും തെറ്റ് സംഭവിച്ചാലും അദ്ദേഹത്തെ തിരുത്തുക എന്നുള്ളത് ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. അതിലൂടെയും നേട്ടമുണ്ടാകും കാരണം ഇദ്ദേഹം ഏറ്റവും മൂത്ത മകനല്ലേ. എല്ലാത്തിന്റെയും ആധാരം ഇദ്ദേഹമാണ്, ഇദ്ദേഹത്തിലൂടെ യാതൊരു നഷ്ടവുമുണ്ടാകുകയില്ല. ഇങ്ങനെ ചെയ്യൂ എന്ന് ഇദ്ദേഹം പറയുകയാണെങ്കിൽ ഉടനെ ചെയ്യണം. അപ്പോൾ നഷ്ടത്തിൽ നിന്ന് പോലും നേട്ടം ഉണ്ടാകുന്നു. നഷ്ടത്തിന്റെ കാര്യമേയില്ല. ഓരോ കാര്യത്തിലും മംഗളം തന്നെ മംഗളമാണ്. അമംഗളവും ഡ്രാമയിൽ ഉണ്ടായിരുന്നു. തെറ്റുകൾ സർവ്വരിലൂടെയും ഉണ്ടായി കൊണ്ടിരിക്കും, എന്നാൽ അവസാനം എങ്ങനെ വന്നാലും മംഗളം ഉണ്ടാകണം കാരണം ബാബ മംഗളകാരിയാണ്. സർവ്വരുടെയും മംഗളം ചെയ്യണം. സർവ്വർക്കും സത്ഗതി നൽകുന്നു. ഇപ്പോൾ സർവ്വരുടെയും വിനാശ സമയമാണ്. പാപങ്ങളുടെ ഭാരം തലയിലുണ്ട്, സർവ്വരുടെയും കർമ്മ കണക്ക് സമാപ്തമാകാൻ പോകുന്നു. ശിക്ഷകൾ ലഭിക്കാൻ അധികം സമയം വേണ്ട. സെക്കന്റിൽ ജീവൻമുക്തി ലഭിക്കുന്നു, അപ്പോൾ ഒരു സെക്കന്റിൽ പാപങ്ങളുടെ ശിക്ഷ അനുഭവിക്കാൻ സാധിക്കില്ലേ. കാശിയിൽ ശരീരത്തെ ബലിയർപ്പിക്കുന്നത് പോലെ, ശരീരം നശിക്കുന്നു. അതിലൂടെ ബാബയിൽ എത്തിച്ചേരുന്നു എന്ന് പറയാൻ സാധിക്കില്ല. കേവലം മുൻ ജന്മപാപങ്ങളുടെ കണക്ക് തീരുന്നു, വീണ്ടും പുതിയതായി ആരംഭിക്കുന്നു. ഇടയ്ക്ക് ആർക്കും തിരികെ പോകാൻ സാധിക്കുകയില്ല. ജ്ഞാനം ഒരു സെക്കന്റിന്റേതാണ് എന്നാൽ പഠിത്തവും പഠിക്കണം. ജ്ഞാന സാഗരനായ ബാബ ദിവസവും വന്ന് പഠിപ്പിക്കുന്നു. കൃഷ്ണൻ ദേഹധാരിയാണ്. പുനർജന്മത്തിൽ വരുന്നു. ബാബ അജന്മാവാണ്, പഠിക്കേണ്ട എന്നുള്ളവർ തീർച്ചയായും വിഘ്നമിട്ട് കൊണ്ടേയിരിക്കും. യജ്ഞത്തിൽ വിഘ്നം ഉണ്ടാകും. അബലകളുടെ മേൽ അത്യാചാരം ഉണ്ടാകും. അതെല്ലാം കഴിഞ്ഞ കൽപ്പത്തിലേത് പോലെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അസുരന്മാർ എങ്ങനെയൊക്കെ ബഹളം ഉണ്ടാക്കുന്നു, ചിത്രങ്ങൾ നശിപ്പിക്കുന്നു, ചില സമയങ്ങളിൽ തീയ്യിട്ട് നശിപ്പിക്കാൻ പോലും മടിക്കുന്നില്ല. നമ്മൾ എന്ത് ചെയ്യും. ഉള്ളിൽ ഡ്രാമയാണെന്ന് മനസ്സിലാക്കും, പുറമേ പോലീസിൽ പരാതിപ്പെടേണ്ടി വരുന്നു. ഉള്ളിന്റെയുള്ളിൽ അറിയാം കഴിഞ്ഞ കൽപ്പത്തിൽ സംഭവിച്ചത് പോലെ തന്നെ സംഭവിക്കും എന്ന്, ഇതിൽ ദുഃഖത്തിന്റെ കാര്യമേയില്ല. നഷ്ടം ഉണ്ടായി, പോകാനുള്ളത് പോയി, ഇനി പുതിയത് വീണ്ടും വരും.

ബാബ പറഞ്ഞിട്ടുണ്ട്- പ്രദർശിനി ചെയ്യുന്ന സ്ഥലങ്ങളിൽ 8 ദിവസത്തേക്ക് ഇൻഷ്വറൻസ് ചെയ്യൂ. നല്ല നല്ല ആളുകൾ ഉണ്ടെങ്കിൽ അവർ പൈസയൊന്നും എടുക്കുകയില്ല, ഇൻഷ്വറൻസ് ചെയ്തില്ലായെങ്കിലും പുതിയ ചിത്രങ്ങൾ ലഭിക്കുമല്ലോ. ഓരോ ചുവടിലും ലക്ഷം കോടി മടങ്ങ് പ്രാപ്തിയുണ്ട്. നിങ്ങളുടെ ഓരോ ചുവട്, ഓരോ നിമിഷം വളരെ അമൂല്യമാണ്. നിങ്ങൾ കോടിമടങ്ങ് ഭാഗ്യശാലിയായി തീരുന്നു, 21 ജന്മത്തേക്ക് ബാബയിൽ നിന്ന് സമ്പത്തെടുക്കുന്നു. അതിനാൽ എത്ര നല്ല രീതിയിൽ മനസ്സിലാക്കി കൊടുക്കണം. അവിടെ സ്വർഗ്ഗത്തിൽ നിങ്ങളുടെയടുത്ത് അളവറ്റ ധനം ഉണ്ടായിരിക്കും, എണ്ണേണ്ട കാര്യമേയില്ല. അപ്പോൾ ബാബ നിങ്ങളെ എത്ര ധനവാനും സുഖിയുമാക്കുന്നു. എത്ര ഉയർന്ന സമ്പാദ്യമാണ്. പ്രജകളും എത്ര സമ്പന്നരായിരിക്കും. ഇതാണ് 21 ജന്മത്തേക്കുള്ള വരുമാന മാർഗ്ഗം. ഇത് തന്നെയാണ് മനുഷ്യനിൽ നിന്നും ദേവതയാകുന്നതിനുള്ള പാഠശാല. പഠിപ്പിക്കുന്നത് ആരാണ്? ബാബ. ഇങ്ങനെയുള്ള പഠിത്തിൽ അശ്രദ്ധ കാണിക്കരുത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സദാ സ്മൃതിയുണ്ടായിരിക്കണം- ഈ മംഗളകാരി യുഗത്തിൽ ഓരോ കാര്യത്തിലും മംഗളമുണ്ട്, നമുക്ക് ഒരിക്കലും അമംഗളം ഉണ്ടാകുകയില്ല. ഓരോ കാര്യത്തിലും മംഗളം ഉണ്ടെന്ന് മനസ്സിലാക്കി സദാ നിശ്ചിന്തമായിട്ടിരിക്കണം.

2.സദാ റോസാ പുഷ്പമാകുന്നതിന് പഠിപ്പിൽ പൂർണ്ണ ശ്രദ്ധ നൽകണം. പഠിപ്പിൽ അശ്രദ്ധ കാണിക്കരുത്. എരുക്കിൻ പൂവാകരുത്.

വരദാനം :- അമൃതവേളയുടെ മഹത്വത്തെ മനസ്സിലാക്കി ഈ സമയത്തെ യഥാർത്ഥരീതിയിൽ ഉപയോഗിക്കുന്ന സദാ ശക്തി സമ്പന്നരായി ഭവിക്കട്ടെ.
സ്വയത്തെ ശക്തിസമ്പന്നമാക്കുന്നതിന് വേണ്ടി നിത്യവും അമൃതവേളയിൽ ശരീരം കൊണ്ടും മനസ്സ് കൊണ്ടും ചുറ്റിക്കറങ്ങൂ. അമൃതവേളാ സമയത്തിന്റെ സഹയോഗമുണ്ട്, സതോപ്രധാന സ്ഥിതിയുള്ള ബുദ്ധിയുടെയും സഹയോഗമുണ്ട് അതിനാൽ അങ്ങനെയുള്ള വരദാനി സമയത്ത് മനസ്സിന്റെ സ്ഥിതിയും ഏറ്റവും ശക്തിശാലി സ്ഥിതിയിലായിരിക്കണം. ശക്തിശാലി സ്ഥിതി അർത്ഥം ബാബക്ക് സമാനം ബീജരൂപസ്ഥിതി. സാധാരണ സ്ഥിതിയിലാണെങ്കിൽ കർമ്മം ചെയ്തുകൊണ്ടും ഇരിക്കാൻ കഴിയും എന്നാൽ വരദാനത്തിന്റെ സമയത്തെ യഥാർത്ഥ രീതിയിൽ ഉപയോഗിക്കൂ എങ്കിൽ ദുർബ്ബലതകൾ സമാപ്തമാകും.
സ്ലോഗന് :- തന്റെ ശക്തികളുടെ ഖജനാവിലൂടെ ശക്തിഹീനരും പരവശരുമായ ആത്മാക്കളെ ശക്തിശാലിയാക്കൂ.

 

അവ്യക്ത സൂചന- ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ.

എങ്ങനെയാണോ ബ്രഹ്മാബാബ സദാ ശബ്ദത്തിന്നുപരി തന്റെ ശ്രേഷ്ഠസ്ഥിതിയിൽ ഇരിക്കാനുള്ള അഭ്യാസം ചെയ്തുകൊണ്ടിരുന്നത് അതിലൂടെ അദ്ദേഹം സർവ്വ വ്യക്ത ആകർഷണങ്ങൾക്കും ഉപരി ശക്തിശാലിയായ നിർമ്മോഹി സ്നേഹി സ്ഥിതിയിൽ സ്ഥിതി ചെയ്തു. അതേപോലെ താങ്കൾ കുട്ടികളും ആ ശ്രേഷ്ഠസ്ഥിതിയിൽ സ്ഥിതി ചെയ്യുന്നതിനുള്ള അഭ്യാസം ചെയ്തുകൊണ്ടേയിരിക്കൂ, എങ്കിൽ കർമ്മം ചെയ്തുകൊണ്ടും വിശേഷ ശാന്തിയുടെ ശക്തിയുടെ അനുഭവം ചെയ്തുകൊണ്ടേയിരിക്കും. ഇതേ അഭ്യാസത്തിലൂടെ ബാബക്കുസമാനം സമ്പന്നവും സമ്പൂർണ്ണവുമായി മാറും.

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.