| 27-11-2026 |
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
|
മധുബന് |
| മധുരമായ കുട്ടികളെ, ഭാരതം സർവ്വരുടെയും തീർത്ഥ സ്ഥാനമാണ്, അതിനാൽ എല്ലാ ധർമ്മത്തിലുള്ളവർക്കും ഭാരത തീർത്ഥ സ്ഥാനത്തിന്റെ മഹിമ കേൾപ്പിക്കൂ, എല്ലാവർക്കും സന്ദേശം നൽകൂ. | |
| ചോദ്യം :- | ഏത് പുരുഷാർത്ഥത്തിലൂടെ നിങ്ങളുടെ അന്തിമ മനം പോലെ ഗതി നല്ലതാകും? ഉറക്കത്തെ ജയിച്ചവരായി മാറും? |
| ഉത്തരം :- | രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ ആദ്യം ബാബയേയും സമ്പത്തിനെയും ഓർമ്മിക്കൂ, സ്വദർശന ചക്രം കറക്കി കൊണ്ടിരിക്കൂ. ഉറക്കം വരുമ്പോൾ ഉറങ്ങൂ പിന്നെ അവസാനം മനസ്സിൽ ഉണ്ടായിരുന്നത് പോലെ ഗതി നല്ലതായി തീരും. അതിരാവിലെ എഴുന്നേൽക്കുമ്പോൾ അതേ പോയിന്റ് ഓർമ്മ വരും. ഇങ്ങനെയുള്ള അഭ്യാസം ചെയ്ത് നിങ്ങൾ ഉറക്കത്തെ ജയിച്ചവരായി മാറും. ആര് ചെയ്യുന്നോ അവർ നേടും. ചെയ്യുന്നവരുടെ പെരുമാറ്റം പ്രസിദ്ധമാകുന്നു. |
| ഗീതം :- | ആരാണോ പിതാവിനോടൊപ്പം...... |
ഓം ശാന്തി. ആരാണോ പിതാവിനോടൊപ്പം. ഇപ്പോൾ ലോകത്ത് അച്ഛൻമാരാണെങ്കിൽ അനേകമുണ്ട് പക്ഷെ ആ എല്ലാവരുടെയും അച്ഛൻ - രചയിതാവ് ഒരാൾ മാത്രമാണ്. ബാബയാണ് ജ്ഞാനത്തിന്റെ സാഗരൻ. ജ്ഞാനത്തിലൂടെ തന്നെയാണ് സദ്ഗതിയുണ്ടാവുന്നത്. എപ്പോൾ സത്യയുഗത്തിന്റെ സ്ഥാപനയുണ്ടാകുന്നുവോ, മനുഷ്യരുടെ സദ്ഗതിയും അപ്പോഴാണുണ്ടാവുന്നത്. ബാബയെ തന്നെയാണ് സദ്ഗതി ദാതാവെന്ന് പറയുന്നത്. എപ്പോഴെപ്പോൾ സംഗമത്തിന്റെ സമയമാകുന്നുവോ അപ്പോൾ ജ്ഞാന സാഗരൻ വന്ന് സദ്ഗതിയിലേയ്ക്ക് കൂട്ടികൊണ്ട് പോകും. ഈ സമയത്താണെങ്കിൽ എല്ലാവരുടെയും ദുർഗതിയാണ്. ദുർഗതിയും എല്ലാവരുടെയും ഒരു പോലെയായിരിക്കുകയില്ല. ഏറ്റവും പുരാതനമാണ് ഭാരതം. ഭാരതവാസികളുടെ തന്നെയാണ് 84 ജന്മം പാടപ്പെട്ടിട്ടുള്ളത്. തീർച്ചയായും ആരാണോ ആദ്യമാദ്യത്തെ മനുഷ്യർ അവരായിരിക്കും 84 ജന്മങ്ങൾക്ക് യോഗ്യർ. ദേവതകളുടെ 84 ജന്മമാണെങ്കിൽ ബ്രാഹ്മണർക്കും 84 ജന്മമായിരിക്കും. മുഖ്യമായവരെ തന്നെയാണ് ഉദ്ധരിക്കുന്നത്. ബാബ ബ്രഹ്മാവിലൂടെ പുതിയ സൃഷ്ടി രചിക്കുന്നതിന് വേണ്ടി ആദ്യമാദ്യം സൂക്ഷ്മ ലോകം രചിക്കുന്നു പിന്നീട് പുതിയ സൃഷ്ടിയുടെ സ്ഥാപനയുണ്ടാകുന്നു. ത്രിലോകീ നാഥൻ ഒരു ബാബയാണ്. ബാക്കി ബാബയുടെ കുട്ടികൾക്കും സ്വയത്തെ മൂന്ന് ലോകത്തിന്റെ നാഥനെന്ന് പറയാൻ സാധിക്കുന്നു. ഇവിടെയാണെങ്കിൽ ഒരുപാട് മനുഷ്യർ ത്രിലോകീ നാഥനെന്ന പേരും വെച്ചിരിക്കുന്നു. ഡബിൾ ദേവതകളുടെയും പേര് വെച്ചിരിക്കുന്നു- ഗൗരീ ശങ്കർ, രാധാ ശ്യാം, രാധാ കൃഷ്ണൻമാർ വേറെ വേറെ രാജ്യത്തിലേതായിരുന്നു. ആരാണോ നല്ല കുട്ടികൾ അവരുടെ ബുദ്ധിയിൽ വളരെ നല്ല പോയിന്റുകളുടെ ധാരണ ഉണ്ടാകുന്നു. ആരാണോ സമർത്ഥനായ ഡോക്ടർ, അവരുടെ ബുദ്ധിയിൽ അനേകം മരുന്നുകളുടെ പേരുണ്ടാവും. ഇവിടെയും പുതിയ പുതിയ പോയിന്റുകൾ വരുന്നു. നല്ല പ്രാക്ടീസ് ചെയ്യുന്നവർ പുതിയ പുതിയ പോയിന്റുകൾ ധാരണ ചെയ്യും. ആരാണോ ധാരണ ചെയ്യാത്തത് അവരെ മഹാരഥിയെന്ന് പറയുകയില്ല. മുഴുവൻ ആധാരവും ബുദ്ധിയുടെ മേലാണ് ഭാഗ്യത്തിന്റെയും കാര്യമാണ്. ഇതും ഡ്രാമയാണ്. ഡ്രാമയെ ആരും അറിയുന്നില്ല. ഇതും മനസ്സിലാക്കുന്നു, നമ്മൾ ആത്മാവ് ശരീരം ധാരണ ചെയ്ത് പാർട്ടഭിനയിക്കുന്നു. പക്ഷെ ഡ്രാമയുടെ ആദി മധ്യ അന്ത്യത്തെ അറിയുന്നില്ലായെങ്കിൽ ഒന്നും തന്നെ അറിയുന്നില്ല. നിങ്ങൾക്കാണെങ്കിൽ അറിയണം. കുട്ടികളുടെ ഉത്തരവാദിത്വമാണ് മറ്റുള്ളവർക്ക് ബാബയുടെ പരിചയം നൽകുക. മുഴുവൻ ലോകത്തിനും പറഞ്ഞു കൊടുക്കണം, ആരും ഇങ്ങനെ പറയരുത് ഞങ്ങൾക്ക് അറിയുകയേയില്ലായിരുന്നു. വിദേശത്ത് നിന്നും അനേകർ വരും. അവർക്കെല്ലാം വേണ്ട സൗകര്യങ്ങൾ ബോംബേയിൽ ചെയ്യും. അവരാണെങ്കിൽ സമർത്ഥരുമാണ്. പൈസയാണെങ്കിൽ അവരുടെയടുത്ത് ഒരുപാടുണ്ട്. ശിവനെ തന്റെ വലിയ ഗുരു എന്ന് അംഗീകരിക്കുന്നുണ്ടല്ലോ അതിനാൽ മനസ്സിലാക്കി കൊടുക്കുകയാണ് ഈ ധർമ്മ പിതാക്കന്മാർക്കും കുറച്ച് പാർട്ടുണ്ട്. കുട്ടികൾ തുടക്കത്തിൽ സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ടായിരുന്നു - ഈ ക്രിസ്തു, ഇബ്രാഹിം മുതലായ എല്ലാവരും കാണാൻ വരും. അതിനാൽ അവരുടെ ഫീൽഡ് ഉണ്ടാക്കണം. ടൂറിസ്റ്റ് മുതലായ എല്ലാവരും ബോംബേയിൽ വന്നു കൊണ്ടിരിക്കുന്നു. ഭാരതം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു. യഥാർത്ഥത്തിൽ ഭാരതം ബാബയുടെ ജന്മ സ്ഥലമാണ്. പിന്നീട് എല്ലാത്തിലും ഭഗവാൻ എന്ന് പറയുന്നതിലൂടെ ബാബയുടെ മഹത്വം അപ്രത്യക്ഷമാക്കുകയാണ്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി കൊടുക്കണം ഭാരതം ഏറ്റവും വലിയ തീർത്ഥ സ്ഥാനമാണ്. ബാക്കി എല്ലാ സന്ദേശവാഹകരും തങ്ങളുടെ ധർമ്മം സ്ഥാപിക്കാൻ വരുന്നു. അവരുടെ പിന്നാലെ പിന്നെ അവരുടെ ധർമ്മത്തിലുള്ളവരും വരുന്നു. ഇപ്പോൾ അവസാനമാണ്. പരിശ്രമം ചെയ്യുന്നു, നമ്മൾ തിരിച്ച് പോകും. പക്ഷെ അവരോട് ചോദിക്കൂ ഇവിടെയ്ക്ക് നിങ്ങളെ കൂട്ടികൊണ്ട് വന്നതാരാണ്? ക്രിസ്തു ക്രിസ്തു ധർമ്മം സ്ഥാപിച്ചു, എന്താ അദ്ദേഹം നിങ്ങളെ ആകർഷിച്ച് ഇങ്ങോട്ട് കൊണ്ട് വന്നോ? ഇപ്പോൾ എല്ലാവരും കഷ്പ്പെടുകയാണ് തിരിച്ച് പോകുന്നതിന് വേണ്ടി. എല്ലാവരും പാർട്ടഭിനയിക്കാൻ വരുന്നു. പാർട്ടഭിനയിച്ചഭിനയിച്ച് അവസാനം ദു:ഖത്തിൽ വരുക തന്നെ ചെയ്യുന്നു. പിന്നീട് ദു:ഖത്തിൽ നിന്ന് മോചിപ്പിച്ച് സുഖത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നത് ബാബയുടെ മാത്രം ജോലിയാണ്. ബാബയുടെ ജന്മ സ്ഥലം ഭാരതമാണ്. ഇത്രയും മഹത്വം നിങ്ങൾ കുട്ടികൾക്കേ അറിയൂ. ആരാണോ അറിയുന്നത് അവർക്ക് ലഹരി വർദ്ധിക്കുന്നു. കല്പ- കല്പം ബാബ ഭാരതത്തിൽ വരുന്നു. ഇത് എല്ലാവരോടും പറയണം, ക്ഷണപത്രം നൽകണം. രചനയുടെ ജ്ഞാനം ആർക്കും അറിയുകയില്ല. അതിനാൽ ഇങ്ങനെയുള്ള സർവ്വീസബിളായി മാറി തന്റെ പേര് പ്രശസ്തമാക്കണം. ഈ മേള എല്ലാ ഭാഗത്തും പോകും. അതിനാൽ ആരാണോ തീക്ഷ്ണമായ(ഫാസ്റ്റ്) കുട്ടികൾ അവരുടെ സഹായം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ പേര് ജപിച്ചുകൊണ്ടിരിക്കുന്നു. ഒന്നാണെങ്കിൽ ശിവബാബയുടെ പേര് ജപിക്കുന്നു, രണ്ട് ബ്രഹ്മാ ബാബയുടെ, മുന്ന് കുമാരക, ഗംഗെ, മനോഹർ എന്നിവരെ ജപിക്കും. ഭക്തിമാർഗ്ഗത്തിൽ കൈയ്യിൽ മാല കറക്കുന്നു. ഇപ്പോൾ മുഖത്തിലൂടെ പേര് ജപിക്കുന്നു. ഇന്നയാൾ വളരെ സർവ്വീസബിളാണ്. നിരഹങ്കാരിയാണ്, മധുരമാണ്. ദേഹാഭിമാനമില്ല. പറയാറുണ്ടല്ലോ - സ്നേഹം നൽകിയാൽ സ്നേഹം ലഭിക്കും. ഇപ്പോൾ ബാബ പറയുന്നു നിങ്ങൾ ദു:ഖിതരായിരിക്കുകയാണ്. നിങ്ങൾ എന്നെ ഓർമ്മിക്കൂ എങ്കിൽ ഞാനും സഹായിക്കും. നിങ്ങൾ വെറുപ്പ് കാണിക്കുകയാണെങ്കിൽ അവരവരുടെ മേൽ വെറുപ്പ് വെയ്ക്കുകയാണ്, പദവി ലഭിക്കുകയില്ല. വളരെ അധികം ധനം ലഭിക്കുന്നു. ആർക്കെങ്കിലും ലോട്ടറി കിട്ടിയാൽ എത്രയധികം സന്തോഷമുണ്ടാകുന്നു. അതിലും എത്ര സമ്മാനം വരുന്നു. പിന്നീട് രണ്ടാം സമ്മാനം, മൂന്നാം സമ്മാനവുമുണ്ടാകുന്നു. ഇതും ഈശ്വരീയ മത്സരമാണ്. ജ്ഞാനത്തിന്റെയും യോഗത്തിന്റെയും മത്സരം, ആരാണോ അതിൽ വേഗത്തിൽ പോകുന്നത് അവരേ കഴുത്തിലെ മാലയാകൂ, സിംഹാസനത്തിൽ അടുത്തിരിക്കും.
നിങ്ങൾ എല്ലാവരും കർമ്മയോഗികളാണ്. തന്റെ വീടിനെയും സംരക്ഷിക്കൂ. ക്ലാസ്സിൽ ഒരു മണിക്കൂർ പഠിക്കണം. പിന്നീട് വീട്ടിൽ പോയി റിവൈസ് ചെയ്യണം. സ്ക്കൂളിലും അങ്ങനെ ചെയ്യാറുണ്ടല്ലോ. പഠിച്ച് പിന്നീട് വീട്ടിൽ പോയി റിവൈസ് ചെയ്യുന്നു. ബാബ പറയുന്നു ഒരു മണിക്കൂർ, അര മണിക്കൂർ.... പകൽ 8 മണിക്കൂർ ഉണ്ട്. ബാബ പറയുന്നു അതിൽ തന്നെ ഒരു മണിക്കൂർ, ശരി അര മണിക്കൂർ, 15-20 മിനിറ്റ് എങ്കിലും ക്ലാസ്സിൽ പഠിച്ച് ധാരണ ചെയ്ത് പിന്നീട് ജോലി ഉത്തരവാദിത്വത്തിന്റെ ചക്രം കറക്കൂ. മുമ്പ് ബാബ നിങ്ങളെ ഇരുത്തിയിരുന്നു അതിനാൽ ബാബയുടെ ഓർമ്മയിലിരിക്കൂ. സ്വദർശന ചക്രം കറക്കൂ. ഓർമ്മയുടെ ജ്ഞാനമുണ്ടായിരുന്നല്ലോ. ബാബയേയും സമ്പത്തിനെയും ഓർമ്മിക്കൂ, സ്വദർശന ചക്രം കറക്കി എപ്പോൾ ഉറക്കം വരുന്നോ അപ്പോൾ ഉറങ്ങൂ. പിന്നീട് അവസാന സങ്കൽപം പോലെ നല്ലതായി മാറും. പിന്നീട് അതിരാവിലെ എഴുന്നേറ്റാൽ അതേ പോയിന്റ് ഓർമ്മ വന്നു കൊണ്ടിരിക്കും. ഇങ്ങനെയുള്ള അഭ്യാസം ചെയ്ത് ചെയ്ത് നിങ്ങൾ ഉറക്കത്തെ ജയിച്ചവരായി മാറും. ആര് ചെയ്യുന്നുവോ അവർ നേടും. ചെയ്യുന്നവരെ കണ്ടാൽ അറിയാൻ പറ്റുന്നു, പെരുമാറ്റം പ്രസിദ്ധമാകുന്നു. കാണാൻ കഴിയുന്നു ഇവർ വിചാര സാഗര മഥനം ചെയ്യുന്നുണ്ട്. ധാരണ ചെയ്യുന്നുണ്ട്. ലോഭം മുതലായ ഒന്നും തന്നെയില്ല. ഈ ശരീരം പഴയതാണ്, ഇതിന്റെയും വളരെയധികം ശ്രദ്ധ വെയ്ക്കേണ്ടതില്ല. ഇത് ശരിയായിരിക്കുന്നതും അപ്പോഴായിരിക്കും എപ്പോഴാണോ ജ്ഞാന യോഗത്തിൽ പൂർണ്ണമായ ധാരണ ഉണ്ടാകുന്നത്. ധാരണ ഉണ്ടാകുന്നില്ലെങ്കിൽ ശരീരം ഒന്ന് കൂടി അഴുകും. അഴുകിയഴുകി തികച്ചും ഒന്നിനും കൊള്ളാത്തതായി മാറും. പിന്നീട് ഭാവിയിൽ പുതിയ ശരീരം ലഭിക്കണം. ആത്മാവിനെ പവിത്രമാക്കി മാറ്റണം. ഇതാണെങ്കിൽ പഴയ മോശമായ ശരീരമാണ്. ഇതിന് എത്ര തന്നെ പൗഡർ ഇട്ടാലും അണാ പൈസയ്ക്ക് വിലയില്ലാത്തതാണ്. ഇപ്പോൾ നിങ്ങൾ എല്ലാവരുടെയും വിവാഹ നിശ്ചയം ശിവബാബയുമായിട്ടാണ്. എപ്പോൾ വിവാഹം നടക്കുന്നോ അപ്പോൾ ആ ദിവസം പഴയ വസ്ത്രം ധരിക്കുന്നു. ഇപ്പോൾ ഈ ശരീരത്തിന്റെ സ്ഥൂലമായ അലങ്കാരം കൂടുതൽ ചെയ്യരുത്. ജ്ഞാന യോഗത്തിലൂടെ സ്വയത്തെ അലങ്കരിക്കുകയാണെങ്കിൽ മാലാഖയായി മാറും. ഇത് ജ്ഞാന മാനസരോവരമാണ്. ഇതിൽ ജ്ഞാനത്തിൽ മുങ്ങി കൊണ്ടിരിക്കുകയാണെങ്കിൽ നിങ്ങൾ സ്വർഗ്ഗത്തിലെ മാലാഖയായി മാറും. പ്രജയെ മാലാഖയെന്ന് പറയുകയില്ല. പറയുന്നു കൃഷ്ണൻ ഓടിച്ചു പിന്നീട് മഹാറാണി, പട്ടമഹിഷിയാക്കി മാറ്റി. ഓടിച്ച് പ്രജയിൽ ചണ്ഡാലനാക്കി മാറ്റി, ഇങ്ങനെ പറയുകയില്ല. ഓടിച്ചത് മഹാറാണിയാക്കുന്നതിന് വേണ്ടിയാണ്. നിങ്ങൾക്കും അങ്ങനെയുള്ള പുരുഷാർത്ഥം ചെയ്യണം. എന്താണോ ലഭിച്ചത് അത് മതി, ഇങ്ങനെയല്ല. ഇത് പാഠശാലയാണ്. ഇവിടെ മുഖ്യമായത് പഠിപ്പാണ്. ഗീതാ പാഠശാല അനേകം ഉണ്ടാക്കുന്നു. ഇരുന്ന് ഗീത കേൾപ്പിക്കുന്നു, ചൊല്ലിക്കുന്നു. ചിലർ ഒരു ശ്ലോകം എടുത്ത് പിന്നീട് അതിന് മേൽ വിസ്താരത്തിലിരുന്ന് മനസ്സിലാക്കി കൊടുക്കുന്നു. ചിലർ അങ്ങനെ തന്നെ പഠിക്കുന്നു, ചിലർ ഒരു ശ്ലോകത്തിന് മേൽ അര മുക്കാൽ മണിക്കൂർ പ്രഭാഷണം ചെയ്യുന്നു, അതിലൂടെ ഒരു നേട്ടവുമില്ല. ഇവിടെയാണെങ്കിൽ ബാബയിരുന്ന് പഠിപ്പിക്കുകയാണ്. ലക്ഷ്യം വ്യക്തമാണ്. വേറെ വേദ ശാസ്ത്രം പഠിക്കുന്നതിൽ ഒരു ലക്ഷ്യവുമില്ല. പുരുഷാർത്ഥം ചെയ്തു കൊണ്ടിരിക്കൂ. പക്ഷെ എന്തെങ്കിലും ലഭിക്കുമോ? എപ്പോൾ ഒരുപാട് ഭക്തി ചെയ്യുന്നുവോ അപ്പോൾ ഭഗവാനെ ലഭിക്കുന്നു. എങ്കിലും രാത്രിക്ക് ശേഷം തീർച്ചയായും പകലുണ്ടാകും. കല്പത്തിന്റെ ആയുസ്സ് ചിലർ എന്താണ് പറയുന്നത്, ഇപ്പോൾ മനസ്സിലാക്കി കൊടുക്കുന്നതിനും ശക്തി വേണം. യോഗ ബലത്തിലൂടെ കാര്യം പുറത്തെടുക്കണം. അഥവാ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ശക്തിയില്ല. യോഗമില്ല. ബാബയും അവരെയണ് സഹായിക്കുന്നത് ആരാണോ യോഗയുക്തരായ കുട്ടികൾ. ഡ്രാമയിൽ എന്താണോ അത് ആവർത്തിക്കുന്നു. സെക്കന്റ്-സെക്കന്റ് എന്താണോ കഴിഞ്ഞു പോകുന്നത്, ടിക്-ടിക് ആകുന്നു. നമ്മൾ ശ്രീമതത്തിലൂടെ കർമ്മത്തിൽ വരുന്നു. ശ്രീമതത്തിൽ നടക്കുന്നില്ലെങ്കിൽ ശ്രേഷ്ഠമായി മാറില്ല. നമ്പർ വൈസാണല്ലോ. ആളുകൾ ഇത് മനസ്സിലാക്കുന്നു നമ്മൾ ഒന്നാകും, പക്ഷെ അർത്ഥം അറിയുന്നേയില്ല. അതിനാൽ ഒന്നാകുന്നതെന്താണ്, ഒരു അച്ഛനായി മാറണോ അതോ ഒരു സഹോദരനായി മാറണോ? അഥവാ സഹോദരനെന്ന് പറയുന്നതും ശരിയാണ്. ശ്രീമതത്തിലൂടെ നമുക്ക് ഒന്നായി മാറാൻ സാധിക്കുന്നു. നിങ്ങൾ എല്ലാവരും ഒരു അഭിപ്രായത്തിലൂടെ നടക്കുകയാണ്. നിങ്ങളുടെ അച്ഛൻ, ടീച്ചർ, ഗുരു ഒന്ന് തന്നെയാണ്. ആരാണോ പൂർണ്ണമായും ശ്രീമതത്തിലൂടെ നടക്കാത്തത് അവർക്ക് ശ്രേഷ്ഠമായി മാറാൻ സാധിക്കില്ല. അഥവാ പെട്ടെന്ന് നടക്കുന്നില്ലെങ്കിൽ തോറ്റുപോകും. പന്തയത്തിൽ ആരാണോ യോഗ്യരും സമർത്ഥരും അവരെ തന്നെയാണ് വെയ്ക്കുന്നത്. വലിയ പന്തയത്തിൽ നല്ല കുതിരയെ കൊണ്ട് വരുന്നു എന്തുകൊണ്ടെന്നാൽ ലോട്ടറിയും വലുതാണ് വെയ്ക്കുന്നത്. ഇതും മനുഷ്യക്കുതിര മത്സരമാണ്. ഹുസെന്റെയും കുതിര കാണിക്കുന്നു. ഹിംസ രണ്ട് തരത്തിലുണ്ടാകുന്നു. നമ്പർ വൺ ആണ് കാമത്തിന്റെ വാൾ, അത് അര കല്പമായി തന്റെയും മറ്റുള്ളവരുടെയും രക്തമൊഴുക്കുന്നു. ഈ ഹിംസ ആരും അറിയുന്നില്ല. സന്യാസിയും ഇങ്ങനെ മനസ്സിലാക്കുന്നില്ല, അവർ കേവലം പറയുന്നു ഇത് വികാരമാണ്. ബാബയാണെങ്കിൽ പറയുന്നു കുട്ടികളെ ഈ കാമം മഹാശത്രുവാണ്. ഇത് ആദി മധ്യ അന്ത്യം ദു:ഖം തരുന്നതാണ്. ഇതും തെളിയിച്ച് പറഞ്ഞു കൊടുക്കണം നമുടെ പ്രവൃത്തി മാർഗ്ഗമാണ്, രാജയോഗമാണ്. നിങ്ങളുടെത് ഹഠയോഗമാണ്. നിങ്ങൾ ശങ്കരാചാര്യനിൽ നിന്ന് ഹഠയോഗം പഠിച്ചിരിക്കുകയാണ്. നമ്മൾ ശിവാചാര്യനിൽ നിന്ന് രാജയോഗം പഠിക്കുകയാണ്. മുന്നോട്ട് പോകവേ തീർച്ചയായും നിങ്ങളുടെ പ്രത്യക്ഷത ഉണ്ടാകും. ആരെങ്കിലും ചോദ്യം ചോദിക്കുകയാണെങ്കിൽ 5000 വർഷത്തിൽ ദേവതകൾക്ക് 84 ജന്മങ്ങളുണ്ട്, ക്രിസ്ത്യൻസിന് എത്രയുണ്ടാകും? ക്രിസ്തുവിന്റെ 2000 വർഷമായി, ഇപ്പോൾ കണക്കൂകൂട്ടൂ അവർക്ക് ഏകദേശം എത്ര ജന്മമുണ്ടാകും? 30-32, ഇതാണെങ്കിൽ ക്ലിയറാണ്. ആരാണോ കൂടുതൽ സുഖം കാണുന്നത് അവർ കൂടുതൽ ദു:ഖവും കാണുന്നു. മറ്റ് ധർമ്മത്തിലുള്ളവർക്ക് കുറച്ച് സുഖം, കുറച്ച് ദു:ഖം ലഭിക്കുന്നു. ഏകദേശ കണക്കെടുക്കണം. ആരാണോ മുഖ്യമായ ധർമ്മ സ്ഥാപകർ അവരുടെ ജന്മമെടുക്കും. പുറകെ ആരാണോ വരുന്നത് അവർ കുറച്ച് ജന്മമെടുക്കുന്നു. ബുദ്ധന്റെ, ഇബ്രാഹിമിന്റെയും കണക്കെടുക്കാൻ സാധിക്കും. ഒന്നോ രണ്ടോ ജന്മത്തിന്റെ വ്യത്യാസമുണ്ടാകും. കൃത്യമായി പറയാൻ സാധിക്കില്ല. ഈ എല്ലാ കാര്യങ്ങളും വിചാര സാഗര മഥനം ചെയ്യാനുള്ളതാണ്. ആരെങ്കിലും ചോദിച്ചാൽ എന്ത് മനസ്സിലാക്കി കൊടുക്കും? എന്നാലും പറയൂ ആദ്യം ബാബയെ ഓർമ്മിക്കൂ എന്തു കൊണ്ടെന്നാൽ ബാബയിൽ നിന്ന് സമ്പത്തെടുക്കണം. എത്ര ജന്മമെടുക്കണോ അത്ര തന്നെ എടുക്കും. ബാബയിൽ നിന്ന് സമ്പത്തെടുക്കൂ. നല്ല രീതിയിൽ മനസ്സിലാക്കി കൊടുക്കണം. പരിശ്രമത്തിന്റെ കാര്യമാണ്.
കുട്ടികൾ ബോംബേയിൽ നന്നായി പരിശ്രമം ചെയ്തു കൊണ്ടിരിക്കുകയാണ് എന്തെന്നാൽ അവർക്ക് വളരെ സർവ്വീസബിളായി മാറണം. ഇതിൽ ബുദ്ധി വേണം, ബാബയുടെ ധനത്തോട് വളരെ സ്നേഹമുണ്ടായിരിക്കണം. ചിലരാണെങ്കിൽ ധനം എടുക്കുന്നില്ല. ജ്ഞാന രത്നം എടുക്കൂ ധാരണ ചെയ്യൂ അപ്പോൾ പറയുകയാണ് ഞങ്ങൾ എന്ത് ചെയ്യും! ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. മനസ്സിലാക്കിയില്ലായെങ്കിൽ നിങ്ങളുടെ വിധി. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശരീരത്തെ നന്നായി വെയ്ക്കുന്നതിന് വേണ്ടി ജ്ഞാന യോഗത്തിന്റെ ധാരണ ചെയ്യണം. ഒരു വസ്തുവിലും ലോഭം വെയ്ക്കരുത്. ഈ ജ്ഞാന യോഗത്തിലൂടെ അലങ്കരിക്കണം, സ്ഥൂലമായ അലങ്കാരമല്ല.
2. ഒരു മണിക്കൂർ അര മണിക്കൂർ, പഠിപ്പ് അവശ്യം പഠിക്കണം. ജ്ഞാനത്തിന്റെയും യോഗത്തിന്റെയും പന്തയം വെയ്ക്കണം.
| വരദാനം :- |
സംഗമയുഗത്തിന്റെ ശ്രേഷ്ഠചിത്രത്തെ മുന്നിൽ വെച്ച് ഭാവിയുടെ ദർശനം ചെയ്യുന്ന ത്രികാലദർശിയായി ഭവിക്കട്ടെ. ഭാവിക്കു മുമ്പ് സർവ പ്രാപ്തികളുടെയും അനുഭവം താങ്കൾ സംഗമയുഗീബ്രാഹ്മണർ ചെയ്യുന്നു. ഇപ്പോൾ ഡബിൾ കിരീട, സിംഹാസന, തിലകധാരി, സർവ അധികാരി മൂർത്തിയാകുന്നു. ഭാവിയിൽ സ്വർണക്കരണ്ടി ഉണ്ടാകാം എന്നാൽ ഇപ്പോൾ വജ്രതുല്യരായി മാറുന്നു. ജീവിതം തന്നെ വജ്രമായി മാറുന്നു. അവിടെ സ്വർണത്തിന്റെയും രത്നത്തിന്റെയും ഊഞ്ഞാലിലാടും ഇവിടെ ബാപ്ദാദയുടെ മടിത്തട്ടിൽ അതീന്ദ്രിയസുഖത്തിന്റെ ഊഞ്ഞാലിലാടുന്നു. അപ്പോൾ ത്രികാലദർശിയായി വർത്തമാനത്തിലെയും ഭാവിയിലെയും ശ്രേഷ്ഠചിത്രത്തെ കണ്ട് സർവപ്രാപ്തികളുടെയും അനുഭവം ചെയ്യൂ. |
| സ്ലോഗന് :- | കർമത്തിന്റെയും യോഗത്തിന്റെയും സന്തുലനം തന്നെയാണ് പരമാത്മാആശീർവാദത്തിന് അധികാരിയാക്കുന്നത്. |
അവ്യക്തസൂചനകൾ- ബ്രഹ്മാബാബയ്ക്കു സമാനം സമ്പന്നവും സമ്പൂർണ സ്ഥിതിയുടെയും അനുഭവം ചെയ്യു
ഓരോ ബ്രാഹ്മണരും ബാപ്സമാനം ചൈതന്യചിത്രമുണ്ടാക്കൂ, ലൈറ്റ് മൈറ്റ് ഹൗസിന്റെ രൂപമുണ്ടാക്കൂ. സങ്കൽപശക്തിയുടെ, സൈലൻസിന്റെ ഭാഷണം തയ്യാറാക്കൂ, കർമാതീതസ്റ്റേജിൽ വരദാനീമൂർത്തിയുടെ പാർട്ടഭിനയിക്കൂ അപ്പോൾ സമ്പൂർണത സമീപം വരും. പിന്നെ സെക്കന്റിനെക്കാൾ വേഗം എവിടെ കർത്തവ്യം ചെയ്യണമോ അവിടെ വയർലെസിലൂടെ നിർദേശം നൽകാനാവും. സെക്കന്റിൽ കർമാതീത സ്റ്റേജിന്റെ ആധാരത്തിൽ സങ്കൽപമെടുത്തു, എവിടെ വേണമോ അവിടേക്ക് ആ സങ്കൽപം എത്തിച്#േരുന്നു.