| 26-11-2026 |
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
|
മധുബന് |
| മധുരമായ കുട്ടികളെ, മധുരമായ അച്ഛനെയും മധുരമായ രാജധാനിയെയും ഓർമ്മിക്കൂ, എങ്കിൽ വളരെ വളരെ മധുരമായി തീരും. | |
| ചോദ്യം :- | നിങ്ങൾ കുട്ടികൾ ഏതൊരു പുരുഷാർത്ഥം ചെയ്താണ് മനുഷ്യനിൽ നിന്ന് ദേവതയാകുന്നത്? |
| ഉത്തരം :- | നിങ്ങൾ ഇപ്പോൾ ജ്ഞാന മാനസരോവരത്തിൽ മുങ്ങി ജ്ഞാന അപ്സരസാകുന്നു. ജ്ഞാനസ്നാനത്തിലൂടെ നിങ്ങളുടെ സ്വഭാവം മാറുന്നു. അവഗുണങ്ങളെല്ലാം വിട്ടുപോകുന്നു. ബാബയെയും വിഷ്ണുപുരിയേയും ഓർമ്മിച്ച് നിങ്ങൾ പാവനമായ ദേവതയാകുന്നു. ദേവതകൾക്ക് പവിത്രതയുടെ ആകർഷണമുണ്ട്. അതുകൊണ്ടാണ് മനുഷ്യർ ദൂര-ദൂരങ്ങളിൽ നിന്ന് ദേവതകളുടെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കപ്പെട്ടുപോകുന്നത്. |
| ഗീതം :- | നമ്മുടെ തീർത്ഥ സ്ഥാനം വേറെയാണ്...... |
ഓം ശാന്തി മധുര മധുരമായ ആത്മീയ കുട്ടികൾ ഈ പാട്ടു കേട്ടു. കുട്ടികളെ തന്നെയാണ് ഭാഗ്യനക്ഷത്രം എന്ന മഹിമ പാടിയിരിക്കുന്നത്. ജ്ഞാന സൂര്യൻ, ജ്ഞാന ചന്ദ്രൻ, ജ്ഞാന ഭാഗ്യനക്ഷത്രങ്ങൾ. ആ സൂര്യനും ചന്ദ്രനും ഭൂമിയാകുന്ന മണ്ഡപത്തിനെ പ്രകാശിപ്പിക്കുന്നു. അതുകൊണ്ടാണ് നിങ്ങളുടെ മഹിമ പാടിയിരിക്കുന്നത്. നിങ്ങൾ ജ്ഞാനനക്ഷത്രങ്ങളാണ്, ജ്ഞാനനക്ഷത്രം എന്ന് സ്ഥൂല നക്ഷത്രങ്ങളെ പറയില്ല. ജ്ഞാനസൂര്യനെന്ന പേര് കേൾക്കുമ്പോൾ കരുതുന്നു ഒരുപക്ഷെ ആ സൂര്യൻ ജ്ഞാന സ്വരൂപമായിരിക്കുമെന്ന്, എന്തുകൊണ്ടെന്നാൽ മനസ്സിലാക്കുന്നത് കല്ലിലും മുള്ളിലും ഭഗവാനുണ്ടെന്നാണ്, അതിനാൽ സൂര്യനെ വളരെ മാനിക്കുന്നു. സ്വയത്തെ അവർ സൂര്യവംശികളെന്ന് പറയുന്നു. സൂര്യന്റെ പൂജ ചെയ്യുന്നു, പതാകയും സൂര്യന്റെയാണ്. നിങ്ങളുടേത് ത്രിമൂർത്തിയുടെ പതാകയാണ്. എത്ര അത്ഭുതകരമാണ്. സത്യമേവ ജയതേ എന്ന് എഴുതിയിട്ടുണ്ട്. വാസ്തവത്തിൽ വിശ്വത്തിൽ വിജയം പ്രാപ്തമാക്കിതരുന്നത് സത്യമായ ശിവനാണ്. നിങ്ങൾ ശിവശക്തി പാണ്ഡവ സേനയാണ്. അവർ പേരുകൾ നല്കിയിരിക്കുന്നു- ത്രിമൂർത്തി മാർഗ്ഗ്, ത്രിമൂർത്തി ഹൗസ്. ഈ ത്രിമൂർത്തികളിലൂടെ ഞാൻ എന്ത് കർത്തവ്യമാണ് ചെയ്യുന്നത് എന്ന് ബാബ ഇതിന്റെ അർത്ഥവും മനസിലാക്കി തരുന്നു. ബ്രഹ്മാവിലൂടെ സ്ഥാപനം..... അവർ ത്രിമൂർത്തി ചിത്രത്തിൽ നിന്ന് ശിവനെ ഒഴിവാക്കി ചിത്രത്തെ തെറ്റാക്കിയുണ്ടാക്കി. ഈ ത്രിമൂർത്തി ചിത്രത്തിൽ എത്ര രഹസ്യമുണ്ടെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. സത്യമായ ശിവബാബ ബ്രഹ്മാവിലൂടെ രാജ്യാധികാരം നല്കുന്നു. കല്പം മുമ്പത്തെപ്പോലെ നമ്മൾ കുട്ടികൾ ശിവബാബയിലൂടെ വീണ്ടും പവിത്രത, സുഖ-ശാന്തി, സമ്പത്ത് നിറഞ്ഞ രാജ്യം നേടുകയാണ്. വിദ്യ എപ്പോഴും ബ്രഹ്മചര്യത്തിലാണ് പഠിക്കുന്നത്. വരുമാനം കൂടുതലുണ്ടാക്കാൻ ഇപ്പോൾ ചിലരൊക്കെ വിവാഹത്തിനുശേഷവും കോഴ്സുകൾ പഠിക്കാറുണ്ട്. ഇവിടെ നിങ്ങളുടെ വരുമാനം എണ്ണമറ്റതാണ്. കുട്ടികൾക്കറിയാം ശിവബാബ നമ്മളെ വിശ്വത്തിന്റെ അധികാരിയാക്കാൻ വന്നിരിക്കയാണ്. ശ്രീമത്ത് ശ്രേഷ്ഠമാണെന്ന് പാടപ്പെട്ടിട്ടുണ്ട്. ബാബയുടെ കുട്ടിയെങ്കിൽ തീർച്ചയായും ബാബയുടെ നിർദ്ദേശമനുസരിച്ച് നടക്കും. സഹോദര-സഹോദരൻമാരുടെ നിർദേശമനുസരിച്ചല്ല. അങ്ങനെ വളരെ ജന്മം ജീവിച്ചു, അതിലൂടെ ഒരു പ്രയോജനവുമുണ്ടായില്ല. ഇപ്പോൾ ബാബയുടെ നിർദ്ദേശമനുസരിച്ച് നടക്കണം. സന്യാസികളും സഹോദര-സഹോദരന്മാരാണ്. ഇപ്പോൾ ബാബ വന്നിരിക്കുന്നത് ശ്രേഷ്ഠമായ നിർദ്ദേശം നൽകാനാണ്. പ്രകൃതി ചികിത്സയുടെ മരുന്നുകൾ വളരെയധികം ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ അല്പകാലത്തേക്കാണ്. ഇതാണ് 21 ജന്മങ്ങളിലേക്കുള്ള പ്രകൃതി-ചികിത്സ. അവർ പറയും തണുത്ത വെള്ളത്തിൽ സ്നാനം ചെയ്യുക, ഇങ്ങനെ ചെയ്യൂ, ആഹാരപാനീയങ്ങളിൽ പഥ്യം പാലിക്കൂ. ഇവിടെ ആ ആഹാരപാനീയങ്ങളുടെ വിഷയമില്ല. ഇവിടെ മധുരമായ അച്ഛൻ കുട്ടികളോട് പറയുന്നു - ഇപ്പോൾ എന്നെ ഓർമ്മിക്കു എങ്കിൽ നിങ്ങൾ വളരെ മധുരമുള്ളവരാകും. ദേവതകൾ മാധുര്യമുള്ളവരല്ലേ, അവർക്ക് എത്ര ആകർഷണമുണ്ട്. പണ്ട് ശിവ ക്ഷേത്രങ്ങളും വളരെ ഉയർന്ന പർവ്വതങ്ങളിലാണ് ഉണ്ടാക്കിയിരുന്നത്. മനുഷ്യർ സാക്ഷാത്കാരം കിട്ടുവാനായി കാൽനടയായി പോയിരുന്നു കാരണം പവിത്രത ആകർഷിച്ചിരുന്നു. ദേവതകൾ പവിത്രമായിരുന്നപ്പോൾ വിശ്വത്തിൽ രാജ്യം ഭരിച്ചിരുന്നു. ഇപ്പോൾ അവരുടെ ചിത്രങ്ങളുടെ മുൻപിൽ പോയി സ്തുതി പാടുന്നു, നമിക്കുന്നു. ആ മധുരമായ അച്ഛനെ സർവ്വരും ഓർമ്മിക്കുന്നുണ്ട്, ആ അച്ഛന് വരേണ്ടതും ഇവിടെ തന്നെയാണ.് അച്ഛനിൽ നിന്ന് വൈകുണ്ഠത്തിന്റെ അളവറ്റ സുഖം തീർച്ചയായും ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് അച്ഛനെ ഓർമ്മിക്കുന്നത്. രാവണ രാജ്യത്തിന്റെ അന്ത്യമാകുമ്പോഴാണ് ബാബ വന്നിട്ട് സ്വർഗ്ഗത്തിൽ രാജ്യാധികാരം നല്കുന്നത്. ബാബ വരുന്നത് ഭാരതത്തിലാണ്. ശിവജയന്തിയും ഭാരതത്തിലാണ് ആഘോഷിക്കുന്നത് എന്നാൽ ശിവനിൽ നിന്ന് എന്താണ് ലഭിക്കുന്നതെന്ന് ആർക്കുമറിയില്ല. നിങ്ങൾ കുട്ടികളെ മാധുര്യമുളളവരാക്കുന്നതിനുവേണ്ടിയാണ് ഞാൻ വന്നിരിക്കുന്നത് എന്ന് ബാബ പറയുന്നു. നിങ്ങൾ എത്ര മോശമായിരുന്നു. ബാബ നോളജ്ഫുൾ ആണ്. നിങ്ങൾക്ക് മുഴുവൻ ജ്ഞാനവും ലഭിക്കുന്നു. ബീജത്തിലല്ലേ മുഴുവൻ ജ്ഞാനവും ഉണ്ടാവുക. ബാബയാണ് ബീജം, സത്യമാണ്, ചൈതന്യമാണ് കൂടാതെ ജ്ഞാനത്തിന്റെ സാഗരനാണ്. സത്യം പറയുന്നു. ബാബയും ആത്മാവാണ്, എന്നാൽ പരമമാണ്. പരമാത്മ എന്നാൽ പരമമായ ആത്മാവ് എന്നാണ് അർത്ഥം. പരമാത്മ വളരെ ഉയരത്തിലുള്ള പരംധാമത്തിൽ സദാ വസിക്കുന്നു. ഈശ്വരന് പേരും രൂപവും ഇല്ല എന്ന് വളരെയധികം പേർ വിശ്വസിക്കുന്നു. എന്നാൽ നാമ രൂപത്തിൽ നിന്ന് വേറിട്ടതായി ഒരു വസ്തുവുമുണ്ടാകില്ല. പരമാത്മാവിന്റെ പേരാണ് ശിവൻ. ശിവൻ നിരാകാരിയാണ്, സർവ്വരും ശിവന്റെ പൂജ ചെയ്യുന്നു. ഇപ്പോൾ വന്നിരിക്കുന്നു. മുൻപ് നാം ദേഹാഭിമാനിയായിരുന്നു. ഇപ്പോൾ ബാബ പറയുന്നു കുട്ടികളേ, ആത്മാഭിമാനിയായി ഭവിക്കു. ഗീതയിലും പറയുന്നു മൻമനാഭവ. ഗീതയിൽ ശിവന് പകരം കൃഷ്ണന്റെ പേരിട്ടതിലൂടെ മാത്രം എല്ലാം തെറ്റായി. ഗീത വായിച്ചാലും രാജ്യാധികാരമൊന്നും ലഭിക്കില്ല. സത്യയുഗത്തിലാണ് രാജ്യാധികാരം ലഭിക്കുന്നത്. ബാബ സംഗമയുഗത്തിൽ തീർച്ചയായും വരുന്നു. ഇപ്പോൾ ഡ്രാമാ അനുസരിച്ച് ഭക്തി പൂർണ്ണമാകുന്നു. ഭക്തിക്ക് ശേഷമാണ് ജ്ഞാനം. ഇത് പഴയ ലോകമാണ്, സത്യയുഗമാണ് പുതിയ ലോകം. സത്യയുഗത്തിൽ സൂര്യവംശികളാണ് രാജ്യം ഭരിച്ചിരുന്നത്. ഇതാണ് രാജയോഗം. ഇതിലൂടെ നരനിൽ നിന്ന് നാരായണൻ, നാരിയിൽ നിന്ന് ലക്ഷ്മിയാകുന്നു. സത്യയുഗത്തിൽ ഇവരുടെ രാജ്യഭരണമായിരുന്നു. നോക്കൂ, ഇപ്പോൾ കലിയുഗത്തിൽ എന്താണ് നടക്കുന്നത്! ഇപ്പോൾ നിങ്ങൾ സത്യയുഗത്തിലേക്ക് പോകുന്നതിനുവേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭക്തിമാർഗ്ഗത്തിലെ എല്ലാ വേദശാസ്ത്രങ്ങളേയും ഉപേക്ഷിക്കണം. ജ്ഞാനം ലഭിച്ചെങ്കിൽ പിന്നെ ഭക്തിയുടെ ആവശ്യമില്ല. ജ്ഞാനത്തിലൂടെ നമ്മൾ വിശ്വത്തിന്റെ അധികാരിയാകുന്നു.
ബാബ വന്നിരിക്കുന്നത് ഭക്തിയുടെ ഫലം നൽകാനാണ്. ജ്ഞാനം പറഞ്ഞു തരുന്നു. ഇപ്പോൾ നമുക്ക് പതീതത്തിൽ നിന്ന് തീർച്ചയായും പാവനമാകണം. കാരണം പതീതർക്ക് തിരിച്ച് പോകാൻ സാധിക്കില്ല. മുക്തി ധാമത്തിൽ ഇരിക്കുന്നവർ എല്ലാം പാവനമായ ആത്മാക്കളാകണം. സുഖധാമത്തിലും സർവ്വരും പവിത്രമായിട്ടുള്ളവരാണ്. ഇപ്പോൾ കലിയുഗത്തിൽ സർവ്വരും പതീതമാണ്. ഇപ്പോൾ ഇവരെ ആര് പാവനമാക്കും? പതീത പാവനൻ ഒരേ ഒരു ബാബയാണ്. ബാബ ഇപ്പോൾ പറയുന്നു- ഞാൻ ഈ ബ്രഹ്മാവിന്റെ അനേക ജന്മങ്ങളിലെ അന്തിമ ജന്മത്തിൽ വരുന്നു. ഏറ്റവും കൂടുതൽ ഭക്തി ചെയ്ത നമ്പർ വൺ ഭക്തൻ ഈ മുത്തച്ഛനാണ്. പിന്നെ ബ്രഹ്മാവെന്നോ അല്ലെങ്കിൽ ലക്ഷ്മീനാരായണന്റെ ആത്മാവെന്നോ പറയാം. ഇത് മനസിലാക്കേണ്ട വളരെ ഗൂഢമായ കാര്യമാണ്. വിഷ്ണുവിന്റെ നാഭിയിൽ നിന്ന് ബ്രഹ്മാവും ബ്രഹ്മാവിന്റെ നാഭിയിൽ നിന്ന് വിഷ്ണുവും വന്നു....... വിഷ്ണു 84 ജന്മങ്ങൾക്ക് ശേഷം ബ്രഹ്മാവാകുന്നു. ഈ കാര്യങ്ങൾ ഒരു ശാസ്ത്രങ്ങളിലുമില്ല. ബ്രഹ്മാബാബയും ഗീത വായിക്കുമായിരുന്നു. ജ്ഞാനം ലഭിച്ചപ്പോൾ ബാബ വിശ്വത്തിന്റെ ചക്രവർത്തി പദവി നല്കുന്നു എന്ന് മനസിലായി, വിഷ്ണുവിന്റെയും സാക്ഷാത്കാരമുണ്ടായി പിന്നെ പെട്ടെന്ന് തന്നെ ഗീതയെല്ലാം ഉപേക്ഷിച്ചു. ബാബയുടെ പ്രവേശനമുണ്ടായിതിനു ശേഷം ഒരിക്കലും ഗീത കൈകൊണ്ട് തൊട്ടിട്ടില്ല. ഒരേ ഒരു ബാബയെ ഓർമ്മിക്കാൻ തുടങ്ങി. ഞാനും ആ അച്ഛനിൽ നിന്ന് കേൾക്കാൻ തുടങ്ങി എന്ന് ബ്രഹ്മാബാബയും പറയുന്നു. ശിവബാബ പറയുന്നു ഞാൻ കുട്ടികളോട് സംസാരിക്കുമ്പോൾ ഈ ബ്രഹ്മാബാബയും കേൾക്കുന്നുണ്ട്. ഞാൻ ഈ ബ്രഹ്മാവിന്റെ ശരീരത്തിൽ പ്രവേശിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ഇദ്ദേഹത്തിന്റെ പേര് അർജ്ജുനൻ എന്ന് വെച്ചിരിക്കുന്നത്. ശാസ്ത്രങ്ങളിൽ കുതിരയുടെ രഥം കാണിച്ചിരിക്കുന്നു. എത്ര വ്യത്യാസമാണ്. കുതിരകളെ പൂട്ടിയ രഥത്തിലിരുന്നുകൊണ്ട് ഒരാൾക്കാണോ ജ്ഞാനം നൽകിയത്? ഇത് എങ്ങനെ സംഭവ്യമാകും! ബാബ എങ്ങനെയാണ് പഠിപ്പിക്കുന്നതെന്ന് നിങ്ങൾ പ്രാക്ടിക്കലായി കാണുന്നുണ്ട്. എത്ര സെന്ററുകളാണ്. പഠിപ്പിക്കാൻ തീർച്ചയായും പാഠശാലയാണ് ആവശ്യം അല്ലാതെ യുദ്ധത്തിന്റെ മൈതാനമല്ല. ബാബ രാജയോഗം പഠിപ്പിക്കുന്നു. സത്യയുഗത്തിൽ ശാസ്ത്രങ്ങളൊന്നുമുണ്ടാകില്ല. ഞാൻ ഇപ്പോൾ ജ്ഞാനം കേൾപ്പിക്കുന്നു അതുമതി, സത്യയുഗത്തിൽ ആവശ്യമേയില്ല. പഴയ ലോകത്തിലുള്ളതെല്ലാം ചാരമായിപ്പോകും. ഇത് രാജസ്വ അശ്വമേധ യജ്ഞമാണ്. അശ്വമെന്ന് ഈ രഥത്തെയാണ് പറയുന്നത്, ഇതിനെ സ്വാഹ ചെയ്യണം. ആത്മാവ് ബാബയുടേതായാൽ പിന്നെ ഈ പഴയ ശരീരവും ഇല്ലാതാകും. കൃഷ്ണപുരിയിലേക്ക് ഈ മോശമായ ശരീരമൊന്നും കൊണ്ടുപോകാൻ പറ്റില്ല. ആത്മാവ് അമരനാണ്. ഹോളിയിൽ കാണിക്കാറുണ്ട് കോക്കി കത്തിപോകുന്നു, നൂൽ കത്തില്ല. ബാബ ഇപ്പോൾ പരിധിയില്ലാത്ത കാര്യങ്ങളാണ് പറഞ്ഞു തരുന്നത്-ഇപ്പോൾ വരെ കേട്ടതെല്ലാം മറക്കൂ. ഇപ്പോൾ ഭാരതം അസത്യഖണ്ഡമായിരിക്കുന്നു, ഇന്നലെ സത്യഖണ്ഡമായിരുന്നു. സത്യഖണ്ഡം ബാബയാണ് ഉണ്ടാക്കിയത്. പിന്നെ രാവണൻ അസത്യഖണ്ഡമുണ്ടാക്കി. ഈ രാവണനാണ് സർവ്വരുടെയും പഴയ ശത്രു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽമതി പിന്നെ അതനുസരിച്ച് നടക്കും. ദിൽവാഡ ക്ഷേത്രത്തിൽ ആദി ദേവന്റെ പേര് മഹാവീരനെന്ന് വെച്ചിരിക്കുന്നു. എന്നാൽ ഹനുമാനെയാണ് മഹാവീരനെന്നു പറയുന്നത്. അപ്പോൾ എത്ര അന്തരം ഉണ്ടായി. ഈ ദിൽവാഡ ക്ഷേത്രം നിങ്ങളുടെ ഓർമ്മ ചിഹ്നമാണ്. മുകളിൽ സ്വർഗ്ഗം, താഴെ തപസ്യ. ആദിനാഥന്റെ മൂർത്തി സ്വർണ്ണം കൊണ്ടുള്ളതാണ്. ഭാരതം സ്വർണ്ണപക്ഷിയായിരുന്നു എന്ന് പറയാറില്ലെ. ഭാരതത്തിലുണ്ടായിരുന്നത്ര സ്വർണ്ണം വേറെ എവിടെയുമില്ല. സ്വർണ്ണത്തിന്റെ കൊട്ടാരങ്ങൾ നിർമ്മിച്ചിരുന്നു. മച്ചിലും ഭിത്തിയിലും വജ്രരത്നങ്ങൾ പിടിപ്പിച്ചിരുന്നു. ക്ഷേത്രങ്ങളിൽ എത്ര വജ്രരത്നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പിന്നീട് കൊള്ളയടിച്ചു. മസ്ജിദിൽ കൊണ്ടു പിടിപ്പിച്ചു. ആ സമയം അപ്പോൾ എത്ര വിലയുണ്ടായിരിക്കും? അളവറ്റ ധനമുണ്ടായിരുന്നു. അതുകൊണ്ടാണ് കൊള്ളയടിച്ചുകൊണ്ടുപോയത്. പ്രാചീന ഭാരതം വളരെ ധനികരാജ്യമായിരുന്നു. ഇപ്പോൾ എത്ര നിർധനമായിരിക്കുകയാണ്. ദരിദ്രരുടെമേൽ കരുണ കാട്ടാറുണ്ട്. രാവണൻ എത്ര നിർധനനാക്കി. ബാബ വന്ന് ധനവാനാക്കുന്നു. ഇത് പരിധിയില്ലാത്ത നാടകമാണ്, ഇതിന്റെ ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ച് ആർക്കും അറിയില്ല. ബാബ നോളജ്ഫുൾ ആണ്. ബാബ സർവ്വരുടെയും ഉള്ളിലിരുന്ന് നോക്കുന്നു എന്നല്ല അർത്ഥം. പാപം എന്ത് ചെയ്യുന്നുവോ അതിന്റെ ശിക്ഷ തീർച്ചയായും ലഭിക്കുന്നു. ഇതെല്ലാം ഡ്രാമയിൽ എഴുതപ്പെട്ടതാണ്. പിന്നെ നോളജ്ഫുൾ പതീത - പാവനൻ എന്ന് വിളിക്കുന്നു. ഹേ ബാബ വരൂ, വന്ന് ഞങ്ങൾക്ക് ജ്ഞാനം നല്കൂ, പാവനമാക്കൂ എന്ന് വിളിക്കുന്നു. അതുകൊണ്ട് ഞാൻ ഈ കാര്യമാണ് വന്ന് ചെയ്യുന്നത്. ശാസ്ത്രങ്ങളിലെ കാര്യങ്ങളൊക്കെ മറക്കു എന്നിട്ട് ഞാൻ എന്താണോ പറയുന്നത് അത് കേൾക്കൂ എന്ന് ബാബ പറയുന്നു. ഇപ്പോൾ ബാബയിലൂടെ രാജയോഗം പഠിക്കുന്നു. പിന്നീട് സൂര്യവംശികളാകൂ. പിന്നെ ചന്ദ്രവംശി, വൈശ്യവംശി, ശൂദ്രവംശിയാകും. ഈ ജ്ഞാനം നിങ്ങളുടെ ബുദ്ധിയിലുണ്ട്. സത്യയുഗത്തിൽ എല്ലാം മറക്കും. അവിടെ ആരും ബാബയെ ഓർമ്മിക്കുന്നില്ല. ആസ്തി കിട്ടികഴിയുമ്പോൾ പിന്നെ എന്തിന് വേണ്ടി ഓർമ്മിക്കണം? എത്ര നല്ല രീതിയിലാണ് മനസിലാക്കിതരുന്നത്. ഈ കാര്യങ്ങളൊന്നും ഒരു ശാസ്ത്രങ്ങളിലുമില്ല. ബാബയാണ് വൃക്ഷപതി. ബാബ പറയുന്നു എന്നെ ഓർമ്മിക്കൂ. രചയിതാവ് ഒന്നാണോ അതോ കല്ലിൻ കഷ്ണങ്ങളെല്ലാം രചയിതാവാണോ?
ബാബ പറയുന്നു രാവണൻ നിങ്ങളുടെ ബുദ്ധിയെ എത്ര മോശമാക്കി. വലിയ വലിയ വിദ്വാൻമാർക്ക് എത്ര അഹങ്കാരമാണ്. ബാബയെ അറിയുക പോലുമില്ല ഒപ്പം രചനയുടെ ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ചുമറിയില്ല. ബാബ പറയുന്നു - ഞാൻ നിങ്ങൾക്ക് രാജ്യാധികാരം നല്കി. നിങ്ങൾ സർവ്വ ധന-സമ്പത്തും ഇല്ലാതാക്കി. ഇപ്പോൾ ഭിക്ഷ യാചിക്കുന്നു, അതുകൊണ്ടാണ് ആസുരീയ സമ്പ്രദായമെന്ന് പറയുന്നത്. എന്നിട്ട് പറയുന്നു-നിർഗുണ ഹാരങ്ങളായ ഞങ്ങളിൽ ഒരു ഗുണവുമില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ ഗുണം ധാരണ ചെയ്യണം, അവഗുണങ്ങളെ കളയൂ. രാവണൻ നിങ്ങളെ കുരങ്ങിനെപ്പോലെയാക്കി. ഇപ്പോൾ ബാബ നിങ്ങളെ ദേവതയാക്കുന്നു. 5 വികാരങ്ങൾ ഉള്ളവരെയാണ് കുരങ്ങെന്ന് പറയുന്നത് (നാരദന്റെ ഉദാഹരണം) ഇപ്പോൾ നിങ്ങളുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നു. പിന്നെ നമ്മൾ ദേവതയായിത്തീരും. ഈ ജ്ഞാന സരോവരത്തിൽ മുങ്ങി നാം ജ്ഞാന അപ്സരസാകും. അവർ പിന്നെ വെള്ളത്തിനെ മാന സരോവരം എന്ന് കരുതി. ഇത് ജ്ഞാന സ്നാനത്തിന്റെ കാര്യമാണ്. കുട്ടികൾക്കിതറിയാം, ബാബ അയ്യായിരം വർഷങ്ങൾക്കു മുമ്പത്തെപ്പോലെ നമ്മൾക്ക് മനസിലാക്കിതരുകയാണ്, ഇതിൽ സംശയിക്കേണ്ട കാര്യമില്ല. പതീത-പാവനനായ ബാബയെയും വിഷ്ണുപുരിയെയും ഓർമ്മിക്കുകയാണെങ്കിൽ നിങ്ങൾ പാവനമായി തീരും. മനുഷ്യർ മുക്തിക്കുവേണ്ടി എത്രയാണ് ചിന്തിച്ച് തല ചീത്തയാക്കുന്നത്. എന്നാലും വീടിനെക്കുറിച്ച് ആർക്കും അറിയില്ല. ചിലർ കരുതുന്നു ആത്മാവ് ലയിച്ചു ചേരും. ചിലർ കരുതുന്നു ആത്മാവ് വേറൊരു ശരീരം എടുക്കുന്നില്ല. അനേക അഭിപ്രായങ്ങളാണ്, ബാബയെ ആർക്കും അറിയില്ല. ലോകത്തിലുള്ളവരെല്ലാം മനസ്സിലാക്കുന്നത് കൃഷ്ണഭഗവാന്റെ വാക്കുകൾ എന്നാണ്. ഇവിടെ ബാബ പറയുന്നു- ശിവഭഗവാന്റെ വാക്കുകൾ ആണ്. രണ്ടും തമ്മിൽ രാത്രിയുടെയും പകലിന്റെയും വ്യത്യാസമാണ്. പേര് തന്നെ മാറ്റിക്കളഞ്ഞു. ശരി.
മധുര-മധുരമായ കുട്ടികളെ, എന്ന് ബാപ്ദാദ രണ്ടു പേരും പറയുന്നു. രണ്ടുപേരുടെയും കുട്ടികളല്ലേ. ഈ ബ്രഹ്മാവും വിദ്യാർത്ഥിയാണ്. നിങ്ങളും വിദ്യാർത്ഥികളാണ്. ഇദ്ദേഹവും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതത്തെ പാവനമാക്കാൻ സേവനത്തിലിരിക്കുന്നവരാണ് കുട്ടികൾ. പാവനമാകാത്തവരെ ബാബ കണ്ടിട്ടും കാണാതിരിക്കും. ശിക്ഷകൾ അനുഭവിച്ചു പിന്നീട് വന്ന് തോട്ടിപ്പണി ചെയ്യുന്നവർ ആകുമെന്ന് അറിയാം. പാവനമാകുന്നവരാണ് വിശ്വത്തിന്റെ അധികാരിയാകുന്നത് ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുരമധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം..
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മധുരതയുള്ളവരാകാൻ മധുരമായ ബാബയെ വളരെ സ്നേഹത്തോടെ ഓർമ്മിക്കണം. സത്യമായ ബാബയോട് സത്യമായിരിക്കണം. ഒരേ ഒരു ബാബയുടെ ശ്രേഷ്ഠനിർദ്ദേശമനുസരിച്ച് നടക്കണം.
2) പുരുഷാർത്ഥം ചെയ്ത് സമ്പൂർണ്ണമാകണം. ഭാരതത്തിനെ പാവനമാക്കുന്നതിനുള്ള സേവനം ചെയ്യണം. ഒരു കാര്യത്തിലും സംശയമുണ്ടാകരുത്.
| വരദാനം :- |
ജ്ഞാനീതൂ ആത്മാവായി മാറി ജ്ഞാനസാഗരനിലും ജ്ഞാനത്തിലും വിലയം പ്രാപിക്കുന്ന സർവ്വ പ്രാപ്തി സ്വരൂപരായി ഭവിക്കട്ടെ. ജ്ഞാനീതൂ ആത്മാക്കൾ സദാ ജ്ഞാനസാഗരനിലും ജ്ഞാനത്തിലും മുങ്ങിയിരിക്കും, സർവ്വപ്രാപ്തി സ്വരൂപരായിരിക്കുന്നത് കാരണം ഇച്ഛയെന്തെന്ന് പോലും അറിയാത്ത സ്ഥിതിയിൽ സ്വതവേ ഇരിക്കും. ആര് അംശമാത്രമെങ്കിലും ഏതെങ്കിലും സ്വഭാവ-സംസ്കാരങ്ങൾക്ക് അധീനരാണോ പേര്, മാനം, പദവി ചോദിച്ച് വാങ്ങുന്നവർ, എന്ത്, എന്തുകൊണ്ട് എന്ന ചോദ്യങ്ങൾ ഉന്നയിക്കുന്നവർ, നിലവിളിക്കുന്നവർ, ഉള്ളിലൊന്ന് പുറത്ത് മറ്റൊന്നുമായവർ - അവരെ ജ്ഞാനി തൂ ആത്മാവെന്ന് പറയാൻ കഴിയില്ല. |
| സ്ലോഗന് :- | ഈ ജീവിതത്തിൽ അതീന്ദ്രിയ സുഖത്തിന്റെയും ആനന്ദത്തിന്റെയും അനുഭൂതി ചെയ്യുന്നവർ തന്നെയാണ് സഹജയോഗി. |
അവ്യക്ത സൂചന- ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണ സ്ഥിതിയുടെയും അനുഭവം ചെയ്യൂ.
ബ്രാഹ്മണ ജീവിതത്തിന്റെ ലക്ഷ്യമാണ് ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും കർമ്മാതീതവുമാകുക. ഈ ലക്ഷ്യം പ്രാപ്തമാക്കുന്നതിന് വേണ്ടി വിശേഷമായി സ്വയത്തിൽ സാരാംശത്തിലൊതുക്കുന്നതിനുള്ള ശക്തി, ഉൾക്കൊള്ളുന്നതിനുള്ള ശക്തി ധാരണ ചെയ്യൂ. കർമ്മബന്ധനി ആത്മാക്കൾ എവിടെയുണ്ടോ അവിടെത്തന്നെയാണ് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത്, മാത്രമല്ല കർമ്മാതീത ആത്മാക്കൾക്കാണ് ഒരേ സമയത്ത് നാല് ഭാഗത്തും സേവനത്തിന്റെ പാർട്ട് അഭിനയിക്കാൻ സാധിക്കുക എന്തുകൊണ്ടെന്നാൽ കർമ്മാതീതമാണ്. അവരുടെ സ്പീഡ് വളരെ വേഗതയുള്ളതായിരിക്കും സെക്കന്റിൽ എവിടെ വേണോ അവിടെ എത്തിച്ചേരാൻ കഴിയും.