മലയാളം മുരളി · Brahma Kumaris

ഇന്നത്തെ മുരളി

ഓം ശാന്തി · BapDada ·

ഇന്നത്തെ മുരളി — today’s murli in Malayalam, every morning.

18
മുരളി2026, നവംബർ 29 · മലയാളം
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

29-11-2026
ഓം ശാന്തി
അവ്യക്തബാപ്ദാദ
മധുബന്
30/11/12

സന്തുഷ്ടമണികളുടെ ഭാഗ്യം-ഹൃദയത്തിൽ നിന്നും ഉയരുന്ന ഗീതം,

നേടേണ്ടത് നേടിക്കഴിഞ്ഞു..

ഇന്ന് കുട്ടികളുടെ ഓർമ്മയും സ്നേഹവും ബാപ്ദാദയെ തങ്ങളുടെ ആകർഷണത്താൽ ഈ സാകാര ലോകത്തിലേക്ക് വിളിച്ചുവരുത്തിയിരിക്കുന്നു. ബാപ്ദാദയും കുട്ടികളെ സാകാരലോകത്തിൽ സാകാര രൂപത്തിൽ കണ്ടുകൊണ്ടിരിക്കുകയാണ്. നാലുപാടുമുള്ള കുട്ടികളും ബാബയെ കാണുന്നു, ബാബയും സാകാരസ്വരൂപത്തിൽ കാണുന്നു. നാനാഭാഗത്തുമുള്ള കുട്ടികളോട് ഹൃദയത്തിൽനിന്നും ആഹാ കുട്ടികളേ, കൽപകൽപത്തിലെ അർഹരായ കുട്ടികളെ കണ്ട് സന്തോഷിക്കുകയാണ്. ഓരോ കുട്ടിയുടെയും ഭാഗ്യവും പ്രാപ്തിയും കണ്ട് മിലനം ആഘോഷിക്കുകയാണ്. മനസ്സ് ഓരോ കുട്ടിയുടെയും ഭാഗ്യം കണ്ട് ഹർഷിതമാകുന്നു. ഓരോ കുട്ടിയുടെയും മുഖത്ത് പ്രകാശിക്കുന്ന ഭാഗ്യം കാണുന്നുണ്ട്. നെറ്റിയിൽ ലൈറ്റിന്റെ പ്രാപ്തി തിളങ്ങുന്നു. കൈകളിൽ ജ്ഞാനത്തിന്റെ ഭണ്ഡാരം കാണപ്പെടുന്നു. ഹൃദയത്തിൽ ദിലാരാമനെയും കാണാനാകുന്നു.ഓരാ ചുവടുകളിലും കോടിമടങ്ങ് ഭാഗ്യവും കാണാനാകുന്നുണ്ട്. ഇങ്ങിനെയുള്ള ഭാഗ്യം കണ്ട് ഓരോരുത്തരുടെയും മുഖം ശോഭയോടെ തിളങ്ങുകയാണ്. നാനാഭാഗത്തുമുള്ള എല്ലാ കുട്ടികളെയും സന്തുഷ്ടസ്വരൂപത്തിലാണ് കാണാൻകഴിയുന്നത്. ഇങ്ങനെയുള്ള തിളങ്ങുന്ന മുഖങ്ങൾ കണ്ട് മറ്റ് ആത്മാക്കൾ ഇവർക്ക് എന്താണ് ലഭിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്നു! അപ്പോൾ നിങ്ങൾ എന്ത് മറുപടിയാണ് നൽകുക? നേടേണ്ടത് എന്താണോ അത് നേടിയിരിക്കുന്നു.... എല്ലാവരും സന്തുഷ്ടമണികളുടെ രൂപത്തിൽ തിളങ്ങുകയാണ്. ഇത്തരത്തിലുള്ള നിങ്ങളുടെ സ്വരൂപത്തെ നിങ്ങളും കാണുന്നുണ്ടല്ലോ, അല്ലേ! ബാപ്ദാദയും ഇങ്ങനെയുള്ള സന്തുഷ്ടമണി ആത്മാക്കളെ കണ്ട് ഏത് ഗീതമാണ് ആലപിക്കുന്നത്! ആഹാ.. എന്റെ സന്തുഷ്ട ആത്മാക്കളേ ആഹാ!.. അതിനാൽ ഇന്ന് കുട്ടികളുടെ ഹൃദയത്തിലെ പരിഭവം ഇല്ലാതാക്കാൻ വേണ്ടിയാണ് വന്നിരിക്കുന്നത്. നിങ്ങളുടെ എല്ലാവരുടെയും പരാതിയും പരിഭവവും തീർന്നല്ലോ, അല്ലേ! ഇനി ഡ്രാമ നിമിത്തമാക്കുന്നതുപോലെ കണ്ടുമുട്ടിക്കൊണ്ടിരിക്കും. ഇന്ന് ഇത്രയും മാത്രമാണ് ഡ്രാമയിൽ മിലനം ഉള്ളത്.

എല്ലാ കുട്ടികളും രഥത്തിനുവേണ്ടി വളരെ നല്ല സേവനമാണ് ചെയ്തിരിക്കുന്നത്. സേവനത്തിന് നിമിത്തമായ എല്ലാ ആത്മാക്കൾക്കും ബാപ്ദാദാ വിശേഷമായി അഭിനന്ദനങ്ങൾ നൽകുന്നു. ഇപ്പോൾ കുട്ടികൾക്ക് കൂടിക്കാഴ്ചക്കുള്ള ആഗ്രഹം പൂർത്തിയാക്കാൻ മാത്രമാണ് വന്നിരിക്കുന്നത്. അപ്പോൾ എല്ലാവർക്കും സുഖമല്ലേ! എല്ലാവരും കൈകൾ ഉയർത്തൂ. രഥത്തിന്റെ സേവനം ചെയ്തവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രഥത്തിന് എവിടെ കഴിയേണ്ടി വന്നാലും. ഗുജറാത്തും പിറകിലല്ലെന്ന് ബാപ്ദാദ കണ്ടു. ഗുജറാത്തിലുള്ളവർ എവിടെയാണ്! ബാപ്ദാദയും കൂടെ നിമിത്തമായ പാണ്ഡവ നിർവൈർ കുട്ടിയും വളരെ പിന്തുണ നൽകി. വരൂ. (സരളാ ദീദിയോട്) വളരെ നന്നായി ചെയ്തു. എല്ലാ ദാദിമാരെയും നിമിത്തമായി പരിപാലിച്ചതിന് നിങ്ങൾക്കും നിങ്ങളുടെ ഒപ്പമുള്ളവർക്കും വളരെ വളരെ അഭിനന്ദനങ്ങൾ.

ഇപ്പോൾ ബാപ്ദാദക്ക് ഒരു അത്ഭുതം കാണാനാഗ്രഹിക്കുകയാണ്, ഏത് അത്ഭുതമാണ് കാണേണ്ടത്? കുടുംബത്തിന് നിങ്ങൾ മൂന്നുപേരിലും വലിയ പ്രതീക്ഷകളുണ്ട്. (നിർവൈർ ഭായ്, രമേശ് ഭായ്, ബ്രിജ്മോഹൻ ഭായ്) ഇപ്പോൾ ബാപ്ദാദയും മനസ്സിലാക്കുന്നു, ചിന്തകളിൽ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്, എന്നാൽ ആശയങ്ങളെ ഒന്നിപ്പിക്കുക എന്നത് നിങ്ങളുടെ കൈകളിലാണ്. അതിനാൽ ബാപ്ദാദ നിമിത്തമായ പാണ്ഡവരിൽ ഈ അത്ഭുതം കാണാൻ ആഗ്രഹിക്കുന്നു, അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ അവയെ ഒന്നിപ്പിക്കേണ്ടതുമുണ്ട്. അതിനാൽ ഇപ്പോൾ മൂന്നുപേരും ഈ അത്ഭുതം കാണിക്കൂ, മൂന്നല്ല പകരം മൂന്നുപേരും ഒന്നാണ്, ബാക്കിയെല്ലാം നല്ലതാണ്, നിമിത്തമായി മുന്നോട്ട് നയിക്കുന്നു. ശരി.

നാട്ടിലെയും വിദേശത്തെയും സഹോദരീ- സഹോദരന്മാർക്ക് വളരെ വളരെ അഭിനന്ദനങ്ങൾ, നിമിത്തമായ രണ്ട് ദാദിമാരെയും വളരെ നന്നായി പരിപാലിച്ചതിന് വിശേഷാൽ അഭിനന്ദനങ്ങൾ. എല്ലാ ഭാഗത്തുമുള്ള സഹോദരീ- സഹോദരന്മാർക്ക് ഹൃദയം നിറഞ്ഞ ഓർമ്മകളും സ്നേഹവും നൽകുന്നു, നിങ്ങൾ എപ്പോഴും ഹൃദയത്തിൽ വസിക്കുന്നതിനാൽ എപ്പോഴും ഓർമ്മയിൽ ഇരിക്കുക, പരസ്പരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുക. ശരി.

ഇന്ന് എല്ലാവരുടെയും സങ്കൽപ്പം കണ്ടുമുട്ടണം, കണ്ടുമുട്ടണം, കണ്ടുമുട്ടണം എന്നതായിരുന്നു. അത് ശരീരത്തിന്റെ കണക്കനുസരിച്ച് പൂർത്തിയായി. ഇനി മുന്നോട്ട് ഡ്രാമയിൽ ഉള്ളതുപോലെ കണ്ടുമുട്ടിക്കൊണ്ടിരിക്കും. ബാപ്ദാദക്ക് ഒരിക്കലും കുട്ടികളിൽ നിന്നും അകന്നിരിക്കാൻ കഴിയില്ല. കുട്ടികൾക്ക് ബാബയിൽ നിന്ന് അകന്നിരിക്കാൻ കഴിയാത്തതുപോലെ ബാബക്കും കുട്ടികളിൽ നിന്നും അകന്നുനിൽക്കാൻ കഴിയില്ല. ബാപ്ദാദ എല്ലാ കുട്ടികളെയും കണ്ട് സന്തോഷിക്കുന്നു, അഭിനന്ദനങ്ങളും നൽകുന്നു. ഞാൻ ഈ പരിധിയില്ലാത്ത കാര്യത്തിനായി സ്വയത്തിന് വേണ്ടി മാത്രമല്ല, സ്വയത്തിനോടൊപ്പം സേവനത്തിനും നിമിത്തമാണ് എന്ന ്ഇനി ഓരോരുത്തരും മനസ്സിലാക്കുക. ഇപ്പോൾ ഇത്തരമൊരു അത്ഭുതം കാണിക്കണം, ലോകത്തിലെ ഇളക്കങ്ങളുണ്ട് , ആ ചഞ്ചലതകളെയെല്ലാം ദൃഢമാക്കുന്നതിനു നിമിത്തമായവർ നിങ്ങളാണ്. അവർ തങ്ങളുടെ കർമ്മം ഉപേക്ഷിക്കുന്നില്ലെങ്കിൽ നിങ്ങളും സ്വയം നിമിത്തമാണെന്ന് കരുതി, അശാന്തിക്കിടയിലും നിങ്ങൾ അചഞ്ചലമായിരുന്ന് ഒന്നിച്ച് പാർട്ട് അഭിനയിക്കൂ. ശരി. ഇന്ന് കൂടിക്കാഴ്ചക്ക് മാത്രമാണ് വന്നത്.

നാനാഭാഗത്തുമുള്ള കുട്ടികൾക്ക് അവരവരുടെ കാര്യങ്ങൾ ചെയ്യുന്നതിന് അഭിനന്ദനങ്ങൾ, ഇനി മുന്നോട്ട് ഓരോ വിഭാഗവും ഓരോ സോണും മുന്നേറിക്കൊണ്ടിരിക്കും, ഇത് ബാപ്ദാദയുടെ ആശംസകളാണ്.

ഡബിൾ വിദേശികൾ: ഡബിൾ വിദേശികളായി വന്നവർ എഴുന്നേറ്റുനിൽക്കൂ. ബാപ്ദാദ ഇപ്പോൾ ഡബിൾ വിദേശികൾ എന്ന് പറയുന്നില്ല, ഡബിൾ പുരുഷാർത്ഥികൾ എന്നാണ് പറയുന്നത്. കാരണം ഡബിൾ പുരുഷാർത്ഥികൾ ഇപ്പോൾ നാലുപാടും വളരുകയാണ്, ചെറിയ ചെറിയ സ്ഥലങ്ങളിലും ശ്രദ്ധ നൽകുന്നുണ്ട്, അതിനാൽ സേവനത്തിനും ഡബിൾ പുരുഷാർത്ഥത്തിനും അഭിനന്ദനങ്ങൾ. ഇപ്പോൾ ഡബിൾ വിദേശികൾ എന്ന് പറയരുത്, ഡബിൾ തീവ്രപുരുഷാർത്ഥികൾ എന്ന് പറയൂ. ശരിയാണല്ലോ. ഡബിൾ പുരുഷാർത്ഥികൾ എന്നാൽ തീവ്രപുരുഷാർത്ഥികൾ. ഡബിൾ പുരുഷാർത്ഥികൾ എവിടെനിന്നെല്ലാം വന്നിട്ടുണ്ടെന്ന് ബാപ്ദാദക്ക് ഓർമ്മയുണ്ട് . എന്നാൽ ഏറ്റവും ദൂരെയുള്ളത് ആരാണ്? ഏറ്റവും ദൂരെ യുള്ളത് ആരാണ്? അമേരിക്കയിലുള്ളവർ. അവരും ഈ ലോകത്തിലുള്ളവരാണ്. എന്നാൽ ബാപ്ദാദ എവിടെനിന്നാണ് വന്നത്? കുട്ടികൾ പറഞ്ഞു, ബാബ ഹാജരായി. ശരീരത്തിന് എന്ത് സംഭവിച്ചാലും കുട്ടികൾ കുട്ടികൾ തന്നെയാണ്. ബാബ എപ്പോഴും ,ശരി ഹാജർ ആകുന്നു. ശരി, നാനാഭാഗത്തുമുള്ള നല്ല പാർട്ട് അഭിനയിക്കുന്ന ആത്മാക്കളോട് ബാബ പറഞ്ഞു, കുട്ടികൾ ചെയ്തു, ഇങ്ങനെയുള്ള കുട്ടികൾ എപ്പോഴും ബാബയുടെ ഹൃദയത്തിൽ വസിക്കുന്നു.

ബാപ്ദാദ കുട്ടികളുടെ കഥകളും കേട്ടുകൊണ്ടിരിക്കുന്നു. ചില കുട്ടികൾ സ്നേഹമുള്ളവർ മാത്രമല്ല, സ്നേഹത്തോടൊപ്പം സഹയോഗികളും കൂടിയാണ്, എല്ലാ കാര്യങ്ങളിലും സഹയോഗികളാവുകയും തങ്ങളുടെ ഭാവി ഉണ്ടാക്കുന്നതിൽ മിടുക്കരുമാണ്. അതുകൊണ്ട് നോക്കൂ, എത്ര രാജ്യങ്ങളിൽ നിന്നുള്ളവർ വന്നിരിക്കുന്നു. ബാപ്ദാദ ഈ കൂട്ടായ്മ കണ്ട്, സ്നേഹിയും സഹയോഗിയുമായി എല്ലാ കാര്യങ്ങളിലും കൈകോർക്കുന്ന ഈ ഗ്രൂപ്പിനെ കണ്ട് സന്തോഷിക്കുകയാണ്. സന്തോഷമല്ലേ, നിങ്ങൾക്കും സന്തോഷം, ബാബക്കും സന്തോഷം, പരിവാരത്തിനും സന്തോഷം. മധുബനിലുള്ളവർ പറയുന്നത് ഡബിൾ വിദേശികൾ മധുബന്റെ അലങ്കാരമാണെന്നാണ്, ബാബയുടെ വിശ്വകല്യാണി എന്ന നാമം വിദേശത്തുള്ളവരാണ് തെളിയിച്ചത്. അതിനാൽ എല്ലാവരും തീവ്രപുരുഷാർത്ഥികളായി മാറുക. സാധാരണ പുരുഷാർത്ഥികളല്ല, തീവ്ര പുരുഷാർത്ഥികൾ; കാരണം എല്ലാവർക്കും തീവ്ര പുരുഷാർത്ഥികളാകാൻ ഇപ്പോൾ സമയമായിരിക്കുന്നു.സാധാരണ പുരുഷാർത്ഥത്തിന്റെ സമയം കഴിഞ്ഞു, ഇപ്പോൾ തീവ്ര പുരുഷാർത്ഥത്തിന്റെ സമയമാണ്. അതുകൊണ്ട് ഒരിക്കലും സാധാരണ പുരുഷാർത്ഥിയാകരുത്. എപ്പോഴും പരിശോധിക്കൂ, തീവ്രതയുണ്ടോ? സാധാരണമായിപ്പോയോ! അതുപോലെ ഇപ്പോൾ സമയവും തീവ്ര പുരുഷാർത്ഥിയാകാനുള്ള സൂചന നൽകുന്നുണ്ട് . അതിനാൽ ബാപ്ദാദ സന്തോഷവാനാണ്, പരിവാരത്തിനും സന്തോഷമുണ്ട്, എല്ലാവർക്കും അഭിനന്ദനങ്ങൾ നൽകുന്നു. ബാബക്ക് സന്തോഷമുണ്ട്. നോക്കൂ, എത്ര രാജ്യങ്ങളിൽ നിന്നാണ് ഒരുമിച്ചുകൂടിയിരിക്കുന്നത്. ശരി.

കഴിഞ്ഞ മുരളിയുടെ ശേഷിക്കുന്ന ഭാഗം 5.3.12

ബാപ്ദാദ മുൻപും പറഞ്ഞിട്ടുണ്ട്, ഇപ്പോൾ സമയം നിർണ്ണായകമായ ഘട്ടത്തിലേക്ക് വന്നിരിക്കുകയാണ്. അതിനാൽ ഇപ്പോൾ കുറഞ്ഞത് സമ്പർക്കത്തിൽ വരുന്നവരെയെങ്കിലും യജ്ഞസ്നേഹികളാക്കി മാറ്റൂ. ഡോക്ടർമാരുടെ വാർത്തയും കേട്ടു. നന്നായി ചെയ്യുന്നുണ്ട്. എന്നാൽ ഇനി ഡോക്ടർമാർ മറ്റ് ഡോക്ടർമാരെയും സ്നേഹികളും സഹയോഗികളുമാക്കിക്കൊണ്ടിരിക്കൂ. നല്ല പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട്, ബാപ്ദാദ കേട്ടു. അതിലൂടെ വളർച്ചയുണ്ടാകും, പേര് പ്രചരിക്കും. മറ്റ് വിഭാഗങ്ങളിലുള്ളവരും നാലുപാടും കണ്ടെത്തിയ വി. ഐ.പി കളിൽ നിന്നും നല്ല കണക്ഷൻ നിലനിർത്തുന്നുണ്ടെന്നാണ് കാണുന്നത്.ഇനി ആ കണക്ഷൻ ഉള്ളവരെ ബന്ധത്തിലേക്ക് കൊണ്ടുവരൂ. അവർ വിട്ടുപോകരുത്. സമയത്തിന്റെ സമാപ്തി വരുകയും അവർ സഹയോഗികളായി മാത്രം ശേഷിക്കുകയും ചെയ്യരുത്, അതിനാൽ ഇപ്പോൾ അവരെ സമീപബന്ധത്തിലേക്ക് കൊണ്ടുവരൂ. വിഭാഗങ്ങൾ രൂപീകരിച്ചതുമുതൽ സേവനം നാലുപാടും നന്നായി വ്യാപിച്ചിട്ടുണ്ടെന്ന് ബാപ്ദാദ കണ്ടു. നല്ല മാർഗ്ഗങ്ങൾ ഉണ്ടാക്കുന്നുണ്ട്, എന്നാൽ ബാപ്ദാദ എല്ലാ സോണുകളോടും പറയുന്നു, ഇപ്പോൾ അവകാശികളെ ഉണ്ടാക്കുന്ന രീതി കൂടുതൽ തീവ്രമാക്കൂ. ഇല്ലെങ്കിൽ, ഞങ്ങൾ സഹയോഗികളായി മാത്രം അവശേഷിച്ചു എന്ന് പരാതി ലഭിക്കാൻതുടങ്ങും. നിങ്ങൾ തീർച്ചയായും പ്ലാൻ ഉണ്ടാക്കൂ, പിന്നെ ഓരോരുത്തരുടെയും ഭാഗ്യത്തിലുള്ളത് പോലെയാകും. ഇനിയും ആളുകൾക്ക് വരാൻ കഴിയും, ബാപ്ദാദ ലിസ്റ്റ് കണ്ടു, എല്ലാവരും അവരവരുടെ സമയത്ത് ലിസ്റ്റ് നൽകുന്നുണ്ട്. ലിസ്റ്റ് അനുസരിച്ച് അവർ സമീപത്തുണ്ട്, ഇവരിൽ നിന്ന് തയ്യാറാകാൻ സാധിക്കും. ഇപ്പോൾ ഇതിനായി ശ്രമിക്കൂ.

ശരി, ആദ്യമായി വരുന്നവർക്ക് ഡബിൾ അഭിനന്ദനങ്ങൾ നൽകുന്നു, എന്തുകൊണ്ട്? എന്തുകൊണ്ടാണ് ഡബിൾ അഭിനന്ദനം നൽകുന്നത്? കാരണം സമയത്തിന്റെ നിലവിളിക്ക് മുൻപ് തന്നെ തങ്ങളുടെ ഭാഗ്യം ഉണ്ടാക്കി. അയ്യോ പ്രഭൂ.., അയ്യോ പ്രഭൂ.. എന്ന് പറയുന്നതിന് പകരം എന്റെ ബാബാ... എന്ന് പറഞ്ഞു, അതിനാൽ ബാപ്ദാദ വരുന്നവരെ കണ്ട് സന്തോഷിക്കുന്നു. കുട്ടികൾ വന്നു, വന്നു, വന്നു. നോക്കൂ, പകുതി ക്ലാസും ആദ്യമായി വന്നവരുടേതാണ്. ഇനി തീവ്രപുരുഷാർത്ഥം ചെയ്യേണ്ടിവരും. സാധാരണ പുരുഷാർത്ഥിയാകരുത്, തീവ്രപുരുഷാർത്ഥിയാകൂ. ഇപ്പോഴും തീവ്രപുരുഷാർത്ഥം ചെയ്താൽ മുന്നേറാൻ സാധിക്കും. തീവ്രപുരുഷാർത്ഥത്തിനുള്ള അവസരമുണ്ട്. സാധാരണ പുരുഷാർത്ഥത്തിന്റെ സമയം കഴിഞ്ഞു. ബാപ്ദാദ വന്നിരിക്കുന്ന ഓരോ കുട്ടിയെയും ചുറ്റിക്കണ്ട് നിരീക്ഷിക്കുന്നു, കുട്ടികൾ വേഗത്തിലാണോ അതോ മന്ദഗതിയിലാണോ മുന്നേറുന്നത്. ബാപ്ദാദ നാലുഭാഗത്തും വലംവെക്കുന്നു. നിങ്ങൾക്ക് നാലുപാടും പോകാൻ കഴിയില്ല, എന്നാൽ ബാപ്ദാദ ദിവസവും വലംവെക്കുന്നുണ്ട്. ബാബയോടൊപ്പം അഡ്വാൻസ് പാർട്ടിയിൽ നിന്ന് പോയ പ്രത്യേക ആത്മാക്കളും ബാപ്ദാദയോടൊപ്പം ചുറ്റിക്കാണാൻ ഇറങ്ങുന്നുണ്ട്. നിങ്ങളെ കണ്ട് സന്തോഷിക്കുന്നു, ഞങ്ങളുടെ സഹോദരൻ, ഞങ്ങളുടെ സഹോദരി വന്നു. അതിനാൽ മുന്നോട്ട് പോകൂ, മുഴുവൻ കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ നിങ്ങൾക്കുണ്ട്. ശരി.

ഇന്ന് മധുബനിലുള്ളവർക്ക് വിശേഷമായി ഒരു കാര്യത്തിന് ബാപ്ദാദ അഭിനന്ദനം നൽകുന്നു. ഏത് കാര്യത്തിനാണ്? എല്ലാവരും ഇതുവരെ വളരെ സ്നേഹത്തോടെ സേവനം ചെയ്തിട്ടുണ്ട്. എത്ര വലിയ കുടുംബം വന്നാലും സേവനത്തിന് നിമിത്തമാകുന്നത് മധുബനിലുള്ളവരാണ്. എല്ലാ സോണുകളും സഹയോഗികളാകുന്നുണ്ടെങ്കിലും സ്ഥിരമായി താമസിക്കുന്നവരുടെ സഹയോഗമില്ലാതെ ചെയ്യാൻ കഴിയില്ല. അതിനാൽ ഓരോ മധുബൻവാസിയും താഴെയുള്ളവർ മാത്രമല്ല, മുകളിലുള്ളവരും ആശുപത്രിയിലുള്ളവരും സഹയോഗം നൽകിയവരും തളരാതെ സേവനം ചെയ്യുന്നവരുമായ ഓരോ കുട്ടിയും സ്വന്തം പേരിൽ ബാപ്ദാദയുടെ സ്നേഹസ്മരണകൾ സ്വീകരിക്കുക. ശരി. ഇവിടെ ഇരിക്കുന്നവരിൽ മധുബനിലുള്ളവർ എഴുന്നേൽക്കൂ, . എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ.

വിഭാഗങ്ങളുടെ സേവനത്തെക്കുറിച്ച്- ബാപ്ദാദ കാണുന്നു, രൂപീകരിച്ച എല്ലാ വിഭാഗങ്ങളും തങ്ങളുടെ മേഖലയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. നല്ല ആളുകൾ ബന്ധത്തിലും സമ്പർക്കത്തിലും വന്നതിന് ബാപ്ദാദ അഭിനന്ദനങ്ങൾ നൽകുന്നു. എന്നാൽ ബാപ്ദാദ സമയത്തിനുസരിച്ച് ഇന്ന് ഇതും പറഞ്ഞു, സഹയോഗികളാണ് എന്നാൽ ഇനി യജ്ഞസ്നേഹികളാക്കൂ, അവകാശി ക്വാളിറ്റിയാകൂ. തങ്ങളുടെ സോണിൽ സഹയോഗികളായിട്ടുള്ളവരെക്കുറിച്ച് ബാപ്ദാദ മുൻപും പറഞ്ഞിട്ടുണ്ട് ലിസ്റ്റ് വന്നിട്ടുണ്ട്, നല്ലതാണ് എന്നാൽ ഓരോ സോണും ഓരോ വർഗ്ഗത്തിലെയും വിവിധസ്ഥലങ്ങളിലെ സഹയോഗികളെയോ സ്നേഹികളെയോ ആയ ആത്മാക്കളെ മൂന്ന് ദിവസത്തേക്ക് ഒരുമിച്ചുകൂട്ടുക. അവരെ സമ്പർക്കത്തിൽ കൊണ്ടുവരൂ, താമസിപ്പിക്കൂ, മീറ്റിംഗ് നടത്തൂ, മുന്നോട്ടുള്ള പ്രോഗ്രാമുകൾ തയ്യാറാക്കൂ. അതിനാൽ ഓരോ സോണും, അവരുടെ ആളുകൾ എവിടെയുണ്ടോ, ഏതെങ്കിലും വലിയ സ്ഥലത്ത് സഹയോഗികളെ ഒരുമിച്ച് കൂട്ടി മീറ്റിംഗ് നടത്തൂ. മുന്നോട്ട് പോകാനായി അവരിൽ പ്രത്യേകശക്തി നിറക്കൂ. ഇതുവരെ ചെയ്തതിന് അഭിനന്ദനങ്ങൾ നൽകൂ, മുന്നോട്ട് പോകാനുള്ള പ്ലാനുകൾ ഉണ്ടാക്കി നൽകൂ. കാരണം അവർക്കും മുന്നോട്ട് പോകാനുള്ള രീതി പറഞ്ഞുകൊടുക്കേണ്ടിവരും. അതിനാൽ എല്ലാ സോണുകളും ചേർന്ന് പ്രത്യേക സ്ഥലങ്ങളിൽ ഓരോ വിംഗിന്റെയും ആളുകളെ ഒരുമിച്ചുകൂട്ടൂ. അതിനുശേഷം നോക്കാം ആ സംഘടനയിൽ എത്രപേർ വരുന്നുണ്ടെന്നും ഇനി എന്താണ് ആഗ്രഹിക്കുന്നതെന്നും. ഇത്തരത്തിൽ സമ്പർക്കത്തിൽ കൊണ്ടുവന്നാൽ അവർ അവകാശികളായി മാറും.

വരദാനം :- എപ്പോഴും കൂടെയുള്ള അനുഭവത്തിലൂടെ പരിശ്രമത്തെ അവിദ്യയാക്കി മാറ്റുന്ന, അതീന്ദ്രിയ സുഖത്തിന്റെയും ആനന്ദത്തിന്റെയും സ്വരൂപമായി ഭവിക്കട്ടെ.
കുട്ടി അച്ഛന്റെ മടിയിലിരിക്കുകയാണെങ്കിൽ അവന് തളർച്ചയുണ്ടാകില്ല. സ്വന്തം കാലിൽ നടന്നാൽ തളരുകയും കരയുകയും ചെയ്യും. ഇവിടെയും കുട്ടികളായ നിങ്ങൾ ബാബയുടെ മടിയിലിരുന്നാണ് മുന്നോട്ടുപോകുന്നത്. അല്പം പോലും അധ്വാനമോ പ്രയാസമോ അനുഭവപ്പെടുന്നില്ല. സംഗമയുഗത്തിൽ എപ്പോഴും കൂടെയിരിക്കുന്ന ഇങ്ങനെയുള്ള ആത്മാക്കൾക്ക് അധ്വാനം എന്നത് അവിദ്യയായി മാറുന്നു. പുരുഷാർത്ഥവും ഒരു സ്വാഭാവിക കർമ്മമായി മാറുന്നു, അതിനാൽ സ്വതവെ തന്നെ എപ്പോഴും അതീന്ദ്രിയ സുഖത്തിന്റെയും ആനന്ദത്തിന്റെയും സ്വരൂപമായി മാറുന്നു.
സ്ലോഗന് :- ആത്മീയ റോസാപുഷ്പമായി മാറി സ്വന്തം ആത്മീയ വൃത്തിയിലൂടെ അന്തരീക്ഷത്തിൽ ആത്മീയതയുടെ സുഗന്ധം പരത്തൂ.
 

അവ്യക്ത സൂചന- ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതി അനുഭവം ചെയ്യൂ.

ബ്രഹ്മാബാബ എപ്പോഴും അശരീരി സ്ഥിതിയിൽ ഇരുന്ന്, ശരീരത്തിന്റെ ആധാരമെടുത്ത് കർമ്മം ചെയ്യുകയും പിന്നീട് വേറിടുകയും ചെയ്തിരുന്നു. ഈ അഭ്യാസത്തിലൂടെ അദ്ദേഹം കർമ്മാതീതനായി മാറി. കുട്ടികളായ നിങ്ങളും കർമ്മം ചെയ്യുമ്പോഴും ഏതെങ്കിലും വസ്ത്രം ധരിച്ച് കാര്യം ചെയ്യുന്നത് പോലെ അനുഭവം ചെയ്യൂ. കാര്യം പൂർത്തിയായി, വസ്ത്രത്തിൽ നിന്നും വേറിട്ടു. ശരീരത്തിന്റെയും ആത്മാവിന്റെയും വേറിട്ട അവസ്ഥ നടക്കുമ്പോഴും ചുറ്റിസഞ്ചരിക്കുമ്പോഴും അനുഭവപ്പെടണം.

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.