മലയാളം മുരളി · Brahma Kumaris

മലയാളം മുരളി · 2026, നവംബർ 28

ഓം ശാന്തി · BapDada ·

ഇന്നത്തെ മുരളി — today’s murli in Malayalam, every morning.

18
മുരളി2026, നവംബർ 28 · മലയാളം
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

28-11-2026
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
മധുബന്
മധുരമായ കുട്ടികളേ, സർവ്വർക്കും ഒരു ബാബയുടെ പരിചയം കൊടുക്കൂ, ഒരു ബാബയുടെ കൂടെ കൊടുക്കൽ-വാങ്ങൽ നടത്തൂ, ബാബക്ക് തന്റെ സത്യമായ കണക്ക് കൊടുക്കൂ.
ചോദ്യം :- കുട്ടികളിൽ നിന്നും ഇപ്പോഴും അനേക പ്രകാരത്തിലുള്ള തെറ്റുകൾ സംഭവിക്കുന്നുണ്ട്, അതിന്റെ കാരണം എന്താണ്?
ഉത്തരം :- മുഖ്യമായ കാരണമാണ്-യോഗത്തിൽ അപക്വത. ബാബയുടെ ഓർമ്മയിൽ കഴിയുകയാണെങ്കിൽ ഒരിക്കലും ഒരു മോശമായ കർമ്മം ഉണ്ടാവില്ല. നാമ രൂപത്തിൽ കുടുങ്ങിയാൽ യോഗം കിട്ടില്ല. നിങ്ങൾ പതിതത്തിൽ നിന്നും പാവനമാകുന്നതിന്റെ ഉത്സാഹത്തിലിരിക്കൂ. നിരന്തരം ശിവബാബയുടെ ഓർമ്മയിലിരിക്കൂ, നിങ്ങൾക്ക് പരസ്പരം ശാരീരികമായ സ്നേഹം ഉണ്ടാവരുത്.
ഗീതം :- എന്തുകൊണ്ട് എരിഞ്ഞടങ്ങുന്നില്ല ഈയാംപാറ്റേ.....................

ഓം ശാന്തി. ഇത് ഭക്തി മാർഗ്ഗത്തിൽ പാടിയ ഗീതമാണ്. അവസാനം ഇതെല്ലാം നിൽക്കും, ഇതിന്റെ ആവശ്യം ഉണ്ടാകില്ല. പാട്ടുമുണ്ട് ഒരു സെക്കന്റിൽ ബാബയിൽ നിന്നും സമ്പത്ത് കിട്ടുമെന്ന്. നിങ്ങൾക്ക് അറിയാം-പരിധിയില്ലാത്ത ബാബയിലൂടെ ജീവന്മുക്തിയുടെ സമ്പത്താണ് ലഭിക്കുന്നത്. ജീവന്മുക്തി അർത്ഥം ഈ ദു:ഖധാമത്തിൽ നിന്നും മുക്തമാകണം, ഭ്രഷ്ടാചാരത്തിൽ നിന്നും മുക്തമാകണം. പിന്നെ ആരായി തീരും? അതിനു വേണ്ടി വളരെ നല്ല രീതിയിൽ തന്റെ ലക്ഷ്യത്തെ മനസ്സിലാക്കണം. ബാബ രാത്രിയും മനസ്സിലാക്കി തന്നിട്ടുണ്ട് ആരെങ്കിലും വന്നാൽ ആദ്യം അവർക്ക് ഉയർന്നതിലും ഉയർന്ന ഭഗവാന്റെ പരിചയം കൊടുക്കണം. ചോദിക്കാറുണ്ട്- ഇവിടത്തെ ലക്ഷ്യം എന്താണ്? അപ്പോൾ ആദ്യമാദ്യം പരിധിയില്ലാത്ത ബാബയുടെ പരിചയം കൊടുക്കണം. ഇപ്പോൾ ബാബയാണ് പറയുന്നത് എന്നെ ഓർമ്മിക്കൂ എങ്കിൽ പാവനമാകാം. അല്ലയോ പതിത പാവനാ വരൂ എന്നും പാടുന്നുണ്ട്. അപ്പോൾ തീർച്ചയായും ബാബക്ക് എന്തെങ്കിലും അധികാരമുണ്ടാകുമല്ലോ. എന്തെങ്കിലും പാർട്ട് ലഭിച്ചിട്ടുണ്ടാകുമല്ലോ. ബാബയെ പറയും - ഉയർന്നതിലും ഉയർന്ന അച്ഛൻ എന്ന്. ബാബ വരുന്നതും ഭാരതത്തിലാണ്. ഭാരതത്തിലേക്ക് വന്ന് ഉയർന്നതിലും ഉയർന്നതാക്കി മാറ്റും. വൈകുണ്ഠത്തിന്റെ സമ്മാനവും കൊണ്ടാണ് വന്നിരിക്കുന്നത്. മനുഷ്യ സൃഷ്ടിയിൽ ഉയർന്നതിലും ഉയർന്നത് ദേവി-ദേവതകളാണ്, സൂര്യവംശി കുലം, സത്യയുഗത്തിൽ അവരാണ് രാജ്യം ഭരിച്ചിരുന്നത്. സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്നത് ഉയർന്നതിലും ഉയർന്ന ഭഗവാനാണ്. സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നവൻ, ഹെവൻലി ഗോഡ് ഫാദർ എന്നെല്ലാം ബാബയെ തന്നെയാണ് പറയുന്നത്. ബാബ അച്ഛനാണ്, അതിനാൽ ഒരിക്കലും ബാബയെ സർവ്വവ്യാപി എന്ന് പറയാൻ സാധിക്കില്ല. സർവ്വവ്യാപി എന്ന് വിളിക്കുന്നതിലൂടെ സമ്പത്ത് നഷ്ടപ്പെടുന്നു. എത്ര മധുരമായ കാര്യങ്ങളാണ്, ബാബ അർത്ഥം സമ്പത്ത്. തീർച്ചയായും തന്റെ കുട്ടികൾക്കാണ് ബാബ സമ്പത്ത് തരുന്നത്. എല്ലാ കുട്ടികളുടേയും അച്ഛൻ ഒരാളാണ്. ബാബ വന്ന് സുഖത്തിന്റേയും ശാന്തിയുടേയും സമ്പത്ത് നൽകുകയാണ്, രാജയോഗം അഭ്യസിപ്പിക്കുകയാണ്. ബാക്കി എല്ലാ ആത്മാക്കളും കർമ്മ കണക്കെല്ലാം തീർത്ത് തിരിച്ച് വീട്ടിലേക്ക് പോകും. ഇപ്പോൾ പഴയ ലോകം ഇല്ലാതാകും. ഇതിനു വേണ്ടിയാണ് ഈ മഹാഭാരത യുദ്ധം നടക്കാൻ പോകുന്നത്. അനേക ധർമ്മങ്ങളുടെ വിനാശവും, ഒരു ധർമ്മത്തിന്റെ സ്ഥാപനയും നടക്കും. ബുദ്ധിയും പറയുന്നുണ്ട് തീർച്ചയായും കലിയുഗത്തിനു ശേഷം സത്യയുഗം വരണം. ദേവി ദേവതകളുടെ ചരിത്രം ആവർത്തിക്കപ്പെടും. പാട്ടുമുണ്ട് ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നു എന്ന്. ഉയർന്നതിലും ഉയർന്ന പദവി നേടിത്തരികയാണ്.

ബാബ പറയുകയാണ്-കുട്ടികളേ ഈ അന്തിമ ജന്മം പവിത്രമാകൂ. ഇപ്പോൾ മൃത്യുലോകം മൂർദ്ദാബാദും അമരലോകം സിന്താബാദും ആകുകയാണ്. നിങ്ങൾ എല്ലാവരും പാർവ്വതിമാരാണ്, അമരകഥ കേട്ടു കൊണ്ടിരിക്കുകയാണ്. ആൺകുട്ടികളും പെൺകുട്ടികളും രണ്ടുകൂട്ടരും അമരന്മാരാകും. ഇതിനെ അമരകഥ, മൂന്നാം കണ്ണിന്റെ കഥ എന്ന് പറഞ്ഞോളൂ. സാധാരണയായി അമ്മമാരാണ് കഥ കേൾക്കാറുള്ളത്. എന്താ അമരപുരിയിൽ പുരുഷന്മാർ ഉണ്ടാവില്ലേ? രണ്ടുപേരും ഉണ്ടാകും, ഇതും ബാബയാണ് മനസ്സിലാക്കി തരുന്നത് ഭക്തി മാർഗ്ഗത്തിലെ ശാസ്ത്രങ്ങൾ എന്താണ് പറയുന്നത് എന്നും ബാബ എന്താണ് പറയുന്നത് എന്നും? ഭക്തിയുടെ ഫലം ഭഗവാനാണ് നൽകുന്നത് എന്നും പറയാറുണ്ട്. തീർച്ചയായും സത്യയുഗത്തിൽ ഈ ദേവി ദേവതകൾ വിശ്വത്തിന്റെ രാജ്യം ഭരിച്ചിരുന്നു. അവർക്ക് ആരാണ് ഫലം നൽകിയത്? ഏതെങ്കിലും സാധു സന്യാസിയൊന്നുമല്ലല്ലോ കൊടുത്തത്. ഇതും നിങ്ങൾക്ക് അറിയാം എല്ലാവരും ഒരു പോലെയൊന്നുമല്ലല്ലോ ഭക്തി ചെയ്യുന്നത്. ആരാണോ വളരെയധികം ഭക്തി ചെയ്യുന്നത് അവർക്ക് അതുപോലെയുള്ള ഫലം കിട്ടും. ആര് പൂജ്യനായിരുന്നോ അവരാണ് പൂജാരിയായത് വീണ്ടും പൂജ്യനാകണം. ഭക്തിയുടെ ഫലം ലഭിക്കുമല്ലോ. ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കി കൊടുക്കേണ്ടി വരും. ആദ്യമാദ്യം ത്രിമൂർത്തിയെ കുറിച്ച് മനസ്സിലാക്കി കൊടുക്കണം. ആദ്യം തന്നെ ഏണിപ്പടിയുടെ ചിത്രത്തിൽ മനസ്സിലാക്കി കൊടുക്കണം എന്നൊന്നുമില്ല. ഇത് വിശദീകരിക്കുന്നതിനുള്ള കാര്യങ്ങളാണ്. ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം. ബാബയാണ് ഉയർന്നതിലും ഉയർന്നത്. പിന്നെ ബ്രഹ്മാ വിഷ്ണു ശങ്കരന്റെ പിന്നെ ലക്ഷ്മി നാരായണന്റെ. ബാക്കി ഭക്തി മാർഗ്ഗത്തിലെ ചിത്രങ്ങൾ ധാരാളമുണ്ട്. ആദ്യമാദ്യം ഇത് പറഞ്ഞു കൊടുക്കണം പരിധിയില്ലാത്ത അച്ഛനിലൂടെയാണ് നമുക്ക് പരിധിയില്ലാത്ത സ്വർഗ്ഗത്തിന്റെ സമ്പത്ത് പ്രാപ്തമാകുന്നത്. ഉയർന്നതിലും ഉയർന്ന ഭഗവാൻ ഉയർന്നതിലും ഉയർന്ന സമ്പത്താണ് നൽകുന്നത്. ഭാരതത്തിൽ ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്, തീർച്ചയായും സ്വർഗ്ഗസ്ഥനായ പിതാവ് വന്ന് സ്വർഗ്ഗം സ്ഥാപിച്ചിട്ടുണ്ടാകും. ബാബയാണ് സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത് പിന്നെ 5000 വർഷങ്ങൾക്ക് ശേഷം നരകമായി തീരും. രാമനും വരേണ്ടി വരുന്നു, അതുപോലെ സമയത്ത് രാവണനും വരേണ്ടി വരുന്നു. രാമൻ സമ്പത്ത് നൽകും, രാവണൻ ശപിക്കും. ജ്ഞാനം അർത്ഥം പകലാണ് അത് പൂർത്തിയാകുന്നതിലൂടെ രാത്രി വരും. പകലിൽ കേവലം സൂര്യവംശിയും, ചന്ദ്രവംശിയുമാണ് ഉണ്ടായിരുന്നത്. ഇതെല്ലാം സാരാംശമായി മനസ്സിലാക്കി തരാൻ വളരെ എളുപ്പമാണ്. ആദ്യമാദ്യം ഉയർന്നതിലും ഉയർന്ന അച്ഛന്റെ പരിചയം കൊടുത്ത് പക്കയാക്കി മാറ്റണം. മുഖ്യമായ കാര്യവും ഇതാണ്. സത്യയുഗത്തിൽ ദേവിദേവതാ ധർമ്മമുണ്ടായിരുന്നു. സതോപ്രധാനമായിരുന്നു പിന്നെ സതോ-രജോ-തമോവിലേക്ക് വരും. ഇതാണ് ചക്രം. ഒരു സാധനം അതേപടി നിലനിൽക്കില്ല. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ ഇത് ഓർമ്മ ഉണ്ടായിരിക്കണം ഉയർന്നതിലും ഉയർന്ന ബാബയെ ഓർമ്മിക്കണം. ഈ ഓർമ്മയിൽ വളരെ അപക്വമാണ്. ബാബയും തന്റെ അനുഭവം പറയാറുണ്ട് ഓർമ്മ ഇടയ്ക്കിടയ്ക്ക് മറന്നു പോകുന്നുണ്ട് എന്തുകൊണ്ടെന്നാൽ ബാബയ്ക്ക് വളരെ ചിന്തയുണ്ട്. അതുകൊണ്ടാണ് പറയുന്നത് ആരുടെ ശിരസ്സിലാണോ ജോലി ഭാരമുള്ളത്, അവർ എങ്ങനെ ഓർമ്മയിൽ ഇരിക്കും. മുഴുവൻ ദിവസവും ബാബക്ക് ചിന്തയുണ്ടാകാറുണ്ട്. എത്ര കാര്യങ്ങളാണ് സമീപത്ത് വരുന്നത്. ബാബക്ക് അതിരാവിലെ എഴുന്നേറ്റ് ഇരിക്കുന്നതിലാണ് ആനന്ദം ഉള്ളത്. ലഹരിയും ഉണ്ടാകും. മതി, ഈ സ്ഥാപന നടന്നതിനു ശേഷം നമ്മൾ വിശ്വത്തിന്റെ മഹാരാജാവാകും. ഏതുപോലെയെന്നാൽ ബാബ തന്റെ അനുഭവം പറയാറുണ്ട്- ആദ്യമാദ്യം മുഖ്യമായത് ബാബയുടെ പരിചയമാണ്. അതല്ലാതെ ആരെല്ലാം എന്തെല്ലാം കാര്യങ്ങൾ പറഞ്ഞാലും അതിലൂടെയൊന്നും പ്രയോജനമില്ല. ഉയർന്നതിലും ഉയർന്ന ബാബയുടെ പരിചയം ഞങ്ങൾ നിങ്ങൾക്ക് തരാം എന്ന് പറയണം. വിശ്വത്തിന്റെ അധികാരിയാകുന്നതിനുള്ള ഉയർന്നതിലും ഉയർന്ന സമ്പത്ത് ബാബയാണ് തരുന്നത്. ആര്യ സമാജത്തിലുള്ളവർ ദേവതകളുടെ ചിത്രത്തെ അംഗീകരിക്കുന്നില്ല. നിങ്ങളുടെ അടുത്ത് ചിത്രം കാണുമ്പോഴാണ് അവർ വഴക്കിന് വരുന്നത്. ആർക്കാണോ സമ്പത്ത് എടുക്കേണ്ടത് അവർ ശാന്തിയോടെ വന്ന് കേൾക്കും. മുഖ്യമായത് ഉയർന്നതിലും ഉയർന്ന ഭഗവാന്റെ കാര്യമാണ്. ഉയർന്നതിലും ഉയർന്നത് എന്ന് ബ്രഹ്മാ വിഷ്ണു ശങ്കരനെ പറയില്ല. ഉയർന്നതിലും ഉയർന്ന അച്ഛനിൽ നിന്ന് തന്നെയാണ് സമ്പത്ത് കിട്ടുക. ബാബ പതിത പാവനനാണ്. ഈ കാര്യം ഉറപ്പിച്ചോളൂ. ഈശ്വരൻ ഒന്നാണ്. അച്ഛൻ അർത്ഥം സമ്പത്ത് എന്നതാണ്. ഭാരതത്തിലേക്ക് വന്നാണ് സമ്പത്ത് നൽകുന്നത്. ബ്രഹ്മാവിലൂടെ പുതിയ ലോകത്തിന്റെ സ്ഥാപനയും, ശങ്കരനിലൂടെ വിനാശവും. ഈ മഹാഭാരത യുദ്ധത്തിലൂടെയാണ് സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുക. പതിതത്തിൽ നിന്നും പാവനമാകും. പരിധിയില്ലാത്ത ബാബയിലൂടെയാണ് ഭാരതത്തിന് സമ്പത്ത് കിട്ടുന്നത്. വേറെ ഒരു കാര്യവുമില്ല. ഇവിടെ ഒരു കാര്യമാണ് ഉള്ളത്. ബാബ പറയുന്നു - എന്നെ ഓർമ്മിക്കൂ എങ്കിൽ ക്ലാവ് ഇല്ലാതാകും. ഈ കാര്യത്തെ എപ്പോഴാണോ മനസ്സിലാക്കുന്നത് അപ്പോഴെ മറ്റു കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കേണ്ട കാര്യമുള്ളൂ. എത്ര ചിത്രങ്ങളാണോ ഉള്ളത്, ഇതെല്ലാം കേവലം ചില്ലറയാണ്. നമ്മൾ പറയും ജ്ഞാനാമൃതം കുടിച്ച് പവിത്രമാകൂ. എന്നാൽ മനുഷ്യർ വിഷം വേണം എന്ന് പറയും. അതിനെക്കുറിച്ചും ചിത്രമുണ്ട്, അപ്പോഴാണ് പറയുന്നത് അമൃത് ഉപേക്ഷിച്ച് എന്തിനാണ് വിഷം കുടിക്കുന്നത്. ഈ ആത്മീയ ജ്ഞാനം ആത്മീയ അച്ഛനാണ് നൽകുന്നത്. ആ അച്ഛൻ എങ്ങനെയാണ് സർവ്വവ്യാപി ആവുക. നിങ്ങൾ ബാബയെ സർവ്വവ്യാപി ആണെന്ന് അംഗീകരിക്കുകയാണെങ്കിൽ ശരി, എന്നാൽ ഞങ്ങൾ അംഗീകരിക്കുന്നില്ല. ആദ്യം ഞങ്ങളും വിശ്വസിച്ചിരുന്നു. ഇപ്പോൾ ബാബയാണ് ഇത് തെറ്റാണ് എന്ന് പറഞ്ഞു തന്നത്. ബാബയിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്. ഇപ്പോൾ ഭാരതം നരകമാണ്, അതിനെ വീണ്ടും നമ്മൾ സ്വർഗ്ഗം അർത്ഥം പവിത്ര ഗൃഹസ്ഥ ആശ്രമമാക്കി മാറ്റും. ആദി സനാതന ദേവി ദേവതകളുടേത് പവിത്ര ഗൃഹസ്ഥ ആശ്രമമായിരുന്നു. ഇപ്പോൾ അപവിത്രമായ വികാരി ലോകമാണ്. ബാബ പറയുകയാണ് എന്നെ ഓർമ്മിക്കൂ. ഉയർന്നതിലും ഉയർന്നത് ശിവബാബയാണ്, രചയിതാവാണ്, ബാബയിൽ നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ഇപ്പോൾ കലിയുഗത്തിൽ ധാരാളം മനുഷ്യരുണ്ട്, സത്യയുഗത്തിൽ വളരെ കുറച്ച് മനുഷ്യരാണ് ഉണ്ടാവുക. ആ സമയത്ത് ബാക്കി എല്ലാവരും ശാന്തിധാമത്തിൽ ആയിരിക്കും. അപ്പോൾ ഇപ്പോൾ തീർച്ചയായും യുദ്ധം നടക്കും എങ്കിലെ മുക്തിയിലേക്ക് പോകാൻ കഴിയൂ. ഈ കാര്യങ്ങളെല്ലാം കുട്ടികളുടെ ബുദ്ധിയിൽ ഉണ്ടായിരിക്കണം. കുട്ടികൾ തീർച്ചയായും സേവനം ചെയ്യണം. സേവനത്തിലൂടെയാണ് ഉയർന്ന പദവി പ്രാപ്തമാകുന്നത്. ആരെങ്കിലുമായി സ്വരച്ചേർച്ചയില്ലാതാകുമ്പോൾ ശിവബാബയെ മറക്കുക അഥവാ ശിവബാബയുടെ സേവനം ചെയ്യുന്നത് ഉപേക്ഷിക്കണം എന്നുമല്ല. അങ്ങനെയാണെങ്കിൽ പദവി ഭ്രഷ്ടമാകും. പിന്നെ ഈ സേവനം ചെയ്യുന്നതിന് പകരം ഡിസ്സർവ്വീസ് ചെയ്യാൻ തുടങ്ങും. പരസ്പരം ഉപ്പു വെള്ളമായി സേവനം ഉപേക്ഷിക്കും, ഇതു പോലെ മോശമായ കാര്യമില്ല. ബാബയെ ഓർമ്മിക്കുകയാണെങ്കിൽ സമ്പാദ്യം ഉണ്ടാകും. ഇപ്പോൾ ജ്ഞാനം ലഭിച്ചു, പവിത്രമാകൂ അതോടൊപ്പം ബാബയെ ഓർമ്മിക്കൂ. ദുരിയാ എന്ന് പറയുന്നത് ജ്ഞാനത്തിന്റെ തിളക്കത്തെ കുറിച്ചാണ്. ജ്ഞാനവും വിജ്ഞാനവും എന്നാണ് പറയാറുള്ളത്. വിജ്ഞാനമാണ് യോഗം, ജ്ഞാനം സൃഷ്ടി ചക്രത്തിന്റേതാണ്. ഹോളി- ദുരിയാ ഇതിനെക്കുറിച്ച് മനുഷ്യർക്ക് ഒന്നും അറിയില്ല. ബാബയെ ഓർമ്മിക്കണം അതോടൊപ്പം സർവ്വർക്കും ജ്ഞാനം കൊടുക്കണം. ബാബ വീണ്ടും വീണ്ടും മനസ്സിലാക്കി തരുകയാണ് ഉയർന്നതിലും ഉയർന്ന ബാബയെ സർവ്വവ്യാപി എന്ന് പറയില്ല. ഇല്ലെങ്കിൽ സ്വയം ആരെയാണ് ഓർമ്മിക്കുന്നത്? ബാബ പറയുകയാണ് - നിരന്തരം എന്നെ മാത്രം ഓർമ്മിക്കൂ. പക്ഷെ രചയിതാവിനെ അറിയില്ലെങ്കിൽ എന്താണ് കിട്ടുക. അറിയാത്തതുകൊണ്ടാണ് സർവ്വവ്യാപി എന്ന് പറയുന്നത്. അതിനാൽ ഉയർന്നതിലും ഉയർന്നതാണ് ബാബ എന്ന കാര്യം തെളിയിച്ച് മനസ്സിലാക്കി കൊടുക്കൂ എങ്കിൽ ബുദ്ധിയിൽ നിന്നും സർവ്വവ്യാപി ആണെന്ന് കാര്യം മാറും. നമ്മളെല്ലാവരും സഹോദരങ്ങളാണ്. എല്ലാ 5000 വർഷങ്ങൾക്ക് ശേഷം വന്ന് ബാബ സമ്പത്ത് നൽകും. സത്യയുഗത്തിൽ ദേവി ദേവതകളുണ്ടായിരുന്നു. ബാക്കി എല്ലാവരും മുക്തിയിലേക്ക് പോകും. സർവ്വർക്കും ബാബയുടെ പരിചയം കൊടുക്കണം. ക്രിസ്തുവിനെ പ്രാർത്ഥിക്കാറുണ്ട്-പറഞ്ഞു കൊടുക്കണം ക്രിസ്തു സർവ്വരുടേയും പിതാവല്ലല്ലോ. സർവ്വരുടേയും പിതാവ് നിരാകാരനാണ്. ആ അച്ഛനെയാണ് ആത്മാവ് വിളിക്കുന്നത്-അല്ലയോ ഗോഡ് ഫാദർ, അപ്പോൾ ക്രിസ്തുവും പുത്രനായില്ലേ. പുത്രനിൽ നിന്നും എങ്ങനെയാണ് സമ്പത്ത് കിട്ടുക. ക്രിസ്തു രചനയാണ്. ക്രിസ്തുവിനെ ഓർമ്മിക്കുന്നതിലൂടെ ആത്മാവ് തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമാകും എന്ന് ഒരു ശാസ്ത്രത്തിലും എഴുതിയിട്ടില്ല. ഒരു ഗീതയിലാണ് ഉള്ളത് മനസ്സു കൊണ്ട് എന്നെ മാത്രം ഓർമ്മിക്കൂ. ഗോഡ് ഫാദറിന്റെ ശാസ്ത്രമാണ് ഗീത. കേവലം ബാബയുടെ പേരിനു പകരം കൃഷ്ണന്റെ പേരെഴുതി. ഇതാണ് ചെയ്ത തെറ്റ്. ഉയർന്നതിലും ഉയർന്നത് ബാബയാണ്, ആ അച്ഛൻ തന്നെയാണ് സുഖത്തിന്റേയും ശാന്തിയുടേയും സമ്പത്ത് തരുന്നത്. ശിവന്റെ ചിത്രത്തെ എല്ലാവരും കൈവശം വെക്കണം. ശിവബാബ സമ്പത്ത് നൽകുകയാണ് പിന്നെ 84 ജന്മങ്ങളെടുത്ത് അത് നഷ്ടപ്പെടുത്തുകയും ചെയ്യും. ഏണിപ്പടിയിൽ പറഞ്ഞു കൊടുക്കണം - പതിത പാവനനായ ബാബ വന്ന് പാവനമാകുന്നതിനുള്ള യുക്തി പറഞ്ഞു തരികയാണ്. അവർ കൃഷ്ണ ഭഗവാനുവാച എന്നാണ് പറയാറുള്ളത്, നിങ്ങൾ ശിവഭഗവാനുവാച എന്നാണ് പറയാറുള്ളത്. ഒന്നാമത്തെ നിലയിൽ ഉയർന്ന ബാബയാണ് വസിക്കുന്നത് പിന്നെ രണ്ടാമത്തെ നിലയിൽ സൂക്ഷ്മവതനമാണ്. ഇത് മൂന്നാമത്തെ നിലയാണ്. സൃഷ്ടി ഇവിടെയാണ് ഉള്ളത്, പിന്നെ സൂക്ഷ്മവതനത്തിലേക്ക് പോകാം. അവിടെ കോടതി ഉണ്ടാകും, ശിക്ഷകൾ കിട്ടും. ശിക്ഷകൾ അനുഭവിച്ച് പവിത്രമായി മുകളിലേക്ക് പോകും. ബാബ എല്ലാ കുട്ടികളേയും കൂട്ടി കൊണ്ടു പോവുകയാണ്. ഇത് സംഗമമാണ്. ഇത് 100 വർഷമാണ് ഉള്ളത്. കുട്ടികൾ ചോദിക്കുന്നുണ്ട് ബാബാ സ്വർഗ്ഗത്തിൽ എന്തെല്ലാം ഉണ്ടാകും? ബാബ പറയുന്നു കുട്ടികളെ, അത് മുന്നോട്ട് പോകവെ കാണാം. ആദ്യം നിങ്ങൾ ബാബയെ അറിയണം, പതിതത്തിൽ നിന്നും പാവനമാകുന്നതിന്റെ ലഹരിയിൽ ജീവിക്കണം. സ്വർഗ്ഗത്തിൽ എന്താണോ ഉണ്ടാകേണ്ടത് അത് ഉണ്ടാകും. പുതിയ ലോകത്തിന്റെ മുഴുവൻ സമ്പത്തും ബാബയിൽ നിന്നും പ്രാപ്തമാകുന്ന രീതിയിൽ പുരുഷാർത്ഥം ചെയ്യണം. ബാക്കി ഇടയിൽ എന്ത് സംഭവിക്കും, അതും മുന്നോട്ട് പോകവെ കാണാം. അതിനാൽ എല്ലാ കാര്യവും ഇപ്പോൾ ഓർമ്മയിൽ ഉണ്ടായിരിക്കണം. ഓർമ്മയിൽ ഇരിക്കാത്തതു കൊണ്ടാണ് സമയത്ത് മനസ്സിലാകാത്തതും, തെറ്റ് സംഭവിക്കുന്നതും. കുട്ടികൾക്ക് നല്ല കർമ്മം ചെയ്യണം. ബാബയുടെ ഓർമ്മയിൽ കഴിയുന്നതിലൂടെ മോശമായ കർമ്മം ഉണ്ടാകില്ല. വളരെ മോശമായ കർമ്മവും ചെയ്യുന്നുണ്ട്. ഈ ബ്രാഹ്മണിയുടെ മാത്രമാണ് നല്ലത് എന്നും തോന്നരുത്. ആ ബ്രാഹ്മണി പോയാൽ പിന്നെ സ്വയവും നിർത്തും. ബ്രാഹ്മണിയുടെ കാരണത്താൽ വരാതാകും. അർത്ഥം ബാബയുടെ സമ്പത്ത് എടുക്കുന്നതിൽ നിന്നും മരിച്ചു. ഇതും ദൗർഭാഗ്യം എന്നാണ് പറയുക.

ചില കുട്ടികൾ പരസ്പരം നാമ രൂപത്തിൽ കുടുങ്ങി മരിക്കുന്നുണ്ട്. ഇവിടെ നിങ്ങൾക്ക് ശാരീരികമായ സ്നേഹം ഉണ്ടാകരുത്. നിരന്തരം ശിവബാബയെ ഓർമ്മിക്കണം. ആരുടേയും കൂടെ കൊടുക്കൽ വാങ്ങൽ നടത്തരുത്. ചോദിക്കൂ, എന്തിനാണ് എനിക്ക് തരുന്നത്? നിങ്ങളുടെ യോഗം ശിവബാബയുടെ കൂടെ ആയിരിക്കണം. ആരാണോ നേരിട്ട് കൊടുക്കാത്തത്, അത് ശിവബാബയുടെ അടുത്ത് സമ്പാദ്യത്തിന്റെ കണക്കിൽ വരില്ല. ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ബാബയിലൂടെ എല്ലാം ചെയ്യണം. ഇടയിൽ അത് ആരെങ്കിലും കഴിച്ചാൽ അത് ശിവബാബയുടെ സമ്പാദ്യത്തിന്റെ കണക്കിൽ വരില്ല. ശിവബാബക്ക് കൊടുക്കണമെങ്കിൽ ബ്രഹ്മാബാബയിലൂടെ കൊടുക്കണം. സേവാകേന്ദ്രവും ബ്രഹ്മാവിലൂടെയാണ് തുറക്കപ്പെട്ടത്. സ്വയം പോയി സെന്റർ തുറന്നാൽ അത് സെന്റർ ആവുകയില്ല. ബാപ്ദാദ രണ്ടു പേരും ഒരുമിച്ചുണ്ട്. ബ്രഹ്മാബാബയുടെ കൈകളിൽ എത്തിയാൽ അത് ശിവബാബയുടെ കൈയിലും എത്തിയതു പോലെയാണ്. എത്രയോ സേവാകേന്ദ്രങ്ങളുണ്ട് അവിടുത്തെ വാർത്തകളൊന്നും അറിയാറില്ല. എഴുതണം ശിവബാബാ അങ്ങയുടെ സെന്ററിന്റെ കണക്കാണ് ഇത്. സേഠിന്റെ അടുത്ത് കണക്ക് കാണിക്കണമല്ലോ. അനേകരുടെ സേവനം ബാബയുടെ കണക്കിൽ വരുന്നില്ല. ഇതിനുള്ള ബുദ്ധിയില്ല, ധാരാളം ജ്ഞാനമുണ്ട് എന്നാൽ യുക്തി ഇല്ല. കേവലം സെന്റർ തുറക്കുന്നുണ്ട്. നിങ്ങൾ ആർക്കാണോ കൊടുത്തത് അവർ സെന്റർ തുറന്നു. അത് ശിവബാബയല്ലല്ലോ തുറന്നത്. ആ സെന്ററിൽ അധികം ശക്തിയും നിറയില്ല. ശിവബാബയിലൂടെ വേണം സെന്റർ തുറക്കാൻ. ശിവബാബ ഞങ്ങൾ ഇത് നൽകുകയാണ്, ഇത് ഉപയോഗിക്കണം. കുട്ടികൾ ധാരാളം തെറ്റുകൾ ചെയ്യുന്നുണ്ട്. യോഗത്തിൽ പാകപ്പെട്ടിട്ടില്ല. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ജ്ഞാനത്തിന് ഒപ്പമൊപ്പം തന്റെ ഭാവി ഉണ്ടാക്കുന്നതിന് യുക്തി പഠിക്കണം. ഒരു ബാബയിൽ നിന്നും സമ്പത്ത് നേടണം. ഏതെങ്കിലും ദേഹധാരിയുടെ പിന്നാലെ പോയി തന്റെ ഭാഗ്യം നഷ്ടപ്പെടുത്തരുത്.

2) പരസ്പരമുള്ള ഏതെങ്കിലും കാര്യത്തിന്റെ കാരണത്താൽ ബാബയുടെ സേവനം ഉപേക്ഷിക്കരുത്. അതിരാവിലെ എഴുന്നേറ്റ് സ്വയം സ്വയത്തോട് സംസാരിക്കണം. ഓർമ്മയിൽ കഴിയാൻ പരിശ്രമം ചെയ്യണം.

വരദാനം :- തന്റെ ശ്രേഷ്ഠ ധാരണകളെ പ്രതി ത്യാഗത്തിന്റെ ഭാഗ്യം അനുഭവം ചെയ്യുന്നവരായ സത്യമായ ത്യാഗിയായി ഭവിക്കട്ടെ.
ബ്രാഹ്മണരുടെ ശ്രേഷ്ഠധാരണയാണ് സമ്പൂർണ പവിത്രത. ഈ ധാരണയ്ക്കാണ് മഹിമയുള്ളത്- പ്രാണൻ പോയാലും ധർമം വെടിയില്ല. ഏതൊരു പ്രകാരത്തിലുള്ള പരിതസ്ഥിതിയിലും തന്റെ ഈ ധാരണയ്ക്കായി എന്തു തന്നെ ത്യാഗം ചെയ്യേണ്ടി വന്നാലും, സഹിക്കേണ്ടി വന്നാലും, നേരിടേണ്ടി വന്നാലും, സാഹസം ചെയ്യേണ്ടി വന്നാലും സസന്തോഷം ചെയ്യൂ. ഇതിൽ ത്യാഗത്തെ ത്യാഗം എന്നു കരുതാതെ ഭാഗ്യം എന്ന് അനുഭവം ചെയ്യൂ അപ്പോൾ പറയും സത്യമായ ത്യാഗി. ഇങ്ങനെയുള്ള ധാരണയുള്ളവരെയാണ് സത്യമായ ബ്രാഹ്മണർ എന്ന് വിളിക്കുന്നത്.
സ്ലോഗന് :- സർവശക്തികളെയും തന്റെ ആജ്ഞ അനുസരിച്ച് നടത്തുന്നവരാണ് മാസ്റ്റർ സർവശക്തിവാൻ

 

അവ്യക്തസൂചനകൾ- ബ്രഹ്മാബാബയ്ക്കു സമാനം സമ്പന്നവും സമ്പൂർണ സ്ഥിതിയുടെയും അനുഭവം ചെയ്യു

സാകാരത്തിൽ കണ്ടു- അവസാന സമ്പന്ന അഥവാ കർമാതീതസ്ഥിതിയുടെ പാർട്ട് കേവലം ആശീർവാദം നൽകുന്നതിന്റേതായിരുന്നു. ബാലൻസിന്റെയും വിശേഷത, ആശീർവാദത്തിന്റെയും വിശേഷത ഉണ്ടായിരുന്നു. ഇങ്ങനെ ഫോളോ ഫാദർ ചെയ്യൂ. സഹജവും ശക്തിശാലിയുമായ സേവനം ഇതാണ്. ഇപ്പോൾ വിശേഷാത്മാക്കളുടെ പാർട്ടാണ് ആശീർവാദം നൽകുന്നതിന്റെ. നയനങ്ങലിലൂടെ നൽകിയാലും, മസ്തകമണിയിലൂടെ നൽകിയാലും. കർമം ചെയ്തുകൊണ്ടും കർമത്തിന്റെ ബന്ധനത്തിൽ സദാ അതീതം അതായത് നിർമോഹിയാകൂ. ഒരിക്കലും കർമങ്ങളുടെ വശീഭൂതമല്ല, കർമേന്ദ്രിയങ്ങളിലൂടെ ഓരോ കർമം ചെയ്തുകൊണ്ടും അധികാരി ലഹരിയിലിരിക്കൂ, ഇതാണ് സമ്പൂർണതയുടെ സ്റ്റേജ്.

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.