മലയാളം മുരളി · Brahma Kumaris

ഇന്നത്തെ മുരളി · 2025, സെപ്റ്റംബർ 29

ഓം ശാന്തി · BapDada · 2025, സെപ്റ്റംബർ 29

ഇന്നത്തെ മുരളി — എല്ലാ ദിവസവും പുതിയത്.

18
മുരളി2025, സെപ്റ്റംബർ 29 · മലയാളം
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

29-09-2025
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
മധുബന്
മധുരമായകുട്ടികളെ - ബാബവന്നിരിക്കുന്നുനിങ്ങൾക്ക്ജ്ഞാനത്തിന്റെമൂന്നാംനേത്രംനൽകുന്നതിന്, അതിലൂടെനിങ്ങൾസൃഷ്ടിയുടെആദി-മദ്ധ്യ-അന്ത്യത്തെഅറിയുന്നു
ചോദ്യം :- ഏതൊരു കാര്യമാണ് സിംഹിണി ശക്തികൾക്ക് മാത്രം ധൈര്യത്തോടെ മനസ്സിലാക്കി കൊടുക്കാൻ സാധിക്കുന്നത്?
ഉത്തരം :- മറ്റ് ധർമ്മത്തിലുള്ളവർക്ക് ഈ കാര്യം മനസ്സിലാക്കി കൊടുക്കുക അതായത് ബാബ പറയുന്നു നിങ്ങൾ സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കൂ, പരമാത്മാവെന്നല്ല. ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ എങ്കിൽ വികർമ്മം നശിക്കും നിങ്ങൾ മുക്തിധാമത്തിലേക്ക് പോകും. പരമാത്മാവെന്ന് മനസ്സിലാക്കുന്നതിലൂടെ വികർമ്മം നശിക്കില്ല. ഈ കാര്യം വളരെ ധൈര്യത്തോടെ സിംഹിണി ശക്തികൾക്ക് മാത്രമാണ് മനസ്സിലാക്കി കൊടുക്കാൻ സാധിക്കുന്നത്. മനസ്സിലാക്കി കൊടുക്കുന്നതിന്റെയും അഭ്യാസം വേണം.
ഗീതം :- നയനഹീനർക്ക് വഴി കാണിച്ച് കൊടുക്കൂ. . . . . .

ഓം ശാന്തി. കുട്ടികൾ അനുഭവം ചെയ്തുകൊണ്ടിരിക്കുന്നുണ്ട് -ആത്മീയ ഓർമ്മയുടെ യാത്രയിൽ കഠിനത കാണപ്പെടുന്നു. ഭക്തി മാർഗ്ഗത്തിൽ വാതിലുകൾ തോറും ഇടി കൊള്ളുക തന്നെ വേണം. അനേക പ്രകാരത്തിലുള്ള ജപ-തപ-യജ്ഞം ചെയ്യുന്നു, ശാസ്ത്രം മുതലായവ പഠിപ്പിക്കുന്നു, ആ കാരണം കൊണ്ട് തന്നെയാണ് ബ്രഹ്മാവിന്റെ രാത്രിയെന്ന് പറയുന്നത്. അരകൽപം രാത്രി, അരകൽപം പകൽ. ബ്രഹ്മാവ് തനിച്ചായിരിക്കില്ലല്ലോ. പ്രജാപിതാവായ ബ്രഹ്മാവുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ കുമാരൻമാരും കുമാരിമാരും ഉണ്ടായിരിക്കും. എന്നാൽ മനുഷ്യർക്കറിയില്ല. ബാബ തന്നെയാണ് കുട്ടികൾക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നൽകുന്നത്, അതിലൂടെ നിങ്ങൾക്ക് സൃഷ്ടിയുടെ ആദി-മദ്ധ്യ -അന്ത്യത്തിന്റെ ജ്ഞാനം ലഭിച്ചിരിക്കുന്നു. നിങ്ങൾ കൽപം മുൻപും ബ്രാഹ്മണനായിരുന്നു പിന്നീട് ദേവതയുമായിരുന്നു, എന്തായിരുന്നോ അത് വീണ്ടുമാകും. നിങ്ങളാണ് ആദി സനാതന ദേവീദേവതാ ധർമ്മത്തിന്റേത്. നിങ്ങൾ തന്നെയാണ് പൂജ്യരിൽ നിന്ന് പൂജാരിയും വീണ്ടും പൂജ്യരുമാകുന്നത്. ഭാരതം തന്നെയാണ് അരകൽപം പൂജാരിയാകുന്നത്. ഇംഗ്ലീഷിൽ പൂജ്യരെ വർഷിപ്പ്വർത്തി(പൂജയ്ക്ക് യോഗ്യർ) എന്നും പൂജാരിയെ വർഷിപ്പർ എന്നും പറയുന്നു. ഭാരതം തന്നെയാണ് അരകൽപം പൂജാരിയാകുന്നത്. ആത്മാവ് അംഗീകരിക്കുന്നുണ്ട് നമ്മൾ പൂജ്യരായിരുന്നു പിന്നീട് നമ്മൾ തന്നെയാണ് പൂജാരിയാ യിരിക്കുന്നത്. പൂജ്യരിൽ നിന്ന് പൂജാരി പിന്നീട് വീണ്ടും പൂജ്യരാകുന്നു. ബാബ പൂജ്യനും പൂജാരി യുമാകുന്നില്ല. നിങ്ങൾ പറയും പൂജ്യ പാവനനായ ദേവീ-ദേവതയായിരുന്നു പിന്നീട് 84 ജന്മങ്ങൾക്ക് ശേഷം പൂർണ്ണമായും പതിത പൂജാരിയാകുന്നു. ആദി-സനാതന ദേവീ-ദേവതാ ധർമ്മത്തിൽ പ്പെട്ടവരായിരുന്ന ഭാരതവാസികൾക്ക് ഇപ്പോൾ അവരുടെ ധർമ്മത്തെക്കുറിച്ച് ഒന്നും തന്നെ അറിയില്ല. നിങ്ങളുടെ ഈ കാര്യങ്ങളെ എല്ലാ ധർമ്മത്തിൽപ്പെട്ടവരും മാനസ്സിലാക്കില്ല, ഈ ധർമ്മത്തിലെ ആര് എവിടേക്ക് കൺവർട്ടായി പോയിട്ടുണ്ടോ അവരാണ് വരിക. ഇങ്ങനെ അനേകം പേർ കൺവർട്ടായി പോയിട്ടുണ്ട്. ബാബ പറയുകയാണ് ആരാണോ ശിവന്റെയും ദേവതകളുടെയും പൂജാരികൾ, അവർക്ക് എളുപ്പമാണ്. അന്യ ധർമ്മത്തിലുള്ളവർ പിന്തിരിയും, ആര് മതം മാറിപ്പോയവരാണോ അവർക്ക് ഉൾബോധം വരും. വന്ന് മനസ്സിലാക്കാൻ ശ്രമിക്കും. അല്ല എങ്കിൽ അംഗീകരിക്കില്ല. ആര്യസമാജത്തിൽ നിന്നും ധാരാളം പേർ വന്നിട്ടുണ്ട്. സിഖ്കാരും വന്നിട്ടുണ്ട്. ആദി സനാതന ദേവീ-ദേവതാ ധർമ്മത്തിലുള്ളവർ ആര് കൺവർട്ടായിട്ടുണ്ടോ, അവർക്ക് തന്റെ ധർമ്മത്തിലേക്ക് തീർച്ചയായും വരേണ്ടി വരും. വൃക്ഷത്തിലും വേറെ-വേറെ സെക്ഷനുണ്ട്. പിന്നീട് വരുന്നതും നമ്പർവൈസായാണ്. ശാഖകളും ചില്ലകളും വന്നുകൊണ്ടിരിക്കും. അവർ പവിത്രമായത് കാരണം അവരുടെ പ്രഭാവം നന്നായി വരും. ഈ സമയം ദേവീ-ദേവതാ ധർമ്മത്തിന്റെ അടിത്തറയില്ല അത് വീണ്ടും ഇടേണ്ടതായുണ്ട്. സഹോദരനും സഹോദരിയുമായി മാറുക തന്നെ വേണം. നമ്മൾ ഒരച്ഛന്റെ മക്കൾ എല്ലാ ആത്മാക്കളും സഹോദര-സഹോദരങ്ങളാണ്. പിന്നീട് സഹോദരിയും സഹോദരനുമാകുന്നു. ഇപ്പോൾ പുതിയ സൃഷ്ടിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്, ഏറ്റവും ആദ്യം ബ്രാഹ്മണർ. പുതിയ സൃഷ്ടിയുടെ സ്ഥാപനയിൽ പ്രജാപിതാ ബ്രഹ്മാവ് തീർച്ചയായും വേണം. ബ്രഹ്മാവിലൂടെ ബ്രാഹ്മണരുണ്ടാകും. ഇതിനെ രുദ്രജ്ഞാന യജ്ഞമെന്നും പറയുന്നു, ഇതിൽ ബ്രാഹ്മണർ തീർച്ചയായും വേണം. പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനം തീർച്ചയായും വേണം. ബ്രഹ്മാവാണ് മുതുമുത്തച്ഛൻ. ബ്രാഹ്മണരാണ് ആദ്യ നമ്പറിലെ കുടുമ. ആദം ബീബിയെ, ഏഡം ഈവിനെ അംഗീകരിക്കുന്നുമുണ്ട്. ഈ സമയം നിങ്ങൾ പൂജാരിയിൽ നിന്ന് പൂജ്യരായിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ ഏറ്റവും നല്ല ഓർമ്മ ചിഹ്ന ക്ഷേത്രമാണ് ദിൽവാഡാ ക്ഷേത്രം. താഴെ തപസ്യയിൽ ഇരിക്കുന്നു, മുകളിൽ രാജധാനി, ഇവിടെ നിങ്ങൾ ചൈതന്യത്തിലും ഇരിക്കുന്നു. ഈ ക്ഷേത്രവും നശിക്കും വീണ്ടും ഭക്തി മാർഗ്ഗത്തിൽ ഉണ്ടാക്കും.

നിങ്ങൾക്കറിയാം ഇപ്പോൾ നമ്മൾ രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് പുതിയ ലോകത്തിലേക്ക് പോകും. അത് ജഢക്ഷേത്രമാണ്, നിങ്ങൾ ചൈതന്യത്തിൽ ഇരിക്കുന്നു. മുഖ്യമായ ക്ഷേത്രം ഇത് കൃത്യമായി ഉണ്ടാക്കിയിട്ടുണ്ട്. സ്വർഗ്ഗത്തെ അല്ലെങ്കിൽ എവിടെ കാണിക്കും, അതുകൊണ്ട് മേൽക്കൂരയിൽ കാണിച്ചിരിക്കുന്നു. ഇതിൽ വളരെ നന്നായി മനസ്സിലാക്കികൊടുക്കാൻ സാധിക്കും. പറയൂ, ഭാരതം തന്നെയായിരുന്നു സ്വർഗ്ഗമായിരുന്നത് ഇപ്പോൾ ഭാരതം നരകമാണ്. ഈ ധർമ്മത്തിൽ പെട്ടവർ പെട്ടന്ന് മനസ്സിലാക്കും. ഹിന്ദുക്കളിൽ തന്നെ നോക്കുകയാണെങ്കിൽ അനേകം ധർമ്മത്തിൽ പോയി പെട്ടിട്ടുണ്ട്. പുറത്ത് കൊണ്ടുവരുന്നതിൽ നിങ്ങൾക്ക് വളരെ പ്രയത്നിക്കേണ്ടതായുണ്ട്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി എന്നെ ഓർമ്മിക്കൂ, അത്രമാത്രം, മറ്റൊരു കാര്യവും തന്നെ ചെയ്യാനില്ല. ആർക്കാണോ അഭ്യാസമില്ലാത്തത്, അവർ സംസാരിക്കരുത്. അല്ല എങ്കിൽ ബി.കെ യുടെ പേര് മോശമാക്കും. അഥവാ മറ്റുള്ള ധർമ്മത്തിലുള്ളവരാണെങ്കിൽ മനസ്സിലാക്കി കൊടുക്കണം നിങ്ങൾ മുക്തിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. സ്വയത്തെ പരമാത്മാവെന്ന് മനസ്സിലാക്കരുത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ ജന്മ-ജന്മാന്തരത്തെ പാപം മുറിയും അങ്ങനെ മുക്തിധാമത്തിലേക്ക് പോകും. നിങ്ങൾക്കായി ഈ മൻമനാഭവയുടെ മന്ത്രം തന്നെ ധാരാളമാണ് എന്നാൽ സംസാരിക്കാനുള്ള ധൈര്യം വേണം. സിംഹിണി ശക്തികൾക്ക് തന്നെയാണ് സേവനം ചെയ്യാൻ സാധിക്കുന്നത്. സന്യാസിമാർ വിദേശത്ത് പോയി, വരൂ നിങ്ങൾക്ക് ആത്മീയ ജ്ഞാനം നൽകാമെന്ന് പറഞ്ഞ് വിദേശികളെയും കൂട്ടികൊണ്ട് വരാറുണ്ട്. അവർക്ക് ബാബയേ അറിയുകയില്ല. ബ്രഹ്മത്തെ ഭഗവാനാണെന്ന് കരുതി പറയുന്നു, ഇതിനെ ഓർമ്മിക്കൂ. വെറും ഈ മന്ത്രം നൽകുന്നു, ഏതെങ്കിലും പക്ഷിയെ പിടിച്ച്കൊണ്ട് വന്ന് തന്റെ കൂട്ടിലിടുന്നത് പോലെ. അതുകൊണ്ട് ഇങ്ങനെ-ഇങ്ങനെ മനസ്സിലാക്കി ക്കൊടുക്കുന്നതിലും സമയമെടുക്കുന്നു. ബാബ പറഞ്ഞിട്ടുണ്ടായിരുന്നു- ഓരോ ചിത്രത്തിലും ശിവ ഭഗവാനുവാചാ എന്ന് എഴുതിയിട്ടുണ്ടാകണം.

നിങ്ങൾക്കറിയാം ഈ ലോകത്ത് നാഥനില്ലാതെ എല്ലാവരും അനാഥനാണ്. വിളിക്കുന്നുണ്ട് അങ്ങ് മാതാ-പിതാവാണ്......ശരി അതിന്റെ അർത്ഥമെന്താണ്? വെറുതേ പറഞ്ഞുകൊണ്ടേയിരിക്കുന്നു, അങ്ങയുടെ കൃപയിലൂടെ അളവില്ലാത്ത സുഖമെന്ന്. ഇപ്പോൾ ബാബ നിങ്ങളെ സ്വർഗ്ഗത്തിന്റെ സുഖത്തിന് വേണ്ടി പഠിപ്പിച്ചുകൊണ്ടിരിക്കുന്നു, അതിന് വേണ്ടി നിങ്ങൾ പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. ആര് ചെയ്യുമോ അവർ നേടും. ഈ സമയം എല്ലാവരും പതിതരാണ്. പാവന ലോകം ഒരേ ഒരു സ്വർഗ്ഗം പുതിയ ലോകമാണ്. ഇവിടെ സതോപ്രധാനമായി ആരും ഉണ്ടായിരിക്കില്ല. സത്യയുഗത്തിൽ ആരാണോ സതോപ്രധാനമായിരുന്നത് അവർ തന്നെയാണ് തമോപ്രധാനവും പതിതരുമാകുന്നത്. ക്രിസ്തുവിന് പിറകെ അദ്ദേഹത്തിന്റെ ധർമ്മത്തിൽപ്പെട്ട ആരെല്ലാമാണോ വരുന്നത്, അവരും ആദ്യം സതോപ്രധാനരായിരിക്കില്ലേ. എപ്പോഴാണോ ലക്ഷകണക്കിനാകുന്നത് അപ്പോഴാണ് സൈന്യം തയ്യാറാകുന്നത്, യുദ്ധം ചെയ്ത് രാജ്യം പിടിക്കാൻ. അവർക്ക് സുഖവും കുറവാണ് അതുകൊണ്ട് ദുഃഖവും കുറവാണ്. നിങ്ങളുടേത് പോലെ സുഖം ആർക്കും ലഭിക്കുകയില്ല. നിങ്ങൾ ഇപ്പോൾ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്- സുഖധാമത്തിലേക്ക് പോകുന്നതിന്. അല്ലാതെ എല്ലാ ധർമ്മവും സ്വർഗ്ഗത്തിലേക്ക് വരുന്നില്ല. ഭാരതം എപ്പോഴാണോ സ്വർഗ്ഗമായിരുന്നത് അപ്പോൾ അതുപോലെ പാവനമായ ഒരു ദേശം വേറെ ഉണ്ടായിരിക്കില്ല. എപ്പോഴാണോ ബാബ വരുന്നത് അപ്പോഴാണ് ഈശ്വരീയ രാജ്യം സ്ഥാപിക്കപ്പെടുന്നത്. അവിടെ യുദ്ധം മുതലായവയുടെ കാര്യമില്ല. യുദ്ധവും-വഴക്കുമെല്ലാം വളരെ സമയം കഴിഞ്ഞാണ് ആരംഭിക്കുന്നത്. ഭാരതവാസി ഇത്രയും യുദ്ധം ചെയ്തിട്ടില്ല. പരസ്പരം അൽപം യുദ്ധം ചെയ്ത് വേർപെട്ടു. ദ്വാപരത്തിലാണ് പരസ്പരം ആക്രമിക്കുന്നത്. ഈ ചിത്രം മുതലായവ ഉണ്ടാക്കുന്നതിലും വലിയ ബുദ്ധി വേണം. ഇതും എഴുതണം സ്വർഗ്ഗമായിരുന്ന ഭാരതം പിന്നീട് എങ്ങനെയാണ് നരകം പോലെയായത്, വന്ന് മനസ്സിലാക്കൂ. ഭാരതം സദ്ഗതിയിലായിരുന്നു, ഇപ്പോൾ ദുർഗതിയിലാണ്. ഇപ്പോൾ സദ്ഗതി നേടുന്നതിന് വേണ്ടി ബാബ തന്നെ ജ്ഞാനം നൽകുന്നു. മനുഷ്യരിൽ ഈ ആത്മീയ ജ്ഞാനം ഉണ്ടായിരിക്കില്ല. ഇതുള്ളത് പരംപിതാ പരമാത്മാവിലാണ്. ബാബയാണ് ആത്മാക്കൾക്ക് ഈ ജ്ഞാനം നൽകുന്നത്. ബാക്കി എല്ലാം മനുഷ്യർ മനുഷ്യർക്ക് തന്നെ നൽകുന്നതാണ്. ശാസ്ത്രവും മനുഷ്യരാണ് എഴുതിയിട്ടുള്ളത്, മനുഷ്യരാണ് പഠിക്കുന്നത്. ഇവിടെ നിങ്ങളെ ആത്മീയ അച്ഛനാണ് പഠിപ്പിക്കുന്നത്, പഠിക്കുന്നത് ആത്മാവുമാണ്. പഠിക്കുന്നത് ആത്മാവല്ലേ. ശാസ്ത്രം എഴുതുന്നതും പഠിക്കുന്നതും മനുഷ്യർ തന്നെയാണ്. പരമാത്മാവിന് ശാസ്ത്രം മുതലായവ പഠിക്കേണ്ടതിന്റെ ആവശ്യമില്ല. ബാബ പറയുകയാണ് ഈ ശാസ്ത്രം മുതലായവയിലൂടെ ആരുടെയും സദ്ഗതി ഉണ്ടാകുകയില്ല. എനിക്ക് തന്നെ വന്ന് എല്ലാവരെയും തിരിച്ച് കൊണ്ട് പോകണം. ഇപ്പോഴാണെങ്കിൽ ലോകത്തിൽ കോടിക്കണക്കിന് മനുഷ്യരുണ്ട്. സത്യയുഗത്തിൽ എപ്പോഴാണോ ഈ ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നത് അപ്പോൾ 9 ലക്ഷമായിരുന്നു. വളരെ ചെറിയ വൃക്ഷമായിരിക്കും. എങ്കിൽ ചിന്തിക്കൂ ബാക്കി എല്ലാ ആത്മാക്കളും എവിടെ പോയി? ബ്രഹ്മത്തിലോ വെള്ളത്തിലോ ലയിച്ച് പോയിട്ടില്ല. അവരെല്ലാവരും മുക്തിധാമത്തിൽ ഇരിക്കുന്നു. ഓരോ ആത്മാവും അവിനാശിയാണ്. അതിൽ അവിനാശീ പാർട്ട് അടങ്ങിയിട്ടുണ്ട് അത് ഒരിക്കലും ഇല്ലാതാകുകയില്ല. ആത്മാവ് നശിക്കുകയില്ല. ആത്മാവൊരു ബിന്ദുവാണ്. ബാക്കി നിർവ്വാണത്തിലേക്കൊന്നും ആരും പോകുന്നില്ല, എല്ലാവർക്കും വേഷം അഭിനയിക്കുക തന്നെ വേണം. എപ്പോഴാണോ എല്ലാ ആത്മാക്കളും വരുന്നത് അപ്പോൾ ഞാൻ വന്ന് എല്ലാവരെയും കൊണ്ട് പോകുന്നു. അന്തിമത്തിൽ തന്നെയാണ് ബാബയുടെ പാർട്ട്. പുതിയ ലോകത്തിന്റ സ്ഥാപനയും പിന്നീട് പഴയ ലോകത്തിന്റെ വിനാശവും. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. നിങ്ങൾ ആര്യ സമാജികളുടെ സംഗത്തിന് മനസ്സിലാക്കി കൊടുക്കുകയാണെങ്കിൽ അതിൽ ആര് ഈ ദേവതാ ധർമ്മത്തിലേതായിരിക്കുമോ അവർക്ക് ടച്ചാകും. തീർത്തും ഈ കാര്യം ശരിയാണ്, പരമാത്മാവ് എങ്ങനെ സർവ്വവ്യാപിയാകും. ഭഗവാൻ അച്ഛനാണ്. അവരിൽ നിന്ന് സമ്പത്താണ് ലഭിക്കുന്നത്. ഏതെങ്കിലും ആര്യ സമാജിയും നിങ്ങളുടെ അടുത്ത് വരാറില്ലേ. ഇതിനെ തന്നെയാണ് തൈ വെക്കലെന്ന് പറയുന്നത്. നിങ്ങൾ മനസ്സിലാക്കി കൊടുത്തുകൊണ്ടേയിരിക്കൂ നിങ്ങളുടെ കുലത്തിലേതായി ആരുണ്ടോ അവർ വരും. ഭഗവാനായ ബാബ തന്നെയാണ് പാവനമാകുന്നതിനുള്ള യുക്തി പറഞ്ഞു തരുന്നത്. ഭഗവാനുവാചയാണ് എന്നെ മാത്രം ഓർമ്മിക്കൂ. ഞാൻ പതിത-പാവനനാണ്, എന്നെ ഓർമ്മിക്കുന്നതിലൂടെ നിങ്ങളുടെ വികർമ്മം വിനാശമാകും മുക്തിധാമത്തിലേക്ക് വരും. ഈ സന്ദേശം എല്ലാ ധർമ്മത്തിലുള്ളവർക്കും വേണ്ടിയുള്ളതാണ്. പറയൂ , ബാബ പറയുകയാണ് ദേഹത്തിന്റെ എല്ലാ ധർമ്മവും ഉപേക്ഷിച്ച് എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി തീരും. ഞാൻ ഗുജറാത്തിയാണ്, ഇന്നാളാണ് - ഇതെല്ലാം ഉപേക്ഷിക്കൂ. സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കൂ എന്നിട്ട് ബാബയെ ഓർമ്മിക്കൂ. ഇതാണ് യോഗ അഗ്നി. സൂക്ഷിച്ച് ചുവട് വെയ്ക്കണം. എല്ലാവരും മനസ്സിലാക്കില്ല. ബാബ പറയുന്നു -പതിത പാവനൻ ഞാൻ മാത്രമാണ്. നിങ്ങളെല്ലാവരും പതിതരാണ്, നിർവ്വാണധാമത്തിലേക്കും പാവനമാകാതെ വരാൻ സാധിക്കില്ല. രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തെയും അറിയണം. പൂർണ്ണമായും മനസ്സിലാക്കുന്നതിലൂടെ തന്നെയാണ് ഉയർന്ന പദവി നേടുന്നത്. ഭക്തി കുറച്ചാണ് ചെയ്തിട്ടുള്ളതെങ്കിൽ ജ്ഞാനവും കുറച്ചാണ് മനസ്സിലാക്കുക. ധാരാളം ഭക്തി ചെയ്തിട്ടുണ്ടെങ്കിൽ ധാരാളം ജ്ഞാനവും എടുക്കും. ബാബ എന്താണോ മനസ്സിലാക്കി തരുന്നത് അതിനെ ധാരണ ചെയ്യണം. വാനപ്രസ്ഥികൾക്ക് കൂടുതൽ എളുപ്പമാണ്. ഗൃഹസ്ഥ വ്യവഹാരത്തിൽ നിന്നും കരകയറുന്നു. വാനപ്രസ്ഥ അവസ്ഥ 60 വയസ്സിന് ശേഷമാണ് ഉണ്ടാകുന്നത്. ഗുരുവിനെ സ്വീകരിക്കുന്നതും അപ്പോഴാണ്. ഇന്നത്തെകാലത്ത് ചെറു പ്രായത്തിൽ തന്നെ ഗുവിന്റെ അടുത്ത് എത്തിക്കുന്നു. അല്ല എങ്കിൽ ആദ്യം അച്ഛൻ പിന്നീട് ടീച്ചർ പിന്നീട് 60 വർഷങ്ങൾക്ക് ശേഷമാണ് ഗുരുവിനെ സ്വീകരിക്കുന്നത്. സദ്ഗതി ദാതാവ് ഒരേഒരു ബാബയാണ്, ഈ അനേക ഗുരുക്കൻമാരല്ല. ഇതെല്ലാം തന്നെ പണം സമ്പാദിക്കാനുള്ള യുക്തികളാണ്, സത്ഗുരു ഒന്നുമാത്രമാണുള്ളത്- എല്ലാവരുടെയും സദ്ഗതി ചെയ്യുന്നവർ. ബാബ പറയുന്നു ഞാൻ നിങ്ങൾക്ക് എല്ലാ വേദ ശാസ്ത്രങ്ങളുടെയും സാരം മനസ്സിലാക്കി തരികയാണ്. ഇതെല്ലാം ഭക്തി മാർഗ്ഗത്തിലെ സാമഗ്രികളാണ്. പടി ഇറങ്ങേണ്ടതായുണ്ട്. ജ്ഞാനം, ഭക്തി പിന്നീട് ഭക്തിയോടുള്ള വൈരാഗ്യം. എപ്പോഴാണോ ജ്ഞാനം ലഭിക്കുന്നത് അപ്പോഴാണ് ഭക്തിയോടുള്ള വൈരാഗ്യമുണ്ടാകുന്നത്. ബാക്കി ലോകം ഉപേക്ഷിച്ച് എങ്ങോട്ട് പോകും? നിങ്ങൾക്കറിയാം ഈ ലോകം തന്നെ നശിക്കണം. അതുകൊണ്ട് ഇപ്പോൾ പരിധിയില്ലാത്ത ലോകത്തെ സന്യസിക്കണം. പവിത്രമാകാതെ വീട്ടിലേക്ക് പോകാൻ സാധിക്കില്ല. പവിത്രമാകുന്നതിന് ഓർമ്മയുടെ യാത്ര വേണം. ഭാരതത്തിൽ രക്തത്തിന്റെ നദികൾ ഒഴുകിയതിന് ശേഷം പിന്നീട് പാലിന്റെ നദികൾ ഒഴുകും. വിഷ്ണുവിനെയും ക്ഷീര സാഗരത്തിലാണ് കാണിക്കുന്നത്. മനസ്സിലാക്കി തരികയാണ് - ഈ യുദ്ധത്തിലൂടെയാണ് മുക്തി-ജീവൻമുക്തിയുടെ ഗേറ്റ് തുറക്കുന്നത്. നിങ്ങൾ കുട്ടികൾ എത്രത്തോളം മുന്നോട്ട് പോകുന്നു അത്രത്തോളം ശബ്ദം പരന്നുകൊണ്ടിരിക്കും. യുദ്ധം തുടങ്ങി കഴിഞ്ഞു. ഒരു പ്രകോപനം കൊണ്ട് നോക്കൂ മുൻപ് എന്തെല്ലാം സംഭവിച്ചു. മനസ്സിലാക്കുന്നുണ്ട് യുദ്ധം തീർച്ചയായും ചെയ്യും. യുദ്ധം നടന്നുകൊണ്ടേയിരിക്കുന്നുണ്ട്. പരസ്പരം സഹായികളായി മാറിക്കൊണ്ടിരിക്കുന്നുണ്ട്. നിങ്ങൾക്ക് പുതിയ ലോകം വേണമെങ്കിൽ പഴയ ലോകം തീർച്ചയായും ഇല്ലാതാകണം. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഈ പഴയ ലോകം ഇപ്പോൾ വിനാശമാകണം അതുകൊണ്ട് ഈ പഴയ ലോകത്തിന്റെ സന്യാസം ചെയ്യണം. ലോകത്തെ ഉപേക്ഷിച്ച് എങ്ങോട്ടും പോകേണ്ടതില്ല എന്നാൽ ഇതിനെ ബുദ്ധി കൊണ്ട് മറക്കണം.

2) നിർവ്വാണത്തിലേക്ക് പോകുന്നതിന് വേണ്ടി പൂർണ്ണമായും പാവനമാകണം. രചനയുടെ ആദി-മദ്ധ്യ- അന്ത്യത്തെ പൂർണ്ണമായും മനസ്സിലാക്കി പുതിയ ലോകത്തിൽ ഉയർന്ന പദവി നേടണം.

വരദാനം :- ഏതൊരു ആത്മാക്കളെയും പ്രാപ്തികളുടെ അനുഭൂതി ചെയ്യിപ്പിക്കുന്ന യഥാർത്ഥ സേവാധാരിയായി ഭവിക്കട്ടെ.
യഥാർത്ഥ സേവന ഭാവം അർത്ഥം എല്ലാ ആത്മാക്കളെ പ്രതിയും ശുഭഭാവന ശ്രേഷ്ഠ കാമന ഭാവം സേവാഭാവം അർത്ഥം ഓരോ ആത്മാക്കളെ പ്രതിയും ഭാവനയ്ക്ക് അനുസരിച്ച് ഫലം നൽകുക അർത്ഥം എല്ലാ ആത്മാക്കൾക്കും പ്രാപ്തിയുടെ അനുഭവം നൽകുക ഇങ്ങനെയുള്ള സേവനത്തിൽ തപസ്യ കൂടെയുണ്ടായിരിക്കണം സേവനത്തിന്റെയും തപസ്യയുടെയും ഭാവനകൾ വ്യത്യസ്തമായിരിക്കരുത്. ഏതൊരു സേവനത്തിലാണ് ത്യാഗവും തപസ്സിയയും ഇല്ലാത്തത് അത് പേരിനു മാത്രം ചെയ്യുന്ന ഒരു സേവനമാണ് അതിനാൽ ത്യാഗം തപസ്യ അതോടൊപ്പം സേവനം ഇവ കമ്പൈൻഡ് രൂപത്തിൽ ചേർന്നിരിക്കുന്ന സത്യമായ യഥാർത്ഥ സേവാധാരിയായി മാറു.
സ്ലോഗന് :- വിനയത്തിന്റെയും ധൈര്യത്തിന്റെയും ഗുണം ധാരണ ചെയ്യൂ എങ്കിൽ ക്രോധാഗ്നി ശാന്തമായി തീരും

 

അവ്യക്ത സൂചന: ലഗൻ ആകുന്ന അഗ്നിയെ പ്രജ്വലിപ്പിച്ചുകൊണ്ടു യോഗം ജ്വാലാരൂപം ആക്കി മറ്റു

ഇപ്പോൾ നിർഭയ ജ്വാലാമുഖിയായി മാറി കൊണ്ട് പ്രകൃതിക്കും ആത്മാക്കൾക്കും ഉള്ളിൽ ഉള്ള തമോ ഗുണി സംസ്കാരത്തെ ഭസ്മമാക്കു. തപസ്യ അർത്ഥം ജ്വാലാസ്വരൂപമായ ഓർമ്മയിലൂടെ മായ അല്ലെങ്കിൽ പ്രകൃതിയുടെ രൂപത്തെ ശീതളമാക്കു. താങ്കളുടെ മൂന്നാമത്തെ നേത്രം ജ്വാലാമുഖി നേത്രം മായയെ ബലഹീനമാക്കുന്നു.

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.