| 30-09-2025 |
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
|
മധുബന് |
| മധുരമായകുട്ടികളേ - ബാബവന്നിരിക്കുന്നത്എല്ലാവരുടെയുംദുഖത്തെഹരിച്ച്സുഖംനൽകുന്നതിനായാണ്, അതുകൊണ്ട്നിങ്ങൾദുഖഹർത്താവിന്റെകുട്ടികൾആർക്കുംതന്നെദുഖംനൽകാൻപാടില്ല. | |
| ചോദ്യം :- | ഉയർന്ന പദവി നേടുന്ന കുട്ടികളുടെ മുഖ്യമായ അടയാളങ്ങൾ എന്തെല്ലാമാണ്? |
| ഉത്തരം :- | 1. അവർ സദാ ശ്രീമത്ത് പ്രകാരം മുന്നേറും. 2. ഒരിക്കലും പ്രയത്നിക്കേണ്ടി വരില്ല. 3. സ്വയം സ്വയത്തിനു തന്നെ രാജതിലകം നൽകുന്നതിനു വേണ്ടി പഠിപ്പ് പഠിച്ച് മുന്നോട്ട് കുതിക്കും. 4. സ്വയത്തെ ഒരിക്കലും നഷ്ടത്തിലേക്ക് കൊണ്ടുവരില്ല. 5. സർവ്വരെ പ്രതിയും ദയാമനസ്കരും മംഗളകാരിയുമായിരി ക്കും. അവർക്ക് സേവനത്തോട് വളരെയധികം താൽപര്യമുണ്ടാകും. ഏതൊരു തുച്ഛമായ കർമ്മവും ചെയ്യില്ല. കലഹിക്കുകയോ ബഹളം വെക്കുകയോ ചെയ്യില്ല. |
| ഗീതം :- | നിങ്ങൾ രാത്രി ഉറങ്ങി ചിലവഴിച്ചു........ |
ഓം ശാന്തി. ആത്മീയ കുട്ടികൾ ആത്മീയ അച്ഛന്റെ മുന്നിലാണ് ഇരിക്കുന്നത്. ഇപ്പോൾ ഈ ഭാഷയെ നിങ്ങൾ കുട്ടികൾക്ക് മാത്രമേ മനസ്സിലാക്കുവാൻ സാധിക്കൂ പുതിയവരാർക്കും മനസ്സിലാക്കാൻ സാധിക്കില്ല. അല്ലയോ ആത്മീയ കുട്ടികളേ എന്ന് മറ്റാർക്കും പറയാൻ കഴിയില്ല. ആർക്കും ഇങ്ങനെ വിളിക്കാൻ പോലും സാധിക്കില്ല. നിങ്ങൾക്കറിയാം നമ്മൾ ആത്മീയ അച്ഛന്റെ മുന്നിലാണ് ഇരിക്കുന്നത്. ഈ അച്ഛനെ ആർക്കും തന്നെ യഥാർത്ഥമായ രീതിയിൽ അറിയുന്നില്ല. പരസ്പരം ഭായി-ഭായി എന്നു മനസ്സിലാക്കുന്നുണ്ടെങ്കിലും, നമ്മളെല്ലാവരും ആത്മാക്കളാണ്. അച്ഛൻ ഒന്നാണെന്ന് അറിയാമെങ്കിലും ആരും യഥാർത്ഥമായ രീതിയിൽ മനസ്സിലാക്കുന്നില്ല. സന്മുഖത്തിൽ വന്ന് കേൾക്കാതെ ആരും മനസ്സിലാക്കില്ല. നിങ്ങളും ബാബയുടെ സന്മുഖത്തിലേക്ക് വന്നപ്പോഴല്ലേ എല്ലാം മനസ്സിലായത്. നിങ്ങൾ ബ്രാഹ്മണ-ബ്രാഹ്മണിമാരാണ്. നിങ്ങളുടെ ഉപനാമം തന്നെ ബ്രഹ്മാവംശി ബ്രഹ്മാകുമാർ-കുമാരിമാർ എന്നാണ്. എല്ലാവരും ശിവന്റെ ആത്മാക്കൾ തന്നെയാണ്. പക്ഷേ നിങ്ങളെ ശിവകുമാർ-ശിവകുമാരി എന്നു പറയുന്നില്ല. ഈ വാക്കുകൾ തെറ്റാണ്. കുമാരനുണ്ടെങ്കിൽ കുമാരിയുമുണ്ടാകും. പക്ഷേ എല്ലാവരും ശിവന്റെ ആത്മാക്കളാണ്. മനുഷ്യന്റെ കുട്ടികളാകുമ്പോഴാണ് കുമാർ-കുമാരി എന്നു പറയുന്നത്. ശിവന്റെ കുട്ടികൾ നിരാകാരി ആത്മാക്കളാണ്. മൂലവതനത്തിൽ ആത്മാക്കളാണ് വസിക്കുന്നത് അവരെയാണ് സാളിഗ്രാമുകളെന്നും പറയുന്നത്. ഇവിടെ വരുമ്പോഴാണ് ഭൗതികരൂപത്തിൽ കുമാർ-കുമാരിയാകുന്നത്. വാസ്തവത്തിൽ നിങ്ങൾ ശിവബാബയുടെ കുട്ടികളായ കുമാരന്മാരാണ്. ശരീരത്തിലേക്ക് വരുമ്പോഴാണ് കുമാരനും കുമാരിയുമായി മാറുന്നത്. നിങ്ങൾ ബ്രഹ്മാകുമാരി-കുമാരന്മാരാണ്, സഹോദരി-സഹോദരന്മാരാണ്. ഇപ്പോൾ ഈ സമയത്ത് നിങ്ങൾക്ക് ജ്ഞാനം ലഭിച്ചിരിക്കുകയാണ്. നിങ്ങൾക്കറിയാം ബാബ നമ്മെ പാവനമാക്കി തിരികെ കൊണ്ടുപോകുന്നു. ആത്മാവ് എത്രത്തോളം ബാബയെ ഓർമ്മിക്കുന്നുവോ പാവനമായിത്തീരുന്നു. ബ്രഹ്മാമുഖത്തിലൂടെയാണ് ആത്മാക്കൾ ഈ ജ്ഞാനം പഠിക്കുന്നത്. ചിത്രത്തിലും ബാബയുടെ ജ്ഞാനം വളരെ വ്യക്തമാണ്. ശിവബാബ തന്നെയാണ് നിങ്ങളെ പഠിപ്പിക്കുന്നത്. കൃഷ്ണനല്ല പഠിപ്പിക്കുന്നത്, ബാബ കൃഷ്ണനിലൂടെയുമല്ല പഠിപ്പിക്കുന്നത്. കൃഷ്ണൻ വൈകുണ്ഡത്തിലെ രാജകുമാരനാണ്. നിങ്ങൾ കുട്ടികൾക്ക് ഇതും മനസ്സിലാക്കി കൊടുക്കണം. സ്വർഗ്ഗത്തിൽ കൃഷ്ണന് തന്റെതായ മാതാപിതാക്കളുണ്ടാകും. കൃഷ്ണന്റെ അച്ഛനും സ്വർഗ്ഗവാസിയാണ് വൈകുണ്ഡത്തിലെ അധികാരിയാണ്. പക്ഷേ അവരെക്കുറിച്ചും യഥാർത്ഥ രീതിയിൽ ആർക്കും അറിയില്ല. കൃഷ്ണ ജയന്തിയ്ക്ക് അവരവരുടെ വീടുകളിൽ കൃഷ്ണനുളള ഊഞ്ഞാലുണ്ടാക്കുന്നു. അഥവാ ക്ഷേത്രങ്ങളിൽ ഊഞ്ഞാൽ ഉണ്ടാക്കുന്നു. മാതാക്കൾ അവിടേക്ക് പോയി പൈസ വെക്കുന്നു, പൂജിക്കുന്നു. ഇന്നത്തെക്കാലത്ത് ക്രിസ്തുവിനെയും കൃഷ്ണനെപ്പോലെയുണ്ടാക്കുന്നു. കിരീടമെല്ലാം അണിഞ്ഞ് മാതാവിന്റെ മടിത്തട്ടിൽ വെക്കുന്നു. കൃഷ്ണനെ കാണിക്കുന്ന പോലെത്തന്നെ. കൃഷ്ണന്റെയും ക്രിസ്തുവിന്റെയും രാശി ഒന്നാണ്. അവർ(ക്രിസ്ത്യൻസ്) കോപ്പി ചെയ്യുകയാണ്. യഥാർത്ഥത്തിൽ കൃഷ്ണന്റെയും ക്രിസ്തുവിന്റെയും ജനനം തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ക്രൈസ്റ്റിന്റെ ജന്മം ചെറിയ കുട്ടിയുടെ രൂപത്തിലായിരിക്കില്ല ഉണ്ടാവുക. ക്രിസ്തുവിന്റെ ആത്മാവ് മറ്റൊരു ശരീരത്തിൽ പ്രവേശിക്കുകയാണ്. ഒരിക്കലും വിഷത്തിലൂടെ അഥവാ വികാരത്തിലൂടെ ജന്മമെടുത്തിരിക്കില്ല. ആദ്യമൊന്നും ക്രിസ്തുവിനെ ചെറിയ കുട്ടിയുടെ രൂപത്തിൽ കാണിക്കുമായിരുന്നില്ല. കുരിശിലായിരുന്നു കാണിച്ചിരുന്നത്. ഇപ്പോഴാണ് ചെറിയ കുട്ടിയുടെ രൂപത്തിൽ കാണിക്കുന്നത്. ധർമ്മസ്ഥാപകനെയൊന്നും ഒരിക്കലും ഇങ്ങനെ ആർക്കും വധിക്കാൻ സാധിക്കില്ലെന്ന് നിങ്ങൾ കുട്ടികൾക്ക് അറിയാമല്ലോ. അപ്പോൾ ആരെയാണ് വധിച്ചത്? ആരിലാണോ പ്രവേശിച്ചത് അവർക്കാണ് ദുഖം ലഭിച്ചത്. സതോപ്രധാന ആത്മാവിന് എങ്ങനെ ദുഖം ലഭിക്കാനാണ്? ഇത്രയ്ക്കും ദുഖം അനുഭവിക്കാനായി എന്ത് കർമ്മമാണ് ചെയതത്? ആത്മാവ് സതോപ്രധാന അവസ്ഥയിലാണ് വരുന്നത്. ഇപ്പോൾ എല്ലാവരുടെയും കർമ്മക്കണക്കുകളും ഇല്ലാതാവുകയാണ്. ഈ സമയം ബാബ എല്ലാവരെയും പാവനമാക്കുന്നു. പരംധാമത്തിൽ നിന്നും വന്ന ഒരു സതോപ്രധാന ആത്മാവിന് ഒരിക്കലും ദുഖം അനുഭവിക്കാൻ സാധിക്കില്ല. ആത്മാവ് തന്നെയാണ് എല്ലാം അനുഭവിക്കുന്നത്. ആത്മാവ് ശരീരത്തിലുണ്ടെങ്കിൽ ദുഖം അനുഭവിക്കുന്നു. എനിക്ക് വേദനിക്കുന്നു എന്ന് ആരാണ് പറയുന്നത്? ഈ ശരീരത്തിൽ ആരോ വസിക്കുന്നണ്ടല്ലോ. പരമാത്മാവും എന്നിൽ തന്നെയുണ്ടെന്ന് പറയുന്നുണ്ടല്ലോ, അപ്പോൾ എനിക്ക് ദുഖമുണ്ടെന്ന് പരമാത്മാവ് എങ്ങനെ പറയും. എല്ലാത്തിലും പരമാത്മാവ് വിരാജിച്ചിട്ടുണ്ടെങ്കിൽ പരമാത്മാവ് എങ്ങനെ ദുഖം അനുഭവിക്കും. വാസ്തവത്തിൽ ആത്മാക്കളാണ് പരമാത്മാവിനെ വിളിക്കുന്നത്. അല്ലയോ പരമപിതാവായ പരമാത്മാവേ ഞങ്ങളുടെ ദുഖത്തെ ഹരിക്കൂ.... പാരലൗകിക പിതാവിനെത്തന്നെയാണ് ആത്മാക്കൾ വിളിക്കുന്നത്.
ഇപ്പോൾ ദുഖത്തെ ഹരിക്കാനുളള യുക്തി പറഞ്ഞുതരാനായി ബാബ വന്നിരിക്കുകയാണ്. ആത്മാവ് ശരീരത്തോടൊപ്പം തന്നെയാണ് സദാ ആരോഗ്യശാലിയും സമ്പന്നനുമായി മാറുകയുളളൂ. മൂലവതനത്തിൽ സദാ ആരോഗ്യശാലി സദാ സമ്പന്നൻ എന്ന് പറയില്ലല്ലോ. അവിടെ സൃഷ്ടിയില്ല. അവിടെ ശാന്തി മാത്രമാണ്. ശാന്തിയാകുന്ന സ്വധർമ്മത്തിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാവരുടെയും ദുഖത്തെ അകറ്റി സുഖം നൽകാനായി ബാബ വന്നിരിക്കുകയാണ്. അപ്പോൾ കുട്ടികളോടും ബാബ പറയുകയാണ്- നിങ്ങൾ എന്റെതായി മാറിയിരിക്കുകയാണ് അതുകൊണ്ട് ആർക്കും ദുഖം നൽകരുത്. ഇത് ഗുപ്തമായ യുദ്ധമൈതാനമാണ്. മറ്റേ യുദ്ധമൈതാനം പ്രത്യക്ഷമായതാണ്. യുദ്ധക്കളത്തിൽ മരണപ്പെടുന്നവർ സ്വർഗ്ഗം പ്രാപിക്കുമെന്നുളള മഹിമയുടെ അർത്ഥത്തെക്കുറിച്ചും മനസ്സിലാക്കണം. വാസ്തവത്തിൽ ഈ യുദ്ധത്തിന്റെ മഹത്വം ധാരാളമാണ്. മറ്റേ യുദ്ധക്കളത്തിൽ മരിച്ചു വീഴുകയാണെങ്കിൽ ആർക്കും സ്വർഗ്ഗം പൂകാൻ സാധിക്കില്ല. പക്ഷേ ഗീതയിലുളള ഭഗവാനുവാച എല്ലാവരും സത്യമായിത്തന്നെ അംഗീകരിക്കുമല്ലോ. ഭഗവാൻ ഇത് ആരോടാണ് പറഞ്ഞത്? മറ്റേ യദ്ധക്കളത്തിലുളളവരോട് പറഞ്ഞോ അതോ നിങ്ങളോട് പറഞ്ഞോ? രണ്ടുകൂട്ടരോടും പറഞ്ഞു. സ്വയം ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ എന്ന് അവർക്കും നിങ്ങൾ പറഞ്ഞുകൊടുക്കണം. ഈ സേവനവും നിങ്ങൾ ചെയ്യണം. നിങ്ങൾ സ്വർഗ്ഗത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ പുരുഷാർത്ഥം ചെയ്യണം. മറ്റേ യുദ്ധത്തിൽ എല്ലാ ധർമ്മത്തിലുളളവരുമുണ്ടല്ലോ, സിക്ക് ധർമ്മത്തിലുളളവരുണ്ടെങ്കിൽ അവർ ആ ധർമ്മത്തിലേക്കേ പോകൂ. എപ്പോഴാണോ നിങ്ങൾ ബ്രാഹ്മണരിൽ നിന്നും ജ്ഞാനം നേടുന്നത് അപ്പോഴേ സ്വർഗ്ഗത്തിലേക്ക് വരാൻ സാധിക്കൂ. യുദ്ധം ചെയ്യുന്നവർ ബാബയെ കാണാൻ വരുമ്പോൾ ബാബ പറയുമായിരുന്നു, നിങ്ങൾ യുദ്ധം ചെയ്തുകൊണ്ടും ബാബയുടെ ഓർമ്മയിലിരിക്കുകയാണെങ്കിൽ സ്വർഗ്ഗത്തിലേക്ക് വരാൻ സാധിക്കും. അല്ലാതെ അവർക്ക് സ്വർഗ്ഗത്തിൽ രാജാവായി മാറാൻ സാധിക്കുമെന്ന് ഒരിക്കലും ബാബ പറഞ്ഞിട്ടില്ല. കൂടുതൽ ജ്ഞാനവും അവർക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കില്ല, അവർക്ക് കുറച്ച് ജ്ഞാനമേ നൽകാൻ സാധിക്കൂ. യുദ്ധത്തിലേക്ക് പോകുന്നതിനു മുമ്പ് തന്റെ ഇഷ്ടദേവതയെ തീർച്ചയായും ഓർമ്മിക്കാറുണ്ട്. സിക്ക് ധർമ്മത്തിലുളളവരാണെങ്കിൽ ഗുരുഗോവിന്ദ് ജയിക്കട്ടെ... എന്ന് തീർച്ചയായും പറയുന്നു. സ്വയം ആത്മാവെന്നു മനസ്സിലാക്കി പരമാത്മാവിനെ ഓർമ്മിക്കുന്നവർ ആരുമുണ്ടാകില്ല. ബാക്കി ആർക്കാണോ ബാബയുടെ പരിചയം ലഭിച്ചത് അവർ സ്വർഗ്ഗത്തിലേക്ക് വരുന്നു. എല്ലാവരുടെയും അച്ഛൻ ഒരാളാണ്, പതിതപാവനനാണ്. ബാബ പതിതരോട് പറയുന്നു എന്നെ ഓർമ്മിക്കുന്നതിലൂടെ മാത്രമേ പാപം നശിക്കൂ, ഞാൻ സ്ഥാപിക്കുന്ന സുഖധാമത്തിലേക്കും വരൂ. യുദ്ധത്തിലും ആരാണോ ശിവബാബയെ ഓർമ്മിക്കുന്നത് അവർ സ്വർഗ്ഗത്തിലേക്ക് വരുന്നു. മറ്റേ യുദ്ധമൈതാനത്തിന്റെ കാര്യം വേറെയാണ്, ഇവിടെ വേറെയാണ്. ബാബ പറയുന്നു ജ്ഞാനത്തിന്റെ വിനാശം സംഭവിക്കുന്നില്ല. എല്ലാവരും ശിവബാബയുടെ കുട്ടികളാണ്. ഇപ്പോൾ ബാബ പറയുന്നു, എന്നെത്തന്നെ ഓർമ്മിക്കുന്നതിലൂടെ നിങ്ങൾ എന്റെ പക്കലേക്ക്, മുക്തിധാമത്തിലേക്ക് എത്തിച്ചേരുന്നു. ആരെല്ലാമാണോ ജ്ഞാനം പഠിക്കുന്നത് അവർക്ക് സ്വർഗ്ഗത്തിലെ രാജ്യപദവി ലഭിക്കും. എത്ര സഹജമാണ്, സ്വർഗ്ഗത്തിലേക്ക് പോകാനുള്ള വഴി സെക്കന്റിൽ ലഭിക്കുന്നു. നമ്മൾ ആത്മാക്കൾ ബാബയെ ഓർമ്മിക്കുന്നു, യുദ്ധമൈതാനത്തിൽ സന്തോഷത്തോടെ പോകണം. കർമ്മം ചെയ്യുക തന്നെ വേണമല്ലോ. ദേശത്തെ സംരക്ഷിക്കുന്നതിനു വേണ്ടി സർവ്വതും ചെയ്യേണ്ടി വരും. സത്യയുഗത്തിൽ ഒരേയൊരു ധർമ്മമാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവില്ല. ഇവിടെ എത്ര അഭിപ്രായ വ്യത്യാസമാണ്. വെള്ളത്തിനു വേണ്ടിയും ഭൂമിക്കു വേണ്ടിയുമെല്ലാം ഇവിടെ പ്രശ്നങ്ങൾ തന്നെയാണ്. വെള്ളം കൊടുക്കുന്നത് അവസാനിപ്പിക്കുന്നു, അപ്പോൾ കല്ലെറിയുന്നു. ധാന്യം നൽകുന്നില്ലെങ്കിൽ ബഹളമുണ്ടാക്കുന്നു.
നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ തന്റെ സ്വരാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പഠിപ്പിലൂടെ രാജ്യം നേടുന്നു. പുതിയ ലോകം തീർച്ചയായും സ്ഥാപിക്കണം, ഇത് ഡ്രാമയിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണെങ്കിൽ എത്ര സന്തോഷിക്കണം. ഒരു വസ്തുവിനു വേണ്ടിയും കലഹിക്കേണ്ട ആവശ്യവും വരുന്നില്ല. ജീവിതവും വളരെ സാധാരണമായിരിക്കും. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് നിങ്ങൾ അമ്മായിയച്ഛന്റെ(സത്യയുഗം) വീട്ടിലേക്കാണ് പോകുന്നത് അതുകൊണ്ട് ഇപ്പോൾ വനവാസത്തിലാണ്. എല്ലാ ആത്മാക്കളും മുക്തീധാമത്തിലേക്ക് പോകും, ശരീരം പോകുന്നില്ല. ദേഹാഭിമാനത്തെ ഉപേക്ഷിക്കണം. നമ്മൾ ആത്മാവാണ്, 84 ജന്മം ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. ആരെല്ലാമാണോ ഭാരതവാസികൾ അവരോട് പറയൂ ഭാരതം സ്വർഗ്ഗമായിരുന്നു ഇപ്പോൾ കലിയുഗീ നരകമാണ്. കലിയുഗത്തിൽ അനേകധർമ്മമാണ് ഉള്ളത്. സത്യയുഗത്തിൽ ഒരേയൊരു ധർമ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനി ഭാരതത്തിന് വീണ്ടും സ്വർഗ്ഗമായിത്തീരണം. ഭഗവാൻ വരുമെന്ന് മനസ്സിലാക്കുന്നുമുണ്ട്. ഇനി മുന്നോട്ടു പോകവേ ഭാവി പ്രവചനങ്ങളും കേൾക്കാം. വായുമണ്ഢലവും അതനുസരിച്ചായിരിക്കും. ബാബ എല്ലാവർക്കുമായി മനസ്സിലാക്കിത്തരികയാണ് എല്ലാവർക്കും അവകാശമുണ്ട്. ബാബ പറയുന്നു ഞാൻ വന്നിരിക്കുകയാണ് എല്ലാവരോടുമായി പറയുകയാണ്- എന്നെ ഓർമ്മിക്കൂ എന്നാൽ വികർമ്മം നശിക്കും. മനുഷ്യർ ഇപ്പോൾ മനസ്സിലാക്കുന്നു- യുദ്ധം എപ്പോഴും സംഭവിക്കാം, നാളെ വേണെമെങ്കിലും സംഭവിക്കാം. യുദ്ധത്തിനു ശക്തിപ്രാപിക്കുന്നതിൽ സമയം എടുക്കില്ല. പക്ഷെ നിങ്ങൾ കുട്ടികൾക്ക് അറിയാം നമ്മുടെ രാജധാനി ഇപ്പോഴും സ്ഥാപിക്കപ്പെട്ടിട്ടില്ല. അപ്പോൾ എങ്ങനെ വിനാശം ഉണ്ടാകാനാണ്. നാലു വശവും ബാബയുടെ സന്ദേശം നൽകിയിട്ടില്ലല്ലോ. പതിതപാവനനായ ബാബ പറയുന്നു- എന്നെ ഓർമ്മിക്കുകയാണെങ്കിൽ വികർമ്മം
വിനാശമാകും. ഈ സന്ദേശം കാതുകളിൽ എത്തിക്കണം. യുദ്ധം സംഭവിച്ചാലും ബോംബുകൾ വീഴുകയാ ണെങ്കിലും നിങ്ങൾ കുട്ടികൾക്ക് നിശ്ചയമുണ്ടായിരിക്കണം നമ്മുടെ രാജധാനിയുടെ സ്ഥാപന ഉണ്ടാകുന്നതുവരെയും വിനാശം സംഭവിക്കില്ല. വിശ്വത്തിൽ ശാന്തി വേണമെന്ന് പറയുന്നില്ലേ. വിശ്വത്തിൽ യുദ്ധമുണ്ടായാൽ ലോകത്തെ തന്നെ നശിപ്പിക്കുന്നു.
ഇത് വിശ്വവിദ്യാലയമാണ്, നിങ്ങൾ മുഴുവൻ വിശ്വത്തിനും ജ്ഞാനം നൽകുന്നു. ഒരേയൊരു ബാബ വന്ന് മുഴുവൻ വിശ്വത്തിനേയും പരിവർത്തനപ്പെടുത്തുന്നു. മറ്റുള്ള മനുഷ്യർ കൽപ്പത്തിന്റെ ആയുസ്സിനെത്തന്നെ ലക്ഷക്കണക്കിന് വർഷങ്ങളാണെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്കറിയാം കൽപ്പത്തിന്റെ ആയുസ്സ് 5000 വർഷങ്ങൾ ആണെന്നുള്ളത്. ക്രിസ്തുവിന് 3000 വർഷങ്ങൾക്കു മുമ്പ് ഭാരതം സ്വർഗ്ഗമായിരുന്നു എന്ന് പറയുന്നുണ്ട്. ഇസ്ലാം ധർമ്മത്തിലുള്ളവരുടെയും ബുദ്ധമതത്തിലുള്ളവരുടെയും കണക്കുകൾ എടുക്കാൻ സാധിക്കും. അതിനു മുമ്പ് മറ്റേതൊരു ധർമ്മത്തിന്റെയും തന്നെ പേരില്ല. നിങ്ങൾക്ക് ഓരോ അക്ഷരസഹിതം പറഞ്ഞുകൊടുക്കാൻ സാധിക്കും. അപ്പോൾ എത്ര ലഹരി ഉണ്ടായിരിക്കണം. ഇതിൽ യുദ്ധത്തിന്റെ കാര്യമൊന്നും ഇല്ല. അനാഥരാണ് കലഹിക്കുക. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന പുരുഷാർത്ഥത്തിന്റെ പ്രാപ്തി 21 ജന്മത്തേക്ക് ഉണ്ടാകും. കലഹിക്കുകയാണെങ്കിൽ ഉയർന്ന പദവി ലഭിക്കില്ല. ശിക്ഷകൾ അനുഭവിക്കേണ്ടതായി വരും. ഏതൊരു കാര്യമുണ്ടെങ്കിലും, എന്തുതന്നെ സംഭവിച്ചാലും ബാബയുടെ അടുത്തേക്ക് വരൂ, ഗവൺമെന്റും പറയാറുണ്ടല്ലോ നിങ്ങൾ നിയമത്തെ കയ്യിലെടുക്കരുതെന്ന്. ചിലർക്ക് വിദേശത്തെ ബൂട്ട്(പാദരക്ഷ) വേണമെന്ന് പറയാറുണ്ട്. ബാബ പറയുന്നു കുട്ടികളെ നിങ്ങൾ ഇപ്പോൾ വനവാസത്തിലാണ്. സത്യയുഗത്തിൽ നിങ്ങൾ സമൃദ്ധമായിരിക്കും. ബാബ ശരിയായ കാര്യങ്ങളല്ലേ മനസ്സിലാക്കിത്തരുന്നത്. ഇങ്ങനെയുള്ള ആഗ്രഹങ്ങളൊന്നും നല്ലതല്ല. ഇവിടെ ഇങ്ങനെയുള്ള ആശകൾ എന്തിനാണ് വെയ്ക്കുന്നത്. ഇവിടെ വളരെ ലളിതമായി ജീവിക്കണം. ഇല്ലെങ്കിൽ ദേഹാഭിമാനത്തിലേക്ക് വരും, ഇതിൽ അവനവന്റെ യുക്തി പ്രയോഗിക്കരുത്. ബാബ എന്തു പറയുന്നോ അത് അനുസരിക്കണം. എന്തെങ്കിലും അസുഖം വരികയാണെങ്കിൽ ഡോക്ടറെ വിളിക്കുന്നു, മരുന്നിന്റെ സൗകര്യങ്ങളും എല്ലാവർക്കും ലഭിക്കും. ഓരോ കാര്യത്തിനും ബാബയുണ്ടല്ലോ. ശ്രീമത്ത് ശ്രീമത്ത് തന്നെയാണ്. നിശ്ചയത്തിൽ വിജയമുണ്ട്. ബാബ എല്ലാം മനസ്സിലാക്കുന്നുണ്ടല്ലോ. ബാബയുടെ നിർദ്ദേശമനുസരിച്ച് മുന്നേറുന്നതിലൂടെത്തന്നെയാണ് മംഗളം. അവനവന്റേയും മംഗളം ചെയ്യണം. മറ്റുള്ളവരെ സമ്പന്നനാക്കി മാറ്റാൻ സാധിക്കുന്നില്ലെങ്കിൽ സ്വയം ദരിദ്രനാണെന്നാണ് അർത്ഥം. സമ്പന്നരാക്കി മാറ്റാൻ യോഗ്യതയില്ല. ഇവിടെ മൂല്യമില്ലെങ്കിൽ അവിടെയും മൂല്യമുണ്ടാകില്ല. സേവാധാരിക്കുട്ടികൾക്ക് സേവയോട് താൽപര്യം വേണം. സേവനത്തിനു വേണ്ടി ചുറ്റിക്കറങ്ങി ക്കൊണ്ടേയിരിക്കണം. സേവനം ചെയ്യുന്നില്ല എങ്കിൽ ദയാമനസ്കരെന്നും മംഗളകാരിയെന്നും പറയില്ല. ബാബയെ ഓർമ്മിക്കുന്നില്ല എങ്കിൽ തുച്ഛമായ ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പദവിയും തുച്ഛമായിരിക്കും. ഞങ്ങൾ ബി. കെ തന്നെയല്ലേ ഞങ്ങൾക്ക് ശിവബാബയുമായി തന്നെയാണ് എപ്പോഴും യോഗം എന്ന് ഒരിക്കലും പറയരുത്. ശിവബാബയ്ക്ക് ബ്രഹ്മാവിലൂടെത്തന്നെയേ ജ്ഞാനം നൽകാൻ സാധിക്കൂ. കേവലം ശിവബാബയെത്തന്നെ ഓർമ്മിക്കുകയാണെങ്കിൽ മുരളി എങ്ങനെ കേൾക്കും. പിന്നീട് ഭാവി എന്താകും? പഠിച്ചില്ലെങ്കിൽ എന്ത് പദവി ലഭിക്കാനാണ്. എല്ലാവരുടെയും ഭാഗ്യം ഉയർന്നതാവില്ല എന്നും അറിയാം. സത്യയുഗത്തിലെ പദവിയും നമ്പർവൈസ് ആയിരിക്കും. സർവ്വ ആത്മാക്കൾക്കും പവിത്രമാകണം. പവിത്രമാകാതെ ശാന്തി ധാമത്തിലേക്ക് പോകാൻ സാധിക്കില്ല.
ബാബ മനസ്സിലാക്കിത്തരുന്നു, നിങ്ങൾ എല്ലാവർക്കും ഈ ജ്ഞാനം കേൾപ്പിച്ചുകൊണ്ടിരിക്കൂ. ആരെങ്കിലും ഇപ്പോൾ കേൾക്കുന്നില്ലെങ്കിൽ പോലും ഇനി മുന്നോട്ടു പോകവേ കേൾക്കുക തന്നെ ചെയ്യും. എത്രതന്നെ വിഘ്നങ്ങളും കൊടുങ്കാറ്റും അതിശക്തമായിത്തന്നെ വരുകയാണെങ്കിലും നിങ്ങൾക്ക് ഒരിക്കലും ഭയപ്പെടേണ്ടതില്ല. കാരണം പുതിയ ധർമ്മത്തിന്റെ സ്ഥാപനയാണ് ഉണ്ടാകുന്നത്. നിങ്ങൾ ഗുപ്തമായ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ബാബ സേവാധാരി കുട്ടികളെ കണ്ട് സന്തോഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് സ്വയം സ്വയത്തിനു തന്നെ രാജതിലകം നൽകണം. ശ്രീമത്ത് പ്രകാരം മുന്നേറണം. ഇതിൽ ബുദ്ധിമുട്ടേണ്ടതായ ആവശ്യമില്ല. വെറുതെ അവനവന് നഷ്ടമുണ്ടാക്കരുത്. ബാബ പറയുന്നു- കുട്ടികളേ, സേവാധാരിയും മംഗളകാരിയുമായി മാറൂ. പഠിപ്പ് പഠിച്ച് മുന്നേറണമെന്ന് ടീച്ചർ വിദ്യാർത്ഥികളോട് പറയുമല്ലോ. നിങ്ങൾക്ക് 21 ജന്മത്തേക്കു വേണ്ടി സ്വർഗ്ഗത്തിലെ സ്കോളർഷിപ്പ് ലഭിക്കുന്നു. രാജധാനിയിലേക്ക് വരുക തന്നെ ഏറ്റവും വലിയ സ്കോളർഷിപ്പാണ്. ശരി.
വളരെക്കാലത്തെ വേർപാടിനു ശേഷം തിരികെക്കിട്ടിയ മധുരമധുരമായ കുട്ടികളെപ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലർക്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികൾക്ക് നമസ്കാരം.
ധാണയ്ക്കുളള മുഖ്യമായ സാരം -
1. സംഗമത്തിൽ വളരെ ലളിതമായി ജീവിക്കണം. കാരണം ഇത് വനവാസത്തിലിരിക്കാനുളള സമയമാണ്. ഇവിടെ ഏതൊരു ആശകളും വെക്കരുത്. ഒരിക്കലും നിയമത്തെ കയ്യിലെടുക്കരുത്. കലഹിക്കുകയോ ബഹളം വെക്കുകയോ ചെയ്യരുത്.
2. വിനാശത്തിനു മുമ്പു തന്നെ പുതിയ രാജധാനി സ്ഥാപിക്കുന്നതിനു വേണ്ടി എല്ലാവർക്കും ബാബയുടെ സന്ദേശം നൽകണം. എല്ലാവരോടും പറയണം, ബാബ പറയുന്നു എന്നെ ഓർമ്മിക്കുകയാണെങ്കിൽ വികർമ്മം നശിക്കും, നിങ്ങൾ പാവനമായിത്തീരും.
| വരദാനം :- |
സന്തുഷ്ടതയുടെ വിശേഷതയിലൂടെ സേവനത്തിൽ സഫലതമൂർത്തിയായി മാറുന്ന സന്തുഷ്ട മണിയായി ഭവിക്കട്ടെ. സേവനത്തിന്റെ വിശേഷ ഗുണമാണ് സന്തുഷ്ടത. സേവനത്തിന്റെ പേരിൽ സ്വയം ഡിസ്റ്റർബ് ആവുകയോ അല്ലെങ്കിൽ മറ്റുള്ളവരെ ഡിസ്റ്റർബ് ചെയ്യുകയോ ചെയ്യുന്നുണ്ട് എങ്കിൽ ആ സേവനം നല്ലതല്ല. എവിടെയാണോ സ്വയം പ്രതി അല്ലെങ്കിൽ സമ്പർക്കത്തിൽ വരുന്നവർ സന്തുഷ്ടർ ആവാത്തത് ആ സേവനം സ്വയത്തിനും മറ്റുള്ളവർക്കും ഫലത്തിന്റെ പ്രാപ്തി നൽകില്ല, അതുകൊണ്ട് ആദ്യം ഏകാന്തവാസിയായിരുന്നു കൊണ്ട് സ്വ പരിവർത്തനത്തിലൂടെ സന്തുഷ്ടമണിയുടെ വരദാനം പ്രാപ്തമാക്കി കൊണ്ട് സേവനത്തിൽ വരൂ അപ്പോൾ സഫലത മൂർത്തിയായി മാറും |
| സ്ലോഗന് :- | വിഘ്നങ്ങളാകുന്ന കല്ലിനെ ഉടച്ചുകൊണ്ട് സമയം പാഴാക്കാതെ അവയെഹൈജമ്പിലൂടെ മറികടക്കൂ. |
അവ്യക്ത സൂചന: ലഗൻ ആകുന്ന അഗ്നിയെ പ്രജ്വലിപ്പിച്ചുകൊണ്ടു യോഗം ജ്വാലാരൂപം ആക്കി മറ്റു
ജ്വാലാസ്വരൂപ ഓർമ്മയ്ക്കുവേണ്ടി മനസിനും ബുദ്ധിക്കും പവർഫുൾ ബ്രേക്ക് ഇടാനും അതോടൊപ്പം വഴങ്ങാനുള്ള ശക്തിയും വേണം. ഇതിലൂടെ ബുദ്ധിയുടെ ശക്തി അല്ലെങ്കിൽ ഒരുതരത്തിലുള്ള എനർജിയും വ്യക്തമാക്കാതെ ശേഖരിക്കപ്പെടുന്നു എത്രത്തോളം ശേഖരണം ഉണ്ടോ അത്രയും തിരിച്ചറിയാനും തീരുമാനമെടുക്കാനുള്ള ശക്തി വർദ്ധിക്കുന്നു ഇതിനായി ഇപ്പോൾ സങ്കൽപ്പങ്ങളുടെ വിസ്താരത്തിൽ പോകുന്നത് ഒഴിവാക്കി അർത്ഥം ഉൾക്കൊള്ളാനുള്ള ശക്തിയെ ധാരണ ചെയ്യു.