| 01-10-2025 |
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
|
മധുബന് |
| മധുരമായകുട്ടികളേ - ദിവസവുംരാത്രിയിൽതന്റെകണക്ക്പരിശോധിക്കൂ, ഡയറിവെക്കുകയാണെങ്കിൽനഷ്ടമൊന്നുംഉണ്ടാകരുത്എന്നപേടിഉണ്ടായിരിക്കും. | |
| ചോദ്യം :- | കൽപം മുമ്പുള്ള ഭാഗ്യശാലി കുട്ടികൾക്ക് ബാബയുടെ ഏതൊരു കാര്യം പെട്ടെന്ന് മനസ്സിലാകും? |
| ഉത്തരം :- | ബാബ ദിവസവും പറഞ്ഞുതരുന്ന ഓർമ്മയുടെ യുക്തികൾ ഭാഗ്യശാലികളായ കുട്ടികൾക്കു മാത്രമേ മനസ്സിലാകുകയുള്ളു. അവർ അതിനെ പെട്ടെന്നു തന്നെ പ്രയോഗത്തിൽ കൊണ്ടുവരും. ബാബ പറയുന്നു, കുട്ടികളേ കുറച്ചു സമയം ഏകാന്തമായി പൂന്തോട്ടത്തിൽ ചെന്നിരിക്കൂ, ബാബയോട് മധുര- മധുരമായ കാര്യങ്ങൾ സംസാരിക്കൂ, തന്റെ ചാർട്ട് വെക്കൂ, എങ്കിൽ ഉന്നതി ഉണ്ടായിക്കൊണ്ടേയിരിക്കും. |
ഓം ശാന്തി. പട്ടാളക്കാർക്ക് ആദ്യമാദ്യം അറിയിപ്പ് കൊടുക്കാറുണ്ട് - അറ്റൻഷൻ പ്ലീസ്. ബാബയും കുട്ടികളോട് പറയുന്നു സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിച്ച് ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കുന്നുണ്ടോ? കുട്ടികൾക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് ഈ ജ്ഞാനം ബാബ ഈ സമയത്തു തന്നെയാണ് നൽകുന്നത്. ബാബ തന്നെയാണ് പഠിപ്പിക്കുന്നത്. ഭഗവാന്റെ വാക്കുകളാണല്ലോ - മുഖ്യമായ കാര്യമുള്ളത് തന്നെ ഭഗവാൻ ആരാണ്, ആരാണ് പഠിപ്പിക്കുന്നത് എന്നതാണ്? ഈ കാര്യം ആദ്യം മനസ്സിലാക്കേണ്ടതും നിശ്ചയം ചെയ്യാനുമുള്ളതാണ്. പിന്നീട് അതീന്ദ്രിയ സുഖത്തിലും കഴിയണം. ആത്മാവിന് ഒരുപാട് സന്തോഷമുണ്ടാകണം, നമുക്ക് പരിധിയില്ലാത്ത ബാബയെ ലഭിച്ചിരിക്കുകയാണ്. ബാബ ഒരു തവണ മാത്രമാണ് സമ്പത്ത് നൽകാൻ വേണ്ടി വരുന്നത്. ഏത് സമ്പത്ത്? വിശ്വത്തിന്റെ ചക്രവത്തിപദവിയുടെ സമ്പത്താണ് നൽകുന്നത്, അയ്യായിരം വർഷം മുമ്പത്തെപോലെ . ഇത് ഉറച്ച നിശ്ചയമുണ്ട് - ബാബ വന്നിരിക്കുകയാണ്. വീണ്ടും സഹജ രാജയോഗം പഠിപ്പിക്കാൻ, പഠിപ്പിക്കേണ്ടി വരുകയാണ്. മക്കളെ ആരും പഠിപ്പിക്കേണ്ടതില്ല. സ്വയം തന്നെ വായിലൂടെ അമ്മ, അച്ഛൻ എന്ന് വന്നുകൊണ്ടിരിക്കും, എന്തുകൊണ്ടെന്നാൽ വാക്കുകളെല്ലാം കേൾക്കുന്നുണ്ടല്ലോ. ഇതാണ് ആത്മീയ അച്ഛൻ. ആത്മാവിന് ആന്തരീകമായ ഗുപ്തലഹരി ഉണ്ടായിരിക്കും. ആത്മാവിനു തന്നെയാണ് പഠിക്കേണ്ടത്. പരംപിതാ പരമാത്മാവ് ജ്ഞാനത്തിന്റെ സാഗരൻ തന്നെയാണ്. ബാബയാണെങ്കിൽ പഠിച്ചിട്ടൊന്നുമില്ല. ബാബയിൽ ജ്ഞാനമുണ്ട്, ഏതിന്റെ ജ്ഞാനം? ഇതും നിങ്ങളുടെ ആത്മാവ് മനസ്സിലാക്കുന്നുണ്ട്. ബാബയിൽ മുഴുവൻ സൃഷ്ടിയുടെ ആദി-മദ്ധ്യ- അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. എങ്ങനെയാണ് ഒരു ധർമ്മത്തിന്റെ സ്ഥാപനയും അനേക ധർമ്മത്തിന്റെ വിനാശവുമുണ്ടാകുന്നത്, ഇതെല്ലാം അറിയാം- അതുകൊണ്ടാണ് ബാബയെ എല്ലാം അറിയുന്നവനെന്നു പറയുന്നത്. എല്ലാം അറിയുന്നവൻ എന്നതിന്റെ അർത്ഥമെന്താണ്? ഇതാർക്കും അറിയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ബാബ മനസ്സിലാക്കിത്തന്നു കഴിഞ്ഞു, ഈ സ്ലോഗനും തീർച്ചയായും വെക്കൂ, എന്തെന്നാൽ മനുഷ്യനായിട്ട് രചയിതാവിന്റെയും രചനയുടെയും ആദി - മദ്ധ്യ- അന്ത്യത്തിന്റെ കാലാവധിയും, ആവർത്തനവും അറിഞ്ഞില്ല എന്നുണ്ടെങ്കിൽ എന്താണ് പറയുക..ഈ ആവർത്തനമെന്ന വാക്കും വളരെ അത്യാവശ്യമാണ്. തിരുത്തലുകളെല്ലാം ഉണ്ടായിക്കൊണ്ടേയിരിക്കുമല്ലോ. ഗീതയുടെ ഭഗവാൻ ആരാണ്... ഈ ചിത്രം വളരെ ഒന്നാന്തരമാണ്. മുഴുവൻ വിശ്വത്തിലും ഇതാണ് ഏറ്റവും വലിയ തെറ്റ്. പരംപിതാ പരമാത്മാവിനെ അറിയാത്തതു കാരണം പിന്നീട് എല്ലാം ഭഗവാന്റെ രൂപമാണെന്ന് പറയുന്നു. ഏതുപോലെയാണോ ഒരു ചെറിയ കുട്ടിയോട് ചോദിക്കുന്നത് നീ ആരുടെ കുട്ടിയാണ്? ഇന്നയാളുടെ കുട്ടിയാണ്.. അയാൾ ആരുടെ കുട്ടിയാണ്? ഇന്നയാളുടെ കുട്ടി. പിന്നീട് പറയും ഇത് നമ്മുടെ കുട്ടിയെന്ന്. അതുപോലെ ഇവർക്കും ഭഗവാനെ അറിയില്ല, അപ്പോൾ പറയും ഞങ്ങൾ ഭഗവാനാണെന്ന്. ഇത്രയും പൂജയെല്ലാം ചെയ്യുന്നുണ്ട് എന്നിട്ടും മനസ്സിലാക്കുന്നില്ല. പറയാറുണ്ട് ബ്രഹ്മാവിന്റെ രാത്രിയാണെങ്കിൽ ബ്രാഹ്മണരുടെയും ബ്രാഹ്മണിമാരുടെയും രാത്രിയായിരിക്കും. ഇതെല്ലാം ധാരണ ചെയ്യാനുള്ള കാര്യമാണ്. ആരാണോ യോഗത്തിൽ ഇരിക്കുന്നത് അവർക്കേ ഈ ധാരണ ഉണ്ടായിരിക്കുകയുള്ളൂ. ഓർമ്മയെത്തന്നെയാണ് ബലമെന്ന് പറയുന്നത്. ജ്ഞാനമാണ് വരുമാന മാർഗ്ഗം. ഓർമ്മയിലൂടെ ശക്തി ലഭിക്കുന്നു അതിലൂടെ വികർമ്മം വിനാശമാകുന്നു. നിങ്ങൾക്ക് ബുദ്ധിയുടെ യോഗം ബാബയുമായി വെക്കണം. ഈ ജ്ഞാനം ബാബ ഇപ്പോൾ ത്തന്നെയാണ് നൽകുന്നത് പിന്നീട് ഒരിക്കലും ലഭിക്കുന്നേയില്ല. ബാബക്കല്ലാതെ മറ്റാർക്കും നൽകാൻ സാധിക്കില്ല. ബാക്കിയെല്ലാം ഭക്തി മാർഗ്ഗത്തിലെ ശാസ്ത്രങ്ങളാണ്, കർമ്മകാണ്ഡത്തിലെ ക്രിയകളാണ്. അതിനെ ജ്ഞാനമെന്ന് പറയില്ല. ആത്മീയ ജ്ഞാനം ഒരു ബാബയിൽ മാത്രമേയുള്ളൂ പിന്നീട് അത് ബ്രാഹ്മണർക്കു മാത്രമേ നൽകുന്നുള്ളൂ. മറ്റാരിലും ആത്മീയ ജ്ഞാനമുണ്ടാകുന്നില്ല. ലോകത്തിൽ എത്ര ധർമ്മങ്ങളും മഠങ്ങളും ജാതികളുമാണ്, എത്ര അഭിപ്രായങ്ങളാണ്. കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ എത്ര പരിശ്രമിക്കേണ്ടി വരുന്നു. എത്ര കൊടുങ്കാറ്റാണ് വരുന്നത്. പാടുന്നുണ്ട്- എന്റെ തോണി അക്കരെ എത്തിക്കൂ. എല്ലാവരുടെ തോണിയും അക്കരെയെത്തില്ല. ചിലതാണെങ്കിൽ മുങ്ങിപ്പോകുകയും ചെയ്യും, ചിലതാണെങ്കിൽ അങ്ങനെ നിൽക്കും. 2-3 വർഷമായാൽ പിന്നെ പലരെയും കാണാനേയില്ല. ചിലരാണെങ്കിൽ തുണ്ടു-തുണ്ടായി മാറുന്നു. ചിലരാണെങ്കിൽ അവിടെത്തന്നെ നിൽക്കും, ഇതിൽ പരിശ്രമം ഒരുപാടുണ്ട്. കൃത്രിമ യോഗവും എത്രയാണ്. എത്ര യോഗ ആശ്രമങ്ങളാണ്. ആത്മീയ യോഗാശ്രമം ഒന്നുപോലുമില്ല. ബാബ തന്നെയാണ് വന്ന് ആത്മാക്കൾക്ക് ആത്മീയ യോഗം പഠിപ്പിക്കുന്നത്. ബാബ പറയുന്നു ഇതാണെങ്കിൽ വളരെ സഹജമായ യോഗമാണ്. ഇതു പോലെ എളുപ്പം വേറെ ഒന്നും തന്നെയില്ല. ആത്മാവു തന്നെയാണ് ശരീരത്തിൽ വന്ന് പാർട്ട് അഭിനയിക്കുന്നത്. കൂടിയാൽ 84 ജന്മം, ബാക്കി പിന്നെ കുറഞ്ഞു - കുറഞ്ഞു പൊയ്ക്കൊണ്ടേയിരിക്കും. ഈ കാര്യങ്ങളും നിങ്ങൾ കുട്ടികളിൽ ചിലരുടെ ബുദ്ധിയിലുണ്ട്. ബുദ്ധിയിലാണെങ്കിൽ ധാരണ വളരെ ബുദ്ധിമുട്ടിയാണ് ഉണ്ടാകുന്നത്. ആദ്യത്തെ കാര്യം ബാബ മനസ്സിലാക്കിത്തരുന്നു എവിടെ പോകുകയാണെങ്കിലും ആദ്യമാദ്യം ബാബയുടെ പരിചയം നൽകൂ. ബാബയുടെ പരിചയം എങ്ങനെ നൽകും, ഇതിനു വേണ്ടി യുക്തികൾ രചിക്കാറുണ്ട്. എപ്പോഴാണോ നിശ്ചയമുണ്ടാകുന്നത് അപ്പോൾ ബാബ സത്യമാണെന്ന് മനസ്സിലാക്കുന്നു. ബാബ തീർച്ചയായും സത്യമായ കാര്യങ്ങളായിരിക്കും പറഞ്ഞു തരിക. ഇതിൽ സംശയം ഉന്നയിക്കരുത്. ഓർമ്മയിൽ തന്നെയാണ് പരിശ്രമമുള്ളത്, ഇതിലാണ് മായ എതിരിടുന്നത്. ഇടക്കിടക്ക് ഓർമ്മ മറപ്പിക്കുന്നു അതുകൊണ്ട് ബാബ പറയുന്നു- ചാർട്ട് എഴുതൂ. അപ്പോൾ ബാബയും നോക്കും ആര് എത്ര ഓർമ്മിക്കുന്നുണ്ട്. 25 ശതമാനം പോലും ചാർട്ട് വയ്ക്കുന്നില്ല. ചിലർ പറയും ഞങ്ങളാണെങ്കിൽ മുഴുവൻ ദിവസം ഓർമ്മയിൽ ഇരിക്കുന്നുണ്ട്. ബാബ പറയുന്നു ഇത് വളരെ ബുദ്ധിമുട്ടാണ്. അടി കൊള്ളുന്ന ബന്ധനത്തിലുള്ളവർ ആരാണോ അവർ മുഴുവൻ രാത്രിയും പകലും ഓർമ്മയിലിരിക്കുന്നുണ്ടാകും, ശിവബാബാ എപ്പോഴാണ് ഈ ബന്ധുക്കളുടെ അടുത്തു നിന്ന് ഞങ്ങൾ മുക്തമാകുക? ആത്മാവാണ് വിളിക്കുന്നത് - ബാബാ, ഞങ്ങൾ ബന്ധനത്തിൽ നിന്ന് എങ്ങനെയാണ് മുക്തമാകുന്നത്. അഥവാ ആരെങ്കിലും വളരെയധികം ഓർമ്മയിലിരിക്കുന്നുണ്ടെങ്കിൽ ബാബക്ക് ചാർട്ട് അയക്കണം. നിർദേശം ലഭിക്കുന്നുണ്ട് ദിവസവും രാത്രി തന്റെ കണക്കുപുസ്തകം തുറക്കൂ, ഡയറി വെക്കൂ. ഡയറി വെക്കുന്നതിലൂടെ പേടി ഉണ്ടായിരിക്കും, നമ്മൾക്ക് നഷ്ടമൊന്നും ഉണ്ടാകരുത്. ബാബ കാണുമ്പോൾ എന്തു പറയും- ഇത്രയും ഉയർന്ന സ്നേഹിയായ ബാബയെ ഇത്ര സമയമേ ഓർമ്മിക്കുന്നുള്ളൂ ! ലൗകിക അച്ഛനെ, ഭാര്യയെ നിങ്ങൾ ഓർമ്മിക്കുന്നുണ്ട്, എന്നെ ഇത്രയും കുറച്ചുപോലും ഓർമ്മിക്കുന്നില്ല. ചാർട്ട് എഴുതൂ അപ്പോൾ സ്വയം തന്നെ ലജ്ജ വരും. ഈ അവസ്ഥയിൽ എനിക്ക് പദവി പ്രാപ്തമാക്കാൻ സാധിക്കില്ല, അതുകൊണ്ടാണ് ബാബ ചാർട്ടിൽ ഊന്നൽ കൊടുക്കുന്നത്. ബാബയെയും 84 ജന്മങ്ങളുടെ ചക്രത്തെയും ഓർമ്മിക്കണം എന്നാൽ പിന്നെ ചക്രവർത്തി രാജാവായി മാറും. തനിക്ക് സമാനമാക്കി മാറ്റുമ്പോഴല്ലെ പ്രജയുടെ മേൽ രാജ്യം ഭരിക്കാൻ സാധിക്കുകയുള്ളൂ. ഇത് നരനിൽ നിന്നും നാരായണനായി മാറാനുള്ള രാജയോഗമാണ്. ലക്ഷ്യം ഇതാണ്. ഏതുപോലെയാണോ ആത്മാവിനെ കാണാൻ സാധിക്കാത്തത്, മനസ്സിലാക്കാൻ സാധിക്കുന്നു. ഇവരിൽ ആത്മാവുണ്ട്, ഇതും മനസ്സിലാക്കാൻ സാധിക്കുന്നു. ലക്ഷ്മീ-നാരായണന്റെ രാജധാനി തീർച്ചയായും ഉണ്ടായിരിക്കും. ഇവരാണ് ഏറ്റവും കൂടുതൽ പരിശ്രമിച്ചത് അതിനാലാണ് സ്കോളർഷിപ്പ് പ്രാപ്തമാക്കിയത്. ഇവർക്ക് പ്രജകളും തീർച്ചയായും ധാരാളം ഉണ്ടായിരിക്കും.ഉയർന്നതിലും വെച്ച് ഉയർന്ന പദവിയാണ് പ്രാപ്തമാക്കിയത്, തീർച്ചയായും ഒരുപാട് യോഗം ചെയ്തിട്ടുണ്ട് അപ്പോഴാണ് പദവിയോടു കൂടി പാസായത്. എനിക്ക് യോഗം എന്തുകൊണ്ട് കിട്ടുന്നില്ല? ഇതിന്റെയും കാരണവും കണ്ടെത്തണം. ജോലി കാര്യങ്ങളുടെ തിരക്കിൽ ഒരുപാട് ബുദ്ധി പോകുന്നു. അതിൽ നിന്ന് സമയം കണ്ടെത്തി ഇതിലേക്ക് കൂടുതൽ ശ്രദ്ധ നൽകണം. കുറച്ച് സമയം കണ്ടെത്തി പൂന്തോട്ടത്തിൽ ചെന്ന് ഇരിക്കണം. സ്ത്രീകൾക്കാണെങ്കിൽ പോകാൻ സാധിക്കില്ല. അവർക്കാണെങ്കിൽ വീട് സംരക്ഷിക്കണം. പുരുഷൻമാർക്ക് സഹജമാണ്. കൽപം മുൻപത്തെ ഭാഗ്യശാലി ആരാണോ അവർക്കേ ഇത് മനസ്സിലാകുകയുള്ളൂ. പഠിപ്പ് വളരെ നല്ലതാണ്. പിന്നെ ഓരോരുത്തരുടെയും ബുദ്ധി അവനവന്റേതാണ്. എങ്ങനെയാണെങ്കിലും ബാബയിൽ നിന്ന് സമ്പത്തെടുക്കണം. ബാബ എല്ലാ നിർദേശങ്ങളും നൽകുന്നുണ്ട്. ചെയ്യേണ്ടത് കുട്ടികൾ തന്നെയാണ്. ബാബ പൊതുവായാണ് നിർദേശങ്ങൾ നൽകുക. ഓരോരുത്തരും പ്രത്യേകം- പ്രത്യേകമായി വന്നു ചോദിച്ചാലും നിർദേശങ്ങൾ നൽകാൻ സാധിക്കും. തീർത്ഥസ്ഥാനത്ത് വലിയ - വലിയ പർവ്വതങ്ങളിലേക്കെല്ലാം പോകാറുണ്ട്, അപ്പോൾ വഴികാട്ടികൾ ശ്രദ്ധിക്കാൻ പറയാറുണ്ട്. വളരെ ബുദ്ധിമുട്ടിയിട്ടാണ് പോകുന്നത്. നിങ്ങൾ കുട്ടികൾക്കാണെങ്കിൽ ബാബ വളരെ സഹജമായ യുക്തികളാണ് പറഞ്ഞുതരുന്നത്. ബാബയെ ഓർമ്മിക്കണം. ശരീരബോധം ഇല്ലാതാക്കണം. ബാബ പറയുന്നു എന്നെ ഓർമ്മിക്കൂ... ബാബ വന്ന് ജ്ഞാനം നൽകി തിരിച്ചുപോകുന്നു. ആത്മാവിനെപ്പോലെ ശക്തിയായ റോക്കറ്റ് വേറെയില്ല. ഉണ്ടാക്കാനും സാധിക്കില്ല. അവർ ചന്ദ്രനിലേക്കെല്ലാം പോകാൻ എത്ര സമയമാണ് പാഴാക്കുന്നത്. ഇതും നാടകത്തിൽ അടങ്ങിയിട്ടുണ്ട്. ഈ സയൻസിന്റെ കലയും വിനാശത്തിന് വളരെയധികം സഹായിക്കുന്നു. അതാണ് സയൻസ്, നിങ്ങളുടേത് സൈലൻസും. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കുക - ഇതാണ് സമ്പൂർണ്ണ സൈലൻസ്. ഞാൻ ശരീരത്തിൽ നിന്നും വേറെയാണ്. ഈ ശരീരം പഴയ ചെരുപ്പാണ്. സർപ്പത്തിന്റെയും ആമയുടെയും ഉദാഹരണവും നിങ്ങളെക്കുറിച്ചാണുള്ളത്, നിങ്ങൾ തന്നെയാണ് കീടങ്ങളെപ്പോലെയുള്ള മനുഷ്യരെ ഊതി-ഊതി മനുഷ്യനിൽ നിന്നും ദേവതയാക്കി മാറ്റുന്നത്. വിഷയ സാഗരത്തിൽ നിന്നും ക്ഷീരസാഗരത്തിലേക്ക് കൊണ്ടുപോകുന്നത് നിങ്ങളുടെ ജോലിയാണ്. സന്യാസിമാർക്ക് ഈ യജ്ഞം, തപം മുതലായവയൊന്നും ചെയ്യേണ്ട. ഭക്തിയും ജ്ഞാനവുമുള്ളത് ഗൃഹസ്ഥികൾക്കു വേണ്ടിയാണ്. അവർക്കാണെങ്കിൽ സത്യയുഗത്തിൽ വരുകയേവേണ്ട. ഈ കാര്യങ്ങളെക്കുറിച്ച് അവർക്കെന്തറിയാം. ഈ നിവൃത്തി മാർഗ്ഗത്തിലുള്ളവരും നാടകത്തിൽ അടങ്ങിയിട്ടുണ്ട്. ആരാണോ പൂർണ്ണമായി 84 ജന്മം എടുത്തിട്ടുള്ളത് - അവർ മാത്രമേ നാടകമനുസരിച്ച് വന്നുകൊണ്ടിരിക്കുകയുള്ളൂ. ഇതിലും നമ്പർവൈസായി തന്നെ വന്നുകൊണ്ടിരിക്കും. മായ വളരെ ശക്തിശാലിയാണ്. കണ്ണുകൾ വളരെ ക്രിമിനലാണ്. ഇതാണ് വളരെ ചതിക്കുന്നത്. നിങ്ങൾ എത്രത്തോളം ബാബയെ ഓർമ്മിക്കുന്നുവോ അത്രത്തോളം കർമ്മേന്ദ്രിയങ്ങൾ ശീതളമാകും. പിന്നീട് 21 ജന്മത്തേക്ക് കർമ്മേന്ദ്രിയങ്ങൾക്ക് ചഞ്ചലതയിൽ വരേണ്ടി വരുന്നില്ല. അവിടെ കർമ്മേന്ദ്രിയങ്ങളിൽ ചഞ്ചലത ഉണ്ടാകുന്നില്ല. എല്ലാ കർമ്മേന്ദ്രിയങ്ങളും ശാന്തവും സതോഗുണിയുമായിരിക്കും. ശരീരബോധത്തിൽ തന്നെയാണ് എല്ലാ മോശത്തരവും പുറത്തുവരുന്നത്. ബാബ നിങ്ങളെ ദേഹി- അഭിമാനിയാക്കി മാറ്റുന്നു. പകുതി കൽപത്തിലേക്ക് വേണ്ടി നിങ്ങൾക്ക് സമ്പത്ത് ലഭിക്കുന്നു. ആര് എത്രത്തോളം പരിശ്രമിക്കുന്നുവോ, അത്രത്തോളം ഉയർന്ന പദവി പ്രാപ്തമാക്കും. ദേഹി- അഭിമാനിയാകാൻ- പരിശ്രമിക്കണം, പിന്നീട് കർമ്മേന്ദ്രിയങ്ങൾ ഒരിക്കലും ചതിക്കില്ല. അവസാനം വരെ യുദ്ധം തുടർന്നുകൊണ്ടേയിരിക്കും. എപ്പോഴാണോ കർമ്മാതീത അവസ്ഥ പ്രാപ്തമാക്കുന്നത് അപ്പോൾ ആ യുദ്ധവും തുടങ്ങും. ദിവസന്തോറും ശബ്ദം ഉയർന്നുകൊണ്ടേയിരിക്കും, മരണഭയമുണ്ടാകും.
ബാബ പറയുന്നു, ഈ ജ്ഞാനം എല്ലാവർക്കും വേണ്ടിയാണ്. കേവലം ബാബയുടെ പരിചയം കൊടുക്കണം. നമ്മൾ ആത്മാക്കൾ എല്ലാവരും സഹോദര- സഹോദരങ്ങളാണ്. എല്ലാവരും ഒരു ബാബയെയാണ് ഓർമ്മിക്കുന്നത്. ഗോഡ് ഫാദർ എന്നു പറയുന്നു. കൂടിയാൽ ചിലർ പ്രകൃതിയെ അംഗീകരിക്കുന്നരുണ്ടാകും. പക്ഷെ ഈശ്വരനുണ്ടല്ലോ. മുക്തി- ജീവൻമുക്തിക്കുവേണ്ടിയാണ് ഈശ്വരനെ ഓർമ്മിക്കുന്നത്. മോക്ഷമാണെങ്കിൽ ഇല്ല. ലോകത്തിന്റെ ചരിത്രവും- ഭൂമിശാസ്ത്രവും ആവർത്തിക്കണം. ബുദ്ധിയും പറയുന്നുണ്ട് എപ്പോഴാണോ സത്യയുഗമുണ്ടായിരുന്നത് അപ്പോൾ ഒരു ഭാരതം തന്നെയായിരുന്നു. മനുഷ്യർക്കാണെങ്കിൽ ഒന്നും അറിയില്ല. ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നല്ലോ. ലക്ഷക്കണക്കിനു വർഷത്തിന്റെ കാര്യമാകാൻ സാധിക്കില്ല. ലക്ഷക്കണക്കിനു വർഷമാണെങ്കിൽ എത്ര വലിയ സംഖ്യയായി മാറും. ബാബ പറയുന്നു ഇപ്പോൾ കലിയുഗം പൂർത്തിയായി സത്യയുഗത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. അവർ മനസ്സിലാക്കുന്നു കലിയുഗം ഇപ്പോൾ കുട്ടിയാണ്, ഇത്ര ആയിരം വർഷത്തിന്റെ ആയുസ്സാണ്. നിങ്ങൾ കുട്ടികൾക്കറിയാം ഈ കൽപം തന്നെ അയ്യായിരം വർഷത്തിന്റേതാണ്. ഈ സ്ഥാപന ഭാരതത്തിൽത്തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭാരതം തന്നെയാണ് ഇപ്പോൾ സ്വർഗ്ഗമായി മാറുന്നത്. ഇപ്പോൾ നമ്മൾ ശ്രീമതത്തിലൂടെ ഈ രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബാബ പറയുന്നു എന്നെ മാത്രം ഓർമ്മിക്കൂ. ആദ്യമാദ്യം ഈ വാചകം തന്നെ പറയൂ. ഏതുവരെ ബാബയെക്കുറിച്ച് നിശ്ചയമുണ്ടാകുന്നില്ലയോ അതു വരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. പിന്നീട് ഒരു കാര്യത്തിന്റെയും ഉത്തരം ലഭിക്കുകയില്ല അപ്പോൾ മനസ്സിലാകും ഇവർക്കൊന്നും അറിയില്ല എന്ന്. പിന്നെ പറയും ഭഗവാനാണ് നമ്മളെ പഠിപ്പിക്കുന്നത് അതുകൊണ്ട് ആദ്യമാദ്യം ഒരേ ഒരു കാര്യത്തിൽ തന്നെ നിൽക്കൂ. ആദ്യം ബാബയുടെ മേൽ നിശ്ചയം ഉണ്ടാകട്ടെ. വാസ്തവത്തിൽ എല്ലാ ആത്മാക്കളുടെയും പിതാവ് ഒരു ബാബ തന്നെയാണ് ഒപ്പം രചയിതാവും കൂടിയാണ്. അപ്പോൾ തീർച്ചയായും സംഗമത്തിലേ വരികയുള്ളൂ. ബാബ പറയുന്നു ഞാൻ ഓരോ യുഗത്തിലുമല്ല, കൽപത്തിലെ സംഗമയുഗത്തിലാണ് വരുന്നത്. ഞാൻ തന്നെയാണ് പുതിയ സൃഷ്ടിയുടെ രചയിതാവ്. അപ്പോൾ എങ്ങനെ ഇടയിൽ വരും. ഞാൻ വരുന്നതു തന്നെ പഴയതിന്റെയും പുതിയതിന്റെയും ഇടയിലാണ്. ഇതിനെ പുരുഷോത്തമ സംഗമയുഗമെന്നാണ് പറയുന്നത്. നിങ്ങളും ഇപ്പോഴാണ് പുരുഷോത്തമരായി മാറുന്നത്. ഏറ്റവും നല്ല പുരുഷോത്തമൻമാർ ഈ ലക്ഷ്മീ- നാരായണനാണ്. ലക്ഷ്യം എത്ര സഹജമാണ്. എല്ലാവരോടും പറയൂ ഈ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ബാബ പറഞ്ഞിട്ടുണ്ട് പുരുഷോത്തമം എന്ന വാക്ക് തീർച്ചയായും പറയണം, എന്തുകൊണ്ടെന്നാൽ ഇവിടെ നിങ്ങൾ ഒരു മൂല്യങ്ങളുമില്ലാത്തതിൽ നിന്ന് പുരുഷോത്തമരായി മാറുകയാണ്. ഇങ്ങനെ- ഇങ്ങനെയുള്ള മുഖ്യമായ കാര്യങ്ങൾ മറക്കരുത്. ഒപ്പം വർഷത്തിലെ തിയതിയും തീർച്ചയായും വെക്കണം. ഇവിടെ നിങ്ങളുടെ രാജ്യഭാഗ്യം ആദ്യമേ തുടങ്ങുകയാണ്, മറ്റുള്ളവരുടെ രാജ്യഭാഗ്യം ആദ്യമേ തുടങ്ങുന്നില്ല. ധർമ്മസ്ഥാപകർ വന്നാലേ അവർക്കുശേഷം അവരുടെ ധർമ്മത്തിന്റെ അഭിവൃദ്ധിയുണ്ടാകുകയുള്ളൂ. കോടികളായാലേ രാജ്യപദവി ഉണ്ടാവുകയുള്ളൂ. നിങ്ങളുടേതാണെങ്കിൽ തുടക്കം മുതൽ സത്യയുഗത്തിലായിരിക്കും രാജ്യപദവി. ഇതാർക്കും ബുദ്ധിയിൽ വരുന്നില്ല എങ്ങനെയാണ് സത്യയുഗത്തിൽ ഇത്രയും രാജ്യഭാഗ്യം വന്നത്. കലിയുഗത്തിന്റെ അവസാനം ഇത്രയധികം ധർമ്മങ്ങളുണ്ട്, പിന്നീട് സത്യയുഗത്തിൽ ഒരു ധർമ്മം, ഒരു രാജ്യമായി മാറിയത് എങ്ങിനെയാണ്? എത്ര വജ്രത്തിന്റെയും വൈഢൂര്യത്തിന്റെയും കൊട്ടാരങ്ങളാണ്. ഭാരതം ഇങ്ങനെയായിരുന്നു, അതിനെ സ്വർഗ്ഗമെന്നാണ് പറഞ്ഞിരുന്നത്. അയ്യായിരം വർഷത്തിന്റെ കാര്യമാണ്. ലക്ഷക്കണക്കിനു വർഷത്തിന്റെ കണക്കെങ്ങനെ വന്നു. മനുഷ്യർ എത്ര ആശയക്കുഴപ്പത്തിലാണ്. ഇപ്പോഴാണെങ്കിൽ അവർക്ക് ആരാണ് മനസ്സിലാക്കിക്കൊടുക്കുക. നമ്മൾ ആസുരീയ രാജ്യത്തിലാണെന്ന് അവർ മനസ്സിലാക്കുന്നില്ലല്ലോ. ഇവരുടെ മഹിമയാണെങ്കിൽ സർവ്വഗുണ സമ്പന്നൻ.. ആണ്, ഇവരിൽ 5 വികാരങ്ങളില്ല എന്തുകൊണ്ടെന്നാൽ ദേഹി- അഭിമാനിയാണ്, ബാബ പറയുന്നു മുഖ്യമായ കാര്യം ഓർമ്മയുടേതാണ്. 84 ജന്മം എടുത്തെടുത്ത് നിങ്ങൾ പതിതമായി മാറിയിരിക്കുകയാണ്, ഇപ്പോൾ വീണ്ടും പവിത്രമായി മാറണം. ഇത് നാടകത്തിന്റെ ചക്രമാണ്.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ജ്ഞാനത്തിലൂടെ മൂന്നാമത്തെ നേത്രത്തെ ധാരണ ചെയ്ത് തന്റെ ചതിക്കുന്ന കണ്ണുകളെ സിവിൽ ആക്കി മാറ്റണം. ഓർമ്മയിലൂടെ തന്നെയാണ് കർമ്മേന്ദ്രിയങ്ങൾ ശീതളവും, സതോഗുണിയുമായി മാറുന്നത്, അതിനാൽ ഈ പരിശ്രമം തന്നെ ചെയ്യണം.
2. ജോലി കാര്യങ്ങളിൽ നിന്ന് സമയം കണ്ടെത്തി ഏകാന്തമായിരുന്ന് ഓർമ്മയിലിരിക്കണം. നോക്കണം നമുക്ക് എന്തുകൊണ്ട് യോഗം ചെയ്യാൻ പറ്റുന്നില്ല. തന്റെ ചാർട്ട് തീർച്ചയായും വെക്കണം.
| വരദാനം :- |
സഹനശക്തിയിലൂടെ അവിനാശിയായതും മധുരമുള്ളതുമായ ഫലത്തെ പ്രാപ്തമാക്കുന്ന സർവരുടേയും സ്നേഹിയായി ഭവിക്കട്ടെ. സഹിക്കുക എന്നാൽ മരിക്കുകയല്ല മറിച്ച് എല്ലാവരുടേയും ഹൃദയത്തിൽ സ്നേഹത്തോടെ ജീവിക്കുകയാണ്.എത്ര വലിയ വിരോധിയാണെങ്കിലും രാവണനേക്കാൾ ബലവാനാണെങ്കിലും ഒരു തവണയല്ല പത്ത് തവണ സഹിക്കേണ്ടി വന്നാലും സഹനശക്തിയുടെ ഫലം അവിനാശിയും മാധുര്യമുള്ളതുമാണ്.ഞാൻ ഇത്രയും സഹിച്ചില്ലേ ഇനി അവരും സഹിക്കട്ടെ എന്ന് കരുതരുത്, അൽപകാലഫലത്തിന്റെ ഭാവന വെക്കരുത്,ദയാഭാവം വെക്കണം. അതുതന്നെയാണ് സേവന മനോഭാവം.സേവനമനോഭാവമുള്ളവർ സർവരുടേയും ദുർബലതകളെ ഉള്ളിലൊതുക്കുന്നു. |
| സ്ലോഗന് :- | കഴിഞ്ഞുപോയതിനെ മറക്കൂ,കഴിഞ്ഞകാര്യങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഭാവിയിൽ ജാഗ്രതയുള്ളവരായി മാറൂ. |
അവ്യക്തസൂചന-സ്വയത്തിനും മറ്റുള്ളവർക്കും വേണ്ടി മനസ്സുകൊണ്ട് യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.
എങ്ങിനെയാണോ ബാപ്ദാദക്ക് ദയ തോന്നുന്നത് അതുപോലെ താങ്കൾ കുട്ടികളും മാസ്റ്റർ ദയാഹൃദയരായി മാറി തന്റെ മനോവൃത്തിയിലൂടെയും വായുമണ്ഢലത്തിലൂടെയും ആത്മാക്കൾക്ക് ബാബയിലൂടെ ലഭിച്ച ശക്തികളെ നൽകൂ.കുറച്ചുസമയത്തിനുള്ളിൽത്തന്നെ വിശ്വസേവനകാര്യത്തെ സഫലമാക്കുകയും പഞ്ചതത്വങ്ങൾ ഉൾപ്പെടെ എല്ലാവരേയും പാവനമാക്കുകയും ചെയ്യണമെങ്കിൽ തീവ്രമായ മനസാസേവനം ചെയ്യൂ,യോഗത്തിന്റെ ശക്തികളെ ഉപയോഗിക്കൂ.