| 02-10-2025 |
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
|
മധുബന് |
| മധുരമായ കുട്ടികളേ - ഏറ്റവും മധുരമായ വാക്ക് ബാബ എന്നതാണ്. നിങ്ങൾ വായിലൂടെ സദാ ബാബാ എന്ന് പറയണം. എല്ലാവർക്കും ശിവബാബയുടെ പരിചയം നൽകിക്കൊണ്ടിരിക്കൂ. | |
| ചോദ്യം :- | സത്യയുഗത്തിൽ മനുഷ്യരോ മൃഗങ്ങളോ പോലും രോഗിയാകുന്നില്ല. എന്താണ് കാരണം? |
| ഉത്തരം :- | കാരണം സംഗമയുഗത്തിൽ ബാബ സർവ്വ ആത്മാക്കളുടെയും, പരിധിയില്ലാത്ത സൃഷ്ടിയുടെയും ഓപ്പറേഷൻ ചെയ്യുന്നു. ഇതിലൂടെ രോഗത്തിന്റെ പേരോ അടയാളമോ ഉണ്ടാകുന്നില്ല. ബാബ അവിനാശി സർജനാണ്. ഇപ്പോൾ ഈ മുഴുവൻ സൃഷ്ടിയും രോഗിയാണ്, പിന്നീട് രോഗത്തിന്റെ പേരോ അടയാളമോ ഉണ്ടാകില്ല. ഇവിടെയുളള ദുഃഖങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി വളരെയധികം ധൈര്യശാലിയായി മാറണം. |
| ഗീതം :- | അങ്ങയെ നേടിയ ഞങ്ങൾ ലോകം മുഴുവനും നേടിക്കഴിഞ്ഞു......... |
ഓം ശാന്തി. ഡബിൾ എന്നും പറയാം, ഡബിൾ ഓംശാന്തി. ആത്മാവ് തന്റെ പരിചയം നൽകുകയാണ്. ഞാൻ ആത്മാവ് ശാന്തസ്വരൂപമാണ്. നമ്മുടെ നിവാസസ്ഥാനം ശാന്തിധാമത്തിലാണ്. നമ്മളെല്ലാവരും ബാബയുടെ സന്താനങ്ങളാണ്. എല്ലാ ആത്മാക്കളേയും ഓം എന്നാണ് പറയുന്നത്. ശാന്തിധാമത്തിൽ നമ്മൾ സഹോദരന്മാരാണ്, പിന്നീട് ശരീരത്തിലേക്ക് വന്നപ്പോൾ സഹോദരീ-സഹോദരന്മാരായി. ഇപ്പോൾ സഹോദരീ-സഹോദരനിൽ നിന്നാണ് ബന്ധം ആരംഭിക്കുന്നത്. ബാബ മനസ്സിലാക്കിത്തരുന്നു, നിങ്ങളെല്ലാവരും എന്റെ കുട്ടികളാണ്, ബ്രഹ്മാവിന്റെ സന്താനങ്ങളാണ് അതുകൊണ്ട് സഹോദരീ-സഹോദരന്മാരാണ്. നിങ്ങൾക്ക് മറ്റൊരു സംബന്ധവുമില്ല. നിങ്ങൾ പ്രജാപിതാവിന്റെ സന്താനങ്ങൾ ബ്രഹ്മാകുമാർ-കുമാരിമാരാണ്. പഴയ ലോകത്തെ പരിവർത്തനപ്പെടുത്താനായി ബാബ ഈ സമയത്താണ് വരുന്നത്. ബാബ ബ്രഹ്മാവിലൂടെയാണ് പുതിയ സൃഷ്ടിയെ രചിക്കുന്നത്. അപ്പോൾ ബ്രഹ്മാവുമായുളള സംബന്ധവുമുണ്ടല്ലോ. യുക്തി എത്ര നല്ലതാണ്. എല്ലാവരും ബ്രഹ്മാകുമാർ-കുമാരിമാരാണ്. സ്വയം ആത്മാവെന്നു മനസ്സിലാക്കി ബാബയെ ഓർമ്മിക്കണം, പരസ്പരം സഹോദരീ-സഹോദരൻമാരാണെന്ന് മനസ്സിലാക്കണം. വികാരീ ദൃഷ്ടി പാടില്ല. കലിയുഗത്തിൽ കുമാരീ-കുമാരന്മാർ വലിയവരായാൽ വികാരീ ദൃഷ്ടിയുണ്ടാകുന്നു പിന്നീട് പെരുമാറ്റവും അങ്ങിനെയുളളതായിത്തീരുന്നു.വികാരീചേഷ്ടകളുണ്ടാകുന്നു.വികാരീകർമ്മം രാവണരാജ്യത്തിലാണുണ്ടാകുന്നത്. സത്യയുഗത്തിൽ വികാരീചേഷ്ടകളുണ്ടാകില്ല. വികാരി എന്നവാക്കു തന്നെയുണ്ടാകില്ല. ഇവിടെയാണെങ്കിൽ ധാരാളം വികർമ്മങ്ങൾ ഉണ്ടാകുന്നു. അതിനാണ് കോടതിയെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. സത്യയുഗത്തിൽ കോടതിയുണ്ടാകില്ല. അത്ഭുതമല്ലേ. ജയിലില്ല, പോലീസില്ല, കളളന്മാരില്ല. ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തന്നെ ദുഖത്തിന്റെ കാര്യങ്ങളാണ്, അതുകൊണ്ടാണ് കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നത്, ഇത് സുഖദുഃഖത്തിന്റെയും ജയപരാജയത്തിന്റെയും കളിയാണ്. ഇതിനെക്കുറിച്ചും നിങ്ങൾക്കു മാത്രമേ അറിയൂ. ഇങ്ങനെ പറയാറുണ്ട് മായയോട് തോൽവി, മായയുടെ മേൽ അരക്കൽപത്തേക്ക് വിജയം പ്രാപ്തമാക്കുന്നതും ബാബ വന്നിട്ടാണ്. പിന്നീടുളള അരക്കൽപം തോൽക്കേണ്ടതായി വരുന്നു. ഇതൊന്നും പുതിയ കാര്യങ്ങളല്ല. ഇത് സാധാരണ ചില്ലി ക്കാശിന്റെ കളിയാണ്, പിന്നീട് നിങ്ങൾ എന്നെ ഓർമ്മിച്ച് അരക്കൽപത്തേക്ക് തന്റെ രാജ്യ ഭാഗ്യം നേടുന്നു. രാവണ രാജ്യത്തിൽ നിങ്ങൾ എന്നെ മറക്കുന്നു. രാവണൻ ശത്രുവാണ്, രാവണന്റെ കോലം ഓരോ വർഷവും ഭാരതവാസികൾ തന്നെയാണ് കത്തിക്കുന്നത്. ഏതൊരു ദേശത്തിലാണോ ധാരാളം ഭാരതവാസികളുളളത്, അവിടെയും കത്തിക്കുന്നുണ്ടാകും. ഇത് ഭാരതവാസികളുടെ ധാർമ്മിക ഉത്സവമെന്നാണ് പറയുന്നത്. അതുകൊണ്ട് കുട്ടികൾ മനസ്സിലാക്കിക്കൊടുക്കണം, ദസറ ആഘോഷിക്കുന്നുണ്ടെങ്കിലും അത് പരിധിക്കുളളിലുളള കാര്യമാണ്. മുഴുവൻ വിശ്വത്തിലും ഇപ്പോൾ രാവണരാജ്യമാണ്. കേവലം ലങ്കയല്ല. വിശ്വം വളരെ വലുതല്ലേ. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്, ഈ മുഴുവൻ സൃഷ്ടിയും സാഗരത്തിലാണ് നിൽക്കുന്നത്. താഴെ ഒരു കാള അല്ലെങ്കിൽ പശുവുണ്ട്, അതിന്റെ കൊമ്പിന്മേലാണ് സൃഷ്ടി നിൽക്കുന്നതെന്ന് മനുഷ്യർ പറയാറുണ്ട്. പിന്നീടത് എപ്പോഴാണോ ക്ഷീണിക്കുന്നത്, അപ്പോൾ ഭൂമിയെ കൊമ്പിൽ നിന്നും മാറ്റുന്നു എന്നെല്ലാം പറയുന്നു. പക്ഷേ ഇങ്ങനെയുളള കാര്യങ്ങളൊന്നും തന്നെയില്ല. ബാബ മനസ്സിലാക്കിത്തരുന്നു,ഈ ലോകത്തിന് ചുറ്റും സാഗരമാണ് ഉള്ളത്. നാലുവശത്തും വെളളം മാത്രമേയുളളൂ. ഇപ്പോൾ മുഴുവൻ ലോകവും രാവണരാജ്യമാണ്. പിന്നീട് രാമരാജ്യം അഥവാ ഈശ്വരീയ രാജ്യം സ്ഥാപിക്കാൻ വേണ്ടി ബാബക്ക് വരേണ്ടതായുണ്ട്. കേവലം ഈശ്വരൻ എന്നു പറയുന്നതിലൂടെ തന്നെ എല്ലാവരും പറയുന്നത്, ഭഗവാൻ സർവ്വശക്തനാണെന്നാണ്, ഭഗവാന് സർവ്വതും ചെയ്യാൻ സാധിക്കുമെന്നാണ്. ഇതെല്ലാം വ്യർത്ഥമായ മഹിമയാണ്. ഇതിലൂടെയൊന്നും ഈശ്വരനോടുളള സ്നേഹം ഉണ്ടാകില്ല. ഇവിടെ ഈശ്വരനെയാണ് അച്ഛൻ എന്ന് പറയുന്നത്. അച്ഛൻ എന്ന് പറയുന്നതിലൂടെ സമ്പത്ത് ലഭിക്കുന്നതിന്റെ കാര്യമുണ്ട്. ശിവബാബ പറയുന്നു, എപ്പോഴും ബാബാ-ബാബാ എന്നു പറയണം. ഈശ്വരൻ അഥവാ പ്രഭു എന്ന വാക്ക് മറന്നു പോകണം. ബാബ പറയുന്നു, എന്നെ മാത്രം ഓർമ്മിക്കണം. ചിത്രപ്രദർശിനി പറഞ്ഞുകൊടുക്കുമ്പോഴും ഇടക്കിടെ ശിവബാബയുടെ പരിചയം നൽകണം. ശിവബാബ ഒരാളാണ് ഏറ്റവും ഉയർന്നതിലും ഉയർന്നത്. ബാബയെ ഗോഡ്ഫാദർ എന്നു പറയുന്നു. മുസ്ലീമുകൾ അളളാഹു എന്നു പറയുന്നു. അതിരാവിലെ എഴുന്നേറ്റ് 10 നിമിഷം ഖുറാൻ വായിച്ച് അതിന്റെ അർത്ഥം പറയുന്നു അളളാഹു പറഞ്ഞിട്ടുണ്ട്, ആർക്കും ദുഃഖം നൽകരുതെന്ന്, ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല.... അല്ലാതെ ഇതെല്ലാം ബാബയാണ് പറഞ്ഞതെന്ന് മനസ്സിലാക്കുന്നില്ല. ഏറ്റവും മധുരമായത് ബാബ എന്ന വാക്കാണ്. ശിവബാബ,ശിവബാബ എന്ന് വായിൽ നിന്നും വരണം. മനുഷ്യർക്കല്ലേ വായുണ്ടാകൂ. ഒരിക്കലും പശുവിന്റെ വായിലൂടെ പറയാൻ സാധിക്കില്ലല്ലോ. നിങ്ങൾ ശിവശക്തികളാണ്. നിങ്ങളുടെ മുഖകമലത്തിലൂടെയാണ് ജ്ഞാനാമൃതം വരേണ്ടത്. നിങ്ങളുടെ പേരിന്റെ പ്രശസ്തിയാണ് പിന്നീട് ഗോമുഖത്തെക്കുറിച്ചും പറഞ്ഞത്. ഗംഗയെക്കുറിച്ച് ഒരിക്കലും ഇങ്ങനെ പറയില്ല. മുഖകമലത്തിലൂടെ അമൃത് വീഴുന്നത് ഇപ്പോഴാണ്. ജ്ഞാനാമൃതം കുടിക്കുന്നവർക്ക് വിഷം കുടിക്കാൻ സാധിക്കില്ല. അമൃതം കുടിക്കുന്നതിലൂടെ നിങ്ങൾ ദേവതയായി മാറുന്നു. ഇപ്പോൾ അസുരന്മാരെ ദേവതയാക്കാൻ ഞാൻ വരുന്നു. നിങ്ങളിപ്പോൾ ദൈവീക സമ്പ്രദായത്തിലുളളവരാകാൻ പോകുന്നവരാണ്. സംഗമയുഗം എപ്പോൾ എങ്ങനെയുണ്ടാകുന്നു എന്നു പോലും ആർക്കും അറിയില്ല. നമ്മൾ ബ്രഹ്മാകുമാർ-കുമാരിമാർ പുരുഷോത്തമ സംഗമയുഗികളാണെന്ന് നിങ്ങൾക്കറിയാം. ബാക്കിയുളളവരെല്ലാവരും കലിയുഗികളാണ്. നിങ്ങൾ വളരെ കുറച്ചുപേരേയുള്ളൂ. നിങ്ങൾക്ക് വൃക്ഷത്തെക്കുറിച്ചുളള ജ്ഞാനമുണ്ട്. പിന്നീട് അഭിവൃദ്ധി പ്രാപിക്കുകയാണ്. എത്ര ഗവേഷണങ്ങളാണ് ഉണ്ടാകുന്നത്, ജനന നിരക്ക് എങ്ങനെ കുറക്കണം? പക്ഷേ മനുഷ്യൻ ആഗ്രഹിക്കുന്നതൊന്ന്, ഈശ്വരൻ മറ്റൊന്നും. എല്ലാവരുടെയും മരണം ഉണ്ടാവുക തന്നെ വേണം. ഇനി വിളവെടുപ്പ് ധാരാളമുണ്ടാകും, മഴ വരികയാണെങ്കിൽ എത്രയാണ് ബുദ്ധിമുട്ടുണ്ടാവുക. പ്രകൃതിക്ഷോഭത്തെക്കുറിച്ചും ആർക്കും മനസ്സിലാവില്ല. ആർക്കും യഥാർത്ഥ ആശ്രയമുണ്ടാകില്ല. വിളവെടുപ്പ് സമയത്ത് മഞ്ഞിന്റെ ഉൽക്കകൾ വീണു കഴിഞ്ഞാൽ എത്ര നഷ്ടമുണ്ടാകും. മഴ പെയ്യാതിരുന്നാലും ബുദ്ധിമുട്ടാണ്. ഇതിനെയാണ് പ്രകൃതിക്ഷോഭമെന്നു പറയുന്നത്. പ്രകൃതിക്ഷോഭങ്ങൾ ധാരാളമുണ്ടാകും ഇതിൽ നിന്നും രക്ഷപ്പെടുന്നതിനായി ധൈര്യശാലിയായി മാറണം. പലർക്കും ഓപ്പറേഷൻ (ശസ്ത്രക്രിയ) നേരിട്ട് കാണാനുളള ശക്തിയുണ്ടാകില്ല. കണ്ടാൽ ഉടൻ തന്നെ അബോധാവസ്ഥയിലാകുന്നു. ഇപ്പോൾ ഈ മോശമായ സൃഷ്ടിയുടെ ഓപ്പറേഷനാണുണ്ടാകുന്നത്. ബാബ പറയുന്നു ഞാൻ വന്ന് എല്ലാവരുടെയും ഓപ്പറേഷൻ ചെയ്യുന്നു. മുഴുവൻ സൃഷ്ടിയും രോഗിയാണ്. ബാബയുടെ പേരാണ് അവിനാശി സർജൻ. ബാബ മുഴുവൻ വിശ്വത്തിന്റെയും ഓപ്പറേഷനാണ് ചെയ്യുന്നത്. പിന്നീട് മുഴുവൻ വിശ്വത്തിലും ഒരിക്കലും ദുഃഖമുണ്ടാകില്ല. എത്ര വലിയ സർജനാണ്. ആത്മാക്കളുടെയും ഓപ്പറേഷൻ ചെയ്യുന്നു, പരിധിയില്ലാത്ത സൃഷ്ടിയുടെയും ഓപ്പറേഷൻ ചെയ്യുന്നു. സത്യയുഗത്തിൽ മനുഷ്യർ മാത്രമല്ല, മൃഗങ്ങൾക്കു പോലും രോഗമുണ്ടാകില്ല. എന്റെയും കുട്ടികളുടെയും പാർട്ട് എന്താണെന്നുളളത് ബാബ മനസ്സിലാക്കിത്തരുന്നു. ഇതിനെയാണ് രചനയുടെ ആദി- മദ്ധ്യ- അന്ത്യത്തിന്റെ ജ്ഞാനമെന്ന് പറയുന്നത്, അതാണ് നിങ്ങളിപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്. ഈ സന്തോഷം കുട്ടികൾക്ക് ആദ്യമാദ്യം ഉണ്ടായിരിക്കണം.
ഇന്ന് സത്ഗുരുവാറാണ്(വ്യാഴാഴ്ച). എപ്പോഴും സത്യം മാത്രമേ പറയാവൂ. വ്യാപാരത്തിലും പറയാറുണ്ട് - എപ്പോഴും സത്യം മാത്രമേ പറയാവൂ. വഞ്ചിക്കരുതെന്നും പറയും. എന്നാലും പലരും ലോഭത്തിലേക്ക് വന്ന് കൂടുതൽ വില പറഞ്ഞ് വിൽക്കുന്നവരുണ്ടാകും. സത്യം ഒരിക്കലും ആരും പറയുന്നില്ല. അസത്യം മാത്രം പറയുന്നതുകൊണ്ടാണ് സത്യമായ ഈശ്വരനെ എല്ലാവരും ഓർമ്മിക്കുന്നത്. സത്യത്തിന്റെ കൂടെ നിൽക്കണമെന്നും പറയാറുണ്ട്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി സത്യമായ ബാബ മാത്രമേ നമ്മൾ ആത്മാക്കളുടെ കൂടെ വരൂ. ഇപ്പോൾ നിങ്ങൾ ആത്മാക്കളുടെ കൂട്ടുകെട്ട് സത്യമായ ബാബയോടൊപ്പമാണ്. അപ്പോൾ നിങ്ങൾ മാത്രമേ ബാബയുടെ കൂടെപ്പോകൂ. നിങ്ങൾ കുട്ടികൾക്കറിയാം ശിവബാബ വന്നിരിക്കുകയാണ്, ബാബയെയാണ് (ട്രൂത്ത്)സത്യം എന്നു പറയുന്നത്. ബാബ ഒരേയൊരു തവണ നമ്മൾ ആത്മാക്കളെ പവിത്രമാക്കി കൂടെക്കൊണ്ടുപോകുന്നു. സത്യയുഗത്തിൽ ഒരിക്കലും രാമനാമ സംഗം അഥവാ സത്യനാമ സംഗം... എന്നു പറയില്ല. ഈ സമയത്താണ് ബാബ വന്ന് കുട്ടികളെ കണ്ണുകളിലിരുത്തി കൂടെക്കൊണ്ടുപോകുന്നത്. സ്ഥൂല നേത്രത്തിന്റെ കാര്യമല്ല, മൂന്നാമത്തെ നേത്രം. നിങ്ങൾക്കറിയാം ഈ സമയത്താണ് ബാബ വന്ന് കൂടെക്കൊണ്ടു പോകുന്നത്. ശങ്കരന്റെ വിവാഹഘോഷയാത്രയല്ല, ശിവബാബയുടെയും കുട്ടികളുടെയുമാണ് വിവാഹഘോഷയാത്ര. ബാബ പതിമാരുടെയും പതിയാണ്. നിങ്ങളെല്ലാവരും വധുക്കളാണ്. നിങ്ങളെല്ലാവരും പ്രിയതമകളാണ്, ഞാനാണ് പ്രിയതമൻ. പ്രിയതമൻ ഒരാളല്ലേ ഉണ്ടാവുക. നിങ്ങൾ അരക്കൽപമായുളള എന്റെ പ്രിയതമകളാണ്. ഇപ്പോൾ ഞാൻ വന്നിരിക്കുകയാണ്, നിങ്ങൾ ഭക്തരാണ്. ഭക്തർക്ക് രക്ഷ നൽകുന്നത് ഭഗവാനാണ്. ആത്മാവ് ശരീരത്തോടൊപ്പമാണ് ഭക്തി ചെയ്യുന്നത്. സത്യ-ത്രേതായുഗത്തിൽ ഭക്തിയുണ്ടാകുന്നില്ല. ഭക്തിയുടെ ഫലമാണ് നിങ്ങൾക്കിപ്പോൾ നൽകുന്നത്, ഇതിന്റെ പ്രാപ്തി നിങ്ങൾ സത്യയുഗത്തിൽ അനുഭവിക്കുന്നു. ബാബ നിങ്ങളെ കൂടെകൊണ്ടുപോകുന്ന പ്രിയതമനാണ്. പിന്നീട് നിങ്ങൾ തന്റെ പുരുഷാർത്ഥമനുസരിച്ച് പോയി രാജ്യഭാഗ്യം നേടുന്നു. ഇതൊന്നും എവിടെയും എഴുതപ്പെട്ടിട്ടില്ല. ശങ്കരൻ പാർവ്വതിക്ക് അമരകഥ കേൾപ്പിച്ചു എന്ന് പറയാറുണ്ട്. വാസ്തവത്തിൽ നിങ്ങളെല്ലാവരും പാർവ്വതിമാരാണ്. കഥകേൾപ്പിക്കുന്ന അമരനാഥൻ ഞാനാണ്. ഒരേയൊരു ബാബയെ മാത്രമേ അമരനാഥനെന്നു പറയൂ. ഉയർന്നതിലും ഉയർന്നത് ബാബയാണ്, ബാബക്ക് സ്വന്തം ശരീരമില്ല. അമരനാഥനായ ഞാൻ നിങ്ങൾ കുട്ടികൾക്ക് അമരകഥ കേൾപ്പിച്ചു തരുന്നു. പിന്നെ ശങ്കരൻ-പാർവ്വതി ഇവിടേക്ക് എവിടെ നിന്നു വരാനാണ്. അവർ സൂക്ഷ്മ വതനത്തിലല്ലേ. സൂക്ഷ്മവതനം സൂര്യ-ചന്ദ്രൻമാരുടെപോലും പ്രകാശം എത്തിച്ചേരാത്ത സ്ഥലമാണ്.
സത്യമായ ബാബ ഇപ്പോൾ നിങ്ങൾക്ക് സത്യമായ കഥ കേൾപ്പിക്കുന്നു. ബാബക്കല്ലാതെ മറ്റാർക്കും തന്നെ സത്യമായ കഥ കേൾപ്പിക്കാൻ സാധിക്കില്ല. വിനാശമുണ്ടാകാൻ സമയമെടുക്കുമെന്ന് അറിയാമല്ലോ. എത്ര വലിയ ലോകമാണ്. എത്രയധികം കെട്ടിടങ്ങളാണ് താഴേക്ക് വീണ് നശിക്കുന്നത്. ഭൂകമ്പമുണ്ടാകുന്നതിലൂടെ ധാരാളം നഷ്ടങ്ങൾ സംഭവിക്കുന്നു. എത്രപേരാണ് മരണമടയുന്നത്. ബാക്കി നിങ്ങൾ ബ്രാഹ്മണരുടെ വൃക്ഷം വളരെ ചെറുതാണ്. ഡൽഹി സ്വർഗ്ഗമായി മാറും. ഈയൊരു സ്വർഗ്ഗത്തിലാണ് ലക്ഷ്മീ-നാരായണന്മാരുടെ രാജ്യമുണ്ടാവുക. എത്ര വലിയ-വലിയ കൊട്ടാരങ്ങളാണ് ഉണ്ടാക്കുക. പരിധിയില്ലാത്ത ഭാഗ്യമാണ് ലഭിക്കുന്നത്. നിങ്ങൾക്ക് യാതൊരു ചിലവും ചെയ്യേണ്ടതായില്ല. ബാബ പറയുന്നു ബ്രഹ്മാബാബ ജീവിച്ചിരുന്ന സമയത്തു തന്നെ ധാന്യങ്ങൾക്ക് വളരെ വില കുറവായിരുന്നു. അപ്പോൾ സത്യയുഗത്തിൽ എത്ര വിലക്കുറവായിരിക്കും. സത്യയുഗത്തിലെ ഓരോരോ വീട്ടിലും ഡൽഹിയുടെ വിസ്തൃതിക്കനുസരിച്ചുളള സ്ഥലങ്ങളുണ്ടാകും. മധുരമായ നദിക്കരയിലായിരിക്കും നിങ്ങളുടെ രാജധാനി. അവിടെ ലഭിക്കാത്ത ഒരു വസ്തുവുമുണ്ടാകില്ല! ..അന്നം സദാ ലഭിച്ചുകൊണ്ടിരിക്കും. അവിടെയുളള ഫല-പുഷ്പങ്ങളെല്ലാം വലിയ-വലിയതായിരിക്കും. നിങ്ങൾക്ക് ചിലപ്പോൾ ഇതൊക്കെ സാക്ഷാത്കാരം ലഭിക്കുന്നു. സൂക്ഷ്മവതനത്തിൽ തോട്ടക്കാരനെ കണ്ടു എന്നൊക്കെ പറയാറുണ്ട്. പക്ഷേ തോട്ടക്കാരൻ തീർച്ചയായും വൈകുണ്ഡത്തിലോ അഥവാ നദീ തീരത്തോ മാത്രമല്ലേയുണ്ടാകൂ. അവിടെ വളരെ കുറച്ച് മനുഷ്യരേ ഉണ്ടാവുകയുള്ളൂ. ഇവിടെ കോടിക്കണക്കിന് ആളുകളാണ്, അവിടെ വെറും 9 ലക്ഷം അതും അവിടെ സർവ്വതും നിങ്ങളുടെ കൈകളിലായിരിക്കും. ബാബ ഇപ്പോൾ നമുക്കു നൽകുന്ന രാജധാനി ആർക്കും തട്ടിയെടുക്കാൻ സാധിക്കില്ല. നിങ്ങൾ ഭൂമിയുടെയും ആകാശത്തിന്റെയുമെല്ലാം അധികാരികളാണ്. ഗീതവും കുട്ടികൾ കേട്ടു. ഇങ്ങനെയുളള 6-8 ഗീതങ്ങളുണ്ടാകണം. ഇത് കേൾക്കുന്നതിലൂടെത്തന്നെ നിങ്ങൾക്ക് അതിരില്ലാത്ത സന്തോഷമുണ്ടാകും. നിങ്ങളുടെ അവസ്ഥ മോശമാണങ്കിൽ ഇങ്ങനെയുളള പാട്ട് കേൾക്കൂ. ഇത് സന്തോഷത്തിന്റെ ഗീതമാണ്. നിങ്ങൾക്ക് ഇതിന്റെ അർത്ഥത്തെക്കുറിച്ചും അറിയാമല്ലോ. അവനവനെ ഹർഷിതമുഖരാക്കുന്നതിനായി ബാബ ഒരുപാട് യുക്തികളും നൽകുന്നുണ്ട്. ചിലർ ബാബക്ക് എഴുതാറുണ്ട്, ബാബാ, അത്ര സന്തോഷമുണ്ടാകുന്നില്ല. മായയുടെ കൊടുങ്കാറ്റ് വരുന്നു. മായയുടെ കൊടുങ്കാറ്റ് വന്നാൽ നിങ്ങൾ അപ്പോൾ തന്നെ ഗീതം കേൾക്കൂ. സന്തോഷത്തിനായി വലിയ-വലിയ ക്ഷേത്രങ്ങളിൽ പോലും പ്രവേശന കവാടത്തിൽ തന്നെ ഗീതങ്ങൾ മുഴക്കാറുണ്ട്. ബോംബെയിൽ മാധവബാഗിലുളള ലക്ഷ്മി-നാരായണന്റെ ക്ഷേത്രത്തിലെ മുഖ്യ കവാടത്തിൽ തന്നെ ഇതുപോലെ ഗീതം കേൾപ്പിക്കാറുണ്ട്. ഈ ചലച്ചിത്ര ഗാനങ്ങളെല്ലാം എന്തിനാണ് കേൾക്കുന്നതെന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഇത് ഉണ്ടാക്കിയവർക്ക് ഡ്രാമ അനുസരിച്ച് ഇത് നമുക്ക് ഉപയോഗത്തിലേക്ക് വരുന്ന വസ്തുവാകുമെന്ന് അറിയില്ലല്ലോ. നിങ്ങൾ കുട്ടികൾക്കേ ഇതിന്റെ അർത്ഥത്തെക്കുറിച്ച് അറിയൂ. നിങ്ങൾക്ക് ഇത് കേൾക്കുമ്പോൾത്തന്നെ സന്തോഷമുണ്ടാകുന്നു. പക്ഷേ കുട്ടികൾ മറന്നു പോകുന്നു. വീട്ടിൽ ആർക്കെങ്കിലും വിഷമമുണ്ടെങ്കിൽ ഇങ്ങനെയുളള ഗീതം കേൾക്കുന്നതിലൂടെ സന്തോഷമുണ്ടാകുന്നു. ഈ ഗീതങ്ങൾ വളരെ വിലപ്പെട്ട ഒന്നാണ്. ആരുടെയെങ്കിലും വീട്ടിൽ പ്രശ്നങ്ങളാണെങ്കിൽ പറയൂ- ഭഗവാനുവാചാ കാമം മഹാശത്രുവാണ്. ഇതിനുമേൽ വിജയം പ്രാപിക്കുകയാണെങ്കിൽ നിങ്ങൾ വിശ്വത്തിന്റെ അധികാരിയായി മാറും. പിന്നീട് പുഷ്പങ്ങളുടെ മഴയും ജയജയാരവവും ഉണ്ടാകും. സ്വർണ്ണ പുഷ്പങ്ങളുടെ മഴ പെയ്യും. നിങ്ങളിപ്പോൾ മുളളിൽ നിന്നും സ്വർണ്ണ പുഷ്പങ്ങളായാണ് മാറുന്നത്. പിന്നീട് നിങ്ങളുടെ അവതരണമുണ്ടാകും. പുഷ്പങ്ങളുടെ മഴയുണ്ടാകുന്നില്ല, പക്ഷേ നിങ്ങൾ പുഷ്പങ്ങളായി താഴേക്ക് വരുകയാണ്. പക്ഷേ മനുഷ്യർ സത്യയുഗത്തിൽ സ്വർണ്ണമഴ പെയ്യും എന്നെല്ലാമാണ് മനസ്സിലാക്കുന്നത്. ഒരു രാജകുമാരൻ വിദേശത്ത് പോയപ്പോൾ അവരെ വരവേൽക്കാനായി സ്വർണ്ണ പുഷ്പം ഉണ്ടാക്കിച്ചിരുന്നു. അത് എല്ലാവരുടെ മേലും വർഷിച്ചിരുന്നു. സന്തോഷത്തോടെ വളരെയധികം സത്കരിച്ചു. സത്യം-സത്യമായ സ്വർണ്ണത്തിന്റെ പുഷ്പങ്ങളായിരുന്നു ഉണ്ടാക്കി വെച്ചിരുന്നത്. ബാബക്ക് അവരുടെ പദവിയെക്കുറിച്ചും നല്ല രീതിയിൽ അറിയാമായിരുന്നു. വാസ്തവത്തിൽ നിങ്ങളാണ് പുഷ്പങ്ങളായി വരുന്നത്. നിങ്ങളാകുന്ന സുവർണ്ണ പുഷ്പങ്ങളാണ് മുകളിൽ നിന്നും താഴേക്കു വരുന്നത്. നിങ്ങൾ കുട്ടികൾക്ക് വിശ്വത്തിന്റെ ചക്രവർത്തി പദവിയുടെ എത്ര വലിയ ലോട്ടറിയാണ് ലഭിക്കുന്നത്. എങ്ങനെയാണോ ലൗകിക പിതാവ് കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും കൊണ്ടു വരുമ്പോൾ , ഇത് നിങ്ങൾക്ക് വേണ്ടി കൊണ്ടു വന്നതാണെന്ന് പറയാറില്ലേ. അപ്പോൾ കുട്ടികൾക്ക് വളരെ സന്തോഷമുണ്ടാകാറില്ലേ. നിങ്ങൾക്ക് വേണ്ടി ഞാൻ സ്വർഗ്ഗം കൊണ്ടു വന്നിരിക്കുകയാണ് എന്ന് ബാബയും പറയുന്നു. നിങ്ങൾ അവിടെ രാജ്യം ഭരിക്കുന്നുവെങ്കിൽ എത്ര സന്തോഷമുണ്ടായിരിക്കണം. ചിലർക്ക് ബാബ ഏതെങ്കിലും ചെറിയ സമ്മാനം നൽകുകയാണെങ്കിൽ പറയുന്നു, ബാബാ അങ്ങ് ഞങ്ങൾക്ക് വിശ്വത്തിന്റെ ചക്രവർത്തി പദം നൽകുന്നതിന്റെ മുന്നിൽ ഇത് ഒന്നുമല്ല! അങ്ങിനെയല്ല, ശിവബാബയുടെ ഓർമ്മചിഹ്നം കൂടെയുണ്ടെങ്കിൽ ശിവബാബയുടെ സ്മൃതിയുണ്ടാകുന്നു, നിങ്ങൾക്ക് കോടികൾ ലഭിക്കുന്നു. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികൾക്ക് മാതാവുംപിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സത്യത്തിന്റെ കൂടെ തിരികെ പോകണം അതിനാൽ സദാ സത്യമായിരിക്കണം. ഒരിക്കലും അസത്യം പറയരുത്.
2. നമ്മൾ ബ്രഹ്മാബാബയുടെ സന്താനങ്ങൾ പരസ്പരം സഹോദരി-സഹോദരന്മാരാണ്, അതുകൊണ്ട് ഒരിക്കലും വികാരി ചേഷ്ടകൾ പാടില്ല. ഭായി-ഭായി അഥവാ ഭായി-ബഹൻ എന്നൊരു സംബന്ധമല്ലാതെ മറ്റൊരു സംബന്ധത്തിന്റെയും ഭാരം പാടില്ല.
| വരദാനം :- |
ഓർമ്മയുടെ ബലത്തിലൂടെ തന്റെയും മറ്റുള്ളവരുടേയും ശ്രേഷ്ഠ പുരുഷാർത്ഥത്തിന്റെ ഗതി വിധികളെ അറിയുന്ന മാസ്റ്റർ ത്രികാലദർശിയായി ഭവിക്കട്ടെ. എങ്ങിനെയാണോ ശാസ്ത്രജ്ഞർക്ക് ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് പോകുന്നവരുടെ ഓരോരോ കാര്യങ്ങളും കാണാനാകുന്നത് അതുപോലെ താങ്കൾ മാസ്റ്റർ ത്രികാലദർശി കുട്ടികൾക്കും സൈലൻസ് അഥവാ ഓർമ്മയുടെ ബലത്തിലൂടെ തന്റെയും മറ്റുള്ളവരുടേയും ശ്രേഷ്ഠ പുരുഷാർത്ഥം അഥവാ അവസ്ഥ അങ്ങിനെയാണെന്ന് മനസ്സിലാക്കാൻ കഴിയും. ദിവ്യബുദ്ധിയായി മാറുന്നതിലൂടെയും ഓർമ്മയിൽ ശുദ്ധസങ്കൽപങ്ങളിൽ സ്ഥിതിചെയ്യുന്നതിലൂടെയും ത്രികാലദർശിയായി ഭവിക്കട്ടെ എന്ന വരദാനം പ്രാപ്തമാകുന്നു മാത്രമല്ല പുതിയ പുതിയ പ്ലാനുകളെ പ്രാക്ടിക്കലായി നടപ്പിലാക്കാൻ കഴിയുകയും ചെയ്യുന്നു. |
| സ്ലോഗന് :- | സർവ്വരുടേയും സഹയോഗിയായി മാറുകയാണെങ്കിൽ സ്വതവേ സ്നേഹം ലഭിച്ചുകൊണ്ടിരിക്കും |
അവ്യക്തസൂചന- സ്വയത്തിനും സർവ്വർക്കും വേണ്ടി മനസ്സുകൊണ്ട് യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.
എനിക്ക് സേവനത്തിനുള്ള ചാൻസ് ലഭിക്കുന്നില്ല എന്ന് ആർക്കും പറയാനാകില്ല.വാചാസേവനം ചെയ്യാനാകുന്നില്ലെങ്കിൽ മനസ്സുകൊണ്ട് വായുമണ്ഢലത്തിലൂടെ സുഖത്തിന്റെ വൃത്തിയും സുഖമയസ്ഥിതിയും വ്യാപിപ്പിക്കുന്നതിന്റെ സേവനം ചെയ്യൂ,അസുഖങ്ങളുണ്ടെങ്കിലും വീട്ടിലിരുന്ന് സഹയോഗിയാകൂ.മനസ്സാസേവനത്തിലൂടെ ശുദ്ധസങ്കൽപങ്ങളുടെ സ്റ്റോക്ക് വർദ്ധിപ്പിക്കൂ,ശുഭഭാവനകളാൽ സമ്പന്നമാകൂ.