മലയാളം മുരളി · Brahma Kumaris

ഇന്നത്തെ മുരളി · 2025, ഒക്‌ടോബർ 3

ഓം ശാന്തി · BapDada · 2025, ഒക്‌ടോബർ 3

ഇന്നത്തെ മുരളി — എല്ലാ ദിവസവും പുതിയത്.

18
മുരളി2025, ഒക്‌ടോബർ 3 · മലയാളം
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

03-10-2025
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
മധുബന്
മധുരമായകുട്ടികളേ- നിങ്ങൾസത്യംസത്യമായഈയാമ്പാറ്റകളാണ്. നിങ്ങൾഇപ്പോൾഅണയാത്തദീപമായബാബയിൽസമർപ്പണമായിരിക്കുകയാണ്ഈസമർപ്പണഭാവത്തിന്റെഓർമ്മചിഹ്നമായാണ്ദീപാവലിആഘോഷിക്കുന്നത്.
ചോദ്യം :- ബാബ തന്റെ കുട്ടികൾക്ക് ഏതൊരു വാർത്തയാണ് കേൾപ്പിക്കുന്നത്?
ഉത്തരം :- ബാബ കേൾപ്പിക്കുകയാണ് - നിങ്ങൾ ആത്മാക്കൾ നിർവ്വാണധാമത്തിൽ നിന്നും എങ്ങിനെയാണ് വരുന്നത്, ഞാൻ എങ്ങിനെയാണ് വരുന്നത്, ഞാൻ ആരാണ്, എന്താണ് ചെയ്യുന്നത്, എങ്ങിനെ രാമരാജ്യം സ്ഥാപിക്കുന്നു, എങ്ങനെ നിങ്ങൾ കുട്ടികൾക്ക് രാവണനു മേൽ വിജയം കൈവരിക്കാം. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ഈ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാം. നിങ്ങളുടെ ജ്യോതി തെളിഞ്ഞിരിക്കുകയാണ്.
ഗീതം :- അങ്ങ് തന്നെയാണ് മാതാവും പിതാവും. . .

ഓം ശാന്തി. മധുരമധുരമായ ആത്മീയകുട്ടികൾ ഗീതം കേട്ടു. ആത്മാക്കൾ ഈ കർമ്മേന്ദ്രിയങ്ങളിലൂടെയാണ് ഗീതം കേട്ടത്. ഗീതത്തിലുള്ള ആദ്യഭാഗം ശരിയാണ്. അവസാനം ഭക്തിയിലെ വാക്കുകളായി. അങ്ങയുടെ ചരണങ്ങളിലെ പൊടിയാണ്. കുട്ടികൾക്കെങ്ങനെ അച്ഛന്റെ കാലിലെ പൊടിയായി മാറാൻ സാധിക്കും. ബാബ കുട്ടികൾക്ക് ശരിയായ വാക്ക് മനസ്സിലാക്കിത്തരുന്നു. എവിടെ നിന്നാണോ കുട്ടികൾ വരുന്നത് അവിടെ നിന്നു തന്നെയാണ് ബാബയും വരുന്നത്, നിർവ്വാണധാമം. എല്ലാവരുടെയും വരവിന്റെ വാർത്തകളെക്കുറിച്ച് കേൾപ്പിച്ചു തന്നു. നിങ്ങളുടേതും കേൾപ്പിച്ചു, ഞാൻ വരുന്നതിനെക്കുറിച്ചും കേൾപ്പിച്ചു, വന്നിട്ടെന്താണ് ചെയ്യുന്നത് എന്നും കേൾപ്പിച്ചു. രാമരാജ്യം സ്ഥാപിക്കുന്നതിനു വേണ്ടി രാവണനു മേൽ വിജയം പ്രാപ്തമാക്കുന്നു. കുട്ടികൾക്കറിയാം- രാവണരാജ്യം ഈ ഭൂമിയിൽ തന്നെയാണ്. ഇപ്പോൾ നിങ്ങൾ വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ഭൂമിയും ആകാശവും സൂര്യനുമെല്ലാം നിങ്ങളുടെ കൈകളിലേക്കു വരികയാണ്. അപ്പോൾ മുഴുവൻ വിശ്വത്തിലും ഇപ്പോൾ രാവണരാജ്യമാണെന്ന് പറയാം. ഇനി മുഴുവൻ വിശ്വത്തിലും രാമരാജ്യം വരും. രാവണരാജ്യത്തിൽ എത്ര കോടിക്കണക്കിന് മനുഷ്യരാണ്. രാമരാജ്യത്തിൽ വളരെ കുറച്ചു പേരേയുള്ളൂ. പിന്നീട് പതുക്കെപ്പതുക്കെ വൃദ്ധി പ്രാപിക്കും. രാവണരാജ്യത്തിൽ വളരെയധികം അഭിവൃദ്ധി ഉണ്ടാകും കാരണം മനുഷ്യർ വികാരികളാകുന്നു. രാമരാജ്യത്തിൽ നിർവികാരികളാണ്. മനുഷ്യരുടെ തന്നെ കഥയാണിത്. രാമനും പരിധിയില്ലാത്ത അധികാരിയാണ്, രാവണനും പരിധിയില്ലാത്ത അധികാരിയാണ്. ഇപ്പോൾ എത്ര അനേകം ധർമ്മങ്ങളാണ്. ഇങ്ങനെ പറയാറുണ്ട് അനേക ധർമ്മങ്ങളുടെ വിനാശം. ബാബ വൃക്ഷത്തെക്കുറിച്ച് മനസ്സിലാക്കിത്തന്നിട്ടുണ്ട്.

ദസറ ആഘോഷിക്കുമ്പോൾ രാവണന്റെ കോലം കത്തിക്കാറുണ്ട്. ഇത് പരിധിയുള്ള കത്തിക്കലാണ്. നിങ്ങളുടേത് പരിധിയില്ലാത്ത കാര്യമാണ്. കേവലം ഭാരതവാസികളാണ് രാവണനെ കത്തിക്കുന്നത്. വിദേശത്തിലും എവിടെയെല്ലാം ഭാരതവാസികൾ കൂടുതലുണ്ടോ അവിടെയെല്ലാം കത്തിക്കും. ഇത് പരിധിയുള്ള ദസറയാണ്. ലങ്കയിൽ രാവണൻ രാജ്യം ഭരിച്ചു എന്ന് കാണിക്കുന്നുണ്ട്. രാമരാജ്യം ഇപ്പോൾ ഇല്ലല്ലോ. രാമരാജ്യം അർത്ഥം ഈശ്വരനാൽ സ്ഥാപിക്കപ്പെട്ടരാജ്യം. സത്യയുഗത്തെയാണ് രാമരാജ്യം എന്നു പറയുന്നത്. മാലയെ സ്മരിക്കാറുണ്ട്, രഘുപതി രാഘവ രാജാറാം എന്നു പറയാറുമുണ്ട് പക്ഷെ രാമരാജ്യത്തെ സ്മരിക്കുന്നില്ല. ആരാണോ മുഴുവൻ വിശ്വത്തിന്റെയും സേവനം ചെയ്യുന്നത് അവരുടെ മാലയാണ് സ്മരിക്കുന്നത്.

ഭാരതവാസികൾ ദസറക്കു ശേഷം പിന്നീട് ദീപാവലി ആഘോഷിക്കുന്നു. ദീപാവലി എന്തുകൊണ്ടാണ് ആഘോഷിക്കുന്നത്? കാരണം ദേവതകളുടെ പട്ടാഭിഷേകത്തിന്റെ സ്മരണയാണ്. പട്ടാഭിഷേക സമയത്ത് ധാരാളം ദീപങ്ങൾ തെളിയിക്കും. ഒന്ന് പട്ടാഭിഷേകത്തിന്റെ സ്മരണ,രണ്ട് അന്ന് ഓരോ വീട്ടിലും ദീപാവലിയായിരിക്കും. ഓരോ ആത്മജ്യോതിയും തെളിയും. ഇപ്പോൾ സർവ്വ ആത്മാക്കളുടേയും ജ്യോതി അണഞ്ഞിരിക്കുകയാണ്. കലിയുഗമായതുകൊണ്ട് എല്ലാവരും അന്ധകാരത്തിലാണ്. അന്ധകാരം അർത്ഥം ഭക്തിമാർഗ്ഗം. ഭക്തി ചെയ്ത് ചെയ്ത് തിളക്കം കുറഞ്ഞു. എന്നാൽ ഇന്നത്തെക്കാലത്തെ ദീപാവലി കൃത്രിമമാണ്. പട്ടാഭിഷേക സമയത്ത് പടക്കങ്ങൾ പൊട്ടിക്കുകയൊന്നും ചെയ്യില്ല. ദീപാവലിയിൽ ലക്ഷ്മിയെ ആഹ്വാനം ചെയ്യാറുണ്ട്, പൂജ ചെയ്യുന്നു. ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ ഉത്സവങ്ങളാണ്. ഏതെല്ലാം രാജാക്കന്മാരാണോ സിംഹാസനത്തിൽ ഇരിക്കുന്നത് അവരുടെയെല്ലാം പട്ടാഭിഷേക ദിവസം വളരെയധികം ആർഭാടത്തോടെ ആഘോഷിക്കുന്നു. ഇതെല്ലാം പരിധിയുള്ളതാണ്. ഇപ്പോൾ പരിധിയില്ലാത്ത വിനാശം, സത്യം സത്യമായ ദസറ ഉണ്ടാവാൻ പോവുകയാണ്. ബാബ വരുന്നതു തന്നെ എല്ലാവരുടെയും ജ്യോതി തെളിയിക്കാനാണ്. നമ്മുടെ ജ്യോതി ഏറ്റവും വലിയ ജ്യോതിയുമായി മിലനം ചെയ്യും എന്നാണ് മനുഷ്യർ മനസ്സിലാക്കുന്നത്. ബ്രഹ്മസമാജക്കാരുടെ ക്ഷേത്രത്തിൽ സദാ ജ്യോതി തെളിഞ്ഞിരിക്കും. എങ്ങനെയാണോ ഈയാമ്പാറ്റകൾ ജ്യോതിക്കു ചുറ്റും വട്ടമിട്ട് പറന്ന് പിന്നീട് സമർപ്പണമാകുന്നത് അതുപോലെ നമ്മൾ ആത്മാക്കളും വലിയ ജ്യോതിയിൽ ലയിക്കുമെന്ന് വിചാരിക്കുന്നു. ഒരു ഉദാഹരണം ഇതിനെ പ്രതി ഉണ്ടാക്കിയിരിക്കുകയാണ്. നിങ്ങൾ അരക്കൽപ്പത്തെ പ്രിയതമകളാണ്. നിങ്ങൾ വന്ന് ഒരേയൊരു പ്രിയതമനിൽ സമർപ്പണമായിരിക്കുകയാണ്, ഇതിൽ കത്തിയെരിയുന്നതിന്റെ കാര്യമില്ല. എങ്ങനെയാണോ ലോകത്തിലെ പ്രിയതമനും പ്രിയതമയും പരസ്പരം സ്നേഹത്തിലേക്ക് വരുന്നത് ഇവിടെ ഒരു പ്രിയതമനും മറ്റെല്ലാവരും പ്രിയതമകളുമാണ്. നിങ്ങൾ പ്രിയതമകൾ അരക്കൽപ്പമായി ബാബയാകുന്ന പ്രിയതമനെയാണ് ഓർമ്മിച്ചു വന്നത്. പ്രിയതമാ അങ്ങ് വരൂ.... എന്നാൽ അങ്ങയുടെ മേൽ ബലിയർപ്പണം ചെയ്യാം. അങ്ങയെയല്ലാതെ ഞങ്ങൾ മാറ്റാരെയും ഓർമ്മിക്കില്ല. ഇവിടെ നിങ്ങളുടേത് ഭൗതിക സ്നേഹമല്ല. ലോകത്തിലെ പ്രിയതമൻ പ്രിയതമയുടെ സ്നേഹം ഭൗതീകമാണ്. പരസ്പരം നോക്കിക്കൊണ്ടേയിരിക്കും. നോക്കിയിരിക്കുന്നതിലൂടെ തൃപ്തമായതു പോലെയാണ്. ഇവിടെ ഒരു പ്രിയതമനും ബാക്കിയെല്ലാവരും പ്രിയതമകളുമാണ്. എല്ലാവരും ബാബയെത്തന്നെയാണ് ഓർമ്മിക്കുന്നത്. ചിലർ പ്രകൃതിയെ അംഗീകരിക്കുന്നവരുമുണ്ട്. എന്നാലും ഓ ഗോഡ്, അല്ലയോ ഭഗവാനേ എന്ന് വായിൽനിന്നും വീഴും. എല്ലാവരും ഭഗവാനെത്തന്നെയാണ് വിളിക്കുന്നത്, നമ്മുടെ ദുഃഖത്തെ ദൂരീകരിക്കൂ. ഭക്തിമാർഗ്ഗത്തിൽ ഒരുപാട് പ്രിയതമനും പ്രിയതമകളും ഉണ്ട്. ഓരോരുത്തർക്കും ഓരോ ഇഷ്ടദേവീ-ദേവന്മാരാണ്. ഹനുമാനെ മാത്രം പ്രീതിപ്പെടുത്തുന്നവർ എത്ര പേരുണ്ടാവും? അവരവരുടെ ഇഷ്ടദേവന്റെ ചിത്രത്തെ എല്ലാവരും ഒരുമിച്ചു ചേർന്ന് പൂജിക്കാറുണ്ട്. പൂജിച്ച് ഇഷ്ടദേവനായ പ്രിയതമനെ കൊണ്ടുപോയി വെള്ളത്തിൽ ഒഴുക്കുകയും ചെയ്യുന്നു. അർത്ഥം ഒന്നും തന്നെ മനസ്സിലാക്കുന്നുമില്ല. ഇവിടെ അങ്ങനെയുള്ള കാര്യമില്ല. ഇവിടെ നിങ്ങളുടെ പ്രിയതമൻ സദാ പവിത്രമാണ് ഒരിക്കലും അപവിത്രമാകുന്നില്ല. ബാബയാകുന്ന വഴിയാത്രക്കാരൻ വന്ന് എല്ലാവരെയും സതോപ്രധാനമാക്കുന്നു. നിങ്ങളും വഴിയാത്രക്കാരല്ലേ ദൂരദേശത്തു നിന്നും ഇവിടേക്ക് പാർട്ട് അഭിനയിക്കാനായി വന്നിരിക്കുകയാണ്. നിങ്ങളും നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ചാണ് മനസ്സിലാക്കുന്നത്. ഇപ്പോൾ നിങ്ങൾ ത്രികാലദർശിയായി മാറി. രചയിതാവിനെക്കുറിച്ചും രചനയുടെ ആദിമധ്യാന്ത്യത്തെക്കുറിച്ചും അറിയുമെങ്കിൽ നിങ്ങളും ത്രികാലദർശി ബ്രഹ്മാകുമാർ-കുമാരിമാരായി മാറി. ജഗദ്ഗുരു എന്ന ടൈറ്റിൽ മറ്റുള്ള സന്യാസിമാർക്ക് ലഭിക്കുന്നതു പോലെ നിങ്ങൾക്കും ഈ ടൈറ്റിൽ ലഭിക്കുന്നു. നിങ്ങൾക്ക് ലഭിക്കുന്ന എറ്റവും നല്ല ടൈറ്റിലാണ് സ്വദർശനചക്രധാരി. നിങ്ങൾ ബ്രാഹ്മണർ തന്നെയാണോ സ്വദർശന ചക്രധാരികൾ അതോ ശിവബാബയും കൂടെയുണ്ടോ? (ശിവബാബയും ഉണ്ട്) കാരണം ആത്മാവ് ശരീരത്തോടൊപ്പമാണ് സ്വദർശനചക്രധാരി. ബാബയും ഈ ശരീരത്തിലേക്ക് വന്നാണ് മനസ്സിലാക്കിത്തരുന്നത്. ശിവബാബ സ്വദർശനചക്രധാരിയല്ലെങ്കിൽ നിങ്ങൾക്ക് എങ്ങനെ മനസ്സിലാക്കിത്തരും? ബാബ ഏറ്റവും ഉയർന്നതിലും ഉയർന്ന പരമാത്മാവാണ്. ദേഹത്തെ ഒരിക്കലും ഇങ്ങനെ പറയാൻ സാധിക്കില്ലല്ലോ. സുപ്രീം ആയ ബാബ വന്നാണ് നിങ്ങളേയും സുപ്രീം ആക്കുന്നത്. ആത്മാക്കൾക്കല്ലാതെ മറ്റാർക്കും സ്വദർശനചക്രധാരിയാവാൻ സധിക്കില്ല. എങ്ങനെയുള്ള ആത്മാക്കൾ? ആരാണോ ബ്രാഹ്മണ ധർമ്മത്തിലുള്ളവർ. ശൂദ്രധർമ്മത്തിലുണ്ടായിരുന്ന സമയത്ത് ഇതിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ ബാബയിലൂടെ നിങ്ങൾ എല്ലാം അറിഞ്ഞു കഴിഞ്ഞു. എത്ര നല്ല നല്ല കാര്യങ്ങളാണ്. നിങ്ങൾ മാത്രമാണ് കേൾക്കുന്നതും നിങ്ങൾക്കു തന്നെയാണ് സന്തോഷം ഉണ്ടാകുന്നതും. പുറമേയുള്ളവർ ഇത് കേട്ടാലും അവർക്ക് ആശ്ചര്യം തോന്നും. ഓഹോ ! ഇത് വളരെ ഉയർന്ന ജ്ഞാനമാണ്. അവരോട് പറയൂ നിങ്ങളും ഇതുപോലെ സ്വദർശന ചക്രധാരിയായി മാറുകയാണെങ്കിൽ ചക്രവർത്തീ രാജാവ് വിശ്വത്തിന്റെ അധികാരിയായി മാറും. പക്ഷെ ഇവിടെ നിന്നും പുറത്തേക്കു പോയാൽ കഴിഞ്ഞു. മായ അത്രയും ശക്തിശാലിയാണ്, ഇവിടുത്തേത് ഇവിടെത്തന്നെ വെച്ച് പോകും. എങ്ങനെയാണോ ഗർഭസ്ഥ ശിശു പ്രതിജ്ഞ ചെയ്ത് പിന്നീട് പുറത്തേക്കു വന്നു കഴിഞ്ഞാൽ എല്ലാം മറന്നു പോകുന്നത്. നിങ്ങൾ ചിത്രപ്രദർശിനിയിൽ മനസ്സിലാക്കിക്കൊടുക്കുമ്പോൾ വളരെ നല്ലത് നല്ലത് എന്നു പറയും. ജ്ഞാനം വളരെ നല്ലതാണ് ഞാൻ ഈ രീതിയിൽ പുരുഷാർത്ഥം ചെയ്യും, ഇങ്ങനെ ചെയ്യും...പക്ഷെ അവിടെ നിന്നും പുറത്തേക്ക് വന്നാൽ എല്ലാം മറന്നു പോകും. എന്നാലും കുറച്ചെങ്കിലും പ്രഭാവമുണ്ടാകാതിരിക്കില്ല. അല്ലാതെ അവർ വരികയേ ഇല്ല എന്നല്ല. വൃക്ഷം അഭിവൃദ്ധി പ്രാപിക്കും. വൃക്ഷം അഭിവൃദ്ധി പ്രാപിച്ചു കഴിഞ്ഞാൽ പിന്നീട് എല്ലാവരും ആകർഷിച്ച് വന്നോളും. ഇപ്പോൾ ഭയാനക നരകമാണ്. ഗരുഡപുരാണത്തിലും ഇതു പോലുള്ള ഭയാനക കാര്യങ്ങൾ എഴുതിയിട്ടുണ്ട്, ഇതെല്ലാം മനുഷ്യർ കേൾക്കുകയാണെങ്കിൽ കുറച്ചു ഭയം ഉണ്ടാകുമല്ലോ. അതിനാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. മനുഷ്യർ സർപ്പവും തേളും എല്ലാം ആയി മാറുമെന്നുളളത് അതിൽ തന്നെയാണ്. ബാബ പറയുന്നു ഞാൻ നിങ്ങളെ വിഷയ വൈതരണി നദിയിൽ നിന്നും ക്ഷീര സാഗരത്തിലേക്ക് അയക്കുകയാണ്. നിങ്ങൾ യഥാർത്ഥത്തിൽ ശാന്തിധാമനിവാസിയായിരുന്നു. പിന്നീട് സുഖധാമത്തിലേക്ക് പാർട്ട് അഭിനയിക്കാൻ വരുന്നു. ഇപ്പോൾ വീണ്ടും നാം ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും പോകുന്നു. ആ ധാമത്തെ ഓർമ്മിക്കണ്ടേ. അങ്ങ് മാതാവാണ് പിതാവാണ് എന്നെല്ലാം മഹിമ പാടുന്നുണ്ട് പക്ഷെ ഭഗവാനിൽ നിന്നുള്ള സുഖത്തിന്റെ സമ്പത്ത് സത്യയുഗത്തിലേ ലഭിക്കൂ. ഇപ്പോൾ സംഗമമാണ്. ഇവിടെ അവസാനം അയ്യോ അയ്യോ എന്ന നിലവിളി ഉണ്ടായിരിക്കും കാരണം അതിയായ ദുഖമാണ്. പിന്നീട് സത്യയുഗത്തിൽ അതിയായ സുഖമുണ്ടാവുന്നു. അതിയായ സുഖത്തിന്റെയും അതിയായ ദുഃഖത്തിന്റെയും കളിയാണ് നടക്കുന്നത്. വിഷ്ണുവിന്റെ അവതാരത്തെക്കുറിച്ചും കാണിക്കുന്നുണ്ട്. ലക്ഷ്മീ- നാരായണന്റെ ജോഡി മുകളിൽ നിന്നും വന്ന പോലെയാണ് കാണിക്കുന്നത്. മുകളിൽ നിന്നും ഒരിക്കലും ശരീരധാരികളായി വരില്ലല്ലോ. മുകളിൽ നിന്നും ആത്മാക്കളാണ് വരുന്നത്. പക്ഷേ ഈശ്വരന്റെ അവതരണം വളരെ വിചിത്രമാണ്. ബാബ തന്നെയാണ് വന്ന് ഭാരതത്തെ സ്വർഗ്ഗമാക്കുന്നത്. അതിന്റെ ഉത്സവമായാണ് ശിവജയന്തി ആഘോഷിക്കുന്നത്. പരംപിതാ പരമാത്മാവായ ശിവനാണ് മുക്തി-ജീവൻമുക്തിയുടെ സമ്പത്ത് നൽകുന്നതെന്ന് ലോകത്തിലുള്ളവർ അറിയുകയാണെങ്കിൽ മുഴുവൻ വിശ്വത്തിലും ഗോഡ് ഫാദറിന്റെ ഉത്സവം ആഘോഷിക്കും. എപ്പോഴാണോ ശിവബാബ തന്നെയാണ് മുക്തേശ്വരൻ, വഴികാട്ടി എന്ന് മനസ്സിലാക്കുന്നത് അപ്പോഴേ പരിധിയില്ലാത്ത അച്ഛന്റെ സ്മരണയായി ശിവരാത്രി ആഘോഷിക്കുകയുള്ളൂ. ബാബയുടെ ജന്മം ഭാരതത്തിലാണ് ഉണ്ടാകുന്നത്. ശിവജയന്തിയും ഭാരതത്തിലാണ് ആഘോഷിക്കുന്നത്. പക്ഷെ പൂർണ്ണമായ തിരിച്ചറിവ് ഇല്ലാത്തതു കൊണ്ടാണ് അന്ന് അവധി നൽകാത്തത്. സർവ്വരുടെയും സദ്ഗതി ചെയ്യുന്ന ബാബ, ഭാരതത്തിലേക്ക് വന്ന് അലൗകീക കർത്തവ്യം ചെയ്യുന്നുവെങ്കിൽ ബാബയുടെ ജന്മദിവസവും തീർത്ഥാടനവും വളരെ നന്നായി ആഘോഷിക്കണം. നിങ്ങളുടെ ഓർമ്മചിഹ്നത്തിന്റെ ക്ഷേത്രവും ഇവിടെത്തന്നെയുണ്ട്. പക്ഷെ ശിവബാബ തന്നെയാണ് വന്ന് മുക്തേശ്വരനും വഴികാട്ടിയുമായി മാറുന്നത് എന്ന് ആർക്കും അറിയില്ല. സർവ്വ ദുഃഖങ്ങളിൽ നിന്നും മുക്തമാക്കി സുഖധാമത്തിലേക്ക് കൊണ്ടുപോകൂ എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും ആരും മനസ്സിലാക്കുന്നില്ല. ഭാരതം വളരെ ഉയർന്നതിലും ഉയർന്ന ഖണ്ഢമാണ്. ഭാരതത്തിന്റെ മഹിമ അപരം അപാരമാണ്. ഇവിടെത്തന്നെയാണ് ശിവബാബയുടെ ജന്മമുണ്ടാകുന്നത്, പക്ഷെ ആരും തന്നെ ആഘോഷിക്കുന്നില്ല. സ്റ്റാമ്പും ഉണ്ടാക്കുന്നില്ല. മറ്റുള്ളവരുടെയെല്ലാം ധാരാളം ഉണ്ടാക്കുന്നു. ഇതിന്റെ മഹത്വത്തെക്കുറിച്ച് എല്ലാവരും അറിയുന്നതിനു വേണ്ടി ഇപ്പോൾ എങ്ങനെ മനസ്സിലാക്കിക്കൊടുക്കാം. സന്യാസിമാർ വിദേശത്തേക്കു പോയി പ്രാചീന ഭാരതത്തിലെ രാജയോഗം പഠിപ്പിക്കുന്നു. നിങ്ങളും ഇതേ രാജയോഗം തന്നെയാണ് പഠിപ്പിക്കുന്നതെന്ന് അറിയുകയാണെങ്കിൽ വളരെയധികം പ്രശസ്തമാകും. പറയൂ, രാജയോഗം ആരാണ് പഠിപ്പിച്ചത് എന്നുപോലും ആർക്കും അറിയില്ല. കൃഷ്ണൻ ഒരിക്കലും ഹഠയോഗം പഠിപ്പിക്കില്ല. സന്യാസിമാരുടേത് ഹഠയോഗമാണ്. ആരെയെല്ലാമാണോ തത്ത്വചിന്തകർ എന്നു പറയുന്നത് ആർക്കാണോ നല്ല പഠിപ്പും വിവരവുമുള്ളത്, അവരെ ഈ കാര്യങ്ങൾ മനസ്സിലാക്കി ഉദ്ധരിക്കുകയാണെങ്കിൽ അവർ പറയും ഞങ്ങൾ ശാസ്ര്തം പഠിച്ചിട്ടുണ്ട് പക്ഷെ ഇപ്പോൾ ഭഗവാനെന്താണോ പഠിപ്പിക്കുന്നത് അതാണ് ശരി ബാക്കിയെല്ലാം തെറ്റാണ്. ഇത് മനസ്സിലാക്കണം എറ്റവും വലുതിലും വലിയ തീർത്ഥസ്ഥാനമാണ് ഭാരതം. ഇവിടെയാണ് ബാബ വരുന്നത്. നിങ്ങൾ കുട്ടികൾക്കറിയാം ഭാരതമാണ് ധർമ്മഭൂമി. ഇവിടെ എത്രത്തോളം ധർമ്മാത്മാക്കളാണോ വസിക്കുന്നത് അത്രത്തോളം മറ്റെവിടെയും ഇല്ല. നിങ്ങൾ എത്രയാണ് ദാനപുണ്യകർമ്മങ്ങൾ ചെയ്യുന്നത്. ബാബയെ മനസ്സിലാക്കി, ശരീരം മനസ്സ് ധനം എല്ലാം ഈ സേവനത്തിൽ ഉപയോഗിക്കുന്നു. ബാബ തന്നെയാണ് എല്ലാവരേയും മുക്തമാക്കുന്നത്. എല്ലാവരെയും ദുഃഖത്തിൽ നിന്നും മുക്തമാക്കുന്നത്. മറ്റുള്ള ധർമ്മസ്ഥാപകർക്ക് ദുഃഖത്തിൽ നിന്നും മുക്തമാക്കാൻ സാധിക്കില്ല. ധർമ്മസ്ഥാപകർക്ക് പിറകേ നമ്പർവൈസായി ആ ധർമ്മത്തിലുള്ളവർ പാർട്ട് അഭിനയിക്കാൻ വരുന്നു. പാർട്ട് അഭിനയിച്ചഭിനയിച്ച് തമോപ്രധാനമാകുന്നു. പിന്നീട് ബാബ വന്ന് സതോപ്രധാനമാക്കുന്നു. ഈ ഭാരതം എത്ര വലിയ തീർത്ഥസ്ഥാനമാണ് , ഭാരതം നമ്പർ വൺ ഉയർന്ന ഭൂമിയാണ്. ബാബ പറയുന്നു എന്റെ ജന്മഭൂമിയാണിത്. ഞാൻ വന്ന് എല്ലാവരുടെയും സദ്ഗതി ചെയ്യുന്നു. ഭാരതത്തെ സ്വർഗ്ഗമാക്കുന്നു.

നിങ്ങൾ കുട്ടികൾക്കറിയാം, ബാബ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാൻ വന്നിരിക്കുകയാണ്. ഇങ്ങനെയുള്ള ബാബയെ വളരെ സ്നേഹത്തോടെ ഓർമ്മിക്കൂ. നിങ്ങളെ കണ്ട് മറ്റുള്ളവരും ഈ രീതിയിലുളള സേവനം ചെയ്യും. ഇതിനെത്തന്നെയാണ് അലൗകിക ദിവ്യകർമ്മം എന്ന് പറയുന്നത്. നിങ്ങൾ ചെയ്യുന്ന സേവനം ആരും അറിയില്ല എന്ന് ഒരിക്കലും വിചാരിക്കരുത്. നിങ്ങളുടെ പ്രദർശിനിയുടെ ചിത്രങ്ങൾ കൊണ്ടു പോയി സേവനം ചെയ്യുന്നവരും ഇനി ധാരാളം വരും. നല്ല നല്ല ചിത്രങ്ങൾ ഉണ്ടാക്കി കപ്പലിൽ നിറച്ചു കൊണ്ടുപോകും. എവിടെയെല്ലാം കപ്പൽ നിർത്തിയിടുന്നോ അവിടെയെല്ലാം ചിത്രങ്ങൾ തൂക്കിയിടും. നിങ്ങളുടെ ധാരാളം സേവനം ഇനിയും ഉണ്ടാകണം. വളരെയധികം വിശാല മനസ്സോടെ ഭണ്ഡാരം നിറക്കുന്ന കലിയുഗത്തിലെ സമ്പന്ന പ്രഭുക്കന്മാരും ഇനി ഉണ്ടാകും. അവരുടെ സേവനം കർമ്മങ്ങൾ ഒക്കെ കണ്ട് , ഈ പഴയ ലോകത്തെ പരിവർത്തനപ്പെടുത്തി പുതിയ ലോകം സ്ഥാപിക്കുന്ന ഇവർ ആരാണ് എന്ന് എല്ലാവരും മനസ്സിലാക്കും. നിങ്ങളുടേതും ആദ്യം തുച്ഛബുദ്ധിയായിരുന്നു, ഇപ്പോൾ എത്ര സ്വച്ഛബുദ്ധിയായി മാറിയിരിക്കുകയാണ്. അറിയാം നമ്മൾ ഈ ജ്ഞാനയോഗബലത്തിലൂടെ വിശ്വത്തെ സ്വർഗ്ഗമാക്കുന്നു. ബാക്കി എല്ലാവരും മുക്തി ധാമത്തിലേക്കും പോകുന്നു. നിങ്ങൾക്കു തന്നെ അധികാരികളായി മാറണം. പരിധിയില്ലാത്ത അച്ഛന്റെ കുട്ടികളല്ലേ. ഓർമ്മയിലൂടെ തന്നെയാണ് ശക്തി ലഭിക്കുക. ബാബയെ സർവ്വശക്തൻ എന്നു പറയുന്നു. എല്ലാ വേദശാസ്ത്രങ്ങളുടെയും സാരം പറഞ്ഞു തരുന്നു. അപ്പോൾ കുട്ടികൾക്ക് സേവനത്തോട് എത്ര ഉണർവ്വ് ഉണ്ടായിരിക്കണം. വായിലൂടെ രത്നങ്ങളല്ലാതെ മറ്റൊന്നും തന്നെ വീഴരുത്. നിങ്ങൾ ഓരോരുത്തരും രൂപ് ബസന്താണ്. മുഴുവൻ ലോകവും സമൃദ്ധമായി മാറുന്നത് നിങ്ങൾ കാണും. അവിടെയെല്ലാം പുതിയതായിരിക്കും ദുഃഖത്തിന്റെ പേരില്ല. പഞ്ചതത്ത്വങ്ങളും നിങ്ങളുടെ സേവനത്തിൽ ഹാജരായിരിക്കും. ഇപ്പോൾ അവയും നിങ്ങളുടെ ഡിസ്സർവ്വീസാണ് ചെയ്യുന്നത്. കാരണം മനുഷ്യരാരും യോഗ്യരല്ല. ബാബ ഇപ്പോൾ നിങ്ങളെ യോഗ്യരാക്കി മാറ്റുന്നു. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലർകാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. രൂപ്ബസന്ത് ആയി മാറി മുഖത്തിലൂടെ സദാ ജ്ഞാനരത്നങ്ങൾ വീഴണം. സേവനത്തിന്റെ ഉണർവ്വിൽ ഇരിക്കണം. ഓർമ്മയിൽ ഇരിക്കണം എല്ലാവർക്കും ബാബയുടെ സ്മൃതി ഉണർത്തിക്കൊടുക്കണം - ഈ ദിവ്യവും അലൗകികവുമായ കാര്യം ചെയ്യണം.

2. സത്യം സത്യമായ പ്രിയതമയായി ഒരേയൊരു പ്രിയതമനിൽ സമർപ്പണമാകണം അതായത് ബലിയർപ്പണം ചെയ്യണം. എന്നാലേ സത്യമായ ദീപവലി ഉണ്ടാകൂ.

വരദാനം :- വിശ്വമഹാരാജാവെന്ന പദവി പ്രാപ്തമാക്കുന്നവരും സർവ്വശക്തികളുടേയും ശേഖരണത്താൽ സമ്പന്നരുമായി(നിറവുള്ളവരുമായി )ഭവിക്കട്ടെ.
വിശ്വമഹാരാജാവിന്റെ പദവി പ്രാപ്തമാക്കുന്ന ആത്മാക്കളുടെ പുരുഷാർത്ഥം ഒരിക്കലും അവനവനുവേണ്ടി മാത്രമായിരിക്കില്ല.തന്റെ ജീവിതത്തിൽ വരുന്ന വിഘ്നങ്ങളിലും പരീക്ഷകളിലും പാസാകുന്നത് സാധാരണകാര്യമാണ്.എന്നാൽ വിശ്വമഹാരാജാവാകുന്ന ആത്മാക്കളുടെ പക്കൽ ഇപ്പോൾമുതലേ എല്ലാശക്തികളുടേയും സ്റ്റോക്ക് ധാരാളമായി ഉണ്ടാകും.അവരുടെ ഓരോ സെക്കന്റും ഓരോ സങ്കൽപവും മറ്റുള്ളവർക്കുവേണ്ടിയുള്ളതായിരിക്കും. അവർ ശരീരം, മനസ്സ്, ധനം, സമയം, ശ്വാസം എല്ലാം വിശ്വമംഗളകാര്യത്തിൽ സഫലീകരിച്ചുകൊണ്ടിരിക്കും.
സ്ലോഗന് :- ഒരു ദുർബലത പോലുമുണ്ടെങ്കിൽ അത് അനേകം വിശേഷതകളെ സമാപ്തമാക്കുന്നു. അതിനാൽ ഇപ്പോൾ ബലഹീനതകളെ സമാപ്തമാക്കൂ.

 

അവ്യക്തസൂചന-സ്വയത്തിനുവേണ്ടിയും സർവ്വർക്കുവേണ്ടിയും മനസ്സുകൊണ്ട് യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.

എവിടെയിരുന്നുകൊണ്ടും മനസ്സുകൊണ്ടുള്ള തന്റെ ശുഭഭാവന,ശുഭകാമന,ശ്രേഷ്ഠവൃത്തി,ശ്രേഷ്ഠവൈബ്രേഷൻ എന്നിവയിലൂടെ അനേകം ആത്മാക്കളുടെ സേവനം ചെയ്യാനാകും.ഇതിനുള്ള വിധിയാണ് ലൈറ്റ് ഹൗസ് - മൈറ്റ് ഹൗസ് ആയിത്തീരുക.ഇതിനായി സ്ഥൂലവസ്തുക്കൾ,ചാൻസ്,സമയം ഇവയൊന്നും ആവശ്യമില്ല.ലൈറ്റ് മൈറ്റ് സമ്പന്നമായി മാറേണ്ട ആവശ്യം മാത്രമേയുള്ളൂ.

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.