| 04-10-2025 |
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
|
മധുബന് |
| മധുരമായകുട്ടികളേ- ശ്രേഷ്ഠത്തിലുംശ്രേഷ്ഠമാക്കിമാറ്റുന്നതിനായിസ്വയംഭഗവാൻനിങ്ങൾക്ക്ശ്രേഷ്ഠമതംനൽകുകയാണ്, ഇതിലൂടെനിങ്ങൾനരകവാസിയിൽനിന്നുംസ്വർഗ്ഗവാസിയായിമാറുന്നു. | |
| ചോദ്യം :- | ദേവതയാവുന്ന കുട്ടികൾ വിശേഷമായും ഏതൊരു കാര്യത്തിൽ ശ്രദ്ധ നൽകണം? |
| ഉത്തരം :- | ഒരിക്കലും ഒരു കാര്യത്തിലും പിണങ്ങരുത്, മുഖത്തെ ജഢത്തെപ്പോലെയാക്കരുത്. ആർക്കും ദുഃഖം നൽകരുത്. ദേവതയായി മാറണമെങ്കിൽ സദാ മുഖത്തിലൂടെ പൂക്കൾ വരണം. അഥവാ മുള്ളോ കല്ലോ വരുകയാണെങ്കിൽ കല്ലാണെന്ന് മനസ്സിലാക്കാം. വളരെ നല്ല ഗുണങ്ങൾ ധാരണ ചെയ്യണം. ഇവിടെത്തന്നെ സർവ്വഗുണ സമ്പന്നരായി മാറണം. ശിക്ഷകൾ അനുഭവിക്കുകയാണെങ്കിൽ പിന്നെ നല്ല പദവി ലഭിക്കുകയില്ല. |
ഓം ശാന്തി. പുതിയ വിശ്വത്തിന്റെ അഥവാ പുതിയ ലോകത്തിന്റെ അധികാരിയായി മാറുന്ന ആത്മീയ കുട്ടികൾക്ക് ആത്മീയ അച്ഛൻ ഇരുന്ന് മനസ്സിലാക്കിത്തരുകയാണ്. ബാബ വന്നിരിക്കുന്നത് പരിധിയില്ലാത്ത സമ്പത്ത് തരാനാണ് എന്നത് കുട്ടികൾ മനസ്സിലാക്കുന്നുണ്ട്. നമ്മൾ യോഗ്യരായിരുന്നില്ല. പറയുന്നു അല്ലയോ പ്രഭോ ഞങ്ങൾ യോഗ്യരല്ല, ഞങ്ങളെ യോഗ്യരാക്കി മാറ്റൂ. ബാബ കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു- നിങ്ങൾ മനുഷ്യരാണ്, ഈ ദേവതകളും മനുഷ്യരാണ് പക്ഷേ ഇവരിൽ ദൈവീക ഗുണങ്ങളുണ്ട്. ഇവരെ സത്യം സത്യമായ മനുഷ്യർ എന്നാണ് പറയുന്നത്. മനുഷ്യരിൽ ആസുരീയ അവഗുണങ്ങൾ നിറഞ്ഞിട്ടുണ്ടെങ്കിൽ അവരെ മനുഷ്യരല്ല എന്ന് പറയുന്നു. പെരുമാറ്റം മൃഗങ്ങളെപ്പോലെയായിരിക്കും. ദൈവീക ഗുണങ്ങളില്ല അതിനാൽ ആസുരീയ ഗുണം എന്ന് പറയുന്നു. ഇപ്പോൾ ബാബ വീണ്ടും വന്ന് നിങ്ങളെ ദേവതയാക്കി മാറ്റുന്നു. സത്യഖണ്ഢത്തിൽ വസിക്കുന്ന സത്യം സത്യമായ മനുഷ്യർ ഈ ലക്ഷ്മീ നാരായണന്മാരാണ്, ഇവരെ ദേവത എന്നാണ് വിളിക്കുന്നത്. ഇവരിൽ ദൈവീക ഗുണങ്ങളുണ്ട്. പതീത പാവനാ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നുണ്ട്. പക്ഷേ പാവനമായ രാജാക്കന്മാർ എങ്ങനെയാണ് ഉണ്ടാകുന്നത് പിന്നീട് പതീത രാജാക്കന്മാരാകുന്നതെങ്ങിനെയാണ് എന്ന രഹസ്യങ്ങളൊന്നും അറിയില്ല. അത് ഭക്തിമാർഗ്ഗമാണ്. ജ്ഞാനത്തെ മറ്റാരും അറിയുന്നില്ല. നിങ്ങൾ കുട്ടികൾക്ക് അച്ഛൻ മനസ്സിലാക്കിത്തരുന്നു പിന്നീട് ഇങ്ങനെയാക്കി മാറ്റുന്നു. ഈ ദേവതകളും സത്യയുഗത്തിൽ കർമ്മങ്ങൾ ചെയ്തിരുന്നു പക്ഷേ പതീത കർമ്മങ്ങൾ ചെയ്തിരുന്നില്ല. അവരിൽ ദൈവീക ഗുണങ്ങളുണ്ട്. മോശമായ കർമ്മങ്ങൾ ചെയ്യാത്തവർ തന്നെയാണ് സ്വർഗ്ഗവാസിയാകുന്നത്. നരകവാസികളെക്കൊണ്ട് മായ മോശമായ കർമ്മങ്ങൾ ചെയ്യിക്കും. ഇപ്പോൾ ഭഗവാൻ ഇരുന്ന് ശ്രേഷ്ഠ കർമ്മം ചെയ്യിക്കുന്നു വീണ്ടും മോശമായ കർമ്മങ്ങളൊന്നും ചെയ്യരുത് എന്ന ശ്രേഷ്ഠ നിർദേശം നൽകുന്നു. ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായി മാറുന്നതിനായി ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ മതം നൽകുന്നു. ദേവതകൾ ശ്രേഷ്ഠമല്ലേ. വസിക്കുന്നതും പുതിയ ലോകമായ സ്വർഗ്ഗത്തിലാണ്. ഇതും നിങ്ങൾ നമ്പർവൈസ് പുരുഷാർത്ഥം അനുസരിച്ചാണ് മനസ്സിലാക്കുന്നത് അതിനാലാണ് 8ന്റെ, 108 ന്റെ, 16108 ന്റെ എന്നിങ്ങനെ മാലയുണ്ടാക്കുന്നത്, ഇതുപോലും എത്രയായി. ഇത്ര കോടി മനുഷ്യരുണ്ട് അതിൽ നിന്നും 16000 പേർ വന്നാൽ എന്തായി. കാൽ ശതമാനം പോലും ആയില്ല. ബാബ കുട്ടികളെ എത്ര ശ്രേഷ്ഠമാക്കി മാറ്റുന്നു, ദിവസവും കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു ഒരു വികർമ്മവും ചെയ്യരുത്. നിങ്ങൾക്ക് ഇങ്ങനെയുള്ള അച്ഛനെ ലഭിച്ചിരിക്കുന്നു അതിനാൽ സന്തോഷിക്കണം. നിങ്ങൾ മനസ്സിലാക്കുന്നുണ്ട് നമ്മെ പരിധിയില്ലാത്ത ബാബ ദത്തെടുത്തിരിക്കുന്നു. നാം ബാബയുടേതായി മാറിയിരിക്കുന്നു. ബാബയാണ് സ്വർഗ്ഗത്തിന്റെ രചയിതാവ്. അതിനാൽ ഇങ്ങനെയുള്ള സ്വർഗ്ഗത്തിന്റെ അധികാരിയായി മാറുന്നതിന് യോഗ്യരായി സർവ്വഗുണസമ്പന്നരായി മാറണം. ഈ ലക്ഷ്മീ നാരായണന്മാർ സർവ്വഗുണ സമ്പന്നരായിരുന്നു. ഇവരുടെ യോഗ്യതയെക്കുറിച്ച് പാടുന്നു, പിന്നീട് 84 ജന്മങ്ങൾക്ക് ശേഷം അയോഗ്യരായി മാറുന്നു. ഒരു ജന്മം താഴേക്ക് വന്നാലും കല അൽപം കുറയും. ഇങ്ങനെ പതുക്കെ പതുക്കെ കുറയുന്നു. എങ്ങനെയാണോ ഡ്രാമ ഒച്ചിനെപ്പോലെ ഇഴയുന്നത് അതുപോലെ നിങ്ങളും പതുക്കെ പതുക്കെ താഴേക്ക് വരുന്നു അപ്പോൾ 1250 വർഷത്തിൽ 2 കലകൾ കുറയുന്നു. പിന്നീട് രാവണരാജ്യത്തിൽ പെട്ടെന്ന് പെട്ടെന്ന് കലകൾ കുറയും. ഗ്രഹണം ബാധിക്കുന്നു. സൂര്യനും ചന്ദ്രനും പോലും ഗ്രഹണം ബാധിക്കാറില്ലേ. ചന്ദ്രനേയും നക്ഷത്രങ്ങളേയും ഗ്രഹണം ബാധിക്കുന്നില്ല എന്നല്ല, എല്ലാവർക്കും പൂർണ്ണമായും ഗ്രഹണം ബാധിച്ചിരിക്കുകയാണ്. ഇപ്പോൾ ബാബ പറയുന്നു- ഓർമ്മയിലൂടെയേ ഗ്രഹണം നീങ്ങൂ. ഒരു പാപവും ചെയ്യരുത്. ആദ്യ നമ്പറിലുള്ള പാപം ദേഹാഭിമാനത്തിലേക്ക് വരുക എന്നതാണ്. ഇത് വളരെ വലിയ പാപമാണ്. കുട്ടികൾക്ക് ഈ ഒരു ജന്മത്തിൽ മാത്രമാണ് പഠിപ്പ് ലഭിക്കുന്നത് എന്തുകൊണ്ടെന്നാൽ ഇപ്പോൾ ലോകത്തിന് പരിവർത്തനപ്പെടണം. പിന്നീട് ഇങ്ങനെയുള്ള പഠിപ്പ് ഒരിക്കലും ലഭിക്കില്ല. വക്കീലാകാനുള്ള പഠിപ്പ് നിങ്ങൾ ജന്മജന്മാന്തരം പഠിച്ചു വന്നു. സ്ക്കൂൾ എപ്പോഴുമുണ്ട്. ഈ ജ്ഞാനം ഒരു തവണ ലഭിച്ചു, കഴിഞ്ഞു. ജ്ഞാനസാഗരനായ ബാബ ഒരേയൊരു തവണയാണ് വരുന്നത്. ബാബ തന്റേയും തന്റെ രചനയുടേയും ആദി- മദ്ധ്യ- അന്ത്യ ജ്ഞാനം നൽകുന്നു. ബാബ എത്ര സഹജമായാണ് മനസ്സിലാക്കിത്തരുന്നത്- നിങ്ങൾ ആത്മാക്കൾ പാർട്ടുധാരികളാണ്. ആത്മാക്കൾ തന്റെ വീട്ടിൽ നിന്നും വന്ന് ഇവിടെ പാർട്ട് അഭിനയിക്കുന്നു. അതിനെ മുക്തിധാമം എന്നാണ് പറയുന്നത്. സ്വർഗ്ഗമാണ് ജീവന്മുക്തി. ഇവിടെയാണെങ്കിൽ ജീവൻബന്ധനമാണ്. ഈ വാക്കുകളും യഥാർത്ഥ രീതിയിൽ ഓർമ്മിക്കണം. മോക്ഷം ഒരിക്കലും ഉണ്ടാകില്ല. മനുഷ്യർ മോക്ഷം ലഭിക്കണം എന്ന് ആഗ്രഹിക്കുന്നു അഥവാ വരുന്നതിൽ നിന്നും പോകുന്നതിൽ നിന്നും രക്ഷപ്പെടണം. പക്ഷേ പാർട്ടിൽ നിന്നും രക്ഷപ്പെടാൻ സാധിക്കില്ല. ഇത് അനശ്വരമായ പൂർവ്വനിശ്ചിത നാടകമാണ്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അതുപോലെത്തന്നെ ആവർത്തിക്കും. സത്യയുഗത്തിൽ അതേ ദേവതകളാണ് വരുന്നത്. പിന്നീട് അവർക്കു പിന്നാലെ ഇസ്ലാം, ബുദ്ധർ, മുതലായ എല്ലാവരും വരും. ഇത് മനുഷ്യ വൃക്ഷമായി മാറും. ഇതിന്റെ ബീജം മുകളിലാണ്. ബാബയാണ് മനുഷ്യസൃഷ്ടിയുടെ ബീജരൂപം. മനുഷ്യസൃഷ്ടി തന്നെയാണെങ്കിലും സത്യയുഗത്തിൽ വളരെ ചെറിയ വൃക്ഷമായിരിക്കും പിന്നീട് പതുക്കെപ്പതുക്കെ വൃദ്ധി നേടുന്നു. ശരി, പിന്നീട് എങ്ങനെ ചെറുതാകും? ബാബ വന്ന് പതീതത്തിൽ നിന്നും പാവനമാക്കി മാറ്റണം. എത്ര കുറച്ചുപേരാണ് പാവനമായി മാറുന്നത്. കോടികളിൽ ചിലരേ വരൂ. അരകൽപം വളരെ കുറച്ചുപേരേ ഉണ്ടാകൂ. അരകൽപത്തിനുള്ളിൽ എത്ര അധികം വൃദ്ധിയുണ്ടാകുന്നു. അതിനാൽ ഏറ്റവും വലിയ സമ്പ്രദായം ഈ ദേവതകളുടേതായിരിക്കണം എന്തുകൊണ്ടെന്നാൽ ആദ്യമാദ്യം വരുന്നത് അവരാണ് പക്ഷേ മറ്റു ധർമ്മങ്ങളിലേക്ക് പോകുന്നു എന്തെന്നാൽ ബാബയെ മറന്നുപോയി. ഇത് മറവിയുടെ കളിയാണ്. മറക്കുന്നതിലൂടെ പാപ്പരായി മാറുന്നു. മറന്ന് മറന്ന് പൂർണ്ണമായും മറക്കുന്നു. ഭക്തിയും ആദ്യം ഒരാളുടേതാണ് ചെയ്തത് എന്തുകൊണ്ടെന്നാൽ സർവ്വരുടേയും സദ്ഗതി ചെയ്യുന്നത് ഒരേയൊരാളാണെങ്കിൽ പിന്നെയെന്തിന് രണ്ടാമതൊരാളുടെ ഭക്തി ചെയ്യണം. ഈ ലക്ഷ്മീ നാരായണന്മാരെ സൃഷ്ടിച്ചതും ശിവനാണല്ലോ. കൃഷ്ണൻ എങ്ങനെ സൃഷ്ടിക്കുന്നയാളാകും. ഇത് സാധ്യമല്ല. രാജയോഗം പഠിപ്പിക്കുന്നത് എങ്ങനെ കൃഷ്ണനാകും. കൃഷ്ണൻ സത്യയുഗത്തിലെ രാജകുമാരനാണ്. എത്ര തെറ്റ് ചെയ്തിരിക്കുന്നു. ബുദ്ധിയിൽ ഇരിക്കുന്നില്ല. ഇപ്പോൾ ബാബ പറയുന്നു എന്നെ ഓർമ്മിക്കൂ പിന്നെ ദൈവീക ഗുണങ്ങൾ ധാരണ ചെയ്യൂ. എന്തെങ്കിലും വസ്തുവിനായി വഴക്കുണ്ടെങ്കിൽ അതിനെ സമാപ്തമാക്കൂ. വഴക്കിട്ട് വഴക്കിട്ട് പ്രാണൻ പോകും. ബാബ പറയുന്നു, ഇവർ ഉപേക്ഷിച്ചപ്പോൾ ആരെങ്കിലും വഴക്കുണ്ടാക്കിയോ. കുറവാണ് ലഭിക്കുന്നതെങ്കിലും സാരമില്ല, അതിന് പകരമായി എത്രവലിയ രാജധാനി ലഭിച്ചു. ബാബ പറയുന്നു എനിക്ക് വിനാശത്തിന്റേയും രാജധാനിയുടേയും സാക്ഷാത്ക്കാരം ലഭിച്ചു അപ്പോൾ എത്ര സന്തോഷമായി. നമുക്ക് വിശ്വത്തിന്റെ ചക്രവർത്തീ പദം ലഭിക്കുന്നു എങ്കിൽ പിന്നെ ഇതൊന്നും ഒന്നുമല്ല. ആരും വിശന്ന് മരിക്കില്ലല്ലോ. പൈസയില്ലാത്തവരും വയറ് നിറക്കുന്നുണ്ടല്ലോ. മമ്മ എന്തെങ്കിലും കൊണ്ടുവന്നോ. മമ്മയെ എത്ര ഓർമ്മിക്കുന്നു. ബാബ പറയുന്നു ഓർമ്മിക്കുന്നുണ്ട്, ഇത് ശരിയാണ്, പക്ഷേ ഇപ്പോൾ മമ്മയുടെ നാമ-രൂപത്തെ ഓർമ്മിക്കരുത്. നമുക്ക് മമ്മയെപ്പോലെ ധാരണ ചെയ്യണം. നമുക്കും മമ്മയെപ്പോലെ നല്ലതായി മാറി ഗദ്ദിയിൽ ഇരിക്കാൻ യോഗ്യരാവണം. മമ്മയുടെ മഹിമ പാടുന്നതുകൊണ്ട് മാത്രം ആയിത്തീരാൻ പറ്റില്ല. ബാബ പറയുന്നു എന്നെ മാത്രം ഓർമ്മിക്കൂ, ഓർമ്മയുടെ യാത്രയിൽ ഇരിക്കണം. മമ്മയെപ്പോലെ ജ്ഞാനം കേൾപ്പിക്കണം. മമ്മയുടെ മഹിമക്കുള്ള തെളിവുണ്ടാകുന്നത് നിങ്ങൾ ഇതുപോലെ മഹിമക്ക് യോഗ്യരായി മാറിക്കാണിക്കുമ്പോഴാണ്. മമ്മാ മമ്മാ എന്ന് പറയുന്നതുകൊണ്ട് മാത്രം വയറ് നിറയില്ല. ഈ ദാദയെ ഓർമ്മിക്കുന്നതു കൊണ്ടും വയറ് നിറയില്ല. വയറ് കൂടുതൽ ചുരുങ്ങുകയേയുള്ളു. ശിവബാബയെ ഓർമ്മിക്കുന്നതിലൂടെ വയറ് നിറയും. ഈ ദാദയെ ഓർമ്മിച്ചാലും വയറ് നിറയില്ല. ഓർമ്മിക്കേണ്ടത് ഒരേയൊരാളെയാണ്. ബലിയാകേണ്ടത് ഒരാളിലാണ്. സേവനത്തിനായി യുക്തികൾ രചിക്കണം. സദാ മുഖത്തിലൂടെ പൂക്കൾ വരണം. അഥവാ കല്ലോ മുള്ളോ വരുകയാണെങ്കിൽ കല്ലിലും കല്ലാണ്. വളരെ നല്ല ഗുണം ധാരണ ചെയ്യണം. നിങ്ങൾക്ക് ഇവിടെ സർവ്വഗുണ സമ്പന്നരായി മാറണം. ശിക്ഷകൾ അനുഭവിക്കുകയാണെങ്കിൽ പിന്നെ നല്ല പദവി ലഭിക്കുകയില്ല. ഇവിടേക്ക് കുട്ടികൾ വരുന്നത് ബാബയിൽ നിന്നും നേരിട്ട് കേൾക്കാനാണ്. ഇവിടെ ബാബ പുതുപുത്തൻ ഉന്മേഷം നിറക്കുന്നു. സെന്ററിൽ ലഹരി കയറുന്നു പിന്നീട് വീട്ടിൽ പോയി സംബന്ധികളെ കണ്ടാൽ തീർന്നു. ഇവിടെ നിങ്ങൾ മനസ്സിലാക്കുന്നു നമ്മൾ ബാബയുടെ പരിവാരത്തിലാണ് ഇരിക്കുന്നത്. അവിടെ ആസുരീയ പരിവാരമായിരിക്കും. എത്ര വഴക്കുണ്ടാകുന്നു. അവിടേക്ക് പോകുമ്പോൾ തന്നെ ചെളിക്കുഴിയിൽ പെട്ടതു പോലെയാകും. ഇവിടെ നിങ്ങൾ ബാബയെ മറക്കരുത്. ലോകത്തിൽ സത്യമായ ശാന്തി ആർക്കും ലഭിക്കില്ല. പവിത്രത, സുഖം, ശാന്തി, സമ്പത്ത് എന്നിവ ഒരേയൊരു ബാബക്കല്ലാതെ മറ്റാർക്കും നൽകാൻ സാധിക്കില്ല. ബാബ ആശീർവ്വാദം നൽകുന്നു- ആയുഷ്മാൻ ഭവ, പുത്രവാൻ ഭവ, എന്നല്ല. ആശീർവ്വാദത്തിലൂടെ ഒന്നും ലഭിക്കില്ല. ഇത് മനുഷ്യരുടെ തെറ്റാണ്. സന്യാസിമാർക്കും ആശീർവ്വാദം നൽകാൻ സാധിക്കില്ല. ഇന്ന് ആശീർവ്വാദം നൽകുന്നു, നാളെ സ്വയം മരിക്കുന്നു. നോക്കൂ എത്രപേർ പോപ്പ് ആയി മാറി. ഗുരുക്കന്മാരുടെ തലമുറ ആവർത്തിക്കും, ചെറുപ്പത്തിലേ ഗുരു ശരീരം ഉപേക്ഷിച്ചു പോയാൽ അടുത്തയാളെ ഗുരുവാക്കും അല്ലെങ്കിൽ ചെറിയ കുട്ടിയെ ഗുരുവാക്കും. ഇവിടെയാണെങ്കിൽ ബാപ്ദാദ നൽകുന്നയാളാണ്. ബാബ എടുത്തിട്ട് എന്ത് ചെയ്യാനാണ്. ബാബ നിരാകാരനല്ലേ. സാകാരത്തിലാണ് സ്വീകരിക്കുക. ഇതും മനസ്സിലാക്കേണ്ട കാര്യമാണ്. ഞങ്ങൾ ശിവബാബക്ക് നൽകുകയാണ് എന്ന് ഒരിക്കലും പറയരുത്. ഞങ്ങൾ ശിവബാബയിൽ നിന്നും കോടികൾ നേടി അല്ലാതെ കൊടുക്കുകയല്ല ചെയ്തത്. ബാബ നിങ്ങൾക്ക് അളവില്ലാത്തത്ര നൽകുന്നു. ശിവബാബ ദാതാവാണ്, നിങ്ങൾ അവർക്ക് എങ്ങനെ നൽകും? ഞാൻ നൽകി എന്ന് കരുതുന്നതിലൂടെയും ദേഹാഭിമാനം വരും. നമ്മൾ ശിവബാബയിൽ നിന്നും എടുത്തുകൊണ്ടിരിക്കുകയാണ്. ബാബയുടെ പക്കലേക്ക് ഇത്രയും കുട്ടികൾ വരുന്നു, വന്ന് താമസിക്കാനുള്ള സൗകര്യം വേണമല്ലോ. നിങ്ങൾ നൽകുന്നത് നിങ്ങൾക്കു വേണ്ടിത്തന്നെയാണ്. ബാബക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യണോ. രാജധാനിയും നിങ്ങൾക്കാണ് നൽകുന്നത് അതിനാൽ ചെയ്യേണ്ടതും നിങ്ങളാണ്. നിങ്ങളെ തന്നെക്കാളും ഉയർന്നവരാക്കി മാറ്റുന്നു. ഇങ്ങനെയുള്ള അച്ഛനെ നിങ്ങൾ മറന്നു പോകുന്നു. അരകൽപം പൂജ്യൻ, അരകൽപം പൂജാരി. പൂജ്യനായി മാറുന്നതിലൂടെ നിങ്ങൾ സുഖധാമത്തിന്റെ അധികാരിയായി മാറുന്നു പിന്നീട് പൂജാരിയായി മാറുന്നതിലൂടെ നിങ്ങൾ ദുഃഖധാമത്തിന്റെ അധികാരിയായി മാറുന്നു. ബാബ എപ്പോഴാണ് വന്ന് സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത് എന്നതും ആർക്കും അറിയില്ല. ഈ കാര്യങ്ങൾ നിങ്ങൾ സംഗമയുഗീ ബ്രാഹ്മണർക്ക് മാത്രമേ അറിയൂ. ബാബ ഇത്രയും നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നു എന്നിട്ടും ബുദ്ധിയിൽ ഇരിക്കുന്നില്ല. എങ്ങനെയാണോ ബാബ മനസ്സിലാക്കിത്തരുന്നത് അതുപോലെ യുക്തിപൂർവ്വം മനസ്സിലാക്കിക്കൊടുക്കണം. പുരുഷാർത്ഥം ചെയ്ത് ഇതുപോലെ ശ്രേഷ്ഠമായി മാറണം. ബാബ കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു കുട്ടികളിൽ വളരെയധികം ദൈവീക ഗുണങ്ങൾ ഉണ്ടാകണം. ഒരു കാര്യത്തിലും പിണങ്ങരുത്, മുഖത്തെ ജഢത്തിന്റേതു പോലെയാക്കി വെക്കരുത്. ബാബ പറയുന്നു ഇങ്ങനെയുള്ള ഒരു കാര്യവും ഇനി ചെയ്യരുത്. ചണ്ഢികാദേവിയുടെ ഉത്സവവും നടക്കാറുണ്ട്. ചണ്ഢിക എന്ന് പറയുന്നത് ബാബയുടെ ശ്രീമതത്തിലൂടെ നടക്കാത്തവരെയാണ്. ആരാണോ ദുഃഖം നൽകുന്നത്, ഇങ്ങനെയുള്ള ചണ്ഢികകളുടേയും ഉത്സവമുണ്ട്. മനുഷ്യർ അജ്ഞാനികളാണല്ലോ, അർത്ഥമൊന്നും മനസ്സിലാക്കുന്നില്ല. ആരിലും ശക്തിയില്ല, എല്ലാവരും പൊള്ളയാണ്. നിങ്ങൾ ബാബയെ നല്ല രീതിയിൽ ഓർമ്മിക്കുമ്പോൾ ബാബയിലൂടെ നിങ്ങൾക്ക് ശക്തി ലഭിക്കുന്നു. പക്ഷേ ഇവിടെ ഇരിക്കുമ്പോഴും ഒരുപാടു പേരുടെ ബുദ്ധി പുറത്ത് അലഞ്ഞു കൊണ്ടിരിക്കുന്നു അതിനാൽ ബാബ പറയുന്നു ഇവിടെ ചിത്രങ്ങൾക്കുമുന്നിൽ ഇരിക്കൂ എങ്കിൽ നിങ്ങളുടെ ബുദ്ധി ഇതിൽ ബിസിയാകും. സൃഷ്ടിചക്രവും ഏണിപ്പടിയും ഉപയോഗിച്ച് ആർക്കെങ്കിലും മനസ്സിലാക്കിക്കൊടുക്കുകയാണെങ്കിൽ പറയൂ സത്യയുഗത്തിൽ വളരെക്കുറച്ച് മനുഷ്യരേ ഉണ്ടാകൂ. ഇപ്പോഴാണെങ്കിൽ അനേകം മനുഷ്യരുണ്ട്. ബാബ പറയുന്നു ഞാൻ ബ്രഹ്മാവിലൂടെ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നു, പഴയ ലോകത്തിന്റെ വിനാശം ചെയ്യുന്നു. ഇരുന്ന് ഇങ്ങനെ ഇങ്ങനെ പ്രാക്ടീസ് ചെയ്യണം. തന്റെ മുഖം സ്വയം താൻ തന്നെ തുറക്കണം. ഉള്ളിൽ എന്താണോ നടക്കുന്നത് അത് പുറത്തേക്കും കൊണ്ടുവരണം. ഊമയൊന്നുമല്ലല്ലോ. വീട്ടിൽ നിലവിളിക്കാനായി വായ തുറക്കുന്നു പക്ഷേ ജ്ഞാനം കേൾപ്പിക്കാനായി തുറക്കുന്നില്ല! ചിത്രം എല്ലാവർക്കും ലഭിക്കുന്നുണ്ട്, തന്റെ വീടിന്റെ മംഗളം ചെയ്യണം എന്ന ധൈര്യം കാണിക്കണം. തന്റെ മുറി ചിത്രങ്ങളാൽ അലങ്കരിക്കൂ എങ്കിൽ നിങ്ങൾ ബിസിയായിരിക്കും. ഇത് നിങ്ങളുടെ ലൈബ്രറിയാകും. മറ്റുള്ളവരുടെ മംഗളം ചെയ്യുന്നതിനായി ചിത്രങ്ങൾ ഉപയോഗിക്കണം. ആര് വന്നാലും അവർക്ക് മനസ്സിലാക്കിക്കൊടുക്കണം. നിങ്ങൾക്ക് വളരെയധികം സേവനം ചെയ്യാൻ സാധിക്കും. കുറച്ച് കേട്ടാലും പ്രജയായി മാറും. ബാബ ഉന്നതിക്കായി ഇത്രയും യുക്തികൾ പറഞ്ഞു തരുന്നു. ബാബയെ ഓർമ്മിക്കൂ എങ്കിൽ വികർമ്മം വിനാശമാകും. അല്ലാതെ ഗംഗയിൽ ചെന്ന് മുഴുവനായും മുങ്ങിയാലും വികർമ്മം നശിക്കുകയില്ല. ഇതെല്ലാം അന്ധവിശ്വാസമാണ്. ഹരിദ്വാറിൽ മുഴുവൻ നഗരത്തിലേയും അഴുക്ക് വന്ന് ഗംഗയിൽ അടിയുന്നു. സാഗരത്തിൽ എത്ര അഴുക്കാണ് അടിയുന്നത്. നദികളിലും അഴുക്ക് നിറഞ്ഞുകൊണ്ടിരിക്കുന്നു, അതിലൂടെ എങ്ങനെ പാവനമാകാൻ സാധിക്കും. മായ എല്ലാവരേയും തീർത്തും വിവേകമില്ലാത്തവരാക്കി മാറ്റി.
ബാബ കുട്ടികളോട് പറയുന്നു, എന്നെ ഓർമ്മിക്കൂ. നിങ്ങളുടെ ശരീരത്തിന്റെ ലൗകിക പിതാവ് ഉണ്ടായിട്ടും അല്ലയോ പതീത പാവനാ വരൂ എന്നുപറഞ്ഞ് നിങ്ങളുടെ ആത്മാവ് എന്നെ വിളിക്കുന്നില്ലേ. പതീത പാവനൻ ഒരേയൊരു ബാബയാണ്. ഇപ്പോൾ നമ്മൾ ആ പതീത പാവനനായ ബാബയെ ഓർമ്മിക്കുന്നു. ജീവന്മുക്തി ദാതാവ് ഒരേയൊരാളാണ്, രണ്ടാമതായി ആരുമില്ല. ഇത്രയും സഹജമായ കാര്യത്തിന്റെ അർത്ഥം പോലും മനസ്സിലാക്കുന്നില്ല. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1). വായിൽ നിന്നും ജ്ഞാനരത്നങ്ങൾ വരുന്നതിനുള്ള പ്രാക്ടീസ് ചെയ്യണം. ഒരിക്കലും വായിൽ നിന്ന് മുള്ളോ കല്ലോ വരരുത്. തന്റേയും വീടിന്റേയും മംഗളം ചെയ്യുന്നതിനായി വീട് ചിത്രങ്ങളാൽ അലങ്കരിക്കണം, അതിനെക്കുറിച്ച് വിചാരസാഗരമഥനം ചെയ്ത് മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കണം. ബിസിയായിരിക്കണം.
2). ബാബയിൽ നിന്നും ആശീർവ്വാദം ചോദിക്കുന്നതിനു പകരം ബാബയുടെ ശ്രേഷ്ഠ മതം അനുസരിച്ച് നടക്കണം. ബലിയാകുന്നത് ശിവബാബയാണ് അതിനാൽ ബാബയെത്തന്നെ ഓർമ്മിക്കണം. ഞാൻ ബാ ബക്ക് ഇത്ര നൽകി എന്ന അഭിമാനം വരരുത്.
| വരദാനം :- |
ബാപ്സമാൻ സ്ഥിതിയിലൂടെ സമയത്തെ സമീപത്തേക്ക് കൊണ്ടുവരുന്ന തതത്വം എന്ന പ്രാപ്തമാക്കിയവരായി ഭവിക്കട്ടെ. ഞാനെന്നഭാവത്തെ ഇല്ലാതാക്കുക അർത്ഥം ബാപ്സമാൻ സ്ഥിതിയിൽ സ്ഥിതി ചെയ്തുകൊണ്ട് സമയത്തെ സമീപത്തേക്ക് കൊണ്ടുവരിക.തന്റെ ദേഹത്തിലോ ഏതെങ്കിലും വസ്തുവിലോ ആകർഷണമുണ്ടെങ്കിൽ അവിടെ സമാനമാകുന്നതിന്റെ ശതമാനം കുറയും.ശതമാനം കുറയുക എന്നാൽ കുറവുകൾ(ഡിഫെക്ട്)ഉണ്ട് എന്നാണർത്ഥം.ഇങ്ങിനെയുള്ള കുറവുകൾ ഉള്ളവർക്ക് ഒരിക്കലും പെർഫെക്ടാകാൻ കഴിയില്ല.പെർഫെക്ടാകാനായി ബാബയുടെ സ്നേഹത്തിൽ സദാ ലവ്ലീനമായി ഇരിക്കൂ. സദാ സ്നേഹത്തിൽ മുഴുകി ഇരിക്കുന്നതിലൂടെ സഹജമായി മറ്റുള്ളവരെയും തനിക്കുസമാനം അല്ലെങ്കിൽ ബാപ്സമാൻ ആക്കി മാറ്റാൻ കഴിയും.ബാപ്ദാദ തന്റെ ലവ്ലിയും ലവ്ലീനവുമായി ഇരിക്കുന്ന കുട്ടികൾക്ക് സദാ തതത്വം എന്ന വരദാനം നൽകുന്നു. |
| സ്ലോഗന് :- | അഭിപ്രായങ്ങൾക്ക് പരസ്പരം ആദരവ് നൽകുകയാണെങ്കിൽ സ്വയത്തിന്റെ റെക്കോർഢ് നല്ലതായി മാറും. |
അവ്യക്തസൂചന-സ്വയത്തിനുവേണ്ടിയും സർവ്വർക്കുവേണ്ടിയും മനസ്സുകൊണ്ട് യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.
മനസ്സാസേവനത്തിനായി മനസ്സും ബുദ്ധിയും വ്യർത്ഥം ചിന്തിക്കുന്നതിൽനിന്നും മുക്തമാക്കിവെക്കണം മൻമനാഭവമന്ത്രത്തിന്റെ സഹജരൂപമായി മാറുകയും വേണം.ഏതൊരു ആത്മാക്കളുടെ മനസ്സ് അഥവാ സങ്കൽപങ്ങളാണോ ശ്രേഷ്ഠവും ശക്തിശാലിയുമായിട്ടുള്ളത് ശുഭഭാവനയും ശുഭകാമനയുമുള്ളത് അവർക്ക് മനസ്സുകൊണ്ട് ശക്തികളുടെ ദാനം നൽകാൻ കഴിയും.