മലയാളം മുരളി · Brahma Kumaris

ഇന്നത്തെ മുരളി · 2025, ഒക്‌ടോബർ 5

ഓം ശാന്തി · BapDada · 2025, ഒക്‌ടോബർ 5

ഇന്നത്തെ മുരളി — എല്ലാ ദിവസവും പുതിയത്.

18
മുരളി2025, ഒക്‌ടോബർ 5 · മലയാളം
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

05-10-2025
ഓം ശാന്തി
അവ്യക്തബാപ്ദാദ
മധുബന്
03/03/07

പരമാത്മാവിന്റെകൂട്ടുകെട്ടിലൂടെജ്ഞാനത്തിന്റെകുങ്കുമപൊടിയും

ഗുണങ്ങളുടെയുംശക്തികളുടെയുംനിറംപതിപ്പിക്കുന്നതുമാണ്സത്യമായ

ഹോളിആഘോഷം.

ഇന്ന് ബാപ്ദാദ തന്റെ ഭാഗ്യശാലികളും ഹോളിയസ്റ്റുമായ കുട്ടികളോടൊപ്പം ഹോളി ആഘോഷിക്കാൻ വന്നിരിക്കുകയാണ്.ലോകത്തിലുള്ളവർ ഓരോ ഉത്സവങ്ങളും ആഘോഷിക്കുക മാത്രമാണ് ചെയ്യുന്നത്, കുട്ടികളായ നിങ്ങൾ ആഘോഷിക്കുക മാത്രമല്ല ആഘോഷിക്കുക അർത്ഥം ആയിത്തീരുക എന്നതാണ്. നിങ്ങൾ ഹോളി അർത്ഥം പവിത്ര ആത്മാക്കൾ ആയിമാറി. നിങ്ങൾ എല്ലാവരും ഏത് ആത്മാക്കളാണ്?ഹോളിയുടെ അർത്ഥം മഹാൻ പവിത്ര ആത്മാക്കൾ എന്നാണ്. ലോകത്തിലുള്ളവർ സ്ഥൂലമായ നിറങ്ങൾ ഉപയോഗിച്ച് ശരീരത്തിൽ നിറം പതിപ്പിക്കുന്നു ആത്മാക്കളായ നിങ്ങൾ ആത്മാവിൽ ഏത് നിറങ്ങളാണ് പതിപ്പിച്ചിട്ടുള്ളത്? ഏറ്റവും നല്ല നിറം ഏതാണ്? അവിനാശിയായ നിറം ഏതാണ്? നിങ്ങൾക്കറിയാമോ, നിങ്ങൾ എല്ലാവരും പരമാത്മ കൂട്ടികെട്ടിന്റെ നിറമാണ് ആത്മാവിൽ പതിപ്പിച്ചത്, അതിലൂടെ ആത്മാവ് പവിത്രതയുടെ നിറത്തിൽ മുങ്ങി. ഈ പരമാത്മ കൂട്ടികെട്ടിന്റെ നിറം എത്ര മഹത്വമുള്ളതും സഹജവുമായതാണ്. അതിനാൽ പരമാത്മാവിന്റെ കൂട്ടികെട്ടിന്റെ നിറത്തിന്റെ മഹത്വം ഇപ്പോൾ അന്തിമത്തിലും സത്സംഘത്തിന് മഹത്വം ഉണ്ട്.സത്സംഗത്തിന്റെ അർത്ഥമാണ് പരമാത്മാവിന്റെ കൂട്ടികെട്ടിന്റെ നിറത്തിലിരിക്കുക, അത് ഏറ്റവും സഹജവും, ഉയർന്നതിലും ഉയർന്നതാണ്, അങ്ങനെയുള്ള കൂട്ട്കെട്ടിലിരിക്കുന്നത് ബുദ്ധിമുട്ടുള്ളതാണോ? ഈ കൂട്ടികെട്ടിന്റെ നിറത്തിൽ ഇരിക്കുന്നതിലൂടെ പരമാത്മാവ് ഏറ്റവും ഉയർന്നതിലും ഉയർന്നതാണ്, അതുപോലെ കുട്ടികളായ നിങ്ങളും ഏറ്റവും ഉയർന്ന പവിത്ര മഹാൻ ആത്മാക്കൾ പൂജ്യ ആത്മാക്കൾ ആയിമാറി. ഈ അവിനാശിയായ കൂട്ടികെട്ടിന്റെ നിറം പ്രിയപ്പെട്ടതായി തീർന്നില്ലേ! ലോകത്തിലുള്ളവർ എത്ര പ്രയത്നങ്ങളാണ് ചെയ്യുന്നത്, പരമാത്മാവിന്റെ കൂട്ട് പോയിട്ട് ഓർമ്മിക്കാൻ മാത്രം എത്ര പ്രയത്നമാണ് ചെയ്യുന്നത്. എന്നാൽ ആത്മാക്കളായ നിങ്ങൾ ബാബയെ അറിഞ്ഞു, ഹൃദയം കൊണ്ട് എന്റെ ബാബ'' എന്ന് പറഞ്ഞു, ബാബയും പറഞ്ഞു എന്റെ കുട്ടികൾ നിറം പടർന്നു.ബാബ ഏത് നിറമാണ് പതിപ്പിച്ചത്? ജ്ഞാനത്തിന്റെ നിറം പതിപ്പിച്ചു, ആ നിറത്തിലൂടെ നിങ്ങൾ ദേവതയായി മാറി,ഇപ്പോൾ കലിയുഗത്തിന്റെ അന്ത്യത്തിലും നിങ്ങളുടെ ചിത്രങ്ങൾ ദേവ ആത്മാക്കളുടെ രൂപത്തിൽ പൂജിക്കപ്പെടുന്നു. പവിത്ര ആത്മാക്കൾ ധാരാളം ഉണ്ട്, മഹാൻ ആത്മാക്കൾ ധാരാളം ഉണ്ട്,ധർമ്മാത്മാക്കൾ ധാരാളം ഉണ്ട്. എന്നാൽ നിങ്ങളുടെ പവിത്രത, ദേവാത്മാക്കളുടെ രൂപത്തിൽ ആത്മാവ് പവിത്രമാകുന്നുണ്ട്,ആത്മാവിനോടൊപ്പം ശരീരവും പവിത്രമാകുന്നു.ഇത്രയും ശ്രേഷ്ഠമായ പവിത്രത വന്നത് എങ്ങനെയാണ്? കൂട്ടികെട്ടിന്റെ നിറത്തിലൂടെ മാത്രമാണ്. നിങ്ങൾ എല്ലാവരും ഉത്സാഹപൂർവ്വം പറയാറുണ്ട്, ആരെങ്കിലും കുട്ടികളായ നിങ്ങളോടു ചോദിക്കുകയാണ് പരമാത്മാവ് എവിടെയാണ് വസിക്കുന്നത്? പരനധാമത്തിൽ തന്നെയാണ് എങ്കിലും ഇപ്പോൾ സംഗമത്തിൽ പരമാത്മാവ് നിങ്ങളോടൊപ്പം എവിടെയാണ് വസിക്കുന്നത്? നിങ്ങൾ എന്ത് ഉത്തരം നൽകും? ഇപ്പോൾ പരമാത്മാവിന് പവിത്രആത്മാക്കളായ നമ്മുടെ ഹൃദയ സിംഹാസനമാണ് ഇഷ്ടം. അങ്ങനെയല്ലേ? നിങ്ങളുടെ ഹൃദയത്തിൽ ബാബ ഇരിക്കുന്നു, നിങ്ങൾ ബാബയുടെ ഹൃദയത്തിലിരിക്കുന്നു. ആരാണോ ഇരിക്കുന്നത് അവർ കൈ ഉയർത്തൂ. ഇരിക്കുന്നുണ്ടോ? (എല്ലാവരും കൈ ഉയർത്തി) നല്ലത്. വളരെ നല്ലതാണ്. അതിനാൽ ഉത്സാഹത്തോടെ പറയുന്നു പരമാത്മാവിന് എന്റെ ഹൃദയമല്ലാതെ മറ്റെവിടെയും ഇഷ്ടമല്ല, എന്തെന്നാൽ കമ്പയിന്റായിട്ടാണ് ഇരിക്കുന്നത്! കമ്പയിന്റ് ആണല്ലോ?പല കുട്ടികളും കമ്പയിന്റ് എന്ന് പറയുമ്പോഴും സദാ ബാബയുടെ കമ്പനിയുടെ നേട്ടം എടുക്കുന്നില്ല.കമ്പാനിയൻ ആക്കി, പക്കാ ആണോ. എന്റെ ബാബ എന്ന് പറഞ്ഞതിലൂടെ കമ്പാനിയൻ ആക്കി, നിരന്തരം കമ്പനിയുടെ അനുഭവം ചെയ്യണം,ഇതിൽ അന്തരം വരുന്നു. ഇതിൽ ബാപ്ദാദ കാണുന്നുണ്ട് നേട്ടമുണ്ടാക്കുന്നതിൽ നമ്പർ വാർ ആണ്. കാരണമെന്താണ്?നിങ്ങൾക്കെല്ലാവർക്കും നന്നായി അറിയാം.

ബാപ്ദാദ മുൻപും കേൾപ്പിച്ചതാണ്, ഹൃദയത്തിൽ രാവണന്റെ ഏതെങ്കിലും പഴയ സമ്പത്ത്, പഴയ സംസ്കാരങ്ങളുടെ രൂപത്തിൽ അവശേഷിക്കുന്നുണ്ടെങ്കിൽ രാവണന്റെ വസ്തു അന്യ വസ്തുവായില്ലേ! അന്യരുടെ വസ്തു ഒരിക്കലും നമ്മുടെയടുത്ത് വയ്ക്കാറില്ല. എടുത്ത് കളയുകയാണ് ചെയ്യുന്നത്. ബാപ്ദാദ കണ്ടു,ആത്മീയ സംഭാഷണത്തിൽ കുട്ടികൾ പറയുന്നത് എന്താണെന്നു കേൾക്കുകയും ചെയ്യുന്നുണ്ട്, ബാബ ഞാൻ എന്ത് ചെയ്യും, എന്റെ സംസ്ക്കാരം അങ്ങനെയാണ്. എന്റെ സംസ്ക്കാരം എന്ന് പറയുന്നത്, ഇത് എന്താ നിങ്ങളുടേതാണോ? ഇങ്ങനെ പറയുന്നത് ശരിയാണോ?എന്റെ പഴയ സംസ്കാരമാണ്, എന്റെ നേച്ചർ ആണ്,ശരിയാണോ? ശരിയാണോ?ആരാണോ ശരിയാണെന്നു കരുതുന്നത് അവർ കൈ ഉയർത്തൂ. ആരും ഉയർത്തിയില്ല.പിന്നെ എന്ത് കൊണ്ടാണ് പറയുന്നത്?അറിയാതെ പറയുന്നത് ആണോ? മാർജ്ജീവ ആയി കഴിയുമ്പോൾ ഇപ്പോൾ നിങ്ങളുടെ സർനെയിം എന്താണ്?പഴയ ജന്മത്തിലെ സർനെയിം ആണോ അതോ ബി.കെ യുടെ സർനെയിം ആണോ? സ്വന്തം സർനെയിം എന്താണ് എഴുതുന്നത്?ബി.കെ എന്നാണോ അതോ മറ്റെന്തെങ്കിലും ആണോ...? മർജ്ജീവ ആയപ്പോൾ പഴയ സംസ്ക്കാരം എങ്ങനെയാണ് എന്റെ സംസ്ക്കാരം ആയത്? പഴയത് അന്യ സംസ്കാരമായി. എന്റേത് അല്ലല്ലോ! ഈ ഹോളിയിൽ എന്തെങ്കിലും കത്തിക്കുമല്ലോ!ഹോളി കത്തിക്കുകയും ചെയ്യും, നിറം പിടിപ്പിക്കുകയും ചെയ്യും, നിങ്ങൾ എല്ലാവരും ഈ ഹോളിയിൽ എന്താണ് കത്തിക്കുന്നത്? എന്റെ സംസ്ക്കാരം, ഇത് നമ്മുടെ ബ്രാഹ്മണ ജീവിതത്തിന്റെ നിഘണ്ടുവിൽ നിന്നും സമാപ്തമാക്കണം. ജീവിതം ഒരു നിഘണ്ടു ആണ്! ഇനി ഒരിക്കലും സ്വപ്നത്തിൽ പോലും ഇത് ചിന്തിക്കരുത്, സങ്കല്പത്തിന്റെ കാര്യം വിട്ടേക്ക്, പഴയ സംസ്ക്കാരം എന്റെ സംസ്കാരമാണ് എന്ന് കരുതുന്നത്, ഇത് സ്വപനത്തിൽ പോലും ചിന്തിക്കരുത്. ഇപ്പോൾ ബാബയുടെ സംസ്ക്കാരം ഏതാണോ അത് നിങ്ങളുടെയും സംസ്കാരമാണ്, എല്ലാവരും പറയാറില്ലേ ബാബയ്ക്ക് സമാനമാകുന്നതാണ് നമ്മുടെ ലക്ഷ്യം. എല്ലാവരും സ്വന്തം ഹൃദയത്തിൽ ദൃഢ സങ്കല്പത്തിന്റെ പ്രതിജ്ഞ സ്വയത്തിനോട് ചെയ്തിട്ടുണ്ടോ? അറിയാതെ പോലും എന്റെ എന്ന് പറയരുത്.എന്റെ എന്റെ എന്ന് പറയുമ്പോൾ പഴയ സംസ്ക്കാരങ്ങൾ നേട്ടമുണ്ടാക്കുന്നു. എന്റേത് എന്ന് പറയുമ്പോൾ അത് അവിടെ ഇരിക്കും,പോകുകയില്ല.ബാപ്ദാദ എല്ലാ കുട്ടികളെയും ഏത് രൂപത്തിൽ കാണാൻ ആണ് ആഗ്രഹിക്കുന്നത്? അറിയാവുന്നതാണ്, അംഗീകരിക്കുകയും ചെയ്യുന്നു. ബാപ്ദാദയ്ക്ക് ഓരോ കുട്ടിയും ഭ്രുകുടി സിംഹാസനസ്ഥരും, സ്വരാജ്യ അധികാരിയായ രാജാ കുട്ടിയാണ്, അധീനരായ കുട്ടി അല്ല, രാജാ കുട്ടിയാണ്, നിയന്ത്രണ ശക്തിയും, റൂളിങ് പവർ ഉള്ള മാസ്റ്റർ സർവ്വ ശക്തിവാൻ സ്വരൂപമാണ് കാണുന്നത്. നിങ്ങൾ നിങ്ങളുടെ ഏത് രൂപമാണ് കാണുന്നത്? ഇത് തന്നെയല്ലേ, രാജ്യാധികാരി ആണല്ലോ! അധീനർ അല്ലല്ലോ?നിങ്ങൾ എല്ലാവരും അധീനരായ ആത്മാക്കളെ അധികാരികൾ ആക്കുന്നവർ ആണ്. ആത്മാക്കളുടെ മേൽ ദയാ ഹൃദയരായി അവരെയും അധീനരിൽ നിന്ന് അധികാരികൾ ആക്കുന്നവർ ആണ്. നിങ്ങൾ എല്ലാവരും ഹോളി ആഘോഷിക്കുവാൻ വന്നതല്ലേ?

ബാപ്ദാദയ്ക്കും സന്തോഷമാണ് എല്ലാവരും സ്നേഹത്തിന്റെ വിമാനത്തിൽ എത്തിയിരിക്കുകയാണ്, എല്ലാവരുടെയടുത്തും വിമാനം ഉണ്ടല്ലോ! ബാപ്ദാദ ഓരോ ബ്രാഹ്മണർക്കും ജന്മം എടുത്തയുടനെ വിമാനത്തിന്റെ സമ്മാനം നൽകി. എല്ലാവരുടെയും പക്കൽ മനസ്സിന്റെ വിമാനം ഉണ്ടോ? വിമാനത്തിൻ പെട്രോൾ ഉണ്ടോ? ചിറകുകൾ നേരെയാണോ? സ്റ്റാർട്ട് ആക്കുന്നതിനുള്ള ആധാരം ശരിയാണോ? പരിശോധിക്കുന്നുണ്ടോ? മൂന്നു ലോകങ്ങളിലേക്കും സെക്കൻഡിൽ പോകാൻ സാധിക്കുന്ന വിമാനം ആണ്. ധൈര്യത്തിന്റെയും ഉന്മേഷത്തിന്റെയും രണ്ടു ചിറകുകൾ ശരിയാണെങ്കിൽ സെക്കന്റിൽ സ്റ്റാർട്ട് ആക്കാൻ കഴിയും. സ്റ്റാർട്ട് ആക്കുന്നതിനുള്ള താക്കോൽ എന്താണ്? എന്റെ ബാബ.എന്റെ ബാബ എന്ന് പറയുമ്പോൾ മനസ്സ് എവിടെ എത്തിച്ചേരാനാണോ ആഗ്രഹിക്കുന്നത് അവിടെ എത്തിചേരും. രണ്ടു ചിറകുകളും നേരെയായിരിക്കണം. ഒരിക്കലും ധൈര്യം കൈവിടരുത്.കാരണമെന്ത്? ബാപ്ദാദയുടെ വാഗ്ദാനമാണ്, വരദാനമാണ്, നിങ്ങളുടെ ധൈര്യത്തിന്റെ ഒരു ചുവടിന് ബാബയുടെ സഹായത്തിന്റെ ആയിരം ചുവട്. എങ്ങനെയുള്ള കടുത്ത സംസ്ക്കാരം ആണെങ്കിലും ഒരിക്കലും ധൈര്യം ഉപേക്ഷിക്കരുത്.കാരണം?സർവ്വശക്തിവനായ ബാബ സഹായിയാണ്, കമ്പയിന്റാണ്, സദാ ഹാജരാണ്. താങ്കൾ ധൈര്യത്തോടെ സർവ്വ ശക്തിവനായ ബാബയിൽ അധികാരം വയ്ക്കൂ, ദൃഢതയോടെയിരിക്കൂ, നടന്നേ തീരൂ, ബാബ എന്റേതാണ്, ഞാൻ ബാബയുടേതാണ്,ഈ ധൈര്യം മറക്കരുത്. എങ്കിൽ എന്താകും?എങ്ങനെ ചെയ്യും എന്ന സങ്കൽപം ഉയരുമ്പോൾ, എങ്ങനെ എന്നത് മാറി ഇങ്ങനെ എന്നതാകും. എങ്ങനെ ചെയ്യും, എന്ത് ചെയ്യും എന്നല്ല. അങ്ങനെ നടന്നു കഴിഞ്ഞതാണ്. ചിന്തിക്കുന്നു,ചെയ്യുന്നുണ്ട്, സംഭവിക്കണം, ബാബ സഹായ നല്കും... നടന്നു കഴിഞ്ഞതാണ്. ദൃഢ നിശ്ചയമുള്ളവർക്ക് സഹായം നൽകുന്നതിനായി ബാബ ബന്ധിതനാണ്. രൂപം കുറച്ച് മാറ്റുന്നു, ബാബയുടെ മേൽ അധികാരം കാണിക്കുന്നു, പക്ഷെ രൂപം മാറുന്നു.ബാബ അങ്ങ് സഹായിക്കുമല്ലോ! അങ്ങ് ബന്ധിതനാണല്ലോ! അല്ലേ എന്നത് ചേർക്കുന്നു.നിശ്ചയ ബുദ്ധിയുടെ നിശ്ചിത വിജയം സംഭവിച്ചു കഴിഞ്ഞതാണ്.ബാപ്ദാദ ജന്മമെടുത്തപ്പോൾ തന്നെ ഓരോ കുട്ടിയ്ക്കും വിജയത്തിന്റെ തിലകം മസ്തകത്തിൽ അണിയിച്ചു. ദൃഢതയെ തന്റെ തീവ്ര പുരുഷാർത്ഥത്തിന്റെ താക്കോൽ ആക്കൂ. വളരെ നല്ല പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ഇപ്പോൾ ബാപ്ദാദ ആത്മീയ സംഭാഷണങ്ങളും കേട്ടു, ധൈര്യത്തിന്റെ വളരെ നല്ല ആത്മീയ സംഭാഷണമാണ് നടത്തുന്നത്, വളരെ ശക്തിശാലിയായ പ്ലാൻ ആണ് തയ്യാറാക്കുന്നത്, പക്ഷെ പ്ലാൻ പ്രാക്ടിക്കൽ ആക്കുമ്പോൾ പ്ലെയിൻ ബുദ്ധിയായി ആക്കുന്നില്ല. അതിൽ കുറച്ച് ചെയ്യുന്നുണ്ട്, നടക്കേണ്ടതാണ്... ഇത് സ്വയം നിശ്ചയത്തോടെയുള്ള സങ്കൽപം ഇല്ല, വ്യർത്ഥ സങ്കൽപ്പങ്ങൾ കൂടിക്കലരുന്നു.

ഇപ്പോൾ സമയത്തിനനുസരിച്ച് പ്ലെയിൻ ബുദ്ധിയായി സങ്കല്പത്തെ സാകാര രൂപത്തിൽ കൊണ്ട് വരൂ. അല്പം പോലും ദുർബല സങ്കൽപം ഇമെർജ്ജ് ആകരുത്. സ്മൃതി ഉണ്ടാകണം, ഇപ്പോൾ ഒരു തവണമാത്രം ചെയ്യുന്നതല്ല, അനേകം പ്രാവശ്യം ചെയ്തിട്ടുള്ളതാണ്. ആവർത്തിയ്ക്കുക മാത്രം ചെയ്യുന്നു. ഓർമ്മിച്ചു നോക്കൂ കല്പ കല്പങ്ങളിൽ എത്ര പ്രാവശ്യം വിജയി ആയതാണ്! അനേകം തവണ വിജയികളായതാണ്, അനേകം കല്പങ്ങളിലെ ജന്മസിദ്ധ അധികാരമാണ് വിജയം. ഈ അധികാരത്തിലൂടെ നിശ്ചയ ബുദ്ധി ഉള്ളവരായി ദൃഢതയുടെ താക്കോൽ കൊടുക്കൂ, ബ്രാഹ്മണ ആത്മാക്കളായ നിങ്ങളെ കൂടാതെ വിജയം എവിടെ പോകും! ബ്രാഹ്മണ ആത്മാക്കളായ നിങ്ങളുടെ ജന്മസിദ്ധ അധികാരമാണ് വിജയം, കഴുത്തിലെ മാലയാണ്, ആണോ അല്ലയോ എന്നില്ല, ആണ്. ഈ ലഹരി വയ്ക്കൂ. ആയിരുന്നു, ആണ്, ഇനിയും ആകും. അതുപോലെ ഹോളിയസ്റ്റ് അല്ലേ. ജ്ഞാനത്തിന്റെ നിറങ്ങളുടെ ഹോളി ബാപ്ദാദയോടൊപ്പം കളിച്ചു, ഇനി എന്ത് കളിക്കും?

ബാപ്ദാദ കണ്ടു കൂടുതലും എല്ലാവർക്കും ഉന്മേഷവും ഉത്സാഹവും വളരെ നന്നായി ഉണ്ട്,ഇത് ചെയ്യും, ഇത് ചെയ്യും, ഇങ്ങനെ ആകും. ബാപ്ദാദയും ഒത്തിരി സന്തോഷിക്കുന്നു, എന്നാൽ ഈ ഉന്മേഷവും ഉത്സാഹവും സദാ ഇമെർജ്ജ് ആയിരിക്കണം, ഇടയ്ക്കൊക്കെ മെർജ്ജ് ആയിപ്പോകുന്നു, ഇടയ്ക്ക് ഇമെർജ്ജ് ആകുന്നു.മെർജ്ജായി പോകരുത്, ഇമെർജ്ജ് ആയിത്തന്നെയിരിക്കണം, സംഗമയുഗത്തിൽ മുഴുവൻ നിങ്ങൾക്ക് ഉത്സവമാണ്. അവർ ഇടയ്ക്കിടയ്ക്ക് അതിനാലാണ് ഉത്സവം ആഘോഷിക്കുന്നത്, കാരണം കൂടുതൽ സമയം ടെൻഷനിലാണ് ഇരിക്കുന്നത്, അതിനാൽ കരുതുന്നു ഉത്സാഹത്തിൽ ആടാം, പാടാം, കഴിക്കാം എങ്കിൽ ഒരു മാറ്റമാകും. നിങ്ങൾക്കോ ഓരോ സെക്കൻറും ഡാൻസും പാട്ടുമാണ്. നിങ്ങൾ സദാ മനസ്സിൽ സന്തോഷത്തിൽ നൃത്തം ചെയ്തുകൊണ്ടിരിക്കുകയാണോ! അതോ അല്ലേ! നൃത്തം ചെയ്യുന്നു, സന്തോഷത്തിൽ നൃത്തം ചെയ്യാൻ അറിയാമോ? നൃത്തം ചെയ്യാൻ അറിയാമോ? ആർക്കാണോ അറിയുന്നത് അവർ കൈ ഉയർത്തൂ. നൃത്തം ചെയ്യാൻ അറിയാമോ?ശരി. അറിയാമെങ്കിൽ ആശംസകൾ. സദാ നൃത്തം ചെയ്തുകൊണ്ടിരിക്കുന്നുണ്ടോ അതോ ഇടയ്ക്കിയടയ്ക്ക് ആണോ?

ബാപ്ദാദ ഈ വർഷം ഗൃഹപാഠം നൽകിയതാണ്, രണ്ടു വാക്കുകൾ ഒരിക്കലും ചിന്തിക്കരുത്, സം ടൈം, സംതിങ് . അത് ചെയ്തോ? ഇപ്പോഴും സം ടൈം ആണോ? സം ടൈം, സം തിങ് സമാപ്തം. ഈ നൃത്തത്തിൽ ക്ഷിണിക്കുന്ന കാര്യം ഒന്നും ഇല്ല. കിടക്കുകയാണെങ്കിലും, കാര്യങ്ങൾ ചെയ്യുമ്പോൾ ആണെങ്കിലും, നടക്കുമ്പോൾ ആണെങ്കിലും, ഇരിക്കുമ്പോൾ ആണെങ്കിലും സന്തോഷത്തിന്റെ നൃത്തം ചെയ്യാൻ കഴിയുന്നതാണ്, ബാബയുടെ പ്രാപ്തികളുടെ ഗാനം പാടാൻ കഴിയും. പാട്ട് അറിയാമല്ലോ, ഈ ഗാനം എല്ലാവർക്കും അറിയാവുന്നതാണ്. മുഖത്തിലൂടെയുള്ള പാട്ട് ചിലർക്ക് അറിയാം ചിലർക്ക് അറിയില്ല. എന്നാൽ ബാബയുടെ പ്രാപ്തികളുടെ പാട്ട്, ബാബയുടെ ഗുണങ്ങളുടെ പാട്ട് എല്ലാവർക്കും അറിയാമല്ലോ. ദിവസവും ഉത്സവമാണ്, ഓരോ നിമിഷവും ഉത്സവമാണ്, സദാ പാടുകയും ആടുകയും ചെയ്യൂ, വേറെ ഒരു ജോലിയും തരുന്നില്ല. ഇത് തന്നെയാണ് ജോലി ആടുകയും പാടുകയും ചെയ്യൂ. ആസ്വദിക്കൂ. എന്തിനാണ് ഭാരം എടുക്കുന്നത്? ആസ്വദിക്കൂ, ആടുകയും പാടുകയും ചെയ്യൂ. ശരി. ഹോളി ആഘോഷിച്ചില്ലേ! ഇനി നിറങ്ങളുടെ ഹോളിയും ആഘോഷിക്കുമോ? ശരിയാണ്, നിങ്ങളെയാണ് ഭക്തരും കോപ്പി ചെയ്യുന്നത്. നിങ്ങൾ ഭഗവാനോടൊപ്പം ഹോളി ആഘോഷിക്കുമ്പോൾ ഭക്തരും ഏതെങ്കിലും ദേവതമാരോടൊപ്പം ഹോളി ആഘോഷിക്കുന്നു. ശരി.

ഇന്ന് പല കുട്ടികളുടെയും ഇ മെയിൽ വന്നു, കത്തുകളും വന്നു, ഏതെല്ലാം സാധനങ്ങൾ ഉണ്ടോ അതിലൂടെ ഹോളിയുടെ ആശംസകൾ അയച്ചിട്ടുണ്ട്. സങ്കല്പിക്കുമ്പോൾ തന്നെ ബാപ്ദാദയുടെ അടുത്ത് എത്തിച്ചേരുന്നുണ്ട്. നാനാഭാഗത്തുമുള്ള കുട്ടികൾ വിശേഷമായി ഓർമ്മിക്കും, ഓർമ്മിച്ചു., ബാപ്ദാദയും ഓരോ കുട്ടികൾക്കും കോടി കോടി മടങ്ങു ആശിർവ്വാദങ്ങളും കോടിമടങ്ങു ഹൃദയത്തിലെ സ്നേഹസ്മരണകളും റിട്ടേൺ ആയി ഓരോരുത്തർക്കും പേര് സഹിതം വിശേഷത സഹിതം നൽകുന്നു. സന്ദേശികൾ പോകുമ്പോൾ ഓരോരുത്തരും അവരവരുടെ ഓർമ്മകൾ കൊടുക്കുന്നു. ആരെങ്കിലും തരാതെ ഇരുന്നാലും ബാപ്ദാദയുടെ അടുത്ത് എത്തി കഴിഞ്ഞു.ഇതാണ് പരമാത്മ സ്നേഹത്തിന്റെ വിശേഷത. ഈ ഓരോ ദിവസവും എത്ര പ്രീയപ്പെട്ടതാണ്. ഗ്രാമത്തിൽ ആയിരുന്നാലും,വലിയ വലിയ പട്ടണങ്ങളിൽ ആയിരുന്നാലും ഗ്രാമങ്ങളിൽ ഉള്ളവരുടയും ഓർമ്മ സാധങ്ങൾ ഇല്ലാതിരുന്നിട്ടും ബാബയുടെ അടുത്ത എത്തിചേരുന്നുണ്ട് കാരണം ബാബയുടെ അടുത്ത് ആത്മീയ മാർഗ്ഗങ്ങൾ ധാരാളം ഉണ്ട്! ശരി.

ഇന്നത്തെ കാലത്ത് ഡോക്ടർമാർ പറയുന്നു മരുന്ന് ഉപേക്ഷിക്കൂ,വ്യായാമം ചെയ്യൂ, ബാപ്ദാദയും പറയുകയാണ് യുദ്ധം ചെയ്യുന്നത് ഉപേക്ഷിക്കൂ,പരിശ്രമം ഉപേക്ഷിക്കൂ, മുഴുവൻ ദിവസവും 5 5 മിനിട്ടു മനസ്സിന്റെ വ്യായാമം ചെയ്യൂ. ഒരു മിനിറ്റിൽ നിരാകാരിയും. ഒരു മിനിറ്റിൽ ആകാരിയും ഒരു മിനിറ്റിൽ എല്ലാ തരത്തിലെയും സേവാധാരി, ഈ മനസ്സിന്റെ വ്യായാമം മുഴുവൻ ദിവസവും പല സമയങ്ങളിലായി അഞ്ചു മിനിറ്റ് ചെയ്യൂ. സദാ ആരോഗ്യത്തോടെയിരിക്കും, പരിശ്രമത്തിൽ നിന്നും രക്ഷപ്പെടും. സാധിക്കില്ലേ! മധുബനിലുള്ളവർക്ക് സാധിക്കില്ലേ? മധുബൻ അടിത്തറയാണ്. മധുബനിലെ വൈബ്രേഷൻ നാനാഭാഗത്തും ആഗ്രഹിച്ചില്ലെങ്കിലും എത്തിച്ചേരുന്നുണ്ട്. മധുബനിൽ ഏതെങ്കിലും കാര്യം നടന്നാൽ മുഴുവൻ ഭാരതത്തിലും എല്ലാസ്ഥലത്തും അടുത്ത ദിവസം എത്തിച്ചേരും. മധുബനിൽ അങ്ങനെയുള്ള ഏതോ സാധനം ഉണ്ട്,ഒരു കാര്യവും മറഞ്ഞിരിക്കില്ല, നല്ലതായാലും പുരുഷാർത്ഥത്തിന്റെ ആണെങ്കിലും.മധുബൻ എന്ത് ചെയ്താലും ആ വൈബ്രേഷൻ സഹജമായി സ്വതവേ വ്യാപിക്കും. ആദ്യം മധുബൻ നിവാസികൾ വ്യർത്ഥ സങ്കല്പങ്ങൾ സമാപ്തമാക്കൂ, സാധിക്കുമോ?കഴിയുമോ?ഈ മുന്നിൽ ഇരിക്കുന്ന മധുബൻ നിവാസികൾ കൈ ഉയർത്തൂ.മധുബൻ നിവാസികൾ ഒന്നിച്ച് ചേർന്ന് ഏതെങ്കിലും പ്ലാൻ തയ്യാറാകൂ.വ്യർത്ഥം സമാപ്തമാക്കൂ. സങ്കലപം ഇല്ലാതാക്കാൻ ബാപ്ദാദ പറയുന്നില്ല. വ്യർത്ഥ സങ്കൽപ്പങ്ങൾ സമാപ്തമാക്കൂ. പ്രയോജനം ഇല്ല. കുഴപ്പങ്ങൾ ആണ്.സാധിക്കുമോ?ഒന്നിച്ച് മീറ്റിംഗ് ചെയ്ത് ഇത് നടപ്പിലാക്കും എന്ന് കരുതുന്ന മധുബൻ നിവാസികൾ കൈ ഉയർത്തൂ. ചെയ്യും, ചെയ്യണം,എങ്കിൽ നീളത്തിൽ കൈ ഉയർത്തൂ. രണ്ടു കൈകളും ഉയർത്തൂ. ആശംസകൾ. ബാപ്ദാദ ഹൃദയത്തിൽ നിന്നും ആശിർവാദം നൽകുന്നു. ആശംസകൾ നൽകുന്നു. മധുബനിൽ ഉള്ളവർക്ക് ധൈര്യം ഉണ്ടോ, ആഗ്രഹിക്കുന്നത് എന്തും ചെയ്യാൻ സാധിക്കുമോ. ചെയ്യിപ്പിക്കാനും കഴിയും.മധുബനിലെ സഹോദരിമാരും ഉണ്ട്, സഹോദരിമാർ കൈ ഉയർത്തൂ. ഉയരത്തിൽ കൈ ഉയർത്തൂ. മീറ്റിംഗ് ചെയ്യണം. ദാദിമാർ മീറ്റിംഗ് ചെയ്യിപ്പിക്കണം. നോക്കൂ എല്ലാവരും കൈ ഉയർത്തുന്നുണ്ട്.ഇനി കൈയ്യുടെ അന്തസ്സ് നിലനിർത്തൂ (കൈയ്യ് ഉയർത്തിയതിന്റെ). ശരി. ബ്രഹ്മ ബാബ ഒടുവിൽ ഏത് വരദാനമാണ് നൽകിയത് നിരാകാരി, നിർവ്വികാരി, നിരാഹങ്കാരി. ഇതാണ് ബ്രഹ്മ ബാബയുടെ അന്തിമ വരദാനം, കുട്ടികൾക്കുള്ള വളരെ വലിയ സമ്മാനമായി മാറി. ഇപ്പോൾ സെക്കന്റിൽ ബ്രഹ്മബാബയുടെ സമ്മാനം മനസ്സ് കൊണ്ട് സ്വീകരിക്കാൻ സാധിക്കുമോ? ബാബയുടെ സമ്മാനം സദാ പ്രാക്ടിക്കൽ ജീവിതത്തിൽ കൊണ്ട് വരണം എന്ന് ദൃഢ സങ്കൽപം ചെയ്യാൻ കഴിയുമോ? ആദി ദേവന്റെ സമ്മാനം നിസാരമല്ല.ബ്രഹ്മാവ് ഗ്രേറ്റ് ഗ്രേറ്റ് ഗ്രാൻഡ് ഫാദർ ആണ്, അദ്ദേഹത്തിന്റെ സമ്മാനം നിസാരമല്ല. അവരവരുടെ പുരുഷാർത്ഥം അനുസരിച്ച് സങ്കൽപം വയ്ക്കൂ, ഇന്നത്തെ ദിവസം ഹോളി എന്താണോ കഴിഞ്ഞു പോയത് അത് സമാപ്തമായി. ഇപ്പോൾ മുതൽ സമ്മാനം ആവർത്തിച്ച് ഇമെർജ്ജ് ചെയ്ത് ബ്രഹ്മബാബയ്ക്കു സേവനത്തിന്റെ റിട്ടേൺ നൽകണം. ബ്രഹ്മബാബ അന്തിമജന്മത്തിലും അന്തിമ സമയം വരെയും സേവനം ചെയ്തു.ഇത് ബ്രഹ്മബാബയ്ക്കു കുട്ടികളോടുള്ള സ്നേഹമാണ്, സേവനത്തിനോടുള്ള സ്നേഹത്തിന്റെ അടയാളമാണ് ബ്രഹ്മബാബയ്ക്കു പകരം കൊടുക്കണം അതായത് ജീവിതത്തിൽ നൽകിയിട്ടുള്ള സമ്മാനം റിവൈസ് ചെയ്തു പ്രാക്ടിക്കലിൽ കൊണ്ട് വരണം.എല്ലാവരും സ്വന്തം ഹൃദയത്തിൽ ബ്രഹ്മാബയോടുള്ള സ്നേഹത്തിന്റെ പകരമായി സങ്കൽപം ദൃഢമാക്കൂ, ഇതാണ് ബ്രഹ്മബാബയുടെ സ്നേഹത്തിന്റെ സമ്മാനത്തിനുള്ള പ്രതിഫലം.ശരി.

നാനാഭാഗത്തുമുള്ള ഭാഗ്യശാലികളും, ഹോളിയസ്റ്റുമായ കുട്ടികൾക്ക്, സദാ ദൃഢ സങ്കല്പത്തിന്റെ താക്കോൽ പ്രാക്ടിക്കലിൽ കൊണ്ട് വരുന്ന ധൈര്യമുള്ള കുട്ടികൾക്ക്, സദാ തന്റെ മനസ്സിനെ വ്യത്യസ്ത പ്രകാരത്തിലുള്ള സേവനത്തിൽ ബിസിയാക്കി വയ്ക്കുന്ന ഓരോ ചുവടിലും കോടിമടങ്ങുസമ്പാദ്യം ശേഖരിക്കുന്ന കുട്ടികൾക്ക് സദാ ഓരോ ദിവസവും ഉത്സാഹത്തിലിരിക്കുന്ന, ഓരോ ദിവസവും ഉത്സവമാണെന്ന് മനസിലാക്കി ആഘോഷിക്കുന്ന സദാ ഭാഗ്യശാലികളായ കുട്ടികൾക്ക് ബാപ്ദാദയുടെ സ്നേഹസ്മരണകളും നമസ്തേയും.

വരദാനം :- ലൗവും ലൗലീന സ്ഥിതിയുടെ അനുഭവത്തിലും കൂടി സർവ്വതും മറക്കുന്ന സദാ ദേഹി അഭിമാനിയായി ഭവിക്കട്ടെ.
കർമ്മത്തിലും, വാക്കിലും, സമ്പർക്കത്തിലും, സംബന്ധത്തിലും സ്നേഹവും, സ്മൃതിയിലും സ്ഥിതിയിലും ലൗ ലീനരായിരിക്കൂ എങ്കിൽ സർവ്വതും മറന്ന് ദേഹി അഭിമാനി ആയിമാറും. സ്നേഹമാണ് ബാബയുടെ സമീപ സംബന്ധത്തിലേക്ക് കൊണ്ട് വരുന്നത്, സർവ്വസ്വ ത്യാഗി ആക്കുന്നത്. ഈ സ്നേഹത്തിന്റെ വിശേഷതയിലും ലൗ ലീന സ്ഥിതിയിൽ ഇരിക്കുകയും ചെയ്യുന്നതിലൂടെ സർവ്വ ആത്മാക്കളുടെയും ഭാഗ്യം ഉണർത്താൻ കഴിയും. ഈ സ്നേഹം ഭാഗ്യത്തിന്റെ പൂട്ടിന്റെ താക്കോൽ ആണ്. ഇത് മാസ്റ്റർ കി ആണ്. ഇതിലൂടെ എങ്ങനെയുള്ള ദുർഭാഗ്യശാലി ആത്മാക്കളെയും ഭാഗ്യശാലി ആക്കാൻ കഴിയും.
സ്ലോഗന് :- സ്വയത്തിന്റെ പരിവർത്തനത്തിന്റെ സമയം നിശ്ചിതപ്പെടുത്തൂ എങ്കിൽ വിശ്വ പരിവർത്തനം സ്വതവേ നടക്കും.
 

അവ്യക്ത സൂചന- സ്വയവും സർവ്വെര പ്രതിയും മനസ്സിലൂടെ യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.

മനസ്സാ ശക്തിയുടെ ദർപ്പണമാണ്-വാക്കും കർമ്മവും.അജ്ഞാനി ആത്മാക്കൾ ആയാലും ജ്ഞാനി ആത്മാക്കൾ ആയാലും രണ്ടിന്റെയും സംബന്ധ സമ്പർക്കത്തിൽ വാക്കും കർമ്മവും ശുഭ ഭാവനയും ശുഭ കാമനയും ഉള്ളതാകണം. ആരുടെയാണോ മനസ്സ് ശക്തിശാലിയും ശുഭവും ആയിട്ടുയുള്ളത് അവരുടെ വാക്കും കർമ്മവും സ്വതവേ ശക്തിശാലിയും ശുദ്ധവും ആകും, ശുഭ ഭാവനയുള്ളതാകും. മനസ്സാ ശക്തിശാലി അർത്ഥം ഓർമ്മയുടെ ശക്തി ശ്രേഷ്ഠമായിരിക്കും, ശക്തിശാലി ആയിരിക്കും, സഹജയോഗി ആകും.

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.