മലയാളം മുരളി · Brahma Kumaris

ഇന്നത്തെ മുരളി · 2025, ഒക്‌ടോബർ 6

ഓം ശാന്തി · BapDada · 2025, ഒക്‌ടോബർ 6

ഇന്നത്തെ മുരളി — എല്ലാ ദിവസവും പുതിയത്.

18
മുരളി2025, ഒക്‌ടോബർ 6 · മലയാളം
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

06-10-2025
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
മധുബന്
മധുരമായകുട്ടികളേ - ശ്രീമതത്തിലൂടെഭാരതത്തെസ്വർഗ്ഗമാക്കുന്നതിന്റെസേവനംചെയ്യണം, ആദ്യംസ്വയംപവിത്രമായിമാറണംപിന്നീട്മറ്റുള്ളവരോട്പറയണം.
ചോദ്യം :- നിങ്ങൾ മഹാവീരന്മാരായ കുട്ടികൾക്ക് ഏത് കാര്യത്തിൽ ഉത്കണ്ഠപ്പെടേണ്ടതില്ല? കേവലം ഏതൊരു പരിശോധന ചെയ്ത് സ്വയത്തെ സംരക്ഷിക്കണം?
ഉത്തരം :- അഥവാ ആരെങ്കിലും പവിത്രമാകുന്നതിൽ വിഘ്നമിടുകയാണെങ്കിൽ നിങ്ങൾക്ക് ഉത്കണ്ഠ പ്പെടേണ്ടതില്ല. കേവലം പരിശോധിക്കൂ ഞാൻ മഹാവീരനാണോ? ഞാൻ എന്നെത്തന്നെ ചതിക്കുന്നൊന്നുമില്ലല്ലോ? പരിധിയില്ലാത്ത വൈരാഗ്യം വെക്കുന്നുണ്ടോ? ഞാൻ തനിക്കു സമാനമാക്കി മാറ്റുന്നുണ്ടോ? എന്നിൽ ക്രോധമൊന്നും ഇല്ലല്ലോ? എന്താണോ മറ്റുള്ളവരോട് പറയുന്നത് അത് സ്വയവും ചെയ്യുന്നുണ്ടോ?
ഗീതം :- അങ്ങയെ നേടിയ ഞങ്ങൾ............

ഓം ശാന്തി. ഇത് പറയുന്നതിന്റെ മാത്രം കാര്യമല്ല, ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. മധുര മധുരമായ ആത്മീയ കുട്ടികൾ ,നമ്മൾ വീണ്ടും ദേവതയായിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു ബാബ വന്ന് പറയുന്നു - കുട്ടികളേ, കാമത്തെ ജയിക്കൂ അർത്ഥം പവിത്രമാകൂ. കുട്ടികൾ ഗീതം കേട്ടല്ലോ. ഇപ്പോൾ കുട്ടികൾക്ക് വീണ്ടും ഓർമ്മ വന്നു - നമ്മൾ പരിധിയില്ലാത്ത ബാബയിൽ നിന്ന് പരിധിയില്ലാത്ത സമ്പത്തെടുക്കുകയാണ്, ഏതാണോ ആർക്കും മോഷ്ടിക്കാൻ കഴിയാത്തത്, അവിടെ മോഷ്ടിക്കുന്നവരാരും തന്നെ ഉണ്ടായിരിക്കില്ല. അതിനെ അദ്വൈത രാജ്യമെന്ന് പറയുന്നു. അതിന് ശേഷം രാവണരാജ്യം വേറെ ഉണ്ടാകുന്നു. നിങ്ങളിപ്പോൾ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. മനസ്സിലാക്കിക്കൊടുക്കേണ്ടതും ഇങ്ങനെയാണ്. വീണ്ടും നമ്മൾ ശ്രീമതത്തിലൂടെ ഭാരതത്ത നിർവികാരിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഉയർന്നതിലും ഉയർന്ന ഭഗവാനെന്ന് എല്ലാവരും പറയും. ബാബയെത്തന്നെയാണ് അച്ഛനെന്ന് പറയുന്നത്. അതിനാൽ ഇതും മനസ്സിലാക്കിക്കൊടുക്കണം, എഴുതുകയും വേണം സമ്പൂർണ്ണ പവിത്ര സ്വർഗ്ഗമായിരുന്ന ഭാരതം ഇപ്പോൾ വികാരീ നരകമായി മാറിയിരിക്കുന്നു. വീണ്ടും നമ്മൾ ശ്രീമതത്തിലൂടെ ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. എന്താണോ ബാബ പറയുന്നത് അതിനെ നോട്ട് ചെയ്ത് പിന്നീട് അതിൽ വിചാരസാഗര മഥനം ചെയ്ത് എഴുതുന്നതിൽ സഹായിയാകണം. അങ്ങനെ എന്തെല്ലാം എഴുതുന്നുവോ അതിലൂടെ മനുഷ്യർ മനസ്സിലാക്കും ഭാരതം സ്വർഗ്ഗമായിരുന്നു, രാവണന്റെ രാജ്യമായിരുന്നില്ല. കുട്ടികളുടെ ബുദ്ധിയിലുണ്ട് - ഇപ്പോൾ നമ്മൾ ഭാരതവാസികളെ ബാബ പവിത്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ആദ്യം സ്വയം നോക്കണം - നമ്മൾ പവിത്രമായോ? ഞാൻ ഈശ്വരനെ കബളിപ്പിക്കുന്നൊന്നുമില്ലല്ലോ? ഈശ്വരൻ നമ്മളെ നോക്കുകയൊന്നുമില്ല എന്ന് കരുതരുത്. ഒരിക്കലും അങ്ങിനെ പറയരുത്. നിങ്ങൾക്കറിയാം പവിത്രമാക്കി മാറ്റുന്ന പതീതപാവനൻ ഒരേയൊരു ബാബ മാത്രമാണ്. ഭാരതം പവിത്ര ലോകമായിരുന്നപ്പോൾ സ്വർഗ്ഗമായിരുന്നു. ഇത് സമ്പൂർണ്ണ നിർവകാരിയാണല്ലോ. എങ്ങനെയാണോ രാജാവും റാണിയും, പ്രജയും അങ്ങനെയായിരിക്കും, അപ്പോഴാണല്ലോ മുഴുവൻ ഭാരതത്തെയും സ്വർഗ്ഗമെന്ന് പറയുന്നത്. ഇപ്പോൾ നരകമാണ്. ഈ 84 ജന്മങ്ങളുടെ ഏണിപ്പടി വളരെ നല്ലൊരു വസ്തുവാണ്. ചിലർ നല്ലവരാണെങ്കിൽ അവർക്ക് സമ്മാനവും നൽകാം. വലിയ വലിയ ആളുകൾക്ക് വലിയ സമ്മാനമെല്ലാം ലഭിക്കാറുണ്ടല്ലോ. അതുപോലെ നിങ്ങളും ആരാണോ വരുന്നത്, അവർക്ക് മനസ്സിലാക്കിക്കൊടുത്ത് ഇങ്ങനെയിങ്ങനെയുള്ള സമ്മാനം നൽകാൻ സാധിക്കുന്നു. എപ്പോഴും കൊടുക്കുന്നതിനുള്ള വസ്തുക്കൾ തയ്യാറായിരിക്കണം. നിങ്ങളുടെ പക്കലും ജ്ഞാനം തയ്യാറായിരിക്കണം. ഏണിപ്പടിയിൽ പൂർണ്ണമായ ജ്ഞാനമുണ്ട്. നമ്മൾ എങ്ങനെ 84 ജന്മങ്ങളെടുത്തു - ഇത് ഓർമ്മയുണ്ടായിരിക്കണം. ഇത് വിവേകത്തിന്റെ കാര്യമാണല്ലോ. തീർച്ചയായും ആരാണോ ആദ്യം വന്നത് അവർ തന്നെയാണ് 84 ജന്മങ്ങളെടുക്കുന്നത്. ബാബ 84 ജന്മമെന്ന് പറഞ്ഞ് പിന്നീട് പറയുന്നു ഇവരുടെ അനേക ജന്മങ്ങളുടെ അന്തിമത്തിൽ സാധാരണ ശരീരത്തിൽ ഞാൻ പ്രവേശിക്കുന്നു. പിന്നീട് ഇവരുടെ പേര് ബ്രഹ്മാവെന്ന് വെച്ചിരിക്കുന്നു. ഇദ്ദേഹത്തിലൂടെ ബ്രാഹ്മണരെ രചിക്കുന്നു. ഇല്ലായെങ്കിൽ ബ്രാഹ്മണരെ എവിടെ നിന്ന് കൊണ്ട് വരും. ബ്രഹ്മാവിന്റെ അച്ഛൻ എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? തീർച്ചയായും ഭഗവാനെന്നേ പറയൂ. ബ്രഹ്മാവിനെയും വിഷ്ണുവിനെയും സൂക്ഷ്മ വതനത്തിൽ കാണിച്ചിരിക്കുന്നു. ബാബയാണെങ്കിൽ പറയുന്നു ഞാൻ ഇദ്ദേഹത്തിന്റെ 84 ജന്മങ്ങളുടെ അന്തിമത്തിൽ പ്രവേശിക്കുന്നു. ദത്തെടുക്കപ്പെടുമ്പോൾ പേരും മാറ്റേണ്ടതായി വരുന്നു. സന്യാസവും ചെയ്യിക്കേണ്ടി വരുന്നു. സന്യാസിയും സന്യാസം ചെയ്യുകയാണെങ്കിലും പെട്ടെന്നെല്ലാം മറക്കുന്നില്ല, തീർച്ചയായും ഓർമ്മയുണ്ടായിരിക്കും. നിങ്ങൾക്കും ഓർമ്മയുണ്ടായിരിക്കും പക്ഷെ നിങ്ങൾക്ക് വൈരാഗ്യമാണ് ഉള്ളത് എന്തെന്നാൽ നിങ്ങൾക്കറിയാം ഇതെല്ലാം നശിക്കുന്നതാണ് അതുകൊണ്ട് നമ്മൾ അതിനെ എന്തിന് ഓർമ്മിക്കണം. ജ്ഞാനത്തിലൂടെ എല്ലാം നല്ല രീതിയിൽ മനസ്സിലാക്കണം. അവരും ജ്ഞാനത്താൽ തന്നെയാണ് വീടുപേക്ഷിക്കുന്നത്. അവരോട് എങ്ങനെയാണ് വീടുപേക്ഷിച്ചതെന്ന് ചോദിച്ചാൽ പറയുകയില്ല. പിന്നീട് അവർ യുക്തിയോടെ പറയുകയാണ് - താങ്കൾക്ക് എങ്ങനെയാണ് വൈരാഗ്യം വന്നത്, ഞങ്ങളെ കേൾപ്പിക്കുകയാണെങ്കിൽ ഞങ്ങളും അതുപോലെ ചെയ്യാം. നിങ്ങൾ ഉത്തേജനം നൽകണം പവിത്രമാകൂ, ബാക്കി നിങ്ങൾക്ക് എല്ലാം ഓർമ്മയുണ്ട്. ചെറുപ്പം മുതലുള്ള എല്ലാം പറയാൻ കഴിയുന്നു. ബുദ്ധിയിൽ മുഴുവൻ ജ്ഞാനമുണ്ട്, എങ്ങനെയാണ് ഇവരെല്ലാം നാടകത്തിലെ അഭിനേതാക്കളായി പാർട്ടഭിനയിക്കാൻ വന്നിരിക്കുന്നത്. ഇപ്പോൾ എല്ലാവരുടെയും കലിയുഗീ കർമ്മബന്ധനം ഇല്ലാതാകണം. പിന്നീട് ശാന്തിധാമത്തിൽ പോകും. പിന്നീട് അവിടെ നിന്ന് എല്ലാവരുടെയും പുതിയ ബന്ധങ്ങൾ ആരംഭിക്കും. മനസ്സിലാക്കിക്കൊടുക്കുന്നതിന് വേണ്ടി ബാബ നല്ല നല്ല പോയിന്റുകൾ നൽകിക്കൊണ്ടിരിക്കുന്നു. ഇതേ ഭാരതവാസികൾ ആദിസനാതന ദേവീ- ദേവതാ ധർമ്മത്തിലുള്ളവരായിരുന്നു അപ്പോൾ പവിത്രമായിരുന്നു പിന്നീട് 84 ജന്മങ്ങൾക്ക് ശേഷം അപവിത്രരായി. ഇപ്പോൾ വീണ്ടും പവിത്രമാകണം. പക്ഷെ പുരുഷാർത്ഥം ചെയ്യിപ്പിക്കുന്നവർ വേണം. ഇപ്പോൾ ബാബ നിങ്ങൾക്ക് പറഞ്ഞു തന്നു. ബാബ പറയുന്നു നിങ്ങൾ അവർ തന്നെയല്ലേ. കുട്ടികളും പറയുന്നു ബാബാ അങ്ങ് അത് തന്നെയാണ്. ബാബ പറയുന്നു കൽപം മുമ്പും പഠിപ്പിച്ച് രാജ്യഭാഗ്യം നൽകിയിരുന്നു. കൽപ-കൽപം അങ്ങനെ ചെയ്തുകൊണ്ടിരിക്കും. ഡ്രാമയിൽ എന്തെല്ലാമാണോ സംഭവിച്ചത്, വിഘ്നം ഉണ്ടായി, വീണ്ടും ഉണ്ടാകും. ജീവിതത്തിൽ എന്തെല്ലാമാണ് സംഭവിച്ചത്, ഓർമ്മയുണ്ടായിരിക്കുമല്ലോ. ഇവർക്കാണെങ്കിൽ എല്ലാം ഓർമ്മയുണ്ട്. പറയുന്നുമുണ്ട് ഗ്രാമത്തിലെ ബാലനായിരുന്നു പിന്നീട് വൈകുണ്ഠത്തിലെ അധികാരിയായി. വൈകുണ്ഠത്തിൽ ഗ്രാമമെങ്ങനെയുണ്ടാവും - ഇത് നിങ്ങൾക്കിപ്പോൾ അറിയാം. ഈ സമയം നിങ്ങൾക്ക് വേണ്ടിയും ഈ പഴയ ലോകം ഗ്രാമമാണല്ലോ. എവിടെ വൈകുണ്ഠം, എവിടെ ഈ നരകം. മനുഷ്യരാണെങ്കിൽ വലിയ വലിയ കൊട്ടാരം കെട്ടിടം മുതലായവ കണ്ടിട്ട് മനസ്സിലാക്കുകയാണ് ഇത് തന്നെയാണ് സ്വർഗ്ഗം. ബാബ പറയുന്നു ഇതെല്ലാം മണ്ണും കല്ലുമാണ്, ഇതിന് ഒരു മൂല്യവുമില്ല. ഏറ്റവും കൂടുതൽ മൂല്യമുള്ളത് വജ്രത്തിനാണ്. ബാബ പറയുന്നു ചിന്തിക്കൂ സത്യയുഗത്തിൽ നിങ്ങളുടെ സ്വർണ്ണത്തിന്റെ കൊട്ടാരം എങ്ങനെയായിരുന്നു. അവിടെയാണെങ്കിൽ എല്ലാ ഖനികളും നിറഞ്ഞിരിക്കുന്നു. ഒരുപാടൊരുപാട് സ്വർണ്ണമുണ്ടാകുന്നു. അതിനാൽ കുട്ടികൾക്ക് എത്രയധികം സന്തോഷമുണ്ടാവണം. ചില സമയത്ത് ക്ഷീണം വരുമ്പോൾ ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് - ഇങ്ങനെയുള്ള പാട്ടുകളുടെ പല റെക്കോർഡുകളുണ്ട് അവ നിങ്ങളെ പെട്ടെന്ന് സന്തോഷത്തിലേക്ക് കൊണ്ടു പോകും. മുഴുവൻ ജ്ഞാനവും ബുദ്ധിയിൽ വരുന്നു. മനസ്സിലാക്കുകയാണ് ബാബ നമ്മെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. അത് ഒരിക്കലും ആർക്കും തട്ടിയെടുക്കാൻ സാധിക്കില്ല. പകുതി കൽപത്തേക്ക് നമ്മൾ സുഖധാമത്തിന്റെ അധികാരിയായി മാറുന്നു. രാജാവിന്റെ കുട്ടി മനസ്സിലാക്കുന്നു ഞാൻ ഈ പരിധിയുള്ള രാജ്യത്തിന്റെ അവകാശിയാണ്. നിങ്ങൾക്ക് എത്ര ലഹരിയുണ്ടായിരിക്കണം - നമ്മൾ പരിധിയില്ലാത്ത ബാബയുടെ അവകാശിയാണ്. ബാബ സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു, നമ്മൾ 21 ജന്മത്തേക്ക് അവകാശിയായി മാറുന്നു. എത്ര സന്തോഷമുണ്ടായിരിക്കണം. ആരുടെയാണോ അവകാശിയായത് അവരെയും തീർച്ചയായും ഓർമ്മിക്കണം. ഓർമ്മിക്കാതെ അവകാശിയാകാൻ സാധിക്കില്ല. ഓർമ്മിക്കുമ്പോൾ പവിത്രമാകും അപ്പോഴേ അവകാശിയാവാൻ കഴിയൂ. നിങ്ങൾക്കറിയാം ശ്രീമതത്തിലൂടെ നമ്മൾ വിശ്വത്തിന്റെ അധികാരിയും, ഡബിൾ കിരീടധാരിയുമാകുന്നു. ഓരോ ജന്മവും നമ്മൾ രാജ്യം ഭരിക്കും. ഭക്തിമാർഗ്ഗത്തിൽ മനുഷ്യരുടെ വിനാശീ ദാന-പുണ്യമാണ്. നിങ്ങളുടേത് അവിനാശീ ജ്ഞാനധനമാണ്. നിങ്ങൾക്ക് എത്ര വലിയ ലോട്ടറിയാണ് ലഭിച്ചിരിക്കുന്നത്. കർമ്മങ്ങൾക്കനുസരിച്ച് ഫലം ലഭിക്കുമല്ലോ. ഏതെങ്കിലും വലിയ രാജാവിന്റെ കുട്ടിയായെങ്കിൽ വലിയ പരിധിയുള്ള ലോട്ടറിയെന്ന് പറയും. സിംഗിൾ കീരീടധാരികൾക്ക് മുഴുവൻ വിശ്വത്തിന്റെ അധികാരിയാവാൻ സാധിക്കില്ല. ഡബിൾ കിരീടധാരി വിശ്വത്തിന്റെ അധികാരിയായി നിങ്ങൾ മാറുന്നു. ആ സമയം വേറെ ഒരു രാജ്യവും ഉണ്ടായിരിക്കുകയേയില്ല. പിന്നീട് മറ്റു ധർമ്മങ്ങൾ വരുന്നു. അവർ എപ്പോൾ വരെ വർദ്ധിക്കുന്നുവോ അപ്പോൾ ആദ്യം വന്ന രാജാക്കന്മാർ വികാരിയാകുന്നതു കാരണം അഭിപ്രായ വ്യത്യാസത്താൽ തുണ്ടുകളായി വേറെയാക്കുന്നു. ആദ്യം മുഴുവൻ വിശ്വത്തിലും ഒരേയൊരു രാജ്യമായിരുന്നു. ഇത് കഴിഞ്ഞ ജന്മത്തിലെ കർമ്മത്തിന്റെ ഫലമാണ് എന്ന് അവിടെ പറയില്ല. ഇപ്പോൾ ബാബ നിങ്ങൾ കുട്ടികൾക്ക് ശ്രേഷ്ഠ കർമ്മം പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എങ്ങനെ ഏത് കർമ്മം ചെയ്യുന്നുവോ, സേവനം ചെയ്യുകയാണെങ്കിൽ അതിന്റെ പ്രതിഫലവും അങ്ങനെയുള്ളത് ലഭിക്കും. നല്ല കർമ്മം തന്നെ ചെയ്യണം. ചിലർ കർമ്മം ചെയ്യുന്നു, മനസ്സിലാക്കാൻ കഴിയുന്നില്ലങ്കിൽ ശ്രീമതമെടുക്കണം. ഇടക്കിടക്ക് കത്തെഴുതി ചോദിക്കണം. പ്രധാനമന്ത്രിക്ക് എത്ര പോസ്റ്റ് വരുമെന്ന് നിങ്ങൾക്കറിയാമല്ലോ. പക്ഷെ അതാരും ഒറ്റക്ക് വായിക്കില്ല. അവർക്ക് അനേകം സെക്രട്ടറിമാരുണ്ടാകും, അവർ എല്ലാ പോസ്റ്റും നോക്കുന്നു. ഏതാണോ തികച്ചും പ്രധാനം, അത് പ്രധാനമന്ത്രിയുടെ ടേബിളിൽ വെക്കും. ഇവിടെയും അങ്ങനെയാണ്. പ്രധാനപ്പെട്ട കത്താണെങ്കിൽ പെട്ടെന്ന് ഉത്തരം നൽകുന്നു. ബാക്കിയെല്ലാത്തിനും സ്നേഹസ്മരണകൾ എഴുതി നൽകുന്നു. ഓരോരുത്തർക്കും ഇരുന്ന് വേറെ വേറെ കത്തെഴുതുന്നത് സാധ്യമല്ല, വളരെ ബുദ്ധിമുട്ടാണ്. കുട്ടികൾക്ക് വളരെയധികം സന്തോഷമുണ്ടാകുന്നു - ആഹാ! ഇന്ന് പരിധിയില്ലാത്ത ബാബയുടെ കത്ത് വന്നു. ശിവബാബ ബ്രഹ്മാവിലൂടെ ഉത്തരം നൽകുന്നു. കുട്ടികൾക്ക് വളരെയധികം സന്തോഷമുണ്ടാകുന്നു. ഏറ്റവും കൂടുതൽ ഗദ്ഗദമുണ്ടാകുന്നത് ബന്ധനത്തിലുള്ളവർക്കാണ്. അയ്യോ! ഞങ്ങൾ ബന്ധനത്തിലാണ്, പരിധിയില്ലാത്ത ബാബ ഞങ്ങൾക്ക് കത്ത് എഴുതിയിരിക്കുന്നു. കണ്ണുകളിൽ വെക്കുന്നു. അജ്ഞാനകാലത്തും പതിയെ പരമാത്മാവെന്ന് മനസ്സിലാക്കുന്നവർക്ക് പതിയുടെ കത്ത് വന്നുവെങ്കിൽ അതിനെ ചുംബിക്കും. നിങ്ങളിലും ബാപ്ദാദയുടെ കത്ത് കണ്ടാൽ പല കുട്ടികൾക്കും പെട്ടെന്ന് രോമാഞ്ചമുണ്ടാകുന്നു. പ്രേമത്തിന്റെ കണ്ണുനീർ വരുന്നു. ചുംബിക്കും, കണ്ണുകളിൽ വെക്കും. വളരെ പ്രേമത്തോടെ കത്ത് വായിക്കുന്നു. ബന്ധനസ്ഥർ എന്താ കുറവാണോ. ചില കുട്ടികൾ മായയുടെ മേൽ വിജയം നേടുന്നു. ചിലരാണെങ്കിൽ മനസ്സിലാക്കുന്നു നമുക്ക് തീർച്ചയായും പവിത്രമാകണം. ഭാരതം പവിത്രമായിരുന്നല്ലോ. ഇപ്പോൾ അപവിത്രമാണ്. ഇപ്പോൾ ആരാണോ പവിത്രമാകേണ്ടവർ, അവർ മാത്രമേ കൽപം മുമ്പെന്ന പോലെ പുരുഷാർത്ഥം ചെയ്യുകയുള്ളൂ. നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക വളരെ സഹജമാണ്. നിങ്ങളുടെയും ഈ പ്ലാനാണല്ലോ. ഗീതയുടെ യുഗം നടന്നുകൊണ്ടിരിക്കുന്നു. ഗീതയുടെ തന്നെയാണ് പുരുഷോത്തമയുഗമെന്ന് പാടപ്പെടുന്നത്. നിങ്ങൾ അങ്ങനെ എഴുതൂ - ഇത് ഗീതയുടെ പുരുഷോത്തമ യുഗമാണ് അപ്പോഴാണ് പഴയ ലോകം മാറി പുതിയതുണ്ടാകുന്നത്. നിങ്ങളുടെ ബുദ്ധിയിലുണ്ട് - പരിധിയില്ലാത്ത ബാബ നമ്മുടെ ടീച്ചറുമാണ്, ബാബയിൽ നിന്ന് നമ്മൾ രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. നല്ല രീതിയിൽ പഠിക്കുകയാണെങ്കിൽ ഡബിൾ കിരീടധാരിയായി മാറും. എത്ര വലിയ സ്ക്കൂളാണ്. രാജ്യഭാഗ്യം സ്ഥാപന നടക്കുന്നു. പ്രജയും തീർച്ചയായും അനേക പ്രകാരത്തിലുണ്ടാകും. രാജ്യം അഭിവൃദ്ധി നേടിക്കൊണ്ടിരിക്കും. കുറച്ച് ജ്ഞാനമെടുക്കുന്നവർ പുറകിൽ വരും. എങ്ങനെ ആര് പുരുഷാർത്ഥം ചെയ്യുന്നുവോ അവർ ആദ്യം വന്നുകൊണ്ടിരിക്കും. ഇതെല്ലാം ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. ഈ ഡ്രാമയുടെ ചക്രം ആവർത്തിക്കുമല്ലോ. ഇപ്പോൾ നിങ്ങൾ ബാബയിൽ നിന്ന് സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു പവിത്രമാകൂ. ഇതിൽ ആരെങ്കിലും വിഘ്നമിടുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതില്ല. ചപ്പാത്തിക്കഷ്ണമെങ്കിലും ലഭിക്കുമല്ലോ. കുട്ടികൾക്ക് പുരുഷാർത്ഥം ചെയ്യണം എങ്കിൽ ഓർമ്മയുണ്ടായിരിക്കും. ബാബ ഭക്തിമാർഗ്ഗത്തിലെ ഉദാഹരണം പറയുകയാണ് - പൂജയുടെ സമയത്ത് ബുദ്ധിയോഗം പുറത്ത് പോയിരുന്നു അതിനാൽ തന്റെ ചെവിക്ക് പിടിച്ചിരുന്നു, അടിച്ചിരുന്നു. ഇപ്പോൾ ഇതാണെങ്കിൽ ജ്ഞാനമാണ്. ഇതിൽ മുഖ്യമായത് ഓർമ്മയുടെ കാര്യമാണ്. ഓർമ്മ നിൽക്കുന്നില്ലായെങ്കിൽ കൈകൊണ്ടടിക്കണം. മായ എന്റെ മേൽ എന്തുകൊണ്ട് വിജയം നേടി. ഞാനെന്താ ഇത്രക്ക് അപക്വമാണോ. എനിക്ക് മായയുടെ മേൽ വിജയം നേടണം. സ്വയം സ്വയത്തെ നല്ല രീതിയിൽ സംരക്ഷിക്കണം. സ്വയത്തോട് ചോദിക്കൂ ഞാൻ ഇത്ര മഹാവീരനാണോ? മറ്റുള്ളവരെയും മഹാവീരനാക്കുന്നതിനുള്ള പുരുഷാർത്ഥം ചെയ്യണം. അനേകരെ എത്രത്തോളം തനിക്കു സമാനമാക്കുന്നുവോ അത്രയും ഉയർന്ന പദവി ലഭിക്കും. തന്റെ രാജ്യഭാഗ്യം നേടുന്നതിന് വേണ്ടി മത്സരിക്കണം. അഥവാ നമ്മിൽ തന്നെ ക്രോധമുണ്ടെങ്കിൽ ക്രോധിക്കരുതെന്ന് മറ്റുള്ളവരോടെങ്ങനെ പറയും. സത്യത ഇല്ലാതാകുമല്ലോ. ലജ്ജ ഉണ്ടാകണം. മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കും അവർ ഉയർന്നവരായി മാറും, നമ്മൾ താഴെ തന്നെയിരിക്കും, ഇതും ഒരു പുരുഷാർത്ഥമാണ്!(പണ്ഡിതന്റെ കഥ) ബാബയെ ഓർമ്മിച്ച് നിങ്ങൾ ഈ വിഷയ സാഗരത്തിൽ നിന്നും ക്ഷീര സാഗരത്തിലേക്ക് പോകും. ബാക്കി ഈ എല്ലാ ഉദാഹരണങ്ങളും ബാബയിരുന്ന് മനസ്സിലാക്കിത്തരുന്നു, ഏതാണോ പിന്നീട് ഭക്തിമാർഗ്ഗത്തിൽ ആവർത്തിക്കുന്നത്. വണ്ടിന്റെയും ഉദാഹരണമുണ്ട്. നിങ്ങൾ ബ്രാഹ്മണിമാരാണല്ലോ - ബി.കെ., ഇതാണെങ്കിൽ സത്യം സത്യമായ ബ്രാഹ്മണരായി. പ്രജാപിതാ ബ്രഹ്മാവ് എവിടെയാണ്? തീർച്ചയായും ഇവിടെ ആയിരിക്കുമല്ലോ. അവിടെ ആയിരിക്കില്ല. നിങ്ങൾ കുട്ടികൾക്ക് വളരെ സമർത്ഥരാവണം.മനുഷ്യരെ ദേവതയാക്കി മാറ്റുന്നതിന്റെ പ്ളാൻ ബാബയുടേതാണ്. ഈ ചിത്രവും മനസ്സിലാക്കിക്കൊടുക്കുന്നതിന് വേണ്ടിയാണ്. ഇതിൽ എഴുതുന്നതും അങ്ങനെയായിരിക്കണം. ഇത് ഗീതയുടെ ഭഗവാന്റെ പ്ലാനാണല്ലോ. നമ്മൾ ബ്രാഹ്മണർക്കാണ് കുടുമ. ഒന്നിന്റെ മാത്രം കാര്യമല്ല. പ്രജാപിതാ ബ്രഹ്മാവുണ്ടെങ്കിൽ കുടുമ ബ്രാഹ്മണരുടേതാകുമല്ലോ. ബ്രഹ്മാവ് തന്നെയാണ് ബ്രാഹ്മണരുടെ അച്ഛൻ. ഈ സമയം വളരെ വലിയ കുടുംബമാണല്ലോ അവർ പിന്നീട് ദൈവീക കുടുംബത്തിൽ വരുന്നു. ഈ സമയം നിങ്ങൾക്ക് വളരെയധികം സന്തോഷമുണ്ടാകുന്നു കാരണം ലോട്ടറി ലഭിച്ചിരിക്കുകയാണ്. നിങ്ങളുടെ പേര് വളരെയധികമുണ്ട്. വന്ദേമാതരം, ശിവന്റെ ശക്തിസേന നിങ്ങളാണല്ലോ. അതെല്ലാം അസത്യമാണ്. അനേകരുള്ളതു കാരണം സംശയം ഉണ്ടാകുന്നു അതുകൊണ്ടാണ് രാജധാനി സ്ഥാപിക്കുന്നതിൽ പരിശ്രമം ഉണ്ടാകുന്നത്. ബാബ പറയുന്നു ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഇതിൽ എന്റെയും പാർട്ടുണ്ട്. ഞാൻ സർവ്വശക്തിവാനാണ്. എന്നെ ഓർമ്മിക്കുന്നതിലൂടെ നിങ്ങൾ പവിത്രമായി മാറുന്നു. ഏറ്റവും വലിയ കാന്തമാണ് ശിവബാബ, ശിവബാബ തന്നെയാണ് ഉയർന്നതിലും ഉയർന്നതായിരിക്കുന്നത്. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുരമധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സദാ ഈ ലഹരിയിലും സന്തോഷത്തിലുമിരിക്കണം നമ്മൾ 21 ജന്മത്തേക്ക് പരിധിയില്ലാത്ത ബാബയുടെ അവകാശിയായി മാറിയിരിക്കുകയാണ്, ആരുടെ അവകാശിയായാണോ മാറിയത് അവരെ ഓർമ്മിക്കുകയും വേണം തീർച്ചയായും പവിത്രമായി മാറണം.

2. ബാബ ഏത് ശ്രേഷ്ഠമായ കർമ്മമാണോ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്, അതേ കർമ്മം ചെയ്യണം. ശ്രീമതം എടുത്തുകൊണ്ടിരിക്കണം.

വരദാനം :- സ്ഥൂലദേശത്തിന്റെയും ശരീരത്തിന്റെയും സ്മൃതിയിൽനിന്നും ഉപരിയായ സൂക്ഷ്മദേശത്തെ വസ്ത്രധാരിയായി ഭവിക്കട്ടെ.
എങ്ങിനെയാണോ ഇന്നത്തെക്കാലത്ത് ജോലിക്കനുസരിച്ചുള്ള വസ്ത്രം ധരിക്കുന്നത് അതുപോലെ താങ്കളും ഏത് സമയത്ത് ഏത് കർമ്മം ചെയ്യാനാഗ്രഹിക്കുന്നുവോ അങ്ങിനെയുള്ള വേഷം ധരിക്കണം.ഇപ്പോഴിപ്പോൾ സാകാരി,ഇപ്പോഴിപ്പോൾ ആകാരി .ഇങ്ങിനെ ബഹുരൂപിയായി മാറുകയാണെങ്കിൽ സർവ്വസ്വരൂപങ്ങളുടേയും സുഖത്തെ അനുഭവം ചെയ്യാനാകും.ഇത് നമ്മുടെ തന്നെ സ്വരൂപമാണ്. മറ്റുള്ളവരുടെ ഡ്രസ്സ്നേക്കാൾ സ്വന്തം ഡ്രസ്സ് വേഗം ധരിക്കാനാകുമല്ലോ.അതിനാൽ ഈ വരദാനത്തെ പ്രാക്ടിക്കൽ ആയി അഭ്യാസം ചെയ്യുകയാണെങ്കിൽ അവ്യക്തമിലനത്തിന്റെ വിചിത്രമായ അനുഭവം ചെയ്യാനാകും.
സ്ലോഗന് :- സർവ്വർക്കും ആദരവ് നൽകുന്നവർ തന്നെയാണ് മാതൃകയായി മാറുന്നത്.ആദരവ് നൽകുമ്പോൾ ആദരവ് ലഭിക്കുന്നു.

 

അവ്യക്തസൂചന- സ്വയത്തിനുവേണ്ടിയും സർവ്വർക്കുവേണ്ടിയും മനസ്സുകൊണ്ട് യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.

എങ്ങിനെയാണോ സ്ഥൂലകാര്യങ്ങൾക്കനുസരിച്ച് ദിനചര്യ സെറ്റ് ചെയ്യുന്നത് അതുപോലെ തന്റെ മനസ്സിന്റെ സമർത്ഥസ്ഥിതിയുടെ പ്രോഗ്രാമും സെറ്റ് ചെയ്യുകയാണെങ്കിൽ ഒരിക്കലും അപ്സെറ്റ് ആകുകയില്ല. തന്റെ മനസ്സിനെ എത്രത്തോളം സമർത്ഥസങ്കൽപങ്ങളിൽ ബിസിയാക്കി വെക്കുന്നുവോ അത്രത്തോളം മനസ്സിന് അപ്സെറ്റ് ആകാൻ സമയം കിട്ടില്ല.മനസ്സ് സദാ സെറ്റ് അഥവാ ഏകാഗ്രമാണെങ്കിൽ നല്ല വൈബ്രേഷൻസ് താനേ വ്യാപിക്കുകയും അതൊരു സേവനമായി മാറുകയും ചെയ്യും.

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.