| 07-10-2025 |
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
|
മധുബന് |
| മധുരമായകുട്ടികളേ - ഭിന്ന-ഭിന്നയുക്തികളിലൂടെഓർമ്മയുടെയാത്രയിൽഇരിക്കൂ, ഈപഴയലോകത്തെമറന്ന്തന്റെമധുരമായവീടിനെയുംപുതിയലോകത്തെയുംഓർമ്മിക്കൂ. | |
| ചോദ്യം :- | മുഴുവൻ കൽപ്പത്തിലും നടക്കാത്ത ഏതൊരു കർമ്മം അഥവാ പുരുഷാർഥമാണ് ഇപ്പോൾ മാത്രം നടക്കുന്നത്? |
| ഉത്തരം :- | ഓർമ്മയുടെ യാത്രയിൽ ഇരുന്ന് ആത്മാവിനെ പാവനമാക്കാനുള്ള പുരുഷാർത്ഥം, മുഴുവൻ ലോകത്തെയും പതിതത്തിൽ നിന്നും പാവനമാക്കാനുള്ള കർമ്മം, മുഴുവൻ കല്പത്തിലും കേവലം ഈ സംഗമയുഗത്തിന്റെ സമയത്താണ് നടക്കുന്നത്. ഈ കർമ്മം ഓരോ കല്പത്തിലും ആവർത്തിച്ചുകൊണ്ടിരിക്കും. നിങ്ങൾ കുട്ടികൾ ഈ അനാദി അവിനാശിയായ നാടകത്തിന്റെ അദ്ഭുതകരമായ രഹസ്യത്തെ മനസ്സിലാക്കുന്നു. |
ഓം ശാന്തി. ആത്മീയ അച്ഛനിരുന്ന് ആത്മീയ കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുന്നു അതുകൊണ്ട് ആത്മീയ കുട്ടികൾക്ക് ദേഹി-അഭിമാനി അഥവാ ആത്മീയ അവസ്ഥയിൽ നിശ്ചയബുദ്ധിയായി ഇരിയ്ക്കുകയും കേൾക്കുകയും വേണം. ബാബ മനസ്സിലാക്കി തന്നു- ആത്മാവ് തന്നെയാണ് ഈ കർമ്മേന്ദ്രിയങ്ങളിലൂടെ കേൾക്കുന്നത്, ഈ കാര്യം ഉറപ്പായി ഓർമ്മിച്ചുകൊണ്ടിരിക്കൂ. സദ്ഗതിയുടെയും ദുർഗ്ഗതിയുടെയും ചക്രം ഓരോരുത്തരുടെയും ബുദ്ധിയിലും ഉണ്ടായിരിക്കുക തന്നെ വേണം, ഏതിലാണോ ജ്ഞാനവും ഭക്തിയും എല്ലാം വരുന്നത്. നടക്കുമ്പോഴും കറങ്ങുമ്പോഴും ബുദ്ധിയിൽ ഇതുണ്ടായിരിക്കണം. ജ്ഞാനവും ഭക്തിയും, സുഖവും ദുഃഖവും, രാത്രിയും പകലും എന്നതിന്റെ കളി എങ്ങനെയാണ് നടക്കുന്നത്. നമ്മൾ 84 ന്റെ പാർട്ട് അഭിനയിക്കുന്നു. ബാബക്ക് ഓർമ്മയുണ്ട് അതുകൊണ്ട് കുട്ടികളെയും ഓർമ്മയിലിരിക്കാനുള്ള പുരുഷാർത്ഥം ചെയ്യിപ്പിക്കുന്നു. ഇതിലൂടെ നിങ്ങളുടെ വികർമ്മങ്ങളും വിനാശമാകുന്നു ഒപ്പം രാജ്യഭാഗ്യവും പ്രാപ്തമാക്കുന്നു. അറിയാം ഈ പഴയ ലോകം ഇപ്പോൾ ഇല്ലാതാകണം. ആരെങ്കിലും പഴയ കെട്ടിടത്തെ പുതിയയാക്കി മാറ്റുമ്പോൾ ഉള്ളിൽ നിശ്ചയമുണ്ടാകും- ഇപ്പോൾ നമ്മൾ പുതിയ കെട്ടിടത്തിലേക്ക് പോകും. ചിലപ്പോൾ കെട്ടിടമുണ്ടാക്കാൻ രണ്ടു വർഷം വരെയെടുക്കും. പുതിയ ദില്ലിയിൽ സർക്കാറിന്റെ കെട്ടിടം ഉണ്ടാക്കുമ്പോൾ തീർച്ചയായും സർക്കാർ പറയും നമ്മൾ മാറി പുതിയ ദില്ലിയിലേക്ക് പോകും. നിങ്ങൾ കുട്ടികൾക്കറിയാം ഈ മുഴുവൻ പരിധിയില്ലാത്ത ലോകവും പഴയതാണെന്ന്. ഇപ്പോൾ പുതിയ ലോകത്തിലേക്ക് പോകണം. ബാബ യുക്തികൾ പറഞ്ഞു തരികയാണ്- ഇങ്ങനെ- ഇങ്ങനെയുള്ള യുക്തികൾ ഉപയോഗിച്ച് ബുദ്ധിയെ ഓർമ്മയുടെ യാത്രയിൽ വെക്കണം. ഇപ്പോൾ നമുക്ക് പോകണം അതിനാൽ മധുരമായ വീടിനെ ഓർമ്മിക്കണം, ഏതിനു വേണ്ടിയാണോ മനുഷ്യർ പ്രയത്നിക്കുന്നത്. ഇതും മധുര-മധുരമായ കുട്ടികൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് ഈ ദുഃഖധാമം ഇപ്പോൾ ഇല്ലാതാകണം. ഇവിടെയാണ് ഇരിക്കുന്നതെങ്കിലും നിങ്ങൾക്ക് ഈ പഴയ ലോകത്തെ ഇഷ്ടമല്ല. നമുക്ക് ഇപ്പോൾ പുതിയ ലോകത്തിലേക്ക് പോകണം. ചിത്രങ്ങളൊന്നും മുന്നിലില്ലെങ്കിലും നിങ്ങൾ മനസ്സിലാക്കുന്നുണ്ട് ഇപ്പോൾ ഈ പഴയ ലോകത്തിന്റെ അവസാനമാണെന്ന്. ഇപ്പോൾ നമ്മൾ പുതിയ ലോകത്തിലേക്ക് പോകും. ഭക്തിമാർഗ്ഗത്തിലാണെങ്കിൽ എത്ര ചിത്രങ്ങളാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങളുടേത് വളരെ കുറവാണ്. നിങ്ങളുടേത് ഈ ജ്ഞാനത്തിന്റെ ചിത്രങ്ങളാണ് ബാക്കിയെല്ലാം ഭക്തിമാർഗ്ഗത്തിന്റെയും. ചിത്രങ്ങളിലൂടെ തന്നെയാണ് മുഴുവൻ ഭക്തിയും നടക്കുന്നത്. ഇപ്പോൾ നിങ്ങളുടേതാണെങ്കിൽ ശരിയായ ചിത്രങ്ങളും, അതിനാൽ നിങ്ങൾക്ക് മനസ്സിലാക്കികൊടുക്കാൻ സാധിക്കും - തെറ്റെന്താണ്, ശരിയെന്താണ്. ബാബയെ പറയുന്നതു തന്നെ നോളജ്ഫുൾ എന്നാണ്. നിങ്ങൾക്ക് ഈ ജ്ഞാനമുണ്ട്. നിങ്ങൾക്കറിയാം നമ്മൾ മുഴുവൻ കല്പത്തിലും എത്ര ജന്മങ്ങളാണ് എടുത്തിട്ടുള്ളത്. ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നത്. നിങ്ങൾക്ക് നിരന്തരമായി ബാബയുടെ ഓർമ്മയിലും ഈ ജ്ഞാനത്തിലും കഴിയണം. ബാബ നിങ്ങൾക്ക് മുഴുവൻ രചയിതാവിന്റെയും രചനയുടെയും ജ്ഞാനം നൽകുന്നു. അപ്പോൾ ബാബക്കും ഓർമ്മയുണ്ടാകാറുണ്ട്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - ഞാൻ നിങ്ങളുടെ അച്ഛനും, ടീച്ചറും, സത്ഗുരുവുമാണ്. നിങ്ങൾ കേവലം ഇത്രയും മനസ്സിലാക്കികൊടുക്കൂ - ബാബ പറയുന്നു നിങ്ങൾ എന്നെ പതിത-പാവനൻ, മുക്തിദാതാവും, വഴികാട്ടിയുമെന്ന് പറയാറുണ്ടല്ലോ. എവിടേക്കുള്ള വഴികാട്ടി? ശാന്തിധാമത്തിന്റെയും, മുക്തിധാമത്തിന്റെയും. അവിടത്തേക്ക് ബാബ എത്തിക്കും. കുട്ടികളെ പഠിപ്പിച്ച്, മനസ്സിലാക്കികൊടുത്ത്, പവിത്രമാക്കി മാറ്റി വീട്ടിൽ കൊണ്ടുപോയി വിടും. ബാബക്കല്ലാതെ മറ്റാർക്കും കൊണ്ടുപോകാൻ സാധിക്കില്ല. ഇനി ആര് എത്രതന്നെ തത്വജ്ഞാനിയോ ബ്രഹ്മജ്ഞാനിയോ ആയാൽപോലും. അവർ (സന്യാസിമാർ) മനസ്സിലാക്കുന്നു, നമ്മൾ ബ്രഹ്മത്തിൽ പോയി ലയിക്കും. നിങ്ങളുടെ ബുദ്ധിയിലുണ്ട് നമ്മളുടെ വീട് ശാന്തിധാമമാണെന്ന്. അവിടെ ചെന്ന് പിന്നീട് പുതിയ ലോകത്തിലേക്ക് ആദ്യമാദ്യം വരും. അവരെല്ലാവരും പിന്നീട് വരുന്നവരാണ്. നിങ്ങൾക്കറിയാം എങ്ങനെയാണ് എല്ലാ ധർമ്മത്തിലുള്ളവരും നമ്പർവൈസായി വരുന്നത്. സത്യ-ത്രേതായുഗത്തിൽ ആരുടെ രാജ്യമാണ്. അവരുടെ ധർമ്മ ശാസ്ത്രം ഏതാണ്. സൂര്യവംശി-ചന്ദ്രവംശികളുടേത് ഒരു ശാസ്ത്രം തന്നെയാണ്. എന്നാൽ ആ ഗീതയൊന്നും ശരിയായതല്ല എന്തുകൊണ്ടെന്നാൽ നിങ്ങൾക്കേതൊരു ജ്ഞാനമാണോ ലഭിക്കുന്നത് അത് ഇവിടെ തന്നെ ഇല്ലാതാകുന്നു. അവിടെ ഒരു ശാസ്ത്രവുമില്ല. ഏതെല്ലാം ധർമ്മങ്ങളാണോ ദ്വാപരയുഗം മുതൽ വരുന്നത് അവരുടെ ശാസ്ത്രങ്ങൾ നിലനിൽക്കുന്നുണ്ട്. തുടർന്നുവരുന്നു. പിന്നീട് ഇപ്പോൾ ഒരു ധർമ്മത്തിന്റെ സ്ഥാപനയുണ്ടാകുമ്പോൾ ബാക്കിയെല്ലാം വിനാശമാകണം. ഒരു രാജ്യം, ഒരു ധർമ്മം, ഒരു ഭാഷ, ഒരു മതമായിരിക്കണമെന്ന് പറയാറുണ്ട്. അതാണെങ്കിൽ ഒരാളിലൂടെ മാത്രമെ സ്ഥാപിക്കാൻ സാധിക്കുകയുള്ളു. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ സത്യയുഗം മുതൽ കലിയുഗം വരെയുള്ള മുഴുവൻ ജ്ഞാനവുമുണ്ട്. ബാബ പറയുന്നു ഇപ്പോൾ പാവനമായി മാറാനുള്ള പുരുഷാർത്ഥം ചെയ്യൂ. നിങ്ങൾക്ക് പാവനമായി മാറാൻ പകുതി കല്പം എടുത്തു. വാസ്തവത്തിൽ മുഴുവൻ കല്പമെന്ന് പറഞ്ഞാലും, ഈ ഓർമ്മയുടെ യാത്ര നിങ്ങൾ ഇപ്പോൾ മാത്രമാണ് പഠിക്കുന്നത്. അവിടെ ഇതില്ല. ദേവതകൾ പതിതത്തിൽ നിന്ന് പാവനമാകാനുള്ള പുരുഷാർത്ഥമൊന്നും ചെയ്യുന്നില്ല. അവർ ആദ്യം രാജയോഗം പഠിച്ച് ഇവിടെ നിന്ന് പാവനമായാണ് പോകുന്നത്. അതിനെയാണ് സുഖധാമമെന്ന് പറയുന്നത്. നിങ്ങൾക്കറിയാം മുഴുവൻ കല്പത്തിലും ഇപ്പോൾ മാത്രമാണ് നമ്മൾ ഓർമ്മയുടെ യാത്രയുടെ പുരുഷാർത്ഥം ചെയ്യുന്നത്. പതിതമായ ലോകത്തെ പാവനമാക്കി മാറ്റാനുള്ള പുരുഷാർത്ഥം അഥവാ കർമ്മം പിന്നീട് അടുത്ത കല്പത്തിൽ വീണ്ടും ആവർത്തിക്കും. തീർച്ചയായും ചക്രം കറങ്ങുമല്ലോ. നിങ്ങളുടെ ബുദ്ധിയിൽ ഈ കാര്യങ്ങളെല്ലാം ഉണ്ട്-ഇത് നാടകമാണ്, എല്ലാ ആത്മാക്കളും അവിനാശിയായ പാർട്ട് അടങ്ങിയിട്ടുള്ള അഭിനേതാക്കളാണ്. അതേപോലെയാണ് ആ നാടകം നടന്നുകൊണ്ടേയിരിക്കുന്നത്. എന്നാൽ ആ സിനിമ തേഞ്ഞ് പഴയതാകുന്നു. ഈ നാടകമാണ് അവിനാശിയായത്. ഇതും അദ്ഭുതമാണ്. എത്ര ചെറിയ ആത്മാവിലാണ് മുഴുവൻ പാർട്ടും അടങ്ങിയിട്ടുള്ളത്. ബാബ നിങ്ങൾക്കെത്ര ഗുഹ്യ-ഗുഹ്യമായതും സൂക്ഷ്മവുമായ കാര്യങ്ങളാണ് പറഞ്ഞുതരുന്നത്. ഇപ്പോൾ ആര് കേൾക്കുകയാണെങ്കിലും പറയും ഇത് വളരെ അൽഭുതകരമായ കാര്യങ്ങളാണ് മനസ്സിലാക്കിതരുന്നത്. ആത്മാവ് എന്താണ് എന്നത്, ഇപ്പോഴാണ് മനസ്സിലാക്കിയത്. ശരീരത്തെയാണെങ്കിൽ എല്ലാവരും മനസ്സിലാക്കുന്നുണ്ട്. ഡോക്ടർമാരാണെങ്കിൽ മനുഷ്യന്റെ ഹൃദയത്തെ പോലും മാറ്റിവെക്കുന്നു. എന്നാൽ ആത്മാവിനെക്കുറിച്ച് ആർക്കും അറിയില്ല. ആത്മാവ് എങ്ങനെയാണ് പതിതത്തിൽ നിന്ന് പാവനമായി മാറുന്നത്, ഇതാർക്കും അറിയില്ല. പതിത ആത്മാവ്, പാവന ആത്മാവ്, മഹാത്മാവ് എന്നെല്ലാം പറയാറുണ്ടല്ലോ. എല്ലാവരും വിളിക്കുന്നുമുണ്ട് അല്ലയോ പതിത-പാവനാ വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ. എന്നാൽ ആത്മാവ് എങ്ങനെ പാവനമായി മാറും- അതിനാണ് അവിനാശിയായ സർജൻ വേണ്ടത്. ആത്മാവ് വിളിക്കുന്നത് പുൻജന്മം എടുക്കാത്തവനെയാണ്. ആത്മാവിനെ പവിത്രമാക്കാനുള്ള മരുന്ന് ബാബയുടെ അടുത്തു മാത്രമാണുള്ളത്. ഭഗവാനാണ് പഠിപ്പിക്കുന്നത്, തീർച്ചയായും നിങ്ങളെ ഭഗവാൻ -ഭഗവതിയാക്കി മാറ്റും, അതുകൊണ്ട് നിങ്ങൾ കുട്ടികൾക്ക് സന്തോഷത്തിന്റെ രോമാഞ്ചമുണ്ടാകണം. ഭക്തിമാർഗ്ഗത്തിൽ ഈ ലക്ഷ്മീ- നാരായണനെ ഭഗവാൻ - ഭഗവതി എന്നു തന്നെയാണ് പറയുന്നത്. അപ്പോൾ എങ്ങനെയാണോ രാജാവും- റാണിയും അതേപോലെ തന്നെയായിരിക്കുമല്ലോ പ്രജകൾ. തനിക്കു സമാനം പവിത്രവുമാക്കി മാറ്റുന്നു. ജ്ഞാനസാഗരനുമാക്കി മാറ്റുന്നു പിന്നീട് തന്നെക്കാളും കൂടുതലും വിശ്വത്തിന്റെ അധികാരിയുമാക്കി മാറ്റുന്നു. പവിത്രമാകുന്നതിന്റെയും, അപവിത്രമാകുന്നതിന്റെയും മുഴുവൻ പാർട്ടും നിങ്ങൾക്ക് തന്നെയാണ് അഭിനയിക്കേണ്ടിവരുന്നത്. ആദി-സനാതന-ദേവി-ദേവത ധർമ്മം സ്ഥാപിക്കാൻ വീണ്ടും ബാബ വന്നിരിക്കുകയാണ്. ഈ ധർമ്മത്തെ തന്നെയാണ് പ്രായേണ ലോപിച്ചു പോയി എന്ന് പറയുന്നത്. അതിനെ ആൽവൃക്ഷവുമായി തന്നെയാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. ശാഖകൾ ഒരുപാടുണ്ട്, തായ്ത്തടിയില്ല. എത്ര ധർമ്മത്തിന്റെ ശാഖകളാണ് വന്നിട്ടുള്ളത്, എന്നാൽ അടിത്തറയാകുന്ന ദേവതാ ധർമ്മമില്ല. പ്രായേണ ലോപിച്ചിരിക്കുകയാണ്. ബാബ പറയുന്നു ആ ധർമ്മമുണ്ട് എന്നാൽ അതിന്റെ പേര് തലകീഴായി ഇട്ടിരിക്കുകയാണ്. പവിത്രമാകാത്തതുകൊണ്ട് സ്വയത്തെ ദേവത എന്നു പറയാൻ സാധിക്കില്ല. പവിത്രമല്ലാതാകുമ്പോഴാണല്ലോ ബാബക്ക് വന്ന് രചന രചിക്കേണ്ടി വരുന്നത്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു നമ്മൾ പവിത്രമായ ദേവതകളായിരുന്നു. ഇപ്പോൾ പതിതമായി മാറിയിരിക്കുകയാണ്. ഓരോ വസ്തുവും ഇങ്ങനെയാണ്. നിങ്ങൾ കുട്ടികൾക്ക് ഇത് മറക്കാൻ പാടില്ല. ബാബയെ ഓർമ്മിക്കുക എന്നത് ആദ്യത്തെ മുഖ്യമായ ലക്ഷ്യമാണ്, ഏതിലൂടെ തന്നെയാണോ പാവനമായി മാറേണ്ടത്. എല്ലാവരും പറയുന്നത് ഇങ്ങനെയാണ്, നമ്മളെ പാവനമാക്കി മാറ്റൂ. ഇങ്ങനെ പറയുന്നില്ല നമ്മളെ രാജാവും- റാണിയുമാക്കി മാറ്റൂ. അതിനാൽ നിങ്ങൾ കുട്ടികൾക്ക് ഒരുപാട് ലഹരിയുണ്ടായിരിക്കണം. നിങ്ങൾക്കറിയാം നമ്മളാണെങ്കിൽ ഭഗവാന്റെ കുട്ടികളാണ്. ഇപ്പോൾ നമുക്ക് തീർച്ചയായും സമ്പത്ത് ലഭിക്കണം. കല്പ-കല്പം ഈ പാർട്ട് അഭിനയിച്ചിട്ടുണ്ട്. വൃക്ഷം വളർന്നുകൊണ്ടേയിരിക്കും. ഇതാണ് സദ്ഗതിയുടെ ചിത്രം എന്ന് പറഞ്ഞ് ബാബ ചിത്രങ്ങളെ കാണിച്ചും മനസ്സിലാക്കി തന്നിട്ടുണ്ട്. നിങ്ങൾ വാണിയിലൂടെയും മനസ്സിലാക്കികൊടുക്കുന്നുണ്ട്, ചിത്രങ്ങളിലൂടെയും മനസ്സിലാക്കികൊടുക്കുന്നുണ്ട്. നിങ്ങളുടെ ഈ ചിത്രങ്ങളിൽ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യവും വരുന്നു. ഏത് കുട്ടികളാണോ സേവനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്, അവർ തനിക്കു സമാനമാക്കി മാറ്റിക്കൊണ്ടിരിക്കും. പഠിച്ചിട്ട് പഠിപ്പിക്കാൻ ശ്രമിക്കണം. എത്രത്തോളം കൂടുതൽ പഠിക്കുന്നുവോ അത്രത്തോളം ഉയർന്ന പദവിയും ലഭിക്കും. ബാബ പറയുന്നു ഞാൻ പുരുഷാർത്ഥം ചെയ്യിപ്പിക്കുന്നുണ്ട്, പക്ഷേ ഭാഗ്യത്തിലും ഉണ്ടായിരിക്കണമല്ലോ. ഓരോരുത്തരും ഡ്രാമയനുസരിച്ച് പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. ഡ്രാമയുടെ രഹസ്യവും ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്. ബാബ, അച്ഛനുമാണ്, ടീച്ചറുമാണ്. കൂടെ കൊണ്ടുപോകുന്ന സത്യം-സത്യമായ സത്ഗുരുവുമാണ്. അകാലമൂർത്തിയാണ് ബാബ. ആത്മാവിന്റെ സിംഹാസനമാണല്ലോ ഇത്, ഏതിലൂടെയാണോ പാർട്ടഭിനയിക്കുന്നത്. അതുകൊണ്ട് ബാബക്കും പാർട്ടഭിനയിക്കണമെങ്കിൽ, സദ്ഗതി ചെയ്യണമെങ്കിൽ സിംഹാസനം വേണമല്ലോ. ബാബ പറയുന്നു എനിക്ക് സാധാരണ ശരീരത്തിൽ തന്നെ വരണം. കാണിക്കാൻ വേണ്ടിയോ, പ്രദർശിപ്പിക്കാൻ വേണ്ടിയോ, ഒന്നും വെക്കാൻ സാധിക്കില്ല. ഗുരുവിന്റെ അനുയായികൾ ഗുരുവിനുവേണ്ടി സ്വർണ്ണത്തിന്റെ സിംഹാസനം, കൊട്ടാരങ്ങൾ മുതലായവ ഉണ്ടാക്കുന്നു. നിങ്ങൾ എന്തുണ്ടാക്കും? നിങ്ങൾ മക്കളുമാണ്, വിദ്യാർത്ഥികളുമാണ്. അപ്പോൾ നിങ്ങൾ ബാബക്ക് വേണ്ടി എന്താണ് ചെയ്യുക? എവിടെ ഉണ്ടാക്കും? ഈ ബ്രഹ്മാവാണെങ്കിൽ സാധാരണക്കാരനല്ലേ.
കുട്ടികൾക്ക് ഇതും മനസ്സിലാക്കിതന്നുകൊണ്ടെയിരിക്കുന്നുണ്ട് - വേശ്യകളുടെയും സേവനം ചെയ്യൂ. പാവപ്പെട്ടവരെയും ഉദ്ധരിക്കണം. കുട്ടികൾ പരിശ്രമിക്കാറുമുണ്ട്, ബനാറസിലേക്കും പോയിട്ടുണ്ട്. അവരെ നിങ്ങൾ ഉയർത്തിയാൽ പറയും ആഹാ ബ്രഹ്മാകുമാരിമാർ അൽഭുതം തന്നെയാണ്- വേശ്യകൾക്കും ഇവർ ജ്ഞാനം കൊടുക്കുന്നു. അവർക്കും മനസ്സിലാക്കികൊടുക്കണം നിങ്ങൾ ഈ ജോലി ഉപേക്ഷിച്ച് ശിവാലയത്തിന്റെ അധികാരിയായി മാറൂ. ഈ ജ്ഞാനം പഠിച്ച് പിന്നീട് പഠിപ്പിക്കൂ. വേശ്യകൾക്കും പിന്നീട് മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കാൻ സാധിക്കും. പഠിച്ച് സമർത്ഥശാലിയായി മാറിയാൽ പിന്നെ ഓഫീസർമാർക്കും മനസ്സിലാക്കികൊടുക്കും. ഹാളിൽ ചിത്രങ്ങൾ മുതലായവ വെച്ച് മനസ്സിലാക്കികൊടുക്കുകയാണെങ്കിൽ എല്ലാവരും പറയും ആഹാ വേശ്യകളെ ശിവാലയവാസിയാക്കി മാറ്റുന്നതിനുവേണ്ടി ഈ ബ്രഹ്മാകുമാരിമാർ നിമിത്തമായി മാറിയിരിക്കുകയാണ്. കുട്ടികൾക്ക് സേവനങ്ങൾക്കു വേണ്ടി ചിന്തകൾ നടന്നുകൊണ്ടേയിരിക്കണം. നിങ്ങളുടെ മേൽ വളരെയധികം ഉത്തരവാദിത്വമുണ്ട്. അഹല്യകളെയും, കൂനികളെയും, കാട്ടാളത്തികളെയും, ഗണികകളെയും ഉദ്ധരിക്കണം. സാധുക്കളെയും ഉദ്ധരിച്ചു എന്ന മഹിമയുമുണ്ടല്ലോ. സന്യാസിമാരുടെ ഉദ്ധാരണം അവസാനമായിരിക്കും എന്നത് മനസ്സിലാക്കുന്നുണ്ടല്ലോ. ഇപ്പോൾ അവർ നിങ്ങളുടേതായാൽ ഭക്തിമാർഗ്ഗം തന്നെ ഇല്ലാതാകും. വിപ്ലവം തന്നെയുണ്ടാകും. സന്യാസിമാർ തന്നെ തങ്ങളുടെ ആശ്രമം ഉപേക്ഷിക്കും, ശരി ഞങ്ങൾ തോറ്റു പോയി. ഇത് അവസാനമാണ് ഉണ്ടാകുക. ബാബ നിർദേശം നൽകികൊണ്ടെയിരിക്കുന്നു- ഇങ്ങനെ- ഇങ്ങനെ ചെയ്യൂ, ബാബക്കാണെങ്കിൽ എവിടെയും പുറത്തുപോകാൻ സാധിക്കില്ല. ബാബ പറയും കുട്ടികളോട്, പഠിക്കൂ. മനസ്സിലാക്കികൊടുക്കാനുള്ള യുക്തികൾ എല്ലാവർക്കും പറഞ്ഞു തന്നുകൊണ്ടെയിരിക്കുന്നുണ്ട്. മനുഷ്യരുടെ മുഖത്തിൽ നിന്ന് ആഹാ ആഹാ എന്ന് വരുന്ന വിധത്തിലുള്ള കാര്യം ചെയ്തുകാണിക്കൂ. ശക്തികളിൽ ജ്ഞാനമാകുന്ന ബാണം ഭഗവാനാണ് നിറച്ചത് എന്ന മഹിമയുമുണ്ട്. ഇതാണ് ജ്ഞാന ബാണം. ഈ ബാണം നിങ്ങളെ ഈ ലോകത്തിൽ നിന്നും ആ ലോകത്തിലേക്കു കൊണ്ടുപോകും. അതിനാൽ നിങ്ങൾ കുട്ടികൾ വളരെ വിശാലബുദ്ധിയുള്ളവരായി മാറണം. ഒരു സ്ഥലത്തെങ്കിലും നിങ്ങളുടെ പ്രശസ്തിയുണ്ടായി എങ്കിൽ, ഗവർമെന്റിന് മനസ്സിലായിയെങ്കിൽ പിന്നീട് നിങ്ങളുടെ പ്രഭാവമുണ്ടാകും. ഒരു സ്ഥലത്തു നിന്നു തന്നെ 5-7 ഓഫീസർമാർ വന്നു എങ്കിൽ അവർ അത് പത്രങ്ങളിലിടാൻ തുടങ്ങും. ഈ ബ്രഹ്മാകുമാരിമാർ വേശ്യകളെയും ഈ ജോലിയിൽ നിന്നും മുക്തമാക്കി ശിവാലയത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ഒരുപാട് ആഹാ എന്ന് പറയും. ധനമെല്ലാം അവർ കൊണ്ടുവരും. നിങ്ങൾ ധനമെടുത്തിട്ടെന്തു ചെയ്യും! നിങ്ങൾ വലിയ - വലിയ സെന്ററുകൾ തുറക്കും. പൈസ കൊണ്ട് ചിത്രങ്ങൾ മുതലായവ ഉണ്ടാക്കണം. മനുഷ്യർ കണ്ടിട്ട് തന്നെ അൽഭുതപ്പെടും. ഏറ്റവുമാദ്യം നിങ്ങൾക്ക് സമ്മാനം നൽകണം എന്ന് പറയും. നിങ്ങളുടെ ചിത്രങ്ങൾ ഗവർമെന്റ് ഹൗസിലേക്കും കൊണ്ടുപോകും. ഇതിനോട് വളരെ പ്രിയമുണ്ടാകും. മനുഷ്യരെ എങ്ങനെ ദേവതയാക്കി മാറ്റാം എന്ന താൽപര്യം ഹൃദയത്തിലുണ്ടായിരിക്കണം. ആര് കല്പം മുമ്പ് എടുത്തിട്ടുണ്ടോ അവർ മാത്രമെ എടുക്കുകയുള്ളൂ എന്നറിയാം. ഇത്രയും ധനമെല്ലാം ഉപേക്ഷിക്കാൻ, പരിശ്രമമുണ്ട്. ബ്രഹ്മാബാബ പറയുന്നു- എനിക്ക് എന്റേതായി വീടോ, മിത്ര-സംബന്ധികളോ ഒന്നും തന്നെയില്ല. എനിക്ക് എന്ത് ഓർമ്മ വരാനാണ്, ബാബയും നിങ്ങൾ കുട്ടികളുമല്ലാതെ മറ്റൊന്നുമില്ല. എല്ലാം കൈമാറ്റം ചെയ്തു. ബാക്കി ബുദ്ധി എവിടെ പോകാനാണ്. ബാബക്ക് രഥം കൊടുത്തു. ഏതുപോലെയാണോ നിങ്ങൾ അതുപോലെയാണ് ഞാനും പഠിക്കുന്നത്. രഥം മാത്രമെ ബാബക്ക് കടമായി കൊടുത്തിട്ടുള്ളൂ.
നിങ്ങൾക്കറിയാം സൂര്യവംശി കുലത്തിലേക്ക് ആദ്യമാദ്യം വരുന്നതിനു വേണ്ടി, നമ്മൾ പുരുഷാർത്ഥം ചെയ്യുകയാണ്. ഇത് നരനിൽ നിന്ന് നാരായണനായി മാറാനുള്ള കഥയാണ്. ആത്മാവിനാണ് മൂന്നാമത്തെ നേത്രം ലഭിക്കുന്നത്. നമ്മൾ ആത്മാവ് പഠിച്ച് ജ്ഞാനം കേട്ട് ദേവതകളായി മാറുകയാണ്. പിന്നീട് നമ്മൾ തന്നെ രാജാക്കൻമാരുടെയും രാജാവായി മാറും. ശിവബാബ പറയുന്നു ഞാൻ നിങ്ങളെ ഇരട്ട കിരീടധാരികളാക്കി മാറ്റുന്നു. നിങ്ങളുടെ ബുദ്ധി ഇപ്പോൾ എത്ര തുറന്നിരിക്കുകയാണ്, ഡ്രാമയനുസരിച്ച് കല്പം മുമ്പത്തെപോലെ. ഇപ്പോൾ ഓർമ്മയുടെ യാത്രയിൽ കഴിയണം. സൃഷ്ടി ചക്രത്തെയും ഓർമ്മിക്കണം. പഴയ ലോകത്തെ ബുദ്ധികൊണ്ട് മറക്കണം. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാപിതാവായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഇപ്പോൾ നമുക്ക് വേണ്ടി പുതിയ ലോകം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്, ഈ ദുഃഖത്തിന്റെ പഴയ ലോകം ഇല്ലാതായിക്കഴിഞ്ഞു, എന്നത് ബുദ്ധിയിലുണ്ടായിരിക്കണം. ഈ ലോകത്തോട് അല്പം പോലും ഇഷ്ടം തോന്നരുത്.
2) ബ്രഹ്മാബാബ തന്റെതായതെല്ലാം ബാബക്ക് കൈമാറ്റം ചെയ്തു അതിനാൽ ബുദ്ധി എവിടെയും പോയില്ല, അതേപോലെ ബ്രഹ്മാബാബയെ പിൻതുടരണം. നമുക്ക് മനുഷ്യനെ ദേവതയാക്കി മാറ്റാനുള്ള സേവനം ചെയ്യണം, ഈ വേശ്യാലയത്തെ ശിവാലയമാക്കി മാറ്റണം എന്ന താൽപര്യം മാത്രം ഹൃദയത്തിൽ ഉണ്ടായിരിക്കണം.
| വരദാനം :- |
ദേഹാഭിമാനത്തിന്റെ റോയൽ രൂപത്തെ പോലും സമാപ്തമാക്കുന്ന സാക്ഷിയും ദൃഷ്ടാവുമായി ഭവിക്കട്ടെ. മറ്റുള്ളവരുടെ വാക്കുകൾക്ക് ബഹുമാനം കൊടുക്കാതിരിക്കുക, കട്ട് ചെയ്യുക- ഇതും ദേഹാഭിമാനത്തിന്റെ റോയൽ രൂപമാണ്, അത് തന്റെയും മറ്റുള്ളവരുടെയും അപമാനം ചെയ്യിപ്പിക്കുന്നു എന്തുകൊണ്ടെന്നാൽ ആര് കട്ട് ചെയ്യുന്നുവോ അവർക്ക് അഭിമാനം വരുന്നു, മാത്രമല്ല ആരുടെ വാക്കുകളാണോ കട്ട് ചെയ്തത് അവർക്ക് അപമാനിപ്പിക്കപ്പെട്ടതായി തോന്നുന്നു. അതിനാൽ സാക്ഷീദൃഷ്ടാവിന്റെ വരദാനത്തെ സ്മൃതിയിൽ വെച്ച് ഡ്രാമയുടെ ഗതി അഥവാ നിയമമനുസരിച്ച് ഓരോ കർമ്മവും സങ്കൽപവും ചെയ്തുകൊണ്ട് ഞാൻ എന്ന ഭാവമാകുന്ന റോയൽ രൂപത്തെപ്പോലും സമാപ്തമാക്കി ഓരോരുത്തരുടെയും വാക്കുകൾക്ക് ബഹുമാനം കൊടുക്കൂ, സ്നേഹം കൊടുക്കൂ എങ്കിൽ അവർ സദാ കാലത്തേക്ക് സഹയോഗിയായി മാറും. |
| സ്ലോഗന് :- | പരമാത്മാ ശ്രീമത്താകുന്ന ജലം കൊണ്ട് കർമ്മമാകുന്ന വിത്തിനെ ശക്തിശാലിയാക്കി മാറ്റൂ. |
അവ്യക്ത സൂചനകൾ- സ്വയത്തിനും മറ്റുള്ളവർക്കും മനസാ യോഗത്തിന്റെ ശക്തികളെ പ്രയോഗിക്കൂ.
ഓരോ സമയത്തും ഓരോ ആത്മാക്കളെ പ്രതിയും മനസാ സ്വതവേ ശുഭഭാവനയുടെയും ശുഭകാമനയുടെയും ശുദ്ധ വൈബ്രേഷൻ സ്വയത്തിനും മറ്റുള്ളവർക്കും അനുഭവമാകണം. മനസാ ഓരോ സമയത്തും സർവ്വ ആത്മാക്കളെപ്രതിയും ആശീർവാദങ്ങൾ വന്നുകൊണ്ടിരിക്കണം. മനസാ സദാ ഈ സേവയിൽ ബിസിയായിരിക്കണം, വാചാ സേവയിൽ ബിസിയായിരിക്കുന്നതിൽ അനുഭവിയാണല്ലോ. അഥവാ സേവനം ഒന്നും ലഭിക്കുന്നില്ലെങ്കിൽ സ്വയത്തെ കാലിയാണെന്ന അനുഭവം ഉണ്ടാകുമല്ലോ. അതേപോലെ ഓരോ സമയത്തും വാചാ സേവനത്തോടൊപ്പം മനസാ സേവനം സ്വതവേ നടന്നുകൊണ്ടിരിക്കണം.