മലയാളം മുരളി · Brahma Kumaris

ഇന്നത്തെ മുരളി · 2025, ഒക്‌ടോബർ 8

ഓം ശാന്തി · BapDada · 2025, ഒക്‌ടോബർ 8

ഇന്നത്തെ മുരളി — എല്ലാ ദിവസവും പുതിയത്.

18
മുരളി2025, ഒക്‌ടോബർ 8 · മലയാളം
0:00--:--

വാചകം തിരഞ്ഞെടുക്കുക → ഹൈലൈറ്റ് / ബോക്സ് / അടിവര

08-10-2025
പ്രഭാതമുരളി
ഓം ശാന്തി
ബാപ്ദാദ
മധുബന്
മധുരമായകുട്ടികളേ - ഈപാഠശാലയിലേയ്ക്ക്നിങ്ങൾവന്നിരിക്കുന്നത്സ്വർഗ്ഗത്തിലേയ്ക്കുള്ളപാസ്പോർട്ട്നേടാനാണ്, ആത്മാഭിമാനിയായിമാറൂശേഷംതന്റെപേര്രജിസ്റ്ററിൽനോട്ട്ചെയ്യൂഎങ്കിൽസ്വർഗ്ഗത്തിൽവരും.
ചോദ്യം :- ഏതൊരു സ്മൃതി ഇല്ലാത്തതിനാലാണ് കുട്ടികൾ ബാബയ്ക്ക് ബഹുമാനം നൽകാത്തത്?
ഉത്തരം :- ചില കുട്ടികളുടെ സ്മൃതിയിൽ ഈ കാര്യമില്ല അതായത് ആരെയാണോ ഈ മുഴുവൻ ലോകവും വിളിച്ചുകൊണ്ടിരിക്കുന്നത്, ഓർമ്മിച്ചുകൊണ്ടിരിക്കുന്നത്, അതേ ഉയർന്നതിലും ഉയർന്ന ബാബ നമ്മൾ കുട്ടികളുടെ സേവനത്തിനായി എത്തിയിരിക്കുന്നു. ഈ നിശ്ചയം നമ്പർവൈസായാണുള്ളത്, ആർക്ക് എത്ര നിശ്ചയമുണ്ടോ അത്രയും ബഹുമാനം നൽകുന്നു.
ഗീതം :- ആരാണ് പിതാവിനോടൊപ്പമുള്ളത്.....

ഓം ശാന്തി. എല്ലാ കുട്ടികളും ജ്ഞാനസാഗരന്റെ കൂടെത്തന്നെയല്ലേ. ഇത്രയും കുട്ടികൾക്ക് എല്ലാവർക്കും ഒരേ സ്ഥലത്ത് ഇരിക്കാൻ സാധിക്കില്ല. ആരാണോ കൂടെയുള്ളത് അവർ അടുത്ത് ഇരുന്ന് നേരിട്ട് ജ്ഞാനം കേൾക്കുന്നു പിന്നെ ആരാണോ ദൂരെയുള്ളത് അവർക്ക് പതുക്കെ ലഭിക്കുന്നു. എന്നാൽ കൂടെയുള്ളവർ കൂടുതൽ ഉന്നതി നേടുന്നു ദൂരെയിരിക്കുന്നവർ കുറവ് ഉന്നതി പ്രാപ്തമാക്കുന്നു അങ്ങനെയില്ല. പ്രാക്ടിക്കലായി നോക്കുമ്പോൾ ആരാണോ ദൂരെയിരിക്കുന്നത് അവരാണ് കൂടുതൽ പഠിക്കുകയും ഉന്നതി നേടുകയും ചെയ്യുന്നത്. പരിധിയില്ലാത്ത ബാബ ഇവിടെയുണ്ട് എന്നത് തീർച്ചയാണ്. ബ്രാഹ്മണ കുട്ടികളും നമ്പർവൈസാണ്. കുട്ടികൾക്ക് ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം. ചില കുട്ടികളിൽ നിന്നും വലിയ വലിയ തെറ്റുകൾ സംഭവിക്കുന്നു. മനസ്സിലാക്കുന്നുമുണ്ട് മുഴുവൻ സൃഷ്ടിയും ആരെയാണോ ഓർമ്മിക്കുന്നത്, അവർ നമ്മുടെ സേവനത്തിനായി വന്നിരിക്കുന്നു മാത്രമല്ല നമ്മെ ഉയർന്നതിലും ഉയർന്നതാക്കി മാറ്റുന്നതിനുള്ള മാർഗ്ഗവും പറഞ്ഞുതരുന്നു. വളരെ സ്നേഹത്തോടെ മനസ്സിലാക്കിത്തരുന്നു എന്നിട്ടും അത്രയും ബഹുമാനം നൽകുന്നില്ല. ബന്ധനത്തിൽ പെട്ടവർ എത്ര അടി കൊള്ളുന്നു, പിടയുന്നു എന്നിട്ടും ഓർമ്മയിൽ ഇരുന്ന് നന്നായി ജ്ഞാനം സ്വീകരിക്കുന്നു. അവർക്ക് പദവിയും ഉയർന്നത് ലഭിക്കുന്നു. ബാബ എല്ലാവരേയുമല്ല പറയുന്നത്. നമ്പർവൈസ് പുരുഷാർത്ഥം അനുസരിച്ച് തന്നെയാണ്. ബാബ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുന്നു, എല്ലാവരും ഒരുപോലെയാവുക സാധ്യമല്ല. ബന്ധനത്തിൽ പെട്ടവർ പോലും പുറത്ത് ഇരുന്നും വളരെ അധികം സമ്പാദിക്കുന്നു. ഈ ഗീതം ഭക്തിമാർഗ്ഗത്തിലുള്ളവർ ഉണ്ടാക്കിയതാണ്. എന്നാൽ നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയത് പോലെയുമാണ്, അവർക്കെന്തറിയാം, പിതാവ് ആരാണ്, ആരുടെ പിതാവാണ്? സ്വയം ആത്മാവാണ് എന്നത് തന്നെ അറിയില്ല പിന്നെങ്ങെനെ പരമാത്മാവിനെ അറിയും. ആത്മാവുതന്നെയല്ലേ. ഞാൻ എന്താണ്, എവിടെ നിന്ന് വന്നതാണ്- ഇതും അറിയില്ല. എല്ലാവരും ദേഹ അഭിമാനികളാണ്. ആത്മാഭിമാനിയായി ആരുമില്ല. അഥവാ ആത്മാഭിമാനിയായി മാറിയെങ്കിൽ ആത്മാവിന് തന്റെ അച്ഛനേയും അറിയണം. ദേഹാഭിമാനം ഉള്ളതിനാൽ ആത്മാവിനേയോ, പരമാത്മാവിനേയോ അറിയുന്നില്ല. ഇവിടെയാണെങ്കിൽ നിങ്ങൾ കുട്ടികളെ ബാബ സന്മുഖത്ത് ഇരുത്തി മനസ്സിലാക്കിത്തരുന്നു. ഇത് പരിധിയില്ലാത്ത സ്ക്കുളാണ്. ഒരേയൊരു ലക്ഷ്യമേയുള്ളു- സ്വർഗ്ഗത്തിലെ ചക്രവർത്തീ പദം പ്രാപ്തമാക്കുക. സ്വർഗ്ഗത്തിലും വളരെ അധികം പദവികളുണ്ട്. ചിലർ രാജാവും റാണിയും എന്നാൽ ചിലർ പ്രജകളാണ്. ബാബ പറയുന്നു- ഞാൻ വന്നിരിക്കുന്നത് നിങ്ങളെ വീണ്ടും ഡബിൾക്കിരീടധാരിയാക്കി മാറ്റാനാണ്. എല്ലാവരും ഡബിൾക്കിരീടധാരികളായി മാറില്ല. ആരാണോ നല്ലരീതിയിൽ പഠിക്കുന്നത് അവർക്ക് ഉള്ളിന്റെയുള്ളിൽ മനസ്സിലാക്കാൻ സാധിക്കും എനിക്ക് ഇതാവാൻ സാധിക്കും. സറണ്ടറുമാണ്, നിശ്ചയവുമുണ്ട്. എല്ലാവരും മനസ്സിലാക്കും ഇവരിൽ നിന്ന് മോശമായ ഒരു കർമ്മവും ഉണ്ടാകില്ല. ചിലരിൽ വളരെ അധികം അവഗുണങ്ങൾ ഉണ്ടാകും. എനിക്ക് ഇത്രയും വലിയ പദവി നേടാൻ സാധിക്കും എന്ന് അവരും കരുതുന്നില്ല അതിനാൽ പുരുഷാർത്ഥമേ ചെയ്യുന്നില്ല. ബാബയോട് എനിക്ക് ഇതാവാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ ബാബ പെട്ടെന്ന് പറയും. സ്വയം അവനവനെ നോക്കിയാൽ അറിയാൻ കഴിയും തീർച്ചയായും എനിക്ക് ഇത്രയും ഉയർന്ന പദവി നേടാൻ സാധിക്കില്ല. ലക്ഷണവും വേണമല്ലോ. സത്യ ത്രേതായുഗങ്ങളിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടാവുകയില്ല. അവിടെ പ്രാലബ്ധമാണ്. പിന്നീട് ഏതെല്ലാം രാജാക്കന്മാർ ഉണ്ടാകുന്നോ അവരെല്ലാം പ്രജകളെ വളരെ അധികം സ്നേഹിച്ചിരുന്നു. ഇവിടെയാണെങ്കിൽ മാതാവും പിതാവുമാണ്. ഇതും നിങ്ങൾ കുട്ടികൾക്ക് മാത്രമേ അറിയൂ. ഇത് പരിധിയില്ലാത്ത അച്ഛനാണ്, ഈ മുഴുവൻ ലോകത്തേയും രജിസ്റ്റർ ചെയ്യുന്നു. നിങ്ങളും രജിസ്റ്റർ ചെയ്യുന്നുണ്ടല്ലോ. പാസ്പോർട്ട് നൽകിക്കൊണ്ടിരിക്കുന്നു. സ്വർഗ്ഗത്തിലെ അധികാരിയായി മാറാൻ ഇവിടെ നിങ്ങൾക്ക് പാസ്പോർട്ട് ലഭിക്കുന്നു. ബാബ പറഞ്ഞിരുന്നു വൈകുണ്ഠത്തിലേയ്ക്ക് പോകാൻ യോഗ്യരായ എല്ലാവരുടേയും ഫോട്ടോ വേണം എന്തുകൊണ്ടെന്നാൽ നിങ്ങൾ മനുഷ്യനിൽ നിന്നും ദേവതയായി മാറുകയാണ്. ഒരു വശത്ത് കിരീടം ധരിച്ച് സിംഹാസനത്തിൽ ഇരിക്കുന്ന ഫോട്ടോ വേണം. നമ്മൾ ഇതായി മാറുകയാണ്. പ്രദർശിനിയിലും ഇങ്ങനെയുള്ള ഫോട്ടോ വെയ്ക്കണം- ഇതുതന്നെയാണ് രാജയോഗം. വക്കീലാവുകയാണെന്ന് കരുതു അവരുടെ ഒരു ഫോട്ടോ സാധാരണ വസ്ത്രം ധരിച്ചതും ഒന്ന് വക്കീൽ കുപ്പായം ധരിച്ചതുമായിരിക്കും. അതുപോലെ ഒരു വശത്ത് നിങ്ങളുടെ സാധാരണ ചിത്രം, മറുവശത്ത് ഡബിൾകിരീടധാരിയായ ചിത്രം. നിങ്ങളുടെ ഒരു ചിത്രമുണ്ടല്ലോ- എന്താവാനാണ് ആഗ്രഹിക്കുന്നത് എന്ന് അതിൽ ചോദിക്കുന്നു. വക്കീലോ അതുപോലെ വേറെ എന്തെങ്കിലും ആവണോ അതോ രാജാക്കന്മാരുടേയും രാജാവായി മാറണോ. ഇങ്ങനെയുള്ള ചിത്രങ്ങളുണ്ടാവണം. വക്കീലും ജഡ്ജുമെല്ലാം ഇവിടെയാണുള്ളത്. നിങ്ങൾക്ക് രാജാക്കന്മാരുടേയും രാജാവാകേണ്ടത് പുതിയ ലോകത്തിലാണ്. പ്രധാനലക്ഷ്യം മുന്നിലുണ്ട്. നമ്മൾ ഇതായി മാറുകയാണ്. മനസ്സിലാക്കിക്കൊടുക്കുന്നത് എത്ര നല്ല കാര്യമാണ്. ചിത്രവും വളരെ നല്ലതും വലുതുമായിരിക്കണം. ഇവർ വക്കീലിനു പഠിക്കുകയാണെങ്കിൽ വക്കീലുമായിട്ടായിരിക്കും ബന്ധം. വക്കീലായിത്തന്നെയാണ് മാറുന്നത്. എന്നാൽ നമ്മുടെ യോഗം പരംപിതാ പരമാത്മാവുമായിട്ടാണ് ഇതിലൂടെ ഇരട്ടക്കിരീടധാരിയായി മാറുന്നു. ഇപ്പോൾ ബാബ മനസ്സിലാക്കിത്തരുന്നു ഇത് കുട്ടികളുടെ പ്രവർത്തിയിൽ വരണം. ലക്ഷ്മീ നാരായണന്റെ ചിത്രം ഉപയോഗിച്ച് മനസ്സിലാക്കിക്കൊടുക്കുന്നത് വളരെ സഹജമായിരിക്കും. നാം ഇതായി മാറുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്കായി പുതിയ ലോകവും വേണം. നരകത്തിനുശേഷമാണ് സ്വർഗ്ഗം.

ഇപ്പോൾ ഇത് പുരുഷോത്തമ സംഗമയുഗമാണ്. ഈ പഠിപ്പ് എത്ര ശ്രേഷ്ഠമാക്കി മാറ്റുന്നതാണ്, ഇതിൽ പൈസയുടെ ആവശ്യമില്ല. പഠിക്കുന്നതിനുള്ള ലഹരിയുണ്ടായിരിക്കണം. ഒരാൾ വളരെ ദരിദ്രനായിരുന്നു, പഠിക്കുന്നതിന് പണമില്ലായിരുന്നു. പിന്നീട് പഠിച്ച് പഠിച്ച് പരിശ്രമിച്ച് ഇത്രയും വലിയ ധനവാനായി മാറി പിന്നീട് അയാൾ വിക്ടോറിയ രാജ്ഞിയുടെ മന്ത്രിയായി മാറി. നിങ്ങളും ഇപ്പോൾ എത്ര ദരിദ്രരാണ്. ബാബ എത്ര ഉയർന്ന പഠിപ്പാണ് നൽകുന്നത്. ഇതിൽ ബുദ്ധികൊണ്ട് ബാബയെ ഓർമ്മിച്ചാൽ മാത്രം മതി. വിളക്ക് കൊളുത്തേണ്ട ആവശ്യം പോലുമില്ല. എവിടെ ഇരുന്ന് വേണമെങ്കിലും ഓർമ്മിച്ചോളൂ. എന്നാൽ മായ ബാബയുടെ ഓർമ്മയെ ഇല്ലാതാക്കും. ഓർമ്മയിൽ തന്നെയാണ് വിഘ്നം ഉണ്ടാകുന്നത്. ഇത് യുദ്ധമാണല്ലോ. ആത്മാവ് പവിത്രമാകുന്നത് അച്ഛനെ ഓർമ്മിക്കുന്നതിലൂടെയാണ്. പഠിപ്പിൽ മായ ഒന്നും ചെയ്യില്ല. പഠിപ്പിനേക്കാൾ ശ്രേഷ്ഠമാണ് ഓർമ്മയുടെ ലഹരി അതിനാലാണ് പ്രാചീനയോഗം എന്ന് പറയുന്നത്. യോഗവും ജ്ഞാനവും എന്നാണ് പറയാറ്. യോഗത്തിനായി ജ്ഞാനം ലഭിക്കുന്നു- ഇങ്ങനെ ഇങ്ങനെ ഓർമ്മിക്കൂ. സൃഷ്ടി ചക്രത്തിന്റേയും ജ്ഞാനമുണ്ട്. രചയിതാവിനേയും രചനയുടെ ആദി മദ്ധ്യ അന്ത്യത്തേയും മറ്റാരും അറിയുന്നില്ല. ഭാരതത്തിന്റെ പ്രാചീനയോഗം പഠിപ്പിക്കുന്നു. പ്രാചീനം എന്ന് പറയുന്നത് പുതിയ ലോകത്തെയാണ്. അതിന് പിന്നീട് ലക്ഷക്കണക്കിന് വർഷങ്ങൾ നൽകി. കല്പത്തിന്റെ ആയുസ്സിനെക്കുറിച്ചും അനേകം കാര്യങ്ങൾ പറയുന്നു. ചിലർ ഒന്ന് പറയുന്നു മറ്റുചിലർ വേറൊന്ന് പറയുന്നു. ഇവിടെ നിങ്ങൾക്ക് ഒരേയൊരു ബാബയാണ് പഠിപ്പിച്ചുതരുന്നത്. നിങ്ങൾ പുറത്തേയ്ക്കും പോകും, നിങ്ങൾക്ക് ചിത്രം ലഭിക്കും. ഇദ്ദേഹം വ്യാപാരിയല്ലേ. വസ്ത്രത്തിലും അച്ചടിക്കാൻ കഴിയും. അഥവാ ആരുടേയും പക്കൽ വലിയ സ്ക്രീൻ പ്രസ്സ് ഇല്ലെങ്കിൽ പകുതി പകുതിയായും ചെയ്യാം. പന്നീട് അതിനെ അറിയാത്ത വിധം യോജിപ്പിക്കണം. പരിധിയില്ലാത്ത അച്ഛൻ, വലിയ സർക്കാർ പറയുകയാണ്, ആരെങ്കിലും അച്ചടിച്ച് കാണിക്കുകയാണെങ്കിൽ ഞാൻ അവരുടെ പേര് പ്രശസ്തമാക്കും. ഈ ചിത്രങ്ങൾ നിങ്ങൾ വസ്ത്രങ്ങളിൽ അച്ചടിച്ച് വിദേശത്തേയ്ക്ക് കൊണ്ടുപോവുകയാണെങ്കിൽ അവിടെ നിങ്ങൾക്ക് ഒരു ചിത്രത്തിന് 5-10 ആയിരം വരെ തരും. പൈസ അവിടെ ധാരാളമുണ്ട്. സാധ്യമാണ്, ഇത്രയും വലിയ പ്രസ്സുകളുണ്ട്, നഗരങ്ങളിലെ സീനറികളും മറ്റും ഇതുപോലെ അച്ചടിക്കുന്നുണ്ട്- കാര്യമേ ചോദിക്കേണ്ട. ഇതും അച്ചടിക്കാൻ സാധിക്കും. ഇത് ഒന്നാന്തരം വസ്തുവാണ്- പറയും സത്യമായ ജ്ഞാനം ഇതിലുണ്ട്, മറ്റാരുടെ പക്കലും ഇതുണ്ടാവുക സാധ്യമല്ല. ആർക്കും അറിയില്ല- പിന്നെ മനസ്സിലാക്കിക്കൊടുക്കുന്നവരും ഇംഗ്ലീഷിൽ സമർത്ഥരായിരിക്കണം. ഇംഗ്ലീഷ് എല്ലാവർക്കും അറിയാം. അവർക്കും സന്ദേശം നൽകണമല്ലോ. അവർ തന്നെയാണ് ഡ്രാമ അനുസരിച്ച് വിനാശത്തിന് നിമിത്തമായിരിക്കുന്നത്. ബാബ പറഞ്ഞിട്ടുണ്ട് അവരുടെ പക്കൽ ഇത്രയും ബോംബുകളുണ്ട് അഥവാ അവർ പരസ്പരം ഒരുമിക്കുകയാണെങ്കിൽ അവർക്ക് ലോകത്തിന്റെ അധികാരിയാവാൻ സാധിക്കും. പക്ഷേ ഈ ഡ്രാമയിൽ നിശ്ചയിച്ചിട്ടുള്ളത് ഇതാണ് അതായത് നിങ്ങൾ യോഗബലത്തിലൂടെ വിശ്വത്തിന്റെ ചക്രവർത്തീ പദം പ്രാപ്തമാക്കുന്നു. ആയുധ ബലംകൊണ്ട് വിശ്വത്തിന്റെ അധികാരിയാവാൻ സാധിക്കില്ല. അത് സയൻസാണ്, നിങ്ങളുടേത് സൈലൻസാണ്. ബാബയേയും ചക്രത്തേയും മാത്രം ഓർമ്മിക്കൂ, തനിക്കുസമാനമാക്കി മാറ്റൂ.

നിങ്ങൾ കുട്ടികൾ യോഗബലത്തിലൂടെ വിശ്വത്തിന്റെ ചക്രവർത്തീ പദം നേടുന്നു. അവർ പരസ്പരം തീർച്ചയായും യുദ്ധം ചെയ്യും. വെണ്ണ നടുവിൽ നിങ്ങൾക്ക് ലഭിക്കും. കൃഷ്ണന്റെ വായിൽ വെണ്ണ കാണിക്കാറില്ലേ. പഴഞ്ചൊല്ലുമുണ്ട് രണ്ടുപേർ വഴക്കിട്ടു മുന്നാമത്തെയാൾ നടുവിൽ വെണ്ണ കഴിക്കുകയും ചെയ്തു. ഇതും അതുപോലെയാണ്. മുഴുവൻ വിശ്വസാമ്രാജ്യമാകുന്ന വെണ്ണ നിങ്ങൾക്കാണ് ലഭിക്കുന്നത്. എങ്കിൽ നിങ്ങൾക്ക് എത്ര സന്തോഷമുണ്ടാകണം. ആഹാ ബാബാ അങ്ങ് അത്ഭുതമാണ്. ജ്ഞാനം അങ്ങയുടേതുതന്നെയാണ്. വളരെ നല്ല അറിവാണ്. ആദിസനാതന ദേവീദേവതാ ധർമ്മത്തിലുള്ളവർ വിശ്വത്തിന്റെ ചക്രവർത്തീ പദം എങ്ങനെ പ്രാപ്തമാക്കി. ഇത് ആരുടേയും ചിന്തയിൽ ഉദിക്കില്ല. ആ സമയത്ത് മറ്റൊരു ഖണ്ഢവും ഉണ്ടായിരുന്നില്ല. ബാബ പറയുന്നു ഞാൻ വിശ്വത്തിന്റെ അധികാരിയായി മാറുന്നില്ല, നിങ്ങളെയാണ് ആക്കുന്നത്. നിങ്ങൾ പഠിപ്പിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ഞാൻ പരമാത്മാവ് എപ്പോഴും അശരീരിയാണ്. നിങ്ങൾ എല്ലാവർക്കും ശരീരമുണ്ട്. ദേഹധാരികളാണ്. ബ്രഹ്മാ- വിഷ്ണു- ശങ്കരനും സൂക്ഷ്മ ശരീരമുണ്ട്. എങ്ങനെയാണോ നിങ്ങൾ ആത്മാവ് അതുപോലെ ഞാനും പരമാത്മാവാണ്. എന്റെ ജന്മം ദിവ്യവും അലൗകികവുമാണ്, മറ്റാരും ഇങ്ങനെയുള്ള ജന്മം എടുക്കുന്നില്ല. ഇത് പ്രധാനമാണ്. ഇതെല്ലാം ഡ്രാമയിൽ അടങ്ങിയതാണ്. ആരെങ്കിലും ഇപ്പോൾ മരിക്കുകയാണെങ്കിൽ- അതും ഡ്രാമയിൽ ഉള്ളതാണ്. ഡ്രാമയെക്കുറിച്ച് എത്ര അറിവ് ലഭിക്കുന്നു. മനസ്സിലാക്കുന്നത് നമ്പർവൈസ് ആയാണ്. ചിലരുടേത് ഡള്ളായ ബുദ്ധിയാണ്. മൂന്ന് ഗ്രേഡുകളുണ്ട്. അവസാന ഗ്രേഡിലുള്ളവരെയാണ് ഡള്ളെന്നു പറയുന്നത്. സ്വയം മനസ്സിലാക്കാം ഇവർ ഒന്നാമത്തെ ഗ്രേഡിലാണ്, ഇവർ രണ്ടാമത്തെ ഗ്രേഡിലാണ്. പ്രജകളിലും ഇങ്ങനെതന്നെയാണ്. പഠിപ്പ് ഒന്നേയുള്ളു. കുട്ടികൾക്ക് അറിയാം ഇത് പഠിച്ച് നമ്മൾ ഇരട്ടക്കിരീടധാരികളായി മാറും. നമ്മൾ ഡബിൾ കിരീടധാരികളായിരുന്നു പിന്നീട് സിംഗിൾ കിരീടധാരിയായി ശേഷം കിരീടമില്ലാത്തവരായി. എങ്ങനെയാണോ കർമ്മം അതുപോലെ ഫലം എന്ന് പറയാറുണ്ട്. സത്യയുഗത്തിൽ ഇങ്ങനെ പറയുകയില്ല. ഇവിടെ നല്ല കർമ്മം ചെയ്യുകയാണെങ്കിൽ ഒരു ജന്മത്തിലേയ്ക്ക് നല്ല ഫലം ലഭിക്കുന്നു. ചിലർ ഇങ്ങനെയുള്ള കർമ്മങ്ങൾ ചെയ്യുന്നു അതിനാൽ ജനിക്കുമ്പോൾത്തന്നെ രോഗിയായി മാറുന്നു. ഇതും കർമ്മഭോഗല്ലേ. കുട്ടികൾക്ക് കർമ്മം, അകർമ്മം, വികർമ്മം എന്നിവയെക്കുറിച്ചും മനസ്സിലാക്കിത്തന്നിട്ടുണ്ട്. ഇവിടെ എങ്ങനെ ചെയ്യുന്നുവോ അതിന് അനുസരിച്ച് നല്ലതോ മോശമോ ആയ ഫലം ലഭിക്കുന്നു. ആരെങ്കിലും ധനവാനായി മാറുന്നുവെങ്കിൽ തീർച്ചയായും അവർ നല്ല കർമ്മം ചെയ്തിട്ടുണ്ട്. ഇപ്പോൾ നിങ്ങൾ ജന്മ ജന്മാന്തരങ്ങളിലേയ്ക്കുള്ള പ്രാലബ്ധം ഉണ്ടാക്കുന്നു. ദരിദ്രൻ, ധനവാൻ എന്ന വ്യത്യാസം അവിടെ ഉണ്ടാകുമല്ലോ, ഇപ്പോഴുള്ള പുരുഷാർത്ഥത്തിന്റെ ആധാരത്തിലാണ്. ആ പ്രാലബ്ധം അവിനാശിയായി 21 ജന്മങ്ങളിലേയ്ക്കുള്ളതാണ്. ഇവിടെ ലഭിക്കുന്നത് അല്പകാലത്തിലേയ്ക്കാണ്. കർമ്മം ചെയ്യുകതന്നെ വേണമല്ലോ. ഇത് കർമ്മക്ഷേത്രമാണ്. സത്യയുഗം സ്വർഗ്ഗത്തിന്റെ കർമ്മക്ഷേത്രമാണ്. അവിടെ വികർമ്മം ഉണ്ടാവില്ല. ഈ കാര്യങ്ങളെല്ലാം ബുദ്ധിയിൽ ധാരണ ചെയ്യണം. സദാ പോയിന്റ്സ് എഴുതുന്നവർ വിരളമായേയുള്ളു. ചാർട്ടും എഴുതി എഴുതി പിന്നീട് ക്ഷീണിക്കുന്നു. നിങ്ങൾ കുട്ടികൾ പോയിന്റ്സ് എഴുതണം. വളരെ സൂക്ഷ്മത്തിലും സൂക്ഷ്മമായ പോയന്റ്സാണ്. അതെല്ലാം നിങ്ങൾക്ക് ഓർമ്മയിൽ വെയ്ക്കാൻ സാധിക്കില്ല, മറന്നുപോകും. ഈ പോയന്റ് ഞാൻ മറന്നുപോയി എന്നോർത്ത് പിന്നീട് പശ്ചാത്തപിക്കും. എല്ലാവർക്കും ഈ അവസ്ഥയുണ്ടാകുന്നു. ഒരുപാടുപേർ മറക്കുന്നുണ്ട് പിന്നീട് അടുത്ത ദിവസം ഓർമ്മ വരും. കുട്ടികൾ തന്റെ ഉന്നതിയെക്കുറിച്ച് ചിന്തിക്കണം. യഥാർത്ഥ രീതിയിൽ എഴുതുന്നത് വളരെ കുറച്ചുപേരാണ് എന്നത് ബാബയ്ക്ക് അറിയാം. ബാബ വ്യാപാരിയും കൂടിയാണല്ലോ. അവർ വിനാശിയായ രത്നങ്ങളുടെ വ്യാപാരിയാണ്. എന്നാൽ ഇദ്ദേഹം ജ്ഞാനരത്നങ്ങളുടേതാണ്. യോഗത്തിലാണ് കൂടുതൽ കുട്ടികളും തോറ്റുപോകുന്നത്. കൃത്യമായി അരമണിക്കൂർ ഓർമ്മയിൽ ഇരിക്കുന്നതും വളരെ ബുദ്ധിമുട്ടിയാണ്. 8 മണിക്കൂർ പുരുഷാർത്ഥം ചെയ്യണം. നിങ്ങൾ കുട്ടികൾക്ക് ശരീര നിർവ്വഹണാർത്ഥമുള്ള കാര്യങ്ങളും ചെയ്യണം. ബാബ പ്രിയതമന്റേയും പ്രിയതമയുടേയും ഉദാഹരണം പറഞ്ഞുതന്നു. ഇരുന്ന ഇരുപ്പിൽ ഓർമ്മിച്ചു പെട്ടെന്ന് മുന്നിൽ പ്രത്യക്ഷമായി. ഇതും ഒരു സാക്ഷാത്ക്കാരമാണ്. അവർ ഇവരെ ഓർമ്മിക്കുന്നു, ഇവർ അവരെ ഓർമ്മിക്കുന്നു. ഇവിടെയാണെങ്കിൽ പ്രിയതമൻ ഒരേയൊരാളാണ്, നിങ്ങൾ എല്ലാവരും പ്രിയതമകളാണ്. സുന്ദരനായ ഈ പ്രിയതമൻ എപ്പോഴും വെളുത്തതാണ്. സദാ പാവനമാണ്. ബാബ പറയുന്നു സഞ്ചാരിയായ ഞാൻ സദാ സുന്ദരനാണ്. നിങ്ങളേയും സുന്ദരമാക്കി മാറ്റുന്നു. ഈ ദേവതകളുടേത് പ്രകൃതിദത്തമായ സൗന്ദര്യമാണ്. എന്നാൽ ഇവിടെ എന്തെല്ലാം ഫാഷനാണ് ചെയ്യുന്നത്. ഭിന്ന-ഭിന്നമായ വസ്ത്രങ്ങൾ ധരിക്കുന്നു. അവിടെയാണെങ്കിൽ ഏകരസമായ പ്രകൃതിദത്ത സൗന്ദര്യമായിരിക്കും. അങ്ങനെയുള്ള ലോകത്തിലേയ്ക്ക് ഇപ്പോൾ നിങ്ങൾ പോവുകയാണ്. ബാബ പറയുന്നു ഞാൻ പഴയ പതിത ദേശത്തിൽ, പതിത ശരീരത്തിലാണ് വരുന്നത്. ഇവിടെ പാവനമായ ശരീരമില്ല. ബാബ പറയുന്നു ഞാൻ ഇവരുടെ വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മത്തിൽ ഇവരിൽ പ്രവേശിച്ച് പ്രവൃത്തി മാർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു. മുന്നോട്ട് പോകവേ നിങ്ങൾ സർവ്വീസബിളായി മാറും. പുരുഷാർത്ഥം ചെയ്യും പിന്നീട് മനസ്സിലാകും. മുമ്പും ഇതുപോലെ പുരുഷാർത്ഥം ചെയ്തിരുന്നു, ഇപ്പോൾ വീണ്ടും ചെയ്യുകയാണ്. പുരുഷാർത്ഥം ചെയ്യാതെ ഒന്നും ലഭിക്കില്ല. നിങ്ങൾക്ക് അറിയാം നമ്മൾ നരനിൽ നിന്നും നാരായണനായി മാറുന്നതിനുള്ള പുരുഷാർത്ഥമാണ് ചെയ്യുന്നത്. പുതിയ ലോകത്തിൽ രാജധാനി ഉണ്ടായിരുന്നു, ഇപ്പോഴില്ല, വീണ്ടും ഉണ്ടാകും. ഇരുമ്പുയുഗത്തിനുശേഷം വീണ്ടും സ്വർണ്ണിമയുഗം വരും. രാജധാനി സ്ഥാപനയാവുക തന്നെ വേണം. അതും കല്പം മുമ്പത്തേതുപോലെ തന്നെ. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സമർപ്പണമാകുന്നതിനോടൊപ്പം നിശ്ചയബുദ്ധിയായി മാറണം. ഒരു മോശമായ കാര്യവും ചെയ്യരുത്. ഉള്ളിൽ ഒരു അവഗുണവും ഉണ്ടാകരുത് അപ്പോഴേ നല്ല പദവി നേടാൻ കഴിയൂ.

2) ജ്ഞാനരത്നങ്ങളുടെ വ്യാപാരം ചെയ്യുന്നതിനായി ബാബ എന്തെല്ലാം നല്ല നല്ല പോയന്റുകളാണോ കേൾപ്പിക്കുന്നത്, അതെല്ലാം നോട്ട് ചെയ്യണം. പിന്നീട് അതിനെ ഓർമ്മിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കണം. സദാ തന്റെ ഉന്നതിയെക്കുറിച്ച് ചിന്തിക്കണം.

വരദാനം :- ബാലകന്റെയും അധികാരിയുടെയും സമാനതയിലൂടെ സർവ്വ ഖജനാവുകളാലും സമ്പന്നരായി ഭവിക്കട്ടെ.
ബാലകന്റെ ലഹരി എല്ലാവരിലും ഉണ്ട് അതേപോലെ ബാലകനും ഒപ്പം അധികാരിയും അതായത് ബാബക്ക് സമാനം സമ്പന്നസ്ഥിതിയുടെ അനുഭവം ചെയ്യൂ. അധികാരിയുടെ വിശേഷതയാണ്-എത്രയും അധികാരിയാണോ അത്രയും വിശ്വസേവാധാരിയുടെ സംസ്കാരം സദാ പുറത്ത് വന്നുകൊണ്ടിരിക്കണം. അധികാരി സ്ഥിതിയുടെ ലഹരിയും വിശ്വസേവാധാരിയുടെ ലഹരിയും സമാനരൂപത്തിൽ ഉണ്ടായിരിക്കണം അപ്പോൾ പറയാം ബാബക്ക് സമാനം. ബാലകനും അധികാരിയും ഈ രണ്ട് സ്വരൂപവും സദാ തന്നെ പ്രത്യക്ഷ കർമ്മത്തിൽ വരണം അപ്പോൾ ബാബക്ക് സമാനം സർവ്വഖജനാവുകളാലും സമ്പന്നസ്ഥിതിയുടെ അനുഭവം ചെയ്യാൻ കഴിയും.
സ്ലോഗന് :- ജ്ഞാനത്തിന്റെ അളവറ്റ ഖജനാവുകളുടെ അധികാരിയാകൂ എങ്കിൽ അധീനത സമാപ്തമാകും.

 

അവ്യക്ത സൂചനകൾ- സ്വയത്തെയും സർവ്വരെയും പ്രതി മനസാ യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.

എങ്ങനെയാണോ വാചാ സേവ സ്വാഭാവികമായത് അതേപോലെ മനസാ സേവയും ഒപ്പത്തിനൊപ്പം സ്വാഭാവികമായിരിക്കണം. വാചാസേവയോടൊപ്പം മനസാസേവയും ചെയ്തുകൊണ്ടിരിക്കൂ എങ്കിൽ താങ്കളുടെ സംസാരം കുറയും. സംസാരിക്കാൻ എത്ര ഊർജ്ജം എടുക്കുന്നുവോ അത് മനസാ സേവയുടെ സഹയോഗം കാരണം വാക്കുകൾക്ക് വേണ്ട ഊർജ്ജം ലാഭിക്കും, മാത്രമല്ല മനസായുള്ള ശക്തിശാലി സേവ കൂടുതൽ സഫലതയുടെ അനുഭവം ചെയ്യിപ്പിക്കും.

എന്താണ് മുരളി?

ബ്രഹ്മാകുമാരികളുടെ ദൈനംദിന ആത്മീയ പ്രബോധനമാണ് മുരളി; ഇത് എല്ലാ ദിവസവും രാവിലെ മധുബനിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. ഇവിടെ നിങ്ങൾക്ക് ഇന്നത്തെ മുരളി മലയാളത്തിൽ വായിക്കാം, ഓഡിയോ കേൾക്കാം, PDF ഡൗൺലോഡ് ചെയ്യാം. പഠനത്തിന് സഹായമായി വാചകം ഹൈലൈറ്റ് ചെയ്യാം — നിങ്ങളുടെ അടയാളങ്ങൾ ഈ ബ്രൗസറിൽ തന്നെ സുരക്ഷിതമായിരിക്കും.

28 ഭാഷകളിൽ മുരളി

Daily Murli · Madhuban ഉറവിടം: മധുബൻ മുരളി വിഭാഗം ഇതൊരു സ്വതന്ത്ര വായനാ ആപ്പാണ്, ഔദ്യോഗിക വെബ്സൈറ്റ് അല്ല.